ശിവരുദ്ര്: ഭാഗം 35

shivarudhr

എഴുത്തുകാരി: NISHANA

"ഡി,," ഒന്ന് മയങ്ങി വരുന്നതിനിടയിലാണ് രുദ്രന്റെ അലർച്ച കേട്ടത്, ശിവ ഞെട്ടി കണ്ണുകൾ വലിച്ച് തുറന്നപ്പോൾ തന്റെ തൊട്ടടുത്ത് ദേഷ്യത്തോടെ നിൽക്കുന്ന രുദ്രനെ കണ്ട് ഒന്ന് വിറച്ച് പെട്ടെന്ന് എണീറ്റു, "നിന്റെ മുക്കുത്തി എവിടെ,," ചോദ്യത്തിലെ ഗൗരവം മനസ്സിലായി എന്ത് പറയണമെന്ന് അറിയാതെ ഒന്ന് പരുങ്ങി, പിന്നെ ഉണ്ണിയെ മനസ്സിൽ ധ്യാനിച്ച് കണ്ണടച്ച് തുറന്നു, 'എന്ത് സംഭവിച്ചാലും പതറരുതെന്ന' അവന്റെ വാക്കുകൾ ഓർത്തു, "ചോദിച്ചത് കേട്ടില്ലേ,," വീണ്ടും ഗൗരവം, "ഞാനത് ഊരി വെച്ചു," അലസമായി പറഞ്ഞൊപ്പിച്ച് അവൾ പുതപ്പെടുത്ത് തലവഴി മൂടി കിടന്നു , പെട്ടെന്ന് രുദ്രൻ പുതപ്പ് വലിച്ചെടുത്ത് നിലത്തേക്ക് എറിഞ്ഞു, ശിവ മിഴിച്ച് അവനെ നോക്കി,

ആള് ദേഷ്യത്തിൽ മുഖമൊക്കെ ചുവപ്പിച്ച് നിൽക്കുന്നുണ്ട്, "മര്യാദക്ക് പോയി ആ മുക്കുത്തി എടുത്ത് ഇടെടി, ," അത് ഒരു അലര്‍ച്ച ആയിരുന്നു, . ശിവ പേടിയോടെ തലയാട്ടി പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് ഇറങ്ങി വാഡ്രോബിൽ നിന്ന് ഒരു കുഞ്ഞ് ചെപ്പെടുത്ത് അതിൽ നിന്നും അഴിച്ച് വെച്ച മുക്കുത്തി എടുത്ത് മിററിന് മുമ്പിൽ നിന്ന് ഇടാൻ തുടങ്ങി, വെപ്രാളത്തോടെ അവള് മുക്കുത്തി ഇടുന്നത് കണ്ട് രുദ്രന് ചിരി വന്നു, അതെ ചിരിയോടെ അവൻ ശിവക്ക് അടുത്തേക്ക് ചെന്ന് അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി മുക്കുത്തി വാങ്ങി പതിയെ അത് അണിയിച്ച് കൊടുത്തു, ശിവ പിടച്ചിലോടെ അവനെ നോക്കി, രുദ്രൻ ചിരിയോടെ അവളെ നോക്കി,

ആ മൂക്കുത്തിയിൽ ചുണ്ടുകൾ ചേർക്കാൻ വല്ലാത്ത കൊതി തോന്നി, അവന്റെ മുഖം ആ മൂക്കുത്തിയിലേക്ക് അടുത്തതും ശിവ പിടച്ചിലോടെ കണ്ണുകൾ ഇറുകെ അടച്ചു, അവൾക്കടുത്തേക്ക് മുഖം തിരിച്ചപ്പോഴാണ് അവളിൽ നിന്ന് ഒരു ഗന്ധം തന്നെ പൊതിയുന്നതായി അവന് മനസ്സിലായത്, കണ്ണുകളടച്ച് ഇരു കൈകളും അവളുടെ ഷോൾഡറിൽ പിടിച്ച് അവളിൽ നിന്നും ഉയരുന്ന ആ ഇലഞ്ഞിപ്പൂക്കളുടെ ഗന്ധത്തെ അവൻ ആവാഹിച്ചെടുത്തു, അവന്റെ മുഖം അവളുടെ മുടിയിൽ കെട്ടിവെച്ച ഇലഞ്ഞി പൂക്കളിൽ പതിഞ്ഞു, രുദ്രന്റെ പ്രവർത്തിയിൽ ശിവ പിടഞ്ഞ് പോയി, എസി തണുപ്പിലും അവൾ വിയർത്തൊലിച്ചു,

