ശിവരുദ്ര്: ഭാഗം 10

shivarudhr

എഴുത്തുകാരി: NISHANA

"രുദ്രാ ഒരു കാര്യം നീ ഓർമ്മയിൽ വെച്ചോ,, ഇന്നല്ലെങ്കിൽ നാളെ അവളുടെ കണ്ണീരിന് നീ കണക്ക് പറയേണ്ടി വരും,," ദേഷ്യത്തോടെ അത്രയും പറഞ്ഞ് വാതിൽ ശക്തിയിൽ വലിച്ച് അടച്ച് അഭി പുറത്തേക്ക് പോയി, രുദ്രൻ ഒരു നിമിശം കണ്ണടച്ച് നിന്നു, അവന്റെ മനസ്സിലൂടെ പല ചിന്തകളും കടന്ന് പോയി, അവൻ കണ്ണുകൾ വലിച്ച് തുറന്ന് തലയൊന്ന് കുടഞ്ഞ് മുറിയിലേക്ക് പോയി വാഡ്രോബിൽ നിന്ന് ഒരു ബോട്ടിൽ എടുത്ത് വായിലേക്ക് കമഴ്ത്തി, അവന്റെ ശരീരത്തിൽ ലഹരി ആഴ്ന്നിറങ്ങി, കുടിച്ച് തീർത്ത ബോട്ടിൽ അവൻ ദേഷ്യത്തോടെ ചുവരിലേക്ക് എറിഞ്ഞു, അത് തകര്‍ന്ന് വീണ് ഉടുയുന്നത് കണ്ട് രുദ്രനൊന്ന് ചിരിച്ചു, അതേ ചിരിയോടെ അവൻ ബെഡിലേക്ക് വീണു,

കണ്ണുകൾ അടഞ്ഞ് തുടങ്ങിയപ്പോൾ ആരോ വാതിൽ തുറന്ന് അകത്തേക്ക് കയറി, "ശിവ,," അവന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു കണ്ണുകൾ അടഞ്ഞു, അവൻ മയങ്ങി എന്ന് ഉറപ്പായതും ശിവ തറയിലെ തകർന്നുടഞ്ഞ ചില്ലുകൾ അടിച്ച് വാരി വൃത്തിയാക്കി, മുറിയിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞതും രുദ്രന്റെ ഞരക്കം കേട്ട് അവൾ അവനെ ഒന്ന് നോക്കി, കൊച്ച് കുട്ടികളെ പോലെ കമഴ്ന്ന് കിടന്ന് ഉറങ്ങുന്ന രുദ്രനെ അവൾ കുറച്ച് സമയം നോക്കി നിന്നു, പിന്നെ പതിയെ അവന്റെ അടുത്തേക്ക് ചെന്ന് ബെഡിലേക്ക് ഇരുന്ന് അവന്റെ തലമുടിയിൽ മൃദുവായി തലോടി, "അമ്മ,," ഉറക്കത്തിൽ രുദ്രൻ അവളുടെ മടിയിലേക്ക് തലവെച്ച് കിടന്നു,

ശിവ ഒന്ന് ഞെട്ടി എങ്കിലും അവൻ ഉറക്കത്തിലാണെന്ന് മനസ്സിലായതോടെ വാത്സല്യത്തോടെ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു, കുറച്ച് സമയം അങ്ങനെ ഇരുന്ന് അവൾ ഹെഡ് ബോര്‍ഡിലേക്ക് തല വെച്ച് കിടന്നു, ••••••••• രാവിലെ രുദ്രൻ എണീക്കുന്നതിന് മുമ്പ് എണീറ്റ് ശിവ മുറിയിലേക്ക് പോയി ഫ്രഷായി പൂജാമുറിയിൽ വിളക്ക് വെച്ച് തൊഴുതു, പതിവ് പോലെ പ്രാർത്ഥിച്ച് തിരിഞ്ഞതും അവൾക്ക് പിറകിൽ കൈ കെട്ടി നിൽക്കുന്ന അഭിയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു, അവന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടന്നു, അവളിൽ അവൻ കണ്ടത് സുഭദ്രയെ തന്നെ ആയിരുന്നു,

