ശിവരുദ്ര്: ഭാഗം 42

shivarudhr

എഴുത്തുകാരി: NISHANA

കാൾ കണക്റ്റ് ചെയ്തതും മറു വശത്ത് നിന്ന് കേട്ട വാർത്തയിൽ അവൻ കൂടുതൽ തളർന്നു, പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്ത് ഒരു വിധത്തിൽ ലക്ഷ്മിയമ്മയെ താങ്ങി എടുത്ത് കാറിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു, *** ശിവയും ലക്ഷ്മിയമ്മയും അടുക്കളയിൽ എന്തോ പാചക പരീക്ഷണത്തിലാണ്, ലക്ഷമിയമ്മ ഓരോ നിർദേശങ്ങളും കൊടുക്കുന്നുണ്ട്, ശിവ അതിനനുസരിച് കുക്ക് ചെയ്യുന്നും ഉണ്ട്, പെട്ടന്ന് കാളിങ് ബെൽ അടിച്ചതും ശിവയും ലക്ഷ്മിയമ്മയും പരസ്പരം നോക്കി, "ദേവൻ കുഞ്ഞ് ആയിരിക്കും നേരത്തെ ഇറങ്ങി എന്നും പറഞ്ഞ് വിളിച്ചതല്ലേ,, ഞാനൊന്ന് നോക്കട്ടെ,, മോള് അവനുള്ള ചായയെടുക്ക്,,"

ലക്ഷ്മിയമ്മ പറഞ്ഞതും ശിവ തലയാട്ടി ചായക്കുള്ള വെള്ളം സ്റ്റവ്വിലേക്ക് വെച്ച് കപ്പ്‌ എടുത്ത് വെച്ചതും ലക്ഷ്മിയമ്മയുടെ കരച്ചിൽ കേട്ട് പേടിയോടെ അവൾ അകത്തേക്ക് ഓടി ചെന്നതും അവിടുത്തെ കാഴ്ച്ച കണ്ട് സ്തംഭിച്ച് നിന്നു, രണ്ട് മൂന്ന് ഗുണ്ടകൾ ലക്ഷ്മിയമ്മയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുകയാണ്, "ആഹാ എത്തിയോ ആള്, തനിക്ക് വെണ്ടിയാ ഞങ്ങൾ വന്നത്, വിഷ്ണു സാറവിടെ നിന്നെയും കാത്തിരിക്കാ, അത് കൊണ്ട് നല്ല കുട്ടി ആയി വന്ന് വണ്ടിയിൽ കയറാൻ നോക്ക്, അതിൽ ഒരു ഗുണ്ട അവൾക്ക് നേരെ വന്ന് പറഞ്ഞതും ശിവ ഇല്ലെന്ന് തലയാട്ടി സർവ്വ ശക്തിയുമെടുത്ത് അയാളെ പിറകിലേക്ക് തള്ളി അടുക്കളയിലേക്ക് ഓടി,

അയാൾ താഴേക്ക് വീണെകിലും ദേഷ്യത്തോടെ ചാടി എണീറ്റ് അവൾക്ക് പിറകെ പാഞ്ഞു, അവന്റെ കൂടെ മറ്റൊരാളും, ഈ സമയം ഹാളിൽ ലക്ഷ്മിയമ്മയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന ഗുണ്ട മാത്രമേ ഒള്ളൂ എന്ന് മനസ്സിലായതും ലക്ഷ്മിയമ്മ തൊട്ടടുത്തുള്ള വേസ് എടുത്ത് ഒരു കൈ കൊണ്ട് അയാളുടെ വയറിൽ ശക്തിയിൽ ഇടിച്ചു, അയാൾ വേദന കൊണ്ട് വയറിൽ മുറുകെ പിടിച്ച് കുനിഞ്ഞതും അവർ കയ്യിലുള്ള വേസ് കൊണ്ട് അയാളുടെ തലക്ക് ശക്തിയിൽ അടിച്ചു, വേദന കൊണ്ട് അയാൾ നിലത്തേക്ക് വീണതും ലക്ഷ്മിയമ്മ അടുക്കളയിലേക്ക് ഓടി, ഈ സമയം അടുക്കളയിൽ എത്തിയ ശിവ പേടിയോടെ തിരിഞ്ഞ് നോക്ക്,