അവളിൽ നിന്നും മുഖം ഉയര്‍ത്തി അകന്ന് മാറി രുദ്രൻ അവളെ നോക്കി, കണ്ണ് രണ്ടുംഇറുക്കി അടച്ച് ചുണ്ടുകൾ കടിച്ച് പിടിച്ച് നിൽക്കുന്ന അവളെ കാണെ പേരറിയാത്തൊരു വികാരം തന്നെ പൊതിയുന്നതായി അവന് തോന്നി, "ശിവ,," ആദ്യമായി വാത്സല്യത്തോടെ അത്രയതികം സ്നേഹത്തോടെ രുദ്രൻ അവളുടെ കവിളിൽ തട്ടി വിളിച്ചതും അവൾ പതിയെ കണ്ണ് തുറന്നു, "എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് നമുക്ക് ബാൽക്കണിയിലേക്ക് നിൽക്കാം,," അവൻ പ്രതീക്ഷയോടെ അവളെ നോക്കി ബാൽക്കണിയിലേക്ക് നടന്നതും അവളും സംശയത്തോടെ അവന്റെ പിറകെ നടന്നു, റൈലിങ്ങിൽ പിടി മുറുക്കി പുറത്തേക്ക് മിഴികളോടിച്ച് എങ്ങനെ സംസാരിച്ച് തുടങ്ങുമെന്നാലോചിച്ച് നിൽക്കുകയായിരുന്നു രുദ്രൻ,

അവനടുത്ത് തന്നെ ശിവയും വന്ന് നിന്നു, രണ്ട് പേരും പരസ്പരം സംസാരിക്കാതെ പുറത്തേക്ക് നോക്കി നിന്നു, അവസാനം നിശബ്ദതയെ ബേദിച്ച് രുദ്രൻ സംസാരിച്ച് തുടങ്ങി, " കുട്ടിക്കാലം മുതലെ എന്റെ വീക്നസാണ് അമ്മേടെ നീലക്കൽ മൂക്കുത്തി, അമ്മയുടെ മടിയിൽ കിടക്കുമ്പോഴൊക്കെ എന്റെ കൈകൾ ആ മൂക്കുത്തിയിലായിരിക്കും, തന്നെ ഞാൻ ആദ്യമായി കണ്ടപ്പോൾ ആദ്യം എന്റെ മിഴികളുടക്കിയത് ഈ മൂക്കുത്തിയിലാണ്,, എന്താണെന്ന് അറിയില്ല ഈ നീലക്കൽ മുക്കുത്തിയോട് വല്ലാത്ത ഇഷ്ടമാണ്, ഒരു തരം ഭ്രാന്ത്,, " പറയുന്നതോടൊപ്പം രുദ്രനൊന്ന് ചിരിച്ചു, ശിവ അവനെ തന്നെ നോക്കി നിന്നു, ആദ്യമായാണ് ഇങ്ങനെ ഒരു ഭാവത്തിൽ, ഇത്രയും അടുത്ത്,

