ശിവരുദ്ര്: ഭാഗം 13

shivarudhr

എഴുത്തുകാരി: NISHANA

"നീ ഈ സമയത്ത് എവിടെ പോയതായിരുന്നു ദേവാ,," "ഞ,, ഞാൻ ആഹ്,, വെളളം കുടിക്കാൻ.. വെളളം കുടിക്കാൻ പോയതാ,," രുദ്രൻ പതർച്ചയോടെ പറഞ്ഞതും അഭി ഒന്ന് അമർത്തി മൂളി,, രുദ്രൻ അവന്റെ മുറിയിലേക്ക് പോയതും അഭി അവൻ പോയ വഴിയെ നോക്കി തലയാട്ടി ചിരിയോടെ തന്റെ മുറിയിലേക്ക് നടന്നു, രുദ്രൻ മുറിയിലെത്തി ഡോറ് ലോക്ക് ചെയ്ത് ടേബിളിൽ എടുത്ത് വെച്ചിരുന്ന ബോട്ടിൽ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു, ബോട്ടിൽ വായിലേക്ക് കമഴ്ത്തി അവൻ നിലത്തേക്ക് ഇരുന്ന് കണ്ണടച്ചു,

അവന്റെ ഓർമ്മയിലേക്ക് ശിവയെ ആദ്യമായി കണ്ട നാൾ തെളിഞ്ഞു വന്നു, . രണ്ട് വർഷങ്ങൾക്ക് മുമ്പ്,,, അന്ന് ഫ്രണ്ട്സിന്റെ കൂടെ ബൈക്കിൽ ട്രിപ്പിന് പോയി വരുമ്പോഴാണ് അഛന്റെ ഫോൺ വന്നത്, സ്പീഡ് കുറച്ച് ഫോണെടുത്ത് ചെവിയിൽ വെച്ച് ഷോൾഡർ കൊണ്ട് താങ്ങി അഛനോട് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടി തന്റെ വണ്ടിയുടെ മുൻമ്പിലേക്ക് ചാടി വീണത്, പെട്ടെന്ന് തന്നെ ബൈക്ക് ബാലന്‍സ് ചെയ്ത് നിർത്തി, അവളുടെ അടുത്തേക്ക് ചെന്ന് വീണു കിടക്കുന്ന അവളുടെ പിടിച്ച് എഴുനേൽപ്പിച്ചു,യെല്ലോ കളർ ദാവണി ആയിരുന്നു വേശം,

പേടികൊണ്ട് പിടക്കുന്ന കണ്ണുകളോടെ അവൾ അപ്പോൾ തന്നെ നോക്കിയ ഒരു നോട്ടം ഉണ്ട് അത് വന്ന് പതിച്ചത് തന്റെ നെഞ്ചിലാണ്, അവളുടെ വിടർന്ന കണ്ണുകളും നീലകൽ മുക്കുത്തിയും കണ്ട് താൻ പരിസരം മറന്ന് അവളെ നോക്കി നിന്നു, ഇന്നേ വരെ ഒരാളോടും തോന്നാത്ത വികാരം ആയിരുന്നു തന്റെ ഉളളിൽ, ഒറ്റ നോട്ടത്തിൽ മനസ്സിൽ പതിഞ്ഞ മുഖം, തന്റെ ഹൃദയം കവര്‍ന്നെടുത്തവൾ, "ശിവകാമി,," അവളെ തന്നെ പരിസരം മറന്ന് നോക്കി നിൽക്കുന്നതിനിടയിൽ ആരോ പിറകിൽ നിന്ന് വിളിച്ചതും അവള് തന്റെ കയ്യിൽ നിന്ന് കുതറി മാറി ഓടിപ്പോയി,, അവൾ കൺ മുന്നിൽ നിന്ന് മറയുന്നത് വരെ താൻ അവളെ നോക്കി നിന്നു, ശിവകാമി രുദ്ര് ദേവ്,, ശിവരുദ്ര്💛

