ശിവരുദ്ര്: ഭാഗം 23

shivarudhr

എഴുത്തുകാരി: NISHANA

നെഞ്ചിൽ എന്തോ ഭാരം തോന്നിയതും രുദ്രൻ കണ്ണ് തുറന്ന് നോക്കിയപ്പോ കണ്ടത് തന്റെ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്ന് കിടക്കുന്ന ശിവയെ ആണ്, രുദ്രൻ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും അവൾ മുഖം അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ അമർത്തി അവനോട് ചേര്‍ന്ന് കിടന്നു, അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി കിടന്നു, അവന്റെ മിഴികൾ അവളുടെ മുക്കുത്തിയിൽ ഉടക്കയതും വിരൽ കൊണ്ട് അവൻ ചെറുതായി അതിൽ ഞൊട്ടി, ശിവ ഒന്ന് ചിണുങ്ങി മൂക്ക് അവന്റെ നെഞ്ചിലിട്ട് ഉരസി രണ്ടു കൈകൾ കൊണ്ടും അവനെ ചുറ്റിപ്പിടിച്ച് വീണ്ടും കിടന്നു, രുദ്രന് തന്റെ ശ്വാസം നിലക്കുന്നത് പോലെ തോന്നി,

ഇനിയും പ്രതികരിച്ചില്ലെങ്കിൽ കൈ വിട്ട് പോകുമെന്ന് തോന്നിയതും അവൻ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞ് അവളെ വിളിച്ചു, ""ഡി"" ശിവയുടെ ചെവിയിൽ അവൻ അലറിയതും ശിവ ഞെട്ടിപ്പിടഞ്ഞ് എണീറ്റ് കണ്ണ് തിരുമ്മി ചുറ്റും നോക്കി, തന്റെ തൊട്ടടുത്ത് കിടക്കുന്ന രുദ്രനെ കണ്ട് അവൾ കണ്ണ് മിഴിച്ച് ഇരുന്നു, "വെറെ സ്ഥലം ഇല്ലാത്തത് പോലെ എന്റെ നെഞ്ചിൽ കയറി കിടക്കാ പിശാച് മനുഷ്യനെ മെനക്കെടുത്താൻ,," അവൻ അവളെ തുറിച്ചു നോക്കി പിറുപിറുത്ത് ഇട്ടിരുന്ന ശർട്ട് ഒന്ന് കുടഞ്ഞ് പുറത്തേക്ക് പോയി, 'രുദ്രേട്ടൻ അപ്പൊ ഇന്നലെ എന്റെ അടുത്തായിരുന്നോ ഈശ്വരാ കിടന്നത്,, അതും ഒരേ ബെഡിൽ,, '

ശിവ ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ച് നെഞ്ചിൽ കൈ വെച്ച് കുറച്ച് നേരം ആലോചനയോടെ ഇരുന്നു, പിന്നെ തലയൊന്ന് കുടഞ്ഞ് എല്ലാം മൈഡിൽ നിന്ന് കളഞ്ഞ് വാഷ്റൂമിലേക്ക് പോയി, കുളി കഴിഞ്ഞ് മുടിയിൽ ടവ്വൽ ചുറ്റി ഡ്രസ്സ് മാറാൻ തുനിഞ്ഞപ്പോഴാണ് താൻ ഡ്രസ്സ് എടുക്കാതെയാണ് വാഷ്റൂമിൽ ഓടിക്കയറിയതെന്ന് ശിവക്ക് മനസ്സിലായത്, എന്ത് ചെയ്യുമെന്നറിയാതെ അവൾ ഒരു നിമിഷം നിന്നു, പിന്നെ ടവ്വൽ മാറ് വരെ ചുറ്റി അഴിച്ച് വെച്ച ദുപ്പട്ടയെടുത്ത് പുതച്ച് പുറത്തേക്ക് ഇറങ്ങി, ഈ സമയം ശിവയുടെ മുറിയിൽ മറന്ന് വെച്ച തന്റെ ഫോണെടുക്കാൻ വന്നതായിരുന്നു രുദ്രൻ,

