ശിവരുദ്ര്: ഭാഗം 26

shivarudhr

എഴുത്തുകാരി: NISHANA

ഹാളിലിരുന്ന് ലക്ഷ്മിയമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പവും അച്ചപ്പവും കഴിച്ച് ടിവി കാണുകയായിരുന്നു ശിവയും ഉണ്ണിയും, അപ്പോഴാണ് മുഖം വീർപ്പിച്ച് മീനു അവരുടെ രണ്ടിന്റെയും നടുക്ക് വന്നിരുന്നത്, "ദുഷ്ടൻ ഇഷ്ടാണെന്നൊക്കെ വെറുതെ പറയാ,, എന്നോട് അൽപമെങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ എന്നെ ഇങ്ങനെ ദ്രോഹിക്കോ,, ഇനി മോളേ തേനെ പാലേ എന്നൊക്കെ വിളിച്ച് ഇങ്ങോട്ട് വരട്ടെ,, അപ്പൊ കാണിച്ച് കൊടുക്കാം ഈ മീനാക്ഷി ആരാണെന്ന്, ," ദേഷ്യത്തോടെ മീനു ഉണ്ണിയുടെ കയ്യിലെ ഉണ്ണിയപ്പം തട്ടിപ്പറിച്ച് കടിച്ച് വലിച്ച് തിന്നു, "ഡി അത് ഉണ്ണിയപ്പം ആണ്, ചിക്കനൊന്നും അല്ല ഇങ്ങനെ കടിച്ച് വലിച്ച് തിന്നാൻ, " "ഞാൻ അത്ര മണ്ടിയൊന്നും അല്ല,

എനിക്ക് അറിയാം ഇത് ചിക്കനല്ലെന്ന്, നീ കൂടുതൽ ഊതണ്ട, " മീനു ദേഷ്യത്തോടെ രണ്ട് അച്ചപ്പം ഒന്നിച്ചെടുത്ത് വായിലേക്ക് തിരുകി, "ആഹാ എന്റെ മീനുക്കുട്ടി നല്ല കലിപ്പിലാണെല്ലോ,,? പറ ആരാ ഈ കലിപ്പിന് പിന്നിൽ" മീനുവിന്റെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് ശിവ ചോദിച്ചു, "വെറെ ആരാ നമ്മുടെ അഭിയേട്ടൻ തന്നെ, അല്ല ഇന്നിപ്പോ എന്താ വിഷയം, ?" കയ്യിലെ പാത്രം മാറ്റി വെച്ച് ഉണ്ണി ചോദിച്ചു. മീനു കാര്യം പറഞ്ഞതും ശിവയും ഉണ്ണിയും പൊട്ടിച്ചിരിച്ചു, മീനു കുറുമ്പോടെ രണ്ട് പേരെയും നോക്കി പിണങ്ങി തിരിഞ്ഞ് ഇരുന്നു, "എന്റെ മീനൂട്ടി നീ പിണങ്ങല്ലെ, അഭിയേട്ടനെ നമുക്ക് കോക്കാച്ചിയെ കൊണ്ട് കടിപ്പിക്കാം പോരെ,,

" ശിവ "അതാരാ ഏട്ടത്തി കോക്കാച്ചി,, " ഉണ്ണി "നിന്റെ കുഞ്ഞമ്മ,, മിണ്ടാതിരിയെടാ ഞാൻ ആദ്യം ഇവളുടെ സങ്കടം മാറ്റട്ടേ,, എന്നിട്ട് നിന്റെ സംശയം തീർക്കാം,," ഉണ്ണിയെ കണ്ണുരുട്ടി കാണിച്ച് ശിവ മീനുവിന് നേരെ തിരിഞ്ഞു, അവൾ എന്തോ കാര്യമായ ആലോചിക്കുന്നത് കണ്ട് ശിവ അവളെ തട്ടി വിളിച്ചു, "നീ എന്താ ഇത്ര കാര്യമായി ആലോചിക്കുന്നത്, ,?" "ഞാൻ അഭിയേട്ടനിട്ട് എന്ത് പണി കൊടുക്കും എന്ന് ആലോചിക്കാ,," "ഏഹ് പണി കൊടുക്കാനാണോ ഈ എന്നോട് ചോദിക്കെന്നെ എന്റെ കയ്യിൽ ഒരുപാട് പണികളുണ്ട്,, നമുക്ക് അഭിയേട്ടനെ എണ്ണ ഒഴിച്ച് വീഴ്ത്താം,," ഉണ്ണി "അതൊക്കെ പഴഞ്ചനാ,," മീനു "എന്നാ ചായയിൽ ഉപ്പിട്ട് കൊടുക്കാം,,"

