ശിവരുദ്ര്: ഭാഗം 25

shivarudhr

എഴുത്തുകാരി: NISHANA

"മോനെ നീ,, എന്തൊക്കെയാ ഈ പറയണത്,, ഇവള് ആ മേലേടത്തെ വീട്ടിലെ അല്ലേ,, ഇവളെ എങ്ങനെയാ നമ്മുടെ വീട്ടിൽ കയറ്റാ,," വാസുദേവിന്റെ ചോദ്യം കേട്ട് രുദ്രൻ പുഛത്തോടെ ഒന്ന് ചിരിച്ചു, "അങ്ങനെ എങ്കിൽ ഞങ്ങൾ എങ്ങനെ ദേവനിലയത്തിലേക്ക് വരും, ഞങ്ങളെ പ്രസവിച്ചത് മേലേടത്തെ തറവാട്ടിലെ സുമിത്ര അല്ലേ,," രുദ്രന്റെ ചോദ്യത്തിന് മറുപടി പറയാനാകാതെ അയാൾ തല കുനിച്ചു, " കാലങ്ങളായുളള ശത്രുത മറന്ന് നിങ്ങൾ എന്റെ അഛനെയും അമ്മയേയും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നെങ്കിൽ അവർ ഇന്ന് ഞങ്ങളുടെ കൂടെ ഉണ്ടായേനെ,, എനിക്ക് കൂടുതലൊന്നും പറയാനില്ല, നിങ്ങള് പൊക്കോളൂ,, "

അവർ മൗനം തുടർന്നതും രുദ്രൻ ദേഷ്യത്തോടെ അവന്റെ മുറിയിലേക്ക് നടന്നു, വാസുദേവ് ഒന്ന് നെടുവീപ്പിട്ട് പുറത്തേക്ക് നടന്നു, പിറകെ തന്നെ ശിവയെ ഒന്ന് നോക്കി സഞ്ജുവും സഹദേവും,, "മഞ്ഞ് മല ഉരുകി എന്ന് പറഞ്ഞപ്പൊ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല, " രുദ്രൻ പോയ വഴിയെ നോക്കി മീനു പറഞ്ഞതും അത് ശരിയാണെന്ന ഭാവത്തിൽ ഉണ്ണി തലയാട്ടി, അഭി ഒന്ന് ചിരിച്ച് മീനുവിന്റെ തലക്ക് ചെറുതായി കൊട്ടി രുദ്രനടുത്തേക്ക് നടന്നു, ശിവയുടെ മിഴികൾ രുദ്രൻ പോയ വഴിയെ പാഞ്ഞു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, •••• ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് മിഴികളോടിച്ച് എന്തോ ആലോചനയോടെ കൈ മാറിൽ പിണച്ച് കെട്ടി നിൽക്കുകയായിരുന്നു രുദ്രൻ,

രുദ്രനെ തിരിഞ്ഞ് വന്ന അഭി ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു, പിന്നെ അവനടുത്തേക്ക് ചെന്ന് കൈവരിയിൽ പുറത്തേക്ക് നോക്കി നിന്നു, "എന്താണ് താഴെ നടന്നതിന്റെ ഒക്കെ അർത്ഥം,,?" ഗൗരവത്തോടെ അഭി ചോദിച്ചതും രുദ്രൻ ഒറ്റ പുരികംപൊക്കി എന്തെന്ന ഭാവത്തോടെ അവനെ നോക്കി, "ശിവയുടെ കാര്യം തന്നെ,, നീ ഒന്ന് ചേര്‍ത്ത് പിടിച്ചപ്പോൾ നിന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം ചുണ്ടിലെ ചിരി, അത് നീയായി മായിക്കരുത്, പാവമാണ് ഇനിയും അതിനെ വേദനിപ്പിക്കരുത്, " അഭി ഒന്ന് നിര്‍ത്തി രുദ്രനെ നോക്കി, അവന്റെ മുഖത്തെ ഭാവമെന്തെന്ന് മനസ്സിലാവാതെ അഭി നിന്നു, രുദ്രൻ ചിന്തിക്കുകയായിരുന്നു ശിവയെ കുറിച്ച്,

