ശിവാനന്ദം 💞: ഭാഗം 5

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ശിവ കണ്ണ് തുറന്നതും അവൾ ഹോസ്പിറ്റലിലായിരുന്നു .... അവൾ ചുറ്റും ഒന്ന് നോക്കിക്കൊണ്ട് ഒന്ന് എണീക്കാൻ നിന്നതും " hey ..... എണീക്കണ്ട .... ആ ഡ്രിപ് ഒന്ന് കഴിഞ്ഞോട്ടെ ....." അകത്തേക്ക് കയറി വന്ന ഡോക്ടർ പറഞ്ഞു അവൾ കിടന്നുകൊണ്ട് കൈയിലെ ഡ്രിപ്പിലേക്കും പിന്നീട് ഡോക്ടറിന്റെ മുഖത്തേക്കും നോക്കി " ഞാൻ എങ്ങനെ ഇവിടെ എത്തി ....?" അവൾ സംശയത്തോടെ ചോദിച്ചു "ടെൻഷൻ ആവണ്ട ..... കോളേജിൽ വെച് ഒന്ന് തലചുറ്റി വീണതാ .... ശിവാനിയുടെ സർ ആണ് ഇവിടെ എത്തിച്ചത് .... കുട്ടീടെ ഫാദറിനെ വിവരമറിയിച്ചിട്ടുണ്ട് പേടിക്കാനൊന്നുമില്ല ..... Bp low ആയതാ .... രാവിലെ ഫുഡ് ഒന്നും കഴിച്ചില്ല ല്ലേ ....?"

അയാൾ ശാന്തമായി ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ കിടന്നു അല്പം കഴിഞ്ഞതും റാം അങ്ങോട്ടേക്ക് കയറി വന്നതും ഡോക്ടർ പുറത്തേക്ക് പോയി റാമിനെ കണ്ടതും അവൾ എണീറ്റിരുന്നു " How you feel now.....?" അയാൾ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിചു "I am fine pappe 🙂...." റാമിന് ഒരു മങ്ങിയ ചിരി സമ്മാനിച്ചു കൊണ്ടവൾ പറഞ്ഞു "എന്താ പറ്റിയെ .... എന്തെങ്കിലും പ്രശ്നമുണ്ടോ ....?" അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് അയാൾ ചോദിച്ചു "എയ്യ്‌ എന്ത് പ്രശ്നം ... Am okay ..." അവൾ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു "എനിക്ക് അങ്ങനെ തോന്നുന്നില്ല .... എന്തിനാ എന്നോട് നുണ പറയുന്നേ .... ഞാൻ അറിഞ്ഞു കോളേജിൽ നടന്നതൊക്കെ ആനന്ദ് എന്നോട് എല്ലാം പറഞ്ഞു ....."

റാം പറയുന്നത് കേട്ട് അവളൊന്ന് ഞെട്ടി അപ്പൊ ആനന്ദ് ഒക്കെ കേട്ടിരുന്നോ...?,, അവൾ ചിന്തിച്ചു " ഞാൻ ഒരായിരം വട്ടം നിന്നോട് പറഞ്ഞതല്ലേ അർജുനുമായി ഒരു റിലേഷൻ വേണ്ടന്ന് .... അവന്റെ ബിഹേവിയറിൽ ഒക്കെ ഒരു മിസ്റ്റേക്ക് എനിക്ക് പണ്ടേ തോന്നിയിരുന്നു പക്ഷെ നിനക്ക് എന്നേക്കാൾ ഇമ്പോര്ടന്റ്റ് അവനായിരുന്നല്ലോ ....?" ദുഃഖം നിഴലിക്കുന്ന മുഖത്തു ഒരു ചിരി വരുത്തിക്കൊണ്ട് റാം പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു " I am sorry pappe..... എനിക്ക് വലിയ ഒരു തെറ്റാ പറ്റിയെ ..... ആ ചതിയന് വേണ്ടി ഞാൻ പപ്പയെ ഒരുപാട് വേദനിപ്പിച്ചു .... എനിക്ക് വേണ്ടി ജീവിച്ച പപ്പയെ ഞാൻ മറന്നു .... അതിന് കിട്ടിയ ശിക്ഷയാ ഇത് എനിക്ക് അറിയില്ല പപ്പേ ഇനിയെന്താ ചെയ്യേണ്ടതെന്ന് ....

