ശിവരുദ്ര്: ഭാഗം 1

shivarudhr

എഴുത്തുകാരി: NISHANA

ചുറ്റുമുളള ഭയപ്പെടുത്ത ശബ്ദവും ഇരുട്ടിനെയും വകവെക്കാതെ കയ്യിലുളള ബാഗ് നെഞ്ചോട് ചേര്‍ത്ത് ആ വലിയ വീടിന്റെ ഗേറ്റ് തുറന്ന് തിരിഞ്ഞ് നോക്കാതെ അവൾ ലക്ഷ്യ സ്ഥാനത്തേക്ക് ഓടി, പൊളിഞ്ഞ് വാഴാറായ ഒരു വീടിന് അടുത്ത് എത്തിയതും അവൾ നിന്ന് കിതപ്പോടെ ചുറ്റും നോക്കി, ഇരുട്ടിന്റെ മറവിൽ നിന്ന് ഒരു രൂപം അവളുടെ മുൻപിലേക്ക് വന്നു, അത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടര്‍ന്നു, "സഞ്ജൂ,,," അവൾ ഓടിച്ചെന്ന് അവന്റെ മാറിലേക്ക് വീണ് കിതപ്പടക്കി, "സഞ്ജൂ,, നമുക്ക് പെട്ടെന്ന് പോകാം,, ആരെങ്കിലും കണ്ടാൽ പ്രശ്ണമാവും,," ചുറ്റുപാടും ഒന്ന് കണ്ണോടിച്ച് അവൾ പറഞ്ഞു, അത് കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഛച്ചിരി വിരിഞ്ഞു, അവൻ അവളെ അടർത്തി മാറ്റി, "നമ്മൾ എങ്ങോട്ട് പോകാനാ ശിവാകാമി നീ പറയുന്നത്, ഏഹ്" പുഛഭാവത്തോടെ ഉളള അവന്റെ സംസാരം കേട്ട് അവൾ നെറ്റിചുളിച്ച് അവനെ നോക്കി, "സ,, സഞ്ജൂ,, നീ അല്ലേ,, പറഞ്ഞത് നമ്മുടെ വീട്ടുകാര് നമ്മുടെ വിവാഹം നടത്തിതരില്ലെന്നും,, ഇവിടുന്ന് പോകണമെന്നും ഒക്കെ,, എന്നിട്ട് എന്താ,, നീ ഇങ്ങനെ ചോദിക്കുന്നത്,, " ചെറിയ ഒരു പതർച്ചയോടെ അവൾ ചോദിച്ചതും അവൻ പൊട്ടിച്ചിരിച്ചു,

"വിവാഹമോ നമ്മുടെയോ,,, ഹഹഹഹ എന്നാലും എന്റെ ശിവകാമി,, നീ ഇത്രയും പൊട്ടിയാണോ,, വർഷങ്ങളായി നമ്മുടെ രണ്ട് കുടുംബവും ശത്രുക്കളാണ് ഒരു അവസരം കിട്ടുമ്പോ എങ്ങനെ പാരപണിയണം എന്നും ചിന്തിച്ച് നടക്കുന്നവർ, എന്നിട്ടും ഞാൻ നിന്റെ മുന്നിൽ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പൊ നീ വിശ്വസിച്ചല്ലെ,, ഹഹഹഹ, കുറെ നാളായി മേലേടത്ത് തറവാട്ടുകാരെ തോൽപിക്കണമെന്ന് ചിന്തിച്ച് നടക്കുന്നു, അതിനിടയിലേക്കാണ് നീ വന്ന് പെട്ടത്, ഒന്ന് രണ്ട് പഞ്ചാര വാക്ക് പറഞ്ഞപ്പോഴെക്ക് നീ മൂക്കും കുത്തി വീണു, ഏതായാലും നാളെ നേരം വെളുക്കുമ്പോ നാട്ടുകാർക്കിടയിലെ വിഷയമായിരിക്കും മേലേടത്തെ ഈ സൽപുത്രി കാമുകനെ വിശ്വസിച്ച് വീട് വിട്ട് ഇറങ്ങിയത്, എന്നാലും എന്ത് വിശ്വസിച്ചാടി നീ ഈ പാതിരാത്രി എന്റെ അടുത്തേക്ക് വന്നത്, " അവന്റെ സംസാരം കേട്ട് അവൾ തരിച്ച് നിന്നു, അവളുടെ കവിളിനെ നനയിച്ച് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു, "സഞ്ചു നീ എന്താ തമാശ കളിക്കാണോ,,? നിന്നെ,, നിന്നെ,, ഒരാളെ വിശ്വസിച്ചല്ലെ ഞാൻ,,, എന്റെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് വന്നത്, എന്നിട്ട് ഇപ്പൊ,,?