കുളിച്ച് തലയിൽ തോർത്ത് ചുറ്റി നെറ്റിയിൽ ചന്ദനക്കുറിയും പടർന്ന് കിടക്കുന്ന സിന്ദൂരവും അവനിൽ സുഭദ്രാമ്മയെ ഓർമിപ്പിച്ചു. ശിവക്ക് അവന്റെ നോട്ടം ആരോചിതമായി തോന്നി, അവൾ അവനെ മറി കടന്ന് ലക്ഷ്മിയമ്മയുടെ അടുത്തേക്ക് നടന്നു, നടത്തത്തിനിടയിൽ വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി, അഭിയുടെ കണ്ണുകൾ അപ്പോഴും തന്റെ നേരെ ആണെന്ന് അറിഞ്ഞതും അവൾ തിടുക്കത്തിൽ അടുക്കളയിലേക്ക് നടന്നു, ശിവ കണ്ണിൽ നിന്നും മറഞ്ഞതും അഭി ചിരിയോടെ പൂജാമുറിയിലേക്ക് ഒന്ന് നോക്കി, അവന്റെ കൺ കോണിൽ ചെറിയ നനവുണ്ടായിരുന്നു, അപ്പോഴേക്ക് രുദ്രൻ വന്നിരുന്നു, രണ്ട് പേരും കൂടി ജോഗിങ്ങിന് പോയി, ••••••••

ശിവ അടുക്കളയിലേക്ക് ചെന്ന് ലക്ഷ്മിയമ്മയുടെ പിറകിലൂടെ കെട്ടിപ്പിടിച്ച് അവരുടെ പുറത്ത് തലവെച്ച് കിടന്നു, "ആഹ് എണീറ്റോ,, ദെ ആ കപ്പിൽ കാപ്പി എടുത്ത് വെച്ചിട്ടുണ്ട്, എടുത്ത് കുടിക്ക്" ശിവ തലയാട്ടി അവരുടെ കവിളിൽ ഒരു മുത്തം കൊടുത്ത് കാപ്പിയെടുത്ത് കുടിച്ചു, "മീനുവും ഉണ്ണിയും എണീറ്റില്ലെ അമ്മേ,," കറിക്കുളള പച്ചക്കറികൾ കഴുകുന്നതിനിടയിൽ ശിവ ചോദിച്ചു, "ഹ്മ്മ് അവറ്റകളുടെ കാര്യം ഒന്നും പറയണ്ട, രണ്ടിനും ഞാൻ ചട്ടുകം എടുക്കേണ്ടി വരും," ലക്ഷ്മിയമ്മ പറ്റഞ്ഞതും ശിവ ചിരിയോടെ വെജിറ്റബിൾ കട്ട് ചെയ്യാൻ തുടങ്ങി, അടുക്കളയിലെ ജോലി ഒന്ന് ഒതുക്കി ശിവ ഹാളിലേക്ക് ചെന്നപ്പോൾ ഉണ്ണിയുണ്ട് സോഫയിൽ ഇരുന്ന് ഉറങ്ങുന്നു,

ലക്ഷ്മിയമ്മ മുറിയിൽ നിന്ന് ഓടിച്ച് വിട്ടതാണ്, അവൾ ചെറു ചിരിയോടെ ഉണ്ണിയുടെ അടുത്ത് ചെന്ന് ഇരുന്നു, ഇരുന്ന് ഉറക്കം തൂങ്ങുന്നതിനിടയിൽ ഉണ്ണി ശിവയുടെ തോളിലേക്ക് ചാഞ്ഞു, ശിവ ചെറുചിരിയോടെ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു, ഉണ്ണിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു, അവൻ അവളുടെ മടിയിലേക്ക് തലവെച്ച് കിടന്നു, ശിവ ഒന്ന് ഞെട്ടി എങ്കിലും പിന്നെ വാത്സല്യത്തോടെ അവന്റെ തലമുടിയിലൂടെ വിരലോടിച്ചു, ജോഗിങ് കഴിഞ്ഞ് എത്തിയ രുദ്രനും അഭിയും ആ കാഴ്ച കണ്ട് തറഞ്ഞ് നിന്നു,

രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞ് തുളുമ്പി, കുഞ്ഞിലെ ഉണ്ണിയുടെ ശീലമായിരുന്നു ഉണർന്നതിന് ശേഷം അമ്മയുടെ മടിയിൽ കിടക്കുന്നത്, അന്നൊക്കെ താനും അഭിയും ഉണ്ണിയും എന്നും വഴക്കായിരിക്കും അമ്മയുടെ മടിയിൽ കിടക്കാൻ, വഴക്ക് അവസാനം അടിയിൽ എത്തുമ്പോൾ അഛൻ വന്ന് മൂന്നിനേയും ഓടിച്ച് വിടാറായിരുന്നു പതിവ്, രുദ്രൻ വേദനയോടെ ഓർത്തു, അവൻ ശിവയെ ഒന്ന് നോക്കി മുറിയിലേക്ക് പോയി, അഭി പത്രവുമായി ശിവയുടെ മുന്നിലെ സോഫയിൽ ചെന്നിരുന്നു, അവനെ കണ്ട് എഴുനേൽക്കാൻ തുനിഞ്ഞ ശിവയോട് ഇരിക്കാൻ പറഞ്ഞ് അവൻ ഉണ്ണിയെ ഒന്ന് നോക്കി,

