ശിവരുദ്ര്: ഭാഗം 32

shivarudhr

എഴുത്തുകാരി: NISHANA

"ശ്ശൊ അമ്മ പറഞ്ഞപ്പോഴാ ഇന്ന് ഫസ്റ്റ് നൈറ്റ് ആണെന്ന് പോലും ഓർമ്മ വന്നത്, ഏതായാലും ഇപ്പഴെങ്കിലും അറിഞ്ഞത് നന്നായി, അല്ലെടാ എന്നിട്ട് എന്താ ഏട്ടന്റെ മുറി അലങ്കരിക്കാത്തത് ഞാൻ കുറച്ച് മുമ്പ് പോയപ്പോഴും അവിടെ അലങ്കരിച്ചിട്ടല്ലായിരുന്നല്ലോ,," മീനു "ചിലപ്പോ ഏട്ടത്തി ആശുപത്രിയിലായത് കൊണ്ട് മറന്ന് പോയതാവും,, നമുക്ക് അലങ്കരിച്ചാലോ,,?" ഉണ്ണി "പക്ഷേ അതിന് അലങ്കാരത്തിനുളളതൊന്നും നമ്മുടെ കയ്യിൽ ഇല്ലല്ലോ, ഈ പാതിരാത്രി ഇപ്പൊ അതൊക്കെ എവിടുന്ന് കിട്ടാനാ,,?" "ഒരു വഴിയുണ്ട്, മുറി അലങ്കരിച്ചാൽ പോരെ,, തൽക്കാരം നമുക്ക് ദാ ഈ പൂക്കളൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം,, ഒരു വെറൈറ്റി ആയിക്കോട്ടേ,,"

ഗാർഡനിലെ പൂക്കളിലേക്ക് വിരൽ ചൂണ്ടി വല്യ ഗമയോടെ ഉണ്ണി പറഞ്ഞതും മീനുവിന്റെ മിഴികൾ വിടർന്നു, "ഹരേ,,വാ,, നല്ല ഐഡിയ ആണല്ലോ, നിനക്ക് ഒടുക്കത്തെ ബുദ്ധിയാ,,, വാ നമുക്ക് ഇപ്പൊ തന്നെ ഈ പൂക്കളൊക്കെ എടുത്ത് അലങ്കാരപ്പണികൾ തുടങ്ങാം,, ചേച്ചിയുടെ ഒരുക്കം കഴിയുന്നതിന് മുമ്പ് നമ്മുടെ ജോലി തുടങ്ങണം,," രണ്ട് പേരും ചേര്‍ന്ന് ഗാർഡനിലെ മുഴുവൻ പൂക്കളും അറുത്തെടുത്ത് ഒരു കവറിലാക്കി രുദ്രന്റെ മുറിയിലേക്ക് നടന്നു, "അല്ല നിങ്ങള് രണ്ടും എങ്ങോട്ടാ ഈ കവറും തൂക്കി പിടിച്ച്, " രണ്ടിന്റെയും പോക്ക് കണ്ട് അഭി ചോദിച്ചു,

"ഹൊ ഏട്ടനോ വിവരമില്ല, വിവരമുളള ഞങ്ങളെ എങ്കിലും ശല്യം ചെയ്യാതെ മര്യാദക്ക് പണി എടുക്കാൻ സമ്മതിക്ക്" ഇടുപ്പിന് കൈ കുത്തിക്കൊണ്ട് ഉണ്ണി പറഞ്ഞതും മീനു അതെ അതെ എന്ന ഭാവത്തോടെ തലയാട്ടി, "അല്ല എന്താണാവോ രണ്ടിനും ഇത്ര തിരക്കുളള ജോലി " ഇരു പുരികവും ഉയര്‍ത്തി അഭി ചോദിച്ചതും മീനു അഭിയുടെ അടുത്തേക്ക് വന്ന് ദേഷ്യത്തോടെ അവന്റെ മുമ്പിലേക്ക് ചെന്നു, "ഇന്നത്തെ ദിവസത്തെ പ്രത്യേഗത എന്താണെന്ന് അറിയോ അഭിയേട്ടന് ഏഹ്, ഇന്നാണ് ഏട്ടന്റെയും ചേച്ചിക്കുട്ടിയുടെ ഫസ്റ്റ് നൈറ്റ്,,! " ചുണ്ട് കൂർപ്പിച്ച് മീനു പറഞ്ഞതും അഭി കണ്ണും തളളി അവളെ നോക്കി, "അതിന്,,"

