ശിവരുദ്ര്: ഭാഗം 36

shivarudhr

എഴുത്തുകാരി: NISHANA

മീനുവിന്റെ പെട്ടെന്നുളള ഭാവമാറ്റത്തിൽ അഭി ഞെട്ടി കണ്ണ് മിഴിച്ച് നിന്നു, മീനു അവന്റെ ഭാവമാറ്റം കണ്ട് ഉളളാലെ ഊറിച്ചിരിച്ച് അഭിയുടെ കണ്ണുകളിൽ മാറി മാറി ചുംബിച്ചു, പതിയെ അവന്റെ മുഖത്ത് മുഴുവൻ അവൾ അധരങ്ങൾ പതിപ്പിച്ചു, "അഭിയേട്ടാ,, നമുക്ക് എത്രയും പെട്ടെന്ന് കല്ല്യാണം കഴിക്കാം,, ഏഹ്,,?" അവന്റെ കവിളിൽ ചെറുതായി കടിച്ച് അവിടെ നാവ് കൊണ്ട് ഉഴിഞ്ഞ് അവൾ ചോദിച്ചു, അവനിൽ നിന്ന് മറുപടി ഇല്ലെന്ന് കണ്ടതും അവൾ അവന്റെ മീശത്തുമ്പ് കടിച്ച് അവിടുന്ന് ഉയർന്ന് മൂക്കിൻ തുമ്പിലൊന്ന് കടിച്ച് നാവിനാൽ വലയം തീര്‍ത്തു, അഭി ശ്വാസമെടുക്കാൻ പോലും മറന്ന് മിഴിച്ച് നിന്നു, "പറ അഭിയേട്ടാ,, നമുക്ക് കല്യാണം കഴിക്കാം,,?"

ചോദ്യം ആവർത്തിച്ച് അവൾ അവനെ ഇടം കണ്ണിട്ട് നോക്കി, ആള് ഇപ്പോഴും പകച്ച് നിൽക്കുകയാണ്, അവളുടെ ചുണ്ടുകൾ അവന്റെ ചെവിയിലേക്ക് നീങ്ങി, പല്ലും ചുണ്ടും നാവും കൊണ്ട് ചെവിയിൽ ചിത്രപ്പണി ചെയ്ത് അവൾ ചോദ്യം ആവർത്തിച്ചതും അഭി അറിയാതെ തലയാട്ടി പോയി, ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ല, പെണ്ണ് രണ്ടും കൽപിച്ചാ,, പോസിറ്റീവ് മറുപടി കിട്ടിയതും ഇത്രയേ ഉള്ളൂ ഇങ്ങേരെ വളച്ചൊടിക്കാൻ എന്ന ഭാവത്തോടെ അവൾ അവനിൽ നിന്നും അകന്ന് മാറിയതും അഭിയുടെ കൈകൾ അവളുടെ ഇടുപ്പിൽ പിടി മുറുക്കി, ദൈവമേ,, പണി പാളിേയാ,,? മീനു അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ആളെ മയക്കുന്ന ഒരു കുസൃതി ചിരിയുണ്ട് ആ മുഖത്ത്,

"എന്നിൽ ഉറങ്ങി കിടക്കുന്ന കാമദേവനേ വെളളവും വളവും ഇട്ട് വളർത്തിയിട്ട് എന്റെ യക്ഷിക്കുട്ടി ഇത് എവിടെ പോവാ,," ചോദിക്കുന്നതോടൊപ്പം അവന്റെ കൈകൾ മീനുവിന്റെ ഇടുപ്പിലൂടെ മുകളിലേക്ക് അരിച്ചുകയറാൻ തുടങ്ങി, മീനു പൊളളിപ്പിടഞ്ഞു പോയി,, പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്ന് മാറാൻ ശ്രമിച്ചതും അഭി അവളുടെ അരയിൽ തിരുകിയ ദാവണി മെല്ലെ അഴിച്ചെടുത്തു, മീനു കണ്ണും തളളി അവനെ നോക്കി, അവന്റെ മുഖത്തെ ഭാവം കണ്ട് അവൾ ഉമിനീരിറക്കി മെല്ലെ അവനിൽ നിന്ന് അകന്ന് മാറാൻ ശ്രമിച്ചു, അഭി അവളെ ഒന്നൂടെ ചേര്‍ത്ത് പിടിച്ച് ആ കുഞ്ഞു വയറിൽ ഒന്ന് തലോടി, മീനു കണ്ണ് രണ്ടും ഇറുകെ അടച്ച് ചുണ്ട് കടിച്ച് പിടിച്ച് നിന്നു,

