ശിവരുദ്ര്: ഭാഗം 20

shivarudhr

എഴുത്തുകാരി: NISHANA

ശിവ പെട്ടെന്ന് തന്നെ ദാവണി വാരിച്ചുറ്റി, കണ്ണാടിയിലൂടെ ശിവയുടെ അരക്കെട്ടും അതിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന അരഞ്ഞാണവും കണ്ട് രുദ്രന് തന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി, അവന്റെ തൊണ്ട വരണ്ടു. അവൻ കണ്ണുകൾ ഇറുകെ അടച്ച് നെറ്റിയിൽ കൈ വെച്ച് നിന്നു, ശിവ ദാവണി എങ്ങനെ ഒക്കെയൊ വാരിച്ചുറ്റി പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് ഇറങ്ങി ഓടി, "അയ്യേ,,, ശ്ശെ നാണക്കേട്,," ശിവ തലക്ക് ഒന്ന് കൊട്ടി ദാവണിത്തുമ്പ് കൊണ്ട് മുഖം തുടച്ച് നടന്നതും പെട്ടെന്ന് എന്തോ ശബ്ദം കേട്ട് നടത്തത്തിന്റെ സ്പീഡ് കുറച്ച് ചുറ്റും നോക്കി, 'അഭിയേട്ടന്റെ മുറിയിൽ നിന്നാണല്ലോ ശബ്ദം കേൾക്കുന്നത്,,'

അവൾ ഒരു സംശയത്തോടെ ചെറുതായി ചാരി വെച്ച മുറിയുടെ വാതിൽ തുറന്നതും അവിടുത്തെ കാഴ്ച കണ്ട് സ്തംഭിച്ച് നിന്നു, കണ്ണുകൾ മിഴിഞ്ഞു, ശിവ പെട്ടെന്ന് തന്നെ മുഖം തിരിച്ച് വാതിൽ ചാരി തിരിഞ്ഞതും തന്റെ തൊട്ട് പിറകിൽ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ട് ഞെട്ടി പിറകിലേക്ക് വേച്ച് പോയി, ദാവണിത്തുമ്പ് തെരുപിടിച്ച് ശിവ വെപ്രാളത്തോടെ ചുറ്റും നോക്കി, രുദ്രൻ മുന്നിൽ നിൽക്കുന്നത് കൊണ്ട് എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയിൽ നിസ്സഹായതയോടെ അവൾ നിന്നു, രുദ്രൻ അവളെ സംശയത്തോടെ ഒന്ന് നോക്കി വഴി മാറിക്കൊടുത്തതും അവൾ അവിടുന്ന് ഓടിപ്പോയി,

രുദ്രൻ അവളുടെ പോക്ക് കണ്ട് ഒന്ന് നെടുവീപ്പിട്ട് അഭിയുടെ മുറിയിലെ വാതിൽ തുറന്നതും പരസ്പരം പുണർന്ന് ചുംബിച്ച് നിൽക്കുന്ന അഭിയെയും മീനുവിനെയും കണ്ട് ഒന്ന് ഞെട്ടി, "ഡാ,,," രുദ്രന്റെ അലർച്ച കേട്ട് രണ്ട് പേരും ഞെട്ടലോടെ അകന്ന് മാറി, അവരെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ട് മീനു അഭിയുടെ പിറകിലേക്ക് ഒളിച്ചു, അഭി രുദ്രനെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു, "അ,, അത് പിന്നെ,, ഞങ്ങളിങ്ങനെ ചുമ്മാ,,," "ഉമ്മയോ,," പരുങ്ങലോടെയുളള അഭിയുടെ സംസാരം കേട്ട് പൊട്ടി വന്ന ചിരി കടിച്ച് പിടിച്ച് രുദ്രൻ ചോദിച്ചതും അഭി അവനെ ഒന്ന് കൂർപ്പിച്ച് നോക്കി, "ഉമ്മ അല്ല വാപ്പ, നിന്നോട് ഇപ്പൊ ആരാ ഇങ്ങോട്ട് എഴുന്നളളാൻ പറഞ്ഞത്,