"ശ്ശോ,,, ഈ അഭിയേട്ടനിത് ഒരു ചുക്കും അറിയില്ല, ഫസ്റ്റ് നൈറ്റിന് മുറി അലങ്കരിക്കേണ്ടേ,, മുല്ലപ്പൂ കൊണ്ടും റോസ് ഇതൾ കൊണ്ടും, അത് രണ്ടും ഞങ്ങൾക്ക് കിട്ടിയില്ല, അത് കൊണ്ട് ഗാർഡനിലെ ഈ പൂക്കൾ വെച്ച് അഡ്ജസ്റ്റ് ചെയ്യാ,," കയ്യിലെ പലവിധ പൂക്കൾ കാണിച്ച് മീനു പറഞ്ഞതും അഭി തലക്കടിയേറ്റത് പോലെ നിന്നു, "ഡി നീ ഒന്ന് വരുന്നുണ്ടോ,, ? ഏട്ടൻ വരുന്നതിന് മുമ്പ് എല്ലാം തീർക്കണം,," ഉണ്ണി വിളിച്ച് പറഞ്ഞതും മീനു ഒന്ന് ഉയർന്ന് പൊങ്ങി അഭിയുടെ കവിളിൽ മുത്തി രുദ്രന്റെ മുറിയിലേക്ക് കയറി ഓടിപ്പോയി, "ഹ്മ്മ് രണ്ടും അവന്റെ കൈക്ക് പണിയുണ്ടാക്കും,," കവിളിൽ കൈ വെച്ച് അവൾ പോയ വഴിയെ നോക്കി തലയാട്ടി ചിരിയോടെ അഭി പുറത്തേക്ക് പോയി, ••••••••••

"ഡി കഴിഞ്ഞില്ലേ,, ഏട്ടത്തി ഇപ്പൊ വരും,," ഉണ്ണി പുറത്തേക്ക് മിഴികളോടിച്ച് തിടുക്കത്തോടെ മീനുവിനടുത്തേക്ക് വന്ന് ചോദിച്ചു, "ആഹ് ദാ കഴിഞ്ഞു ഡാ,, ഇനി ബാക്കിയുളള ഈ പൂക്കൾ നമുക്ക് ബെഡിലേക്ക് വിതറി ഇടാം,," മീനുവും ഉണ്ണിയും ബാക്കിയുളള പൂക്കൾ മുഴുവനായി ബെഡിലേക്ക് വിതറി ഗമയോടെ പരസ്പരം ഒന്ന് നോക്കി ചിരിച്ചു, "ശ്ശൊ നമ്മുടെ ഒരു കഴിവ് അല്ലെ,,?" മീനു "ശരിയാ,, ഇതൊക്കെ കാണുമ്പോ ഏട്ടനും ഏട്ടത്തിക്കും ഒത്തിരി സന്തോഷമാവും ഉറപ്പാ,, നീ വാ അവര് വരുന്നതിന് മുമ്പ് നമുക്ക് പുറത്ത് കടക്കാം,, വെറുതെ എന്തിനാ കട്ടുറുമ്പാവുന്നത്,," രണ്ട് പേരും തോളിലൂടെ കൈ ഇട്ട് പുറത്തേക്ക് നടന്നു,

