ശിവരുദ്ര്: ഭാഗം 4

shivarudhr

എഴുത്തുകാരി: NISHANA

'എന്തായിരിക്കും അദ്ധേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്?, അദ്ധേഹത്തിന്റെ അഛനും അമ്മക്കും എന്ത് പറ്റി? , എന്റെ അഛൻ എന്ത് ദ്രോഹമാ ഈ കുടുംബത്തോട് ചെയ്തത്,,?' ഉത്തരം കിട്ടാത്ത കുറെ ചോദ്യവുമായി അവൾ തന്റെ മുറിയിലേക്ക് നടന്നു, ••••• പിറ്റേന്ന് നേരത്തെ എണീറ്റ് ഫ്രഷായി ശിവ പുറത്തേക്ക് ഇറങ്ങി, മാറ്റി ഉടുക്കാൻ വെറെ ഡ്രസ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ തലേന്നത്തെ ഡ്രസ്സ് തന്നെയാണ് ഉടുത്തത്, അടുക്കളയിൽ ചെന്ന അവൾ കാണുന്നത് ധൃതി പിടിച്ച് ഓരോ ജോലികൾ ചെയ്യുന്ന ലക്ഷ്മിയമ്മയെ ആണ്, "ലക്ഷ്മിയമ്മെ,," ശിവയുടെ ശബ്ദം കേട്ടതും അവർ ചിരിയോടെ അവളെ നോക്കി, "ആഹാ മോള് നേരത്തെ എണീറ്റോ,,?

അല്ല ഇത് എന്തേ ഡ്രസ്സ് മാറിയില്ലേ,," "അ,, അത് പിന്നെ,, എനിക്ക് മാറി ഉടുക്കാൻ വെറെ ഡ്രസ്സ് ഇല്ല,," അവൾ അവരെ നോക്കി പരുങ്ങലോടെ പറഞ്ഞു, "ഹൊ എന്റെ കുഞ്ഞേ,, നിനക്ക് എന്നോട് ചോദിച്ചൂടായിരുന്നോ,, ഞാൻ അക്കാര്യം തന്നെ മറന്ന് പോയി,, നിക്ക് നിനക്ക് ഞാൻ മീനൂന്റെ ഡ്രസ്സ് എടുത്ത് തരാം,," ലക്ഷ്മിയമ്മ പെട്ടെന്ന് തന്നെ അകത്തേക്ക് പോയി, തിരിച്ച് വന്നപ്പോൾ അവരുടെ കയ്യിൽ ചുവപ്പും വെളളയും നിറത്തിലുളള ഒരു ദാവണിയുണ്ടായിരുന്നു, "എന്റെ മോളുടെയാ,, അവള് ബാഗ്ലൂരിൽ നെഴ്സിങ്ങിന് പടിക്കാ,, കഴിഞ്ഞ ഓണത്തിന് ദേവൻ എടുത്ത് കൊടുത്തതാ, അവൾക്ക് ഈ ദാവണിയോട് അത്ര ഇഷ്ടം ഇല്ല, മോൾക്ക് ഇത് നന്നായി ഇണങ്ങും,"

ആ ദാവണി ശിവക്ക് നേരെ നീട്ടി ലക്ഷ്മിയമ്മ പറഞ്ഞു, ശിവ തലയാട്ടി ദാവണി വാങ്ങി മുറിയിലേക്ക് പോയി അത് ഉടുത്ത് ലക്ഷിയമ്മയുടെ അടുത്തേക്ക് ചെന്നു, "ആഹാ സുന്ദരി ആയല്ലോ,, ഇനി മോള് പോയി പൂജുറിയിൽ ചെന്ന് വിളക്ക് വെക്ക്, ദേവന്റെ അമ്മ ഉണ്ടായിരുന്നപ്പോ അവളാ വിളക്ക് വെച്ചിരുന്നത്, ഇനി മോള് വേണം എല്ലാം നോക്കി നടത്താൻ,, ചെല്ല് ഹാളിന്റെ വലതുവശത്താണ് പൂജാ മുറി,," ശിവ തലയാട്ടി പൂജാമുറിയിലേക്ക് നടന്നു, അവളുടെ മനസ്സിൽ ദേവന്റെ അമ്മയെ കുറിച്ച് പല സംശയങ്ങളും ഉണ്ടായിരുന്നു, പതിയെ എല്ലാം ലക്ഷ്മിയമ്മയോട് ചോദിച്ച് മനസ്സിലാക്കാമെന്നും ചിന്തിച്ച് അവൾ പൂജാമുറിയിൽ കയറി വിളക്ക് വെച്ച് തൊഴുത് കണ്ണടച്ച് നിന്നു,