"അവൾ റാമിന്റെ കൈകൾ കൂട്ടിപ്പിടിച്ചു കരഞ്ഞതും അയാൾ അവളുടെ തലയിൽ തലോടി സമാധാനിപ്പിച്ചു "കരയ്‌ ..... ഉള്ളിലെ വേദനയും ദേശ്യവും ഒക്കെ കരഞ്ഞു തീർക്ക് .... ഇതായിരിക്കണം അവനു വേണ്ടി പൊഴിക്കുന്ന അവസാനത്തെ കണ്ണുനീർ .... ഇനിയൊരിക്കലും ആ ഫ്രോഡ്‌ നിന്റെ ലൈഫിൽ ഉണ്ടാകരുത് ശിവാ ...." അവളുടെ കൈകൾ കൈക്കുള്ളിലാക്കി റാം പറഞ്ഞതും അവൾ കണ്ണുകൾ അമർത്തി തുടച്ചു " ഞാൻ അവനു വേണ്ടിയല്ല പപ്പേ കരഞ്ഞത് .... എന്റെ പപ്പക്ക്‌ വേണ്ടിയാ .... പപ്പയെ വേദനിപ്പിച്ചതോർത്താ ..... Am really sorry pappe ...." റാമിന്റെ തോളിലേക്ക് തല വെച്ചുകൊണ്ട് അവൾ പറഞ്ഞതും അയാൾ അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു

"പപ്പേ .... ഞാൻ പപ്പേടെ കൂടെ വന്നോട്ടെ ....?" ഏറെനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ ചോദിച്ചു " അതെന്തിനാ ..... ഇന്നലെ അല്ലെ വിവാഹം കഴിഞ്ഞത് .... ഇന്ന് നീ എന്റെ ഒപ്പം വന്നാൽ അവർ എന്ത് കരുതും ..... മോള് ആനന്ദിന്റെ ഒപ്പം പോ ...." അയാൾ ശാന്തമായി പറഞ്ഞതും അവളുടെ മുഖം വാടി " ഇല്ല പപ്പെ .... അങ്ങോട്ടേക്ക് പോകാൻ എനിക്ക് കഴിയില്ല ..... എന്റെ അഭിമാനം രക്ഷിക്കാൻ വേണ്ടിയാ സർ എന്നെ സ്വീകരിച്ചത് .... എന്നാൽ ഞാൻ തെറ്റിദ്ധാരണയുടെ പുറത്തു സർനെ ഒരുപാട് insult ചെയ്തിട്ടുണ്ട് .... സർന് എന്നോട് അതിൽ ദേശ്യവും ഉണ്ട് .... എനിക്ക്‌ വയ്യ പപ്പേ സർനെ ഫേസ് ചെയ്യാൻ ....." നിരാശയോടെ അവൾ പറയുന്നത് കേട്ടതും അയാൾ അവൾക്ക് നേരെ തിരിഞ്ഞു "

ആവശ്യമില്ലാത്തതൊക്കെ വിളിച്ചു കൂവാൻ നിന്നിട്ടല്ലേ .... ഞാൻ നിന്നെ കൂടെ കൂട്ടും എന്ന് കരുതണ്ട .... വേഗം പൊയി അവനോട് സോറി പറയാൻ നോക്ക് .... അതാ നല്ലത് ..." അയാൾ അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞതും അവൾ ചുണ്ടുചുളുക്കി റാമിനെ നോക്കി " നോക്കണ്ട .... അവൻ നിന്റെ ഹസ്ബന്റ്‌ ആണ് .... അത് നീ അംഗീകരിക്കുന്നില്ല പൊട്ടെ ..... ഒരു സർ ആണെന്നുള്ള മര്യാദ പോലും നീ കാണിച്ചില്ലല്ലോ .... അവൻ നിനക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല ശിവാ അവൻ സ്വപ്നം കണ്ട പെണ്ണിനേയും ജീവിതത്തെയും മറന്നാണ് അവൻ നിന്നെ സ്വീകരിച്ചത് .... അതും നിന്റെ അഭിമാനം സംരക്ഷിക്കാൻ .... അത് നിന്റെ മനസ്സിൽ ഉണ്ടായിരിക്കണം ...."റാം പറയുന്നതിനൊക്കെ അവളൊന്ന് തലയാട്ടി കൊടുത്തു "

