ശിവരുദ്ര്: ഭാഗം 17

shivarudhr

എഴുത്തുകാരി: NISHANA

ശിവ കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ തരിച്ച് നിന്നു, "അപ്പൊ ആ സ്വത്തിന് വേണ്ടിയാണോ അവർ അപ്പച്ചിയെ,,?" ശിവയുടെ ചോദ്യത്തിന് മറുപടി പറയാതെ രുദ്രൻ വിദൂരതയിലേക്ക് നോക്കി നിന്നു, അവൾ പൊട്ടിക്കരഞ്ഞ് നിലത്തേക്ക് ഊർന്നിരുന്നു, "എനിക്ക് ഒന്നും അറിയില്ലായിരുന്നു,, എന്റെ അഛൻ ഇത്രയും വലിയ ക്രൂരനായിരുന്നോ,,? അമ്മയെ കൊന്നവളെന്നും പറഞ്ഞു അഛൻ എപ്പോഴും എന്നെ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു, അത് അമ്മയോടുളള ഇഷ്ടകൊണ്ടാവു മെന്ന് കരുതി ഞാൻ സഹിക്കാറായിരുന്നു, അപ്പഴും ഒരാളെകൊല്ലാൻ മാത്രം ദുഷ്ടനാണെന്ന് അറിയില്ലായിരുന്നു, അതും സ്വന്തം സഹോദരിയെ സ്വത്തിന് വേണ്ടി,,

" അവൾ ദാവണിയുടെ ഷാൾ വായിലേക്ക് ചേര്‍ത്ത് വെച്ച് വിങ്ങിക്കരഞ്ഞു, കണ്ണുകൾ തോരാതെ ഒഴുകിക്കൊണ്ടിരുന്നു, "പലരും അമ്മയെ കൊല്ലി എന്ന് വിളിച്ച് വേദനിപ്പിക്കുമ്പോൾ എന്നെ ചേര്‍ത്ത് പിടിച്ചിരുന്നത് മുത്തശ്ശി ആയിരുന്നു, അപ്പച്ചിയെ കുറിച്ച് എപ്പഴും മുത്തശ്ശി പറയാറുണ്ടായിരുന്നു, ഒരിക്കൽ മുത്തശ്ശിയുടെ കയ്യിലെ അപ്പച്ചിയുടെ ഫോട്ടോ കണ്ട് അപ്പച്ചിയുടെ പോലെ എനിക്കും മൂക്ക് കുത്തണ മെന്ന് പറഞ്ഞപ്പോൾ മുത്തശ്ശി തന്നെ ആണ് തട്ടാന്റെ അടുത്ത് കൊണ്ട് പോയി എന്റെ മൂക്ക് കുത്തിച്ചത്, അന്നത് കണ്ട് അഛനും ഭദ്രപ്പച്ഛിയും ചേര്‍ന്ന് എന്നെ ഒരുപാട് തല്ലിയിരുന്നു, മുത്തഛനാണ് അവരുടെ കയ്യിൽ നിന്ന് എന്നെ രക്ഷിച്ചത്,,

തുറന്ന് പറഞ്ഞില്ലെങ്കിലും മുത്തഛനും അപ്പച്ചിയെ ഒത്തിരി ഇഷ്ടമായിരുന്നു, " പഴയ ഓർമ്മയിൽ ശിവ നെടുവീപ്പിട്ടു, രുദ്രൻ ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ വാക്കുകൾക്കായി ചെവിയോർത്ത് നിന്നു, "മരിക്കുന്നതിന് മുമ്പ് മുത്തശ്ശി എന്നോട് എപ്പഴും പറയാറുണ്ടായിരുന്നു അപ്പച്ചിയെ കാണണമെന്ന്, പക്ഷേ മുത്തഛൻ സമ്മതിച്ചിരുന്നില്ല, ഒരു പക്ഷേ അഛനെ പേടിച്ചാവും മുത്തഛൻ സമ്മതിക്കാതിരുന്നത്,,! " ശിവ ഒന്ന് നെടുവീപ്പിട്ട് രുദ്രനെ നോക്കി, "ഞാൻ ഒരു കാര്യം ചോദിക്കട്ടേ,,?" ശിവയുടെ ചോദ്യം കേട്ട് എന്താണെന്നുളള ഭാവത്തോടെ രുദ്രൻ അവളെ നോക്കി, "എന്റെ അഛനോടുളള ദേഷ്യം കൊണ്ട് പ്രതികാരം ചെയ്യാനല്ലെ എന്നെ നിങ്ങൾ കൂടെ കൂട്ടിയത്,,?"

രുദ്രൻ ഒന്നും മിണ്ടാതെ അവളെ ഉറ്റ് നോക്കി, അവൾ പുഛത്തോടെ ഒന്ന് ചിരിച്ചു, "എന്നെ നിങ്ങൾ തല്ലിക്കൊന്ന് കുഴിച്ച് മൂടിയാലും ചോദിക്കാനോ പറയാനോ ആരും വരില്ല," ചെറു ചിരിയോടെ ശിവ പറഞ്ഞു, അവളുടെ ആ ചിരിക്ക് പിറകിൽ ഒളിഞ്ഞ് നിൽക്കുന്ന വേദന രുദ്രന് മനസ്സിലായി, "വരാതിരിക്കാൻ അയാൾക്ക് കഴിയില്ലല്ലോ,, ആ സ്വത്തുക്കളൊക്കെ തിരിച്ച് പിടിക്കാൻ അയാൾ വരും,, ഇപ്പോൾ അയാളുടെ ആളുകൾ നിന്നെ അന്യേഷിച്ച് അലയുന്നുണ്ട്, മിക്കവാറും നിന്റെ സഞ്ജു അവരുടെ കസ്റ്റഡിയിലായിരിക്കും,," രുദ്രൻ മറ്റെങ്ങോ ദൃഷ്ടി പതിപ്പിച്ച് പറഞ്ഞതും ശിവ ഞെട്ടിത്തരിച്ച് നിന്നു, സഞ്ജു,,, അവനെ കുറിച്ച് താൻ ഇവിടെ വന്നതിന് ശേഷം ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലല്ലോ,,,

