ശിവരുദ്ര്: ഭാഗം 31

shivarudhr

എഴുത്തുകാരി: NISHANA

"മോളേ,," ലക്ഷ്മിയമ്മയുടെ അലർച്ച കേട്ട് മൂന്ന് പേരും ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ തളർന്ന് വിഴാൻ തുനിഞ്ഞ ശിവയെ താങ്ങിപ്പിടിച്ച് തട്ടി വിളിക്കുന്ന ലക്ഷ്മിയമ്മയേയും മീനുവിനേയും ആണ് കണ്ടത്, രുദ്രൻ പെട്ടെന്ന് തന്നെ അവളെ എടുത്ത് പിടിച്ച് മുറിയിലേക്ക് കിടത്തി, "പേടിക്കണ്ട, പെട്ടെന്ന് എല്ലാം കേട്ടപ്പോ ടെൻഷൻ കയറിയതാ,, ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്ക് ഓക്കെ ആയിക്കോളും,, " ശിവയെ നോക്കി കണ്ണ് തുടക്കുന്ന ലക്ഷ്മിയമ്മയേയും മീനുവിനേയും നോക്കി അഭി പറഞ്ഞ് പുറത്തേക്ക് നടന്നു, അവന്റെ പിറകെ തന്നെ ശിവയെ ഒന്ന് നോക്കി നെടുവീപ്പിട്ട് രുദ്രനും, •••••••••

കണ്ണുകൾക്ക് വല്ലാത്ത ഭാരം,, തലയൊക്കെ വെട്ടി പൊളിയുന്നത് പോലെ,, ശിവ മുഖം അസ്വസ്ഥതയോടെ വെട്ടിച്ച് കൊണ്ടിരുന്നു, കണ്ണുകൾ നിറഞ്ഞ് ഒഴുകി, "ആഹ്,," ഇരു കൈകളും തലയിൽ വെച്ച് അവൾ എണീറ്റ് ഇരുന്നു, വേദന സഹിക്കാൻ കഴിയാതെ അവൾ തലമുടികൾ പിടിച്ച് വലിച്ചു, "എന്ത് പറ്റി മോളേ,,,? ദേവാ,, അഭി,, ഓടിവാ,," അവളുടെ അടുത്തിരുന്ന ലക്ഷ്മിയമ്മ അവളെ ചേര്‍ത്ത് പിടിച്ച് കരഞ്ഞ് കൊണ്ട് വിളിച്ചു, രുദ്രനും അഭിയും ഓടി വന്നപ്പോ കാണുന്നത് അസ്വസ്ഥതയോടെ തലവെട്ടിച്ച് ലക്ഷ്മിയമ്മയുടെ കയ്യിൽ കിടന്ന് കുതറുന്ന ശിവയെ ആണ്, രുദ്രൻ ഓടി ചെന്ന് അവളെ ബലമായി നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചു, "വേ,,, ദനി,,,ക്കുന്നു" തല വെട്ടിച്ച് കൊണ്ട് മുടിയിൽ കൈ കോർത്ത് വലിച്ച് അവൾ പറഞ്ഞു, രുദ്രൻ അവളെ കോരിയെടുത്ത് പുറത്തേക്ക് ഓടി, "അഭി വണ്ടി എടുക്ക്,,"

ഓടുന്നതിനിടയിൽ അവൻ വിളിച്ച് പറഞ്ഞു, അവളേയും കൊണ്ട് അവർ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു, ഹോസ്പിറ്റലിലെത്തി ഒരു ഇഞ്ചക്ഷൻ കൊടുത്തപ്പോഴേക്ക് ശിവ വീണ്ടും മയങ്ങി, അവളുടെ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണിനീർ തുടച്ച് കൊടുത്ത് കൈ തന്റെ കയ്യിൽ പൊതിഞ്ഞ് പിടിച്ച് രുദ്രൻ അവൾക്കടുത്ത് തന്നെ ഇരുന്നു, ••••••••••• കണ്ണിലേക്ക് വെളിച്ചമടിച്ചതും ശിവ പതിയെ മിഴികൾ ചിമ്മിത്തുറന്നു, ഒറ്റ നോട്ടത്തിൽ തന്നെ താൻ ഹോസ്പിറ്റലിലാണെന്ന് അവൾക്ക് മനസ്സിലായി, അവൾ പതിയെ എണീക്കാൻ നോക്കിയപ്പോഴാണ് തന്റെ കൈകൾ പൊതിഞ്ഞ് പിടിച്ച് ചെയറിലിരുന്ന് ബെഡിലേക്ക് തലചായ്ച്ച് ഉറങ്ങുന്ന രുദ്രനെ കാണുന്നത്,

