ശിവരുദ്ര്: ഭാഗം 33

shivarudhr

എഴുത്തുകാരി: NISHANA

അഭി കുളി കഴിഞ്ഞ് തലയും തോർത്തി മുറിയിലേക്ക് വന്നപ്പോൾ കാണുന്നത് കട്ടിലിൽ എന്തോ ആലോചനയോടെ ഇരിക്കുന്ന മീനുവിനെ ആണ്, അവൻ ചെറുചിരിയോടെ അവളുടെ അടുത്തേക്ക് ചെന്ന് തലക്കൊരു കൊട്ട് കൊടുത്തതും അവൾ ഞെട്ടിക്കൊണ്ട് അഭിയെ നോക്കി, "ഏത് നേരം ഇവിടെ കയറി കറങ്ങാതെ പോയി നാലക്ഷരം പടിച്ചൂടെ നിനക്ക്, ?" ചോദിച്ച് കൊണ്ട് ടവ്വൽ ഹാങ്കറിൽ വിരിച്ച് അവൻ ഒരു ടീഷർട്ടെടുത്തിട്ടു, "ഏത് നേരവും പഠിക്ക് പഠിക്ക് എന്നും പറഞ്ഞ് നടക്കാ കാലൻ, ഞാൻ എന്താ IAS നാണോ പഠിക്കുന്നത്, മര്യാദക്ക് ഒന്ന് റൊമാൻസിക്കാൻ വരുമ്പോഴാ ഇങ്ങേരുടെ ഒരു ഒടുക്കത്തെ പഠിത്തം,,

എന്റെ ഈശ്വരാ ഈ സ്കൂള് കണ്ടു പിടിച്ചവനെ ചാട്ടാവാറ് കൊണ്ട് അടിച്ച് അവിടെ മുളക് അരച്ച് പുരട്ടണം, മനുഷ്യനെ മെനക്കെടുത്താനായിട്ട് ഓരോന്ന് കണ്ടുപിടിച്ച് കൊണ്ട് വന്നോളും,," മീനുവിന്റെ പിറുപിറുക്കൽ കേട്ട് അഭിക്ക് ചിരി വന്നു, അവൻ മിററിലൂടെ അവളെ ഒന്ന് നോക്കി, മുഖം ഒരു കൊട്ടക്കണക്കിന് കയറ്റി വെച്ചിട്ടുണ്ട് പെണ്ണ്, "അഭിയേട്ടാ,,, എന്നാ നമ്മുടെ കല്ല്യാണം,,?" വീർപ്പിച്ച് വെച്ച മുഖത്തോടെ കടുപ്പത്തിൽ മീനു ചോദിച്ചതും അഭി നെറ്റിചുളിച്ച് അവളെ നോക്കി, "നീ എന്താടി കെട്ടാൻ ഇത്ര മുട്ടിനിൽക്കാണോ,?" അവൻ കുറച്ച് ഗൗരവത്തോടെ അവളെ നോക്കി കൈ കെട്ടി ചുവരിലേക്ക് ചാരി നിന്നു, "ഹാ,, ഞാനെങ്കിലും തിടുക്കം കാണിച്ചില്ലെങ്കിൽ ഇത് ഇങ്ങനെ നീണ്ടു പോകത്തെ ഒളളൂ,,

അല്ല മനുഷ്യാ ഞാൻ അറിയാഞ്ഞിട്ട് ചോദിക്കാണ് നിങ്ങൾക്ക് വേറെ വല്ല സെറ്റപ്പും ഉണ്ടോ,? അത് കൊണ്ടാണോ ഇപ്പൊ കല്ല്യാണം വേണ്ടാന്ന് പറഞ്ഞ് നടക്കുന്നത്,, ? " "ആണെങ്കിൽ" അഭി കുസൃതി ചിരിയോടെ പുരികംപൊക്കി ചോദിച്ചതും മീനു ദേഷ്യത്തോടെ ബെഡിൽ നിന്ന് ചാടി ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു, "ആണെങ്കിൽ എന്താ,, ഞാൻ കോളേജിലെ ഏതെങ്കിലും സാറിനെ വളച്ച് കുപ്പിയിലാക്കി അങ്ങേരേയും പത്ത് കൊച്ചുങ്ങളെയും പ്രസവിച്ച് നിങ്ങളുടെ മുമ്പിലൂടെ ഇങ്ങനെ വിലസി നടക്കും, അത്ര തന്നെ, "