"ഉണ്ണിക്ക് കുഞ്ഞായിരുന്നപ്പോഴെ ഉളള ശീലമാണ് രാവിലെ ഉറക്കമുണർന്നാൽ കുറച്ച് നേരം സുഭദ്രാമ്മയുടെ മടിയിൽ കിടക്കുന്നത്, " വേദന നിറഞ്ഞ ചിരിയോടെ അഭി പറഞ്ഞ് കണ്ണുകൾ തുടച്ച് എണീറ്റ് പോയി, ശിവ മനസ്സിലാക്കുകയായിരുന്നു സുഭദ്രാമ്മ അവരുടെ ഒക്കെ മനസ്സിൽ തീരാത്ത നോവാണെന്ന്, ഒരു പക്ഷേ തന്റെ അഛനാണ് ഈ തീരാ നോവിന് കാരണമെങ്കിൽ അദ്ധേഹത്തിന്റെ മകൾ എന്ന നിലയിൽ രുദ്രേട്ടന്റെ ദേഷ്യം തീർക്കാൻ നിന്ന് കൊടുക്കാൻ ഞാൻ ബാധ്യസ്ഥയാണ്, ശിവയുടെ കൈകൾ കഴുത്തിൽ കിടന്ന താലിയിൽ മുറുകി, കണ്ണുകൾ നിറഞ്ഞു, ••••••••

ഉറക്കമുണർന്ന് ഉണ്ണി പതിയെ കണ്ണ് തുറന്നു, ആരുടെയോ മടിയിലാണ് താനിപ്പോൾ കിടക്കുന്നതെന്ന് മനസ്സിലായതും അവൻ ചാടി എണീറ്റു, തന്റെ അടുത്ത് ഇരിക്കുന്ന ശിവയെ കണ്ടതും അവനൊന്ന് ഞെട്ടി, താൻ ഇത്രയും നേരം ശിവയുടെ മടിയിലായിരുന്നു കിടന്നതെന്ന് ഓർത്തതും അവന് ചെറിയ ചമ്മല് തോന്നി, "അ,, അത്,, പിന്നെ,, ഞാൻ അമ്മയാണെന്ന് കരുതി,, സോറി, " ചടപ്പോടെ തലതാഴ്ത്തി അവൻ പറഞ്ഞതും ശിവ അവന്റെ മുഖം പിടിച്ച് ഉയര്‍ത്തി, "അമ്മ തന്നെയാ,, ഏട്ടത്തിയമ്മ,," ശിവ പറഞ്ഞതും അവൻ അത്ഭുതത്തോടെ അവളെ നോക്കി, അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, ശിവ സ്നേഹത്തോടെ അവന്റെ കണ്ണുകൾ തുടച്ച് കൊടുത്തു,

"അറിയാം അമ്മക്ക് പകരമാവാൻ മറ്റാർക്കും കഴിയില്ലെന്ന്, എങ്കിലും ഏട്ടത്തിയമ്മ ആയി ഞാൻ ഉണ്ടാവും കൂടെ ഈ താലി കഴുത്തിൽ ഉളള കാലമത്രയും,, പോയി ഫ്രഷായി വാ,, കാപ്പി എടുക്കാം,," 'ഈ താലി ഏട്ടത്തിയുടെ കഴുത്തിൽ നില നിർത്താൻ കൂടെ ഉണ്ടാകും ഞാൻ,, ' ഉണ്ണി ശിവയെ നോക്കി മനസ്സിൽ പറഞ്ഞ് തലയാട്ടി മുറിയിലേക്ക് പോയി, ശിവ അവൻ പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു, പിന്നെ പതിയെ കിച്ചണിലേക്ക് നടന്നതും പെട്ടെന്ന് ആരോ അവളുടെ കൈ പിടിച്ച് വലിച്ച് അടുത്തുളള മുറിയിലേക്ക് തളളി, പേടിയോടെ കണ്ണുകൾ തുറന്ന് നോക്കിയതും അവളുടെ തൊട്ട് മുമ്പിൽ നിൽക്കുന്ന രുദ്രനെ കണ്ട് ഒരു വിറയൽ അവളുടെ ശരീരത്തിലൂടെ പാഞ്ഞ് പോയി,, ..........തുടരും………

ശിവരുദ്ര് : ഭാഗം 9

Share this story