ശിവരുദ്ര്: ഭാഗം 34

shivarudhr

എഴുത്തുകാരി: NISHANA

"ശ്ശൊ,,, കഷ്ടായിപ്പോയി,, " "എന്റെ ബലമായ സംശയം ഏട്ടന് മറ്റേ അന്യന്റെ ഭാത കയറിയിട്ടുണ്ടെന്നാ,, അതല്ലേ രാത്രി സോറി ഒക്കെ പറഞ്ഞിട്ട് രാവിലെ ഏട്ടത്തി പിറകെ നടന്നിട്ടും മൈന്റ് പോലും ചെയ്യാതെ പോയത്,," "എനിക്ക് തോന്നുന്നത് ഏട്ടൻ അഭിനയിക്കാവുംന്നാ,, ഇത് വരെ ഗൗരവത്തോടെ നടന്നിട്ട് ഇന്നലെ കുടിച്ച് ലക്ക് കെട്ട് ക്ഷമ ചോദിച്ചു എന്നൊക്കെ പറഞ്ഞാ അത് ഏട്ടന് കുറച്ചിലല്ലെ,," തലേന്നത്തെ വിവരങ്ങൾ ഉണ്ണിയോടും മീനുവിനോടും വിവരിച്ചപ്പോൾ തുടങ്ങിയ ചർച്ചയാണ് രണ്ടും കൂടി,

ശിവ താടക്കും കൈ കൊടുത്ത് രണ്ടിന്റെയും സംസാരം ശ്രദ്ധിച്ച് ഇരിക്കാണ്, "അങ്ങനെ ആണെങ്കിൽ ഏട്ടന്റെ സ്നേഹം പുറത്ത് കൊണ്ട് വരാനാണ് ശ്രമിക്കേണ്ടത്," "പക്ഷേ എങ്ങനെ,,?" "ആലോചിക്കാം,," ആലോചനയോടെ രണ്ടും കൂടി ഇരിക്കുന്നത് കണ്ട് ബോറടിച്ച് ശിവ പുറത്തേക്ക് ഇറങ്ങി, ഇളം കാറ്റിൽ തന്റെ നാസികയിൽ പതിച്ച ഇലഞ്ഞിപ്പൂക്കളുടെ ഗന്ധത്തെ അവൾ കണ്ണടച്ച് തന്നിലേക്ക് ആവാഹിച്ചു,

പതിയെ കണ്ണ് തുറന്ന് അവൾ മുറ്റത്തെ ഇലഞ്ഞി മരത്തിനടുത്തേക്ക് ചുവട് വെച്ചു, നിലത്ത് വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ കുനിഞ്ഞ് തന്റെ ഉളളം കയ്യിലെടുത്ത് അവൾ വീണ്ടും ആ ഗന്ധത്തെ തന്നിലേക്ക് ആവാഹിച്ചു, ഒരു ഓല നാരെടുത്ത് പൂക്കൾ അതിൽ കോർത്തെടുത്ത് മാലയാക്കി അതുമായി അവൾ അകത്തേക്ക് നടന്നു, ഹാളിൽ ആലോചനയോടെ ഇരിക്കുന്ന മീനുവിനെയും ഉണ്ണിയേയും ഒന്ന് നോക്കി അവൾ ലക്ഷ്മിയമ്മയുടെ മുറിയിലേക്ക് നടന്നു,

അലക്കിയ തുണികൾ മടക്കി വെക്കുന്ന അവരെ പിറകിലൂടെ അവൾ കെട്ടിപ്പിടിച്ചു, "അമ്മേ,," കൊഞ്ചലോടെ അവൾ വിളിച്ചതും ചിരിയോടെ ലക്ഷ്മിയമ്മ അവളുടെ കവിളിലൊന്ന് തട്ടി, "എന്തായി,, നിന്റെ കെട്ടിയോനെ വളക്കാനുളള ഐഡിയ വല്ലതും കിട്ടിയോ,,?" ലക്ഷ്മിയമ്മ ചിരിയോടെ ചോദിച്ചു, "ആവോ,, രണ്ടും കൂടി ഭയങ്കര ആലോചനയിലാണ്,, എന്താവുമോ എന്തോ,," ഒന്ന് നെടുവീപ്പിട്ട് അവൾ പറഞ്ഞു, "അല്ല ഇതെന്തിനാ ഈ പൂക്കൾ കൊണ്ട് മാല ഉണ്ടാക്കിയത്,,"

അവളുടെ കയ്യിലേക്ക് നോക്കി അവർ അത്ഭുതത്തോടെ ചോദിച്ചു, "ആഹ് മുറ്റത്തുളള ആ ഇലഞ്ഞി മരത്തിന് ചുവട്ടിൽ നിന്നും പൊറുക്കി എടുത്തതാ,, എന്തൊരു വാസനയാന്നറിയോ ഇതിന്,, അമ്മ എനിക്കിത് മുടിയിൽ ചൂടിത്തരോ,,?" അവളുടെ കൊഞ്ചലോടെയുളള ചോദ്യം കേട്ട് ഒന്ന് ചിരിച്ച് അവർ ആ പൂക്കൾ അവളുടെ മുടിയിൽ ചൂടിക്കൊടുത്തു, അവൾ കൊച്ചു കുട്ടികളെ പോലെ തല രണ്ട് സൈഡിലേക്കും തിരിച്ച് പൂ മാല ആട്ടി കൊണ്ടിരുന്നു,, "ദേവനും കൊച്ചു കുട്ടി ആയിരുന്നപ്പോൾ ഒത്തിരി ഇഷ്ടമായിരുന്നു ഈ പൂക്കൾ,

