ശിവരുദ്ര്: ഭാഗം 22

shivarudhr

എഴുത്തുകാരി: NISHANA

"ഏട്ടൻ ഏട്ടത്തിയെ ഉപദ്രവിച്ചോ,,?" മുറിയിലേക്ക് വന്ന ഉണ്ണി കുറച്ച് ദേഷ്യത്തിൽ ചോദിച്ചു, രുദ്രൻ അത് കേട്ടില്ലെന്ന ഭാവത്തോടെ സ്റ്റാഡിൽ നിന്ന് ടവ്വലുമെടുത്ത് വാഷ്റൂമിലേക്ക് നടന്നു, "ദേവാ,, നിനക്ക് എന്താ ചെവി കേൾക്കില്ലെ,, ഉണ്ണി ചോദിച്ചതിന് മറുപടി പറയ്," രുദ്രന്റെ മുമ്പിലേക്ക് കയറി നിന്നു കൊണ്ട് കുറച്ച് ഉച്ചത്തിൽ അഭി ചോദിച്ചതും രുദ്രൻ ദേഷ്യത്തിൽ കയ്യിലുളള ടവ്വൽ നിലത്തേക്ക് എറിഞ്ഞ് തലക്ക് കൈ കൊടുത്ത് ബെഡിലേക്കിരുന്നു, രുദ്രന്റെ പെട്ടെന്നുളള ഭാവമാറ്റം കണ്ട് അഭിയും ഉണ്ണിയും പരസ്പരം ഒന്ന് നോക്കി, "ദേവാ,, എന്താടാ,, എന്താ പറ്റിയത്,," അഭി രുദ്രനരികിൽ വന്നിരുന്ന് ചോദിച്ചതും രുദ്രൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പല്ല് കടിച്ച് പിടിച്ച് കണ്ണടച്ച് ദേഷ്യം ഒന്ന് നിയന്ത്രിച്ചു,

"വിഷ്ണു,, ഞാൻ അവനെ ഇന്ന് മാളിൽ വെച്ച് കണ്ടിരുന്നു," രുദ്രന്റെ മറുപടി കേട്ട് അഭി ഞെട്ടലോടെ അവനെ നോക്കി, "അവൻ നിന്നെ കണ്ടിരുന്നോ,, അവന് നിന്നെ മനസ്സിലായോ,,?" അഭി വെപ്രാളത്തോടെ ചോദിച്ചു, "ഇല്ല എന്നെ കണ്ടില്ല, പക്ഷേ അവൻ ശിവയെ കണ്ടിട്ടുണ്ട്, അവൻ അവളെ ഉപദ്രവിച്ചതിന്റെ പാട് അവളുടെ മുഖത്തും കയ്യിലും ഉണ്ട്, ശിവ അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് തോന്നുന്നത്,, ഞാൻ അവിടെ എത്താൻ കുറച്ച് വൈകിയിരുന്നു എങ്കിൽ അവൻ ശിവയെ അവിടുന്ന് കൂട്ടിക്കൊണ്ട് പോയേനെ,, " ആലോചനയോടെ രുദ്രൻ പറഞ്ഞതും അഭി ദേഷ്യത്തോടെ ബെഡിലേക്ക് ഇടിച്ചു, "ആ പന്ന @#$#€₹@₩@₩₩ മോനെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ,,?"

