ശിവാനന്ദം 💞: ഭാഗം 37

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അല്ല ..... നിനക്ക് എന്നോട് ഇഷ്ടമൊന്നും ഇല്ലാന്നല്ലേ പറഞ്ഞെ ...... പിന്നെന്തിനാ ധനു എന്നോട് ചേർന്ന് നിന്നപ്പോ നീ കരഞ്ഞോണ്ട് പോയത് .....?" റൂമിന്റെ ഡോർ അടച്ചുകൊണ്ട് ആനന്ദ് ചോദിച്ചതും ശിവ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു "അത് ...... അത് പിന്നെ ......"അവൾ വിക്കി വിക്കി പറഞ്ഞതും അവൻ അവൾക്ക് മുന്നിലായി വന്നു നിന്നുകൊണ്ട് അവന്റെ താടി ഉഴിഞ്ഞുകൊണ്ട് അവളെ നോക്കി "ഏത് പിന്നെ ......?" അവൻ നെറ്റി ചുളിച്ചു ചോദിച്ചതും അവളിരുന്നു വിയർക്കാൻ തുടങ്ങി "അത് പിന്നെ ഞാൻ ....... ഞാൻ കരഞ്ഞിട്ടൊന്നുല്ല ...... കണ്ണിൽ കരട് പോയതാ ......" അവൾ ഒരു വിധത്തിൽ പറഞ്ഞപ്പിച്ചതും ആനന്ദ് ഓഹോ എന്ന ഭാവത്തിൽ അവളെ അടിമുടി ഒന്ന് നോക്കി "ഉവ്വ ഉവ്വേയ് ....."

അവളെ ഒന്ന് ആക്കി പറഞ്ഞുകൊണ്ട് അവൻ ബെഡിന്റെ ഓരത്തായി വന്നു ഇരുന്നു അവളാണേൽ ജാള്യതയോടെ പുതപ്പ് തലവഴി മൂടി അവനു മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നു കുറച്ചു കഴിഞ്ഞതും അവൾ പതിയെ പുതപ്പിനിടയിലൂടെ തല പുറത്തേക്കിട്ടുകൊണ്ട് ആനന്ദിനെ തിരിഞ്ഞു നോക്കിയതും തലക്ക് താങ്ങും കൊടുത്തു അവളെ നോക്കി പുരികം പൊക്കി കിടക്കുന്ന അവനെ കണ്ട് അവൾ ഞൊടിയിടയിൽ തല പുതപ്പിനുള്ളിലേക്ക് കയറ്റി തിരിഞ്ഞു കിടന്നതും ആനന്ദ് അറിയാതെ ചിരിച്ചു പോയി അവന്റെ ചിരി കേട്ട് അവൾ സ്വയം തലക്കടിച്ചുകൊണ്ട് നാവ് കടിച്ചു ....... പതിയെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി ഊറി വന്നു •••••••••••••••••••••••••••••••••••••••••••••

കാർത്തിയുടെ അച്ഛനും അമ്മയും വന്നതോടെ കാർത്തി അവന്റെ വീട്ടിലേക്ക് താമസം മാറി അരുന്ധതിയുടെയും റാമിന്റെയും നിർബന്ധപ്രകാരം അഥിതിയെയും കൂട്ടി ആനന്ദിന്റെ അച്ഛനും അമ്മയും ശിവയുടെ വീട്ടിലേക്ക് താമസമായി കാർത്തിയുടെ വീട്ടുകാർ വന്ന് അതിഥിയെ പെണ്ണ് കണ്ട ശേഷം വിവാഹം എക്സാം കഴിഞ്ഞ ശേഷം ലളിതമായി നടത്താമെന്ന് തീരുമാനിച്ചു എക്സാം അടുത്തതോടെ ആനന്ദ് അഥിതിയുടെയും ശിവയുടെയും ഫോൺ വാങ്ങി വെച്ച് രണ്ടിനെയും ഇരുത്തി പഠിപ്പിച്ചു അവരെ ഒന്ന് ശ്വാസം പോലും വിടാതെ അവൻ അവരെ പഠിപ്പിക്കുന്നതിന് രണ്ടും അവനെ പ്രാകി പ്രാകിയാണ് പഠിക്കാനിരുന്നത് അഥിതി എല്ലാം കുത്തി ഇരുന്ന് പഠിച്ചു ......