അവളുടെ മുഖഭാവം കണ്ട് അഭി ചിരിയോടെ കുനിഞ്ഞ് അവളുടെ വയറിൽ മുഖമിട്ട് ഉരസി, അവന്റെ താടി രോമങ്ങൾ ആ വയറിൽ കുത്തിയതും മീനു ഏങ്ങലോടെ പെരുവിരലിൽ കുത്തി ഉയര്‍ന്നു പോയി, അഭിയുടെ ചുണ്ടുകളും കൈകളും മുകളിലേക്ക് അരിച്ചു കയറി, ഇനിയും ഇങ്ങനെ നിന്നാൽ എല്ലാം കൈ വിട്ട് പോകുമെന്ന് തോന്നിയതും മീനു അവനെ തളളിമാറ്റി തിരിഞ്ഞ് നിന്ന് നെഞ്ചിൽ കൈ വെച്ച് കിതപ്പടക്കി, "എന്ത് പറ്റി,,?" അവളുടെ പിറകിലൂടെ ചെന്ന് ഇരു കൈകൾ കൊണ്ടും ഇടുപ്പിൽ പിടിച്ച് ആ കാതോരം ചെന്ന് ചോദിച്ചു അഭി, മീനു കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ കൈ കരുത്തിന് മുമ്പിൽ തളർന്നു, അഭി അവളെ ചെവിയിൽ ഒന്ന് ഊതി അവിടെ ചുണ്ട് ചേര്‍ത്തു,

മീനു ഒന്ന് പുളഞ്ഞ് പോയി, "നമുക്ക് കല്ല്യാണം കഴിക്കേണ്ടേ,?" സ്വകാര്യം പോലെ ചോദിച്ച് കൊണ്ട് അവൻ ചുണ്ടുകൾ താഴെക്ക് ചലിപ്പിച്ചു, ഈശ്വരാ,, വടി കൊടുത്ത് അടിവാങ്ങിയല്ലോ,,? മീനു ദയനീയതയോടെ അവന്റെ കയ്യിൽ കിടന്ന് പിടഞ്ഞു, ചെക്കൻ വിടാനുളള ഭാവമില്ല, അവന്റെ പല്ലുകൾ കഴുത്തിൽ ചെറുതായി വേദനിപ്പിക്കാനും നാവുകൾ തലോടാനും തുടങ്ങിയതും മീനു തളർന്നു പോയി, അഭി മുഖം ഉയര്‍ത്തി അവളെ ഒന്ന് നോക്കി, "കല്ല്യാണം കഴിക്കേണ്ടേ,?" ചുണ്ടിലൂറിയ ചിരി ഒളിപ്പിച്ച് അവൻ ചോദിച്ചുതും മീനു ചുണ്ട് ചുളുക്കി വേണ്ടെന്ന് തലയാട്ടി, "നീ അല്ലേ നേരത്തെ പറഞ്ഞത് കല്ല്യാണം കഴിക്കാമെന്ന്,, ഏഹ്,,?"

ചോദിച്ച് കൊണ്ട് അവൻ അവളുടെ വയറിൽ ഒന്ന് പിച്ചി,, മീനു ഏങ്ങലോടെ അവന്റെ തോളിൽ പിടി മുറുക്കി, "എനിക്ക്,, കല്ല്യാണം,, കഴിക്കണ്ട,, പഠിച്ചാൽ മതി,,," മീനു പതർച്ചയോടെ പറഞ്ഞൊപ്പിച്ചതും അഭി അവളിൽ നിന്ന് അകന്ന് മാറി, "കല്ല്യാണം കഴിക്കേ വേണ്ട,, ഹ്മ്മ്,," കൈ കെട്ടി അവളുടെ മുഖം ചൂണ്ട് വിരലിനാൽ ഉയര്‍ത്തി ആ കണ്ണുകളിലേക്ക് നോക്കി അഭി ചോദിച്ചതും അവൾ ദയനീയതയോടെ അവനെ നോക്കി വേണ്ടെന്ന് തലയാട്ടി, അവളുടെ ഭാവം കണ്ട് അഭി പൊട്ടിച്ചിരിച്ചു, മീനു പരിഭവത്തോടെ ചുണ്ട് ചുളുക്കി തലതാഴ്ത്തി, "ഡ്രസ്സ് നേരെയിട്ട് പോവാൻ നോക്ക് പെണ്ണേ,, "