അവളുടെ ഓർമ്മയിൽ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ തെളിഞ്ഞ് വന്നു, അവളൊന്ന് നിശ്വസിച്ച് വിൻഡോയിലൂടെ അകത്തേക്ക് കടന്നു വരുന്ന സൂര്യ കിരണങ്ങളിലേക്ക് മിഴികളോടിച്ചു, "ആഹാ താൻ ഉണർന്ന് കിടക്കായിരുന്നോ, ?" കയ്യിലുളള ചായ ഫ്ലാസ്ക് മേശയിലേക്ക് വെച്ച് അഭി ശിവയുടെ അടുത്തേക്ക് വന്ന് ഒരു ചെയർ വലിച്ചിട്ട് അവൾക്ക് മുമ്പിൽ ഇരുന്നു, "നല്ല ആളാ താൻ ഇന്നലെ ഞങ്ങളെ ശരിക്കും പേടിപ്പിച്ച് കളഞ്ഞല്ലോ,," അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായി തട്ടി അഭി പറഞ്ഞതും ശിവ ഒന്ന് പുഞ്ചിരിച്ചു, "ആഹ് ദാ ഈ ചിരിയുണ്ടല്ലോ ഇനി ഇത് ഒരിക്കലും ഈ മുഖത്ത് നിന്ന് മായാൻ പാടില്ല, കഴിഞ്ഞത് കഴിഞ്ഞു, അതൊക്കെ മറന്നു കള,, എന്നിട്ട് മുന്നോട്ടുളളതിനിനെ കുറിച്ച് ചിന്തിക്ക്,,

നമുക്ക് ദാ ഈ കാട്ടാളനെ മെരുക്കി എടുകകേണ്ടേ,, " രുദ്രനെ ചൂണ്ടി അഭി പറഞ്ഞതും ശിവ കുലുങ്ങിച്ചിരിച്ചു, "ആഹാ,, ആള് അപ്പോഴേക്ക് നല്ല ഫോമിലായല്ലോ,,?" ശിവയുടെ കവിളിൽ ചെറുതായി തട്ടി അഭി പറഞ്ഞു, പിന്നീട് രുദ്രന്റെ കുട്ടിക്കാലത്തെ വൃകൃതിയെ കുറച്ചും കുറുമ്പിനെ കുറിച്ചും അഭി വിവരിക്കുന്നത് കേട്ട് ശിവ പൊട്ടിച്ചിരിച്ചു, രുദ്രൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് അഭിയോട് എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ശിവയെ ആണ്, ആ കാഴ്ച കണ്ട് അവന് ഒത്തിരി സന്തോഷം തോന്നി, അവളുടെ ചുണ്ടിലെ ചിരി അവന്റെ ചുണ്ടിലേക്കും പടർന്നു, അഭിയോട് എന്തോ കുറുമ്പ് പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ശിവ തന്നെ നോക്കി ഇരിക്കുന്ന രുദ്രനെ കാണുന്നത്,

ശിവ തന്നെ കണ്ടു എന്ന് മനസ്സിലായതും അവൻ ഗൗരവഭാവം മുഖത്തണിഞ്ഞ് പെട്ടെന്ന് തന്നെ എണീറ്റ് വാഷ്റൂമിലേക്ക് പോയി, ശിവ ചിരിയോടെ അഭിയെ നോക്കിയതും അവൻ അതെ ചിരിയോടെ ഇരു മിഴികളും ചിമ്മിക്കാണിച്ചു, •••••••••••• പ്രത്യേഗിച്ച് കുഴപ്പങ്ങളൊന്നും ഇല്ലാത്തത് വൈകീട്ട് തന്നെ ശിവയെ ഡിസ്ച്ചാർജ് ചെയ്തു, വീട്ടിലെത്തിയതും അവളെ തിരിയാനും മറിയാനും സമ്മതിക്കാതെ ഉണ്ണിയും മീനുവും അവളുടെ കൂടെ തന്നെ കൂടി, രാത്രി ഭക്ഷണം കഴിച്ച് മീനുവിന്റെ ചളിയും ഉണ്ണിയുടെ തളളും കേട്ട് താടക്ക് കൈ കൊടുത്ത് ഇരിക്കുകയായിരുന്നു ശിവ, അപ്പോഴാണ് ഒരു സെറ്റ് മുണ്ടും മുല്ലയും കുറച്ച് ആഭരണങ്ങളുമായി ലക്ഷ്മിയമ്മ വന്നത്,