പ്രാർത്ഥിക്കാൻ അവൾക്ക് പ്രത്യേഗിച്ച് കാരണങ്ങളൊന്നും ഇല്ലായിരുന്നു, ജോഗിങിന് പോകാൻ റെഡിയായി താഴെക്ക് വന്ന രുദ്രൻ പൂജാമുറിയിൽ നിൽക്കുന്ന ശിവയെ കണ്ട് അറിയാതെ നോക്കി നിന്നു, അവന് അവന്റെ അമ്മയെ ഓർമ്മ വന്നു, അമ്മയും ഇങ്ങനെ ആയിരുന്നു, നേരത്തേ എണീറ്റ് കുളിച്ച് വിളക്ക് വെച്ച് പ്രാർത്ഥിച്ചായിരിക്കും അന്നത്തെ ദിവസം തുടങ്ങുന്നത്, വല്ലാത്ത ഒരു ഐശ്വര്യമായിരുന്നു അമ്മയെ അങ്ങനെ കാണാൻ, സാരി ഉടുത്ത് മുടിയിൽ തോർത്ത് ചുറ്റി നീളത്തിൽ ചുവപ്പിച്ച സീമന്തരേഖയുമായി പ്രാർത്ഥിക്കുന്നത് കണ്ടാണ് എന്നും താൻ ജോഗിങ്ങിന് പോയിരുന്നത്,, അഛന് അമ്മയെ അങ്ങനെ കാണാനായിരുന്നു ഇഷ്ടം,

പ്രാർത്ഥന കഴിഞ്ഞ് അമ്മയുടെ കൈ കൊണ്ടുളള ചായ കൂടിച്ചായിരിക്കും അഛന്റെ അന്നത്തെ ദിവസം ആരംഭിക്കുന്നത്, അവരുടെ ഓർമ്മയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു, പെട്ടെന്ന് അവന്റെ മൈന്റിലേക്ക് അവരുടെ നിലവിളിയും കലച്ചിലും ഓടി എത്തി അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി, അവൻ കൈകൾ ചുരുട്ടി പിടിച്ച് കണ്ണുകൾ ഇറുകെ അടച്ച് നിന്നു, ദേഷ്യത്തോടെ കണ്ണുകൾ വലിച്ച് തുറന്ന് പകയോടെ അവൻ ശിവയെ നോക്കി, ശിവ കണ്ണ് തുറന്ന് നെറുകിൽ കുങ്കുമം തൊട്ട് തിരിഞ്ഞപ്പോഴാണ് രുദ്രനെ കാണുന്നത്, മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ നിൽക്കുന്ന അവന്റെ രൂപം കണ്ടപ്പോൾ അവൾക്ക് വല്ലാത്ത പേടി തോന്നി,,

പേടിയോടെ ഉമിനീരിറക്കി അവൾ അവനെ ദയനീയമായി നോക്കി, പെട്ടന്ന് രുദ്രൻ ശിവയുടെ അടുത്തേക്ക് പാഞ്ഞ് വന്ന് അവളുടെ മുടിക്കുത്തിൽ പിടിച്ച് അവന്റെ മുഖത്തിന് നേരെ നിർത്തി അവളുടെ മുഖത്തേക്ക് അവൻ ഉറ്റ് നോക്കി, അഗ്നി എരിയുന്ന അവന്റെ കണ്ണുകൾ കണ്ട് പേടിയോടെ അവൾ രണ്ട് കണ്ണുകളും ഇറുകെ അടച്ചു, അവളുടെ മുഖത്തെ പേടി വല്ലാത്ത ഒരു ലഹരിയോടെ അവൻ ആസ്വദിച്ചു, അവളുടെ തലമുടിയിൽ പിടിച്ച അവന്റെ കൈകൾ ഒന്നൂടെ മുറുക്കിയതും വേദനകൊണ്ട് അവളുടെ മുഖം ചുളിഞ്ഞു,, ശിവ രുദ്രന്റെ കൈ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനനുസരിച്ച് അവൻ പിടി മുറുക്കിക്കൊണ്ടിരുന്നു, ശിവക്ക് തലപൊട്ടിപ്പൊളിയുന്നത് പോലെ തോന്നി,,