അവളെ കണ്ടത് മുതൽ രാവിലെ നടന്നത് വരെ അവന്റെ ഓർമ്മയിലൂടെ ഒഴുകി, അതേ സമയം തന്നെ തന്റെ അഛന്റെയും അമമയുടെയും ജീവനറ്റ ശരീരങ്ങൾ ഓർമയിൽ തെളിഞ്ഞതും അവൻ ഒന്ന് നിശ്വസിച്ച് കണ്ണടച്ച് തുറന്ന് പുറത്തേക്ക് മിഴികളോടിച്ചു, എന്തിനാണ് താൻ ശിവയെ താലി കെട്ടി കൂടെ കൂട്ടിയത്, ? അവളുടെ അഛനോടുള ദേഷ്യത്തിന് പുറത്ത് മാത്രമാണോ,,? അതോ അവ്ളോടുളള ഇഷ്ടം തന്റെ ഉളളിൽ ഒരു മങ്ങലും ഏൽക്കാതെ ഉണ്ടായിരുന്നത് കൊണ്ട് ആവോ,,? തനിക്ക് കഴിയുമോ,, ശിവയെ പഴയത് പോലെ പൂർണ്ണ മനസ്സോടെ സ്നേഹിക്കാൻ,,? ഉത്തരം കിട്ടാത്ത പല ചോദ്യവും അവന്റെ ഉളളിൽ കിടന്ന് മറിഞ്ഞു, ••••• ശിവ നല്ല സന്തോഷത്തിലായിരുന്നു,

അവൾ തിടുക്കത്തോടെ ഓടി നടന്ന് ഓരോ ജോലിയും ചെയ്യുന്നത് കണ്ട് ലക്ഷ്മിയമ്മ ചെറു ചിരിയോടെ അവളെ തന്നെ നോക്കി നിന്നു, ശിവ രാത്രിയിലേക്ക് ഭക്ഷണം തയ്യാറാക്കുകയാണ്, രുദ്രന് ഇഷ്ടപപെട്ട ഐറ്റംസാണ് സ്പെഷൽ, ചെമ്മീൻ വറുത്തരച്ചതും പയറ് തോരനും വെണ്ടക്ക മെഴുക്ക് വരട്ടിയതും അവിയലും മാമ്പഴപുളിച്ചേരിയും എല്ലാം ഉണ്ട്, രുദ്രന് നാടൻ ഫുഡിനോടാണ് താൽപര്യം, എല്ലാം ടേബിളിൽ ഒതുക്കി വെച്ചപ്പോഴേക്ക് ഓരോരുത്തരായി കഴിക്കാൻ എത്തിയിരുന്നു, ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങളൊക്കെ കണ്ടതും രുദ്രന്റെ കണ്ണുകൾ വിടർന്നു, "അല്ല ഇതിപ്പൊ മുഴുവനും ഏട്ടന്റെ സ്പെശലാണല്ലോ,, നമുക്ക് ഒന്നും സ്പെശലൈറ്റം ഇല്ലേ,,"

ഠേബിളിൽ നിരത്തി വെച്ച ഐറ്റംസ് കണ്ട് പരിഭവത്തോടെ ഉണ്ണി ശിവയെ നോക്കി ചോദിച്ചതും അവൾ അവന്റെ തലക്ക് ചെറുതായി കൊട്ടി ഒരു ബൗൾ അവന്റെ മുമ്പിലേക്ക് വെച്ച് കൊടുത്തു, ഉണ്ണി ആവേശത്തോടെ ആ ബൗൾ തുറന്ന് നോക്കി, "വെജിറ്റബിൾ പുലാവ്," ഉണ്ണി അത്ഭുതത്തോടെ ശിവയെ നോക്കിയതും അവൾ കണ്ണടച്ച് കാണിച്ചു, "അമ്മ പറഞ്ഞുഉണ്ണിയുടെ ഫേവറേറ്റ് ആണെന്ന്,," പറയുന്നതോടൊപ്പം ശിവ പുലാവ് അവന്റെ പ്ലേറ്റിലേക്ക് വിളമ്പി ഒരു ഉരുള അവന് നേരെ നീട്ടി, ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു, അവൻ ആവേശത്തോടെ അവളുടെ കയ്യിലെ ഉരുള വാങ്ങിക്കഴിച്ച് കണ്ണ് തുടച്ച് ശിവയെ നോക്കി, "ചേച്ചിക്കുട്ടി എനിക്കും,,"

മീനു കുറുമ്പോടെ വാ കാണിച്ചതും ശിവ ചെറുചിരിയോടെ അവൾക്കും വാരിക്കൊടുത്തു, ഉണ്ണിയും മീനുവും മത്സരിച്ച് ശിവയുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കണ്ട് രുദ്രന്റെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു, അവൻ കണ്ണ് തുടച്ച് തന്നിൽ മിഴികളൂന്നി ഇരിക്കുന്ന അഭിയെ നോക്കി ചിരിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി, •••••• "അഭിയേട്ടാ,,," ലാപ്പിലെന്തോ ചെയ്ത് കൊണ്ടിരിക്കുന്ന അഭിയുടെ മടിയിൽ വന്നിരുന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ട് മീനു കൊഞ്ചലോടെ വിളിച്ചതും അഭി ചിരിയോടെ അവളെ ചേര്‍ത്ത് പിടിച്ച് നെറ്റിയിൽ അവന്റെ നെറ്റി കൊണ്ട് ചെറുതായി ഇടിച്ചു, "അഭിയേട്ടാ,," "എന്താ യക്ഷിക്കുട്ടീ,,"

