ശിവരുദ്ര്: ഭാഗം 29

shivarudhr

എഴുത്തുകാരി: NISHANA

"ശ്ശെ,, എന്താ ഇത്, സന്തോഷം വന്നാലും സങ്കടം വന്നാലും കരഞ്ഞോളും,, ഈ കരച്ചിൽ ഇനി എന്നാ ഒന്ന് നിർത്താ,," അവരുടെ അടുത്തേക്ക് വന്ന് അഭി ചോദിച്ചതും ശിവ മിഴികൾ തുടച്ച് ഒന്ന് ചിരിച്ചു, അവന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു, അയാൾ രുദ്രനോട് എന്തൊക്കെയോ സംസാരിച്ച് കയ്യിലിരുന്ന ഒരു ഫയൽ അവന് നേരെ നീട്ടി, രുദ്രനത് വാങ്ങി ഒപ്പിട്ട് ശിവയുടെ കയ്യിലേക്ക് കൊടുത്തു, അഭി കാണിച്ച് കൊടുത്തയിടത്ത് ഒപ്പിടുമ്പോൾ ശിവയുടെ കൈകൾ ചെറുതായി വിറച്ചിരുന്നു, "ഹാവൂ,, അങ്ങനെ നിയമപരമായി ഏട്ടത്തി ഏട്ടന്റെ ഭാര്യ ആയി, ഇപ്പൊ വെറും ശിവകാമി അല്ല ശിവകാമി രുദ്ര് ദേവാണ്, ശിവരുദ്ര് 💛"

ഉണ്ണി പറഞ്ഞതും ശിവ അവനെ നോക്കി മനസ്സ് നിറഞ്ഞ് ചിരിച്ചു, "അതേ പോകാം,, അവിടെ ഒരാള് ഇപ്പൊ എല്ലാം അറിഞ്ഞ് ദേഷ്യത്തോടെ കാത്തിരിക്കുന്നുണ്ടാവും,," അഭി വന്ന് പറഞ്ഞതും ഉണ്ണി അറിയാതെ തലയിൽ കൈ വെച്ചു, "ഈശ്വരാ എന്റെ തല നീ തന്നെ കാത്തോളണേ,," ഉണ്ണിയുടെ മുഖഭാവം കണ്ട് അഭിയും രുദ്രനും പൊട്ടിച്ചിരിച്ചു, "ദുഷ്ടമ്മാരെ,, ഇന്ന് വരെ ഞങ്ങൾക്കിടയിൽ യാതൊരു സീക്രട്ടും ഉണ്ടിയിട്ടില്ല, നിങ്ങള് ഏട്ടത്തിയമ്മയെ വെച്ച് സത്യം ചെയ്യിച്ചത് കൊണ്ടാ,," ഉണ്ണി കൃതുമ ദേഷ്യത്തോടെ രണ്ട് പേരെയും നോക്കി ചവിട്ടി തുളളി പോയി, "നമുക്ക് പോവാം,, അല്ലെങ്കിൽ അവൻ പറഞ്ഞത് പോലെ തലതല്ലിപ്പൊളിക്കും ആ യക്ഷി,,"

അഭി ചിരിയോടെ പറഞ്ഞതും രുദ്രൻ തലയാട്ടി ശിവയെ ഒന്ന് നോക്കി, അവളുടെ കണ്ണുകൾ തന്റെ മുഖത്താണെന്ന് മനസ്സിലായതും അവൻ പെട്ടെന്ന് തന്നെ മുഖം വെട്ടിച്ച് കാറ് പാർക്ക് ചെയ്തയിടത്തേക്ക് നടന്നു, ശിവക്കത് കണ്ട് സങ്കടം തോന്നി, അവളുടെ മുഖഭാവം കണ്ട് അഭി അവളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു, "മോളേ,, നീ അവന് കുറച്ച് സമയം കൊടുക്കണം, അവന് നിന്നെ ഇഷ്ടമാണ് പക്ഷേ അത് പ്രകടിപ്പിക്കാൻ കഴിയുന്നില്ല, അപ്പോഴേക്ക് അവന് സുമിത്രാമ്മയെ ഓർമ്മ വരും, ഇന്നലെ നിന്നോട് തിരിച്ച് പോകാൻ പറഞ്ഞപ്പോൾ നീ കരയുന്നത് കണ്ട് സഹിക്കാതെയാണ് രാത്രിക്ക് രാത്രി അവൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, എനിക്ക് ഇപ്പോ ഉറപ്പുണ്ട്,