തമാശക്കാണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ സഞ്ജു,," ഒരു വിങ്ങലോടെ അവൾ അവന്റെ ഷർട്ടിൽ പിടി മുറുക്കി പറഞ്ഞതും അവൻ അവളുടെ കൈ ബലമായി പിടിച്ച് മാറ്റി, "ഇരുപത് വർഷം പോറ്റിയ വളർത്തിയ വീട്ടുകാരെ ഉപേക്ഷിച്ച് ഞാൻ വിളിച്ചപ്പൊ എന്റെ കൂടെ വന്ന നിന്നെ എന്ത് വിശ്വസിച്ചാ ഞാൻ കൂടെ കൂട്ടേണ്ടത്," പുഛത്തോടെ അവൻ ചോദിച്ചതും അവൾ നിറ കണ്ണുകളോടെ അവനെ ഒന്ന് നോക്കി, "നിനക്ക്,, എല്ലാം,, അറിയുന്നതല്ലെ സഞ്ജൂ,, എന്നിട്ടും നീ,," അവൾ മുഖം പൊത്തി കരഞ്ഞ് നിലത്തേക്ക് ഇരുന്നു, ഒരു നിമിഷം അവൻ അവളെ വേദനയോടെ ഒന്ന് നോക്കി, അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു, 'എന്നോട് ക്ഷമിക്കൂ ആമി,, എന്റെ മുന്നിൽ നിന്നെ രക്ഷിക്കാൻ മറ്റൊരു വഴിയും ഇല്ല,' കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ അവൾ മുഖം ഉയര്‍ത്തി അവനെ നോക്കിയതും അവൻ പെട്ടെന്ന് തിരിഞ്ഞ് നിന്ന് കണ്ണ് തുടച്ചു,

"എനിക്ക് നേരത്തെ പറഞ്ഞത് അല്ലാതെ വെറെ ഒന്നും പറയാനില്ല, ഇപ്പൊ തിരിച്ച് പോയാൽ നിനക്ക് ആരെങ്കിലും എഴുനേൽക്കുന്നതിന് മുമ്പ് വീട്ടിൽ കയറിപ്പറ്റാം, ഗുഡ് ബൈ, വിധി ഉണ്ടെങ്കിൽ വീണ്ടും കാണാം,,," അത്രയും പറഞ്ഞ് അവൻ നടന്നകന്നു, ഇനി എന്ത് ചെയ്യുമെന്നറിയാതെ അവൾ ഇരുട്ടിലെക്ക് നോക്കി ഒരു നിമിഷം നിന്നു, പിന്നെ എന്തോ ഓർത്ത പോലെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് നിലത്തിരുന്ന ബാഗും കയ്യിലെടുത്ത് വിജനമായ വഴിയിലൂടെ സ്വയം പഴിച്ച് നടന്നു, 'മരണം ഇനി ആ ഒരു വഴിയെ തന്റെ മുമ്പിൽ ഒളളൂ,, ഇപ്പൊ വീട്ടിലുളളവരൊക്കെ താൻ അവിടെ ഇല്ലാ എന്ന് അറിഞ്ഞിട്ടുണ്ടാകും, അവര് എന്നെ അന്യേഷിച്ച് എത്തുന്നതിന് മുമ്പ് ഈ നശിച്ച ജീവിതം അവസാനിപ്പിക്കണം, അല്ലെങ്കിൽ ആദ്യത്തെതിനേക്കാൾ നരകമായിരിക്കും പിന്നീടുളള തന്റെ ജീവിതം,' വേദനയോടെ അവൾ ഓർത്തു, എന്നാൽ അവൾ അറിയാതെ മറ്റൊരാൾ അവളുടെ തൊട്ട് പിറകിൽ ഉണ്ടായിരുന്നു... തുടരും

Share this story