അഭിയുടെ തെറി വിളി കേട്ട് ഉണ്ണി തലയൊന്ന് കുടഞ്ഞ് ചെവിയിലേക്ക് വിരലിട്ടു,, "ഹൂ,, എന്നാ വെറൈറ്റി തെറിയാ,, എന്റെ ചെവി അടിച്ച് പോയെന്നാ തോന്നുന്നത്, ഇതൊക്കെ ഒരു നോട്ടിൽ എഴുതി വെക്കണം, ആവശ്യം വരുമ്പോൾ ഉപയോഗിക്കാലോ,," ഉണ്ണിയുടെ സംസാരം കേട്ട് അഭി അവനെ കൂർപ്പിച്ച് നോക്കി, ഉണ്ണി ഒന്ന് ഇളിച്ച് കാണിച്ച് മെല്ലെ പുറത്തേക്ക് വലിഞ്ഞു, "അല്ല എന്താ നിന്റെ തീരുമാനം, വിഷ്ണു ശിവയെ തിരക്കി ഇങ്ങോട്ട് വന്നാൽ എന്ത് ചെയ്യാനാണ് നീ ഉദ്ധേശിക്കുന്നത്,,??" അഭി രുദ്രനോട് ചോദിച്ചതും അവൻ ഗൂഢമായി ഒന്ന് ചിരിച്ചു, "വരട്ടെ നോക്കാം,," തറയിൽ നിന്നും ടവ്വലുമെടുത്ത് സൈറ്റ് അടിച്ച് രുദ്രൻ പറഞ്ഞ് രുദ്രൻ വാഷ്റൂമിലേക്ക് നടന്നു,

അഭി ചിരിയോടെ തലയാട്ടി അവന്റെ മുറിയിലേക്ക് നടന്നു, ••••••• മുറിയിലെത്തിയതും ഒരു ദാവണിയും എടുത്ത് ഫ്രഷാവാൻ കയറിയതായിരുന്നു ശിവ, ശവറിന് ചുവട്ടിൽ നിൽക്കുമ്പോൾ കഴുത്തിലെ കരിനീലിച്ച് കിടക്കുന്ന പാടിൽ അവൾ മെല്ലെ തടവി, നീറ്റല് കാരണം മിഴികൾ നിറഞ്ഞു, ഫ്രഷായി മുറിയിലേക്ക് ചെന്നപ്പോ കണ്ടു, കോഫിക്കപ്പുമായി നിൽക്കുന്ന ലക്ഷ്മിയമ്മയെ,, അവൾ ഓടിച്ചെന്ന് ആ മാറിലേക്ക് ചാഞ്ഞ് തന്റെ സങ്കടം മുഴുവൻ ആ നെഞ്ചിൽ കരഞ്ഞ് തീർത്തു, ലക്ഷ്മിയമ്മ അവളുടെ സങ്കടം മാറുന്നത് വരെ അവളുടെ നെറുകിൽ തലോടി, ശിവയുടെ സങ്കടം ഒന്ന് മാറിയതും ലക്ഷ്മിയമ്മ അവളെ അടർത്തി മാറ്റി കട്ടിലിലേക്ക് ഇരുന്ന് അവളെ തന്റെ മടിയിലേക്ക് കിടത്തി,

"എന്താ എന്റെ കുട്ടിക്ക് ഇത്ര വിഷമം,, ഹ്മ്മ്,, ആരാ നിന്നെ ഉപദ്രവിച്ചത്, എന്തിനാ നീ ഇങ്ങനെ കരയുന്നത്,?" അവളുടെ മുടിയിഴകളിലൂടെ വിരലോടിക്കുന്നതിനിടയിൽ ലക്ഷ്മിയമ്മ ചോദിച്ചു, "നിക്ക് പേടിയാ അമ്മേ,, അയാള് എന്നെ,, പിടിച്ചോണ്ട് പോവും,, എന്നെ,, എന്നെ ഉപദ്രവിക്കും,, നിക്ക് പേടിയാ,," പറയുമ്പോൾ ശിവയുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു, അവൾ ഒത്തിരി പേടിച്ചിട്ടുണ്ടെന്ന് ലക്ഷ്മിയമ്മക്ക് മനസ്സിലായി, "മോള് പേടിക്കണ്ട, ഇവിടെ കയറി വന്ന് ഒരാളും നിന്നെ ഉപദ്രവിക്കില്ല, മോള് കിടന്നോ ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്ക് കുറച്ച് ആശ്വാസം കിട്ടും," ലക്ഷ്മിയമ്മയുടെ തലോടലിൽ ശിവ പതിയെ കണ്ണടച്ചു, •••••

