ശിവരുദ്ര്: ഭാഗം 3

shivarudhr

എഴുത്തുകാരി: NISHANA

"എങ്ങനെ ക്ലിയറാവാനാ,, നമ്മുടെ വിവാഹ സമയത്ത് നിനക്ക് ഒട്ടും ബോധം ഇല്ലായിരുന്നല്ലോ,," ചെറു ചിരിയോടെ അവൻ പറഞ്ഞതും അവൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവനെ നോക്കി, പിതിയെ അവന്റെ മുഖത്തുളള ചിരി മാഞ്ഞ് ആ മുഖത്ത് കോധ്രം നിറഞ്ഞു, കണ്ണുകൾ ചുവന്ന് തുടുത്തു, അവന്റെ പെട്ടന്നുളള ഭാവമാറ്റത്തെ അവൾ പേടിയോടെ നോക്കി നിന്നു, പെട്ടെന്ന് അവൻ അവളെ പിടിച്ച് ബെഡിലേക്ക് തളളി അവളുടെ കവിളിൽ കുത്തിപ്പിടിച്ചു, വേദന കൊണ്ട് അവൾ കണ്ണുകൾ ഇറുകെ അടച്ച് അവന്റെ കൈ തട്ടി മാറ്റാൻ നോക്കി എങ്കിലും കഴിഞ്ഞില്ല, "വേദനിക്കുന്നുണ്ടല്ലെ,, ഇതിനേക്കാൾ ഇരട്ടി വേദന എന്റെ അച്ചനും അമ്മയും അനുഭവിച്ചിട്ടുണ്ട്,

ആ കാറിനുളളിൽ നെറിഞ്ഞമർന്നപ്പോൾ," ദേഷ്യത്തോടെ പറഞ്ഞ് അവളിൽ നിന്ന് കൈ എടുത്ത് അവൻ തിരിഞ്ഞ് നിന്നതും അവൾ ആശ്വാസത്തോടെയും സംശയത്തോടെയു അവനെ നോക്കി, അവൻ ദേഷ്യത്തോടെ ആ മുറിയെ മുഴുവൻ സാധനങ്ങളും തകർത്തു, എന്നിട്ടും ദേഷ്യം അടങ്ങാതെ അവന്റെ തലമുടിയിലൂടെ വിരൽ കോർത്ത് വലിച്ചു, അവന്റെ ഓരോ ഭാവവും കണ്ട് അവൾ ആലില പോലെ വിറച്ചു, "ഞ,, ഞാൻ,, എന്ത് ചെയ്തു,,? എനിക്ക് ഒന്നും,, അറിയില്ല,," വിറയലോടെ അവൾ പറഞ്ഞതും അവൻ പാഞ്ഞ് വന്ന് അവളുടെ മുടിക്കുത്തിൽ പിടിച്ച് വലിച്ച് ബെഡിൽ നിന്ന് എണീപ്പിച്ചു, വേദന സഹിക്കാൻ കഴിയാതെ അവൾ അവന്റെ മുഖത്തേക്ക് ദയനീയതയോടെ നോക്കി,

എന്നാൽ അവന്റെ ചുവന്ന് തുടുത്ത മുഖവും കണ്ണുകളും കണ്ട് പേടിയോടെ അവൾ കണ്ണുകൾ ഇറുകെ അടച്ചു, "പേടിച്ചിരുണ്ട നിന്റെ മുഖം എനിക്ക് ഒരു ലഹരിയാണ്, ഒരിക്കലും കൊതിതീരാത്ത ലഹരി," അവളുടെ മുഖത്തേ ഭയം ആസ്വതിച്ച് അവൻ പറഞ്ഞതും അവൾ കണ്ണ് തുറന്ന് അവനെ നോക്കി, "എ,, എന്തിനാ,, എന്നെ ഉപദ്രവിക്കുന്നത്,,?" വേദന കടിച്ച് പിടിച്ച് വിക്കലോടെ അവൾ ചോദിച്ചതും അവളിലെ പിടിവിട്ട് പിറകിലേക്ക് തളളി മാറ്റി ദേഷ്യത്തോടെ അവൻ അവളെ ഉറ്റ് നോക്കി, "നിന്റെ അഛന് വേണ്ടി,,

അയാൾ ചെയ്ത് കൂട്ടിയ പാപത്തിന്റെ ശിക്ഷ അനുഭവിപ്പിക്കുന്നത് നീ ആയിരിക്കും,, അതാണ് അയാള്‍ക്ക് ഞാൻ വിധിച്ച ശിക്ഷ,, നിന്നിലൂടെ അയാൾ വേദനിക്കണം, മകളെ മറ്റാരേക്കാളും കൂടുതൽ സ്നേഹിക്കുന്ന അയാളെ ഞാൻ നിന്നിലൂടെ ശിക്ഷിക്കും, അതിന് വേണ്ടിയാ മരണത്തിന് പോലും വിട്ട് കൊടുക്കാതെ നിന്നെ ഞാൻ രക്ഷിച്ചത്," അവന്റ ദേഷ്യത്തോടെ ഉളള വാക്കുകൾ ഒന്നും മിണ്ടാതെ അവൾ കേട്ടിരുന്നു, കാരണം അവൾക്ക് അറിയാം തന്റെ അഛന്റെ ക്രൂരതകൾ, കുഞ്ഞ് നാൾ മുതലെ താനും അത് അനുഭവിച്ചിട്ടുണ്ട്, പക്ഷേ പുറമെക്ക് അയാൾ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന നല്ലൊരു അഛനായിരുന്നു. "Mrs രുദ്ര് ദേവ് അപ്പൊ എങ്ങനെ തയ്യാറല്ലെ,,