എന്നാൽ പിന്നെ വൈകിക്കണ്ട വേഗം സോറി പറഞ്ഞു അവന്റെ ഒപ്പം പോകാൻ നോക്ക് ..... പിന്നെ ഒരു കാര്യം എപ്പൊഴും ശ്രദ്ധിക്കണം ..... നിന്റെ 'അമ്മ എന്നോട് ചെയ്തതുപോലെ നീ ആനന്ദിനോട് പെരുമാറരുത് അവൻ ഒരു പാവമാ ..... അവനെ നിനക്ക് സ്നേഹിക്കാൻ കഴിയുമോന്ന് എനിക്കറിയില്ല.... എന്നാലും ഒന്ന് ശ്രമിച്ചുനോക്ക് ....". പുഞ്ചിരിയോടെ അയാളത് പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു " അങ്കിൾ .... ഡിസ്ചാർജ് ആയി .... ഞങ്ങൾ ഇറങ്ങട്ടെ ....." ആനന്ദ് മുറിയിലേക്ക് വന്നുകൊണ്ട് പറഞ്ഞതും റാമും ശിവയും പരസ്പരം നോക്കി ശിവയിൽ ചെറിയ ഞെട്ടലുണ്ട് ..... താൻ ഇത്രയൊക്കെ അപമാനിച്ചിട്ടും വീണ്ടും തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ നിൽക്കുന്ന അവൻ അവൾക്കൊരു അത്ഭുതമായിരുന്നു

റാമിനോട് യാത്ര പറഞ്ഞു അവൾ ആനന്ദിനൊപ്പം കാറിൽ കയറി ...... അവൾക്ക് വല്ലാത്ത ഒരു കുറ്റബോധം തോന്നി സോറി പറഞ്ഞാലോ ....?,, അവൾ ഒരു നിമിഷം ചിന്തിച്ചു അവൾ കാർ ഡ്രൈവ് ചെയ്യുന്ന ആനന്ദിനെ ഒന്ന് പാളി നോക്കി ..... അവൻ അങ്ങനെ ഒരാൾ അവിടെ ഇല്ലായെന്ന ഭാവത്തിൽ മുന്നോട്ട് മാത്രം നോക്കി കാർ ഓടിക്കുന്നത് കണ്ടതും അവളുടെ മുഖം വാടി ചെയ്തുകൂട്ടിയതിനൊക്കെ കിട്ടിയ തിരിച്ചടിയാണെന്ന് ഓർത്തവൾ സമാധാനിച്ചു അവന്റെ ദേശ്യം മാറിയിട്ട് സോറി പറയാമെന്ന് മനസ്സിൽ കരുതി അവൾ ഒരു നെടുവീർപ്പോടെ പുറത്തേക്ക് നോക്കിയിരുന്നു കുറച്ചു കഴിഞ്ഞതും ആനന്ദ് കാർ നിർത്തിയത് കണ്ട് അവൾ അവനെ നോക്കി ....

അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാറിൽ നിന്നിറങ്ങി എങ്ങോട്ടോ പോയി അവന്റെ ഈ പെരുമാറ്റം അവളെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു ..... അവനൊന്ന് നോക്കാൻ പോലും തയ്യാറാകാത്തത് തന്നോട് അത്രക്ക് വെറുപ്പ് ഉണ്ടായിട്ടാകുമെന്ന് അവൾ കരുതി "താൻ എന്തിനാ സർ മിണ്ടാത്തതിന് ഇങ്ങനെ വിഷമിക്കുന്നത് ....?" അവൾ സ്വയം ചോദിച്ചു സാറിനോട് ചെയ്തുപോയ തെറ്റുകൾ ഓർത്തുള്ള കുറ്റബോധം എന്നവൾ സ്വയം മറുപടി കണ്ടെത്തി തന്റെ അഭിമാനം രക്ഷിക്കാൻ സ്വപ്നം കണ്ട ജീവിതം ഉപേക്ഷിച്ചവനോടുള്ള നന്ദി .....