അവളെ അടിമുടി നോക്കി കൊണ്ട് അഭി പറഞ്ഞതും അനുസരണയുളള കുട്ടിയെ പോലെ തലയാട്ടി ബെഡിൽ കിടന്ന ദാവണി ഷാൾ വാരിച്ചുറ്റി മീനു പുറത്തേക്ക് ഓടി, "കല്ല്യാണം കഴിക്കാനുളള നേരം ആവുമ്പോൾ ഞാൻ പറയും, അല്ലാതെ അതിന് മുമ്പേ പൊന്ന് മോള് ഇമ്മാതിരി വേലയുമായി ഇറ്റങ്ങിയാൽ പൊന്ന് മോളേ,, നിനക്ക് എന്നെ സഹിക്കാൻ കഴിയില്ല,," അവൾ പോയ വഴിയെ വിളിച്ച് പറഞ്ഞു കൊണ്ട് ചിരിയോടെ അഭി ടേബിളിലിരുന്ന വാച്ച് കെട്ടി ലാപ്പും ഫയൽസും ഒന്നൂടെ ചെക്ക് ചെയ്ത് പുറത്തേക്ക് നടന്നു, സ്റ്റയർ ഇറങ്ങി ഓടി വരുന്ന മീനുവിനെ ഹാളിൽ ടിവി കണ്ട് കൊണ്ട് ഇരിക്കുന്ന ഉണ്ണി നെറ്റിചുളിച്ച് ഒന്ന് നോക്കി,

"നീ എന്താടി ഇങ്ങനെ വാണം വിട്ട പോലെ ഓടുന്നത്, എന്റെ ഐഡിയ ഏറ്റില്ലേ,," ഗമയോടെ സെറ്റിൽ കാൽ കയറ്റി ഇരുന്ന് കൊണ്ട് ഉണ്ണി ചോദിച്ചതും മീനു അവനെ ദേഷ്യത്തോടെ നോക്കി,, "നിന്റെ കോപ്പിലെ ഒരു ഐഡിയ, മനുഷ്യന് അറ്റാക്ക് വരാതിരുന്നത് ഭാഗ്യം,, എന്നെ കൊണ്ട് നീ പറയിപ്പിക്കല്ലേ,, ഇനി മേലാൽ ഇമ്മാതിരി ചീഞ്ഞ ഐഡിയയുമായി എന്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ,," അവന് നേരെ രൂക്ഷമായ നോട്ടം വിട്ട് മീനു ചവിട്ടിത്തുളളി അവളുടെ മുറിയിലേക്ക് നടന്നു, ഉണ്ണി ഒന്നും മനസ്സിലാവാതെ അവൾ പോയ വഴിയെ വായും തുറന്ന് നോക്കി ഇരുന്നു, •••••••••••••••••••

രാവിലെ ശിവ എണീറ്റപ്പോൾ രുദ്രൻ ജോഗിങ് കഴിഞ്ഞ് ഫ്രഷാവാൻ കയറിയിരുന്നു, ശിവ കണ്ണ് തിരുമ്മി ക്ലോക്കിലേക്ക് നോക്കി എട്ട് മണി, തലേന്ന് ലേറ്റായി കിടന്നത് കൊണ്ട് എണീക്കാൻ വൈകിയിരുന്നു, ശിവ പെട്ടെന്ന് തന്നെ ചാടി എണീറ്റ് മുടിയൊക്കെ വാരിച്ചുറ്റി കബോടിൽന്ന് ഡ്രസ്സും എടുത്ത് ഫ്രഷാവാനായി അടുത്ത മുറിയിലേക്ക് പോയി, തലേന്നത്തെ കാര്യങ്ങളൊക്കെ ഓർത്ത് രുദ്രനെ ഫേസ് ചെയ്യാനൊരു ചമ്മൽ, ഫ്രഷായി നേരെ താഴെക്ക് ചെന്നപ്പോ കണ്ടു ഉണ്ണിയോട് എന്തോ ദേഷ്യത്തിൽ സംസാരിച്ച് ചവിട്ടിത്തുളളി പോകുന്ന മീനുവിനെ,,