"വേണ്ട നമ്മളെ കൊണ്ട് തന്നെ കുടിപ്പിക്കും, " മീനു "ഇരുട്ടടി കൊടുക്കാം,," ഉണ്ണി "അത് കൊളളാം പക്ഷേ എങ്ങനെ,?" രണ്ടിന്റെയും ചർച്ചകളൊക്കെ കേട്ട് ശിവയുടെ കിളികളൊക്കെ ഏതൊക്കെയോ വഴിയിലൂടെ പറന്ന് പോയി, പിറകിൽ ആരുടെയോ അനക്കം കണ്ട് ശിവ തിരിഞ്ഞ് നോക്കിയപ്പോ കണ്ടു അവിടെ കൈ കെട്ടി നിൽക്കുന്ന അഭിയെ, ശിവ ദയനീയതയോടെ അവനെയും മീനുവിനേയും ഉണ്ണിയേയും നോക്കി, അഭി ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുതെന്ന് കാണിച്ച് മീനുവിന്റെ അടുത്തേക്ക് ചെന്ന് അവളെ തോണ്ടി വിളിച്ചു, "ശല്യം ചെയ്യല്ലേ ചേച്ചിക്കുട്ടി,," മീനു തിരിഞ്ഞ് നോക്കാതെ കൈ തട്ടിമാറ്റി പറഞ്ഞതും അഭി ദേഷ്യത്തോടെ അവളെ പൊക്കി എടുത്ത് അവന്റെ മുമ്പിലേക്ക് നിർത്തി, അഭിയെ കണ്ടതും മീനു ഞെട്ടി പിറകിലേക്ക് നോക്കി, കിട്ടിയ തക്കത്തിൽ തന്നെ ഉണ്ണിയും ശിവയും മുങ്ങിയിരുന്നു,

മീനു ദയനീയതയോടെ അഭിയേ നോക്കി, അവന്റെ മുഖത്തെ ദേഷ്യം കണ്ട് അവൾക്ക് ചെറിയ പേടി തോന്നി, "നിനക്ക് എനിക്കിട്ട് പണി തരണം അല്ലെ,," അഭി ദേഷ്യത്തോടെ മീനുവിന്റെ അടുത്തേക്ക് ചെന്നതും അവൾ പേടിയോടെ കണ്ണടച്ച് നിന്നു, പേടിയോടെ കണ്ണടച്ച് നിൽക്കുന്ന മീനുവിനെ കണ്ടപ്പോ അഭിക്ക് ചിരി പൊട്ടി, മീനുവിന്റെ ഇടുപ്പിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് അവനോട് ചേര്‍ത്ത് നിർത്തിയതും മീനു കണ്ണ് മിഴിച്ച് അഭിയെ നോക്കി, അവനൊന്ന് സൈറ്റ് അടിച്ച് അവളുടെ ചുണ്ടുകളെ നുകർന്നു, ആദ്യം പിടഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പതിയെ അവളും ആ ചുമ്പനത്തിൽ അവൾ ലയിച്ചു ചേര്‍ന്നു,