അഛന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ,,??" ഒരു പുഛത്തോടെ അവളെ നോക്കി ചിരിച്ച് കൊണ്ട് അവൻ പുറത്തേക്ക് പോയി, തോരാത്ത കണ്ണീരുമായി അവൾ തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു, •••••• ആരോ വാതിലിൽ തുറക്കുന്ന ശബ്ദംകേട്ട് ഞെട്ടലോടെ അവൾ ബെഡിൽ നിന്നും ചാടി എണീറ്റു, വാതിൽ തുറന്ന് തന്റെ അമ്മയുടെ പ്രായമുളള ഒരു സ്ത്രീ ട്രേയുമായി വരുന്നത് കണ്ട് ഒരു സംശയത്തോടെ അവൾ അവരെ നോക്കി, നേരം വെളുത്ത് ഈ സമയം വരെ മോള് ഒന്നും കഴിച്ചില്ലല്ലോ,? വാ വന്ന് ചോറ് കഴിക്കാൻ നോക്ക്, " ചെറിയ പുഞ്ചിരിയോടെ അവർ ഒരു പ്ലേറ്റ് ചോറ് അവളുടെ കയ്യിലേക്ക് കൊടുത്ത് കഴിക്കാൻ മടിച്ച് നിൽക്കുന്ന അവളെ നിർബന്ധിച്ച് അവർ കഴിപ്പിച്ചു,

രണ്ട് കവിളിനും നല്ല വേദന ഉണ്ടായിരുന്നു എങ്കിലും വിശപ്പിന്റെ കാഡിന്യം കൊണ്ട് സാവധാനം മുഴുവൻ കഴിച്ചു, അവൾ കഴുക്കുമ്പോഴെക്ക് ആ സ്ത്രീ മുറിമുഴുവൻ വൃത്തിയാക്കി, "എന്റെ പേര് ലക്ഷ്മി എന്ന, മോള് എന്നെ ലക്ഷ്മിയമ്മെ എന്ന് വിളിച്ചോളൂ,, ദേവൻ കുഞ്ഞ് അങ്ങനെയാ വിളിക്കാ,, ഇവിടെ എന്ത് ആവശ്യമുണ്ട് എങ്കിലും എന്നോട് പറഞ്ഞാൽ മതി,," അവൾ കഴിച്ച പ്ലേറ്റുമായി പോകുമ്പോൾ അവളുടെ തലയിൽ തലോടിക്കോണ്ട് വാത്സല്യത്തോടെ അവർ പറഞ്ഞു, •••••• ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒന്ന് മയങ്ങിയതായിരുന്നു, എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്, ചുറ്റും ഇരുട്ട് പടർന്നിട്ടുണ്ട്, "ഈശ്വരാ,, ഇത്ര പെട്ടന്ന് രാത്രി ആയോ,,?"

അവൾ കൊട്ടിപ്പിടഞ്ഞ് എണീറ്റു എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് ലൈറ്റ് ഓൺ ചെയ്തു, മുറിക്ക് പുറത്ത് നിന്നാണ് ശബ്ദം കേൾക്കുന്നത്, അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി, 'ഇവിടെ വന്നതിൽ പിന്നെ ഇപ്പോഴാണ് ഒന്ന് മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നത്,' ഹാളിലെ അരണ്ട വെളിച്ചത്തിൽ വേച്ച് തട്ടിത്തടഞ്ഞ് പോകുന്ന ആളെ കണ്ട് അവൾ അവിടെ തന്നെ നിന്നു, ആ പോക്ക് കണ്ടാൽ അറിയാം നന്നായി കുടിച്ചിട്ടുണ്ടെന്ന്, സ്റ്റയർ കയറുന്നതിനിടയിൽ വീഴാൻ പോയ അവനെ അവൾ ഓടിച്ചെന്ന് പിടിച്ചു,

രൂക്ഷമായ നോട്ടമായിരുന്നു തിരിച്ച് കിട്ടിയത്, ചുവന്ന കണ്ണുകൾ വെച്ചുളള ആ നോട്ടം കണ്ടതും അവൾ പെട്ടെന്ന് കൈകൾ പിൻവലിച്ചു, അവളെ വകവെക്കാതെ അവൻ വേച്ച് വേച്ച് മുറിയിലേക്ക് പോകുന്നത് വേദനയോടെ അവൾ നോക്കി നിന്നു, ഒന്ന് നിശ്വസിച്ച് തിരിഞ്ഞ് തന്റെ മുറിയിലേക്ക് പോകാൻ തുനിഞ്ഞപ്പോഴാണ് സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടക്കുന്ന ലക്ഷിയമ്മയെ കണ്ടത്, "ദേവൻ കുഞ്ഞ് ഇങ്ങനെ ഒന്നും അല്ലായിരുന്നു രണ്ട് വർഷം മുമ്പ് വരെ,, മദ്യം കൈ കൊണ്ട് തൊടുക പോലും ഇല്ലായിരുന്നു, ഇപ്പൊ കുടിക്കുന്നത് തന്നെ മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ വേണ്ടി ആണ്," വേദനയോടെ അത്രയും പറഞ്ഞ് അവർ തിരിഞ്ഞ് നടന്നു, 'എന്തായിരിക്കും അദ്ധേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്?, അദ്ധേഹത്തിന്റെ അഛനും അമ്മക്കും എന്ത് പറ്റി? , എന്റെ അഛൻ എന്ത് ദ്രോഹമാ ഈ കുടുംബത്തോട് ചെയ്തത്,,?' ഉത്തരം കിട്ടാത്ത കുറെ ചോദ്യവുമായി ഞാൻ എന്റെ മുറിയിലേക്ക് നടന്നു, ..................തുടരും………

ശിവരുദ്ര് : ഭാഗം 2

Share this story