ശിവരുദ്ര്: ഭാഗം 39

shivarudhr

എഴുത്തുകാരി: NISHANA

പിറ്റേന്ന് രാവിലെ തന്നെ പവി തരിച്ച് പോവാൻ തയ്യാറായി, മീനുവിനും ശിവക്കും ഉണ്ണിക്കും അവൾ പോകുന്നതിൽ സങ്കടം ഉണ്ടായിരുന്നു, കുറച്ച് ദിവസം കൂടി കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞ് അവർ പവിയെ അവിടെ പിടിച്ച് നിർത്താൻ നോക്കി, പവിക്കും സങ്കടമായിരുന്നു അവരെ വിട്ട് പിരിയാൻ, വെറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് അവൾ മൗനം പാലിച്ചു, അവൾ ഇവിടെ നിൽക്കുന്നത് ആപത്താണെന്നും വിഷ്ണുവിന്റെയും ഗോവിന്ദന്റെയും നീക്കം അറിയാൻ അവൾ മേലേടത്ത് തന്നെ വേണമെന്നും രുദ്രൻ പറഞ്ഞപ്പോൾ അവർ ഒന്ന് അയഞ്ഞു, എല്ലാവരോടും യാത്ര പറഞ്ഞ്പവി ശിവയുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപ്പിടിച്ചു,

ശിവ അവളുടെ ഇരു കവിളിലും സന്തോഷത്തോടെ മുത്തം കൊടുത്തു, "സഞ്ജുവിന്റെ പിറകെ നടന്ന് ശല്യം ചെയ്ത് ചെയ്ത് ആ മനസ്സിൽ എങ്ങനെ എങ്കിലും കയറി പറ്റണം, ഇനിയും ആ പാവത്തിനെ വേദനിക്കാൻ അനുവദിക്കരുത്, " ശിവ പതിയെ അവളുടെ ചെവിയിൽ പറഞ്ഞതും നിറഞ്ഞ മനസ്സോടെ പവി തലയാട്ടി സമ്മതിച്ചു, എല്ലാവരോടും ഒരിക്കൽ കൂടെ യാത്ര പറഞ്ഞ് അവൾ ആ പടി ഇറങ്ങി, •••••••••••••• ദിവസങ്ങൾ കടന്നു പോയി,, രുദ്രന്റെയും ശിവയുടെയും കാര്യത്തിൽ വല്യമാറ്റ മൊന്നും ഇല്ലെങ്കിലും അവര് തമ്മിൽ നല്ലൊരു ബന്ധം ഉടലെടുത്തു, രാത്രിയിൽ ഉറക്കം വരുന്നത് വരെ രണ്ട് പേരും വാ തോരാതെ ബാൽക്കണിയിലിരുന്ന് സംസാരിക്കും,

മിക്കപ്പോഴും ഉറക്കവും അവിടെ തന്നെ ആയാരിക്കും, ഇപ്പൊ രുദ്രന്റെ മുഴുവൻ കാര്യവും അവളാണ് ഓടി നടന്ന് ചെയ്യുന്നത്, വല്ലാത്ത ഉത്സാഹമാണ് പെണ്ണിന് രുദ്രന് വേണ്ടി ഓരോന്ന് ചെയ്യുമ്പോഴും, പിന്നെ അഭിയുടെയും മീനുവിന്റെയും കാര്യം, മീനു ഇപ്പൊ അഭിയുടെ നിഴല് കാണുമ്പോഴെ ഓടിച്ചെന്ന് ബുക്സും എടുത്ത് പഠിക്കും, പാവം ചെക്കൻ ഇപ്പോൾ ഒരു ഉമ്മ പോലും ഏഹേ,, ചെക്കന്റെ റൊമാൻസ് കൊണ്ട് ഏതായാലും മീനു നന്നായി, പക്ഷേ പെട്ടത് ഉണ്ണി ആയിരുന്നു, മീനു പഠിക്കുന്നത് കാണുമ്പോ തുടങ്ങും എല്ലാവരൂടെ അവനെ ഉപദേശിക്കൾ, അത് കേൾക്കാൻ താൽപര്യ മില്ലാത്തത് കൊണ്ട് വേറെ വഴിയില്ലാതെ ചെക്കൻ മീനുവിന്റെ കൂടെ ഇരുന്ന് പഠിക്കും, ••••