ഇത്രയും സൗമ്യതയിൽ തന്നോട് സംസാരിക്കുന്നത്, "തന്നെ കുറിച്ച് ഞാൻ ആദ്യം പറഞ്ഞത് അമ്മയോടാണ്, അന്ന് അമ്മ മൂക്കുത്തിയുടെ കാര്യം പറഞ്ഞ് എന്നെ ഒരുപാട് കളിയാക്കിയിരുന്നു,, 'അത് നന്നായി എന്റെ കാലശേഷവും നിനക്ക് നിന്റെ ഭാര്യയുടെ മടിയിൽ കിടന്ന് മൂക്കുത്തിയിൽ കളിക്കാലോ' എന്ന് പറഞ്ഞ് അമ്മ പൊട്ടിച്ചിരിച്ചിരുന്നു, " രുദ്രൻ കണ്ണടച്ച് പഴയ ഓർമ്മകളെ ഓർത്തെടുത്തു, ആ ഓര്‍മ്മയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു, "താൻ എന്റെ അടുത്തേക്ക് വരുമ്പോ എന്റെ നോട്ടം ഈ മൂക്കുത്തിയിൽ ഉടക്കുമ്പോഴൊക്കെ അമ്മയുടെ ആ വാക്കാണ് ഓർമ്മ വരിക, അതിന്റെ കൂടെ അമ്മയുടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന മൂക്കുത്തിയും,"

രുദ്രൻ റൈലിങ്ങിൽ പിടി മുറുക്കി കണ്ണടച്ച് തന്റെ സങ്കടത്തെ അടക്കാൻ ശ്രമിച്ചു, അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ ശിവക്ക് മനസ്സിലായി അവൻ അനുഭവിക്കുന്ന മാനസിക സമ്മർദം, അവൾ അവന്റെ കൈകൾക്ക് മുകളിലേക്ക് അവളുടെ കൈകൾ ചേര്‍ത്ത് പിടിച്ചു, രുദ്രൻ കണ്ണുകൾ വലിച്ച് തുറന്ന് അവളെ നോക്കി പെട്ടെന്ന് തന്നെ അവളെ കെട്ടിപ്പിടിച്ച് അവളുടെ മാറിലേക്ക് മുഖം അമർത്തി കിടന്നു, ശിവ ഒന്ന് ഞെട്ടി എങ്കിലും അവന്റെ മാനസികാവസ്ഥ അറിയുന്നത് കൊണ്ട് തന്നെ പതിയെ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു, കുറച്ച് നേരം രുദ്രൻ അങ്ങനെ തന്നെ കിടന്നു, അവളുടെ തലോടലിൽ തന്റെ മനസ്സ് ശാന്തമാവുന്നതായി അവന് തോന്നി,

അൽപ സമയത്തിന് ശേഷം അവൻ തെല്ല് ജാള്യതയോടെ അവളിൽ നിന്നും അകന്ന് മാറി, "സോറി " ചുണ്ട് ചുളുക്കി ചെവിയിൽ കൈ പിടിച്ച് അവൻ പറഞ്ഞതും ശിവ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു, രണ്ട് പേരും ചമ്മലോടെ പുറത്തേക്ക് തന്നെ മിഴികളോടിച്ച് നിന്നു, "ശിവ" അൽപ സമയത്തിന് ശേഷം രുദ്രൻ വീണ്ടും സംസാരിച്ചു തുടങ്ങി, "ശിവ എനിക്ക്,, എനിക്ക് കുറച്ച് സമയം വേണം, എല്ലാമൊന്ന് പെരുത്തപെടാൻ നമ്മുടെ ജീവിതത്തിൽ പ്രശ്ണങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോവണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്, അത് കഴിഞ്ഞ് നമുക്ക് ജീവിച്ചു തുടങ്ങാം പ്രശ്ണങ്ങളൊന്നുമില്ലാതെ,, അത് വരെ നമുക്ക് നല്ല ഫ്രണ്ട്സായി ഇരിക്കാം,, "

