ശിവരുദ്ര്: ഭാഗം 24

shivarudhr

എഴുത്തുകാരി: NISHANA

പുറത്തേക്ക് ഓടിയ ശിവ പെട്ടന്ന് അകത്തേക്ക് കടന്നു വന്ന ആളുമായി കൂട്ടിയിടിച്ചു, അവൾ പിറകിലേക്ക് വിഴാൻ തുനിഞ്ഞതും അയാൾ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് വീഴാതെ ചുറ്റിപ്പിടിച്ചു, പതിയെ കണ്ണ് തുറന്ന ശിവ തന്നെ ചേര്‍ത്ത് പിടിച്ച് നിൽക്കുന്ന അവളെ കണ്ട് ഞെട്ടി, "സഞ്ജു" അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു, അവൾ ശ്വാസ മെടുക്കാൻ പോലും മറന്ന് നിന്നു, അവളുടെ ഓർമ്മകൾ സഞ്ജുവുമൊത്തുളള പ്രണയ ദിനങ്ങൾ ഓർത്തെടുത്തു, അവൾ ദേഷ്യത്തോടെ അവനിൽ നിന്നും അകന്ന് മാറി, സഞ്ജുവിന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു, നെറ്റിയിൽ പടർന്ന് കിടക്കുന്ന സിന്ദൂരം കാണെ അവന് വല്ലാത്ത നോവ് തന്നെ വരിഞ്ഞ് മുറുകുന്നതായി തോന്നി,

"ആമി,,," അവന്റെ ചുണ്ടുകൾ മത്രിച്ചു, അവളെ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നത് പോലെ അവൻ മിഴിച്ച് നിന്നു, 'ആദ്യ നോട്ടത്തിൽ തന്നെ തന്റെ ഹൃദയം കവർന്നവൾ, നിശ്കളങ്കമായി തന്നെ സ്നേഹിച്ചവൾ, തന്നെ വിശ്വസിച്ച് സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ച് തന്റെ അടുത്തേക്ക് ഓടി വന്നവൾ, ഒടുവിൽ തന്റെ സ്വാർത്ഥക്ക് വേണ്ടി താൻ അവളെ ആ പെരുവഴിയിൽ ഉപേക്ഷിച്ചു',അവന്റെ മിഴികൾ നിറഞ്ഞു, ശിവയുടെ കണ്ണുകൾ സഞ്ജുവിന് പിറകെ കയറി വരുനനവരിലേക്ക് നീണ്ടു, വാസുദേവ്,, സഞ്ജുവിന്റെ മുത്തഛൻ, രുദ്രേട്ടന്റെയും അയാളുടെ കൈ പിടിച്ച് കൂടെ സഞ്ജുവിന്റെ അഛൻ സഹദേവും ഉണ്ട്, അവരുടെ നോട്ടവും ശിവയിലേക്ക് വീണു,

ശിവയെ അവിടെ ഒട്ടും പ്രതീക്ഷിക്കാത്തത് പോലെ അവരുടെ മുഖം ചുളിഞ്ഞു, ശിവക്ക് പിറകെ ഓടി വന്ന ഉണ്ണിയും മീനുവും വന്നവരെ മനസ്സിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി, വാസുദേവിന്റെ മിഴികൾ ഉണ്ണിയിൽ പതിഞ്ഞതും വല്ലാത്ത വാത്സല്യം ആ മുഖത്ത് നിറഞ്ഞു. "നിങ്ങള് മൂന്നും എന്താ ഇങ്ങനെ മിഴിച്ച് നിൽക്കുന്നത്, ?" അങ്ങോട്ട് വന്ന അഭി ചോദിച്ച് കൊണ്ട് മുന്നോട്ട് നോക്കിയപ്പോഴാണ് അവിടെ നിൽക്കുന്നവരെ കണ്ടത്, ഒരു നിമിഷം അവൻ സ്തംഭിച്ച് നിന്നു, പിന്നെ പെട്ടെന്ന് തന്നെ തിരിഞ്ഞ് രുദ്രനടുത്തേക്ക് ഓടി, •••••• "എന്താ ഈ വരവിന്റെ ഉദ്ധേശം,?" ഗൗരവത്തോടെ തന്റെ എതിർ വശത്തായി ഇരിക്കുന്ന വാസുദേവിനെ നോക്കി രുദ്രൻ ചോദിച്ചു,