അഭിയുടെ മുറിയുടെ അടുത്ത് എത്തിയതും മീനു സ്ലോവായി ഉണ്ണിയെ നോക്കി ഒന്ന് ഇളിച്ചു,, "ഹ്മ്മ് മനസ്സിലായി ചെല്ല്,, ചെല്ല്,, അഭിയേട്ടൽ കാത്തിരിക്കുന്നുണ്ടാവും" ചിരിയോടെ ഉണ്ണി പറഞ്ഞതും മീനു അവന്റെ കവിളിൽ ഒന്ന് മുത്തി അഭിയുടെ മുറിയിലേക്ക് കയറി അവനെ നോക്കി സൈറ്റ് അടിച്ചു, "ഹൊ എന്റെ ഈശ്വരാ എനിക്ക് എന്നാണാവോ ഇങ്ങനെ പ്രേമിച്ച് നടക്കാൻ പറ്റുക,, " അവൾ പോര വഴിയെ നോക്കി ഒന്ന് നെടുവീപ്പിട്ട് ഉണ്ണി ഫോണെടുത്ത് സിഗിൾ പസഗേ സോങ്ങും ഇട്ട് തന്റെ മുറിയിലേക്ക് നടന്നു, •••••••••• രുദ്രൻ തന്റെ മുറിയിലേക്ക് വന്നതും അവിടുത്തെ അവസ്ഥ കണ്ട് തലക്കടിയേറ്റത് പോലെ നിന്നു, ചെമ്പരത്തി, തെച്ചി, ലില്ലി, ഓർക്കിഡ്, നന്ദ്യാർവട്ടം, നിത്യ കല്ല്യാണി, റോസ്,, etc,,,,,,,,,,, ( ഗാർഡനിൽ ഏതൊക്കെ വിദം ചെടികളുണ്ടാകുമോ അതൊക്കെ,, )

കുറെ പൂക്കൾ ചുവരിൽ ഒട്ടിച്ച് വെച്ചിട്ടുണ്ട് കുറച്ച് ടേബിളിൽ, കർട്ടനിൽ, വാഡ്രാബിൽ, സോഫ, ഫാൻ, എസി, എല്ലാം പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, ചുരുക്കിപ്പറഞ്ഞാൽ ഒരു പൂകച്ചവടക്കടയിലേക്ക് പോയ അവസ്ഥ, അവൻ തലക്ക് കൈ കൊടുത്ത് ചുവരിലേക്ക് ചാരി നിന്നു, പെട്ടെന്ന് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോ അവന്റെ ബാക്കി ഉണ്ടായിരുന്ന കിളികളും പറന്ന് പോയി, സെറ്റ് സാരി ഉടുത്ത് ലക്ഷ്മിയമ്മ കൊടുത്ത ആഭരങ്ങൾ അണിഞ്ഞ് പൂ ചൂടി കയ്യിൽ പാൽ ഗ്ലാസുമായി നിൽക്കുന്ന ശിവയെ കണ്ടതും രുദ്രൻ നെഞ്ചിൽ കൈ വെച്ച് തലയൊന്ന് കുടഞ്ഞ് സോഫയിലേക്ക് ഇരുന്നു, മുറിയുടെ കോലം കണ്ട് ശിവ മിഴിച്ച് രുദ്രനെ നോക്കി,

മുഖം ചുളിച്ച് സോഫയിലെ പൂക്കളൊക്കെ തട്ടിക്കളഞ്ഞ് തലക്ക് കൈ കൊടുത്ത് ഇരിക്കുന്ന അവന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി, ആള് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്, ചെവി കൂർപ്പിച്ചപ്പോൾ മനസ്സിലായി ഉണ്ണിയേയും മീനുവിനേയും നന്നായി സ്മരിക്കുന്നുണ്ടെന്ന്, അവൻ ചെറുചിരിയോടെ പാൽ ഗ്ലാസ് ടേബിളിൽ വെച്ച് സാരിയുടെ മുന്താണി ഇടുപ്പിൽ കുത്തി ബെഡ് ഒന്ന് കുടഞ്ഞ് വിരിച്ച് ചുവരിലും മറ്റും ഒട്ടിച്ച് വെച്ച പൂക്കളും മറ്റും ദൃതിയിൽ എടുത്ത് മാറ്റി പൂക്കളെല്ലാം വേസ്റ്റ് ബിന്നിലേക്കിട്ട് പെട്ടെന്ന് തന്നെ മുറി വൃത്തിയാക്കാൻ തുടങ്ങി, രുദ്രൻ കണ്ണിമ വെട്ടാതെ അവളുടെ ഓരോ പ്രവർത്തികളും വീക്ഷിച്ചു,