വാഷ്റൂമിന്റെ വാതിൽ തുറക്കുന്നത് കേട്ട് തിരിഞ്ഞ് നോക്കിയതും ശിവയെ കണ്ട് അവന്റെ കണ്ണ് രണ്ടും പുറത്തേക്ക് തളളി, അവന് തന്റെ തൊണ്ട വരണ്ട് ഉമിനീരിറക്കാൻ പോലും കഴിയാതെ സ്തംഭിച്ച് നിന്നു, അവളുടെ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന വെളളത്തുളളിയിൽ അവന്റെ കണ്ണുകൾ ഉടക്കി, അവ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നത് കാണാൻ വല്ലാത്ത ഭംഗിയായിരുന്നു, അവളുടെ നീലക്കൽ മുക്കുത്തിയിൽ പതിച്ച വെളളത്തുളളിയിൽ മുക്കുത്തി ഒന്നൂടെ തിളങ്ങി, അവന്റെ മിഴികൾ നിയന്ത്രണ മില്ലാതെ അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്നു,

ശിവ രുദ്രൻ മുറിയിലുളളത് ശ്രദ്ധിക്കാതെ കബോടിൽ നിന്ന് ഒരു ഡ്രസ്സെടുത്ത് ദേഹത്ത് പുതച്ച ദുപ്പട്ട ഊരിയെടുത്ത് ബെഡിലേക്ക് ഇട്ടു, രുദ്രൻ ശ്വാസമെടുക്കാൻ പോലും കഴിയാതെ നിന്നു, ഇനിയും താൻ ഇടപെട്ടില്ലെങ്കിൽ എല്ലാം കൈ വിട്ട് പോകുമെന്ന് തോന്നിയതും അവൻ തലയൊന്ന് കുടഞ്ഞ് ശിവക്ക് നേരെ അലറി, ""ഡി,,"" അലർച്ച കേട്ട് ഞെട്ടിത്തിരിഞ്ഞ് ശിവ രുദ്രനെ നോക്കിയതും ഉടുത്തിരുന്ന ടവ്വൽ അഴിഞ്ഞ് വീണു, രുദ്രൻ പെട്ടെന്ന് തന്നെ തല വെട്ടിച്ച് തിരിഞ്ഞ് നിന്നു, ശിവ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് ഒരു നിമിഷം രുദ്രനെ നോക്കി നിന്നു,

പിന്നെ ടവ്വലും ഡ്രസ്സും വാരിയെടുത്ത് വാഷ്റൂമിലേക്ക് ഓടിക്കയറി വാതിലിൽ ചാരി കിതപ്പടക്കി, രുദ്രന്റെ ശരീരം വെട്ടി വിയർത്തു, അവൻ കൈ കൊണ്ട് മുഖം അമർത്തി തുടച്ച് ഫോണുമെടുത്ത് തന്റെ മുറിയിലേക്ക് ഓടി, ••••••• "അയ്യേ,, ശ്ശെ,, ഇനി എങ്ങനെ ഞാൻ രുദ്രേട്ടന്റെ മുഖത്തേക്ക് നോക്കും,, ശ്ശോ ഓർക്കാനെ വയ്യ,," ശിവ മുറിയിലൂടെ തലങ്ങും വിലങ്ങും ആലോചനയോടെ നടന്നു, അലുവാലിയ പുറത്തേക്ക് പോവാതെ കുറച്ച് സമയം മുറിയിൽ തന്നെ ഇരുന്നു, ലക്ഷ്മിയമ്മ പ്രാതൽ കഴിക്കാൻ വിളിച്ചതും വിശപ്പില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞ് മാറാൻ നോക്കി, പക്ഷേ ലക്ഷ്മിയമ്മയുടെ തറപ്പിച്ചുളള നോട്ടത്തിൽ ഒരു അവിഞ്ഞ ചിരി ചിരിച്ച് അവൾ പുറത്തേക്ക് നടന്നു,