വേദന കാരണം അവളിൽ നിന്ന് ഒരു ഏങ്ങൽ പുറത്ത് വന്നു,, കണ്ണുകൾ നിറഞ്ഞ് ഒഴുകി,, "ദേവൻ കുഞ്ഞേ,, ദാ കാപ്പി,,," പിറകിൽ നിന്ന് ലക്ഷ്മിയമ്മയുടെ ശബ്ദം കേട്ടതും അവൻ ശിവയെ പിറകിലേക്ക് തളളിമാറ്റി ആഞ്ഞ് ശ്വാസമെടുത്ത് രുക്ഷമായൊരു നോട്ടം ലക്ഷ്മിയമ്മയുടെ നേരെ പായിച്ച് കാറ്റ് പുറത്തേക്ക് പാഞ്ഞ് പോയി, രുദ്രൻ പോയെന്ന് ഉറപ്പായതും കയ്യിലുളള കാപ്പി ടീപ്പായിയിൽ വെച്ച് ലക്ഷ്മിയമ്മ താഴെ വീണ ശിവയെ പിടിച്ച് എണീപ്പിച്ചു, "വേദനിച്ചോ മോളേ,," വാത്സല്യത്തോടെ അവളുടെ കവിളിൽ തഴുകി അവർ ചോദിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ ശിവ അവരെ കെട്ടിപ്പിടിച്ചു, "ഞ,, ഞാൻ,, എന്ത് തെറ്റാ,, ലക്ഷ്മിയമ്മെ ചെയ്തത്,, എന്തിനാ എന്നെ ഇങ്ങനെ,,"

വിതുമ്പലോടെ അവള് ചോദിക്കുന്നത് കേട്ട് നിറഞ്ഞ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ ലക്ഷ്മിയമ്മ അവളെ അടർത്തി മാറ്റി അടുക്കളയിലേക്ക് പോയി,, കുറച്ച് സമയം ശിവ അവിടെ ഇരുന്ന് കരഞ്ഞു, വേദന ഒന്ന് അടങ്ങിയതും അവൾ പൂജാമുറിയിലേക്ക് നോക്കി,, 'മതിയായില്ല അല്ലെ,, എന്നെ വേദനിപ്പിച്ചത്,, ഇങ്ങനെ വേദന തന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് ഒറ്റ അടിക്ക് അങ്ങ് ഇല്ലാതാക്കുന്നതാ,, ' കുറച്ച് സമയം അവൾ പൂജാമുറിയിലേക്കും നോക്കി ഇരുന്നു പിന്നെ കരഞ്ഞത് കൊണ്ട് യാതൊരു പ്രയോചനവുമെല്ലെന്ന് മനസ്സിലാക്കി നിറഞ്ഞ കണ്ണുകൾ തുടച്ച് കിച്ചണിലേക്ക് നടന്നു, കിച്ചണിൽ ലക്ഷ്മിയമ്മയെ കാണാത്തത് കൊണ്ട് അടുക്കളവാതിൽ വഴി പുറത്തിറങ്ങിയപ്പോൾ ആള് തൂണിൽ ചാരി എന്തൊക്കെയോ ആലോചിച്ച് കണ്ണുതുടക്കുന്നത് കണ്ട് ശിവ അങ്ങോട്ട് ചെന്നു, "ലക്ഷിയമ്മ എന്തിനാ കരയുന്നത്,,?"

"ഏയ് ഒന്നൂല്ല്യ,, നീ വാ കാപ്പി എടുത്ത് തരാം ഇന്നലെ രാത്രി ഒന്നും കഴിക്കാത്തതല്ലേ,, ശിവ ഇപ്പൊ വരും ഭക്ഷണമൊക്കെ എടുത്ത് വെക്കണം,, അല്ലെങ്കിൽ അതുമതി ചെക്കന് അടുത്ത ഭാത കയറാൻ " സാരിത്തലപ്പ് കൊണ്ട് മുഖം അമർത്തി തുടച്ച് അവർ കിച്ചണിലേക്ക് പോയതും ഒന്ന് ദീർഗ ശ്വാസമെടുത്ത് ശിവയും അവർക്ക് പിറകെ നടന്നു, രണ്ട് പേരൂടെ ഭക്ഷണമൊക്കെ എടുത്ത് വെച്ചപ്പോഴേക്ക് രുദ്രൻ വന്നു, നേരത്തെ ദേഷ്യം അപ്പോഴും മുഖത്ത് ഉണ്ടായിരുന്നു, വന്നപാടെ ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി, കുറച്ച് കഴിഞ്ഞ് ഫ്രഷായി വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ഇട്ട് അവൻ താഴെക്ക് വരുന്നത് വാതിലിന് മറവിൽ നിന്ന് ശിവ കണ്ടു,