തനിക്ക് പിറകെ വരുന്ന ഗുണ്ടകളെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിക്കുമ്പോഴാണ് ഗ്യാസിൽ തിളച്ച് കൊണ്ടിരിക്കുന്ന വെള്ളം കണ്ടത്, ഒട്ടും സമയം കളയാതെ അവൾ ആ വെള്ളം പിറകെ വരുന്ന ഗുണ്ടകളുടെ മേലേക്ക് ഒഴിച്ചു, "ആഹ്,,," അലർച്ചയോടെ അവർ രണ്ടും നിലത്തേക്കിരുന്നതും ലക്ഷ്മിയമ്മ അങ്ങോട്ട് ഓടിവന്നു, നിലത്ത് വേദന കൊണ്ട് പിടയന്നവരെ ഒന്ന് നോക്കി അവർ ശിവയുടെ കൈ പിടിച്ച് പുറക് വശത്തെ വാതിൽ തുറന്ന് അവളെ പുറത്തേക്ക് തള്ളി, "ആ ദുഷ്ടൻ മാരുടെ കയ്യിൽ പെടാതെ ഓടി രക്ഷപ്പെട് മോളെ,,, " ശിവ പേടിയോടെ അവരെ നോക്കി ഇല്ലെന്ന് തലയാട്ടി,, "ഈ അമ്മ പറയുന്നത് നീ കേൾക്കില്ലേ,, പോ മോളെ,,

ആ ദുഷ്ടന്റെ കയ്യിൽ നിന്നെ കിട്ടിയാൽ അവൻ മോളെ വെറുതെ വിടില്ല,, പോ മോളെ പോയി രക്ഷപ്പെട്," അവർ കരഞ്ഞു കൊണ്ട് പറഞ്ഞ് വാതിൽ വലിച്ചടച്ച് പൊട്ടി കരഞ്ഞു, പെട്ടന്ന് അവിടേക്ക് നേരത്തെ അവർ അടിച്ചിട്ട ഗുണ്ട വന്നു, അയാൾ ദേശ്യത്തോടെ കയ്യിലുള്ള കത്തി കൊണ്ട് അവരുടെ വയറിലേക്ക് കുത്തി, അവരുടെ കണ്ണ് തുറിച്ചു, വേദന കൊണ്ട് മുഖം ചുളിഞ്ഞു, ഒരു പിടച്ചിലോടെ അവർ നിലത്തേക്ക് വീണു, "ഡാ ആ പെണ്ണ് എവിടെ,,? " അവിടെ വീണ് കിടക്കുന്ന ഗുണ്ടകളെ തട്ടിവിളിച്ച് കൊണ്ട് അയാൾ ചോദിച്ചതും അവർ പുറത്തേക്ക് വിരൽ ചൂണ്ടി, "***-* എന്നിട്ട് നിങ്ങൾ ഇവിടെ എന്ത് ചെയ്യാ,, ആ പെണ്ണ് രക്ഷപ്പെട്ടാൽ സാർ നമ്മളെ വെച്ചേക്കില്ല, ചെന്ന് പിടിയെടാ അവളെ,,

" അയാൾ അലറിയതും രണ്ട് പേരും വേദനയോടെ എണീറ്റ് പുറത്തേക്ക് ഓടി, ഈ സമയം ശിവ മുന്നിൽ കണ്ട ഇട വഴിയിലൂടെ ഓടുകയായിരുന്നു, അവൾക്ക് പിറകിൽ ആ ഗുണ്ടകളുടെ ശബ്ദം കേട്ടതും സർവ്വ ശക്തിയുമെടുത്ത് ഓടി, കുറച്ച് അകലെ റോഡ് കണ്ടതും അവൾ അങ്ങോട്ട് ഓടി റോഡിലേക്ക് ചാടി ഇറങ്ങിയതും ഒരു വണ്ടി വന്ന് അവളെ ഇടിച്ചു, ബോധം മറഞ്ഞ് നിലത്തേക്ക് വീണപ്പോൾ തനിക്ക് അടുത്തേക്ക് ആരോ ഓടി വരുന്നതായി അവൾ കണ്ടു, ******* "ആ,,, " നിലവിളിയോടെ ശിവ ചാടി എണീറ്റു, ശരീരം മുഴുവൻ ഭയങ്കര വേദന, തലക്ക് ആണെങ്കിൽ വല്ലാത്ത കനവും വേദനയും, അവൾ കൈ തലയിലേക്ക് വെക്കാൻ നോക്കുമ്പോൾ കൈ അനക്കാൻ കഴിയുന്നില്ല,