രുദ്രൻ ഫ്രഷായി ശിവയുടെ മുറിയിലേക്ക് ചെന്നപ്പോൾ കണ്ടു ചുരുണ്ട് കൂടി ഉറങ്ങുന്ന ശിവയെ,, അവൻ അവളെ കുറച്ച് നേരം നോക്കി നിന്ന് തിരിഞ്ഞ് നടക്കാൻ തുനിഞ്ഞപ്പോഴാണ് ശിവ ഇടക്ക് അസ്വസ്ഥതയോടെ തലവെട്ടിക്കുന്നത് കണ്ടത്, എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്, "ശിവ,," രുദ്രൻ അവളുടെ അരികിൽ ചെന്നിരുന്ന് അവളെ തട്ടി വിളിച്ചതും ശിവ അവന്റെ കയ്യിൽ മുറുകെ പിടിച്ചു, "പേടിയാ,, നിക്ക്,, പേടിയാ,, വിഷ്ണുവേട്ടൻ ന്നെ,,, ഉപദ്രവിക്കും,," തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുന്നതിനിടയിൽ ശിവ പറയുന്നത് കേട്ട് രുദ്രൻ അവളുടെ കയ്യിൽ പതിയെ തലോടി, അവന്റെ കണ്ണുകൾ ശിവയുടെ കഴുത്തിലെ പാടിൽ ഉടക്കി,

അവൻ ഒരു സംശയത്തോടെ ആ പാടിൽ വിരലോടിച്ചതും വേദന കൊണ്ട് ശിവയുടെ മുഖം ചുളിഞ്ഞു, അവൾ ഞരക്കത്തോടെ തിരിഞ്ഞ് കിടന്നു, രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി, 'ഇല്ല ശിവ,, നിന്നെ ഇനി ആരും ഇവിടെ വന്ന് ഉപദ്രവിക്കില്ല, വിഷ്ണു നിന്നെ അന്യേഷിച്ച് ഇവിടെ എത്തുന്ന നിമഷത്തിനായ് ഞാൻ കത്തിരിക്കുകയാണ്, എന്റെ പ്രതികാരം പൂർത്തിയാക്കാൻ, എന്റെ അമ്മയെയും അഛനെയും ഇല്ലാതാക്കാനുളള ബുദ്ധി ഉദിച്ചത് അവന്റെ തലയിലാണ്, അവന്റെ പ്ലാനാണ് എല്ലാം എന്ന് അറിഞ്ഞ നിമിഷം തന്നെ അവനെ കൊന്ന് കുഴിച്ച് മൂടാൻ തോന്നിയതാണ്,, പക്ഷേ അങ്ങനെ ഒറ്റയടിക്ക് അവൻ മരിക്കാൻ ഞാൻ സമ്മതിക്കില്ല,,

നരകിക്കണം അവൻ, നരകിച്ചു ചാവണം' രുദ്രൻ ദേഷ്യത്തോടെ എണീറ്റതും ശിവ അവന്റെ കയ്യിലെ പിടി മുറുക്കി, അവൻ തന്റെ കയ്യിലേക്കും ശിവയുടെ മുഖത്തേക്കും ഒന്ന് നോക്കി, അവളുടെ മുഖത്തേക്ക് നോക്കിമ്പോൾ തന്നെ തന്റെ ദേഷ്യം അലിഞ്ഞ് ഇല്ലാതാവുന്നതായി അവന് തോന്നി, അവൻ ഒന്ന് നിശ്വസിച്ച് ബെഡിന്റെ ഹെഡ് ബോര്‍ഡിലേക്ക് ചാരി ഇരുന്ന് ശിവയെ നോക്കി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു, ••••• അഭി ലാപ്പിൽ ഓഫീസ് മെയിൽ ചെക്ക് ചെയ്യുമ്പോഴാണ് മീനു അവന്റെ മുറിയിലേക്ക് വന്നത്, അവൾ ഓടിച്ചെന്ന് അവന്റെ മടിയിലിരുന്ന ലാപ് വാങ്ങി ടിപ്പോയിയിലേക്ക് വെച്ച് മടിയിലേക്ക് കയറി ഇരുന്ന് അവന്റെ തോളിലൂടെ കയ്യിട്ട് കവിളിൽ ചുംബിച്ചു,

