ശിവരുദ്ര്: ഭാഗം 2

shivarudhr

എഴുത്തുകാരി: NISHANA

പുഴയുടെ തീരത്ത് എത്തിയതും അവൾ നടത്തം നിര്‍ത്തി കുത്തി ഒഴുകുന്ന പുഴയിലേക്ക് നോക്കി നിന്നു, 'ഈ ഇരുപത് വർഷത്തിനിടയിൽ ഒരിക്കൽ പോലും സ്നേഹം എന്താണെന്ന് താൻ അറിഞ്ഞിട്ടില്ല, അത് കൊണ്ട് ആവും സഞ്ജുവിന്റെ അഭിനയത്തിന് മുമ്പിൽ വീണ് പോയത്, ' വേദനയോടെ അവൾ ഓർത്തു, കണ്ണ് തുടച്ച് അവൾ പുഴയിലേക്ക് എടുത്ത് ചാടി, ആഴങ്ങളിലേക്ക് ഊർന്ന് പോയപ്പോഴും അവളെ തൊട്ട് വേദനിക്കുന്ന ഒരു മുഖവും അവളുടെ ഓർമ്മയിൽ തെളിഞ്ഞില്ല, ശ്വാസം നിലച്ച് കണ്ണ് അടഞ്ഞ് പോയപ്പോൾ തന്റെ നേരെ നീന്തി അടുക്കുക്കുന്ന ഒരു കറുത്ത രൂപത്തെ നിലാ വെളിച്ചത്തിൽ അവൾ കണ്ടിരുന്നു, ●●●●●●●

തല വെട്ടി പൊളിയുന്നത് പോലെ തോന്നിയപ്പോഴാണ് അവൾ എണീറ്റത്, തലയിൽ കൈ വെച്ച് അവൾ കുറച്ച് സമയം ഇരുന്നു, പെട്ടെന്ന് രാത്രിയിലെ കാര്യങ്ങളൊക്കെ മൈന്റിലേക്ക് വന്നതും ഞെട്ടലോടെ അവൾ കണ്ണുകൾ വലിച്ച് തുറന്ന് ചുറ്റും നോക്കി, ഏതോ ഒരു വലിയുറിയിലാണ് ഇപ്പോൾ,, പക്ഷേ എങ്ങനെ ഇവിടെ,,, ആലോചനയോടെ അവൾ ബെഡിൽ നിന്നും ഇറങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം അവൾ അറിയുന്നത്, തന്റെ ദേഹത്ത് തുട വരെ കഷ്ടിച്ച് മറയുന്ന ഒരു ശർട്ട് മാത്രമാണ് ഉള്ളത്, ഇതെങ്ങനെ,, പേടിയോടെ അവൾ പുതപ്പ് കൊണ്ട് ദേഹം പൊതിഞ്ഞ് പിടിച്ച് പകപ്പോടെ ചുറ്റും നോക്കി,

പേടികൊണ്ടും സങ്കടം കൊണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി, ആരായിരിക്കും തന്നെ ഇന്നലെ രക്ഷിച്ചത്, ? എന്താ ഇന്നലെ രാത്രി സംഭവിച്ചത്,? കാലുകൾക്കിടയിൽ മുഖം ഒളിപ്പിച്ച് അവൾ കരഞ്ഞു, ശർട്ടിൽ നിന്നും വരുന്ന പെർഫ്യൂമിന്റെ സ്മെലിനോട് അവൾക്ക് വല്ലാത്ത വെറുപ്പ് തോന്നി, ഇനിയും നിനക്ക് എന്നെ വേദനിപ്പിച്ചത് മതിയായില്ലെ ഈശ്വരാ,, വേദനയോടെ അവൾ ഓർത്തു, കുറച്ച് സമയം അവൾ അങ്ങനെ ഇരുന്നു,

അപ്പഴാണ് കട്ടിലിന്റെ ഓരത്തായി വെച്ചിരുന്ന ഒരു പൊതി അവൾ ശ്രദ്ധിക്കുന്നത്, ഒരു സംശയത്തോടെ അവൾ ആ പൊതി തുറന്ന് നോക്കി, പച്ചയും മഞ്ഞയും കളറിലുളള ഒരു ദാവണി ആയിരുന്നു അതിൽ, അവൾ പെട്ടെന്ന് തന്നെ ദാവണി കയ്യിലെടുത്ത് വാഷ്റൂമിലേക്ക് നടന്നു, മുറിയുടെ പകുതി വലിപ്പം ഉണ്ട് ആ വാഷ്റൂമിന്, അവൾ ചുറ്റും ഒന്ന് നോക്കി ബേസിൽ നിന്നും മുഖം കഴുകി തിരിഞ്ഞപ്പോഴാണ് അവിടെയുളള മിററിലേക്ക് കണ്ണ് പോയത്,