അന്ന് അവിടെ നിന്ന് പോരുമ്പോൾ താൻ ഉറപ്പിച്ചിരുന്നു അവളായിരിക്കും തന്റെ പാതി എന്ന്, വീട്ടിലെത്തി അവളെ കുറിച്ച് താൻ ആദ്യം പറഞ്ഞത് അമ്മയോടായിരുന്നു,, അതിന് ശേഷം അവളെ കാണാൻ അഭിയേയും കൂട്ടി അന്ന് അവളെ കണ്ടുമുട്ടിയ ആ ഗ്രാമത്തിൽ അവളെ കുറിച്ച് അന്യേഷിച്ചെങ്കിലും കണ്ടെത്താനായില്ല, അമ്മയുടെ മടിയിൽ കിടന്ന് സങ്കടത്തോടെ അക്കാര്യം പറഞ്ഞപ്പോൾ അന്ന് അമ്മ പറഞ്ഞത് 'നിനക്കുളളതാണെങ്കിൽ വൈകിയാലും നിന്നിലേക്ക് തന്നെ എത്തിച്ചേരും എന്നാണ്,,'

അതെ ഇന്ന് അവൾ തന്നിലേക്ക് എത്തിച്ചേർന്നു, അല്ല താൻ എത്തിച്ചു,,, പക്ഷേ,, തനിക്ക് അവളെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ,,? പലപ്പോഴും അവൾ തന്റെ മുമ്പിൽ വന്ന് നിൽക്കുമ്പോൾ അവളെ ചേര്‍ത്ത് പിടിക്കാൻ ഉളളം തുടിച്ചിട്ടുണ്ട്,, എന്നാൽ അതെ സമയം അഛന്റെയും അമ്മയുടെയും ചോരയിൽ കുളിച്ച മുഖം ഓർമ്മയിൽ എത്തുമ്പോൾ അവളോട് ദേഷ്യം തോന്നും, രുദ്രനൊന്ന് നിശ്വസിച്ച് കയ്യിലിരുന്ന ബോട്ടിൽ മുഴുവനായും വായിലേക്ക് കമഴ്ത്തി, ബോധം മറയുമ്പോൾ രുദ്രന്റെ മനസ്സിൽ പേടിയോടെ തന്നെ നോക്കുന്ന ആ ദാവണിക്കാരിയായിരുന്നു, •••••••

തണുത്ത കൈത്തലം തന്റെ നെറുകിൽ പതിഞ്ഞപ്പോഴാണ് ശിവ കണ്ണ് തുറന്നത്, മുന്നിൽ ചിരിയോടെ നിൽക്കുന്ന അഭിയെ കണ്ട് അവൾ പെട്ടെന്ന് എണീറ്റു, "എണീക്കണ്ടെടോ,, കിടന്നോ,, ഞാൻ പനി മാറിയോ എന്ന് നോക്കിയതാ,, കൂടുതലാണെങ്കിൽ പറയണം,, ഹോസ്പിറ്റലിൽപോകാം,," "ഇപ്പൊ കുറവ് ഉണ്ട്,, അമ്മ മരുന്ന് തന്നിരുന്നു," അഭിയെ നോക്കി ചിരിയോടെ ശിവ പറഞ്ഞതും അവൻ ഒന്ന് തലയാട്ടി,, അഭിയുടെ മിഴികൾ ശിവയുടെ കയ്യിൽ കല്ലിച്ച് കിടക്കുന്ന പാടിലേക്ക് വീണു, അവൻ അവളുടെ കയ്യിൽ പിടിച്ച് കയ്യിൽ കരുതിയ മരുന്ന് പതിയെ അവിടെ തടവി. "ദേവൻ തന്നെ ഒത്തിരി വേദനിപ്പിക്കുന്നുണ്ടെന്ന് അറിയാം,, അവന് വേണ്ടി ഞാൻ മാപ്പ് പറയാം,,

