ശിവരുദ്ര്: ഭാഗം 43

shivarudhr

എഴുത്തുകാരി: NISHANA

ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ശിവയുയെയും ലക്ഷ്മിയമ്മയേയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് വന്നു, ഹോസ്പിറ്റലിൽ ആയിരുന്നപ്പോഴും വീട്ടിലെത്തിയപ്പോഴും ശിവയെ പരിചരിക്കുന്ന ഡ്യൂട്ടി രുദ്രൻ ഏറ്റെടുത്ത് ചെയ്തു,അവൾക്ക് ഒന്ന് സുഗമാവുന്നത് വരെ ഓഫീസിൽ പോലും പോകാതെ രുദ്രൻ അവൾക്ക് കൂട്ടിരുന്നു, ശിവയുടെ മുറിവെല്ലാം സുഖമായെങ്കിലും രുദ്രൻ അവളുടെ പിറകെ വിടാതെ നടന്ന് ഓരോ ചെറിയ കാര്യവും ചെയ്ത് കൊടുത്തു, ശിവ എതിർത്തെങ്കിലും അവൻ അതൊന്നും കാര്യമാക്കാതെ അവളെ പരിചരിച്ച് എപ്പോഴും അവളുടെ കൂടെ നടന്നു,

ഇന്ന് ഓഫീസിൽ എന്തോ അർജെന്റ് മീറ്റിംഗ് ഉള്ളത് കൊണ്ട് പിടിച്ച പിടിയാലേ അഭി അവനെ തൂക്കി എടുത്ത് കൊണ്ട് പോയതാണ്, മീറ്റിങ്ങിനിടയിൽ ഇടക്കിടെ അവൻ ശിവയെ ഫോൺ വിളിച്ച് കൊണ്ടിരുന്നു, അഭി അവനെ നോക്കി കണ്ണുരുട്ടുന്നുണ്ടെങ്കിലും അവനത് കാര്യമാക്കാതെ ശിവയെ വിളിച്ചു കൊണ്ടിരിക്കും, "ഇങ്ങനെ ഫോൺ വിളിച്ച് ഇരിക്കാനാണെങ്കിൽ നിനക്ക് വീട്ടിൽ ഇരുന്നോടെ ഡാ തെണ്ടി, " മീറ്റിംഗ് തീർന്ന് സ്റ്റാഫ് ഒക്കെ പുറത്തേക്ക് പോയതും അഭി രുദ്രന്റെ കഴുത്തിനു പിടിച്ചു ചോദിച്ചു, "നീ അല്ലെ എന്നെ പിടിച്ച് വലിച്ച് കൊണ്ട് വന്നത്" രുദ്രൻ അവന്റെ കൈ തട്ടി മാറ്റി ചോദിച്ചതും അഭി അവനെ നോക്കി പല്ല് കടിച്ചു,

രുദ്രൻ അത് കാര്യമാക്കാതെ ചാവി ചൂണ്ട് വിരലിലിട്ട് കറക്കി പാർക്കിങ്ങിലേക്ക് പോയി, അവന് പിറകെ ചവിട്ടി കുലുക്കി അഭിയും, ****** രുദ്രൻ മുറിയിലേക്ക് വന്നപ്പോൾ ആലോചനയോടെ പുറത്തേക്ക് മിഴികളോടിച്ച് ബാൽക്കണിയിൽ നിൽക്കുന്ന ശിവയെ ആണ് കണ്ടത്, അവളെ ഒന്ന് നോക്കി അവൻ ഫ്രഷ് ആവാൻ കയറി, ഫ്രാഷായി ഇറങ്ങിയപ്പോഴും ആള് ആലോചനയിൽ തന്നെ ആണ്, രുദ്രൻ അവൾക്ക് പിറകിൽ പോയി നിന്ന് തലയൊന്ന് കുടഞ്ഞു, അവന്റെ മുടിയിലെ വെള്ളത്തുള്ളികൾ ശിവയുടെ കഴുത്തിൽ പതിച്ചതും അവൾ ഞെട്ടലോടെ വെട്ടിതിരിഞ്ഞു,