വാസുദേവ് നോക്കിക്കാണുക ആയിരുന്നു അവനെ,, തന്റെ പേരക്കുട്ടിയെ,, തന്റെ അതെ ഉശിരും തന്റേടവും അത് പോലെ തന്നെ അവന് പകർന്ന് കിട്ടിയിട്ടണ്ട്, അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, വാസുദേവിന്റെയും സഹദേവന്റെയും നോട്ടം രുദ്രനിലായിരുന്നെങ്കിൽ സഞ്ജുവിന്റെ നോട്ടം ഹാളിലെ മൂലയിൽ ലക്ഷ്മിയമ്മയുടെ പിറകിൽ മറഞ്ഞ് നിൽക്കുന്ന ശിവയിലായിരുന്നു, രുദ്രനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു സഞ്ജുവിനെ,, അവന്റെ നോട്ടം ശിവയിലേക്കാണെന്ന് മനസ്സിലായതും അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പല്ല് കടിച്ച് പിടിച്ച് ഇരുന്നു, "മോനെ,, ദേവാ,,," മുത്തഛന്റെ വിളിയിൽ അവൻ ദേഷ്യം നിയന്തിച്ച് അയാളെ നോക്കി,

"മോനെ,, ഞാൻ,, ഞങ്ങൾ അറിഞ്ഞിരുന്നില്ല ഞങ്ങളുടെ കുഞ്ഞ് ഞങ്ങളെ വിട്ടു പോയത്,, അറിഞ്ഞപ്പോൾ,, എനിക്ക്,, എന്താ ഞാൻ പറയാ,," അയാൾ തോളിലിരുന്ന മുണ്ട് കൊണ്ട് കണ്ണ് തുടച്ചു, "നിങ്ങള് രണ്ട് പേരും ഇനി ആരും ഇല്ലാത്തവരെ പോലെ ഇവിടെ തനിച്ച് കഴിയണ്ട, നിങ്ങളെ രണ്ട് പേരെയും തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവാൻ വന്നതാ ഞങ്ങൾ,," സഹദേവൻ പറഞ്ഞ് നിർത്തിയതും രുദ്രൻ ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു, "അഛനും അമ്മയും ജീവിച്ചിരുന്നപ്പോൾ ഇല്ലാത്ത ഒരു ബന്ധവും ഞങ്ങൾക്ക് ഇപ്പോൾ വേണ്ട," അഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ നിമിഷം, രുദ്രൻ വേദനയോടെ ഓർത്തു, "മോനെ നിങ്ങളെ ഒക്കെ കുറിച്ച് ഒരുപാട് അന്യേഷിച്ചിരുന്നു,

ഈ അടുത്ത് ഇവൻ നിന്നെ എവിടെയോ വെച്ച് കണ്ട് സംശയം തോന്നി അന്യേഷിച്ചപ്പോഴാ ഞങ്ങള് എല്ലാം അറിഞ്ഞത്, അപ്പോഴേക്ക് ഒരുപാട് വൈകി,, നിങ്ങളെ മുത്തശ്ശി നിങ്ങളെ കൂട്ടിക്കൊണ്ട് ചെല്ലുന്നത് കാത്തിരിക്കാ,, ഈ വയസ്സാം കാലത്ത് നിങ്ങളുടെ കൂടെ സന്തോഷത്തിൽ കഴിയണമെന്നാ അവളുടെ ആഗ്രഹം, മറ്റെവിടെക്കും അല്ല ഞാൻ നിങ്ങളെ വിളിക്കുന്നത്, നിങ്ങൾക്കും കൂടി അവകാശപ്പെട്ടയിടത്തെക്കാ,, നിങ്ങളുടെ അഛൻ ജനിച്ചു വളര്‍ന്നയിടത്തേക്ക്," അയാൾ ഒന്ന് നിര്‍ത്തി പ്രതീക്ഷയോടെ രുദ്രനെ നോക്കി, അവൻ ഒന്നും മിണ്ടാതെ മറ്റെങ്ങോ ദൃഷ്ടി പതിപ്പിച്ച് നിന്നു, വാസുദേവ് വാടിയ മുഖത്തോടെ അവസാന പ്രതീക്ഷ എന്നോണം ഉണ്ണിയെ നോക്കി,