മുഖത്ത് പറ്റിപ്പിടിച്ച വിയർപ്പ് തുളളികൾ ശല്യം ചെയ്യാൻ തുടങ്ങിയതും ഷോൾഡർ കൊണ്ട് അവ തുടച്ച് മാറ്റി അവൾ ഓടി നടന്ന് ഓരോന്നായി ചെയ്ത് കൊണ്ടിരുന്നു, അവന്റെ മിഴികൾ അവളുടെ ഇടുപ്പിൽ പതിഞ്ഞു, അവൾ തിടുക്കത്തിൽ ജോലി ചെയ്യുമ്പോൾ അരയിൽ പറ്റിപ്പിടിച്ച് കിടക്കുന്ന നൂല് പോലെ നേർത്ത അരഞ്ഞാണത്തിലെ വിയർപ്പ് തുളളികളിലായി അവന്റെ മിഴികളുടക്കി, ഒരു വേളേ ആ വിയർപ്പ് തുളളികളെ തന്റെ ചുണ്ടുകളാൽ ഒപ്പി എടുക്കാൻ അവന് കൊതി തോന്നി, അവൻ സോഫയിൽ നിന്ന് എണീറ്റ് അവളുടെ അടുത്തേക്ക് നടന്നു, വാഡ്രോബിൽ നിന്ന് മാറ്റി വിരിക്കാൻ ബെഡ്ഷീറ്റെടുത്ത് തിരിഞ്ഞതും തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ട് ശിവ ഞെട്ടലോടെ പിറകിലേക്ക് നീങ്ങി വാഡ്രോബിൽ തട്ടി നിന്നു,

അവന്റെ നോട്ടം തന്റെ ഇടുപ്പിലേക്കാണെന്ന് കണ്ടതും അവൾക്ക് തൊണ്ട വറ്റുന്നത് പോലെ തോന്നി, ഒരു വേളെ അവന്റെ നോട്ടം ഇടുപ്പിൽ നിന്നും ആ കുഞ്ഞു മുഖത്തേക്ക് പതിച്ചു, അവൾക്ക് എന്തെന്നില്ലാത്ത വെപ്രാളം തോന്നി, അവൾ കണ്ണുകൾ ഇറുകെ അടച്ച് ബെഡ്ശീറ്റിൽ പിടി മുറുക്കി കണ്ണടച്ചു, അവന്റെ നിശ്വാസം അവളുടെ മുഖത്ത് പതിച്ചതും അവൾ പിടഞ്ഞ് പോയി, രുദ്രൻ കൗതുകത്തോടെ അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുളളിയെ സൂക്ഷിച്ച് നോക്കി, അത് ഒലിച്ച് അവളുടെ മൂക്കിലുടെ ഇഴഞ്ഞ് ആ മുക്കുത്തിയിൽ പതിച്ചതും അവൻ കണ്ണ് രണ്ടും ഇറുകെ അടച്ചു, ഒരു വേളെ തന്റെ അമമയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അവന്റെ മിഴികൾ നിറഞ്ഞു,