ടൈനിങ് ടേബിളിൽ വന്നിരുന്ന് അവൻ ലക്ഷ്മിയമ്മയെ ഉച്ചത്തിൽ വിളിച്ചതും അവർ എടുത്തോണ്ടിരുന്ന ജോലി നിർത്തി വെച്ച് ഓടിച്ചെന്ന് രുദ്രന് ഭക്ഷണം വിളമ്പി കൊടുത്തു, "ഇന്ന് മോൻ നേരത്തെ വരോ,,? മോൾക്ക് മാറി ഉടുക്കാൻ ഡ്രസ്സൊന്നും ഇല്ല, നിങ്ങള് രണ്ട് പേരൂടെ ചെന്ന് അത്യാവശ്യം വേണ്ടതെല്ലാം വാങ്ങണം, " ഭക്ഷണം വിളമ്പുന്നതിനിടയിൽ ലക്ഷ്മിയമ്മ പറഞ്ഞതും വാതിവിന് മറവിൽ നിന്ന ശിവ ഞെട്ടി, 'ഈശ്വരാ ഈ രാക്ഷസന്റെ കൂടെ ഞാൻ പുറത്തേക്ക് പോകാനോ,, ഇയാള് എന്ന കൊന്ന് വല്ല കൊക്കയിലും കൊണ്ട് തളളിയാൽ,,'അവള് തലക്ക് കൈ കൊടുത്ത് ടെൻഷനോടെ രുദ്രന്റെ മറുപടിക്കായി ചെവി കൂർപ്പിച്ച് നിന്നു, രുദ്രൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ച് പുറത്തേക്ക് പോകുന്നതിനിടയിൽ ലക്ഷ്മിയമ്മയെ ഒന്ന് നോക്കി, "ഞാൻ ഉച്ചക്ക് വരാം,,"

അത്രയും പറഞ്ഞ് അവൻ കാറുമെടുത്ത് സ്പീഡിൽ ഓടിച്ച് പോയി,, "ലക്ഷ്മിയമ്മ എന്ത് പണിയാ കാണിച്ചത്, എന്നെ എന്തിനാ ആ രാക്ഷസന്റെ കൂടെ പറഞ്ഞ് വിടുന്നത്,? എനിക്ക് പേടിയാ ഞാൻ അയാളുടെ കൂടെ എങ്ങോട്ടും പോവില്ല,," രുദ്രൻ പോയെന്ന് ഉറപ്പ് വരുത്തി അവനെ യാത്ര അയക്കാൻ പോയ ലക്ഷ്മിയമ്മയുടെ അടുത്തേക്ക് ഓടി ചെന്ന് ശിവ പറഞ്ഞതും അവർ ചിരിയോടെ അവളെ നോക്കി, "എന്ന് പറഞ്ഞാൽ എങ്ങനെയാ,, നിന്റെ ഭർത്താവല്ലെ ദേവൻ, അവന്റെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടതല്ലെ നിനക്ക്,?" ചിരിയോടെ അവർ ചോദിച്ചതും ശിവയുടെ മുഖം മങ്ങി, "ഭർത്താവ്,, എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ കഴുത്തിൽ ഈ താലി കെട്ടി എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് ഇഷ്ടം കൊണ്ട് അല്ലല്ലോ,,? ഉപദ്രവിക്കാനല്ലെ,," ചോദിക്കുമ്പോഴേക്ക് അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു, നേർത്ത ഒരു ചിരിയോടെ അവൾ അകത്തേക്ക് പോകുന്നത് വേദനയോടെ ലക്ഷ്മിയമ്മ നോക്കി നിന്നു,,................തുടരും………

ശിവരുദ്ര് : ഭാഗം 3

Share this story