ഞെട്ടലോടെ അവൾ മിററിന് മുമ്പിൽ നിന്നു, സിന്ദൂര രേഖയിൽ പടർന്ന് കിടക്കുന്ന സിന്ദൂരത്തിലേക്ക് അവൾ പകപ്പോടെ നോക്കി, ഇത് എങ്ങനെ സംഭവിച്ചു, പിന്നെ എന്തോ ഓർത്ത പോലെ ശർട്ടിന്റെ മുകളിലെ ബട്ടൻ അഴിച്ച് മാറ്റിയപ്പോൾ കണ്ടു നെഞ്ചോട് പറ്റിക്കിടക്കുന്ന ആലിലത്താലി, 'അപ്പോ തന്റെ വിവാഹം കഴിഞ്ഞോ,, പക്ഷേ എങ്ങനെ ഇന്നലെ രാത്രി പുഴയിലേക്ക് ചാടിയത് മാത്രം ഓർമ്മയുണ്ട്, പിന്നെ ഒന്നും ഓർക്കുന്നില്ല,

ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്ക് എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ നടന്നത്, ഇനി ഒരു പക്ഷേ സഞ്ജു ആയിരിക്കുമോ ഇതിന് പിറകിൽ, ഇന്നലെ അവൻ പറഞ്ഞതെല്ലാം തന്നെ പറ്റിക്കാനായിരുന്നോ,, ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ, ' ആലോചനയോടെ അവൾ പെട്ടെന്ന് കുളിച്ച് ദാവണിയും ഉടുത്ത് ഇറങ്ങി, തന്റെ സംശയങ്ങൾക്കുളള ഉത്തരം കിട്ടാൻ വേണ്ടി അവൾ പെട്ടെന്ന് തന്നെ ആ മുറിയിലെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും ആരോ അകത്തേക്ക് കയറിയതും ഒന്നിച്ചായിരുന്നു,

പിറകിലേക്ക് വേച്ച് പോയ അവളെ വീഴാതെ രണ്ട് കൈകൾ പിടിച്ച് വെച്ചു, മുഖം ഉയര്‍ത്തി നോക്കിയപ്പോ കണ്ടു അവളെ തന്നെ നോക്കുന്ന കാപ്പിക്കണ്ണുകൾ, അയാൾ അവളെ നേരെ നിർത്തി മുഖത്തേക്ക് വീണ് കിടക്കുന്ന ചെമ്പൻ കളർ മുടി കൈ കൊണ്ട് ഒതുക്കി വെച്ച് ഡ്രീം ചെയ്ത താടിയിൽ ഒന്ന് തടവി അവളെ നോക്കി ചിരിച്ചു, "എന്താ ഭാര്യേ,, ഇങ്ങനെ നോക്കുന്നത്, " ചിരിയോടെയുളള അവന്റെ ചോദ്യം കേട്ട് അവൾ തറഞ്ഞ് നിന്നു, "ഭ,, ഭാര്യ?? "

ചെറിയ ഒരു വിറയലോടെ അവൾ ചോദിച്ചപ്പോൾ തന്നെ കഴുത്തിലെ താലിയിലേക്ക് അവളുടെ കൈകൾ നീണ്ടു, "എന്താ ശിവാ ഇങ്ങനെ മിഴിച്ച് നിൽക്കുന്നത്, ഒന്നും അങ്ങോട്ട് ക്ലിയറാവുന്നില്ല അല്ലേ,," അവളുടെ അത്തേക്ക് നടക്കുന്നതിനിടയിൽ അവൻ ചോദിച്ചതും അവൾ തലയാട്ടി ഇല്ല എന്ന് പറഞ്ഞു, "എങ്ങനെ ക്ലിയറാവാനാ,, നമ്മുടെ വിവാഹ സമയത്ത് നിനക്ക് ഒട്ടും ബോധം ഇല്ലായിരുന്നല്ലോ,," ചെറു ചിരിയോടെ അവൻ പറഞ്ഞതും അവൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവനെ നോക്കി, പിതിയെ അവന്റെ മുഖത്തുളള ചിരി മാഞ്ഞ് ആ മുഖത്ത് കോധ്രം നിറഞ്ഞു, കണ്ണുകൾ ചുവന്ന് തുടുത്തു, അവന്റെ പെട്ടന്നുളള ഭാവമാറ്റത്തെ അവൾ പേടിയോടെ നോക്കി നിന്നു, ...................തുടരും………

ശിവരുദ്ര് : ഭാഗം 1

Share this story