അവൻ പെട്ടെന്ന് തന്നെ അത് തുടച്ച് വാഡ്രോബിൽ തുറന്ന് ഒരു ബിയർ കുപ്പി കയ്യിലെടുത്ത് ശിവയെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ ബാൽക്കണിയിലേക്ക് നടന്നു, ശബ്ദം കേട്ട് ശിവ കണ്ണ് തുറന്ന് നോക്കിയപ്പൊൾ കാണുന്നത് കുപ്പിയുമായി പോകുന്ന രുദ്രനെ ആണ്, അവൾ സങ്കടത്തോടെ അവൻ പോയ വഴിയെ നോക്കി ഒന്ന് നിശ്വസിച്ച് ബാക്കി ജോലിയിലേക്ക് കടന്നു, മുറി എല്ലാം വൃത്തിയാക്കിയപ്പോഴേക്ക് അവൾ ആകെ വിയർത്തു കുളിച്ചിരുന്നു, ലക്ഷ്മിയമ്മ കൊണ്ട് വെച്ച ബാഗിൽ നിന്നും തന്റെ ദാവണി എടുത്ത് അവൾ വാഷ്റൂമിലേക്ക് കയറി, കുളിച്ച് ഫ്രഷായി വെളളയും നീലയും നിറത്തിലുളള ഒരു ദാവണി ഉടുത്ത് മുടി അഴിച്ചിട്ട് അവൾ മുറിയിലേക്ക് നടന്നു,

രുദ്രനെ അവിടെ ഒന്നും കാണാത്തത് കൊണ്ട് ടെൻഷനോടെ നഖം കടിച്ച് അവൾ ബാൽക്കണിയിലേക്ക് കണ്ണ് നട്ട് നിന്നു, പിന്നെ പതിയെ അങ്ങോട്ട് കാലുകൾ ചലിപ്പിച്ചപ്പോൾ കണ്ടു ബോട്ടിൽ നെറ്റിയിലേക്ക് മുട്ടിച്ച് ചൂരൽ കസേരയിൽ കണ്ണടച്ച് ഇരിക്കുന്ന രുദ്രനെ,, അവന്റെ മുഖത്ത് ഒലിച്ചിറങ്ങിയ കണ്ണീർ പാടുണ്ടായിരുന്നു, ശിവ അവനെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ച് ദാവണിത്തുമ്പിൽ തെരുപിടിച്ച് രുദ്രനെ തന്നെ ഉറ്റ് നോക്കി നിന്നു, ശിവയുടെ സാമിപ്യ മറിഞ്ഞതും രുദ്രൻ പതിയെ മിഴികളുയർത്തി അവളെ രൂക്ഷമായൊന്ന് നോക്കി, അവന്റെ തീഷ്ണമായ നോട്ടത്തിൽ അവളൊന്ന് പതറിപ്പോയി,, "ഹ്മ്മ് എന്താ? എന്താ വേണ്ടത്, ?" ഗൗരവത്തോടെ രുദ്രൻ ചോദിച്ചു,

"അ,,,അത്,, സമയം ഒരുപാട് ആയി,, കിടക്കുന്നില്ലേ,,?" ചെറിയ പതർച്ചയോടെ അവൾ ചോദിച്ചു, "ഇത്രയും നാളും ഞാൻ ഉറങ്ങുന്നത് നോക്കി ആണോ നീ ഉറങ്ങിയിരുന്നത്,, ഏഹ്,," ദേഷ്യത്തോടെ ചാടി എണീറ്റ് അവൻ ചോദിച്ചതും ശിവ പേടിയോടെ രണ്ടടി പിറകിലേക്ക് വേച്ച് പോയി, "ആണോന്ന്,?" വീണ്ടും ഉച്ചത്തിൽ അവൻ ചോദിച്ചതും അവൾ അറിയാതെ അല്ലെന്ന് തലയാട്ടി,, "പിന്നെ എന്തിനാടി നീ ഇങ്ങോട്ട് എഴുന്നളളിയത്,, മനുഷ്യന്റെ മനസ്സമാധാനം കളയാൻ,," ശിവയുടെ മിഴികൾ നിറഞ്ഞു, അവൾ വിതുമ്പുന്ന ചുണ്ടുകളോടെ അവനെ ഒന്ന് നോക്കി തിരിഞ്ഞ് മുറിയിലേക്ക് നടന്നു,......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story