വെറുക്കരുത് അവനെ,, അറിയാം അവൻ ചെയ്യുന്നത് പൊറുക്കാൻ പറ്റാത്ത തെറ്റ് ആണെന്ന്, അവന്റെ വേദന അവൻ തന്നെ ഉപദ്രവിച്ച് തീർക്കാൻ ശ്രമിക്കുകയാണ്, പക്ഷേ അത് അവനെ കൂടുതൽ വേദനിപ്പിക്കുന്നുണ്ടെന്ന് അവൻ മനസ്സിലാക്കുന്നില്ല,, " അഭി വേദനയോടെ പറഞ്ഞതും ശിവ ഒന്ന് പുഞ്ചിരിച്ചു, "എനിക്ക് രുദ്രേട്ടനോട് ദേഷ്യം ഒന്നും ഇല്ല, എനിക്ക് അറിയാം ആ മനസ്സിന്റെ വേദന, എന്റെ അഛൻ കാരണം ഈ കുടുംബം അനുഭവിച്ച വേദനക്ക് എന്ത് പ്രായശ്ചിത്തമാണ് ഞാൻ ചെയ്യേണ്ടത്,,?

എനിക്ക്,, എനിക്ക് അറിയില്ല, " ശിവ പൊട്ടിക്കരഞ്ഞതും അഭി അവളെ ആശ്വസിപ്പിച്ചു, "താൻ കരയാതെടോ,, ഇതിൽ തന്റെ തെറ്റ് ഒന്നും ഇല്ലല്ലോ,, പിന്നെ രുദ്രൻ,, അവനെ നമുക്ക് മാറ്റി എടുക്കാം,, ഈ ദേഷ്യവും വാശിയും ഉണ്ടെന്നെ ഒളളൂ,, ആള് പാവാ,, താൻ പോയി മുഖം കഴുകി ഫ്രഷാവ്,, പിന്നെ എന്ത് ആവശ്യമുണ്ടെങ്കിലും തനിക്ക് എന്നോട് പറയാം,, ഏട്ടന്റെ സ്ഥാനത്ത് ഞാനുണ്ടാവും,, ഇവിടെ ഉളളവരാരും തനിക്ക് അന്യരല്ല, " ശിവ കണ്ണ് തുടച്ച് അഭിയെ നോക്കി പുഞ്ചിരിച്ചു, അഭി മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോ കണ്ടു ഫോണും കയ്യിൽ പിടിച്ച് ഹാളിലെ സോഫയിൽ ഇരുന്ന് ശിവയുടെ മുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്ന രുദ്രനെ,,

അഭിക്ക് അത് കണ്ട് ചിരി വന്നെങ്കിലും കടിച്ച് പിടിച്ച് ഗൗരവത്തോടെ അവനെ നോക്കി ലക്ഷ്മിയമ്മയെ വിളിച്ചു, "എന്താ മോനേ,," "ഞാൻ ഓഫീസിലേക്ക് ഇറങ്ങാ,, ശിവയെ ഒന്ന് ശ്രദ്ധിച്ചോണേ,, അവൾക്ക് പനി കൂടിയാൽ എന്നെ വിളിക്കണം, നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാം,," അഭി പറഞ്ഞതും ലക്ഷ്മിയമ്മ തലയാട്ടി,, അവൻ രുദ്രനെ ഒന്ന് നോക്കി പുറത്തേക്ക് പോയി, അഭി പുറത്തേക്ക് പോയതും ലക്ഷ്മിയമ്മ അകത്തേക്ക് പോയി,, രുദ്രൻ പതിയെ ശിവയുടെ മുറിയിലേക്ക് നടന്നു, ശിവയെ മുറിയിൽ കാണാത്തത് കൊണ്ട് സംശയിച്ച് മുറിയിലേക്ക് കയറിയപ്പോഴാണ് വാശ്റൂമിൽ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടത്, രുദ്രൻ ഓടിച്ചെന്ന് നോക്കിയപ്പോ തറയിൽ വീണു കിടക്കുന്ന ശിവയെ കണ്ട് ഞെട്ടി,