"അല്ല ലക്ഷ്മിയമ്മ ഇതൊക്കെ കൊണ്ട് ഈ പാതിരാത്രി ഇത് എവിടെ പോവാ,, " ലക്ഷ്മിയമ്മയുടെ വരവ് കണ്ട് ഇരുന്നയിടത്ത് നിന്ന് എണീറ്റ് ഉണ്ണി ചോദിച്ചതും അവർ ശിവയെ ഒന്ന് പാളി നോക്കി, "ഞാൻ എവിടെ പോവാനാടാ ചേക്കാ,, ഇതൊക്കെ ശിവ മോൾക്ക് ഉളളതാ,,?" "എനിക്കോ,,? എന്തിന്,,?" ശിവ കണ്ണും മിഴിച്ച് ചോദിച്ചതും അവർ അവളെ ഒന്ന് തലോടി, "മോള് മറന്ന് പോയോ,,? ഇന്നലെ നടക്കാതിരുന്ന നിങ്ങളെ ആദ്യ രാത്രി അല്ലെ ഇന്ന്,," കുസൃതി ചിരിയോടെ ലക്ഷ്മിയമ്മ പറഞ്ഞതും ശിവ ശ്വാസമെടുക്കാൻ പോലും മറന്ന് മിഴിച്ച് നിന്നു, ഉണ്ണിയും മീനുവും ആക്കി ചിരിച്ച് പുറത്തേക്ക് നടന്നതും ശിവ ദയനീയമായി അവരെയും ലക്ഷ്മിയമ്മയേയും നോക്കി,

"ഇങ്ങനെ മിഴിച്ച് നിൽക്കാതെ ദാ ഇത് ഉടുത്ത് വാ,," അവളുടെ കയ്യിലേക്ക് സെറ്റ് സാരി വെച്ച് കൊടുത്ത് ലക്ഷ്മിയമ്മ പറഞ്ഞതും അവൾ ചുണ്ട് ചുളുക്കി വേണ്ടെന്ന് തലയാട്ടി, "ഈ പെണ്ണ് ഇത്,, ഇങ്ങ് വാ ഞാൻ ഉടുപ്പിക്കാം,," ലക്ഷ്മിയമ്മ തന്നെ അവളെ നല്ല ഭംഗിയിൽ സാരി ഉടുപ്പിച്ച്, മുടി വിടർത്തി കെട്ടി നെറ്റിയിൽ പടർത്തി സിന്ദൂരവും തലയിൽ മുല്ലയും വെച്ച് കൊടുത്തു, ഇരു കയ്യിലും ഈ രണ്ട് വളയും കാതിൽ ചെറിയ ജിമിക്കിയും കഴുത്തിൽ പാലക്കാ മാലയും അണിയിച്ചതും അവളുടെ ഒരുക്കം കഴിഞ്ഞു, "സുന്ദരി കുട്ടിയായി,, എന്റെ കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ,," ഒരു നുള്ള് കണ്മഷി ചെവിക്ക് പിറകിൽ തേച്ച് അവർ പറഞ്ഞു, ശിവക്ക് ചമ്മലും പേടിയും തോന്നി,,

"മോള് ഇവിടെ നിൽക്ക് ഞാനിപ്പോ വരാം,," ലക്ഷ്മിയമ്മ പോയതും അവൾ ടെൻഷനടിച്ച് നഖം കടിച്ച് കൊണ്ട് മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, "ആഹ് ദാ ഇത് പിടിക്ക് " ലക്ഷ്മിയമ്മ പാൽ ഗ്ലാസുമായി വന്ന് അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു, "ഇതൊക്കെ വേണോ അമ്മേ,, എനിക്ക് എന്തോ പേടി തോന്നാ,," ശിവ ടെൻഷനോടെ അവരെ നോക്കി ചോദിച്ചു, "ഒറ്റ ഒന്നങ്ങ് വെച്ച് തന്നാലുണ്ടല്ലോ,, അവൻ നിന്നെ പിടിച്ച് വിഴുങ്ങത്തൊന്നും ഇല്ല, നടക്ക് അങ്ങോട്ട് " ശിവയുടെ കയ്യിൽ പിടിച്ച് ലക്ഷ്മിയമ്മ അവളുമായി രുദ്രന്റെ മുറിയിലേക്ക് നടന്നു,........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story