നിനക്ക് അവനെ മാറ്റി എടുക്കാൻ കഴിയും, അതിന് തെളിവാണ് താലി കെട്ടിയപ്പോൾ അവന്റെ മുഖത്ത് നിറഞ്ഞ ചിരി, അവന്റെ ഉളളിലൊളിപ്പിച്ച സ്നേഹം പുറത്ത് കൊണ്ട് വരേണ്ടത് നീയാണ്, നിന്റെ കൂടെ എന്ത് സഹായത്തിലും ഞങ്ങൾ എല്ലാവരും ഉണ്ട്, ധൈര്യമായി ഇരിക്ക്,," അഭിയുടെ വാക്കുകൾ കേട്ട് ശിവ ആശ്വാസത്തോടെ അവനെ നോക്കി, ഇരുമിഴികളും ചിമ്മിക്കാണിച്ച് അവൻ അവളുമായി രുദ്രനടുത്തേക്ക് നടന്നു,, ••••••••• തിരിച്ചുളള യാത്രയിൽ ശിവയുടെ മനസ്സ് തികച്ചും ശാന്തമാരിരുന്നു, ചുണ്ടിൽ ചെറു ചിരിയോടെ അവൾ താലിയിൽ മുറുകെ പിടിച്ച് പുറത്തേക്ക് മിഴികളോടിച്ച് ഇരുന്നു, ഡ്രൈവിങിനിടയിൽ രുദ്രൻ ശിവയെ ഇടം കണ്ണിട്ട് നോക്കി,

അവളുടെ ചുണ്ടിലെ ചിരി അവനിലേക്കും പകർന്നു, കാറ് നിർത്തിയതും സന്തോഷത്തോടെ ശിവ പുറത്തേക്ക് ചാടി ഇറങ്ങി, ഉമ്മറത്ത് ആവലാതിയോടെ നിൽക്കുന്ന ലക്ഷ്മിയമ്മക്കും മീനുവിനും നേരെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു, വണ്ടി ഒതുക്കി വന്നപ്പോഴാണ് സൈഡിലായി നിർത്തിയ ഒരു ബ്ലാക്ക് ബെൻസിൽ രുദ്രന്റെ കണ്ണുകളുടക്കിയത്, അവനൊരു സംശയത്തോടെ തന്റെ തൊട്ട് പിറകെ വന്ന അഭിയെ നോക്കി, അവൻ തലയാട്ടി കണ്ണടച്ചതും രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി, "അമ്മേ,, ഇത് കണ്ടോ രുദ്രേട്ടൻ കെട്ടിയ താലി, ഞാനിപ്പോ വെറും ശിവകാമി അല്ല ശിവകാമി രുദ്ര് ദേവാണ്,," ഗമയിൽ ലക്ഷ്മിയമ്മയോട് പറഞ്ഞ് ശിവ വാ പൊത്തി പിടിച്ച് ചിരിച്ചു,

പക്ഷേ അവരുടെ മുഖത്ത് ഭയം ആയിരുന്നു, ഇടിക്കിടെ അവർ ഹാളിലേക്ക് അസ്വസ്ഥതയോടെ നോക്കുന്നുണ്ട്, മീനുവിനും തിരിച്ചറിയാനാവാത്ത മറ്റൊരു ഭാവമായിരുന്നു, "ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങളെന്താ ഇങ്ങനെ വിളറി വെളുത്ത് നിൽക്കുന്നത്, " ഇടുപ്പിൽ കൈ കുത്തി പറഞ്ഞ് കൊണ്ട് ശിവ അവരെ സൂക്ഷിച്ച് നോക്കി, പെട്ടെന്ന് രുദ്രൻ ശിവയെ വലിച്ച് തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് അകത്തേക്ക് കടന്നു, അവൾ ഒന്ന് ഞെട്ടി വിറയലോടെ അവനെ മിഴിച്ച് നോക്കി, അവന്റെ മുഖത്തെ ഭാവം അവളെ പേടിപ്പിച്ചു, തന്റെ ശരീരത്തിൽ മുറുകുന്ന അവന്റെ കൈകളിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി അവനിലെ ദേഷ്യം,, പക്ഷേ എന്തിന്,

ആലോചനയോടെ അവൾ തിരിഞ്ഞതും ഹാളിലെ സോഫയിൽ കാലിൽ കാൽ കയറ്റി വെച്ച് ഇരിക്കുന്ന ഗോവിന്ദിനെ കണ്ടതും ശിവയുടെ ഉളളിലൂടെ ഒരു മിന്നൽ പാഞ്ഞ് പോയി, "അഛൻ" അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു, തൊട്ടടുത്ത് തന്നെ ഇരുവരെയും ഉറ്റു നോക്കി വിഷ്ണുവും അവന്റെ അഛൻ രാജനും ഉണ്ട്, അവൾ പേടിയോടെ രുദ്രനോട് ചേർന്ന് നിന്ന് അവനിൽ പിടി മുറുക്കി, ഭയം കൊണ്ട് അവളുടെ മിഴികൾ വിറച്ചിരുന്നു, വിഷ്ണുവിന്റെ കണ്ണുകൾ രുദ്രനിൽ പിടി മുറുക്കിയ ശിവയുടെ കയ്യിലും അവളെ ചേര്‍ത്ത് പിടിച്ച രുദ്രന്റെ കയ്യിലും മാറി മാറി ചെന്ന് അവളുടെ താലിയിൽ കുടുങ്ങി നിന്നു, അവന്റെ മുഖത്ത് വല്ലാത്ത ഒരു ക്രൂരത നിറഞ്ഞു,