ആനന്ദിനോട് എല്ലാം പറഞ്ഞു കേൾപ്പിച്ചപ്പോൾ അവൻ അവളോട് പൊയ്ക്കോളാൻ പറഞ്ഞതും ശിവ ദയനീയമായി ആനന്ദിനെ നോക്കി "നോക്കണ്ട ...... ഇത് മുഴുവൻ പറഞ്ഞു കേൾപ്പിക്കാതെ ഇവിടുന്ന് എണീക്കാമെന്ന് നീ കരുതണ്ട ......" അവളെ നോക്കി കണ്ണുരുട്ടി അവൻ പറഞ്ഞതും അവൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഇരുന്ന് പഠിക്കാൻ തുടങ്ങി ആനന്ദ് ഇതൊക്കെ കണ്ട് പൊട്ടി വന്ന ചിരിയെ അടക്കി പിടിച്ചു ഗൗരവത്തോടെ ഇരുന്നു ആനന്ദ് അവളെ വിടില്ലെന്ന് ഉറപ്പായതും അവൾ കുത്തി ഇരുന്ന് അത് മുഴുവൻ പഠിച്ചു അവനു ഫുൾ പറഞ്ഞു കേൾപ്പിച്ചിട്ട് അവനെ നോക്കി പുച്ഛിച്ചുകൊണ്ട് അവിടെ നിന്നും പോകാൻ തുനിഞ്ഞതും അവൻ അവളെ പിടിച്ചു വലിച്ചു മടിയിലിരുത്തി അവളൊന്ന് കുതറിക്കൊണ്ട് എണീക്കാൻ ഭാവിച്ചതും അവൻ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് അവളുടെ കഴുത്തിൽ തലവെച്ചിരുന്നു "സ...... സർ ......." "ശ്ശ് ......."

അവളോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചുകൊണ്ട് അവൻ അവളിലേക്ക് മുഖമടുപ്പിച്ചതും അവൾ പേടിയോടെ കണ്ണുകൾ ചിമ്മി തുറന്നു അവൻ അവളുടെ അടുത്തേക്ക് വീണ്ടും അടുത്തതും അവൾ കണ്ണ് രണ്ടും ഇറുക്കിയടച്ചു ....... അത് കണ്ടതും അവൻ പൊട്ടിചിരിച്ചുപോയി അവന്റെ ചിരി കേട്ട് അവൾ ഞെട്ടി കണ്ണ് തുറന്നു ....... അവൾ അവനെ നോക്കി കണ്ണ് കൂർപ്പിച്ചതും അവൻ അവളിലേക്ക് ഒന്നുകൂടി വലിച്ചടുപ്പിച്ചു "നീ എന്നിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ ......?" അവൻ അവളിലേക്ക് മുഖം കുനിച്ചുകൊണ്ട് ചോദിച്ചതും അവളൊന്ന് ഞെട്ടിക്കൊണ്ട് അവനെ തള്ളിമാറ്റി "എ ..... എന്ത് പ്രതീക്ഷിക്കാൻ ..... ഒന്ന് പോയെ ...... നിങ്ങടെ ഓരോ കോപ്രായങ്ങൾ കണ്ട് ഓരോന്ന് പ്രതീക്ഷിക്കൽ അല്ലെ എന്റെ പണി 😏....." അവന്റെ മടിയിൽ നിന്ന് ചാടി എണീറ്റുകൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ നോക്കി നെറ്റി ചുളിച്ചു "ഈയിടെയായി നിന്റെ നാക്കിന്റെ നീളം കുറച്ചു കൂടുന്നുണ്ട് ......

