ശിവരുദ്ര്: ഭാഗം 16

shivarudhr

എഴുത്തുകാരി: NISHANA

"അഭിയേട്ടാ,, ഇത്രയും ദിവസം ഞാൻ ഏട്ടത്തിയെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് അറിയണം നിങ്ങള് രണ്ട് പേരും ഞങ്ങളിൽ നിന്ന് ഒളിപ്പിക്കുന്ന ആ സത്യം,, ഏട്ടത്തിയെ കുറച്ചുളള എല്ലാ കാര്യവും എനിക്ക് അറിയണം,," "പറ മോനെ,, ദേവന് ശിവ മോളോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം എന്താ,,?" അവർ നിർബന്ധിച്ചതും അഭി ഒന്ന് ദീർഗമായി നിശ്വസിച്ച് പറഞ്ഞ് തുടങ്ങി,,, ••••• * മേലേടത്ത് തറവാട്ടിലെ കാരണവർ ആണ് ശേഖരൻ തമ്പി ശിവയുടെ മുത്തഛൻ, ഭാര്യ ഗൗരി രണ്ട് മക്കൾ ഗോവിന്ദ്, സുഭദ്ര, ശിവയുടെ അഛനാണ് ഗോവിന്ദ്, തമ്പിയുടെ ഇളയ മകൾക്ക് അഞ്ച് വയസ്സുളളപ്പോൾ അസുഖം ബാധിച്ച് ഗൗരി മരിച്ചു,

ഗൗരി മരിച്ചതിന് ശേഷം ശേഖരൻ തമ്പി ജാനകിയെ വിവാഹം കഴിച്ചു, അഛന്റെ സ്നേഹം പങ്കിടാൻ വന്ന ജാനകിയോട് ഗോവിന്ദനും സുഭദ്രക്കും ദേഷ്യമായിരുന്നു, ആ ദേഷ്യം അവരിൽ ജനിച്ച സുമിത്രയോടും ഉണ്ടായിരുന്നു, അവസരം കിട്ടുമ്പോഴൊക്കെ അവർ സുമിത്രയെ ഉപദ്രവിച്ചിരുന്നു, വളർന്ന് വന്നപ്പോഴും അവരിലെ ദേഷ്യം കൂടിയതല്ലാതെ കുറഞ്ഞില്ല, തന്റെ ഏട്ടനോടും ചേച്ചിയോടും ഉളള ഇഷ്ടം കൊണ്ട് സുമിത്ര അതൊന്നും തന്റെ അഛനെയും അമ്മയേയും അറിയിച്ചിരുന്നില്ല, സുമിത്ര ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുദേവനെ കാണുന്നതും പരിചയപ്പെടുന്നതും,, അവർക്കിടയിലെ പരിചയം പിന്നെ പ്രണയത്തിലേക്ക് വഴിമാറി, മേലേടത്ത് തറവാട്ടുകാരുടെ ജന്മ ശത്രുവാണ് ദേവനിലയത്തുകാർ,

അവിടുത്തെ മൂത്ത മകനാണ് സുദേവ്, വീട്ടുകാരുടെ ശത്രുതയൊന്നും സുദേവിനും സുമിത്രയേയും ബാധിച്ചിരുന്നില്ല, രണ്ട് വർഷത്തോളം അവർ ആരും അറിയാതെ പ്രണയിച്ചു, അങ്ങനെ ഇരിക്കെയാണ് സുമിത്രയും സുദേവിനും ഇഷ്ടത്തിലാണെന്ന് എങ്ങനെയോ സുഭദ്ര അറിയുന്നത്, അവർ അഛനേയും സഹോദരനേയും വിവരമറിയിച്ചു, അവർ സുമിത്രയോട് ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്തു, സുമിത്രയെ അവർ മുറിയിലിട്ട് പൂട്ടി,, വിവര മറിഞ്ഞ് സുദേവ് മേലേടത്തേക്ക് വന്നെങ്കിലും ശേഖരൻ തമ്പിയും ഗോവിന്ദനും സുഭദ്രയുടെ ഭർത്താവ് രാജനും കൂടി സുദേവിനെ അപമാനിച്ച് ഇറക്കി വിട്ടു,

