ശിവാനന്ദം 💞: ഭാഗം 7

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കുമാറിന്റെയും ആനന്ദിന്റെയും ബിസിനസ് ഡിസ്കഷനിലൂടെ ദിവസങ്ങൾ കടന്നു പോയി ശിവ ദിവ്യക്കൊപ്പം ഏത് നേരവും കളിയും ചിരിയുമായി ഒപ്പം കൂടി കുമാർ ഹാളിൽ ഒരു വശത്തു ഇരുന്ന് ആനന്ദുമായി ബിസിനസ് ഡീൽ ഡിസ്‌കസ് ചെയ്യുകയായിരുന്നു " ചേച്ചി വാ നമുക്ക് പോയി ടിവി കാണാം ...." ദിവ്യ ശിവയോട് പറഞ്ഞതും അവൾ തല കുലുക്കിക്കൊണ്ട് ദിവ്യക്ക് പിന്നാലെ നടന്നു രണ്ടും കൂടി സോഫയുടെ ഇരുവശത്തുമായി സ്ഥാനം ഉറപ്പിച്ചു ..... അവരുടെ ശബ്ദം കേട്ടതും ആനന്ദ് തല ഉയർത്തി ശിവയെ ഒന്ന് നോക്കി .... ശേഷം അവന്റെ ജോലിയിൽ ഏർപ്പെട്ടു രണ്ടുപേരും മൂവി കണ്ട് അതിൽ തന്നെ ലയിച്ചിരുന്നു ..... അല്പം കഴിഞ്ഞതും ശിവ ഉറങ്ങിപ്പോയി.....

ദിവ്യ അവളെ ഉണർത്താതെ ടിവി ഓഫ് ചെയ്തു അവളെ നേരെ കിടത്തിക്കൊണ്ട് അവിടെ നിന്നും പോയി ഡിസ്കഷൻ കഴിഞ്ഞ്‌ കുമാർ മുറിയിലേക്ക് പോയതും ആനന്ദ് ശിവയെ നോക്കി ..... സോഫയിൽ കിടന്നുറങ്ങുന്ന ശിവയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് നടന്നു അൽപനേരം അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി ..... പിന്നീട് കയ്യിലുണ്ടായിരുന്ന ഫയൽ താഴെ വെച്ചുകൊണ്ട് അവൻ അവളെ കൈകളിൽ കോരിയെടുത്തു അവൻ അവളെയും കൂട്ടി മുറിയിലേക്ക് കയറി വാതിലടച്ച ശേഷം അവളെ ബെഡിലേക്ക് കിടത്തി അവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് അവിടെ നിന്നും എണീറ്റ് ചുറ്റും നോക്കി അവിടെ ആകെ ഒരു ബെഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .....

ബെഡിൽ ആണേൽ ശിവ കിടക്കുന്നുണ്ട് അവൻ എവിടെ കിടക്കുമെന്ന് ആലോചിച്ചുകൊണ്ട് നടുവിന് കൈ കൊടുത്തു ചുറ്റും നോക്കി ശിവയെ ഉണർത്താൻ അവന്റെ മനസ്സ് അനുവദിക്കാത്തതിനാൽ അവൻ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ഒരു ഷീറ്റ് എടുത്തു നിലത്തു വിരിച്ചുകൊണ്ട് അവിടെ കിടന്നു അവൻ ഒന്ന് ചെരിഞ്ഞു കിടന്നതും കൊച്ചു കുഞ്ഞിനെ പോലെ ചുരുണ്ടുകൂടി കിടക്കുന്ന ശിവയെ കണ്ടതും അവൻ ഏറെനേരം അവളുടെ മുഖത്തേക്ക് നോക്കിക്കിടന്നുകൊണ്ട് എന്തൊക്കെയോ ചിന്തിച്ചു ചിന്തകൾക്കൊടുവിൽ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു ~~~~~~~~~~ ഇടക്കെപ്പഴോ ശിവ കണ്ണ് തുറന്നതും അവൾ ബെഡിലാണെന്ന് കണ്ട് എനീട്ടിരുന്ന് ചുറ്റും നോക്കി " ഞാൻ സോഫയിൽ അല്ലെ കിടന്നത് .....

