ശിവരുദ്ര്: ഭാഗം 30

shivarudhr

എഴുത്തുകാരി: NISHANA

"ഇവൾ എന്റെ പെണ്ണാ,, ഇവൾക്ക് നേരെ ഇനി നിങ്ങളുടെ ആരുടെ എങ്കിലും കൈ ഉയർന്നാൽ ആ കൈ ഞാൻ വെട്ടും, രുദ്ര് ദേവ് വെറും വാക്ക് പറയാറില്ല,!!!!" മൂവരെയും നോക്കി ദേഷ്യത്തോടെ രുദ്രൻ പറഞ്ഞതും അവർ ഞെട്ടലോടെ അവനെ നോക്കി, അവരുടെ ചെവിയിൽ രുദ്ര് ദേവെന്ന പേര് മാത്രം മുഴങ്ങിക്കൊണ്ടിരുന്നു, "എന്ത് പറ്റി അമ്മാ,,,,,,വാ,, മുഖം ആകെ വിളറി വെളുത്തിട്ടുണ്ടല്ലോ,,,?" ഒരു പ്രത്യേക ഈണത്തിൽ രുദ്രൻ ഗോവിന്ദിനെ നോക്കി ചോദിച്ചു, അയാൾ അസ്വസ്ഥതയോടെ മുഖം വെട്ടിച്ചു, രുദ്രൻ പുഛത്തോടെ ചിരിച്ച് ശിവയെ മീനുവിന്റെ അടുത്തേക്ക് നിർത്തി ഒരു ചെയർ വലിച്ചെടുത്ത് മൂവർക്ക് നേരെ ഇരുന്നു, മൂവരും അവനെ പകയോടെ തുറിച്ച് നോക്കി,

" അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം,, നിങ്ങളെ മൂന്ന് പേരെയും ഇവിടെ എത്തിച്ചത് ഞാനാണ്,, ആ മാളിൽ നിന്റെ ആളുകൾ ശിവയെ അന്യേഷിച്ച് എത്തി സിസിടിവി ദൃശ്യം ചെക്ക് ചെയ്തതും അറിഞ്ഞ് ഞാനവരെ അങ്ങ് പൊക്കി, പിന്നെ നടന്നതൊക്കെ ഞങ്ങളുടെ പ്ലാനിങായിരുന്നു, നിങ്ങൾ ഇവിടെ ഇരിക്കുന്നത് വരെ,," വിഷ്ണുവിനെ നോക്കി പുഛത്തോടെ രുദ്രൻ പറഞ്ഞതും അവൻ പല്ലിറുമ്പി കൈ ചുരുട്ടി പിടിച്ച് രുദ്രനെ തുറിച്ച് നോക്കി, ആദ്യത്തെ അമ്പരപ്പ് ഒന്ന് മാറിയതും ഗോവിന്ദ് ദേഷ്യത്തോടെ ചാടി എണീറ്റു, "ഓഹ് ഇപ്പൊ എനിക്ക് കാര്യങ്ങളൊക്കെ ഏകദേശം മനസ്സിലായി, നിന്റെ തളളയുടെ പേരിലുണ്ടായിരുന്ന സ്വത്ത് നഷ്ടപ്പെട്ട് പോവാതിരിക്കാൻ നീ നടത്തിയ നാടകമായിരിക്കും ഇവൾ അല്ലെ,?"

ശിവയെ ചൂണ്ടിക്കാണിച്ച് ദേഷ്യത്തോടെ അയാൾ പറഞ്ഞതും രുദ്രൻ ചുണ്ട് കോട്ടി ഒന്ന് ചിരിച്ച് ചെയറിൽ നിന്നും എണീറ്റ് ഷർട്ടൊന്ന് കുടഞ്ഞ് അയാള്‍ക്ക് നേരെ നിന്നു, "അതിന് താൻ അല്ല ഞാൻ,, സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയേയും അഛനേയും സഹോദരിയേയും കൊന്ന് തളളിയ ചെന്നായ അല്ലെടോ ഞാൻ,," കുെട ഉചചത്തിൽ രുദ്രൻ പറഞ്ഞതും ശിവ ഞെട്ടലോടെ രുദ്രനെ നോക്കി, തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ അവൾക്ക് തോന്നി, തന്റെ അമ്മ,,, അവളുടെ ചുണ്ടുകൾ വിറച്ചു, ശരീരം തളർന്ന് വീണു പോവുമെന്ന് തോന്നിയതും ലക്ഷ്മിയമ്മയും മീനുവും അവളെ ചേര്‍ത്ത് പിടിച്ചു, നിറ കണ്ണുകളോടെ അവൾ അവരുടെ മാറിലേക്ക് പറ്റിച്ചേർന്ന് നിന്നു, ഗോവിന്ദനും വിഷ്ണുവും രാജനും ആകെ ഞെട്ടി പോയി,