മീനുവിന്റെ കീഴ്ചുണ്ടിൽ ചെറുതായി കടിച്ച് അഭി അകന്ന് മാറിയതും മീനു എരിവ് വലിച്ച് അവന്റെ നെഞ്ചിനിട്ട് ഇടിച്ചു, "ദുഷ്ടാ കടിച്ച് പൊട്ടിച്ചില്ലെ,," കീഴ്ചുണ്ട് കടിച്ച് പിടിച്ച് മീനു അഭിയെ നോക്കി കണ്ണുരുട്ടി, "ഇനി എനിക്കിട്ട് പണിയുമ്പോ മോള് ഈ ഡോസ് ഓർത്താൽ മതി, അപ്പൊ എങ്ങനെയാ എനിക്കിട്ട് പണിയുന്നോ അതോ,, " ചുണ്ടിൽ തഴുകി അഭി ചോദിച്ചതും മീനു അവനെ തുറിച്ച് നോക്കി ചവിട്ടി തുളളി തന്റെ മുറിയിലേക്ക് നടന്നു, അവൾ പോകുന്നത് ചെറു ചിരിയോടെ അഭി നോക്കി നിന്നു, ••••• വിശാലമായ പഴയ ഒരു ഇരുനില വീടിന്റെ മുമ്പിൽ സഞ്ജു വണ്ടി നിര്‍ത്തി ഇറങ്ങിയപ്പോ കണ്ടു ഉമ്മറത്ത് തന്റെ കൊച്ചുമക്കളെ കാത്തിരിക്കുന്ന മുത്തശ്ശിയെ,,

പ്രതീക്ഷയോടെ ഉത്സാഹത്തോടെ പതിയെ നടന്നു വരുന്ന അവരെ കണ്ടപ്പോൾ എന്തോ അവന് വല്ലാത്ത സങ്കടം തോന്നി, "എവിടെ എന്റെ കുട്ട്യോള്,," ആ വൃദ്ധ കാറിലേക്ക് ഉറ്റു നോക്കി ചോദിച്ചതും സഞ്ജു ദേഷ്യത്തോടെ വാസുദേവിനെയും സഹദേവിനേയും നോക്കി മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു, "അവർക്ക് അങ്ങനെ പെട്ടെന്ന് അവിടം ഉപേക്ഷിച്ച് വരാൻ പറ്റില്ലല്ലോ മുത്തശ്ശി,, ദേവന്റെ ബിസ്നസും മറ്റും നോക്കി നടത്താൻ വിശ്വാസമുളള ഒരാളെ ഏൽപിച്ച് അവർ ഉടനെ വരാമെന്ന് പറഞ്ഞിട്ടുണ്ട്," എന്തോ അവന് അങ്ങനെ പറയാനാണ് തോന്നിയത്, നിരാശയോടെ ഉളള അവരുടെ നോട്ടം നേരിടാനാവാതെ സഞ്ജു തന്റെ മുറിയിലേക്ക് നടന്നു,

ഫ്രഷാവുക പോലും ചെയ്യാതെ സഞ്ജു ബെഡിലേക്ക് വീണു, അവന്റെ മനസ്സിലൂടെ രുദ്രന്റെ താലിയും അവന്റെ പേരിൽ അണിഞ്ഞ സിന്ദൂരവുമായി നിൽക്കുന്ന ശിവയെ മുഖം തെളിഞ്ഞു വന്നു, സഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു, ഒരു വിതുമ്പലോടെ അവൻ തലയണയിലേക്ക് മുഖം പൂഴ്ത്തി, എത്ര സമയം അങ്ങനെ കിടന്നെന്ന് അറിയില്ല, ആരോ തന്റെ മുടിയിഴകളിലൂടെ തലോടുന്നത് പോലെ തോന്നിയതും അവൻ മുഖമൊന്ന് ഉയര്‍ത്തി, തന്റെ തൊട്ടടുത്ത് ഇരിക്കുന്ന മുത്തശ്ശിയെ കണ്ടതും അവൻ കണ്ണുകൾ പെട്ടെന്ന് തുടച്ച് ധൃതിയിൽ എണീറ്റ് അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു, "അ,, അത് പിന്നെ ചെറിയ ഒരു തലവേദന,, അതാ കിടന്നത്,,"

അവരുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞൊപ്പിച്ചു, "എന്താ അവിടെ നടന്നത്,? എനിക്ക് അറിയാം നീ പറഞ്ഞതൊക്കെ കളളമാണെന്ന്,,? കാരണം നിന്നെ വളർത്തിയത് ഞാനാ,, ഈ മുഖഭാവം ഒന്ന് മാറിയാൽ എനിക്ക് മനസ്സിലാക്കാൻ കഴിയും, സത്യം പറ സഞ്ജു,?" അവന്റെ കൈ എടുത്ത് അവരുടെ തലയിലേക്ക് വെച്ച് മുത്തശ്ശി പറഞ്ഞതും സഞ്ജു പൊട്ടിക്കരഞ്ഞ് അവരുടെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു. കരച്ചിലൊന്ന് അടക്കി അവൻ നടന്നതെല്ലാം പറഞ്ഞു. "മുത്തശ്ശിക്ക് അറിയുന്നതല്ലെ ഞാൻ ആമിയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്, അന്ന് അവളെയും കൊണ്ട് നാട് വിടാൻ തന്നെ തീരുമാനിച്ചിരുന്നതാ ഞാൻ,, പക്ഷേ അഛനും മുത്തഛനും എങ്ങനെയോ എല്ലാം മണത്തറിഞ്ഞു, ആമിയുടെ കൂടെ പോയാൽ അവർ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയത് കൊണ്ടാ ഞാൻ,, ഞാൻ എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന ആമിയെ ഉപേക്ഷിച്ചത്,

അവർക്ക് വേണ്ടി,," സഞ്ജു പുഛത്തോടെ ഒന്ന് ചിരിച്ചു, "അവൾ തിരിച്ച് വീട്ടിലേക്ക് പോയിട്ടുണ്ടാവുമെന്ന് കരുതി ഇരിക്കുന്നതിനിടയിലാ എങ്ങനെ ഒക്കെയൊ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞ് അവളുടെ അഛനും വിഷ്ണുവും അവളെ തിരക്കി എന്റെ അടുത്തേക്ക് വന്നത്, അപ്പോഴാണ് അവൾ മിസ്സിങ്ങാണെന്ന കാര്യം പോലും ഞാൻ അറിയുന്നത്, അന്ന് മുതൽ ഒരു ഭ്രാന്തനെ പോലെ ഞാൻ അവളെ അന്യേഷിച്ച് നടക്കായിരുന്നു, എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നു, വെറുപ്പ് തോന്നിയിരുന്നു, അവളെ തനിച്ചാക്കിയ നിമിഷത്തെ ശപിച്ച് അവളുടെ ഓർമ്മയിൽ നീറി നീറി കഴിയുകയായിരുന്നു ഞാൻ,,"

അവൻ നിറഞ്ഞ മിഴികൾ തുടച്ച് മുത്തശ്ശിയുടെ മടിയിലേക്ക് തലവെച്ച് കിടന്നു, "ഇന്ന് ആമിയെ അവിടെ വെച്ച് കണ്ടപ്പോ സന്തോഷം കൊണ്ട് തുളളിച്ചാടാനാ തോന്നിയത്, അവളുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലി മാലയും കണ്ടപ്പോ അത് സത്യമാവല്ലെ എന്ന് പ്രാർത്ഥിച്ചു, പക്ഷേ അവളെ അന്ന് തനിച്ചാക്കിയത് കൊണ്ടാവും ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടില്ല," മുത്തശ്ശി വിതുമ്പലോടെ സാരിത്തലപ്പ് കൊണ്ട് വാ പൊത്തി പിടിച്ച് ഇരുന്നു, അവരുടെ കണ്ണുകൾ നിറഞ്ഞ് ചുളിവ് വീണ കവിളിനെ നനയിച്ച് കൊണ്ടിരുന്നു. "അവൾ ഭാഗ്യ മുളള കുട്ടിയാ,, അത് കൊണ്ടാ അവൾക്ക് ദേവനെ പോലെ ഒരാളെ പാതിയായി കിട്ടിയത്,