ഹാളിലിരുന്ന് ടിവി കാണുകയാണ് ശിവ, മീനുവും ഉണ്ണിയും എക്സാമിനായി ബാഗ്ലൂരിലേക്ക് തിരിച്ച് പോയി, അവർ പോയതിൽ ഏറ്റവും കൂടുതൽ സങ്കടം ശിവക്കായിരുന്നു, രുദ്രനും അഭിയും ഓഫീസിലേക്ക് പോയാൽ ആകെ നിശബ്ദതയാണ്, ഉച്ചവരെ ലക്ഷ്മിയമ്മയുടെ കൂടെ അവരെ സഹായിച്ചു കൂടും, ഉച്ചയ്ക്ക് ലക്ഷ്മിയമ്മ ഒന്ന് മയങ്ങി എണീക്കുന്നത് വരെ വല്ലാത്ത ഒരു വീർപ്പ് മുട്ടലാണ് അവൾക്ക്, ടിവി കണ്ടുംകിടന്നും മറ്റും സമയം തളളി നീക്കാറാണ് പതിവ്, ടിവിയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നതിനിടയിൽ ഉറക്കം തൂങ്ങിയതും അവൾ ടി വി ഓഫ് ചെയ്ത് മുറിയിലേക്ക് പോകാൻ തുനിഞ്ഞപ്പോഴാണ് രുദ്രന്റെ അഛന്റെയും അമമയുടെയും മുറി കണ്ണിൽ പെട്ടത്,

ഇതിന് മുമ്പ് ആ മുറിയിലേക്ക് പോയിട്ടുണ്ടെങ്കിലും അവിടെ വൃക്തമായി കണ്ടിട്ടില്ല, ശിവ പതിയെ ആ മുറിയിലേക്ക് നടന്നു, രുദ്രൻ അറിഞ്ഞാൽ വഴക്ക് പറയുമെന്ന പേടി ഉണ്ടെങ്കിലും അവൻ വരുന്നതിന് മുമ്പ് തിരിച്ച് ഇറങ്ങാമെന്ന് ചിന്തിച്ച് അവൾ മുറിയിലേക്ക് കയറി, ആദ്യം തന്നെ കണ്ണിലുടക്കിയത് സുദേവിന്റെയും സുമിത്രയുടെയും ഫോട്ടോ ആണ്, അതിന് തൊട്ടടുത്ത് തന്നെ അവരുടെ ഫാമിലി ഫോട്ടോയും, ചുമർ നിറച്ച് പല വിധത്തിലുളള ഫോട്ടോകളാണ്, അതെല്ലാം അത്ഭുതത്തോടെ വീക്ഷിക്കുന്നതിനിടയിലാണ് ടേബിളിൽ ഒരു ബൗളിൽ ഇട്ടിരിക്കുന്ന മഞ്ചാടി കുരുവും അതിനോട് ചേര്‍ന്ന് ഒരു ആൽബവും കാണുന്നത്,

ശിവ ഓടിച്ചെന്ന് ആൽബം കയ്യിലെടുത്ത് ബെഡിലേക്ക് ഇരുന്നു, രുദ്രന്റെയും അഭിയുടെയും ഉണ്ണിയുടെയും മീനുവിന്റെയും ഒക്കെ കുട്ടിക്കാലം മുതലുളള ഫോട്ടോ ആയിരുന്നു അതിൽ ആവേശത്തിൽ അവൾ ഓരോ ഫോട്ടോയും കണ്ട് പൊട്ടിച്ചിരിച്ചു, ഓഫീസിൽ നിന്ന് രുദ്രൻ നേരത്തെ എത്തി, സ്പെയർ കീ കൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി എങ്കിലും അവിടെ ഒന്നും ആരേയും കാണാത്തത് കൊണ്ട് ലക്ഷ്മിയമ്മയുടെ മുറിയിലേക്ക് നടന്നു, ചാരി വെച്ച വാതിൽ പയ്യെ തളളി തുറന്ന് അകത്തേക്ക് തലയിട്ട് നോക്കി, ലക്ഷ്മിയമ്മ നല്ല ഉറക്കത്തിലാണെന്ന് കണ്ടതും വാതിൽ ചാരി വെച്ച് തിരിച്ച് നടന്നു, അവന്റെ മിഴികൾ ശിവക്കായി ചുറ്റും പരതി,