നിനക്ക് ശിവയുടെ കാര്യം നോക്കി അവിടെ എവിടെ എങ്കിലും ഒതുങ്ങി ഇരുന്നൂടെ,, " ചമ്മൽ മറച്ച് വെച്ച് ദേഷ്യത്തോടെ അഭി ചോദിച്ചതും രുദ്രൻ പൊട്ടിച്ചിരിച്ചു, അഭിയുടെ പിറകിൽ നിന്ന് തല മാത്രം പുറത്തേക്ക് ഇട്ട് മീനു രുദ്രനെ നോക്കി, ഒരുപാട് നാളുകൾക്ക് ശേഷം അവന്റെ മുഖത്തെ ചിരി കണ്ട് അവൾക്ക് വല്ലാത്ത സന്തോഷം തോന്നി, "ഡി കുട്ടിത്തേവാങ്കേ,, അവന്റെ പിറകിൽ നിന്ന് എന്ത് ചെയ്യാ നീ,, ഇറങ്ങിപ്പോയെ,, എനിക്ക് ഇവനെ ഒന്ന് വിസ്തരിച്ച് കാണേണ്ടതുണ്ട്," അഭിയെ അടി മുടി നോക്കി രുദ്രൻ പറഞ്ഞതും മീനു അഭിയെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് പുറത്തേക്ക് ഓടി,

അവൾ പോയ വഴിയെ നോക്കി നിൽക്കുന്ന അഭിയുടെ അടുത്തേക്ക് ചെന്ന് രുദ്രൻ അവന്റെ വയറിനിട്ട് ഇടിച്ചു, "കളളത്തെമ്മാടി, കണ്ണ് തെറ്റിയാൽ രണ്ടും കൂടി റൊമാൻസിക്കാണ് അല്ലെ,," "പിന്നെ ഞാൻ അവളെ സ്നേഹിച്ചത് നിന്നെപോല ഉപദ്രവിക്കാനല്ല," രുദ്രനിട്ട് താങ്ങിക്കൊണ്ട് അഭി പറഞ്ഞതും രുദ്രൻ അവനെ നോക്കി പുഛത്തോടെ ഒന്ന് ചുണ്ട് കോട്ടി. "ഇക്കണക്കിന് നീ അവളെ സ്നേഹിച്ചാൽ പത്ത് മാസം കഴിഞ്ഞെ അവള് ഫ്രീയാവൂ,, അവൾ കൊച്ചു കുട്ടിയാണെന്ന് മറക്കേണ്ട, പതിനെട്ട് തികഞ്ഞതെ ഒളളൂ,,," "ഓഹ് പിന്നെ,,, ഉമ്മ വെച്ചാൽ കുട്ടികളുണ്ടാവുമെന്ന് നിന്നോട് ആരാടാ പറഞ്ഞത്, കുട്ടികളുണ്ടാവുന്നത് എങ്ങനെയാണെന്ന് നിനക്ക് ഞാൻ വിസ്തരിച്ച് പറഞ്ഞ് തരാം നീ വാ,,"