മുത്തശ്ശന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും എനിക്ക് ധൈര്യമില്ല, പക്ഷേ അവൻ ആമിക്ക് വേണ്ടി മുത്തശ്ശനോട് സംസാരിക്കുന്നത് കേട്ടപ്പോ എനിക്ക് നെഞ്ച് പൊട്ടുന്ന വേദനക്കിടയിലും ചെറിയ ഒരു ആശ്വാസം തോന്നി, " സഞ്ജു ഒന്ന് നെടുവീപ്പിട്ട് മുത്തശ്ശിയെ നോക്കി, അവരുടെ നിറഞ്ഞ് ഒഴുകിയ നീർതുളളികളെ അവൻ തന്റെ കൈ കൊണ്ട് തുടച്ച് മാറ്റി, "ന്റെ കുട്ടീ,, ഞാൻ,, നിന്നോട് എന്താ പറയേണ്ടത്, ? എങ്ങനെയാ ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടത്,? ആമി മോള് ഇപ്പൊ നിന്റെ സഹോദരന്റെ ഭാര്യ ആണ്, നിന്റെ ഏട്ടത്തിയമ്മ ആ സ്ഥാനത്തെ നീ ഇനി അവളെ കാണാൻ പാടുള്ളൂ,," മുത്തശ്ശി ഒന്ന് നിര്‍ത്തി സഞ്ജുവിനെ നോക്കി,

അവൻ ഒരു പുഞ്ചിരിയോടെ കണ്ണുകളടച്ച് കാണിച്ചു. "എനിക്ക് അറിയാം മുത്തശ്ശി,, ആമിയെ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. എങ്കിലും ഞാൻ ശ്രമിക്കും, ഇരുന്ന് സമയം പോയത് അറിഞ്ഞില്ല, ഞാനൊന്ന് പോയി കുളിക്കട്ടെ നല്ല ക്ഷീണം" സഞ്ജു മുത്തശ്ശിയുടെ മടിയിൽ നിന്ന് എണീറ്റ് അവരുടെ കവിളിൽ മുത്തി ബാത്റൂമിലേക്ക് പോയി, അവൻ പോകുന്നത് ഒരു വേദനയോടെ ആ വൃദ്ധ നോക്കി ഇരുന്നു. •••••••••••••••••••••• ഹാളിൽ നിന്ന് എന്തോ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ശിവ ഞെട്ടി എണീറ്റ് ക്ലോക്കിലേക്ക് നോക്കി, പന്ത്രണ്ട് മണി,, അവൾ ഒരു സംശയത്തോടെ എണീറ്റ് ഹാളിലേക്ക് എത്തി നോക്കിയപ്പോ കണ്ടു രുദ്രൻ അവന്റെ അഛന്റെയും അമ്മയുടേയും മുറിയിലേക്ക് പോകുന്നത്,

