ശിവരുദ്ര്: ഭാഗം 37

shivarudhr

എഴുത്തുകാരി: NISHANA

"ഇത് ഏതാ ഈ പുതിയ അവതാരം," അവളെ അടിമുടി നോക്കി കൊണ്ട് ഉണ്ണി ചോദിച്ചു, "പവിചേച്ചി,," ശിവയുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു, "അതേതാ സാധനം,," മീനു പുരികം ചുളിച്ച് സംശയത്തോടെ ചോദിച്ചതും ശിവ ചെറിയ പരിദ്രമത്തോടെ അവളെ നോക്കി, "വിഷ്ണുവേട്ടന്റെ അനിയത്തി,,," ഉണ്ണിയും മീനുവും ഞെട്ടലോടെ ശിവയെ നോക്കി, ശിവ ദാവണിത്തുമ്പ് തെരുപിടിച്ച് ടെൻഷനോടെ പവിയേ നോക്കി നിൽക്കുകയാണ്, ഏട്ടൻ എന്തിനാവും അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്,, ഇവൾ ആ വിഷ്ണുവിന്റെ ആളല്ലേ,, ഏട്ടത്തിയെ ഉപദ്രവിക്കാനാവോ ഈ വരവ്, ഉണ്ണി സംശയത്തോടെ പവിയെ നോക്കി,

കാറിൽ നിന്ന് ഇറങ്ങിയ പവി ശിവയെ കണ്ട് സന്തോഷത്തോടെ അവളുടെ അടുത്തേക്ക് ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു, ശിവ കണ്ണ് മിഴിച്ച് അനങ്ങാനാവാതെ നിന്നു, "നീ എന്താ പെണ്ണേ നിന്റെ ചേച്ചിയെ കണ്ടിട്ടും ഇങ്ങനെ മിഴിച്ച് നിൽക്കുന്നത്, " ശിവയിൽ നിന്ന് അകന്ന് മാറി അവളുടെ കവിളിൽ നുളളി കൊണ്ട് പവി ചോദിച്ചതും ശിവയുടെ മിഴികൾ പേടിയോടെ രുദ്രന് നേരെ നീണ്ടു, അവളുടെ പേടി മനസ്സിലായത് പോലെ രുദ്രൻ ചിരിയോടെ ഇരുമിഴികളും അടച്ച് കാണിച്ചു, "ആമി,," പവി അലിവോടെ ശിവയുടെ നെറുകിൽ തലോടിക്കോണ്ട് നെറ്റിയിൽ ചുംബിച്ച് അവളുടെ കൈകളിൽ മുറുകെ പിടിച്ചു, പവിയുടെ ഈ മാറ്റം ഉൾകൊളളാനാവാതെ മിഴിച്ച് നിൽക്കുകയായിരുന്നു ശിവ,

പണ്ട് അപ്പച്ചിയുടേയും വിഷ്ണുവേട്ടന്റെയും കൂടെ ചേര്‍ന്ന് തന്നെ ഒരുപാട് ഉപദ്രവിച്ചിരുന്ന ആളാ,, പെട്ടന്നുളള ഈ മാറ്റം വിശ്വസിക്കാനാവുന്നില്ല, "ആമി,, ഞാൻ നിന്നെ കാണാൻ വേണ്ടി ആണ് ഇത്രയും ദൂരം വന്നത്, എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കാനുണ്ട്,, വാ നമുക്ക് അപ്പുറത്തേക്ക് മാറി നിൽക്കാം," പവി ശിവയുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു, മീനുവും ഉണ്ണിയും നീരസത്തോടെ അത് നോക്കി നിന്നു, "ഏട്ടനെന്തിനാ ആ സാധനത്തിനെ ഇങ്ങോട്ട് കൊണ്ട് വന്നത്,? അവര് ഏട്ടത്തിയേ ഉപദ്രവിക്കെ മറ്റോ ചെയ്താലോ,,?"

ഉണ്ണി ടെൻഷനോടെ അവർ പോയ വഴിയെ നോക്കി പറഞ്ഞതും അഭി അവന്റെ തലക്കിട്ടൊന്ന് കൊട്ടി, "നീ വിചാരിക്കുന്നത് പോലെ അവൾ അത്ര ഭീഗരി ഒന്നും അല്ല, അവര് സംസാരിക്കട്ടെന്നെ,," രുദ്രൻ പറഞ്ഞ് കൊണ്ട് അകത്തേക്ക് നടന്നു, രുദ്രന് പിറകെ പോകാൻ നിൽക്കുമ്പോഴാണ് അഭി ടെൻഷനോടെ നഖം കടിച്ച് നിൽക്കുന്ന മീനുവിനെ കാണുന്നത്, അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു, "എന്താ ആലോചിക്കുന്നത്, നമ്മുടെ കല്ല്യാണത്തെ കുറിച്ച് ആണോ,,?" മീനുവിന്റെ കാതോരം ചെന്ന് അഭി ചോദിച്ചതും അവൾ പൊളളിപ്പിടഞ്ഞ് തിരിഞ്ഞ് നോക്കി, തന്നെ നോക്കി ചിരിയോടെ മീശ പിരിച്ച് നിൽക്കുന്ന അഭിയേ കണ്ടതും മീനുവിന് രാവിലത്തെ കാര്യങ്ങൾ ഓർമ്മ വന്നു,