നോക്കിയപ്പോൾ കണ്ടു കയ്യിലെ വലിയ കെട്ട്, അവളുടെ ശബ്ദം കേട്ട് ആരൊക്കെയോ മുറിയിലേക്ക് വന്നു, "ശിവാ..." രുദ്രൻ ഓടി വന്ന് അവളെ പൊതിഞ്ഞ് പിടിച്ചു, "രുദ്രേട്ടാ,,, ഞാൻ,,, അവർ,, " അവളുടെ ഉയർന്ന ശ്വാസഗതി കേട്ടപ്പോഴെ അവൾ വല്ലാതെ പേടിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായി, "ഒന്നൂല്യാടാ,, ഒന്നൂല്യ, " അവൻ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ തലോടി, അവൾ മയങ്ങിയതും അവൻ സൂക്ഷിച്ച് ബെഡിലേക്ക് അവളെ കിടത്തി നിറഞ്ഞ മിഴികൾ ഷോൾഡറിൽ തുടച്ചു, "രുദ്രാ വാ നമുക്ക് ഡോക്ടറെ കാണാം,, ഇത് ഇപ്പൊ രണ്ട് ദിവസമായില്ലേ ഇങ്ങനെ ഞെട്ടി ഉണരലും കരച്ചിലും തുടങ്ങിയിട്ട്, " അവളുടെ അവസ്ഥ കണ്ട് സഞ്ജു ചോദിച്ചു, "ഞാൻ നേരത്തെ ഡോക്ടറെ കണ്ടിരുന്നു,

അവള് ആ ഷോക്കിൽ നിന്ന് പൂർണ്ണമായും തിരിച്ച് വന്നിട്ടില്ല അതാ,, " അവൻ അലിവോടെ അവളുടെ മുഖത്തേക്ക് നോക്കി, അന്ന് തക്ക സമയത്ത് സഞ്ജു അവിടെ എത്തിയില്ലായിരുന്നു എങ്കിൽ ഓർക്കാൻ പോലും കഴിയുന്നില്ല, അവന്റെ കണ്ണുകളിൽ അഗ്നിയാളി കത്തി, "നിന്റെ ഈ അവസ്ഥക്ക് കാരണമായവരെ ഞാൻ വെറുതെ വിടില്ല ശിവ,, അവരെ ഞാൻ ഇഞ്ചി ഇഞ്ചായി കൊന്ന് കുഴിച്ച് മൂടും, " അവൻ പകയോടെ മുരണ്ടു, സഞ്ജു ഒരു നിമിഷം രുദ്രനെ തന്നെ നോക്കി നിന്നു, ഈ രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ അവന് മനസ്സിലായിരുന്നു രുദ്രാന് ശിവയോടുള്ള പ്രണയം എത്രത്തോളമാണെന്ന്, ഉണ്ണാതേയും ഉറങ്ങാതെയും ശിവക്ക് കൂട്ടിരിക്കലാണ് പണി,

അവളെ സുരക്ഷിദമായ കൈകളിൽ തന്നെ ആണ് ഈശ്വരൻ എത്തിച്ചിരിക്കുന്നത്, ഒരു പുഞ്ചിരിയോടെ സഞ്ജു പുറത്തേക്ക് ഇറങ്ങി, **** "ശിവാ,, ദാ കുറച്ചും കൂടി,," ഒരു സ്പൂൺ കഞ്ഞി അവൾക്ക് നേരെ നീട്ടി രുദ്രൻ പറഞ്ഞതും അവൾ മുഖം ചുളിച്ച് കൊണ്ട് അവനെ നോക്കി അത് കഴിച്ചു, കഞ്ഞിയുടെ ബൌൾ മാറ്റി വെച്ച് നനഞ്ഞ തുണി കൊണ്ട് അവളുടെ മുഖം തുടച്ച് കൊടുത്ത് അവൻ അവൾക്ക് അരികിലേക്ക് ഇരുന്ന് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു, "രുദ്രേട്ടാ,, അമ്മക്ക് ഇപ്പൊ എങ്ങനെ ഉണ്ട്,? എനിക്ക് അമ്മയെ കാണണം, ഞാൻ കാരണം അല്ലെ,," അവന്റെ മുഖത്തേക്ക് നോക്കി ശിവ ചോദിച്ചു,