അവനെ പുഛത്തോടെ ഒന്ന് നോക്കി മീനു പറഞ്ഞതും അഭി അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് കഴുത്തിലേക്ക് മുഖം പൂഴ്ത്തി ചുണ്ട് ചേര്‍ത്തു, മീനു ഞെട്ടി തരിച്ച് നിന്നു, അവൾക്ക് തന്റെ ശരീരത്തിലൂടെ തരിപ്പ് പാഞ്ഞ് കയറുന്നത് പോലെ തോന്നി, "അ,,അഭിയേട്ടാ,,," അവൾ വിറയലോടെ അവനെ വിളിച്ചു, അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ഒന്നൂടെ മുറുകി, അവൾ ഏങ്ങലടിച്ച് അവനോട് ചേര്‍ന്നു നിന്നു, അഭിയുടെ ചുണ്ടുകൾ അവളുടെ കഴുത്തിലാകമാനം കുസൃതി കാണിക്കാൻ തുടങ്ങി, അവ കഴുത്തിൽ നിന്നും അവളുടെ ഷോൾഡറിലേക്ക് ഇരച്ചു കയറി, അവൻ പല്ലുകളാൽ ഷോൾഡറിൽ നിന്ന് അവളുടെ ഡ്രസ്സ് മാറ്റി അവിടെ അവന്റെ പല്ലുകൾ താഴ്ത്തി,

മീനു ഒന്ന് ഏങ്ങി കൊണ്ട് ഉയർന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ചു, അഭി പല്ലുകൾ അടർത്തി മാറ്റി അവിടെ ചുണ്ട് പതിപ്പിച്ച് മുഖമുയത്തി അവളെ നോക്കി, അവളുടെ മുഖഭാവം കണ്ട് അവന് ചിരി വന്നു, ചുണ്ടുകൾ കടിച്ച് പിടിച്ച് കണ്ണുകൾ ഇറുകെ അടച്ചാണ് കക്ഷിയുടെ നിൽപ്പ്, മുഖത്ത് നിന്നാണെങ്കിൽ ചോര തൊട്ടെടുക്കാം, അവൻ അവളുടെ മുഖത്തേക്ക് ഒന്ന് ഊതിയതും അവൾ പതിയെ കണ്ണ് തുറന്ന് അവനെ നോക്കി, അവന്റെ കണ്ണുകളിലെ ഭാവവും ചുണ്ടിലെ ചിരിയും തന്നെ തളർത്തുന്നതായി അവൾക്ക് തോന്നി, അഭി അവളെ പൊക്കി എടുത്ത് ടേബിളിലേക്ക് ഇരുത്തി അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകളോട് ചേര്‍ത്ത് ആവേശത്തോടെ നുകർന്നു,

പരസ്പരം മത്സരിച്ച് അവർ അകന്ന് മാറാതെ മാറി മാറി നുണഞ്ഞു, അവന്റെ കൈകൾ അവളുടെ ശരീരത്തിൽ കുസൃതി കാണിച്ച് ദിശയറിയാതെ ഒഴുകി നടന്നു, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ മീനു അഭിയുടെ നെഞ്ചിലേക്ക് കൈ വെച്ച് അവനെ അകറ്റി മാറ്റാൻ നോക്കി, അവൻ അകലുന്നില്ലെന്ന് കണ്ടതും അവൾ അവന്റെ കൈകളിലേക്ക് തന്റെ നഖം ആഴ്ത്തി, അഭി കിതപ്പോടെ അവളിൽ നിന്ന് അകന്ന് മാറി ഒന്ന് നിശ്വസിച്ച് കൈ ഉഴിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി, പെണ്ണ് നിന്ന് കിതപ്പടക്കുകയാണ്, "കണ്ടോ ഈ ചെറിയ ഡോസ് പോലും താങ്ങാൻ കഴിയാത്ത നീ ആണോ കല്ല്യാണം കഴിക്കാൻ നടക്കുന്നത്,,? ഏഹ്,?"