അവൾ ഒന്ന് ചുറ്റും നോക്കി, അടുത്തൊന്നും ആരും ഇല്ല, ഉണ്ണിയും ദേവേട്ടനും എപ്പഴാ ഈശ്വരാ പോയത്, "യക്ഷിക്കുട്ടീ,," അവളുടെ കാതോരം ചുണ്ട് ചേര്‍ത്ത് അഭി വിളിച്ചതും മീനു ഷോൾഡറൊന്ന് ചെരിച്ച് അവനിൽ നിന്ന് അകന്ന് മാറി, അഭി അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേര്‍ത്ത് പിടിച്ച് അവളുടെ മിഴികളിലെ പിടച്ചിൽ ആസ്വതിച്ചു, ഇനിയും ഇങ്ങനെ നിന്നാൽ രാവിലത്തേതിന്റെ ബാക്കി തുടങ്ങും എന്ന് തോന്നിയതും മീനു അവനെ തളളിമാറ്റി തിരിഞ്ഞ് നോക്കാതെ അകത്തേക്ക് ഓടി,,, അവളുടെ ഓട്ടം കണ്ട് ചുണ്ട് കടിച്ച് പിടിച്ച് ചിരിയോടെ ശഷർട്ടിന്റെ സ്ലീവ് കയറ്റി വെച്ച് തിരിഞ്ഞതും വാതിലിൽ ചാരി തന്നെ കൂർപ്പിച്ച് നോക്കുന്ന രുദ്രനെ കണ്ട് അഭി ഒന്ന് ഇളിച്ച് കാണിച്ചു,

"ഹ്മ്മ്,, ഇന്ന് രാവിലെ മുതൽ ഞാൻ രണ്ടിനേയും ശ്രദ്ധിക്കുന്നുണ്ട്, അവളെ കാണുമ്പോഴുളള നിന്റെ കളളച്ചിരിയും നിന്നെ കാണുമ്പോഴുളള അവളുടെ പരിഭ്രമവും,, എനിക്ക് മനസ്സിലാവുന്നുണ്ട് എല്ലാം,," അഭിയുടെ വയറിൽ ചെറുതായി ഇടിച്ച് രുദ്രൻ പറഞ്ഞു, അഭി ഒന്ന് ഇളിച്ച് വയറും തടവി മീനു പോയ വഴിയെ മിഴികളോടിച്ച് നിന്നു, ••••••••••••••• ഇലഞ്ഞി മരത്തിനോട് ചേർന്നുളളൂ അര മതിലിൽ ചാരി ഇരിക്കുകയായിരുന്നു ശിവയും പവിത്ര എന്ന പവിയും, രണ്ട് പേർക്കും സ്റ്റാർട്ടിങ് പ്രശ്ണം ഉണ്ടായിരുന്നു, എങ്ങനെ തുടങ്ങുമെന്നറിയാതെ രണ്ട് പേരും ആദ്യം ഒന്ന് വലഞ്ഞു, ഒടുവിൽ മൗനത്തെ ബേതിച്ച് ശിവ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു, "ചേച്ചി,, അപ്പച്ചി,, അപ്പച്ചിക്ക് സുഖം അല്ലേ,,"

"ഹ്മ്മ്,," പവി മൂളിക്കൊണ്ട് തലയാട്ടി,, "ചേച്ചി എങ്ങനെ ഇവിടെ എത്തി,,? എന്നോട് എന്താ സംസാരിക്കാനുളളത്,?" പവി ഒന്ന് നിശ്വസിച്ച് പറഞ്ഞ് തുടങ്ങി,, "കുട്ടിക്കാലത്ത് മറ്റുളളവരുടെ അടിയും വഴക്കും കൊണ്ട് കരയുന്ന നിന്നോട് ആദ്യ മൊക്കെ സഹതാപമായിരുന്നു, അമ്മാവനും അമ്മയും ഒക്കെ നിന്നെ വഴക്ക് പറയുമ്പോൾ ഞാൻ എന്നാൽ കഴിയും വിധം എതിർത്തിരുന്നു, അതിന്റെ പേരിൽ അമ്മയുടെ കയ്യിൽ നിന്ന് കണക്കിന് എനിക്കും കിട്ടിയിരുന്നു, ഓർമ്മയുണ്ടോ അതൊക്കെ,,?" "ഹ്മ്മ്,, ഒന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ,," ശിവ വേദനയോടെ പഴയ കാലം ഓർത്തു, അവളുടെ മിഴികൾ നിറഞ്ഞു,,