"ലക്ഷ്മിയമ്മക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ശിവ നിന്നെക്കുറിച്ച് ഒക്കെ ചോദിച്ചെന്ന മീനു കയറി കണ്ടപ്പോൾ പറഞ്ഞത്, നാളെ മുറിയിലേക്ക് മാറ്റും, ഇവിടേക്ക് തന്നെ കൊണ്ട് വരാൻ പറയാം,, അപ്പൊ നിങ്ങൾക്ക് പരസ്പരം കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാം പോരെ,, " അവളുടെ മുടിയിഴകളിൽ തലോടി രുദ്രൻ ചോദിച്ചതും അവൾ ഒന്ന് മൂളി, "ആഹാ രണ്ടാളും റൊമാൻസിച്ചിരിക്കണോ? നീ എന്ത അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്??" അഭിയും മീനുവും മുറിയിലേക്ക് വന്നതും രുദ്രൻ ശിവയെ പതിയെ ബെഡിലേക്ക് കിടത്തി അവൾക്ക് പുതച്ച് കൊടുത്തു, "മീനു,, നീ ശിവയുടെ അടുത്ത് ഉണ്ടാവണെ,,, " "ഏട്ടൻ പേടിക്കണ്ട, ഞാൻ ചേച്ചിക്കുട്ടിയുടെ അടുത്ത് തന്നെ ഉണ്ടാവും,

" രുദ്രൻ ശിവയെ ഒന്ന് നോക്കി അഭിയുമായി പുറത്തേക്ക് നടന്നു, ****** "എന്താ പ്ലാൻ,,? " ക്യാന്റീനിൽ രുദ്രന് അഭിമുഖമിരുന്ന് സഞ്ജു ചോദിച്ചു, അഭിയും അവന്റെ വാക്കിനായി കാതോർത്ത് ഇരുന്നു, "നമ്മുടെ വീട്ടിൽ കയറി അല്ലെ അവൻ ലക്ഷ്മിയമ്മയെയും ശിവയെയും ഉപദ്രവിച്ചത്, അപ്പൊ നമുക്കും അവന്റെ വീട്ടിൽ കയറി പണി കൊടുക്കാം, അതങ്ങനെ ഒരു നീക്കം അവൻ എന്തായാലും പ്രതീക്ഷിക്കില്ല, " "സംഗതി കൊള്ളാം പക്ഷേ എങ്ങനെ,? "അഭി "അതിനല്ലേ പവി ഉള്ളത്, നമുക്ക് അവളുടെ സഹായം ചോദിക്കാം, അവൾ എന്തായാലും സഹായിക്കും," സഞ്ജു ആവേശത്തോടെ പറഞ്ഞതും അഭിയും രുദ്രനും അവനെ അടി മുടി ഒന്ന് നോക്കി,

പറഞ്ഞത് അബദ്ധമായോ എന്ന് ആലോചിച്ച് അവൻ രണ്ട് പേരെയും നോക്കിചമ്മിയ ഭാവത്തോടെ ഒന്ന് ചിരിച്ചു, "ഹ്മ്മ്, രണ്ട് ദിവസമായി ഞങ്ങൾ ഈ പവി പുരാണം കേൾക്കാൻ തുടങ്ങീട്ട്,, " ചെവിയൊന്ന് കുടഞ്ഞ് അഭി പറഞ്ഞ് കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി, "അല്ല പറഞ്ഞെന്നെ ഒള്ളൂ, നിങ്ങൾ പ്ലാൻ പറയ്,," സഞ്ജു ചമ്മി ചിരിയോടെ പറഞ്ഞു, "പ്ലാൻ കാര്യമായിട്ടൊന്നും ഇല്ല, മേലെടത് പോയി മൂന്നിനും ഇട്ട് പണിയുന്നു തിരിച്ച് വരുന്നു, പവിയെ വിളിച്ച് മൂന്നും ഒന്നിച്ച് കൂടുമ്പോൾ അറിയിക്കാൻ പറ ബാക്കി അതിന് ശേഷം തീരുമാനിക്കാം,, " ഗൗരവത്തോടെ രുദ്രൻ പറഞ്ഞതും രണ്ട് പേരും തലയാട്ടി സമ്മതിച്ചു,.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story