നെറ്റിയിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു, അവൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ തട്ടി വിളിച്ചു നോക്കി,, അവള് കണ്ണ് തുറക്കാത്തത് കണ്ട് അവളെ കോരിയെടുത്ത് ലക്ഷ്മിയമ്മയെ ഉറക്കെ വിളിച്ച് പുറത്തേക്ക് ഓടി,, •••• രുദ്രൻ ലക്ഷ്മിയമ്മയെ വിളിക്കുന്നത് കേട്ട് ഉണ്ണിയും മീനുവും ഓടി വന്നപ്പോൾ കണ്ടത് ശിവയെയും എടുത്ത് ഓടുന്ന രുദ്രനെ ആണ്, അവർ അവന്റെ പിറകെ ഓടിച്ചെന്ന് നോക്കിയപ്പോ രുദ്രൻ അവളെ കാറിലേക്ക് കിടത്തിയിരുന്നു, അവളുടെ നെറ്റിയിലൂടെ ഒഴുകി ഇറങ്ങുന്ന രക്തം കണ്ട് അവർ തരിച്ച് നിന്നു, പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവർ ശിവയുടെ അടുത്തേക്ക് ഓടി ചെന്നു, "ഏട്ടത്തി,," ഉണ്ണി അവളെ തട്ടി വിളിച്ചെങ്കിലും അവൾ കണ്ണ് തുറക്കാത്തത് കണ്ട് അവൻ ദേഷ്യത്തോടെ രുദ്രന് നേരെ പാഞ്ഞ് ചെന്ന് അവന്റെ കോളറിൽ പിടിച്ചു,,

"എന്താ,, എന്താ നിങ്ങള് ഏട്ടത്തിയെ ചെയ്തത്,, കൊന്നോ,, അതിനെ കൊന്നോന്ന്,, പറ,,," ഉണ്ണിയുടെ പെട്ടന്നുളള ഭാവമാറ്റം കണ്ട് അമ്പരന്ന് നിൽക്കായിരുന്നു രുദ്രൻ,, "എന്തിനാ,, ഇങ്ങനെ ഈ പാവത്തിനെ ഉപദ്രവിക്കുന്നത്, എന്ന് മുതലാ എന്റെ ഏട്ടൻ ഇത്രയും ദുഷ്ടനായത്,, ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് ഇങ്ങനെ ഉപദ്രവിക്കുന്നത് എത്ര വലിയ ചെറ്റത്തരമാണെന്ന് അറിയോ,?, ഇത്രയും നാളും എന്റെ റോൾ മോഡലായിരുന്നു എന്റെ ഏട്ടൻ,, എന്നാൽ ഇപ്പൊ എനിക്ക് നിങ്ങളോട് വെറുപ്പ് തോന്നാ,, ഏട്ടത്തിക്ക് എന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ,, " രുദ്രന് നേരെ വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞ് ഉണ്ണി അവന്റെ കയ്യിൽ നിന്നും വണ്ടിയുടെ കീ തട്ടിപ്പറിച്ച് വാങ്ങി കാറെടുത്തു പോയി,

ഉണ്ണി പോയ വഴിയെ നോക്കി രുദ്രൻ സ്തംഭിച്ച് നിന്നു, അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, ചുണ്ടുകൾ സങ്കടം കൊണ്ട് വിറച്ചു, 'ആദ്യമായി ആണ് തന്റെ ഉണ്ണി ഇത്ര ദേഷ്യത്തോടെ തന്നോട് കൈ ചൂണ്ടി സംസാരിക്കുന്നത്, അതും തങ്ങളുടെ സന്തോഷം തല്ലിത്തകർത്തവന്റെ മകൾക്ക് വേണ്ടി,,' രുദ്രൻ നിറഞ്ഞ കണ്ണുകൾ തുടച്ച് അകത്തേക്ക് നടന്നു, •••••• കയ്യിൽ എന്തോ കുത്തി തറക്കുന്നത് പോലെ തോന്നിയപ്പോഴാണ് ശിവ കണ്ണ് തുറന്നത്, അവൾ ചുറ്റും നോക്കിയപ്പോ കണ്ടു ടെൻഷനോടെ ഇരിക്കുന്ന ലക്ഷ്മിയമ്മയെയും മീനുവിനെയും ഉണ്ണിയേയും,, "ദേ ചേച്ചിക്കുട്ടി കണ്ണ് തുറന്നു,," മീനു വിളിച്ച് പറഞ്ഞതും ഉണ്ണിയും ലക്ഷ്മിയമ്മയും ഓടി വന്ന് അവളുടെ അടുത്ത് ഇരുന്നു,