തൊട്ടരികിൽ നിൽക്കുന്ന രുദ്രനെ കണ്ട് അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് അവനെ കൂർപ്പിച്ചു നോക്കി കഴുത്തിലെ വെള്ളത്തുള്ളികൾ ഷാൾ കൊണ്ട് തുടച്ചു മാറ്റാൻ തുടങ്ങി, പെട്ടന്ന് രുദ്രൻ അവളുടെ കയ്യിൽ പിടിച്ച് ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് ചേർത്ത് കഴുത്തിലെ വെള്ളത്തുള്ളികൾ അവന്റെ ചുണ്ടുകളാൽ ഒപ്പി എടുത്തു, ശിവ ഏങ്ങലോടെ അവന്റെ ഷോൾഡറിൽ പിടി മുറുക്കി, ശരീരത്തിലൂടെ വിറയൽ പാഞ്ഞ് പോയി, രുദ്രന്റെ അധരം അവളുടെ കഴുത്തിലൂടെ ഒഴുകി ഇറങ്ങി, ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് തോന്നിയത്തും ശിവ അവനെ തള്ളി മാറ്റി കിതപ്പോടെ തിരിഞ്ഞ് നറൈലിംഗ് പിടിച്ച് നിന്നു,

"ഇത്ര പെട്ടന്ന് തളർന്ന് പോയോ,,? " അവളുടെ കാതിനരിൽ മുഖം ചേർത്ത് ചോദിച്ചതും ശിവ ഒന്നും മിണ്ടാതെ അവന്റെ നഗ്നമായ നെഞ്ചിലേക്ക് ചാഞ്ഞു, "ശിവ,, " കാറ്റ് പോലെ അവന്റെ നിശ്വസം ചെവിയിൽ പതിച്ചതുതും അവൾ കുറുകിക്കൊണ്ട് ഒന്നുടെ അവനിലേക്ക് പറ്റിച്ചേർന്ന് നിന്നു, അവളുടെ ചുടു ശ്വാസം തന്റെ നെഞ്ചിൽ പതിക്കുന്നതിനനുസരിച്ച് അവന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ആ വിരിനെറ്റിയിൽ ചുംബിച്ചു, ശിവ എങ്ങിക്കൊണ്ട് മുഖം താഴ്ത്തിയതും അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പതിച്ചു, "നീ എന്നെ ചീത്തയാക്കിയേ അടങ്ങൂ അല്ലെ പെണ്ണേ,,, "

ചൂണ്ട് കടിച്ച് പിടിച്ച് പ്രതേക താളത്തിൽ അവളെ അടിമുടി നോക്കി രുദ്രൻ പറഞ്ഞതും ശിവ ചൂണ്ട് കൂർപ്പിച്ച് അവന്റെ നെഞ്ചിൽ അധികം നോവിക്കാതെ പതിയെ അടിച്ച് കപട ദേഷ്യത്തോടെ മുറിയിലേക്ക് നടന്നു, അവൾക്ക് പിറകെ കുസൃതി കാണിച്ച് രുദ്രനും, ശിവ മുറിയിൽ ചെന്ന് ബെഡ് കുടഞ്ഞു വിരിക്കാൻ തുനിഞ്ഞതും രുദ്രൻ ബെഡിലേക്ക് ചാടിക്കയറി കിടന്നു, ശിവ അവനെ ദേഷ്യത്തോടെ നോക്കി തിരിഞ്ഞ് നടന്നതും രുദ്രന്റെ കൈകൾ അവളെ വലിച്ച് ബെഡിലേക്ക് ഇട്ടിരുന്നു, ശിവ പിടഞ്ഞ് എണീക്കാൻ ശ്രമിച്ചെങ്കിലും അവൻ അവളുടെ ഇരു സൈഡിലും കൈ കുത്തി അവളുടെ മേലെ കിടന്നു, അവരുടെ മിഴികൾ പരസ്പരം കൊരുത്തതും പിടച്ചിലോടെ അവൾ മുഖം തിരിച്ചു,