അവളുടെ ചുണ്ടിലെ ചോരത്തുളളി തന്റെ വിരലിനാൽ തുടച്ച് കളഞ്ഞ് ചെറുചിരിയോടെ കൈകൾ മാറിൽ പിണച്ച് കെട്ടി അഭി ചോദിച്ചതും മീനു അവനെ നോക്കി ഒന്ന് ഇളിച്ച് കണ്ണടച്ച് കാണിച്ചു, "ഹ്മ്മ് ഇന്നത്തേക്ക് ഇത്രയും മതി, ഇനിയും എന്റെ കൊച്ച് താങ്ങൂല, കല്ല്യാണത്തിന് മുമ്പ് ഇങ്ങനെ കട്ട് തിന്നുന്നതും വല്ലാത്ത ഒരു സുഖമാ ,, " "ഓഹ് അപ്പൊ കാലാ കാലവും കട്ട് തിന്നാനാണോ ഉദ്ധേശം?" കിതപ്പൊന്നടക്കി അവൾ ചോദിച്ചു, "പിന്നെ,, കെട്ടാൻ നീ ആദ്യം ഒന്ന് മൂക്കട്ടേ എന്റെ ക്ഷിക്കുട്ടീ,," അഭി കുസൃതി ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി പറഞ്ഞതും മീനു അവനെ കൂർപ്പിച്ച് നോക്കി, "മൂത്ത് മൂത്ത് അവസാനം മൂക്കിൽ പല്ല് വരത്തെ ഉളളൂ,,

കിസ്സ് ചെയ്യാൻ ഇനി ഇങ്ങോട്ട് വാ ഞാൻ നിന്ന് തരാം,, " പിറുപിറുത്ത് കൊണ്ട് അവൾ തിരിഞ്ഞ് നടന്നു, അഭി അവൾ പോകുന്നത് ചെറു ചിരിയോടെ നോക്കി തലയാട്ടി തന്റെ പെണ്ണുമായുളള നല്ല നിമിഷങ്ങളോർത്ത് കൊണ്ട് ബെഡിലേക്ക് കിടന്നു, ••••••••••••••• കരഞ്ഞ് തളർന്ന് മയങ്ങിയതായിരുന്നു ശിവ, കാലിൽ തണുപ്പ് തട്ടുന്നതറിഞ്ഞ് അവൾ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ കാണുന്നത് തന്റെ കാൽ ചുവട്ടിലിരിക്കുന്ന രുദ്രനെ ആണ്, അവൾ ഞെട്ടലോടെ എണീറ്റ് അവനെ നോക്കി, കണ്ണൊക്കെ കലങ്ങി ചുവന്നിട്ടുണ്ട്, കൊച്ചു കുട്ടികളെ പോലെ ഏങ്ങി കരയുന്ന രുദ്രനെ അവൾ അത്ഭുതത്തോടെ നോക്കി ഇരുന്നു, കുറച്ച് മുമ്പ് വരെ തന്നോട് ദേഷ്യപ്പെട്ട് കുരച്ച് ചാടിയ ആളാ ഇപ്പൊ ഇരുന്ന് മോങ്ങുന്നത്,

"രുദ്രേട്ടാ,, എന്താ പറ്റിയത്, ? എന്തിനാ കരയുന്നത്, ,?" രുദ്രൻ അവളെ നോക്കി കണ്ണ് തുടച്ച് അവളുടെ അടുത്തേക്ക് ചെന്ന് ഇരു കൈകളും ചെവിയിൽ പിടിച്ചു, "സോറി,, ഞാൻ,, ഞാൻ വഴക്ക്,, പറഞ്ഞതിന്,, കരയിപ്പിച്ചതിന്,, " വാക്കുകൾക്കിടയിലുളള ഇടർച്ചയിൽ തന്നെ അവൾക്ക് മനസ്സിലായി ആള് നല്ല ഫോമിലാണെന്ന്, "എന്നോട് ക്ഷമിക്കോ,," ചുണ്ട് പിളർത്തി കൊച്ചു കുട്ടികളെ പോലെ അവൻ ചോദിച്ചു, ശിവ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു, അവന്റെ ഓരോ ഭാവമാറ്റവും കണ്ട് അവൾക്ക് ചിരി വന്നു, "പറ, എന്നോട് ക്ഷമിക്കോ,,?" അവൻ വീണ്ടും ചോദിച്ചതും ശിവ തലയാട്ടി ചിരിച്ചു, പെട്ടെന്ന് രുദ്രൻ ശിവയുടെ അടുത്തേക്ക് വന്ന് അവളെ കെട്ടിപ്പിടിച്ചു, ശിവ ഞെട്ടി വിറങ്ങലിച്ച് നിന്നു,