രുദ്രൻ പ്രതീക്ഷയോടെ ശിവയെ നോക്കി, അവളുടെ മുഖത്തെ പുഞ്ചിരി കണ്ട് തെല്ലൊരു ആശ്വാസത്തോടെ അവൻ ആ കൈകളിൽ പിടിച്ചു, "അപ്പൊ എങ്ങനെയാ കിടക്കല്ലേ,, സമയം ഒരുപാട് ആയി" രുദ്രൻ ചോദിച്ചതും ശിവ തലയാട്ടി സമ്മതിച്ചു, രണ്ട് പേരും മുറിയിലേക്ക് നടന്നു, മുറിയിലെത്തിയതും ശിവ എവിടെ കിടക്കുമെന്ന സംശയത്തോടെ രുദ്രനെ നോക്കി, അവളുടെ നോട്ടതിന് അർത്ഥം മനസ്സിലായത് പോലെ അവൻ കണ്ണടച്ച് കാണിച്ചു, "ഒന്നിച്ച് ഒരു ബെഡിൽ കിടക്കുന്നതിന് എനിക്ക് പ്രത്യേഗിച്ച് പ്രശ്ണങ്ങളൊന്നുമില്ല, തനിക്കും കുഴപ്പ മില്ലെങ്കിൽ നമുക്ക് ഒന്നിച്ച് കിടക്കാം,, അല്ലെങ്കിൽ,,,"

രുദ്രനൊന്ന് നിർത്തി സോഫയിലേക്ക് മിഴികളോടിച്ചതും ശിവ പെട്ടെന്ന് തന്നെ ബെഡിലേക്ക് കിടന്ന് ഒരു സൈഡിലേക്കായി ഒതുങ്ങി കിടന്നു, "സോറി സോഫയിൽ കിടന്നാൽ എനിക്ക് ഉറക്കം കിട്ടില്ല, രുദ്രേട്ടൻ ഇവിടെ കിടന്നോ,, എനിക്ക് പ്രത്യേഗിച്ച് കുഴപ്പം ഒന്നും ഇല്ല, " അവളുടെ കിടത്തം കണ്ട് മിഴിച്ച് നിൽക്കുന്ന രുദ്രനോട് പറഞ്ഞ് കൊണ്ട് ശിവ തലവഴി പുതപ്പെടുത്ത് മൂടി കിടന്നു, രുദ്രൻ ചിരിയോടെ തലയാട്ടി അവളുടെ മറു സൈഡിലേക്ക് കയറി കിടന്നു, •••••••••• രാവിലെ തന്നെ മീനു ഒരുക്കത്തിലാണ്, റെഡ് ചില്ലീ കളർ ദാവണി ചുറ്റി കണ്ണുകൾ വാലിട്ടെഴുതി മുടി പിന്നി ഒരു വശത്തേക്ക് ഇട്ട് മുല്ലപ്പൂ ചൂടി ഒരു നാടൻ പെൺകുട്ടിയെ പോലെ അവൾ ഒരുങ്ങി അടുക്കളയിലേക്ക് ചെന്ന് ലക്ഷ്മിയമ്മ ഉണ്ടാക്കി വെച്ച കോഫി ഒരു കപ്പിലേക്ക് പകർന്ന് അഭിയുടെ മുറിയിലേക്ക് നടന്നു,

അവളുടെ പോക്ക് കണ്ട് ലക്ഷ്മിയമ്മയും ഉണ്ണിയും മുഖത്തോട് മുഖം നോക്കി താടക്കും കൈ കൊടുത്ത് ചെയറിലേക്ക് ഇരുന്നു, പെണ്ണ് ഇന്നലെ ഉറങ്ങുന്നതിനിടയിൽ വിളിച്ചുണർത്തി അഭി പെട്ടെന്ന് തന്നെ കല്ല്യാണം കഴിക്കാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോ ഉറക്കപ്പിച്ചിൽ താൻ എന്തൊക്കെയോ പറഞ്ഞിരുന്നു, എന്താണെന്ന് ഓർമ്മ പോലും ഇല്ല, രാവിലെ കാണുന്നത് അവളുടെ ഈ കോലം കെട്ടലും, "എന്താവുമോ എന്തോ,,?" ഉണ്ണി ഒന്ന് നെടുവീപ്പിട്ടു, "ഞാൻ ആലോചിക്കുന്നത് അഭിയെ കുറിച്ചാ,, ഇതൊക്കെ അനുഭവിക്കാൻ ആ ചെക്കൻ എന്ത് തെറ്റാണാവോ ചെയ്തത്," മീനു പോയ വഴിയെ മിഴികളോടിച്ച് ലക്ഷ്മിയമ്മ നെടുവീപ്പിട്ടു,