ചതിയൻ എന്ന് പദം പറഞ്ഞു അപമാനിച്ചിട്ടും തന്നെ കൈവിടാതെ സംരക്ഷിക്കുന്നതിനുള്ള കടപ്പാട് അങ്ങനെ പല ന്യായീകരണങ്ങളും അവളുടെ മനസാക്ഷിക്ക് മുന്നിൽ നിരത്തി എത്രനാൾ ഇങ്ങനെ സാറിന്റെ ജീവിതത്തിൽ തുടരുമെന്ന് അവൾ ചിന്തിച്ചു .... സർന് ഒരു നല്ല ജീവിതം കിട്ടാൻ താൻ ഒരു തടസം ആകരുതെന്ന് അവൾ മനസ്സിലുറപ്പിച്ചു അവൾ മനസ്സിൽ പലതും കണക്ക് കൂട്ടി ഇരിക്കവേ ആനന്ദ് ഒരു ജ്യൂസ് ബോട്ടിലുമായി തിരികെ വന്നു അവൻ കാറിൽ കയറി ഡോർ അടച്ചുകൊണ്ട് അവളെ നോക്കാതെ അവൾക്ക് നേരെ ആ ജ്യൂസ് നീട്ടി അവളത് വാങ്ങാതെ അവനെ ഒന്ന് നോക്കി .....

അവൻ സ്റ്റിയറിങ്ങിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നോക്കി ഇരിക്കുവാണ് അവൻ മനഃപൂർവം നോക്കാത്തത് ആണെന്ന് കണ്ടതും അവൾ കൈയും കെട്ടി അവനെ തന്നെ നോക്കി ഇരുന്നു നോക്കുവോന്ന് അറിയണല്ലോ 😅 ഏറെ നേരം അവൻ നീട്ടിപ്പിടിച്ചിട്ടും അവളത് വാങ്ങാത്തത് കണ്ട് അവൻ സഹി കേട്ട് തിരിഞ്ഞു നോക്കി കൈയും കെട്ടിയുള്ള അവളുടെ ഇരുപ്പ് കണ്ടതും അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അവനാ ജ്യൂസ് അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തുകൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് കുതിച്ചു •••••••••••••••••••••••••••••••••••••••••••• ആനന്ദും ശിവയും ഹാളിലേക്ക് വരുമ്പോൾ അവിടെ അരുന്ധതിയും ഭാമയും ഉണ്ടായിരുന്നു "എന്ത് പറ്റി ..... നിങ്ങളെന്താ തിരിച്ചു വന്നത് .... ?"

അവരെ കണ്ടതും ഭാമ അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു "ഒന്നുല്ല അമ്മാ .... ശിവാനി കോളേജിൽ വെച് ഒന്ന് തലചുറ്റി വീണു .... ഹോസ്പിറ്റലിൽ പോയിട്ട് വരുന്ന വഴിയാ ...." ആനന്ദ് ആയിരുന്നു മറുപടി പറഞ്ഞത് "എന്നിട്ട് മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ ....?" ഭാമ അവളുടെ കവിളിൽ കൈ വെച്ചുകൊണ്ട് ചോദ്ച്ചതും അവൾ ഒന്ന് ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി "ശെരിക്ക് ടെസ്റ്റ് ചെയ്തായിരുന്നു .... ഈ തലകറക്കം ഒക്കെ വേറെ പലതിന്റെയും ലക്ഷണം ആണ് ..... ഒരുത്തന്റെ തോളിൽ തൂങ്ങി കൊറേ കാലം നടന്നതല്ലേ .... ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ....." ഇതൊക്കെ കണ്ടുകൊണ്ട് അവിടേക്ക് വന്ന അരുന്ധതി പറഞ്ഞതും ആനന്ദിന്റെയും ശിവയുടെയും മുഖം മാറി

