ശിവരുദ്ര്: ഭാഗം 40

shivarudhr

എഴുത്തുകാരി: NISHANA

ആർത്തു പെയ്യുന്ന മഴയിലേക്ക് മിഴികളോടിച്ച് ചെറു പുഞ്ചിരിയോടെ കയ്യിലിരുന്ന കോഫീ കപ്പിൽ താളം പിടിച്ച് ബാൽക്കണിയിൽ നിൽക്കുകയാണ് അഭി, അവന് നേർ എതിർ വശത്ത് രുദ്രനും ഉണ്ട്, രണ്ടാളും മറ്റേതോ ലോകത്താണ്, കയ്യിലിരുന്ന കോഫി കുടിച്ച് അഭി മിഴികൾ അടച്ചു, അവന്റെ മനസ്സിലേക്ക് മീനുവിന്റെ മുഖം ഒഴുകി എത്തി, അവളുടെ കുറുമ്പുകൾ, കൊഞ്ചലുകൾ, കള്ളച്ചിരി, പരിഭവം,,, "ഈ പ്രണയതിന് വല്ലാത്ത ഒരു മധുരമാണ്,," മീനുവുമൊത്തുള്ള പ്രണയ നിമിഷം ആലോചിച്ച് നാവിനാൽ ചുണ്ടൊന്ന് നുണഞ്ഞു കൊണ്ട് മഴയിലേക്ക് മിഴികളോടിച്ച് അഭി പറഞ്ഞു, "ഏയ് മധുരം കറക്റ്റാണല്ലോ? " കോഫി സിപ് ചെയ്ത് അഭിയെ നോക്കി രുദ്രൻ പറഞ്ഞതും അഭി അവനെ രൂക്ഷമായൊന്ന് നോക്കി,

"ഞാൻ പ്രണയത്തിനെ കുറിച്ചാണ് പറഞ്ഞത് കോഫിയെ കുറിച്ച് അല്ല,” അഭി പല്ല് കടിച്ച് പറഞ്ഞതും രുദ്രൻ അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചു, "പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടി പ്രതികാരം എന്നും പറഞ്ഞ് അതിനെ വേദനിപ്പിക്കുന്ന നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല," പുച്ഛത്തോടെ അഭി പറഞ്ഞതും രുദ്രന്റെ ചുണ്ടിലെ ചിരി മാഞ്ഞു, അവൻ പെട്ടന്ന് തിരിഞ്ഞ് നിന്നു, അതെ സമയം പുറത്തുള്ള ആ കാഴ്ച കണ്ട് അവന്റെ മിഴികൾ വിടർന്നു, "ദേവാ,,, ഡാ,, ഇനിയും ആ പെണ്ണിനെ വേദനിപ്പിക്കല്ലേ.. അതൊരു പാവമാട.. " രുദ്രന്റെ തോളിൽ കൈ വെച്ച് അഭി പറഞ്ഞതും അവൻ കുസൃതിയോടെ ഇരുമിഴികളും ചിമ്മിയടച്ച് പുറത്തേക്ക് തന്നെ മിഴികളോടിച്ചു,

"ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ,? " അഭി ദേഷ്യത്തോടെ അവന്റെ ചുമരിൽ അടിച്ചു കൊണ്ട് തിരിഞ്ഞപ്പോഴാണ് അവനും ആ കാഴ്ച കണ്ടത്, ഉറ്റു വീഴുന്ന മഴത്തുള്ളികളെ കൈകുമ്പിളിൽ ലേക്ക് ചേർത്തത് ചകുറുമ്പോടെ ലക്ഷ്മിയമ്മയുടെ മുഖത്തേക്ക് തെറുപ്പിച്ച് കൊണ്ട്‌ പൊട്ടിച്ചിരിക്കുന്ന ശിവ, അഭി അതിശയത്തോടെ രുദ്രനെ നോക്കി, ശിവയുടെ കുസൃതി ആസ്വദിക്കുകയാണ് അവൻ, "അമ്പടാ കള്ളാ കൊട്ടിയോളെ വായീ നോക്കി നിൽക്കുകയാണല്ലേ,,, " അഭി അവന്റെ ചെവിയിൽ നോവിക്കാതെ പിച്ചിച്ചതും രുദ്രൻ അഭിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് സന്തോഷത്തോടെ താഴേക്ക് ഓടി, അവന്റ പോക്ക് കണ്ട് അഭി കവിൾ കൈ വെച്ച് ചിരിയോടെ അവന് പിറകെ നടന്നു,