പിന്നെ എങ്ങനെ ഇവിടെ എത്തി ....? ഇനി സർ ആണോ എന്നെ ഇവിടെ കൊണ്ട് വന്ന് കിടത്തിയത് ....?" അവൾ ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ട് നിലത്തേക്ക് നോക്കിയതും നിലത്തു കിടക്കുന്ന ആനന്ദിനെ കണ്ടു അവൾക്കത് കണ്ടപ്പോൾ എന്തോ സങ്കടം തോന്നി .... തന്നെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാൻ വേണ്ടി അവൻ ഒരുപാട് ബുദ്ധിമുട്ടുന്നു എന്നവൾ ഓർത്തു അവൾ ബെഡിൽ നിന്ന് പതിയെ എണീറ്റുകൊണ്ട് അവനരികിൽ നിലത്തായി വന്നിരുന്നു അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് അവൾ ഏറെനേരം നോക്കിയിരുന്നു അവന്റെ മുഖത്തേക്ക് നോക്കിയിരിക്കവേ അധി മനോഹരമായ ഒരു പുഞ്ചിരി അവളുടെ മുഖത്തു സ്ഥാനം പിടിച്ചു "സർ ...... നിങ്ങൾക്ക് ഞാൻ ഒരു ഭാര്യ അല്ലെന്ന് എനിക്കറിയാം ....

നിങ്ങൾ ഒരിക്കലും എന്നെ ഒരു ഭാര്യയായി അംഗീകരിക്കില്ല എന്നും എനിക്കറിയാം മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന നിങ്ങൾക്ക് ഞാൻ ഒരു ബാധ്യതയാണെന്നും അറിയാം ...... പക്ഷെ എനിക്ക് നിങ്ങടെ ജീവിതത്തിൽ നിന്ന് അങ്ങനെ ഇറങ്ങിപ്പോകാൻ സാധിക്കുന്നില്ല ..... മനസ്സ് അതിന് അനുവദിക്കുന്നില്ല അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല ..... അർജുൻ എന്ന ചതിയന്റെ കെണിയിൽ നിന്ന് രക്ഷിച്ചതിന്റെ കടപ്പാണോ ...? അറിയില്ല പക്ഷെ എന്റെ പപ്പക്ക്‌ കൊടുത്ത ഒരു വാക്കിന്റെ പേരിൽ പാഴാക്കേണ്ടത് അല്ല സാറിന്റെ ജീവിതം ...... എന്താ വേണ്ടതെന്ന് എനിക്ക് അറിയാം ചെയ്തുതന്ന സഹായങ്ങൾക്ക് പ്രായശ്ചിത്തമായിട്ട് ഞാൻ നിങ്ങടെ ലൈഫിൽ നിന്ന് തന്നെ ഒഴിഞ്ഞു പോയേക്കാം ...."

അത്രയും പറഞ്ഞതും അവൾ പൊലും അറിയാതെ കണ്ണുകൾ നിറഞ്ഞു അവൾ അവനെ അൽപനേരം നോക്കിയിരുന്ന ശേഷം അവനെപ്പോലെ നിലത്തു തന്നെ കിടന്നുറങ്ങി ••••••••••••••••••••••••••••••••••••••••••• രാവിലെ ആനന്ദ് കണ്ണ് തുറന്നതും തന്റെ കൈക്കുള്ളിൽ ഒതുങ്ങി കിടക്കുന്ന ശിവയെ ആണ് കണ്ടത് ആനന്ദ് അത് കണ്ട് ഒന്ന് ഞെട്ടി ..... അവൻ അവളെ അടർത്തിമാറ്റി അവിടെ നിന്നും എണീറ്റ് നിന്നു അവൾ എങ്ങനെ താഴെ എത്തി എന്ന ചിന്തയായിരുന്നു അവന്റെ ഉള്ളിൽ അവൻ അവളെ തന്നെ സംശയത്തോടെ നോക്കിനിന്ന ശേഷം ബാത്റൂമിലേക്ക് നടന്നു