കിച്ചണിലും ഹാളിലും അവളെ കാണാത്തത് കൊണ്ട് മുറിയിലാവുമെന്ന് കരുതി സ്റ്റയർ കയറാൻ തുനിഞ്ഞപ്പോഴാണ് അഛന്റെയും അമ്മയുടെയും മുറി തുറന്ന് കിടക്കുന്നത് കാണുന്നത്, ഒന്ന് സംശയിച്ച് അവൻ മുറിയിലേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ടു ബെഡിൽ ആൽബം എടുത്ത് വെച്ച് അതിലേക്ക് മുഖം വെച്ച് ഉറങ്ങുന്ന ശിവയെ,, എന്തോ അത് കണ്ടപ്പോൾ ദേഷ്യമല്ല തോന്നിയത്, വാത്സല്യമായിരുന്നു, കൊച്ചു കുഞ്ഞുങ്ങളുടെ ഭാവത്തോടെ ഉറങ്ങുന്ന ആ പെണ്ണിനോട്,, അവൻ പതിയെ അവൾക്കരികിലേക്ക് ചെന്ന് ഇരുന്നു, ഒരു കൈകൊണ്ട് ആൽബത്തിൽ പിടിച്ച് ആള് നല്ല ഉറക്കിലാണ്,

വിൻഡോയിലൂടെ അകത്തേക്ക് വരുന്ന ഇളം കാറ്റിൽ മുടികൾ ആ മുഖത്തെ തലോടുന്നത് കുറച്ച് നേരം അവൻ നോക്കി ഇരുന്നു, മുടി മുഖത്ത് പതിക്കുമ്പോൾ ചുളിയുന്നത് കണ്ട് അവൻ ആ മുടിയിഴകളെ അവളുടെ ചെവിക്ക് പിറകിലേക്ക് തിരുകി വെച്ചു, കണ്ണിൽ നിന്നും പരന്ന കൺമഷി അവൻ പതിയെ തുടച്ച് കൊടുത്തു, കുനിഞ്ഞ് ആ നെറ്റിയിൽ ചുണ്ട് ചേര്‍ത്തു, ഏറെ സ്നേഹത്തോടെ വാത്സല്യത്തോടെ ആദ്യ ചുംബനം,, പതിയെ അവളിൽ നിന്ന് അകന്ന് മാറി അവൻ പുറത്തേക്ക് നടക്കുമ്പോൾ, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു, •••••••••••••• രാത്രി ഒരു ഫയലും കയ്യിൽ പിടിച്ച് അതിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു അഭി,,

ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ട് ഫയലിൽ നിന്നും കണ്ണെടുക്കാതെ ഫോണെടുത്ത് ചെവിയിൽ വെച്ചു,, "ഹലോ,," മുറു വശത്ത് നിന്നും ഒരു നിശ്വാസമല്ലാതെ പ്രതികരണം ഒന്നും ഇല്ല, എങ്കിലും ആ നിശ്വാസത്തിനുടമയെ അവൻ തിരിച്ചറിഞ്ഞു, ഒരു പുഞ്ചിരിയോടെ അവൻ കയ്യിലിരുന്ന ഫയൽ മടക്കി വെച്ച് എണീറ്റ് ബാൽക്കണിയിലേക്ക് നടന്നു, "യക്ഷിക്കുട്ടീ,," അത്രയും ആർദ്രമായി തന്റെ പ്രിയപ്പെട്ടവന്റെ ശബ്ദം അവളിൽ ഒരു കുളിര് പടർത്തി, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, "യക്ഷിക്കുട്ടീ,," വീണ്ടും ആ ശബ്ദം, അവൾ ഒന്ന് വിറച്ചു, "ഹ്മ്മ്,," ഒന്ന് മൂളി അവൾ കണ്ണടച്ച് നിന്നു, "എന്താ ഈ സമയത്ത്,,? നിനക്ക് പടിക്കാനൊന്നും ഇല്ലേ,,?"