അതെ ക്രൂരതയോടെ അവൻ ഗോവിന്ദിനെ നോക്കി, അവന്റെ നോട്ടത്തിനർത്തം മനസ്സിലായതും ഗോവിന്ദ് സോഫയിൽ നിന്നും ചാടി എണീറ്റ് അരയിൽ നിന്ന് ബൽറ്റ് വലിച്ചൂരി ശിവയുടെ നേരെ പാഞ്ഞ് ചെന്ന് രുദ്രനിൽ നിന്ന് അവളെ വലിച്ച് മാറ്റി ആ ബെൽറ്റ് അവൾക്ക് നേരെ വീശി,, എന്താണ് സംഭവിച്ചതെന്ന് രുദ്രന് മനസ്സിലായപ്പോഴേക്ക് ബെൽറ്റ് ശിവയുടെ ശരീരത്തിലേക്ക് പതിഞ്ഞിരുന്നു, അവൾ വേദനകൊണ്ട് പിടഞ്ഞ് നിലത്തേക്ക് വീണു പോയി, വീണ്ടും അയാൾ ബെൽറ്റ് അവളുടെ നേരെ ഉയർത്തിയതും പേടിയോടെയും വേദനയോടെയും ശിവ കണ്ണുകൾ ഇറുകെ അടച്ചു, കുറച്ച് കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്ന് കണ്ടതും പതിയെ കണ്ണ് തുറന്ന് നോക്കി,

ബെൽറ്റിൽ പിടിച്ച് ദേഷ്യത്തോടെ ഗോവിന്ദനെ നോക്കുന്ന രുദ്രനെ കണ്ട് അവൾ ആശ്വാസത്തോടെ നിറഞ്ഞ കണ്ണുകൾ തുടച്ചു, അപ്പോഴേക്ക് അഭിയും ഉണ്ണിയും ശിവയെ താഴെ നിന്ന് പിടിച്ച് എണീപ്പിച്ചു, രുദ്രൻ ശിവയെ ഒന്ന് നോക്കി ദേഷ്യത്തോടെ ഗോവിന്ദിലേക്ക് മുഖം തിരിച്ചു, അവന്റെ വലിഞ്ഞ് മുറുകിയ മുഖം കണ്ട് ചെറിയ പേടി തോന്നി എങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ രുദ്രന്റെ കൈ ബെൽറ്റിൽ നിന്ന് വിടുവിക്കാൻ ശ്രമിച്ചു, "നായെ,, എന്റെ വീട്ടിൽ കയറി വന്ന് എന്റെ പെണ്ണിന് നേരെ കൈ വെക്കുന്നോ,,?" പറയുന്നതോടൊപ്പം രുദ്രന്റെ കാലുകൾ ഉയർന്ന് ഗോവിന്ദന്റെ നെഞ്ചിൽ പതിച്ചു, ഊക്കോടെ അയാൾ പിറകിലേക്ക് മലർന്ന് വീണു,

സംഭവിച്ചതെന്താണെന്ന് മനസ്സിലായപ്പോഴേക്ക് അയാളുടെ കയ്യാലെ ബൽറ്റ് പിടിച്ച് വാങ്ങി രുദ്രൻ ദേഷ്യത്തോടെ അയാളെ അടിച്ചു, രുദ്രന്റെ പ്രവൃത്തിയിൽ ശിവയും ലക്ഷ്മിയമ്മയും മീനുവും മിഴിച്ച് നിന്നു, അഭിയും ഉണ്ണിയും പുഛത്തോടെ ചിരിച്ച് നോക്കി കൈ കെട്ടി നിന്നു, ബെൽറ്റ് ഉയർന്ന് താഴുന്നതിനനുസരിച്ച് ഗോവിന്ദ് പിടഞ്ഞ് കൊണ്ടിരുന്നു, രുദ്രന്റെ പ്രവർത്തിയിൽ ആദ്യം തരിച്ച് നിന്ന വിഷ്ണുവും രാജനും പെട്ടെന്ന് തന്നെ ചാടി എണീറ്റ് രുദ്രനെ പിടിച്ച് വെക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർക്കും കിട്ടി ആവശ്യത്തിന്,

തന്റെ ദേഷ്യം ഒന്ന് അടിക്കി രുദ്രൻ ബെൽറ്റ് എറിഞ്ഞ് ശിവയെ പിടിച്ച് തന്റെ ദേഹത്തേക്ക് അടുപ്പിച്ചു, "ഇവൾ എന്റെ പെണ്ണാ,, ഇവൾക്ക് നേരെ ഇനി നിങ്ങളുടെ ആരുടെ എങ്കിലും കൈ ഉയർന്നാൽ ആ കൈ ഞാൻ വെട്ടും, രുദ്ര് ദേവ് വെറും വാക്ക് പറയാറില്ല,!!!!" മൂവരെയും നോക്കി ദേഷ്യത്തോടെ രുദ്രൻ പറഞ്ഞതും അവർ ഞെട്ടലോടെ അവനെ നോക്കി, അവരുടെ ചെവിയിൽ രുദ്ര് ദേവെന്ന പേര് മാത്രം മുഴങ്ങിക്കൊണ്ടിരുന്നു,...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story