ശിവരുദ്ര്: ഭാഗം 14

shivarudhr

എഴുത്തുകാരി: NISHANA

'ആദ്യമായാണ് താൻ ഏട്ടനോട് അത്രയും കടുത്ത് സംസാരിച്ചത്,, അപ്പോഴത്തെ സാഹചര്യത്തിൽ പറഞ്ഞ് പോയതാണ്, ഇനി തിരുത്താനാവില്ല,, ഏട്ടന്റെ കണ്ണുകൾ നിറയുന്നത് കണ്ടിരുന്നു, അപ്പോൾ അത് കാര്യമാക്കിയില്ല, പക്ഷേ ഇപ്പോൾ ഓർക്കുമ്പോ വല്ലാത്ത വേദന തോന്നുന്നു,, ആ മനസ്സ് താൻ കാരണം നൊന്തിട്ടുണ്ടാവോ,,' ഉണ്ണി മുഖം അമർത്തി തുടച്ച് പുറത്തേക്ക് പോയി, അവന് രുദ്രനെ കാണാനും ആ നെഞ്ചിൽ വീണ് മാപ്പ് പറയാനും തോന്നി,, ദേഷ്യത്തോടെ അവൻ തന്റെ കൈകളിലേക്ക് നോക്കി, 'ഈ കൈ കൊണ്ടാണ് താൻ ഏട്ടന് നേരെ വിരൽ ചൂണ്ടിയത്,' അവൻ കൈ ചുരുട്ടി ചുവരിലേക്കിടിച്ചു, വീണ്ടും വീണ്ടും കൈ ദേഷ്യത്തോടെയും സങ്കടത്തോടെയും ചുവരിലേക്ക് അടിച്ചു, കയ്യിൽ നിന്ന് രക്തം വന്നെങ്കിലും അവൻ അടങ്ങിയില്ല,

പെട്ടെന്ന് ആരോ അവന്റെ കൈ പിടിച്ച് വെച്ചതും ദേഷ്യത്തോടെ അവൻ തിരിഞ്ഞ് നോക്കി, തന്റെ പിറകിൽ നിൽക്കുന്ന അഭിയെ കണ്ട് പൊട്ടിക്കരച്ചിലോടെ ഉണ്ണി അവനെ കെട്ടിപ്പിടിച്ചു, "ഹേയ്,, എന്താ ഉണ്ണി ഇത്,, ഇങ്ങനെ കരയല്ലേ,, " "ഞ,, ഞാൻ,, ഏട്ടനോട് ദേഷ്യപ്പെട്ടു അഭിയേട്ടാ,, എന്റെ ഏട്ടനോട് ഞാൻ വെറുപ്പാണെന്ന് പറഞ്ഞു,, ഏട്ടന് നൊന്തിട്ടുണ്ടാവില്ലേ,, " ഏങ്ങലോടെ ഉണ്ണി പറഞ്ഞതും അഭി അവനെ തന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി, "നോക്ക് ഉണ്ണി ആദ്യം ഈ കരച്ചിലൊന്ന് നിർത്ത് ആളുകളൊക്കെശ്രദ്ധിക്കുന്നുണ്ട്,, എന്നോട് എല്ലാം മീനു പറഞ്ഞു,, നീ ഇങ്ങനെ കരയല്ലേ,,

എനിക്ക് അറിയാം നീ ഒന്നും മനസ്സിൽ തട്ടി പറഞ്ഞതല്ലെന്ന് ശിവയെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ട സങ്കടം കൊണ്ട് പറഞ്ഞ് പോയതല്ലേ,," "ഏട്ടന് സങ്കടായിട്ടുണ്ടാവില്ലേ,," "തീർച്ചയായും, പക്ഷേ ആ സങ്കടം നീ ചെന്ന് ഒന്ന് സംസാരിച്ചാൽ തീരും, ശിവയെ ഡിസ്ച്ചാർജ് ചെയ്തു, നീ അവരെയും കൊണ്ട് വീട്ടിൽ പോകാൻ നോക്ക്, എനിക്ക് അത്യാവശ്യമായി ഓഫീസിലെത്തണം, മീനു വിളിച്ചപ്പോൾ ഓടി വന്നതാ ഞാൻ,, നീ ചെല്ല് വീട്ടിൽ ചെന്ന് ദേവനോട് സംസാരിക്ക്, അവന് നിന്നോട് ദേഷ്യം ഒന്ന് ഉണ്ടാവില്ല,, അവന് മനസ്സിലാവും നിന്നെ,, " അഭി പറഞ്ഞതും ഉണ്ണി തലയാട്ടി തിരിഞ്ഞ് നടന്നു, "ആഹ്,, വീട്ടിലേക്ക് പോകുന്നതിന് മുമ്പ് കൈ ഡ്രസ് ചെയ്യാൻ മറക്കണ്ട,,"