അവൻ അവനെ അഛനെന്തെങ്കിലും ചെയ്തിട്ടുണ്ടാവോ,,,, അവൾ ആലോചനയോടെ രുദ്രനെ നോക്കി, അവന്റെ മുഖത്തെ ഭാവം അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല, "സ,, സഞ്ജു,, സഞ്ജുവിനെ നിങ്ങൾക്ക് എങ്ങനെ അറിയാം,,," പെട്ടന്ന് എന്തോ ഓർത്തത് പോലെ ശിവ ചോദിച്ചതും രുദ്രൻ അവളെ നോക്കി ഒന്ന് കോട്ടിച്ചിരിച്ചു, "കഴിഞ്ഞ ആറുമാസമായി ഞാൻ തന്റെ പിറകെ തന്നെ ഉണ്ടായിരുന്നു, " രുദ്രൻ പറയുന്നത് കേട്ട് ശിവ കണ്ണും മിഴിച്ച് നിന്നു, "പിന്നെ സഞ്ജു,, അവൻ എന്റെ സഹോദരനും അല്ലേ,, ദേവനിലയത്തിലെ കാരണവർ വാസുദേവിന്റെ രണ്ടാമത്തെ മകൻ സഹദേവന്റെ ഒരേ ഒരു മകൻ സഞ്ജയ് ദേവ്,!!" അപ്പോഴാണ് ശിവയും അതിനെ കുറിച്ച് ചിന്തിക്കുന്നത്,,

സുദേവങ്കിൾ ദേവനിലയത്തിലെതാണെന്ന് രുദ്രൻ പറഞ്ഞത് അവൾ ഓർത്തു, 'അപ്പൊ സഞ്ജു, അവൻ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് പിറകെ നടന്നത് അപ്പച്ചിയുടെയും അങ്കിളിന്റെയും മരണത്തിന് പ്രതികാരം ചെയ്യാനായിരുന്നോ,, ഇനി ഒരു പക്ഷേ രുദ്രേട്ടൻ പറഞ്ഞതനുസരിച്ചായിരിക്കൊ സഞ്ജു എന്നോട് അങ്ങനെ ഒക്കെ ചെയ്തത്, അതെ ആയിരിക്കും സഞ്ജു എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി വരാൻ പറഞ്ഞ അന്ന് തന്നെ ആണല്ലോ രുദ്രേട്ടൻ എന്നെ ഇങ്ങോട്ട് പിടിച്ചോണ്ട് വന്നത്' ശിവയുടെ ആലോചന കണ്ട് രുദ്രൻ അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു, അവൾ ഒന്ന് ഞെട്ടി രുദ്രനെ നോക്കി,

"വെറുതെ കാട് കയറി ചിന്തിക്കണ്ട, സഞ്ജു എന്റെ സഹോദരനാണെനനുളളത് ശരിയാ,, പക്ഷേ അവൻ നിന്നെ ചതിച്ചതിൽ എനിക്ക് പങ്കില്ല," അവളെ തറപ്പിച്ച് നോക്കി രുദ്രൻ പറഞ്ഞതും താൻ ചിന്തിച്ചത് എങ്ങനെ രുദ്രൻ അറിഞ്ഞെന്ന ഭാവത്തോടെ ശിവ അവനെ നോക്കി, "ഭവതിയുടെ ചോദ്യോത്തര മേള കഴിഞ്ഞെങ്കിൽ ഒന്ന് മുറിയിൽ നിന്ന് ഇറങ്ങി തരണം, എനിക്ക് ഉറങ്ങണം,," ശിവയെ ഉറ്റ് നോക്കി പുഛത്തോടെ രുദ്രൻ പറഞ്ഞതും ശിവ തലയാട്ടി പുറത്തേക്ക് നടക്കാൻ തുനിഞ്ഞതും പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറി അവൾ വീണു, ശബ്ദം കേട്ട് രുദ്രൻ തിരിഞ്ഞ് നോക്കിയപ്പോ തറയിൽ വീണു കിടക്കുന്ന ശിവയെ കണ്ട് ഓടിച്ചെന്ന് അവളെ കവിളിൽ തട്ടി വിളിച്ചു,

അവൾ പതിയെ കണ്ണ് തുറന്ന് അടച്ചു, രുദ്രൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി, ശിവയുടെ മുഖത്ത് നല്ല തളർച്ചയുണ്ടായിരുന്നു, ഇന്നത്തെ സംഭവം അവളെ ശരിക്കും തളർത്തി എന്ന് രുദ്രന് തോന്നി, അവൻ അവൾക്ക് പുതപ്പിച്ച് കൊടുത്ത് അവളുടെ മുറിവിലൂടെ വിരലോടിച്ചു, അവളുടെ കവിളിൽ തെളിഞ്ഞ് കാണുന്ന ചുവന്ന തന്റെ കൈപാടുകൾ കണ്ട് അവന് വല്ലാത്ത വേദന തോന്നി, കുറച്ച് നേരം അവളെ തന്നെ നോക്കി ഇരുന്ന് ലൈറ്റ് ഓഫ് ചെയ്ത് അവൻ സോഫയിൽ പോയി കിടന്നു, ,.........തുടരും………

ശിവരുദ്ര് : ഭാഗം 16

Share this story