ശിവരുദ്ര്: ഭാഗം 21

shivarudhr

എഴുത്തുകാരി: NISHANA

"വിഷ്ണുവേട്ടൻ" അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു, അവൾ പെട്ടെന്ന് തന്നെ മീനുവിനായി ചുറ്റും പരതി, അവിടെ ഒന്നും അവളെ കാണാത്തത് കൊണ്ട് തന്നെ അവളുടെ ഭയം ഒന്നൂടെ കൂടി, വിഷ്ണു പുഛത്തോടെ കൈ കെട്ടി തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ പേടിയോടെ മുഖം താഴ്ത്തി നിന്നു, വിഷ്ണു അവളെ അടിമുടി ഒന്ന് നോക്കി, കഴുത്തിലെ താലിയിലും നെറ്റിയിലെ സിന്ദൂരത്തിലും അവന്റെ കണ്ണുകൾ ഉടക്കിയതും ദേഷ്യം കൊണ്ട് അവൻ കൈകൾ ചുരുട്ടി പിടിച്ച് ചുറ്റും ഒന്ന് നോക്കി, ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായതും വിഷ്ണു ശിവയുടെ കയ്യിൽ പിടിച്ച് വലിച്ച് അതികം ആരും ശ്രദ്ധിക്കാത്ത ഭാഗത്തേക്ക് അവളെ കൂട്ടിക്കൊണ്ട് പോയി,

ശിവ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ കൈ കരുത്തിന് മുമ്പിൽ അവൾ തളർന്നു, അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി, "എന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടെന്ന് കരുതി അല്ലേ,, സമ്മതിക്കില്ല ഞാൻ," ശിവയെ ചുവരിലേക്ക് ചേര്‍ത്ത് പിടിച്ച് അവളുടെ കവിളിൽ കുത്തിപ്പിടിച്ച് വിഷ്ണു പറഞ്ഞു, ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിയ അവന്റെ മുഖം കണ്ട് പേടിയോടെ ശിവ കണ്ണുകൾ ഇറുകെ അടച്ചു, ഈ ഒരു നിമിഷം തന്റെ ജീവൻ എന്നത്തേക്കുമായി നിലച്ചിരുന്നെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചു, ഇല്ലെങ്കിൽ വിഷ്ണുവേട്ടൻ തന്നെ കൊല്ലാതെ കൊല്ലും, ഇനിയും ആ നരകത്തിലേക്ക് പോകാൻ കഴിയില്ല തനിക്ക്, "കിരൺ വണ്ടി തിരിച്ച് ഇട്, ഞാൻ വരുന്നുണ്ട് "

വിഷ്ണു ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ട് ശിവ വെട്ടി വിറച്ചു, രക്ഷപ്പെടാൻ വേണ്ടി അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവളുടെ നീക്കം മനസ്സിലാക്കി അവൻ അവളെ മുറുകെ പിടിച്ചു, "എന്റെ കൂടെ മര്യാദക്ക് വരുന്നതാ നിനക്ക് നല്ലത്, ഇല്ലെങ്കിൽ അറിയാലോ നിനക്ക് ഞാൻ എന്താ ചെയ്യുന്നതെന്ന്, നിന്റെ തന്ത പോലും ഒന്നും ചോദിക്കാൻ വരില്ല, " അവളുടെ മുടിക്കുത്തിൽ പിടി മുറുക്കി വിഷ്ണു പറഞ്ഞു, ശിവ വേദന കാരണം പിടഞ്ഞു പോയി, "ഞ,, ഞാൻ,, വരില്ല,," വിറയലോടെ ശിവ പറഞ്ഞതും വിഷ്ണുവിന്റെ മുഖം വലാഞ്ഞ് മുറുകി, അവൻ ചുറ്റും ഒന്ന് നോക്കി, ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായതും അവന്റെ മുഖത്ത് ക്രൂരമായ ചിരി വിടര്‍ന്നു,

അവന്റെ മുഖഭാവം മാറിയത് കണ്ട് ശിവ കുതറി ഓടാൻ ശ്രമിച്ചതും വിഷ്ണു ശിവയുടെ ഷോൾഡറിൽ പിടി മുറുക്കി അവളെ ചുമരിലേക്ക് ചേര്‍ത്ത് നിർത്തി അതെ ചിരിയോടെ അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി പല്ലുകൾ ആഴ്ത്തി, വേദന കൊണ്ട് ശിവ കണ്ണുകൾ ഇറുകെ അടച്ചു കൈകൾ ചുരുട്ടി പിടിച്ച് ചുണ്ട് കടിച്ച് പിടിച്ച് നിന്നു, അവളുടെ ഇരു മിഴികളും നിറഞ്ഞ് ഒഴുകി, വായിൽ രക്തച്ചുവ കലർന്നിട്ടും വിഷ്ണു അവളിൽ നിന്ന് അകന്ന് മാറിയില്ല, "ആഹ്,, ഞാ,,ഞാൻ,, വരാം,," വേദന സഹിക്കാൻ കഴിയാതെ ശിവ പറഞ്ഞതും വിഷ്ണു അവളിൽ നിന്ന് അകന്ന് മാറി അവളെ നോക്കി ഗൂഢമായി ചിരിച്ച് നാവ് കൊണ്ട് അവന്റെ ചുണ്ട് തടവി, •••••••