"ഛേ ...." ശിവ അറപ്പോടെ മുഷ്ടി ചുരുട്ടി മുഖം തിരിച്ചു "എന്താ അരുന്ധതി നീയിങ്ങനെ .... ഇപ്പൊ എന്തിനാ ആവശ്യമില്ലാത്തതൊക്കെ പറയുന്നേ ..." ഭാമ അല്പം നീരസത്തോടെ പറഞ്ഞു "ഞാൻ എന്ത് പറഞ്ഞെന്നാ .... ആ അർജുനൊപ്പം കൊറേ നാളു കറങ്ങി നടന്നതല്ലേ ..... അത്രേ ഞാൻ പറഞ്ഞിട്ടുള്ളൂ ...." ശിവയെ നോക്കി പുച്ഛിച്ചുകൊണ്ട് അവർ പറഞ്ഞു "അപ്പേ .... ഇങ്ങനെ ചീപ്പ് ആവല്ലേ .... രാവിലെ ഒന്നും കഴിക്കാതെ പോയതുകൊണ്ട ഇവൾ വീണത് .... Bp ലോ ആയിരുന്നു .... അല്ലാതെ അപ്പ പറയുന്നത് പോലെയൊന്നുമല്ല ...." അവൻ അമർഷത്തോടെ പറഞ്ഞതും അരുന്ധതി അവനെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി .... ശിവ കണ്ണുചിമ്മാതെ അവനെ നോക്കി നിൽപ്പുണ്ടായിരുന്നു

"എന്താ മോളെ ഇതൊക്കെ .... കഴിച്ചിട്ട് പൊയ്ക്കൂടായിരുന്നോ .... മോള് വാ ഞാൻ കഴിക്കാൻ എടുത്തു വെക്കാം ...."ഭാമ ശിവയുടെ കൈ പിടിച്ചു അകത്തേക് കൊണ്ടുപോയി ഫുഡ് ഒക്കെ വിളമ്പിക്കൊടുത്തു ശിവ മുറിയിലേക്ക് വരുമ്പോൾ ആനന്ദ് സോഫയിൽ ഇരുന്ന് ബുക്ക് വായിക്കുകയായിരുന്നു .... അവൾ മടിച്ചു മടിച്ചു അവനടുത്തേക്ക് നടന്നു നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയും വെട്ടിയൊതുക്കിയ താടി മീശയും ആരെയും ആകർഷിക്കുന്ന അവന്റെ കാപ്പി കണ്ണുകളും അവൾ സസൂക്ഷ്മം വീക്ഷിച്ചു മുഖത്ത് വെച്ചിരുന്ന സ്‌പെക്സ് ഒന്നുകൂടി മുകളിലേക്ക് ഉയർത്തിക്കൊണ്ട് അവൻ ബുക്ക് വായിക്കുന്നതൊക്കെ അവൾ കൗതുകത്തോടെ നോക്കി നിന്നു

അവളുടെ സാമിപ്യം അറിഞ്ഞിട്ടാവണം അവൻ ബുക്കിൽ നിന്ന് തലയുയർത്തി നോക്കി .... തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടതും അവനൊന്ന് നെറ്റി ചുളിച്ചു അവൻ നോക്കുന്നത് കണ്ടതും അവൾ നോട്ടം മാറ്റി .... പിന്നീട് ബാൽക്കണിയിലേക്ക് നടന്നുകൊണ്ട് സ്വയം തലക്കടിച്ചു ..... ആനന്ദ് ഇതൊക്കെ കണ്ടു സംശയത്തോടെ അവളെ നോക്കിയാ ശേഷം വീണ്ടും ബുക്കിലേക്ക് തന്നെ നോട്ടം പായിച്ചു പിന്നീടുള്ള ദിവസങ്ങളിൽ ശിവ ഭാമയോടും അരവിന്ദിനോടും കൂടുതൽ അടുത്തു ..... ഒരു അമ്മയുടെ സ്നേഹം മുഴുവൻ ഭാമ അവൾക്ക് നൽകി അവൾക്ക് അവരെ പിരിയാൻ കഴിയാത്ത വിധം അവർ അവളെ മത്സരിച്ചു സ്നേഹിച്ചു .....