"മോളേ,, ഇപ്പൊ എങ്ങനെ ഉണ്ട്,,?" "കുഴപ്പം ഒന്നും ഇല്ലല്ലോ ഏട്ടത്തീ,," "ചേച്ചിക്കുട്ടി എന്താ ഒന്നും മിണ്ടാത്തത്,, തല അടിച്ച് വീണപ്പോ ഓർമ്മ പോയോ,," മീനു ടെൻഷനോടെ ചോദിച്ചതും ലക്ഷ്മിയമ്മ അവളെ നോക്കി കണ്ണുരുട്ടി, ശിവ ചിരിയോടെ അവരെ മുന്ന് പേരെയും നോക്കി, "എനിക്ക് കുഴപ്പം ഒന്നും ഇല്ല,," അവൾ കണ്ണടച്ച് കാണിച്ചു, "ഹാവൂ,, ഓർമ്മ പോയില്ലല്ലോ,," മീനു "ഞങ്ങൾ പേടിച്ച് പാേയി,, ഏട്ടൻ ഏട്ടത്തിയെ എടുത്തോണ്ട് വരുന്നത് കണ്ടപ്പോ ഏട്ടൻ എന്തെങ്കിലും ചെയ്തെന്ന് കരുതി, അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ ഏട്ടനോട് എന്തൊക്കെയോ പറഞ്ഞു,, ഇവിടെ എത്തിയപ്പൊ ഡോക്ടർ പറഞ്ഞു ബിപി കുറഞ്ഞതാണെന്ന്,, വീണപ്പോ നെറ്റി എവിടെയോ ഇടിച്ചു രണ്ട് സ്റ്റിച്ചുണ്ട്,

" സങ്കടത്തോടെ ഉണ്ണി പറഞ്ഞതും ശിവ അവന്റെ കയ്യിൽ പിടിച്ചു, "രുദ്രേട്ടൻ എന്നെ ഒന്നും ചെയ്തിട്ടില്ല, ഞാൻ വാഷ്റൂമിലേക്ക് കയറിയത് ഓർമ്മയുണ്ട്, പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറി വീണു,, പിന്നെ ഒന്നും ഓർമ്മയില്ല," ശിവ പറഞ്ഞതും ഉണ്ണി കുറ്റ ബോധത്തോടെ തലതാഴ്ത്തി,, അവന്റെ മനസ്സിലൂടെ കുറച്ച് മുമ്പ് രുദ്രനോട് പറഞ്ഞതൊക്കെ തെളിഞ്ഞ് വന്നു, 'ആദ്യമായാണ് താൻ ഏട്ടനോട് അത്രയും കടുത്ത് സംസാരിച്ചത്,, അപ്പോഴത്തെ സാഹചര്യത്തിൽ പറഞ്ഞ് പോയതാണ്, ഇനി തിരുത്താനാവില്ല,, ഏട്ടന്റെ കണ്ണുകൾ നിറയുന്നത് കണ്ടിരുന്നു, അപ്പോൾ അത് കാര്യമാക്കിയില്ല, പക്ഷേ ഇപ്പോൾ ഓർക്കുമ്പോ വല്ലാത്ത വേദന തോന്നുന്നു,, ആ മനസ്സ് താൻ കാരണം നൊന്തിട്ടുണ്ടാവോ,,' ഉണ്ണി മുഖം അമർത്തി തുടച്ച് പുറത്തേക്ക് പോയി, അവന് രുദ്രനെ കാണാനും ആ നെഞ്ചിൽ വീണ് മാപ്പ് പറയാനും തോന്നി,,..........തുടരും………

ശിവരുദ്ര് : ഭാഗം 12

Share this story