അഭി വിളിച്ച് പറഞ്ഞതും ഉണ്ണി തലയാട്ടി കാശ്വാലിറ്റിയിലേക്ക് നടന്നു, •••••• ശിവയേയും കൊണ്ട് വീട്ടിലെത്തിയതും ഉണ്ണി രുദ്രന്റെ മുറിയിലേക്ക് ഓടി,, അവിടം ശൂന്യമായിരുന്നു, ഒന്ന് ആലോചിച്ച് അവൻ താഴെക്ക് ഇറങ്ങി അഛന്റെയും അമ്മയുടെയും മുറിയിലേക്ക് നടന്നു, മുറി അകത്ത് നിന്ന് ലോക്ക് ചെയ്തിരുന്നത് കണ്ടപ്പോഴെ രുദ്രൻ അകത്ത് ഉണ്ടാവുമെന്ന് ഉറപ്പിച്ഛു, "ഏട്ടാ,," ഉണ്ണി വാതിലിൽ തട്ടി വിളിച്ചെങ്കിലും അകത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ലായിരുന്നു, "ഏട്ടാ,, പ്ലീസ് വാതില് തുറക്ക്,," ഉണ്ണി വാതിലിൽ തട്ടിക്കൊണ്ടിരുന്നു എങ്കിലും രുദ്രൻ വാതിൽ തുറന്നില്ല, അവൻ വീണ്ടും വീണ്ടും ഡോറിൽ തട്ടിക്കൊണ്ടിരുന്നു, ഉണ്ണിയുടെ മുറിവ് ഡ്രസ് ചെയ്ത കോട്ടനിൽ രക്തം പടർന്നു,

അവൻ തളർച്ചയോടെ വാതിലിലേക്ക് ചാരി ഇരുന്നു, "ഏട്ടൻ,, വാതിൽ തുറക്കുന്നത് വരെ ഞാൻ ഇവിടുന്ന് അനങ്ങില്ല,, നോക്കിക്കോ,, ഏട്ടന്റെ അനിയനാ ഞാൻ,, എനിക്കും വാശി ഉണ്ടാവും" ഉണ്ണി നന്നായി ക്ഷീണിച്ചിരുന്നെങ്കിലും വാശിയോടെ അവിടെ ഇരുന്നു, ശിവയും മീനുവും ലക്ഷ്മിയമ്മയും എന്ത് ചെയ്യണമെന്നറിയാതെ സങ്കടത്തോടെ അവനെ നോക്കി ഹാളിലിരുന്നു, അൽപ സമയത്തിന് ശേഷം രുദ്രൻ വാതിൽ തുറന്നു, അപ്പോഴേക്ക് ഉണ്ണി ആകെ ക്ഷീണിച്ചിരുന്നു, രുദ്രനെ കണ്ടതും അവൻ കൊച്ചു കുട്ടിയുടെ പരിപവത്തോടെ അവന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞു,. "എന്നോട് പിണങ്ങല്ലെ ഏട്ടാ,, ഞാൻ അറിയാതെ എന്തൊക്കെയോ പറഞ്ഞ് പോയി,,, സോറി,, എന്നോട് ക്ഷമിക്ക് ഏട്ടാ,,,

കുട്ടിക്കാലം മുതൽ ഇന്നത് ചെയ്യണം ഇന്നത് ചെയ്യരുത് എന്ന് പറഞ്ഞ് തെറ്റും ശരിയും എന്നെ പഠിപ്പിച്ചത് എന്റെ ഏട്ടനല്ലേ,, അതേ ഏട്ടൻ തെറ്റ് ചെയ്യുന്നത് സഹിക്കാൻ കഴിയാത്തത് കൊണ്ടാ ഞാൻ,, ഏട്ടത്തിയെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോൾ എന്റെ ഏട്ടൻ കാരണമാണെന്ന് ചിന്തിച്ച് പോയി,, സോറി ഏട്ടാ,," ഉണ്ണി ഏങ്ങലോടെ പറഞ്ഞതും രുദ്രന്റെ കണ്ണുകളും നിറഞ്ഞു, അവൻ ഉണ്ണിയുടെ നെറുകിൽ തലോടി ആശ്വസിപ്പിച്ചു, "രണ്ടിന്റെയും കരച്ചിലും കെട്ടിപ്പിടുത്തവും കഴിഞ്ഞെങ്കിൽ വന്ന് വല്ലതും കഴിക്കാൻ നോക്ക്, എനിക്ക് വിശക്കുന്നുണ്ട്,, അമ്മേ ഭക്ഷണം എടുത്ത് വെക്ക്,," മീനു ഗൗരവത്തോടെ പറഞ്ഞതും രുദ്രനും ഉണ്ണിയും പരസ്പരം നോക്കി ചിരിച്ച് മീനുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ തലയിൽ ചെറുതായി കൊട്ടി,