അവൻ ഫ്രഷ് ആയി തിരികെ എത്തിയപ്പോ അവൾ അവിടെ ഉണ്ടായിരുന്നില്ല അവൻ ലാപ്ടോപ്പ് എടുത്തുകൊണ്ട് ബാൽക്കണിയിലേക്ക് പോയി ഇരുന്നു എന്തൊക്കെയോ ചെക്ക് ചെയ്യാൻ തുടങ്ങി അല്പം കഴിഞ്ഞ്‌ ശിവ അവനുള്ള കോഫിയുമായി അവിടേക്ക് ചെന്നതും അവൻ അവളെ നോക്കാതെ ലാപ്പിലേക്ക് നോക്കിക്കൊണ്ട് അത്‌ വാങ്ങി ശിവ ഒന്നും മിണ്ടാതെ തിരികെ നടക്കാൻ തുനിഞ്ഞതും അവൻ അവൾക്ക് നേരെ ഒരു ബോക്സ് നീട്ടി അവൾ സംശയത്തോടെ അവനെ നോക്കിയതും അവന്റെ നോട്ടം അപ്പോഴും ലാപ്പിലേക്ക് ആയിരുന്നു " ഇത് പിടിക്ക് ..... നിനക്കുള്ള ഫോണാ .... നിന്റെ കയ്യിൽ മൊബൈൽ ഇല്ലല്ലോ ....?"

അവൾ വാങ്ങാത്തതു കണ്ടതും അവൻ അവൾക്ക് നേരെ തുറിഞ്ഞുകൊണ്ട് ആ ബോക്സ് അവൾക്ക് നീട്ടി പറഞ്ഞു " thanks ...." അവളത് വാങ്ങിക്കൊണ്ട് പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ ലാപ്പിലേക്ക് കണ്ണും നട്ടിരുന്നു •••••••••••••••••••••••••••••••••••••••••••• രാവിലത്തെ breakfast ഒക്കെ കഴിഞ്ഞതും കുമാറും കുടുംബവും ഷോപ്പിംഗിനായി പോയി ..... ശിവയേയും ആനന്ദിനെയും വിളിച്ചെങ്കിലും അവർ സ്നേഹപൂർവ്വം നിരസിച്ചു ആനന്ദ് അവർ പോയതും എന്തൊക്കെയോ പേപ്പർസ്‌ ഒക്കെ എടുത്ത് ചെക്ക് ചെയ്യാൻ തുടങ്ങി

ശിവക്ക് ആണേൽ ഒറ്റക്കിരുന്നു ബോറടിച്ചു ..... ബോറടി കൂടിയപ്പോ അവൾ പുറത്തേക്ക് ഒക്കെ ഇറങ്ങി നടന്നു ആനന്ദ് കാര്യമായ ജോലിയിൽ ആയതുകൊണ്ട് തന്നെ അവൾ പോകുന്നത് ഒന്നും ശ്രദ്ധിച്ചില്ല അവൾ നടന്ന് നടന്ന് ബിൽഡിങ്ങിന്റെ പുറത്തേക്ക് വന്നു ബിൽഡിങ്ങിന്റെ പുറത്തു അവിടെ താമസിക്കുന്ന കുട്ടികൾ ഒക്കെ കൂടി കളിക്കുന്നത് കണ്ടതും അവൾ അവർക്കൊപ്പം കൂടി പിള്ളേർക്ക് ഇംഗ്ലീഷ് അറിയുന്നത് കൊണ്ട് ഭാഷ അറിയാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല അവൾക്ക് പിള്ളേരുടെ കൂടെ കളിചോണ്ടിരിക്കവേ ഒരു രണ്ടുമൂന്ന് വയസ്സുള്ള ഒരു കുട്ടി റോഡിലേക്ക് ഇറങ്ങുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു ......