അവൾ പോയ വഴിയെ നോക്കി വായും തുറന്ന് ഇരിക്കുന്ന ഉണ്ണിക്കരികിലേക്ക് ചെന്ന് ശിവ അവന്റെ തലക്കിട്ടൊന്ന് ചെറുതായി കൊട്ടി, "എന്ത് പറ്റി അടയും ചക്കരയും അടിച്ച് പിരിഞ്ഞോ,, അവള് ദേഷ്യത്തിലാണല്ലോ,," ഉണ്ണി തല ഉഴിഞ്ഞ് ശിവയെ നോക്കി, "ഓഹ് അത് അഭിയേട്ടനെ വളക്കാൻ പോയതായിരുന്നു, വന്നത് ദാ ഇത് പോലെ ചവിട്ടി കുലുക്കിയാണ്, മിക്കവാറും അഭിയേട്ടന്റെ കയ്യിൽ നിന്ന് കനത്തിൽ എന്തെങ്കിലും കിട്ടീട്ടുണ്ടാവും," വാ പൊത്തി പിടിച്ച് ചിരിച്ച് കൊണ്ട് ഉണ്ണി പറഞ്ഞതും ശിവ അവന്റെ ചെവിക്ക് പിടിച്ച് അതികം വേദനിക്കാതെ പിച്ചി, "ഔഹ്,, ഈ ഏട്ടത്തി,," അവൻ ശിവയെ ഒന്ന് കൂർപ്പിച്ച് നോക്കി പുഛത്തോടെ മുഖം തിരിച്ചു,

പെട്ടെന്ന് എന്തോ ഓർത്തത് പോലെ ശിവയെ നോക്കി, ശിവ പുരികംപൊക്കി എന്താണെന്ന് ചോദിച്ചു, "ഈ,, ഈ മുക്കുത്തി ഇന്നലെ അഴിച്ച് വെച്ചതായിരുന്നില്ലെ,, നമ്മുടെ പ്ലാനിന്റെ ഭാഗമായി,, പിന്നെ എന്തെ വീണ്ടും അണിഞ്ഞു, " ചുണ്ട് കൂർപ്പിച്ച് ഉണ്ണി ചോദിച്ചതും ശിവക്ക് തലേന്ന് രാത്രിയിലെ കാര്യങ്ങളൊക്കെ ഓർമ്മ വന്നു, അവൾ ചെറു ചിരിയോടെ ഉണ്ണിയുടെ കവിളിലൊന്ന് തട്ടി, "ഇത് എനിക്ക് എന്റെ ചെക്കൻ അണിയിച്ച് തന്നതാ,," ഉണ്ണിയുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു, അവന്റെ ഭാവം കണ്ട് ശിവ പൊട്ടിച്ചിരിച്ചു, "സത്യായിട്ടും ഏട്ടൻ അണിയിച്ചതാണോ,,? ഏട്ടത്തി ചുമ്മാ പറഞ്ഞതല്ലെ,, ശരിക്കും എന്റെ ഐഡിയ ഏറ്റോ,,

എങ്ങനെയാ ഇത്ര പെട്ടെന്ന് മാറുക,?" അവന്റെ ചോദ്യത്തിന് ശിവ തലേന്നത്തെ കാര്യങ്ങൾ ഒന്ന് ചുരുക്കി വിവരിച്ച് കൊടുത്തു, അവന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു, അവൻ ശിവയെ കെട്ടിപ്പിടിച്ച് പൂജാ മുറിയിലേക്ക് ഓടി ധൈ ദൈവത്തിന് നന്ദി പറയാൻ,, ഇനി എത്രയും പെട്ടെന്ന് അവർ ഒന്നിക്കാനും, ••••••••••••••• ഭക്ഷണം കഴിക്കുമ്പോൾ അഭിയുടെ മിഴികൾ മീനുവിന് നേർക്ക് നീണ്ടു, സാധാരണ വാ തോരാതെ സംസാരിച്ച് ഡൈനിംഗ് ടേബിളിൽ കൊണ്ട് ഉണ്ണിയുമായി അങ്കം നടത്താറാണ് പതിവ്,ഇന്ന് ആൾ സൈലന്റാണ്, അഭി ചിരിയോടെ മിഴികൾ മാറ്റിയപ്പോൾ കണ്ടു തങ്ങളെ രണ്ട് പേരേയും സംശയത്തോടെ മാറി മാറി നോക്കുന്ന നാല് പേരേയും,