ടൈനിങ് ടേബിളിൽ രുദ്രനല്ലാത്തവരൊക്കെ ഉണ്ടായിരുന്നു, അവൻ തെല്ലൊരു ആശ്വാസത്തോടെ ചെയറിലേക്ക് ഇരുന്ന് രണ്ട് ചപ്പാത്തി എടുത്ത് കഴിപ്പ് തുടർന്നതും സ്റ്റയർ ഇറങ്ങി വരുന്ന രുദ്രനിൽ മിഴികളുടക്കിയതും അവള് പിടച്ചിലോടെ നോട്ടം മാറ്റി, കഴിക്കുന്നതിനിടയിൽ പലപ്പോഴും രുദ്രന്റെ മിഴികൾ ശിവയെ തേടി പോയിക്കൊണ്ടിരുന്നു, അവൾ തന്നെ നോക്കാതെ വെപ്രാളത്തോടെ തലയും താഴ്ത്തി ഭക്ഷണം കഴിക്കുന്നത് കണ്ട് അവന് ചിരി വന്നു, ഇടക്ക് ശിവ മിഴികളുയർത്തിയപ്പോൾ കണ്ടു ചിരി കടിച്ച് പിടിച്ച് ഇരിക്കുന്ന രുദ്രനെ, അവൾ ചമ്മലോടെ പ്ലേറ്റിലേക്ക് മുഖം താഴ്ത്തി കഴിക്കാൻ തുടങ്ങി,

അവളുടെ വെപ്രാളം കണ്ട് ചിരിയോടെ മുഖം തിരിച്ചപ്പോഴാണ് തന്നെയും ശിവയെയും മാറി മാറി നോക്കുന്ന ഉണ്ണിയെ കണ്ടത്, ഉണ്ണി അവനെ നോക്കി ആക്കി ചിരിച്ചതും രുദ്രൻ ഗൗരവത്തോടെ പുരികം പൊക്കി എന്താണെന്ന ഭാവത്തോടെ അവനെ നോക്കി, അവൻ ചുമൽ കൂച്ചി ഒന്നൂല്ല്യാന്ന് കണ്ണടച്ച് കാണിച്ചുതും രുദ്രൻ ഒന്ന് മൂളി കഴിക്കുന്നതിലേക്ക് തിരിഞ്ഞു, "നീ എന്താ ഉണ്ണി ഒന്നും കഴിക്കാതെ അവൻ കഴിക്കുന്നതും നോക്കി ഇരിക്കുന്നത്, " രുദ്രനെ നോക്കി ഇരിക്കുന്നത് കണ്ട് ലക്ഷ്മിയമ്മ ചോദിച്ചു, "ഏയ് ഞാൻ മഞ്ഞു മല ഉരികിയതോർത്ത് ഇരിക്കായിരുന്നു "

രുദ്രനെ അടിമുടി നോക്കി ഉണ്ണി പറഞ്ഞതും ഇവൻ ഇത് എന്ത് തേങ്ങയാ പറയുന്നതെന്ന ഭാവത്തോടെ ലക്ഷ്മിയമ്മയും അഭിയും മീനുവും പരസ്പരം നോക്കി, രുദ്രൻ കഴിച്ച് കൊണ്ടിരുന്ന ഭക്ഷണം നെറുകിൽ കയറി ചുമക്കാൻ തുടങ്ങിയതും അഭി അവനെയും ശിവയേയും ഒന്ന് നോക്കി എന്തോ മനസ്സിലായത് പോലെ തലയാട്ടി ചിരിച്ചു, ഇനിയും ഇരുന്നാൽ പണിയാവും എന്ന് തോന്നി രുദ്രൻ കഴിപ്പ് നിർത്തി മെല്ലെ എണീറ്റ് കൈ കഴുകി പുറത്തേക്ക് പോയി, അവന്റെ പോക്ക് കണ്ട് ഉണ്ണിയും അഭിയും പരസ്പരം നോക്കി ഊറിച്ചിരിച്ചു, ••••• രാവിലെ നടന്നതൊക്കെ ആലോചിച്ച് ടെൻഷനടിച്ച് നഖം കടിച്ച് ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു ശിവ,