"ആദ്യം നിന്നോട് ഉണ്ടായിരുന്ന സഹതാപവും സ്നേഹവും ഒക്കെ പോകെ പോകെ ഇല്ലാതായി, അതിന് കാരണം അഛനും അമ്മയും ആണ്, അവർ നിന്നെ കുറിച്ചുളള വിഷം എന്നിൽ കുത്തി കയറ്റി, പതിയെ നീ എന്റെ ശത്രുവായി,," പവി ഒന്ന് നിശ്വസിച്ച് ശിവയെ നോക്കി, "ഏട്ടൻ നിന്നെ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ സത്യായിട്ടും ഞാൻ അറിഞ്ഞിരുന്നില്ല ആമി അതിൽ വലിയ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന്,, അതൊന്നും അറിയാതെ ഞാനും ആ വിവാഹത്തെ സപ്പോർട്ട് ചെയ്തിരുന്നു, അതിന് കാരണം സഞ്ജുവാണ്" പവി കുറ്റബോധത്തോടെ തലതാഴ്ത്തി, ശിവ ഞെട്ടലോടെ അവളെ നോക്കി, "സജ്ജൂ,,"

"ഹ്മ്മ്,, രണ്ട് വർഷങ്ങൾക്ക് മുമ്പ് അമ്പലത്തിലെ ഉത്സവത്തിന്റെ അന്നാണ് ഞാൻ സഞ്ജുവിനെ കാണുന്നത്, കുറെ ചെറുപ്പക്കാർക്കിടയിൽ കുടുങ്ങിപ്പോയ എന്നെ അവരോട് വഴക്കിട്ട് സഞ്ജു ആണ് രക്ഷപ്പെടുത്തിയത്, അന്ന് മുതൽ ആണ് ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്, ഒരു വർഷത്തോളം ഞാൻ അവനറിയാതെ അവന്റെ പിറകെ നടന്നു, പിന്നീട് ഒരിക്കൽ കൂട്ടുകാരുടെ നിർബന്ധത്തിൽ ഞാൻ അവനോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞു, പക്ഷേ അവനത് തളളിക്കളഞ്ഞു, അവന് വെറെ കുട്ടിയെ ഇഷ്ടമാണെന്നും അവളെ മാത്രമെ വിവാഹം കഴിക്കൂ എന്നും പറഞ്ഞ് അവൻ പോയപ്പോൾ തകർന്ന് പോയി ഞാൻ, പിന്നെ ഒരു തരം വാശി ആയിരുന്നു,

ആ പെൺകുട്ടി ആരെന്ന് അറിയാൻ, അവസാനം ഞാൻ കണ്ടെത്തി, മറ്റുളളവരുടെ കണ്ണ് വെട്ടിച്ച് കുടക്കടവിൽ പരസ്പരം മതിമറന്ന് സംസാരിക്കുന്ന നിങ്ങളെ,, " ശിവ കണ്ണുകൾ ഇറുകെ അടച്ചു, അവളുടെ കൺ കോണിലൂടെ മീഴിനീർ ഒഴുകി ഇറങ്ങി, "നിങ്ങളെ തമ്മിൽ പിരിക്കാൻ ഞാൻ നിന്നെ കുറിച്ച് മോശമായി സഞ്ജുവിനോട് പറഞ്ഞു, നീ എന്റെ വീട്ടിലെ ജോലിക്കാരാണെന്നും നിന്റെ വിവാഹം ഏട്ടനുമായി ഉറപ്പിച്ചതാണെന്നും ഒക്കെ പറഞ്ഞു, പക്ഷേ അവൻ അതൊന്നും കേട്ടഭാവം പോലും നടിച്ചില്ല, അവസാനം നീയും ഏട്ടനും തമ്മിൽ വഴി വിട്ട ബന്ധം ഉണ്ടെന്ന് പറഞ്ഞതിന് അവൻ എന്നെ കൊന്നില്ലെന്നെ ഒളളൂ,, "