രുദ്രന്റെ തോളിലൂടെ കയ്യിട്ട് അഭി പറഞ്ഞതും രുദ്രൻ അവന്റെ കൈ തട്ടിമാറ്റി, "അയ്യേ,, ഞാൻ അത്തരക്കാരൻ നഹി ഹേ,," മാറിൽ കൈ പിണച്ച് വെച്ച് രുദ്രൻ പറഞ്ഞതും അഭി പൊട്ടിച്ചിരിച്ചു, അഭിയുടെ ചിരിയിൽ രുദ്രനും പങ്ക് ചേർന്നു, •••••• അഭിയുടെയും മീനുവിന്റെയും കിസ്സിങ് സീൻ ആലോചിച്ച് കിളി പോയത് പോലുളള ശിവയുടെ വരവ് കണ്ട് ടിവി കണ്ട് കൊണ്ട് ഇരിക്കുന്ന ഉണ്ണി നെറ്റിചുളിച്ച് അവളുടെ അടുത്തേക്ക് ചെന്നു, "ഏട്ടത്തി,, ഇത് എന്ത് പറ്റി,, കണ്ണൊക്കെ മിഴിഞ്ഞ് മുഖം ഒക്കെ വിളറി വെളുത്ത് വല്ലാത്തൊരു ഭാവത്തിലാണല്ലോ വരവ് എന്താ ഏഹ്,,?" "ഉമ്മ വെച്ചു,," പരിസരബോധമില്ലാതെ ശിവ പറയുന്നത് കേട്ട് ഉണ്ണിയുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു,

"ഏഹ് ഏട്ടൻ ഏട്ടത്തിയെ ഉമ്മ വെച്ചോ,," അത്ഭുതത്തോടെ കുറച്ച് ഉച്ചത്തിലുളള ഉണ്ണിയുടെ അലർച്ച കേട്ട് ശിവ ഞെട്ടി. "എന്നെ ആരും ഉമ്മ വെച്ചിട്ടല്ല, ഞാൻ പറഞ്ഞത് അഭിയേട്ടൻ മീനുവിനെ ഉമ്മ വെച്ചകാര്യമാ,," ചുണ്ട് കൂർപ്പിച്ച് അവൾ പറഞ്ഞതും ഉണ്ണി പൊട്ടിച്ചിരിച്ചു, അവന്റെ ചിരി കണ്ട് അവൾ പരിഭവത്തോടെ മുഖം വീർപ്പിച്ചു, "ഇങ്ങനെ ചിരിക്കാൻ മാത്രം ഞാൻ എന്താ പറഞ്ഞത്," "എന്റെ പൊന്ന് ഏട്ടത്തീ,, അഭിയേട്ടന്റെയും മീനൂന്റെയും വിവാഹം നേരത്തെ ഉറപ്പിച്ചതാ,, രണ്ട് വർഷം കഴിഞ്ഞിട്ടെ വിവാഹം ഉണ്ടാവൂ,," ചിരിയോടെ ഉണ്ണി പറഞ്ഞതും ശിവ ഞെട്ടലോടെ അവനെ നോക്കി പിന്നെ ചിരിയോടെ സ്റ്റയറിറങ്ങി വരുന്ന മീനുവിനെയും നോക്കി,

"ചേച്ചിക്കുട്ടി എന്താ എന്നെ ഇങ്ങനെ നോക്കുന്നത് " ശിവയുടെ കവിളിൽ നുളളി മീനു ചോദിച്ചതും ശിവ പരിഭവത്തോടെ അവളുടെ കൈ തട്ടിമാറ്റി, "പോ മിണ്ടണ്ട നീ,, നിന്റെയും അഭിയേട്ടന്റെയും കാര്യം നിനക്ക് എന്നോട് പറയാൻ തോന്നിയില്ലല്ലോ,, ഉണ്ണി പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത്," കൊച്ചു കുട്ടികളെ പോലെ ചുണ്ട് കൂർപ്പിച്ച് ശിവ പറഞ്ഞതും മീനു ദേഷ്യത്തോടെ ഉണ്ണിയെ നോക്കി അവൻ ഞാനൊന്നും അറിഞ്ഞില്ലെ എന്ന ഭാവത്തോടെ മുകളിലേക്കു നോക്കി നിന്നു, "എന്റെ ചേച്ചിക്കുട്ടി.. അത് പറയാൻ ഒരു അവസരം കിട്ടാത്തത് കൊണ്ട് അല്ലെ സോറി ഇനി ഞാൻ ഒന്നും ചേച്ചിയോട് മറച്ച് വെക്കില്ല,, എന്നോട് പിണങ്ങല്ലെ നല്ല ചേച്ചിക്കുട്ടി അല്ലേ,,"

അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് മീനു പറഞ്ഞതും ശിവ അവളെ നോക്കി ചിരിച്ചു, "ഹൊ ചിരിച്ചല്ലോ ആശ്വാസമായി," നെഞ്ചിൽ കൈ വെച്ച് ആശ്വാസത്തോടെ മീനു പറഞ്ഞതും ശിവ മീനുവിന്റെ തലക്ക് ചെറുതായി കൊട്ടി,, "അല്ല ഉണ്ണീ,, നിന്റെ പത്താമത്തെ കാമുകി ഇല്ലെ ആ രേഷ്മ, അവൾക്ക് സുഖം തന്നെ അല്ലേ,, " തന്നെ കളിയാക്കി ചിരിക്കുന്ന ഉണ്ണിയെ നോക്കി മീനു ചോദിച്ചതും അവൻ ദയനീയതയോടെ അവളെ ഒന്ന് നോക്കി പിന്നെ ശിവയേയും, "പത്താമത്തേതോ,," കണ്ണും മിഴിച്ച് ശിവ ഉണ്ണിയെ നോക്കി, "ആഹ് പത്താമത്തേത്, അല്ല അതൊന്നും ഇവൻ ചേച്ചിക്കുട്ടിയോട് പറഞ്ഞില്ലേ,, സാരമില്ല ഞാൻ പറയാം,,

നിക്കറിൽ മുളളി നടക്കുന്ന പ്രായത്തിൽ അഛന്റെയും അമ്മയുടെയും ലൗ സ്റ്റോറി കേട്ട് ഞാനും പ്രേമിച്ചെ കെട്ടൂ എന്നും പറഞ്ഞ് പ്രേമിക്കാൻ നടന്ന ചെക്കനാ,, ഈ ചെറു പ്രായത്തിൽ മൊത്തം പത്ത് പേരെ സ്നേഹിച്ചു, അതിൽ ഒമ്പത് പേരും ഇവനെ തേച്ചു, പത്താമത്തേതിന്റെ അവസ്ഥ എന്താണെന്ന് ഈഷ്വരനറിയാം,," മീനു പറയുന്നത് കേട്ട് ശിവ പൊട്ടിച്ചിരിച്ചു, ഉണ്ണി ചിണുങ്ങി കൊണ്ട് ശിവയെ നോക്കിയതും അവൾ അതെ ചിരിയോടെ അവനെ ചേര്‍ത്തു പിടിച്ചു, "എന്റെ ഉണ്ണിക്ക് എന്ത് കുറവാ ഉളളത്, അവർക്കൊന്നും എന്റെ ഉണ്ണിയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഇല്ല, നീ നോക്കിക്കോ മീനു എന്റെ ഉണ്ണിക്ക് നല്ലൊരു പെൺകുട്ടിയെ തന്നെ അവന്റെ പാതിയായി കിട്ടും,"

"അങ്ങനെ പറഞ്ഞ് കൊടുക്ക് ഏട്ടത്തി,," ഗമയോടെ ഉണ്ണി പറഞ്ഞതും മീനു അവനെ നോക്കി കോക്രി കാണിച്ച് ചാടിതുളളി അടുക്കളയിലേക്ക് പോയി, "ആഹ് പിന്നെ,, പ്രേമം മണ്ണാംകട്ട എന്നും പറഞ്ഞ് ഇനി ഏതെങ്കിലും പെൺകുട്ടിയുടെ വായീനോക്കി നടന്നാൽ നല്ല പെട വെച്ച് തരും ഞാൻ, മര്യാദക്ക് നാലക്ഷരം പടിക്കാൻ നോക്ക് മനസ്സിലായോ,," ഉണ്ണിയുടെ ചെവിയിൽ ചെറുതായി പിടിച്ച് കൊണ്ട് ശിവ പറഞ്ഞതും അവൻ നിന്ന് തുളളിക്കളിച്ചു, "ആഹ് നെന്തു,," ചെവി തിരുമ്മി കുറുമ്പോടെ അവൻ പറഞ്ഞു "നോവാൻ തന്നെയാ പിടിച്ചത് "