രുദ്രനും അഭിയും താഴേക്ക് നടന്നു, ശിവ അപ്പോഴും മഴ വെളളം കൈ കൊണ്ട് തട്ടി തെറുപ്പിച്ച് കളിക്കുകയാണ്, രുദ്രൻ അവൾക്ക് പിറകിലൂടെ ചെന്ന് അവളുടെ പിൻ കഴുത്തിൽ ഊതി, അവന്റെ ചുടു നിശ്വാസം കഴുത്തിൽ പതിഞ്ഞതും അവൾ പൊള്ളിപ്പിടഞ്ഞ് ഞെട്ടലോടെ വെട്ടിതിരിഞ്ഞു, പിറകിൽ കുസൃതി ചിരിയോടെ നിൽക്കുന്ന രുദ്രനെ കണ്ട് അവളുടെ മിഴികൾ അത്ഭുതത്തോടെ വിടർന്നു, അവളുടെm മിഴികളിലെ സന്തോഷം ആസ്വദിക്കുകയായിരുന്നു രുദ്രനും, രണ്ട് പേരുടെയും മിഴികൾ തമ്മിൽ ഇടഞ്ഞതും ശിവ പെട്ടന്ന് തന്നെ നോട്ടം മാറ്റി ചുറ്റും നോക്കി, ലക്ഷ്മിയമ്മയും അഭിയും വലിയ സംസാരത്തിലാണ്, പെട്ടന്ന് രുദ്രൻ അവളുടെ ചെവിയിലേക്ക് ഊതി.

ശിവ വിറച്ച് കൊണ്ട് ചുണ്ടുകൾ കടിച്ച് പിടിച്ച് അവളുടെ ഡ്രസ്സിൽ പിടി മുറുക്കി കണ്ണടച്ച് നിന്നു, അവളുടെ ഭാവങ്ങളൊക്കെ ആസ്വദിച് അവൻ അവളിലേക്ക് തന്നെ മിഴികളോടിച്ച് നിന്നു, രുദ്രന്റെ മിഴികൾ തന്നിൽ തന്നെ ആണെന്ന് മനസ്സിലായതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു, രുദ്രന്റെ മിഴികൾ അവളുടെ മുഖത്താകെ ഒഴുകി നടന്നു, അങ്ങിങ്ങായി പറ്റിപ്പിടിച്ചു കിടക്കുന്ന വെള്ളത്തുള്ളികൾ അവ ഉടക്കി നിന്നു, അവൻ പോലുമറിയാതെ അവന്റെ മുഖം അവളിലേക്ക് അടുത്തു, പെട്ടന്ന് എന്തോ ശബ്ദം കേട്ടതും രണ്ട് പേരും ഞെട്ടലോടെ അകന്ന് മാറി, അവരെ നോക്കി കണ്ണുരുട്ടുന്ന അഭിയെ കണ്ട് രുദ്രൻ നാക്ക് കടിച്ചു, ശിവ രുദ്രനെ തള്ളി മാറ്റി അകത്തേക്ക് ഓടിക്കയറി,

അവൾ പോയ വഴിയേ ഒന്ന് നോക്കി ചുണ്ടുകൾ കടിച്ച് പിടിച്ച് രുദ്രൻ ലക്ഷ്മിയമ്മയുടെ മടിയിലേക്ക് തല വെച്ച് കിടന്നു, ലക്ഷ്മിയമ്മ ഞെട്ടലോടെ രുദ്രനെ നോക്കി അച്ഛന്റെയും അമ്മയുടെയും മരണ ശേഷം ഈ ശീലങ്ങൾ ഒക്കെ അവൻ മറന്ന് പോയിരുന്നു, സന്തോഷം കൊണ്ട് അവരുടെ മിഴികൾ നിറഞ്ഞു, അവർ വാത്സല്യത്തോടെ അവന്റെ മുടിയിഴകളിൽ തലോടി, ***** ഇതേ സമയം മേലെടത്ത് തറവാട്ട് മുറ്റത്ത് ഒരു ബെൻസ് കാർ വന്ന് നിന്നു, അതിൽ നിന്നും ഗോവിന്ദും രാജനും ഇറങ്ങി, അവരുടെ മുഖത്ത് എന്തൊക്കെയോ നേടിയെടുത്ത സന്തോഷമുണ്ടായിരുന്നു, അവർ ദൃതിയിൽ അകത്തേക്ക് പോകുന്നത് കണ്ട് ഉമ്മറത്തിരിക്കുകയായിരുന്ന പവി സംശയത്തോടെ അവർ പോയ വഴിയേ നോക്കി ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി പതിയെ അവർക്ക് പിറകെ നടന്നു,