ശേഖരൻ തമ്പി ഗോവിന്ദന്റെ കൂട്ടുകാരനുമായി സുമിത്രയുടെ വിവാഹം ഉറപ്പിച്ചു, വിവരം അറിഞ്ഞ് സുമിത്രാ പ്രതിരോതിച്ചെങ്കിലും ഫലം ഉണ്ടായില്ല, സുമിത്ര ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ജാനകി കണ്ടത് കൊണ്ട് രക്ഷപ്പെട്ടു, തന്റെ മകളുടെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെ ജാനകി ഭർത്താവിനോട് സംസാരിച്ചെങ്കിലും പ്രയോചനമുണ്ടായില്ല, ഗോവിന്ദൻ സുദേവിനെ കുറിച്ച് മോശമായി പറഞ്ഞ് തമ്പിയെ വിശ്വസിപ്പിച്ചിരുന്നു, അവസാനം മകളുടെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെ ജാനകി സുദേവിനെ കണ്ട് സംസാരിച്ചു, സുമിത്രയേയും കൊണ്ട് എവിടെ എങ്കിലും പോയി രക്ഷപ്പെടാൻ അവർ പറഞ്ഞു,

അങ്ങനെ ജാനകിയുടെ സഹായത്തോടെ സുദ്രവും സുമിത്രയും ഒളിച്ചോടി,,"* (പാസ്റ്റ് ഓടിച്ച് വിട്ടതാണ്,,) അഭി ഒന്ന് നിര്‍ത്തി മൂന്ന് പേരെയും നോക്കി, അവരുടെ മുഖത്ത് പല ചോദ്യങ്ങളും ഉണ്ടായിരുന്നു, "അപ്പൊ ശിവമോള് സുമിത്രയുടെ സഹോദരന്റെ മോളാണോ,,?" ലക്ഷ്മിയമ്മ ചോദിച്ചതും അഭി തലയാട്ടി, "പിന്നെ എന്തിനാ ഏട്ടത്തിയോട് ഏട്ടനിത്ര ദേഷ്യം.. എന്തോ ശത്രുത ഉളളത് പോലെ,," ഉണ്ണി സംശയത്തോടെ ചോദിച്ചതും അഭി ഇരു കണ്ണുകളും ഇറുകെ അടച്ച് തുറന്ന് ഉണ്ണിയെ നോക്കി, "കാരണം അഛന്റെയും സുമിതാമ്മയുടേയും മരണത്തിന് കാരണക്കാരൻ ശിവയുടെ അഛൻ ഗോവിന്ദനും സുഭദ്രയുടെ ഭർത്താവ് രാജനും ആണ് "

ഉണ്ണി ഞെട്ടലോടെ അഭിയെ നോക്കി, അവന്റെ കണ്ണുകൾ നിറഞ്ഞു, തളർച്ചയോടെ അവൻ നിലത്തേക്ക് ഇരുന്നു, ••••• "നിനക്ക്,, നിനക്ക് വേണ്ടിയാ എന്റെ അമ്മയെ അയാൾ കൊന്നത്,, നിനക്ക് വേണ്ടി,," ശിവയെ പിറകിലേക്ക് തളളിമാറ്റി രുദ്രൻ പറഞ്ഞതും കേട്ട വാക്കുകളുടെ അഘാതത്തിൽ ശിവ ഞെട്ടിത്തരിച്ച് നിന്നു "ഞ,, ഞാൻ,, എനിക്ക് വേണ്ടി,,, ഇല്ല നിങ്ങള് കളളം പറയാ,, എനിക്ക് വേണ്ടി,, എന്തിനാ അഛൻ അപ്പച്ചിയെ,, ഞാൻ വിശ്വസിക്കില്ല," ശിവ ദാവണിത്തുമ്പ് കൊണ്ട് വാ പൊത്തി പിടിച്ച് തലയാട്ടി നിഷേധിച്ചു, രുദ്രൻ കണ്ണുകൾ ഇറുകെ അടച്ച് വിൻഡോക്കടുത്തേക്ക് ചെന്ന് നിലാവിലേക്ക് നോക്കി നിന്നു,