അതിനെ അനുകൂലിച്ച് ഉണ്ണി തലയാട്ടി, ഓഫീസിലേക്ക് പോവാനുളള തയ്യാറെടുപ്പിലായിരുന്നു അഭി, ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഷർട്ടിന്റെ ബട്ടൻ ഇടുന്നതിനിടയിൽ അവൻ മിററിലൂടെ നോക്കി, അവിടെ നാണത്തോടെ തലതാഴ്ത്തി നിൽക്കുന്ന മീനുവിനെ കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു, അവൻ അവളെ അടിമുടി ഒന്ന് നോക്കി, "നീ എങ്ങോട്ടാ വല്ല നാടകത്തിലും അഭിനയിക്കാൻ പോവുന്നുണ്ടോ,,?" ഷർട്ടിന്റെ കൈ തെരുത്ത് വെച്ച് അവളുടെ അടുത്തേക്ക് ചെന്ന് അഭി ചോദിച്ചു കൊണ്ട് മീനുവിന്റെ കയ്യിലെ കോഫിക്കപ്പ് വാങ്ങി കുടിച്ചു മീനു ദേഷ്യത്തോടെ അവനെ പല്ലിറുമ്പി നോക്കി ദാവണി ഇടുപ്പിൽ കുത്തി അഭിയെ തുറിച്ച് നോക്കി,

"രാവിലെ തന്നെ കുളിച്ച് ഈ വേഷവും വാരിച്ചുറ്റി ഞാൻ ഇങ്ങോട്ട് വന്നത് ഈ വാക്ക് കേൾക്കാൻ വേണ്ടി ആണോ,,?" "പിന്നെ എന്തിനാ വന്നത്,,?" പുറത്തേക്ക് വന്ന ചിരി കടിച്ച് പിടിച്ച് ഇരു പുരികവും പൊക്കി അഭി ചോദിച്ചതും മീനു ഒന്ന് ഞെട്ടി, 'പറഞ്ഞത് പോലെ ഞാൻ ഇപ്പൊ എന്തിനാ വന്നത്,,' മീനു താടക്കും കൈ കൊടുത്ത് ആലോചിച്ചു, ആഹ് അതെ അത് തന്നെ,, വശീകരണം,, അഭിയേട്ടനെ വഷീകരിക്കാനല്ലേ ഞാൻ വന്നത്, ഉണ്ണി പറഞ്ഞത് പോലെ അഭിയേട്ടനെ വശീകരിച്ച് വശീകരിച്ച് ഞാനില്ലാതെ ഒരു നിമിഷവും പറ്റില്ലെന്നുളള അവസ്ഥയിൽ എത്തിക്കും, പിന്നെ കാര്യങ്ങളൊക്കെ സിമ്പിളല്ലേ,,

എന്നോടുളള സനേഹം ഭ്രാന്ത് ആയി അഭിയേട്ടൻ എന്നെ പെട്ടെന്ന് തന്നെ കെട്ടും, കെട്ടി കഴിഞ്ഞാൽ പിന്നെ എനിക്ക് കോളേജിൽ പോവേണ്ടല്ലോ,, ആലോചനയോടെ മീനു തിരിഞ്ഞതും അവളുടെ തൊട്ട് പിറകിൽ കൈ കെട്ടി നിൽക്കുന്ന അഭിയെ കണ്ട് ഒന്ന് ഞെട്ടി എങ്കിലും പിന്നെ വശ്യമായി ഒന്ന് ചിരിച്ച് അവന്റെ കൈ എടുത്ത് അവളുടെ ഇടുപ്പിലേക്ക് വെച്ച് അവന്റെ കാലിൽ ചവിട്ടി നിന്ന് കഴുത്തിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ചു, മീനുവിന്റെ പെട്ടെന്നുളള ഭാവമാറ്റത്തിൽ അഭി ഞെട്ടി കണ്ണ് മിഴിച്ച് നിന്നു, ....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story