അപ്പോഴാണ് ഒരു ബൗളിൽ നിറയെ ഐസ്ക്രീമുമായി ഉണ്ണിയും മീനുവും അവളുടെ അടുത്തേക്ക് വന്നത്, ശിവ അവര് വന്നത് അറിയാതെ ആലോചനയിൽ മുഴുകി തന്നെ ഇരുന്നു, "എന്റെ ഏട്ടത്തി മതി ഏട്ടനെയും സ്വപ്നം കണ്ട് ഇരുന്നത്, കുറെ നേരമായല്ലോ തുടങ്ങീട്ട്,," കുറച്ച് ഐസ്ക്രീമ് ശിവയുടെ മുഖത്തേക്ക് തേച്ച് ഉണ്ണി പറഞ്ഞതും ശിവ മുഖം തുടച്ച് അവനെ കൂർപ്പിച്ച് നോക്കി, "എന്നാലും എന്റെ ചേച്ചിക്കുട്ടി ഇപ്പോ ഏട്ടനെ പകൽ കിനാവ് കാണാനും തുടങ്ങി അല്ലേ,," മീനുവും കളിയാക്കലിൽ പങ്ക് ചേർന്നു, "ആഹ് ആരും കാണാതെ രണ്ടും കൂടി കണ്ണ് കൊണ്ട് സംസാരിക്കുന്നത് നമ്മക്കാർക്കും മനസ്സിലായില്ലെന്നാ ഇവിടെ പലരുടെയും വിചാരം,,

" ഉണ്ണി, "അല്ല ഉണ്ണീ,, ഇന്നലെ രാത്രി നമ്മൾ ഏട്ടനെ മുറിയിലൊന്നും കണ്ടില്ലായിരുന്നില്ലല്ലോ,, ഏട്ടൻ എന്താ പാതിരാത്രി മോഷ്ടിക്കാൻ വല്ലതും പോയിരുന്നോ,,?" മീനു ശിവയെ ഇടം കണ്ണിട്ട് നോക്കി ആലോചനയോടെ മീനു ചോദിച്ചു, "പിന്നെ നീ അറിഞ്ഞില്ലെ,, ഏട്ടൻ മോഷ്ടിക്കാൻ പോയത് താഴത്തെ മുറിയിലേക്ക് ആണെന്നെ,," അതും പറഞ്ഞ് ഉണ്ണി വാ പൊത്തി പിടിച്ച് ചിരിച്ചു കുടെ മീനുവും, ശിവ രണ്ട് പേരെയും ദേഷ്യത്തോടെ നോക്കി ടീപ്പോയിയിൽ ഉണ്ടായിരുന്ന ജഗ്ഗ് എടുത്ത് അതിലെ വെളളം മുഴുവൻ രണ്ട് പേരുടെയും മുഖത്തേക്ക് ഒഴിച്ച് പുറത്തേക്ക് ഓടി,,

ഉണ്ണിയും മീനുവും അലറിക്കൊണ്ട് അവളുടെ പിറകെയും,, പുറത്തേക്ക് ഓടിയ ശിവ പെട്ടന്ന് അകത്തേക്ക് കടന്നു വന്ന ഒരാളുമായി കൂട്ടിയിടിച്ചു, അവൾ പിറകിലേക്ക് വിഴാൻ തുനിഞ്ഞതും അയാൾ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് വീഴാതെ ചുറ്റിപ്പിടിച്ചു, പതിയെ കണ്ണ് തുറന്ന ശിവ തന്നെ ചേര്‍ത്ത് പിടിച്ച് നിൽക്കുന്ന അവളെ കണ്ട് ഞെട്ടി, "സഞ്ജു" അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു, .......തുടരും………

ശിവരുദ്ര് : ഭാഗം 22

Share this story