ആനന്ദിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല "അപ്പേ ..... എനിക്ക് എന്റെ ദേശ്യം കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല .... നമ്മുടെ ധനുവിന്റെ സ്ഥാനത് അവൾ ഇങ്ങനെ വിലസുന്നത് കാണുമ്പോൾ എനിക്കെന്റെ temper തെറ്റുവാ .... Do something immedietly ...."ബെഡിലേക്ക് ഇരുന്നുകൊണ്ട് അഥിതി പറഞ്ഞതും അരുന്ധതി നിഗൂഢമായി ഒന്ന് ചിരിച്ചു "നീ വിഷമിക്കണ്ട അഥിതി ..... ഇനി അവൾ അധികകാലം നെഗളിക്കില്ല .... Next weak ധനു ഇങ്ങെത്തും അതോടെ അവളുടെ വേരിളകും .... ധനു വരുന്നതിന് മുൻപ് ഞാൻ അവളെ ശെരിക്ക് ഒന്ന് കാണുന്നുണ്ട് .... അത് അവൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്തതാക്കി മാറ്റും ഞാൻ .... നീ കണ്ടോ ...." അതിഥിയെ സമാധാനിപ്പിച്ചുകൊണ്ട് അരുന്ധതി നിഗൂഢമായി ചിരിച്ചു ഇതൊക്കെ കേട്ടുകൊണ്ട് ഭാമ പുറത്തുണ്ടായിരുന്നത് അവർ രണ്ടുപേരും അറിഞ്ഞില്ല ••••••••••••••••••••••••••••••••••••••••••••

"ഏട്ടാ ..... ശിവാനിയാണ് അരുന്ധതിയുടെ മകൾ എന്ന് എത്രയും വേഗം പറയണം .... ഇല്ലെങ്കിൽ ശെരിയാവില്ല ....?" ഭാമ വേവലാതിയോടെ പറഞ്ഞതും അരവിന്ദ് അവരെ നോക്കി നെറ്റി ചുളിച്ചു "അതെന്താ .... അതിനും മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ....?" അയാൾ സംശയത്തോടെ ചോദിച്ചു "മകൾ ആണെന്നറിയാതെ അരുന്ധതി സ്വന്തം മകളുടെ താലി അറുക്കാനാണ് ശ്രമിക്കുന്നത് ..... ഇന്ന് അവൾ സംസാരിക്കുന്നത് ഞാൻ കേട്ടു ...." ഭാമ അരവിന്ദിനോട് കേട്ടതെല്ലാം വിസ്തരിച്ചു പറഞ്ഞു "അവൾ ശിവയെ എന്തേലും ചെയ്യും .... എനിക്കുറപ്പാ .... ഏട്ടന് അറിയില്ലേ ജയിക്കാൻ വേണ്ടി അവൾ ഏത് അറ്റം വരെയും പോകും .... അതുകൊണ്ടാ ഞാൻ പറഞ്ഞത് സത്യം എല്ലാവരും അറിയണം ...

" ഭാമ പരിഭ്ര്മത്തോടെ പറഞ്ഞതും അയാൾ അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് നെടുവീർപ്പിട്ടു "എന്റെ ഭാമേ നീ ഇങ്ങനെ ടെൻഷൻ ആകേണ്ട ആവശ്യമില്ല .... അരുന്ധതിക്ക് അവളെ ഒന്നും ചെയ്യാൻ കഴിയില്ല അവളെ ഒരു ആൺകുട്ടി ആയിട്ടാണ് റാം വളർത്തിയത് .... അതിന്റെ തന്റേടവും മനക്കട്ടിയും അവൾക്കുണ്ട് .... പിന്നെ സത്യങ്ങൾ തുറന്ന് പറഞ്ഞാൽ അവർ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് അറിയില്ലല്ലോ ..... ശിവയുടെ മനസ്സിൽ അവളുടെ അമ്മയോട് വെറുപ്പ് മാത്രമേ ഉള്ളൂ .... അവൾ ഈ വീട് വിട്ട് പോയെന്നു വരും .... അത് കൊണ്ടിപ്പോ ആരും ഒന്നും അറിയണ്ട ....." അയാൾ അവരെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞതും അവരുടെ മുഖത്തു അപ്പോഴും ആശങ്ക നിഴലിച്ചിരുന്നു ••••••••••••••••••••••••••••••••••••••••••••