"മീനു കഴിഞ്ഞില്ലെ ഇത് വരെ,, ഇനി മതി പോവാം,, സമയം ഒരുപാട് ആയി," ഡ്രസ്സ് തപ്പുന്ന മീനുവിനടുത്തേക്ക് വന്ന് രുദ്രൻ പറഞ്ഞതും അവൾ ചുണ്ട് ചുളുക്കി തലയാട്ടി, "ശിവ എവിടെ,,?" ചുറ്റും കണ്ണോടിച്ച് രുദ്രൻ ചോദിച്ചപ്പോഴാണ് മീനുവും ശിവയെ നോക്കുന്നത്, "കുറച്ച് മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്നതാണല്ലോ പിന്നെ എവിടെ പോയി,," "ഹ്മ്മ്,, നീ വാങ്ങിയ സാധനങ്ങളൊന്ന് ബില്ല് ചെയ്യ് ഞാൻ ശിവയെ കൂട്ടിവരാം,," എടിഎം കാർഡ് മീനുവിന്റെ കയ്യിൽ കൊടുത്ത് രുദ്രൻ പറഞ്ഞതു അവൾ തലയാട്ടി അത് വാങ്ങി തിരിഞ്ഞ് നടന്നു, രുദ്രൻ ശിവയെ തിരക്കി നടക്കുന്നതിനിടയിലാണ് അവന് അഭിയുടെ ഫോൺ വന്നത്,

കോൾ എടുത്ത് രുദ്രൻ തിരിഞ്ഞതും അവന് പിറകിലൂടെ വിഷ്ണു ശിവയുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് പോവാൻ ശ്രമിച്ചു, ശിവയുടെ കണ്ണുകൾ രുദ്രനിൽ ഉടക്കിയതും പെട്ടെന്ന് കിട്ടിയ ശക്തിയിൽ അവൾ വിഷ്ണുവിന്റെ കയ്യിൽ കടിച്ചു, വേദന കൊണ്ട് അവൻ കൈ അയച്ച തക്കത്തിൽ ശിവ അവനെ ശക്തിയിൽ പിറകിലേക്ക് തളളി മാറ്റി രുദ്രനടുത്തേക്ക് ഓടി, പിറകിലേക്ക് വേച്ച് പോയ വിഷ്ണു ഒരു സെയിൽ ഗേളുമായി കൂട്ടിയിടിച്ച് താഴെക്ക് വീണു, ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ രുദ്രൻ കാണുന്നത് തന്റെ നേരെ ഓടി വരുന്ന ശിവയെ ആണ്, "എവിടെ ആയിരുന്നു നീ ഇത്ര സമയം,,?" രുദ്രൻ ചോദിച്ചതും അവൾ ഒരു കിതപ്പോടെ ഷാൾ കൊണ്ട് മുഖം അമർത്തി തുടച്ചു,

"ഞ,,ഞാൻ,, ഒന്ന് വാഷ്റൂമിലേക്ക് പോയതാ,," വിക്കലോടെ അവൾ പറഞ്ഞതും, രുദ്രൻ സംശയത്തോടെ അവളെ നോക്കി, അവളുടെ കവിളിലെ ചുവന്ന പാടും കയ്യിൽ തിണർത്ത് കിടക്കുന്ന വിരലടയാളത്തിലും അവന്റെ മിഴികൾ ഉടക്കി, ഇടക്കിടെ പിറകിലേക്ക് നോക്കുന്ന ശിവയുടെ മിഴികളെ പിന്തുടർന്നതും അവിടെ ആരോടോ തട്ടിക്കയറുന്ന വിഷ്ണുവിനെ കണ്ടതും രുദ്രന്റെ കണ്ണുകൾ കുറുകി, അവൻ പെട്ടെന്ന് തന്നെ ശിവയുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു, ••••• കാറിൽ കയറിയതും ശിവ പുറത്തേക്ക് മിഴികളോടിച്ച് ഇരുന്നു, മീനു എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷേ അതൊന്നും ശിവ ശ്രദ്ധിക്കുന്നേ ഇല്ല, ആള് എന്തൊക്കെയോ ആലോചിച്ച് ഇരിക്കുകയാണ്,

ഇടക്ക് നിറഞ്ഞ കണ്ണുകൾ ഷാള് കൊണ്ട് ഒപ്പുകയും കൈകൾ കൊണ്ട് കഴുത്തിൽ പതിയെ തടവുകയും ചെയ്യുന്നുണ്ട്, ഫ്രഡ് മിററിലൂടെ രുദ്രൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവളുടെ സങ്കടത്തിന്റെ കാരണം വിഷ്ണു ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൻ ഒന്നും മിണ്ടിയില്ല, വീട്ടിലെത്തിയതും ശിവ കാറിൽ നിന്ന് ഇറങ്ങി ആരെയും ശ്രദ്ധിക്കാതെ തന്റെ മുറിയിലേക്ക് നടന്നു, അവളുടെ പോക്ക് കണ്ട് സംശയത്തോടെ ലക്ഷ്മിയമ്മയും ഉണ്ണിയും അഭിയും രുദ്രനെ നോക്കി, രുദ്രൻ അത് കണ്ടില്ലെന്ന് നടിച്ച് തന്റെ മുറിയിലേക്ക് നടന്നു,  .......തുടരും………

ശിവരുദ്ര് : ഭാഗം 20

Share this story