"രണ്ട് വർഷങ്ങൾക്ക് മുമ്പ് വരെ എന്റെ അഛനും അമ്മയും എത്ര സന്തോഷത്തോടെയാണ് ജീവിച്ചതെന്ന് അറിയോ നിനക്ക്,,? ആ സന്തോഷം തല്ലിക്കെടുത്തി അവർ,,? അഛന്റെയും അമ്മയുടെയും മരണത്തിൽ സംശയം തോന്നിയത് അഛന്റെ ഫോൺ കയ്യിൽ കിട്ടുമ്പോൾ ആണ്, ആ ഫോൺ അമ്മയുടെ കയ്യിലായിരുന്നു, ഹോസ്പിറ്റലിൽ വെച്ച് അത് കയ്യിൽ കിട്ടി എങ്കിലും അപ്പോഴത്തെ കണ്ടീശനിൽ അതിനത്ര വാല്യൂ കൊടുത്തിരുന്നില്ല, വെറുതെ ആ ഫോണെടുത്ത് നോക്കിയപ്പോഴാണ് അതിൽ ടൈപ്പ് ചെയ്ത് വെച്ച വണ്ടിയുടെ നമ്പർ കണ്ണിലുടക്കിയത്,

തിയതി നോക്കിയപ്പോൾ അഛനും അമ്മയും മരിച്ച ദിവസം, വെറുതെ സംശയം തോന്നി ഞാനും അഭിയും ആ നമ്പർ വെച്ച് അന്യേഷിച്ച് അതിന്റെ ഉടമസ്ഥനെ കണ്ടെത്തി, അത്യാവശ്യം ഗുണ്ടാ പണിയൊക്കെ ഉളള ഒരുത്തന്റെ അടുത്താണ് ഞങ്ങൾ എത്തിയത്, ഞങ്ങളെ കണ്ടതും അവൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, അവനെ പിടികൂടി രണ്ട് കൊടുത്തപ്പോൾ തന്റെ അഛന്റെ പേരാണ് പറഞ്ഞത്, അങ്ങനെ നിന്റെ അഛനെ കുറിച്ച് അന്വേഷിച്ചു, അപ്പോഴാണ് അമ്മയുടെ സഹോദരനാണ് അയാളെന്ന് അറിഞ്ഞത്, സ്വന്തം സഹോദരിയെ അയാളെന്തിന് ഇല്ലാതാക്കണം എന്ന് ചിന്തയോടെ ഞങ്ങളെ അന്യേഷണം എത്തിയത് അഡ്വ രാഘവേന്ദ്രന്റെ അടുത്താണ്,

നിന്റെ മുത്തഛന്റെ അഡ്വക്കേറ്റാണ അയാൾ,, മുത്തഛന്റെ മരണത്തിന് മുമ്പ് അദ്ദേഹത്തെ സ്വത്തിൽ പകുതിയും തറവാട് അടക്കം അമ്മയുടെ പേരിലാണ് എഴുതി വെച്ചിരുന്നത്, അമ്മയുടെ മരണ ശേഷം അതിനവകാശി മേലേടത്തെ കൊച്ചു മകൾ ശിവകാമി എന്ന നിനക്കാണ്,," (എനിക്ക് ഈ സ്വത്ത് ഭാഗം വെപ്പിനെ കുറിച്ച് ഒന്നും അറിയില്ല, തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം) ശിവ കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ തരിച്ച് നിന്നു, ,.........തുടരും………

ശിവരുദ്ര് : ഭാഗം 15

Share this story