അവന്റെ അതെ ടോണിൽ ശിവ മറുപടി കൊടുത്തതും ഉണ്ണി ചുണ്ട് കൂർപ്പിച്ച് തിരിഞ്ഞ് നിന്നു, ശിവ ചിരിയോടെ അവന്റെ ചെവിയിൽ തഴുകി നെറ്റിയിയിൽ തന്റെ നെറ്റി കൊണ്ട് മുട്ടിച്ചു, •••••••• മീനുവിന്റെ കൂടെ ഷോപ്പിങ്ങിനിറങ്ങിയതാണ് ശിവ, ഷോപ്പിലെ ഒട്ടുമിക്ക ഡ്രസ്സുകളും വലിച്ചിടീപ്പിച്ച് അതിലേക്ക് കമഴ്ന്ന് കിടന്ന് താൻ ആഗ്രഹിച്ചത് കിട്ടിയില്ല എന്നും പറഞ്ഞ് തിരയുകയാണ് പെണ്ണ്, ശിവ തളർന്ന് ഒരു ചെയറിലേക്ക് ഇരുന്ന് താടക്കും കൈ കൊടുത്ത് അവളെ നോക്കി ഇരുന്നു, "ദേ ഈ സാരി ചേച്ചിക്കുട്ടിക്ക് നന്നായി ചേരും നോക്കിയെ,,"

ഒരു ചുവന്ന പട്ടുസാരി തുണിക്കെട്ടിൽ നിന്ന് വലിച്ച് എടുത്ത് ശിവക്ക് നേരെ നീട്ടി മീനു പറഞ്ഞതും ശിവ ആ സാരി വാങ്ങി തന്റെ ദേഹത്ത് വെച്ച് കണ്ണാടിയിലേക്ക് നോക്കി, "ചേച്ചിക്കുട്ടിക്ക് ഇത് നല്ല ചേർച്ചയുണ്ട്, ഇതും ഉടുത്ത് ഏട്ടന്റെ മുമ്പിൽ പോയി നിന്നാൽ ഏട്ടൻ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരും നോക്കിക്കൊ,," ശിവയുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് മീനു പറഞ്ഞതും ശിവ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു, മീനു സൈറ്റ് അടിച്ച് വീണ്ടും ഓരോന്നായി വലിച്ചാടാൻ തുടങ്ങി, മീനുവിനെ നോക്കി ചിരിയോടെ ശിവ കണ്ണാടിക്ക് മുമ്പിൽ നിന്ന് വീണ്ടും സാരി തന്റെ ദേഹത്ത് വെച്ച് നോക്കി,

പെട്ടെന്ന് തന്റെ പിറകിൽ ആരുടെയോ സാമിഭ്യം തിരിച്ചറിഞ്ഞ് ശിവ തിരിഞ്ഞ് നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി വിറച്ചു, അവളുടെ കണ്ണുകൾ ഭയം കൊണ്ട് തുറിച്ച് വന്നു, ചുണ്ടുകൾ വിറച്ചു, ചെന്നിയിലൂടെ വിയര്‍പ്പ് തുളളികൾ ഒലിച്ചിറങ്ങി, നിന്നയിടത്ത് നിന്ന് ഒന്നനങ്ങാൻ പോലും കഴിയാതെ അവൾ തറഞ്ഞ് നിന്നു, "വിഷ്ണുവേട്ടൻ" അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു, .......തുടരും………

ശിവരുദ്ര് : ഭാഗം 19

Share this story