"ആനന്ദ് ... നീ കോളേജിൽ നിന്ന് ഒരു 2 week ലീവ് എടുക്കണം ...." രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ അരവിന്ദ് അവനോട് പറഞ്ഞു "എന്തിനാ അച്ഛാ ...?" അവൻ സംശയത്തോടെ ചോദ്ച്ചു "നമ്മുടെ കുമാർ അങ്കിൾ ബാംഗ്ലൂരിലേക്ക് ഫാമിലി ആയിട്ട് വരുന്നുണ്ട് .... അപ്പൊ നേരിട്ട് ബിസിനസ് ഡിസ്‌കസ് ചെയ്യാം എന്നാണ് പറഞ്ഞത് ..... എനിക്ക് വേറെ ഒന്ന് രണ്ട് മീറ്റിംഗ് ഉണ്ടായിരുന്നു അപ്പോൾ ..... കുമാറിന് നിന്നെയും വൈഫിനേയും ഒന്ന് കാണണമെന്ന് കൂടി പറഞ്ഞിരുന്നു .... അപ്പൊ നീ ശിവയെ കൂട്ടി ഇന്ന് തന്നെ ബാംഗ്ലൂർ പോയി കുമാറുമായി നമ്മുടെ ഐഡിയസ് ഒക്കെ ഡിസ്‌കസ് ചെയ്യണം ...."

അരവിന്ദ് പറഞ്ഞതും അവൻ ശിവയെ ഒന്ന് നോക്കിക്കൊണ്ട് അരവിന്ദിലേക്ക് നോട്ടം പായിച്ചു "two weaks ഒന്നും possible അല്ല അച്ഛാ .... ക്ലാസ് ഒക്കെ തുടങ്ങീട്ടല്ലേ ഉള്ളൂ .... എങ്ങനെയാ ലീവ് എടുക്കാ .... അച്ഛൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യ് ...." അവൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞതും ശിവ അവനെ നോക്കി .... അവനത് കാണാത്ത ഭാവത്തിൽ ഫുഡ് എടുത്ത് കഴിചു "നീ പോകുമോ എന്ന് അല്ല ഞാൻ ചോദിച്ചത് .... നീ പോകും .... That’s all ...." ഇത്തവണ അരവിന്ദിന്റെ ശബ്ദം കൊടുത്തിരുന്നു .... അവൻ പിന്നെ എതിർക്കാൻ പോകാതെ സമ്മതിച്ചു "ഏട്ടൻ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നെ ..... അവൻ തന്നെ പോകണമെങ്കിൽ ആയിക്കോട്ടെ ....

പക്ഷെ ഇവളെ അവിടെ എന്തിനാ .... നമ്മുടെ നിലക്കും വിലക്കും ചേരാത്ത ഇവളെയാണോ മരുമകൾ ആയിട്ട് കുമാറിന് ഇൻട്രൊഡ്യൂസ് ചെയ്യാൻ പോകുന്നത് ...." അരുന്ധതി അമർഷത്തോടെ പറഞ്ഞതും അരുന്ധതി അതിനെ ശെരി വെച്ച് "ഇവൾ എന്റെ മരുമകൾ ആണ് .... അവളുടെ നിലയും വിലയും നീയല്ല തീരുമാനിക്കേണ്ടത് ..... ആര് എന്ത് പറഞ്ഞാലും ഇവർ രണ്ടും ഇന്ന് ബാംഗ്ലൂർക്ക് പോകും ...." അരവിന്ദ് ഉറപ്പിച്ചു പറഞ്ഞതും അരുന്ധതി ചവിട്ടി തുള്ളി അകത്തേക്ക് പോയി ...........തുടരും………

ശിവാനന്ദം : ഭാഗം 4

Share this story