തങ്ങൾ മൂന്ന് പേരിൽ മാത്രം ഒതുങ്ങിയ സത്യം പുറത്തായിരിക്കുന്നു, അവർ വെപ്രാളത്തോടെ പരസ്പരം നോക്കി, അവരുടെ ഭാവമാറ്റം നോക്കി കൊണ്ട് തന്നെ രുദ്രൻ തുടര്‍ന്നു, "എന്ത് പറ്റി, നിങ്ങള് മൂന്നും എന്താ ഇങ്ങനെ വിയർത്തു കുളിച്ച് നിൽക്കുന്നത്,,,??, " ചുണ്ടിലൊളിപ്പിച്ച ചിരിയാലെ അവൻ മൂവരെയും നോക്കി,, "ഓഹ് ഈ സത്യങ്ങളൊക്കെ ഞാൻ എങ്ങനെ അറിഞ്ഞെന്നാവും അല്ലെ,?,, നിങ്ങൾ എത്ര തലപുകഞ്ഞ് ആലോചിച്ചാലും നിങ്ങൾക്കതിന് ഉത്തരം കിട്ടില്ല,, " അവൻ പൊട്ടിച്ചിരിച്ചു, അവന്റെ ചിരിയിൽ അവർക്ക് ചെറിയ ഭയം തോന്നി എങ്കിലും അത് പുറത്ത് കാണിക്കാതെ അവനെ തുറിച്ച് നോക്കി അവർ നിന്നു, "ചെയ്ത് കൂട്ടിയ പാപങ്ങൾക്കൊക്കെ കണക്ക് പറയാൻ കാത്തിരുന്നൊ മൂന്നും,,"

ചുണ്ട് കോട്ടി രുദ്രൻ പറഞ്ഞതും വിഷ്ണു ചാടി എണീറ്റ് രുദ്രന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി, ഒന്ന് പിറകിലേക്ക് വേച്ച് പോയ അവനെ വീഴാതെ അഭി പിടിച്ച് നിർത്തി, അവൻ ദേഷ്യത്തോടെ അവർക്ക് നേരെ പാഞ്ഞടുക്കാൻ തുനിഞ്ഞതും രുദ്രനവന്റെ കയ്യിൽ പിടച്ച് അവന് നേരെ ഇരു മിഴികളും ചിമ്മിക്കാണിച്ച് വിഷ്ണുവിനെ ഒന്ന് നോക്കി, "നീ ആരാന്നാടാ നിന്റെ വിചാരം,, ഒരു കിളന്ത് പയ്യൻ,, നീ ഞങ്ങളെ അങ്ങ് കുറെ ഉണ്ടാക്കും, നീ അല്ല നിന്റെ തന്തയെയും തളളയെയും വരെ ഒതുക്കിയവരാടാ ഞങ്ങൾ, അന്ന് മര്യാദക്ക് അവറ്റകളോട് പറഞ്ഞതാ ആ സ്വത്ത് മുഴുവൻ എഴുതിത്തരാൻ,, അപ്പൊ അവളുടെ അമ്മൂമേടെ ** , പറഞ്ഞിട്ട് കേട്ടില്ല ആ പുന്നാര മക്കൾ, അത് കൊണ്ട് തന്നെയാ തീർത്ത് കളഞ്ഞത്,,

പൊന്ന് മോൻ ഞങ്ങളോട് കളിക്കുന്നത് സൂക്ഷിച്ച് വേണം കൊന്ന് തളളാൻ പോലും ഞങ്ങൾക്ക് മടിയില്ലെന്ന് മനസ്സിലായല്ലോ നിനക്ക്, ഞങ്ങൾ വന്നത് ദാ ഈ നിൽക്കുന്ന ***** മോളേ കൊണ്ട് പോവാനാണെങ്കിൽ കൊണ്ട് പോയിരിക്കും നീ ഒന്ന് തടഞ്ഞ് നോക്ക്, ഇത്രയും നാളും വെളളവും വളവും കൊടുത്ത് വളർത്തി എടുത്തത് അങ്ങനെ കണ്ടവർക്ക് മേയാനല്ല," വന്യാമായ ചിരിയോടെ അവൻ ശിവക്ക് നേരെ തിരിഞ്ഞ് അവളെ അടിമുടി നോക്കി നാവ് കൊണ്ട് ചുണ്ട് നുണഞ്ഞു, ശിവ അവിടെ നടക്കുന്നതൊന്നും അറിയാതെ ലക്ഷ്മിയമ്മയുടെ നെഞ്ചിൽ ചാരി കിടക്കുകയായിരുന്നു, വിഷ്ണുവിന്റെ നോട്ടം കണ്ടതും ഉണ്ണി അവൾക്ക് നേരെ കയറി നിന്ന് മറതീർത്ത് അവനെ തുറിച്ച് നോക്കി,