അവൾ ആ കുട്ടിയുടെ അടുത്തേക്ക് ഓടിയതും ഒരു കാർ വന്ന് ശിവയെ ഇടിച്ചതും ഒരുമിച്ചായിരുന്നു ആ കാറിന്റെ വരവ് കണ്ടാൽ തന്നെ അറിയാമായിരുന്നു വേണമെന്ന് കരുതി ഇടിച്ചതാണെന്ന് ഇടിയേറ്റ ശിവ റോഡിലേക്ക് വീണും കൈമുട്ട് മുറിഞ്ഞു ചോര വന്നു ..... കാർ കുറഞ്ഞ സ്പീഡിൽ വന്നതുകൊണ്ട് തന്നെ കൂടുതൽ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു " എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ .....? വഴിയേ പോകുന്നവരെ നെഞ്ചത്തോട്ട് കേറ്റാൻ ആണോ രാവിലെ കുറ്റിയും പറിച്ചു ഇറങ്ങിയേക്കുന്നെ .....?" കണ്ടു നിന്നവരൊക്കെ കാറിന് ചുറ്റും കൂടി പറഞ്ഞതും കാറിന്റെ ഡോർ തുറക്കപ്പെട്ടു കൂളിംഗ് ഗ്ലാസ് വെച്ച് സ്ലീവ്‌ലെസ് ഷോർട് ടോപ്പും ജീനും ഒക്കെ ധരിച്ചുകൊണ്ട് ഒരു സുന്ദരിയായ പെൺകുട്ടി പുറത്തേക്ക് ഇറങ്ങി

" ഓഹ് ..... പെങ്കൊച്ചായിരുന്നോ ..... കൊച്ചിന് കണ്ണ് കാണാൻ പാടില്ലേ ..... ആ കൊച് ഇപ്പോ ചത്തേനല്ലോ ...." കൂടിനിന്നവരിൽ ഒരാൾ പറഞ്ഞതും അവൾ ശിവയെ നോക്കി പുച്ഛിച്ചു " ബെല്ലും ബ്രേക്കും ഇല്ലാതെ കാറിന് മുന്നിൽ എടുത്ത് ചാടിയിട്ട് ഇപ്പൊ എനിക്കായോ കുറ്റം ....? " അവൾ പുച്ഛത്തോടെ ചോദിച്ചതും ശിവ വീണിടത്തു നിന്നും എണീറ്റ് നിന്നു " ഞാൻ നിന്റെ കാറിന് മുന്നിൽ ചാടിയിട്ടൊന്നുമില്ല ..... Even ഞാൻ റോഡിലേക്ക് കയറിയതുപോലുമില്ല ..... Footpathil നിന്ന എന്റെ നേർക്ക് താൻ മനഃപൂർവം കാർ കൊണ്ട് വന്ന് ഇടിച്ചതാ ....". ശിവ അരിശത്തോടെ പറഞ്ഞതും അവൾക്ക് അപ്പോഴും സ്ഥായീ ഭാവം പുച്ഛം തന്നെ ആയിരുന്നു "what the ....... "

അവൾ മുഷ്ടി ചുരുട്ടി ശിവയെ നോക്കി " ഫുട്പാത്തിലേക്ക് കാർ കൊണ്ട് കയറ്റാൻ എനിക്കെന്താ വട്ട്‌ ഉണ്ടോ ..... Idiot ..... നിന്നെ പോലുള്ള ലോ ക്ലാസ്സിന്റെ ഒക്കെ മോട്ടീവ് പണം ആണ് ..... അത് കിട്ടാൻ വേണ്ടി നീയൊക്കെ എന്ത് വൃത്തികേടും കാണിക്കും .... ആരുടെ മുന്നിലും തുണിയഴിക്കും അതുപോലെ പണത്തിന് വേണ്ടി തന്നെയല്ലേ ഈ ചീപ്പ് ഷോ ഒക്കെ .....?" അവൾ അവളെ ഊന്നിക്കൊണ്ട് പുച്ഛത്തോടെ ചോദിച്ചതും ശിവയുടെ മുഖം മാറി "shut your bloody mouth ..... വായിൽ തോന്നിയത് പറഞ്ഞാൽ ഉണ്ടല്ലോ .... പണത്തിന് വേണ്ടി ചീപ് ആകാൻ അത് കാണാതെ വളർന്നവൾ ഒന്നുമല്ല ഞാൻ ..... ഇനിയും അനാവശ്യം പറഞ്ഞാൽ എന്റെ കൈയുടെ ചൂട് നീ അറിയും ....." " ശിവാനി 😡...."