"മുത്തഛൻ എന്നോട് ക്ഷമിക്കണം ഇക്കാര്യത്തിൽ ഞാൻ ഏട്ടന്റെ കൂടെയാണ്, ഏട്ടൻ എന്ത് തീരുമാനിക്കുന്നോ അതാണ് എന്റെയും തീരുമാനം," ഉണ്ണിയുടെ മറുപടി അയാളെ വേദനിപ്പിച്ചു, സങ്കടത്തോടെ വാസുദേവ് സഹദേവന്റെ കയ്യിൽ പിടിച്ച് പതിയെ എണീറ്റു, നിറഞ്ഞ കണ്ണുകൾ തോളിലെ മുണ്ടിൽ തുടച്ച് അയാൾ മുന്നോട്ട് ചുവടുകൾ വെച്ചതും കാലിടറി വാഴാൻ തുനിഞ്ഞു, അപ്പോഴേക്ക് രുദ്രൻ അയാളെ വീഴാതെ പിടിച്ചു നിര്‍ത്തി, അയാൾ ആഹ്ലാതത്തോടെയും പ്രതീക്ഷയോടെയും അവനെ നോക്കി, "ഞാൻ വരാം,, പക്ഷേ ഇപ്പോഴല്ല എനിക്ക് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്, അത് തീർന്നതിന് ശേഷം ഞങ്ങൾ വരും പക്ഷേ,,"

അവൻ ഒന്ന് നിര്‍ത്തി അയാളെ നോക്കി, വാസുദേവ് നെറ്റി ചുളിച്ച് അവൻ പറയുന്നത് കേൾക്കാനായി കാത് കൂർപ്പിച്ചു, "അഭി,," രുദ്രൻ ഉച്ചത്തിൽ അഭിയെ വിളിച്ചു, ഒന്ന് ഞെട്ടി അവൻ രുദ്രനെ നോക്കി, രുദ്രൻ കണ്ണ് കൊണ്ട് അവനെ തന്റെ അടുത്തേക്ക് വിളിച്ച് അവന്റെ തോളിൽ കയ്യിട്ട് വാസുദേവിനെ നോക്കി, "ഇത് അഭിമന്യു,, ജന്മം കൊണ്ട് അല്ലെങ്കിലും കർമം കൊണ്ട് ഞങ്ങളുടെ സഹോദരൻ,, ദേവനിലയത്തിൽ എനിക്ക് ഉളള അതെ അവകാശം അഭിക്കും ഉണ്ടാവണം,

അഭിക്ക് മാത്രമല്ല ലക്ഷ്മിയമ്മക്ക് മീനുവിന് പിന്നെ,," രുദ്രനൊന്ന് നിർത്തി ശിവയിലേക്ക് മിഴികൾ പായിച്ചു, പിന്നെ പതിയെ അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേര്‍ത്ത് പിടിച്ചു, "എന്റെ ഭാര്യ ശിവക്കും,," ശിവയുടെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി രുദ്രൻ പറഞ്ഞതും ശിവ ഞെട്ടലോടെ അവനെ നോക്കി, ശിവ മാത്രമല്ല അവിടെയുളള ഓരോരുത്തരും ഞെട്ടി, അഭിയുടെയും ഉണ്ണിയുടെയും ലക്ഷ്മിയമ്മയുടെയും മീനുവിന്റെയു മൊക്കെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു, ദേവനാരായണന്റെയും സഹദേവിന്റെയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി, സഞ്ജുവിന്റെ മുഖത്ത് പ്രിയപ്പെട്ടത് നഷ്ടപ്പെട്ട സങ്കടമായിരുന്നു, .......തുടരും………

ശിവരുദ്ര് : ഭാഗം 23

Share this story