അവർ നേരെ വിഷ്ണുവിന്റെ മുറിയിലേക്ക് കയറി വാതിൽ ചാരി, ശബ്‌ദം ഉണ്ടാക്കാതെ പവി വാതിലിനോട് ചേർന്ന് നിന്ന് അവരുടെ സംസാരത്തിനായി ചെവി കൂർപ്പിച്ചു, "വിഷ്ണു കാര്യങ്ങൾ എല്ലാം നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ നടക്കും, " ഗോവിന്ദ് പറയുന്നത് കേട്ട് വിഷ്ണു ഉച്ചത്തിൽ ചിരിച്ചു, "തന്തയെയും തള്ളയേയും പോലെ ഒടുങ്ങാനാണ് അവന്റെയും വിധി,, രുദ്രാ,,,, നീ കാത്തിരുന്നോ നിന്റെ അന്ത്യം അടുത്ത് കഴിഞ്ഞു. " കയ്യിലുണ്ടായിരുന്ന മദ്യം വലിച്ചു കുടിച്ച് വിഷ്ണു ദേഷ്യത്തോടെ ക്ലാസ്സ് ശക്തിയിൽ നിലത്തേക്ക് വലിച്ചെറിഞ്ഞു, "ആമി,,, നീ ചെയ്തതിനുള്ള ശിക്ഷ എത്ര വലുതാണെന്ന് നിനക്ക് ഞാൻ കാണിച്ച് തരും, നിന്നെ ഞാൻ കൊല്ലാതെ കൊല്ലും,, " മുറിയിൽ നിന്ന് അവരുടെ മൂന്ന് പേരുടെയും ഉച്ചത്തിലുള്ള ചിരി മുഴങ്ങി, പവി പേടിയോടെ വാ പൊത്തിപ്പിടിച്ച് ചുവരിലേക്ക് ചാരിനിന്നു,

അവളുടെ മിഴികൾ നിറഞ്ഞിരുന്നു, അവൾ മുറിയിലേക്ക് ഓടിച്ചെന്ന് ഫോണെടുത്ത് രുദ്രനെ വിളിച്ചു, പക്ഷേ റിങ് ചെയ്യുന്നുണ്ടെങ്കിലും ഫോണെടുക്കുന്നില്ല, എന്തുചെയ്യണമെന്ന് അറിയാതെ തലക്ക് കൈ കൊടുത്ത് അവൾ ബെഡിലേക്ക് ഇരുന്നു, 'ദേവേട്ടന്റെതല്ലാതെ മാറ്റാരുടെയും നമ്പർ ഇല്ല, ഈശ്വരാ എങ്ങനെയാ ഞാൻ ഏട്ടനെ കാര്യങ്ങൾ അറിയിക്കാ,' അവൾ സങ്കടത്തോടെ ഓർത്തു, പെട്ടന്ന് തന്നെ അവൾ എന്തോ ഓർത്ത് കണ്ണ് തുടച്ച് അമ്മയുടെ അടുത്ത് ചെന്ന് കൂട്ടുകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് സ്‌കൂട്ടിയുമെടുത്ത് അവിടുന്ന് ഇറങ്ങി, വായന ശാലയിലേക്ക് ആണ് അവൾ പോയത്, വായന ശാലയുടെ മുറ്റത്ത് സ്‌കൂട്ടി നിർത്തി അവൾ അകത്തേക്ക് ഓടി,

അവിടെ ഒരു മൂലയിൽ ചെറിയ ടേബിളിന് മുൻപിൽ ഇരുന്ന് ഏതോ പുസ്തകത്തിലേക്ക് മിഴികൾ നട്ട് ഇരിക്കുന്ന സഞ്ജുവിനെ കണ്ട് അവൾ ആശ്വാസത്തോടെ അവനടുത്തേക്ക് ചെന്ന് അവന് തൊട്ട് മുമ്പിലുള്ള ചെയർ വലിച് അതിലേക്ക് ഇരുന്നു, ശബ്ദം കേട്ട് മുഖം ഉയർത്തി നോക്കിയ സഞ്ജു പവിയെ കണ്ട് സംശയത്തോടെ നോക്കി, അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു, മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ച് അവൾ കിതപ്പടക്കി, അവളുടെ മുഖഭാവം കണ്ടപ്പോഴേ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായതും സഞ്ജു അവളുടെ കയ്യിൽ പിടിച്ച് അവളുമായി അതികം ആരും ശ്രദ്ധിക്കാത്ത ഭാഗത്തേക്ക്‌ മാറി നിന്നു, "എന്താ പ്രോബ്ലം,? "