മീനു ഒന്നൂടെ അഭിയോട് ചേര്‍ന്ന് അവന്റെ ഷർട്ടിലെ പകുതി ബട്ടൻസ് അഴിച്ച് മാറ്റി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു, "അതേയ്,, പിന്നെ ഉണ്ടല്ലോ,, നമുക്ക് പെട്ടെന്ന് കല്ല്യാണം കഴിച്ചാലോ,,?" കൊഞ്ചലോടെ അവന്റെ നെഞ്ചിൽ വിരൽ കുത്തിക്കൊണ്ട് മീനു ചോദിച്ചതും അഭി കണ്ണും മിഴിച്ച് അവളെ നോക്കി, "പെട്ടന്ന് എന്ന് പറയുമ്പോ,,?" "നാളെ തന്നെ,," ഒരു കൂസലും ഇല്ലാതെ മിനു പറയുന്നത് കേട്ട് അഭി പൊട്ടിച്ചിരിച്ചു, മീനു അവനെ കൂർപ്പിച്ച് നോക്കി, "ഇങ്ങനെ കിണിക്കാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത്,,?" ദേഷ്യത്തിൽ മുഖം ചുവപ്പിച്ച് മീനു ചോദിച്ചു, അവളുടെ ചുവന്ന് തുടുത്ത മൂക്കിൻ തുമ്പിൽ അഭി ചെറുതായി തട്ടി, "ആദ്യം നിനക്ക് അതിനുളള പ്രായമാവട്ടെ,,

എന്നിട്ട് ആവാം കല്ല്യാണം,," കുസൃതിയോടെ അഭി പറഞ്ഞതും മീനു ദേഷ്യത്തിൽ അവന്റെ കൈ തട്ടിമാറ്റി, "എനിക്ക് കഴിഞ്ഞ മാസം പതിനെട്ട് തികഞ്ഞു, " അഭിമാനത്തോടെയും പുഛത്തോടെയും മിനു പറഞ്ഞതും അഭി ഒന്ന് ചിരിച്ചു, "എന്റെ പെണ്ണേ,, എന്താ ഇപ്പൊ കല്ല്യാണത്തിന് ഇത്ര തിടുക്കം ഹ്മ്മ്,," ഇരു പുരികവും പൊക്കി കൊണ്ട് അഭി ചോദിച്ചതും മീനു കളളച്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് അവന്റെ മുഖത്തൂടെ വിരലോടിച്ചു, "അത് പിന്നെ,, കല്ല്യാണം കഴിഞ്ഞാൽ പഠിക്കണ്ടല്ലോ,, " അവളുടെ സംസാരം കേട്ട് അഭി വായും തുറന്ന് അവളെ നോക്കി, "അഭിയേട്ടന് അറിയോ എനിക്ക് എത്ര പഠിക്കാനുണ്ടെന്ന്, പഠിച്ചിട്ട് ഒന്നും തലയിൽ കയറുന്നില്ലെന്നെ,,

അതിന്റെ പുറമെ ഒരുപാട് എഴുതാനും ഉണ്ടാകും, എനിക്ക് മടുത്തു അഭിയേട്ടാ,, അത് കൊണ്ട് ഞാൻ തീരുമാനിച്ചു നമ്മുടെ കല്ലാണം കഴിഞ്ഞ് നമ്മുടെ കുട്ടികളെയും നോക്കി ഞാൻ ഇവിടെ എവിടെ ഇങ്ങനെ കഴിഞ്ഞോളാം,," അഭിയുടെ നെഞ്ചിലേക്ക് ചാഞ്ഞ് മീനു പറഞ്ഞതും അഭി അറിയാതെ തലയിലേക്ക് കൈ വെച്ച് പോയി, "എന്താ അഭിയേട്ടാ തല വേദന ഉണ്ടോ,,?" "എണീറ്റ് പോയി ഇരുന്ന് പഠിക്കെടി,, അവള് കെട്ടാൻ നടക്കുന്നു, നിന്റെ പഠിത്തം മുഴുവൻ കഴിയാതെ ഞാൻ എന്തായാലും നിന്നെ കെട്ടാൻ ഉദ്ധേശിച്ചിട്ടില്ല,, " അഭി ദേഷ്യത്തോടെ പറഞ്ഞതും മീനു അവന്റെ ചെവിയിൽ കടിച്ച് ദേഷ്യത്തോടെ പിറുപിറുത്ത് പുറത്തേക്ക് പോയി, അവൾ പോയ വഴിയെ നോക്കി അഭി ചിരിയോടെ തന്റെ വർക്കിലേക്ക് തിരഞ്ഞു,, .......തുടരും………

ശിവരുദ്ര് : ഭാഗം 24

Share this story