ഒന്ന് നിന്ന് ശിവയും അവന്റെ പിറകെ നടന്നു, മുറിയിലേക്ക് കയറുന്നതിന് മുമ്പ് വാതിൽക്കൽ നിന്ന് ശിവ മുറിയിലാകെ മിഴികളോടിച്ചപ്പോൾ കണ്ടു ബെഡിൽ കണ്ണുകൾക്ക് മീതെ കൈ വെച്ച് കിടക്കുന്ന രുദ്രനെ, ചെറിയ ഒരു പേടിയോടെ അവൾ അകത്തേക്ക് കയറി, "രുദ്രേട്ടാ,," അവൾ പതിയെ വിളിച്ചതും രുദ്രൻ ഞെട്ടി കൈ മാറ്റി ശിവയെ നോക്കി പെട്ടെന്ന് ചാടി എണീറ്റു, "നീ,, നീ എന്താ ഇവിടെ,,?" പുരികം ചുളിച്ച് സംശയത്തോടെ അവൻ ചോദിച്ചു, "ഞാൻ,, വാതിൽ തുറക്കുന്ന ശബ്ദം കേട്ട് വന്നതാ,," രുദ്രൻ വഴക്ക് പറയുമോ എന്ന പേടിയിൽ പതർച്ചയോടെയാണ് അവൾ പറഞ്ഞത്, രുദ്രൻ ഒന്നും മിണ്ടാതെ എണീറ്റ് വിൻഡോക്കടുത്തേക്ക് ചെന്ന് പുറത്തേക്ക് മിഴികളോടിച്ചു,

ശിവ നിക്കണോ പോകണോ എന്ന് അറിയാതെ സംശയിച്ച് നിന്നു, "നീ വന്നത് ഏതായാലും നന്നായി, നിനക്ക് നാളെ ഒരു സർപ്രൈസുണ്ട്," തിരിച്ച് നടക്കുന്നതിനിടയിൽ ശാന്തതയോടെയുളള രുദ്രന്റെ സംസാരം കേട്ട് ശിവ അത്ഭുതത്തോടെ അവനെ നോക്കി, "എന്ത് സർപ്രൈയ്സ്,,?" രുദ്രനൊന്ന് ചിരിച്ച് കൈ കെട്ടി ശിവയുടെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി, "സർപ്രൈയ്സ് പറയാൻ പാടില്ലാത്തതാ,, എങ്കിലും നിന്നെ ടെൻഷനടിപ്പിക്കുന്നില്ല," ഒന്ന് നിര്‍ത്തി അവൻ തുടർന്നു, "നാളെ നിന്നെ തിരിച്ച് കൊണ്ട് പോവാൻ വിഷ്ണു വരും, അവൻ മാത്രമല്ല കൂടെ നിന്റെ അഛനും ഉണ്ടാവും,," ശിവ ഞെട്ടലോടെ അവനെ നോക്കി, തളർച്ചയോടെ അവൾ ചുവരിലേക്ക് ചാരി നിന്നു,

പേടി കൊണ്ട് ദാവണിയിൽ പിടി മുറുക്കി, ചെന്നിയിലൂടെ വിയര്‍പ്പ് തുളളികൾ ഒലിച്ചിറങ്ങി, കണ്ണുകൾ പിടിച്ചു, ചുണ്ടുകൾ വിറച്ചു, ശരീരം വെട്ടി വിയർക്കാൻ തുടങ്ങി, ശിവയുടെ പെട്ടന്നുളള ഭാവമാറ്റത്തെ ശ്രദ്ധിക്കുകയായിരുന്നു രുദ്രൻ, അവളുടെ മുഖത്തെ പേടി കണ്ട് തന്റെ ഹൃദയം വല്ലാതെ മിടിക്കുന്നതായി അവന് തോന്നി, "നാളെ നിനക്ക് അവരുടെ കൂടെ പോവാം,, ഒരു താലിയുടെ ബന്ധമെ ഞാനും നീയും ഒളളൂ,, അത് അഴിച്ച് കളഞ്ഞാൽ അവസാനിക്കുന്ന ബന്ധം, തന്റെ അഛനോടുളള ദേഷ്യത്തിലാണ് ഞാൻ ആ താലി നിന്റെ കഴുത്തിലണിയിച്ചത്, നിന്നെ ഉപദ്രവിച്ചത്, എല്ലാത്തിനും സോറി,, ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണാതിരിക്കാൻ ശ്രമിക്കാം,,".......തുടരും………

ശിവരുദ്ര് : ഭാഗം 25

Share this story