അവൾക്ക് മുമ്പിൽ കൈ കെട്ടി നിന്ന് ഗൗരവത്തോടെ സഞ്ജു ചോദിച്ചു, ഒന്ന് നിശ്വസിച്ച് പവി കാര്യങ്ങൾ അവനെ അറിയിച്ചതും സഞ്ജുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി, മുഷ്ടി ചുരുട്ടിപ്പിടിച്ച് അവൻ തന്റെ ദേഷ്യം നിയന്ത്രിച്ചു, "അപ്പൊ മുതൽ ഞാൻ ദേവേട്ടനെ വിളിക്കുന്നുണ്ട്, പക്ഷേ കിട്ടുന്നില്ല, ആദ്യം റിങ് ചെയ്യുന്നുണ്ടായിരുന്നു, ഇപ്പൊ സ്വിച് ഓഫ്‌ ആണ്, അഭിയേട്ടന്റെ നമ്പർ എന്റെ കയ്യിൽ ഇല്ല, എനിക്ക് പേടി ആവുന്നുണ്ട്, ഏട്ടന് എന്തെങ്കിലും,, " പറയുന്നത്തോടൊപ്പം അവൾ കരയുന്നുണ്ടായിരുന്നു, "താൻ വിഷമിക്കേണ്ട, എന്താ വേണ്ടാതെന്ന് എനിക്ക് അറിയാം, നീ വീട്ടിലേക്ക് പൊയ്ക്കോളൂ,, പിന്നെ നീ ഒന്നും അറിഞ്ഞതായി ഭാവിക്കേണ്ട,,

മുഖം കഴുകിയെക്ക്, ആർക്കും സംശയം തോന്നേണ്ട, " പവി തലയാട്ടി മുഖം അമർത്തി തുടച്ച് തിരിഞ്ഞ് നടന്നു, സഞ്ജു എന്തോ ആലോചനയോടെ ഫോണെടുത്ത് ആരെയോ വിളിച്ചു കൊണ്ട് പുറത്തേക്ക് നടന്നു, ***** രാത്രി ചെറിയ പേടിയോടെ ആണ് ശിവ മുറിയിലേക്ക് ചെന്നത്, മുറിയിലൊന്നും രുദ്രനെ കാണാത്തത് കൊണ്ട് അവൾ ബാൽക്കണിയിലേക്ക് നടന്നു, സംശയിച്ചത് പോലെ തന്നെ ആൾ അവിടെ ഉണ്ട്, ശിവ അങ്ങോട്ട്‌ പോകണോ വേണ്ടയോ എന്ന് ചിന്തിച്ച് വാതിൽ പടിയിൽ തന്നെ നിന്നു, അവളുടെ സാമിഭ്യം മനസ്സിലായത് പോലെ രുദ്രൻ തിരിഞ്ഞ് അവളെ നോക്കി, ആൾ വിരലിൽ ഞൊട്ട ഇട്ട് നിൽക്കുകയാണ്,

രുദ്രൻ അവളെ കൈ കാട്ടി വിളിച്ചതും അവൾ മടിയോടെ അവനടുത്തേക്ക് നടന്നു, എന്ത് സംസാരിക്കാനാവാതെ അവൾ ഇരുട്ടിലേക്ക് നോക്കി നിന്നു, രുദ്രൻ ശിവയുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ കൈ വരിയിൽ പിടിച്ച അവളുടെ കയ്യിലേക്ക് കൈ ചേർത്ത് അവളുടെ ഇടത് കയ്യിലെ ചെറു വിരലുമായി അവന്റെ വലത് കയ്യിലെ ചെറുവിരൽ ബന്ധിച്ചു, ശിവ പിടച്ചിലോടെ അവനെ നോക്കിയതും അവൻ ഇരു മിഴികളും ചിമ്മിയടച്ച് ചിരിച്ചു കാണിച്ചു, അവൾ നാണത്തോടെ തലതാഴ്ത്തി നിന്നു, അവർക്കിടയിലെ മൗനത്തെ പോലും അവർ ഇഷ്ടപ്പെട്ടിരുന്നു, കുറച്ചതികം സമയം അവർ അങ്ങനെ നിന്നു, "അതേയ് കിടക്കാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ.. കാൽ കടയുന്നുണ്ട്,"

അവളുടെ കാതിനരികിൽ വന്ന് അവൻ പറഞ്ഞതും ശിവ ഞെട്ടിക്കൊണ്ട് തലയാട്ടി പെട്ടന്ന് തന്നെ അവനിൽ നിന്ന് അകന്ന് മാറി മുറിയിലേക്ക് ഓടി,, 'ഹ്മ്മ് നീ എത്ര കാലം ഇങ്ങനെ ഓടുമെന്ന് ഞാൻ നോക്കട്ടെ..' രുദ്രൻ കുസൃതിയോടെ താടിയിൽ തടവി അവൾ പോയ വഴിയേ നോക്കി ചിരിച്ചു, ബാൽക്കാണിയിലെ വാതിൽ അടച്ച് രുദ്രൻ വന്നപ്പോഴേക്കും ശിവ ബെഡിനോരം ചേർന്ന് മൂടിപ്പുതച്ച് കിടന്നിരുന്നു, അവളെ ഒരു നിമിഷം നോക്കി നിന്ന് മറു സൈഡിലായി അവനും കിടന്നു,................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story