"ഇങ്ങനെ മുഖം വീർപ്പിച്ച് നിൽക്കാതെ കെട്ടിപ്പിടിക്കെടീ,," രുദ്രൻ പറഞ്ഞതും മീനു സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു, ലക്ഷ്മിയമ്മ ചിരിയോടെ നിറഞ്ഞ കണ്ണുകൾ സാരിത്തലപ്പ് കൊണ്ട് തുടച്ച് കിച്ചണിലേക്ക് പോയി,, പരസ്പരം തമാശ പറഞ്ഞ് ചിരിക്കുന്ന മൂന്ന് പേരേയും നോക്കി ശിവ നിന്നു, ഉണ്ണിയുടെ തമാശ കേട്ട് ചിരിയോടെ തിരിഞ്ഞപ്പോഴാണ് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ശിവയെ രുദ്രൻ കണ്ടത്, അവളെ കണ്ടതും അവന്റെ ചിരി മാഞ്ഞ് പകരം ആ മുഖത്ത് ഗൗരവം നിറഞ്ഞു, അവന്റെ ഗൗരവത്തോടെയുളള മുഖം കണ്ടതും ശിവ പെട്ടെന്ന് തന്നെ അവളുടെ മുറിയിലേക്ക് പോയി, •••••••

രാത്രി എന്തോ ദുഃ സ്വപ്നം കണ്ട് ശിവ ഞെട്ടി എണീറ്റു, അവൾ നന്നായി വിയർത്തിരുന്നു, ദാവണിത്തുമ്പ് കൊണ്ട് മുഖം തുടച്ച് വെളളം കുടിക്കാൻ ജഗ്ഗെടുത്ത് നോക്കിയപ്പോഴാണ് വെളളം എടുത്ത് വെച്ചിരുന്നില്ലെന്ന് അവൾ ഓർത്തത്, അവൾ പതിയെ എണീറ്റ് ലൈറ്റ് ഓൺ ചെയ്ത് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് തൊട്ടടുത്തുളള മുറിയിൽ വെളിച്ചം കണ്ടത്, 'ഇത് ആരാ ഈ മുറിയിൽ ലൈറ്റ് ഓണാക്കിയത് അതും ഈ പാതിരാത്രി,, ഈ മുറിയിൽ രുദ്രേട്ടനാണ് കയറാറ്, ചിലപ്പോ ലൈറ്റ് ഓഫ് ചെയ്യാൻ മറന്നതാവും ' ശിവ സംശയത്തോടെ ആ മുറിയിലേക്ക് നടന്നു,

ചെറുതായി ചാരി വെച്ച വാതിൽ തുറന്ന് അകത്ത് കയറി ലൈറ്റ് ഓഫ് ചെയ്യാൻ തുനിഞ്ഞപ്പോഴാണ് ചുവരിലുളള ഫോട്ടോയിലേക്ക് അവളുടെ കണ്ണ് പതിഞ്ഞത്, അവൾ ആ ഫോട്ടോയിലേക്ക് നോക്കി സ്തംഭിച്ച് നിന്നു, "ഡി,,," പെട്ടന്ന് പിറകിൽ രുദ്രന്റെ അലർച്ച കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞ് നോക്കി, വാതിലിനരികിൽ ദേഷ്യത്തോടെ നിൽക്കുന്ന രുദ്രനെ കണ്ട് അവൾ പേടിയോടെ രണ്ടടി പിറകിലേക്ക് നീങ്ങി, രുദ്രൻ പാഞ്ഞ് വന്ന് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു, "എത്ര ധൈര്യം ഉണ്ടായിട്ടാടീ നീ ഈ മുറിയിൽ കയറിയത്, " ശിവ കണ്ണുകൾ ഇറുകെ അടച്ച് അവന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും അവൻ കൈ കൂടുതൽ ശക്തിയിൽ അവളിൽ മുറുക്കി, ,..........തുടരും………

ശിവരുദ്ര് : ഭാഗം 13

Share this story