ന്റെ നേർക്ക് ഒന്ന് നോക്ക പോലും ചെയ്യാത്ത പെണ്ണാർന്നു ...... ഇപ്പോ നോക്കിയേ ....... " അവൻ അവളെ അടിമുടി നോക്കിക്കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ നോക്കി പുച്ഛിച്ചു "ഓ പിന്നെയ്‌ ...... എന്റെ നാക്കിന് അന്നും ഇന്നും ഒരേ നീളം തന്നെയാ ...... സംശയം ണ്ടേൽ അളന്നു നോക്ക് ........" അവൾ നാക്ക് പുറത്തേക്കിട്ട് കളിയാക്കിയതും അവൻ അവളെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടുകൊണ്ട് അവളുടെ മുകളിലായി കൈ കുത്തി നിന്നുകൊണ്ട് അവളുടെ അധരം കവർന്നെടുത്തു കണ്ണും തള്ളി കിടക്കുന്ന അവളുടെ കവിളിൽ പിടിച്ചുകൊണ്ട് അവളുടെ അധരങ്ങളിലേക്ക് അവൻ ആഴ്ന്നിറങ്ങി അവന്റെ നാവുകൊണ്ട് അവളുടെ നാവിലുരസുന്നത് ഒരു ഞെട്ടലോടെ അവളറിഞ്ഞു കുറച്ചുനേരം അവൾ ഞെട്ടലോടെ കിടന്നു ......

ബോധം വീണ്ടെടുത്തപ്പോൾ അവൾ സകല ശക്തിയുമെടുത്തു അവനെ തള്ളിമാറ്റിക്കൊണ്ട് ബെഡിൽ നിന്ന് ചാടി എണീറ്റുകൊണ്ട് നെഞ്ചിൽ കൈ വെച്ച് കിതച്ചു "ശ്യേ ...... നീയിതെന്ത് പണിയാ കാണിച്ചേ ...... ഞാൻ ഒരു വിധത്തിൽ അളവെടുത്തു വരുവായിരുന്നു ...... ഛെ ..... ആ ഫ്ലോ അങ്ങ്‌ പോയി ......" അവൻ അവളെ നോക്കി ചുണ്ടിൽ പിടിച്ചു കൊണ്ട് കുസൃതിയോടെ പറഞ്ഞതും അവളവനെ ഒന്ന് ദഹിപ്പിച്ചു നോക്കിക്കൊണ്ട് അവിടെ നിന്നും പുറത്തേക്കിറങ്ങി അവൾ പോകുന്നതും നോക്കി ഒരു ചിരിയോടെ അവൻ ബെഡിലേക്ക് വീണുകൊണ്ട് പതിയെ ചുണ്ടിൽ തലോടി ••••••••••••••••••••••••••••••••••••••••••••••

"അർജുൻ ......." ബാൽക്കണിയിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന അവന്റെ പിന്നിലായി നിന്നുകൊണ്ട് ധനു വിളിച്ചതും അവനൊന്ന് തിരിഞ്ഞുനോക്കിക്കൊണ്ട് ഫോൺ കട്ട് ചെയ്തുകൊണ്ട് അവിടെ നിന്നും പോകാൻ തുനിഞ്ഞതും "അർജുൻ പ്ലീസ്‌ ....." അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ കെഞ്ചലോടെ പറഞ്ഞതും അവൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി "അർജുൻ ..... എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ ...... എനിക്ക് നിന്റെ ഈ മൗനം സഹിക്കാൻ പറ്റണില്ല ...... പ്ളീസ് എന്നോട് എന്തേലും ഒന്ന് സംസാരിക്ക് ..... എന്നെ ഒന്ന് ചീത്ത പറയെങ്കിലും ചെയ്യ് ......" അവൾ വിതുമ്പലോടെ പറഞ്ഞതും അർജുൻ അവന്റെ കൈ വലിച്ചെടുത്തു "നിന്നെ ചീത്ത പറയാനും ശാസിക്കാനും എന്ത് അധികാരമാ എനിക്ക് നിന്നിൽ ഉള്ളത് ...... ഒരു കാലത്തു എനിക്കാ അധികാരം ഉണ്ടായിരുന്നു ...... നീ തന്നെ ഒരു പ്രയാസവുമില്ലാതെ അത് ഇല്ലാതാക്കി .......