മീനു ദേഷ്യത്തോടെ പല്ലിറുമ്പി, ദുഷ്ടൻ, ഏത് നേരവും പഠിത്തം, ഇങ്ങേർക്ക് എന്നെ പിരിഞ്ഞിട്ട് സങ്കടം ഒന്നും ഇല്ലേ,, "യക്ഷിക്കുട്ടീ,," വീണ്ടും ആ ശബ്ദം കാതിൽ പതിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല,, അവൾക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി, "എന്തെ,, മിസ്സ് ചെയ്യുന്നുണ്ടോ,,?" "ഹ്മ്മ്,," "ആരെ,,?" കുസൃതിയോടെ അവൻ ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല, മറു വശത്തുളള തേങ്ങലിൽ നിന്ന് മനസ്സിലായി പെണ്ണ് കരയുകയാണെന്ന്, "എന്തിനാ പെണ്ണേ കരയുന്നത്, ഏഹ്,?" "എനിക്ക് പറ്റില്ല അഭിയേട്ടാ,, നിങ്ങളെ ഒക്കെ കാണാൻ കൊതി തോന്നാ,, ഞാൻ, എനിക്ക് വയ്യ,," തേങ്ങലോടെ അവൾ പറഞ്ഞൊപ്പിച്ചു, "നിനക്കും ഉണ്ണിക്കും അല്ലായിരുന്നോ ബാഗ്ലൂരിൽ പോയി തന്നെ പഠിക്കണ മെന്ന് നിർബന്ധം,,"

അവളൊന്നും മിണ്ടിയില്ല,, അവളുടെ മൗനത്തിനർത്തം മനസ്സിലായതും അവനൊന്ന് നിശ്വസിച്ചു,, "മീനൂട്ടി,," "ഹ്മ്മ്," സങ്കടത്തോടെ അവൾ മൂളി, "വിഷമിക്കണ്ട പെണ്ണേ,, ഏതായാലും എക്സാം കഴിഞ്ഞിട്ട് നിങ്ങളിങ്ങ് പോര്, നമുക്ക് ഇവിടെ എവിടെ എങ്കിലും നോക്കാം,," മീനുവിന്റെ മുഖം ഒന്ന് വിടർന്നു, "ശരിക്കും,," "അതെടി പെണ്ണേ,, ഞാനും ദേവനും അതെ കുറിച്ച് ആലോചിച്ചിരുന്നു, ഇവിടെ അടുത്ത് തന്നെ പോയി വരാൻ പറ്റുന്ന ഏതെങ്കിലും കോളേജിൽ നമുക്ക് അഡ്മിഷനെടുക്കാം,, സന്തോഷായില്ലെ എന്റെ പെണ്ണിന്,," "ഹ്മ്മ്,," മീനു സന്തോഷത്തോടെ കണ്ണ് തുടച്ച് കൊണ്ട് മൂളി, "എങ്കിൽ എന്റെ പെണ്ണ് സമാധാനത്തോടെ പോയി കിടന്നു,

തണുപ്പ് ഉണ്ടാവും പുറത്ത് അതികം പുറത്ത് നിന്നാൽ അസുഖം വരും, സമാധാനത്തോടെ പോയി കിടന്നോ,, ഗുഡ് നൈറ്റ്" "ഗുഡ് നൈറ്റ് അഭിയേട്ടാ,, ഉമ്മാ,, ഐ ലവ് യൂ,," അവളുടെ ചുണ്ടുകൾ ഫോണിൽ പതിച്ചതും അഭി കണ്ണടച്ച് ആ ചുംബനം സ്വീകരിച്ചു, അവൾ ഫോൺ കട്ട് ചെയ്ത് പോയെങ്കിലും അവൻ അങ്ങനെ ആകാശത്തേക്ക് മിഴികളോടിച്ച് കുറച്ച് സമയം നിന്നു, പിന്നെ വാതിലച്ച് മുറിയിലേക്ക് നടന്നു,................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story