ആദ്യത്തെ പകപ്പ് മാറിയതും പുഞ്ചിരിയോടെ അഭി അവളെ ചേര്‍ത്ത് പിടിച്ച് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു, "എന്താണ് യക്ഷിക്കുട്ടീ നല്ല മൂഡിലാണല്ലോ,, ഹ്മ്മ് " ഇരു പുരികവും പൊക്കി കൊണ്ട് അഭി ചോദിച്ചതും മീനു ചിരിയോടെ അവന്റെ മുഖത്തൂടെ വിരലോടിച്ചു, "അതുണ്ടല്ലോ,, പിന്നെ,, ഞാനൊരു ഇംഗ്ലീഷ് മൂവി കണ്ടോണ്ടിരിക്കായിരുന്നു, അപ്പൊ ദാണ്ടേ അതിൽ നായകനും നായികയും കെട്ടിപ്പിടിച്ച് ലിപ് ലോക്ക് ചെയ്യുന്നു, അത് കണ്ടപ്പോ തൊട്ട് എനിക്ക് ഒരു ആഗ്രഹം അത് പോലെ,,, " "അത് പോലെ,," "അത് പോലെ എനിക്കും കിസ്സ് ചെയ്യണം,," അഭി കണ്ണും മിഴിച്ച് അവളെ നോക്കി, "ഭാഗ്യം മോള് വെറെ സീനൊന്നും കാണാതിരുന്നത്,,

ഇല്ലെങ്കിൽ എന്റെ മാനം,," അഭി നെഞ്ചിൽ കൈ വെച്ച് മുകളിലേക്ക് നോക്കി പറഞ്ഞതും മീനു ദേഷ്യത്തോടെ അവന്റെ താടിയിൽ പിടിച്ച് വലിച്ചു, "ആഹ് ടി യക്ഷി,, " "അല്ലെങ്കിൽ ഇരുപത്തി നാല് മണിക്കൂറും ഉമ്മിച്ചോണ്ടിരിക്കുന്ന ആളാ,, ഇപ്പൊ ഞാനൊന്ന് ചോദിച്ചപ്പോ ജാഡ കാണിക്കാ, ഞാൻ പോവാ, എനിക്ക് വേണ്ട നിങ്ങടെ ഉമ്മ," മീനു ചുണ്ട് കോട്ടി എണീറ്റതും അഭി അവളെ വലിച്ച് തന്റെ മടിയിലേക്ക് തന്നെ ഇരുത്തി, "നിനക്ക് ഒന്നല്ല പത്തെണ്ണം വേണമെങ്കിലും തരാം, നീ പിണങ്ങല്ലെ,," അവളുടെ ചുണ്ടിൽ തടവി കളളച്ചിരിയോടെ അഭി പറഞ്ഞു, "പത്തെ ഒളളൂ,," കുറുമ്പോടെ അവൾ ചോദിച്ചു, "ഈ ബോഡിയിൽ ആദ്യം ഒന്ന് തന്നെ താങ്ങുമോ എന്ന് നോക്കട്ടെ,," അത്രയും പറഞ്ഞ് അഭി അവളെ ചുണ്ടുകളെ കവർന്നു,.......തുടരും………

ശിവരുദ്ര് : ഭാഗം 21

Share this story