"ഞാൻ,, എനിക്ക് അറിയില്ല,, തന്നെ,, തന്റെ ഈ മൂക്കുത്തി,,, കാണുമ്പോ എനിക്ക്,,, അമ്മയേയാ ഓർമ്മ വരുന്നത്,, ആ വേദനയിലാ ഞാൻ,,, തന്നോട് ദേഷ്യപ്പെട്ടത്,, സോറി, എനിക്ക്,, എനിക്ക് ഇഷ്ടാ നിന്നെ,, പക്ഷേ പ്രകടിപ്പിക്കാൻ കഴിയുന്നില്ല, " അവന്റെ കണ്ണുനീർ തന്റെ ഹൃദയത്തെ ചുട്ടു പൊളളിക്കുന്നതായി അവൾക്ക് തോന്നി, അവളുടെ കൈകൾ യാന്ത്രിക മായി അവന്റെ നെറുകിൽ പതിച്ചതും രുദ്രൻ ഒന്ന് ഉയർന്ന് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു, ഒന്ന് പതറി ഏങ്കിലും വീണ്ടും അവൾ അവന്റെ നെറുകിൽ തലോടിക്കൊണ്ടിരുന്നു, അവളുടെ തലോടലിൽ രുദ്രൻ മയങ്ങി, പതിയെ അവളും അവനെ ചേര്‍ത്ത് പിടിച്ച് നിദ്രയെ പുൽകി, •••••••••••••••

രാവിലെ ശിവയാണ് ആദ്യം എണീറ്റത്, തന്റെ മാറിൽ പറ്റിച്ചേർന്ന് കിടക്കുന്ന രുദ്രനെ വാത്സല്യത്തോടെ ഒന്ന് നോക്കി അവന്റെ നെറുകിൽ ചുമ്പിച്ച് ശ്രദ്ധയോടെ അവനെ ബെഡിലേക്ക് കിടത്തി അവൾ ഫ്രഷാവാൻ കയറി, ഫ്രഷായി നരത്തെ ലക്ഷ്മിയമ്മ കൊടുത്ത ഒരു സെറ്റ് സാരി ഉടുത്ത് മുടി കുളിപ്പിന്നലിട്ട് സിന്ദൂരവും ചാർത്തി അവർ പൂജാമുറിയിലേക്ക് നടന്നു, വിളക്ക് വെച്ച് തന്റെ ഭർത്താവിനും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിച്ച് തൊഴുത് അടുക്കളയിലേക്ക് നടന്നു, ലക്ഷ്മിയമ്മ അപാരകുക്കിലായിരുന്നു, ശിവ ചെന്ന് അവരെ കെട്ടിപ്പിടിച്ച് കുറച്ച് സമയം നിന്നു, ലക്ഷ്മിയമ്മ അവളെ അടർത്തി മാറ്റി ആ മുഖത്തേക്ക് ഉറ്റു നോക്കി, "എന്താ ഇങ്ങനെ നോക്കുന്നത്,, ?

ആദ്യായിട്ട് കാണുന്നത് പോലെ,,?" ശിവ അവരെ കൂർപ്പിച്ച് നോക്കി ചോദിച്ചു, "അല്ല ഇന്നലെ ദേവന്റെ കൂടെ അല്ലായിരുന്നോ,, വല്ല പാടോ മറ്റോ ഉണ്ടോ എന്ന് നോക്കിയതാ, ?" അവർ ചിരിയോടെ മറുപടി കൊടുത്തു, "പോ അമ്മേ,," അവൾ ചിണുങ്ങി അവരുടെ നെഞ്ചിലേക്ക് ചാഞ്ഞു, അവളുടെ മുഖത്തെ തെളിച്ചം കണ്ട് അവർ പുഞ്ചിരിയോടെ അവളുടെ നെറുകിൽ തലോടി, പിന്നീട് രണ്ട് പേരും ചേര്‍ന്ന് രാവിലത്തേക്കുളള തൊക്കെ ഒരു വിധം ഒതുക്കി എടുത്തു, ഇഡ്ലിയും സാമ്പാറും ചട്നിയും റെഡിയാക്കി ടേബിളിലേക്ക് വെച്ച് രുദ്രനുളള കോഫിയുമായി ശിവ മുറിയിലേക്ക് നടന്നു, ശിവ മുറിയിലേക്ക് ചെന്നപ്പോ കണ്ടു ജോഗിങ്ങിന് പോകാൻ റെഡിയായി നിൽക്കുന്ന രുദ്രനെ,, അവളെ കണ്ട ഭാവം പോലും കാണിക്കാതെ അവൾ ടേബിളിൽ നിന്ന് ഫോണുമെടുത്ത് അവളെ കടന്ന് പുറത്തേക്ക് പോയി,.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story