അന്ന് അവൻ പൂക്കൾ ബെഡിൽ വിതറി അതിലായിരുന്നു കിടക്കാറ്, വലുതായപ്പോൾ ആ ശീലങ്ങളൊക്കെ മാറി, " പറയുന്നതോടൊപ്പം അവർ തുണികൾ മടക്കി കബോടിലേക്ക് വെച്ചു, ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, അവൾ ലക്ഷ്മിയമ്മയുടെ കവിളിൽ മുത്തി കൊണ്ട് ഹാളിലേക്ക് ഓടി,, "ആഹ്,, ഏട്ടത്തി ഐഡിയ കിട്ടിട്ടോ,," ശിവയെ കണ്ടതും മീനുവും ഉണ്ണിയും സന്തോഷത്തോടെ അവളുടെ അടുത്തേക്ക് ചെന്നു, ശിവ ഇരുവരെയും സംശയത്തോടെ നോക്കി,

"ഏട്ടന്റെ പ്രശ്ണത്തിന് കാരണം എന്താ,, ഈ മുക്കുത്തി, ഇത് കാണുമ്പോ അല്ലെ ഏട്ടന് ദേഷ്യം വരുന്നത്, അത് കൊണ്ട്,," ഉണ്ണി "അത് കൊണ്ട്,,?" ശിവ കണ്ണ് കൂർപ്പിച്ച് ഇരുവരെയും നോക്കി, "അത് കൊണ്ട് ഈ മൂക്കുത്തി നമ്മൾ ഊരി വെക്കുന്നു,," അവളുടെ മുക്കുത്തിയിൽ ചെറുതായി തട്ടി മീനു പറഞ്ഞതും ശിവ അവരെ കപട ദേഷ്യത്തോടെ ഒന്ന് നോക്കി,

"ഇതാണോപ്പോ രണ്ടും കൂടി ആലോചിച്ച് ഉണ്ടാക്കിയത്,, പിന്നെ മുക്കുത്തി ഊരി വെച്ചാൽ രുദ്രേട്ടൻ എന്നെ സ്നേഹിക്കോ,, ഓരോ പൊട്ടത്തരവുമായി വന്നോളും,," രണ്ടിനേയും തുറിച്ച് നോക്കി ശിവ തിരിഞ്ഞപ്പോഴാണ് പിറകിൽ ചിരിയോടെ നിൽക്കുന്ന ലക്ഷ്മിയമ്മയെ കണ്ടത്, "അവര് പറഞ്ഞത് അങ്ങനെ തളളിക്കളയണ്ട മോളേ,, ഒന്ന് പരീക്ഷിച്ച് നോക്ക്,, ദേവന് ഈ നീലക്കൽ മുക്കുത്തിയോട് വല്ലാത്ത ഇഷ്ടമാണ്, നീലക്കൽ മുക്കുത്തിയുളള പെണ്ണിനെയെ കെട്ടൂ എന്ന് പറഞ്ഞ് പണ്ട് അവൻ നടന്നിരുന്നു,

അതിന് കാരണം സുമിത്ര ആണ്, അവളുടെ ഭംഗി ആ മുക്കുത്തിയിലാണെന്നായിരുന്നു അവന്റെ വാദം, പിന്നെ അത് കാണുമ്പോ അവന് സുമിത്രയെ ഓർമ്മ വരുന്നുണ്ടെങ്കിൽ അതിന് കാരണവും ഈ മുക്കുത്തി ആണ്, അതൊന്ന് അഴിച്ച് മാറ്റി നോക്ക് എന്താണ് അവന്റെ പ്രതികരണമെന്ന്, " ശിവയുടെ നെറുകിൽ തലോടിക്കോണ്ട് അവർ നിറഞ്ഞ കണ്ണുകൾ തുടച്ച് കിച്ചണിലേക്ക് പോയി, "അതാണ് ചേച്ചിക്കുട്ടി ഒന്ന് പരീക്ഷിച്ച് നോക്കുന്നതിൽ തെറ്റില്ലല്ലോ,,"

ശിവ ആലോചനയോടെ മുക്കുത്തിയിൽ തലോടി ഒന്ന് തലയാട്ടി മുറിയിലേക്ക് നടന്നു, ••••••••••••••••••• "വിഷ്ണു എന്താ നിന്റെ തീരുമാനം, ഇതിപ്പോ രണ്ട് ദിവസമായി ഇങ്ങനെ ചടഞ്ഞ് കൂടി,, അവന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയപ്പോഴേക്ക് നീ നന്നായതാ…....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story