ശിവ അവൾക്ക് നേരെ കൈ ഓങ്ങിയതും ആനന്ദിന്റെ അലർച്ച കേട്ട് അവൾ ഞെട്ടലോടെ തിരിഞ്ഞുനോക്കിയതും തന്നെ ചുട്ടെരിക്കാനുള്ള ദേശ്യത്തോടെ നോക്കി നിക്കുന്ന ആനന്ദിനെ കണ്ട് അവൾ കൈകൾ താഴ്ത്തി " ആനന്ദ് ....." ആനന്ദിനെ കണ്ടതും ശിവയെ പുച്ഛിച്ചു നിന്നവൾ നിറകണ്ണുകളുമായി ആനന്ദിനടുത്തേക്ക് ഓടി അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു .... ശിവ ആ കാഴ്ച കണ്ട് ഞെട്ടലോടെ അവരെ നോക്കി " ആനന്ദ് ..... ഇവർ ഒക്കെ കൂടി എന്നെ ..... ഇവൾ പ്രതീക്ഷിക്കാതെ കാറിന് മുന്നിലേക്ക് ചാടിയപ്പോൾ ബ്രേക്ക് കിട്ടിയില്ല ..... അതിനാ ഇവൾ എന്നെ ഇങ്ങനെ insult ചെയ്യുന്നേ ....." കള്ളക്കണ്ണീരോടെ അവളത് പറയുമ്പോ ശിവയുടെ മുഖം വലിഞ്ഞു മുറുകി

" നുണ പറയുന്നോ ..... നീ അല്ലെ ....." " shut up ....😡" ശിവാനി എന്തോ പറയാൻ വന്നതും അവളെ തടഞ്ഞുകൊണ്ട് ആനന്ദ് ദേശ്യത്തോടെ അലറി " ധനൂ ..... Just calm down ..... ഇവർ നിന്നെ ഒന്നും ചെയ്യില്ല .... Don’t worry ...." അവളെ ചേർത്തുപിടിച്ചുകൊണ്ട് ശിവക്ക് തീപാറുന്ന ഒരു നോട്ടം സമ്മാനിച്ചുകൊണ്ട് അകത്തേക്ക് പോകുന്ന അവനെ അവൾ ഞെട്ടലോടെ നോക്കി " അപ്പോ ഇതാണോ ധനു ....." അകത്തേക്ക് പോകുന്ന അവരെ നോക്കി ഞെട്ടലോടെ അവൾ ഉരുവിട്ടു അവളെയും ചേർത്ത് പിടിച്ചു പോകുന്ന ആനന്ദ് അവളെ ഹൃദയത്തെ എന്തിനെന്നില്ലാതെ നൊമ്പരപ്പെടുത്തി

ആ കാഴ്ച കാണും തോറും കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി അവന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകാൻ അവൾ തീരുമാനിച്ചിരുന്നെങ്കിലും മറ്റൊരു പെണ്ണിനൊപ്പം അവനെ കാണുന്നത് അവൾക്ക് മരണതുല്യം ആയിരുന്നു അപ്പോഴും എന്തുകൊണ്ടാണ് തനിക്ക് അങ്ങനെ ഒക്കെ തോന്നുന്നത് എന്ന ചോധ്യത്തിന് അവൾക്ക് ഉത്തരം കിട്ടിയില്ല അവൾ നിറഞ്ഞുവന്ന കണ്ണുനീർ തുള്ളികളെ തുടച്ചുമാറ്റി അവരുടെ ഫ്ലാറ്റിലേക്ക് പോയി കലങ്ങിമറിഞ്ഞ മനസ്സുമായി അവൾ ഹാളിലേക്ക് കയറിയതും അവൾ ആ കാഴ്ച കണ്ടു നടുങ്ങി ശ്വാസം പോലും വിടാതെ അവനെ മുറുകെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ധനുവിനെ കണ്ടതും ഒരു നിമിഷം അവളുടെ ഹൃദയം നിലച്ചത് പോലെ അവൾക്കു തോന്നി

അതിനേക്കാൾ അവളെ നൊമ്പരപ്പെടുത്തിയത് അവളെ എതിർക്കാതെ നിൽക്കുന്ന ആനന്ദാണ് ആ കാഴ്ച അവളുടെ മനസ്സിനെ ഒന്നാകെ പിടിച്ചുലച്ചു ..... വായപൊത്തി കരഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് ഓടി അത് കണ്ടതും ആനന്ദിനെ ബലമായി കെട്ടിപ്പിടിച്ചു നിന്ന ധനു ശിവയെ ഒരു പുച്ഛത്തോടെ നോക്കിക്കൊണ്ട് വിട്ടു നിന്നു " ധനു ..... ശിവാനിക്ക് നീ ആരാണെന്ന് അറിയില്ല ..... അതുകൊണ്ടാ അവൾ അങ്ങനെ ബീഹെവ് ചെയ്തത് .... നീ ഇനി അതോർത്തു dull ആകേണ്ട ..... Just leave it ...."