പവി കഴുത്തിൽ തടവി ഒന്ന് ചിരിച്ചു, "അതിന് ശേഷം ഞാൻ സഞ്ജുവിന്റെ മുമ്പിലേക്ക് പോകാറില്ലായിരുന്നു, അതിനിടയിലാണ് നീ വീട്ടിൽ നിന്ന് ഇറങ്ങി പോയത്, നിനക്ക് വേണ്ടി ഏട്ടൻ ഭ്രാന്ത് പിടിച്ച് നടക്കുന്നത് കണ്ട് ദേഷ്യത്തിൽ ഞാൻ പറഞ്ഞു പോയി, നീയും സഞ്ജുവും തമ്മിൽ ഇഷ്ടത്തിലായിരുന്നെന്നും നീ അവന്റെ കൂടെ നാടുവിട്ടിട്ടുണ്ടാവു മെന്നും, അക്കാര്യം നേരത്തെ പറയാത്തതിന് ഏട്ടന്റെ കയ്യിൽ നിന്ന് കണക്കിന് കിട്ടി, പിറ്റേന്ന് കോളേജിൽ വെച്ച് ഫ്രണ്ട്സ് പറഞ്ഞു നിന്റെ പേരിൽ ഏട്ടനും സഞ്ജുവുമായി കവലയിൽ അടി നടന്നെന്ന്,, അതിൽ പ്രത്യേഗിച്ച് ഒന്നും എനിക്ക് തോന്നിയില്ല, അന്ന് വൈകീട്ട് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ എന്നെ കാത്ത് സഞ്ജു ഉണ്ടായിരുന്നു,

അവന്റെ പാറിപ്പറന്ന മുടിയും നീണ്ട് വളർന്ന താടിയും കരഞ്ഞ് വീർത്ത മുഖവും കറുപ്പ് വീണ കൺ പോളകളും കണ്ട് ഞാൻ അതിശയിച്ച് പോയി, എന്റെ മുമ്പിൽ അവൻ പൊട്ടി കരഞ്ഞ് എന്റെ കാലിലേക്ക് വീണു, എന്താ കാര്യമെന്ന് അറിയാതെ ഞാൻ പകച്ച് നിന്നു, പിന്നീട് അവൻ പറഞ്ഞു അന്ന് അവൻ വിളിച്ചിട്ട് നീ ഇറങ്ങി ചെന്നതും സഞ്ജു നിന്നെ കൈ ഒഴിഞ്ഞതും എല്ലാം,, സഞ്ജുവിന്റെ അഛനും മുത്തഛനും നിങ്ങള് ഒളിച്ചോടുന്ന വിവരം എങ്ങനെയോ അറിഞ്ഞ് അവന് മുമ്പിൽ ആത്മഹത്യ ഭീഷണി മുഴക്കിയത് കൊണ്ട് ആണ് അവൻ തന്നോട് അങ്ങനെ ഒക്കെ പെരുമാറിയതത്ര, നീ തിരിച്ച് വീട്ടിലേക്ക് പോയിട്ടുണ്ടാവുമെന്നാണ് അവൻ കരുതിയത്,

സാവധാനം നിന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്ന് കരുതി ഇരിക്കുന്നതിനിടയിലാണ് ഏട്ടൻ ചെന്ന് പ്രശ്ണമുണ്ടാക്കിയതെന്ന് പറഞ്ഞു, നീ എവിടെ ഉണ്ടെന്ന് അറിയുമോ എന്ന് ചോദിച്ചു, ഇല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ തളർന്ന് പോയിരുന്നു ആ പാവം, സത്യം പറഞ്ഞാ അന്ന് ഞാൻ കരുതിയത് സഞ്ജുവിനെ കാട്ടാത്തത് കൊണ്ട് നീ വേറെ ആരുടേയെങ്കിലും കൂടെ പോയെന്നായിരുന്നു, " പവി ശിവയെ ഒന്ന് പാളി നോക്കി, അവൾ മറ്റെങ്ങോ ദൃഷ്ടി പതിപ്പിച്ച് നിൽക്കുകയായിരുന്നു, "അന്ന് രാത്രി അമ്മ അഛനേയും അമ്മാവനേയും ഭക്ഷണം കഴിക്കാൻ വിളിച്ച് കൊണ്ട് വരാൻ പറഞ്ഞത് കൊണ്ട് ആണ് ഞാൻ അമ്മാവന്റെ മുറിയിലേക്ക് ചെന്നത്,,

യാദൃശ്ചികതമായാണ് ഞാൻ അവരുടെ സംസാരം കേട്ടത്, ഏട്ടൻ നിന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് നിന്റെ പേരിലുളള സ്വത്തിനും ശരിരത്തിനോടുളള മോഹം കൊണ്ടും ആണെന്ന് ഏട്ടൻ പഞ്ഞപ്പോൾ ഞാൻ തളർന്നു പോയി, അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് മുത്തഛന്റെയും അമ്മായിയുടേയും (ശിവയുടെ അമ്മ) ചെറിയമ്മയുടേയും (രുദ്രന്റെ അമ്മ) മരണത്തിന് കാരണക്കാർ അവരാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായപ്പോഴാണ്,," ശിവ പൊട്ടിക്കരച്ചിലോടെ നിലത്തേക്ക് ഊർന്നിരുന്നു,................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story