നിഷ്പ്രയാസം എന്നെ മറന്നു ...... എന്റെ സ്ഥാനം മറ്റൊരാൾക്ക് കൊടുത്തു അതൊക്കെ പോട്ടെ ...... പണത്തിന് വേണ്ടി എന്ത് നെറികേടും ചെയ്യാൻ തയ്യാറായി നീ ...... ഇതൊന്നും ഒരിക്കലും മറക്കാൻ എനിക്ക് കഴിയില്ല ഞാൻ സ്നേഹിച്ച ദചുവിലേക്ക്‌ നിനക്കിനി ഒരു മടങ്ങിപ്പോക്ക് ഉണ്ടാകില്ലെന്നെനിക്കറിയാം ....... ആ ഒരു മാറ്റം നിനക്ക് ഉണ്ടാകുന്നത് വരെ നിന്നെ പഴെയത് പോലെ സ്നേഹിക്കാൻ എനിക്കാവില്ല ......" അത്രയും പറഞ്ഞുകൊണ്ട് നിറഞ്ഞുവന്ന അവളുടെ കണ്ണുകളെ കണ്ടില്ലെന്ന് നടിച്ചു അവൻ അവിടെ നിന്നും പോയി •••••••••••••••••••••••••••••••••••••••••••••• ഇന്നാണ് ശിവയുടെയും അഥിതിയുടെയും ഫൈനൽ എക്സാം .......

എക്സാം നന്നായി അറ്റൻഡ് ചെയ്തു ശിവ അഥിതിക്കൊപ്പം പുറത്തേക്കിറങ്ങിയതും മുന്നിലേക്ക് ധനു വന്ന് നിൽക്കുന്നത് കണ്ട് അവരൊന്ന് നിന്നു മുൻപ് കണ്ട ധനു ആയിരുന്നില്ല അപ്പോൾ അവൾ ....... പരിഷ്കൃത വേഷത്തിൽ നിന്നും ഒരു സാധാരണക്കാരിയുടെ വേഷവിധാനത്തിലേക്ക് മാറിയ അവളെ ശിവ ഒന്ന് സൂക്ഷിച്ചു നോക്കി അവളുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും അവരെ അത്ഭുതപ്പെടുത്തി ധനുവിനെ ശിവ സംശയത്തോടെ നോക്കിയ ശേഷം അവളെ മറി കടന്ന് പോകാൻ നിന്നതും ധനു അവളെ തടഞ്ഞു "ചെയ്തുപോയ തെറ്റുകൾക്കൊക്കെ ഉള്ളുകൊണ്ടു ഞാനിന്ന് പശ്ചാത്തപിക്കുന്നുണ്ട് ശിവാനി ....... നിന്നോട് ചെയ്ത തെറ്റുകൾ ഒരു മാപ്പ് പറച്ചിലിലൂടെയോ പാശ്ചാപത്തിലൂടെയോ തീരുന്നതാണെന്നും ഞാൻ കരുതുന്നില്ല പക്ഷെ മാറണമെന്ന് ഇന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .......

എന്റെ ഉള്ളിലെ അഹങ്കാരവും ധാർഷ്ട്യവും മാറാൻ ഒരു വിധത്തിൽ പറഞ്ഞാൽ താനും ഒരു കാരണമാണ് ....... നന്ദി ....... എന്റെ ജീവിതം തന്നെ എനിക്ക് തിരികെ തന്നതിന് ......."ധനുവിൽ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട ശിവയും അഥിതിയും ഞെട്ടലോടെ അവളെ ഉറ്റുനോക്കി ...... അപ്പോഴും അവർക്കായി മനോഹരമായ ഒരു പുഞ്ചിരി ധനുവിന്റെ മുഖത്തു ഉണ്ടായിരുന്നു തുടരും................

ലെങ്ത് മനഃപൂർവം കുറക്കുന്നതല്ല ......ഇപ്പൊ സ്വന്തം ഫോൺ ആണെങ്കിലും അധികം ഒന്നും യൂസ്‌ ചെയ്യാൻ കിട്ടാറില്ല ഒരു ഒന്നൊന്നര മണിക്കൂറാണ് ആരുടേം ശല്യം ഇല്ലാതെ ഫോൺ കിട്ടുന്നത് ..... അതിനിടയിൽ തട്ടിക്കൂട്ടുന്നതാ ..... അതിന്റെതായ പോരായ്മകൾ ഒക്കെ ഉണ്ടാവും ...... ക്ഷെമിക്കണേ 😇 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story