അവൻ അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞതും അവൾ ഒന്ന് മൂളി " പിന്നെ .... ഞാൻ ഇപ്പൊ മാരീഡ് ആണ് .... മറ്റൊരാളുടെ ഹസ്ബന്റ്‌ ആണ് ..... ആ ചിന്ത നിനക്ക് ഇപ്പോഴും വേണം ധനു ...." ഒരു ശാസന പോലെ അവൻ പറഞ്ഞതും അവളുടെ മുഖം മാറി " ഞാൻ എന്തിനാ അതൊക്കെ ചിന്തിക്കുന്നത് ..... എന്നെ സംബന്ധിച്ചിടത്തോളം നീ എന്റേതാണ് ..... വിവാഹം വരെ തീരുമാനിച്ചതല്ലേടാ ..... ഞാൻ നീയുമായുള്ള ജീവിതം ഒത്തിരി സ്വപ്നം കണ്ടതാ എനിക്ക് പറ്റില്ല മറ്റൊരുത്തിക്ക് നിന്നെ വിട്ടുകൊടുക്കാൻ ..... I know that you never loved me..... But എന്നെ വിവാഹം കഴിക്കാമെന്ന് നീ സമ്മതിച്ചതോടെ നീ എന്നെ ഒരുപാട് ആശിപ്പിച്ചു ശെരിക്കും നീ എന്നോട് ചെയ്തത് വഞ്ചനയല്ലേ .....

വിവാഹവാഗ്ദാനം നൽകി നീ എന്നെ ചതിക്കുവല്ലേ ചെയ്തത് .....?" പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ മാറിലേക്ക് അവൾ വീണതും അവൻ കുറ്റബോധത്തോടെ നോക്കിയിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു •••••••••••••••••••••••••••••••••••••••••••• (ശിവാനി) " എന്താ മോളെ നീ എന്തിനാ ഇങ്ങനെ കരയുന്നെ ..... നീ അവനെ സ്നേഹിക്കുന്നില്ലല്ലോ പിന്നെ അവൻ ആരുടെ ഒപ്പം പോയാലും നിനക്ക് എന്താ ....?" റാമിന്റെ ഗൗരവത്തോടെയുള്ള ചോദ്യത്തിന് മുന്നിൽ അവൾ വിതുമ്പി "അംഗീകരിക്കാൻ കഴിയില്ലെന്ന് എന്റെ മനസ്സിനെ ഞാൻ പദം പറഞ്ഞു പഠിപ്പിച്ചിട്ടും കഴിയുന്നില്ല പപ്പേ മറ്റൊരുത്തിയുടെ ഒപ്പം കാണുമ്പോൾ ..... എത്ര ഒക്കെ ആയാലും എന്റെ കഴുത്തിൽ താലി ചാർത്തിയവൻ അല്ലെ ....

സഹിക്കുന്നില്ല പപ്പേ ..... എനിക്ക് അറിയില്ല അദ്ദേഹത്തിന് എന്നെ സ്വീകരിക്കാൻ പറ്റുമോ എന്ന് ധനുവിനെ സ്നേഹിക്കുന്ന ആ മനസ്സിന് എന്നെ സ്നേഹിക്കാൻ ഒരിക്കലും കഴിയില്ല എനിക്ക് സ്നേഹം വിധിച്ചിട്ടില്ല പപ്പേ ..... ഓർമ്മവെക്കുന്നതിന് മുൻപ് തന്നെ പെറ്റമ്മ ഉപേക്ഷിച്ചു പോയി വിവാഹമണ്ഡപത്തിൽ വെച്‌ പ്രാണനെ പോലെ സ്നേഹിച്ചവനും ഉപേക്ഷിച്ചു പോയി ഇപ്പൊ താലി കെട്ടിയവനും കൂടി ...... എനിക്ക് സ്നേഹം കിട്ടാനുള്ള ഭാഗ്യമില്ല അതുകൊണ്ടല്ലേ എനിക്ക് ആരുമില്ലാതായിപ്പോയത് ...." അവൾ വിതുമ്പലോടെ പറഞ്ഞു നിർത്തിയതും റാമിന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു

"ആരൊക്കെ നിന്നെ വിട്ടു പോയാലും നിന്റെ ഈ പപ്പ ഒരിക്കലും നിന്നെ വിട്ട് പോകില്ല മോളെ വിട്ടുപോകുന്നവരെ കുറിച്ച് മാത്രമേ നീ ചിന്തിക്കുന്നുള്ളൂ ...... നിനക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഈ പപ്പയെക്കുറിച്ച് നീ എന്താ ഓർക്കാതെ നിന്റെ 'അമ്മ എന്നെ വിട്ട് പോയപ്പോ നിനക്ക് വേണ്ടി മാത്രമാ ഞാൻ തകരാതെ പിടിച്ചു നിന്നത് നിന്നെ നന്നായി വളർത്താനായി ഞാൻ എന്റെ വേദനകൾ മറന്നു ...... അതുപോലെ എന്റെ മോളും മറക്കണം എല്ലാം മോളെ ആ വീട്ടിലേക്ക് പറഞ്ഞു വിടാൻ ഈ പപ്പക്ക്‌ ഒട്ടും മനസ്സുണ്ടായിരുന്നില്ല ആരും ഇല്ലെന്ന തോന്നൽ ഈ പപ്പ ഉള്ളിടത്തോളം കാലം എന്റെ മോൾക്ക് വേണ്ട ..... ഒട്ടു അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നീ ഇങ് പോര് ....

നിന്നെ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ ഈ പപ്പ ഉണ്ടാകും ....." അത്രയും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തതും അവൾ കണ്ണുകൾ അമർത്തി തുടച്ചു തിരിഞ്ഞതും തന്നെ രൂക്ഷമായി നോക്കുന്ന ആനന്ദിനെയാണ് കണ്ടത് "എന്തിനാ ഇന്ന് അങ്ങനെ ഒരു ഇഷ്യൂ create ചെയ്തത് ..... അവൾ എന്റെ ഫിയാൻസി ആയിരുന്നു എന്ന് അറിഞ്ഞിട്ട് നീ മനഃപൂർവം അവളെ insult ചെയ്യാൻ നോക്കിയതല്ലേ ....?" അവൻ ഇരു കൈയും മാരിൽ കെട്ടി അമർഷത്തോടെ ചോദിച്ചതും അവൾ മറുപടി പറയാതെ അവനെ മാറി കടന്നു പോകാൻ നിന്നതും അവൻ അവളുടെ കൈ മുട്ടിൽ പിടിച്ചു വലിച്ചു

അവനു മുന്നിലേക്ക് നിർത്തി മുറിവ് പറ്റിയ കയ്യിൽ പിടിച്ചു വലിച്ചതുകൊണ്ട് അവൾ വേദന കൊണ്ട് എരിവ് വലിച്ചു അവൻ അവന്റെ കൈയിലേക്ക് ഒന്ന് നോക്കിയതും അവളുടെ മുറിവില് രക്തം മുഴുവനും അവന്റെ കയ്യിൽ പറ്റിയിരുന്നു അവൻ ഞെട്ടലോടെ അവളുടെ കയ്യിലേക്ക് നോക്കിയതും കൈമുട്ടിൽ നിന്ന് ചോര ഒളിച്ചിറങ്ങുന്നത് കണ്ട് അവനൊന്ന് ഞെട്ടി "ശിവാനി ..... ഇത് ഇതെങ്ങനെ പറ്റിയതാ .....?" അവളുടെ കൈ പിടിക്കാനായി ആഞ്ഞുകൊണ്ട് അവൻ പറഞ്ഞതും അവൾ പിന്നിലേക്ക് നീങ്ങി നിന്നു "തൊട്ട് പോകരുത് ....." അവനെ നോക്കി പറയുന്ന അവളുടെ കണ്ണുകളിൽ അവനെ ദഹിപ്പിക്കാൻ കെൽപ്പുള്ള അഗ്നി എരിയുന്നത്‌ അവൻ കണ്ടു ..........തുടരും………

ശിവാനന്ദം : ഭാഗം 6

Share this story