അവൻ ഒന്ന് ഇളിച്ച് കാണിച്ച് ചപ്പാത്തി മുഴുവൻ ഒന്നിച്ച് വായിലേക്ക് തിരുകി വെളളവും കുടിച്ച് പെട്ടെന്ന് തന്നെ എണീറ്റു, അവന്റെ പോക്ക് കണ്ട് അവർ നാല് പേരും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു, മീനുവിന്റെ തുറിച്ച് നോട്ടം കണ്ടതും ഒരു വിധം ചിരി അടക്കി അവർ ഭക്ഷണത്തിലേക്ക് കോൺസണ്ട്രേറ്റ് ചെയ്തു, ഭക്ഷണം കഴിച്ച് തീർന്നതും അഭിയും രുദ്രനും ഓഫീസിലേക്ക് ഇറങ്ങി, ലക്ഷ്മിയമ്മയും ശിവയും അടുക്കളയിലേക്കും ഉണ്ണിയും മീനുവും പഠിക്കാനെന്നും പറഞ്ഞ് മുറിയിലേക്കും പോയി, രണ്ടിന്റെയും ഫോണും ടിവിയുടെ റിമോർട്ടും രുദ്രൻ എടുത്ത് വെച്ചത് കൊണ്ട് നിവൃത്തി ഇല്ലാതെ പഠിക്കാനിരുന്നതാണ് രണ്ടും,

ശിവ രണ്ട് പേര്‍ക്കുമുളള ജ്യൂസുമായി വന്നപ്പോൾ ബുക്സെല്ലാം നിരത്തി വെച്ച് അതിന് നടുവിൽ കിടന്ന് ഉറങ്ങുന്ന ഉണ്ണിയേയും മീനുവിനെയും ആണ് കാണുന്നത്, അവൾ തലക്ക് കൈ കൊടുത്ത് രണ്ടിനേയും നോക്കി, പിന്നെ ജഗ്ഗിലെ വെളളമെടുത്ത് രണ്ടിന്റെയും തല വഴി ഒഴിച്ചു, "അയ്യോ,,, ഞാൻ കുളത്തിൽ വീണേ,,," "അയ്യോ,,,സുനാമി " രണ്ടും അലർച്ചയോടെ ചാടി എണീറ്റ് മുഖം കുടഞ്ഞ് നോക്കിയപ്പോ കാണുന്നത് ജഗ്ഗും പിടിച്ച് നിൽക്കുന്ന ശിവയെ ആണ്, "ഏട്ടത്തി,,," "ചേച്ചിക്കുട്ടി,,," തന്നെ നോക്കി ഉണ്ണിയും മീനുവും പല്ലിറുമ്പുന്നത് കണ്ട് ശിവ ഒന്ന് ഇളിച്ച് കാണിച്ച് പുറത്തേക്ക് ഓടി അവൾക്ക് പിറകെ ഉണ്ണിയും മീനുവും,

ശിവ ഹാളിൽ മുഴുവൻ അവരെ ഇട്ട് ഓടിച്ച് പുറത്തേക്ക് ഓടി പിറകെ തന്നെ ജഗ്ഗും പിടിച്ച് ഉണ്ണിയും മീനുവും, അവസാനം ലക്ഷ്മിയമ്മ വന്ന് വഴക്കിട്ട് മൂന്നിനേയും ഓടിച്ച് വിട്ടു, പോകുന്ന പോക്കിൽ ഉണ്ണി ജഗ്ഗിലെ വെളളം ശിവയുടെ മേലേക്ക് ഒഴിച്ച് മുറിയിലേക്ക് ഓടി,, വൈകീട്ട് ലക്ഷ്മിയമ്മ ഉണ്ടാക്കിയ ചക്കപൊരിയും കൊറച്ച് പാരവെച്ചും അടികൂടിയും ഉമ്മത്തിരിക്കുകയായിരുന്നു ശിവയും ഉണ്ണിയും മീനുവും, രുദ്രന്റെ വണ്ടി ഗേറ്റ് കടന്ന് വരുന്നത് കണ്ട് മൂന്നും ഡീസന്റായി ഇരുന്നു, ഫ്രണ്ട് ഡോർ തുറന്ന് അഭിയും രുദ്രനും ഇറങ്ങി, രണ്ടാളുടേയും മുഖത്ത് പതിവിലും സന്തോഷം ഉണ്ട്, രുദ്രൻ ചിരിയോടെ ബാക്കിലെ ഡോർ തുറന്നതും അതിൽ നിന്നും ജീൻസും ടോപ്പും ധരിച്ച ഒരു പെൺകുട്ടി ഇറങ്ങി, "ഇത് ഏതാ ഈ പുതിയ അവതാരം," അവളെ അടിമുടി നോക്കി കൊണ്ട് ഉണ്ണി ചോദിച്ചു, "പവിചേച്ചി,," ശിവയുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു,...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story