അത് കണ്ട് വിഷ്ണു മുഷ്ടി ചുരുട്ടി ഉണ്ണിക്ക് നേരെ പാഞ്ഞടുത്തതും രുദ്രൻ ചെയറെടുത്ത് അവനെ തലക്കടിച്ച് വീഴ്ത്തി, അവൻ തലക്ക് കൈ കൊടുത്ത് രുദ്രനെ മിഴിച്ച് നോക്കി, അവന്റെ കണ്ണുകൾ തുറിച്ചു, കൈക്ക ഇടയിലൂടെ രക്തം ഉറ്റ് വീണു, " മോനേ,," "വിഷ്ണു,," ഗോവിന്ദന്റെയും രാജീവിന്റെയും അലർച്ച ഹാളിൽ മുഴങ്ങിക്കേട്ടു, "കിടന്ന് അലറണ്ട ചത്തിട്ടില്ല, പെട്ടെന്ന് ഹോപിറ്റലിൽ എത്തിക്കാൻ നോക്ക്, ഇവൻ ജീവനോടെ വേണം, എനിക്ക് ഇങ്ങനെ ഇടക്ക് ഓരോ ഡോസ് കൊടുക്കാൻ,,"

വിഷ്ണുവിനെ ചവിട്ടിത്തെറുപ്പിച്ച് രുദ്രൻ പറഞ്ഞു,, "നീ സൂക്ഷിച്ചോ,, നിന്നെ ഞാൻ അങ്ങനെ വെറുതെ വിടില്ലെടാ,," ഗോവിന്ദ് രുദ്രന് നേരെ വിരൽ ചൂണ്ടി പറഞ്ഞു, "ഒന്ന് പോടാ കിളവാ നീ ഒലത്തും, ആദ്യം നീ ഇവിടെ നിന്ന് മര്യാദക്ക് പുറത്ത് പോയാലല്ലേ,," രുദ്രന് മുമ്പിലേക്ക് കയറി നിന്ന് ഇരുകൈകളും മാറിൽ പിണച്ച് കെട്ടി അഭി പറയുന്നതോടൊപ്പം കയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്ത് ഗോവിന്ദന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു, വേസ് ചിന്നിച്ചിതറി നിലത്തേക്ക് വീണു, "ആഹ്,," ഗോവിന്ദ് അലർച്ചയോടെ മുഖം പൊത്തി നിലത്തേക്ക് ഇരുന്നു, "ഇത് വെറും സാമ്പിൾ എന്റെ പെങ്ങളെ നീ ഉപദ്രവിച്ചതിന്, അടുത്തതൊക്കെ ഓൺ ദ വേ ആണ്,, എടുത്തോണ്ട് പോടാ ഈ ശവങ്ങളെ,,"

അവരെ പേടിയോടെ നോക്കി നിൽക്കുന്ന രാജനെ നോക്കി അഭി അലറിയതും അയാൾ ഞെട്ടിക്കൊണ്ട് വിഷ്ണുവിനെ താങ്ങിപ്പിടിച്ച് പുറത്തേക്ക് കൊണ്ട് പോയി അവനെ വണ്ടിയിലേക്ക് കയറ്റി തിരിച്ച് വന്ന് ഗോവിന്ദിനേയും കൂട്ടിക്കൊണ്ട് കാറെടുത്ത് പോയി, "ശ്ശെ,, കൊടുത്തത് കുറഞ്ഞ് പോയി,, അല്ല നിങ്ങള് എന്തിനാ അവന്മാരെ വെറുതെ വിട്ടത് തല്ലി കൊല്ലായിരുന്നില്ലെ,,?" ഉണ്ണി രോക്ഷത്തോടെ പറഞ്ഞത് കേട്ട് അഭിയും രുദ്രനും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു, "അതെല്ലെടാ പൊട്ടാ പറഞ്ഞത് അവർക്കുളള പണി ഓൺ ദേഷ്യത്തോടെ വെ ആണെന്ന്,,"

ഉണ്ണിയെ തലക്കിട്ട് കൊട്ടിക്കൊണ്ട് രുദ്രൻ പറഞ്ഞതും ഉണ്ണി തല ഉഴിഞ്ഞ് രണ്ട് പേരേയും നോക്കി ഇളിച്ചു, "മോളേ,," ലക്ഷ്മിയമ്മയുടെ അലർച്ച കേട്ട് മൂന്ന് പേരും ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ തളർന്ന് വിഴാൻ തുനിഞ്ഞ ശിവയെ താങ്ങിപ്പിടിച്ച് തട്ടി വിളിക്കുന്ന ലക്ഷ്മിയമ്മയേയും മീനുവിനേയും ആണ് കണ്ടത്, ..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story