രുദ്രന്റെ മുഖം താഴ്ന്ന് വരുന്നത് അറിഞ്ഞതും ശിവ മിഴികൾ ഇറുക്കെ അടച്ച് ബെഡ്ഷീറ്റിൽ പിടി മുറുക്കി കിടന്നു, അവളുടെ മുഖഭാവം കണ്ട് അവന് ചിരി വന്നു, അതെ ചിരിയോടെ അവൻ അവളുടെ താടിചുഴിയിൽ ചെറുതായി കടിച്ച് അവളിൽ നിന്ന് അകന്ന് മാറി, "ഇനിയും ഇങ്ങനെ കിടന്നാൽ പിന്നെ നീ പത്തു മാസം കഴിഞ്ഞിട്ടേ ഫ്രീയാവൂ,, അത് കൊണ്ട് പൊന്ന് മോള് എണീറ്റ് പോയെ,, " രുദ്രന്റെ സംസാരം കേട്ട് ശിവ ദേഷ്യത്തോടെ ചാടി എണീറ്റ് കയ്യിൽ കിട്ടിയോ പില്ലോ വെച്ച് അവനെ എറിഞ്ഞു, അവനത് ക്യാച് പിടിച്ച് ചൂണ്ട് കൂർപ്പിച് ഉമ്മ കൊടുത്ത് ഡ്രസ്സിങ് റൂമിലേക്ക് ഓടിക്കയറി, അവന്റെ പോക്ക് കണ്ട് ശിവ പൊട്ടി ചിരിച്ച് പില്ലോയിലേക്ക് മുഖം ചേർത്ത് കിടന്നു, ****

മീനുവിനെ മുറിയിൽ കാണാത്തത് കൊണ്ട് അഭി അവളെ തിരക്കി ലക്ഷ്മിയമ്മയുടെ മുറിയിൽ ചെന്നപ്പോഴാണ് അടുക്കളയിൽ നിന്ന് എതൊക്കെയോ ശബ്ദം കേൾക്കുന്നത്, അവിടെ ചെന്ന് നോക്കിയപ്പോൾ കണ്ടു തിരക്കിട്ട് ഓടി നടന്ന് ജോലി ചെയ്യുന്ന മീനുവിനെ, ലക്ഷ്മിയമ്മയും ശിവയും കിടപ്പിലായതിൽ പിന്നെ അവളാണ് അടുക്കള കൈകാര്യം ചെയ്യുന്നത്, പണ്ട് കഴിക്കാനല്ലാതെ ഈ ഭാഗത്തേക്കേ തിരിഞ്ഞ് നോക്കാത്ത പെണ്ണാ, ഇപ്പൊ ലക്ഷ്മിയമ്മയോട് ചോദിച്ച് എല്ലാം അവൾ തന്നെ ഒതുക്കും, ഇടക്ക് ഉണ്ണിയും കൂടും,സമയം കിട്ടുമ്പോൾ താനും രുദ്രനും പാചകകാര്യത്തിലൊക്കെ സഹായിക്കും, എങ്കിലും ബാക്കി എല്ലാം അവളാണ് ചെയ്യുന്നത്, ജോലിക്ക് ആളെ നിർത്താമെന്ന് പറഞ്ഞെങ്കിലും പെണ്ണ് സമ്മതിച്ചില്ല,

എത്ര പെട്ടന്നാണ് അവൾ കുട്ടിക്കളി മാറ്റി വെച്ച് പക്വത ഉള്ളവളായത്, 'പെണ്ണ് എന്നും അത്ഭുതം തന്നെ ആണ്, സാഹചര്യവുമായി പൊരുത്തപ്പെടാൻ അവർക്ക് കഴിയുന്നത് പോലെ ആണിന് കഴിഞ്ഞെന്ന് വരില്ല ' , അഭി നെടുവീർപ്പിട്ട് അവൾക്ക് അടുത്തേക്ക് ചെന്നു, നീല കളർ ടോപ് ആണ് വേഷം, ആ കളറിൽ പെണ്ണിന് സൗന്ദര്യം കൂടിയത് പോലെ,, മുടി വരിച്ചുറ്റി ബൺ ചെയ്തിട്ടുണ്ട്, എന്തോ എടുക്കാനായി മീനു തിരിഞ്ഞപ്പോഴാണ് അവൾക്ക് പിറകിൽ നിന്നിരുന്ന അഭിയെ കാണുന്നത്, "അഭിയേട്ടൻ എന്ത ഇവിടെ, ഏതെങ്കിലും ആവശ്യമുണ്ടോ,,? " മീനു അവനെ കൂർപ്പിച്ച് നോക്കി ചോദിച്ചതും അവൻ ഞെട്ടി ഇല്ലെന്ന് തലയാട്ടി, "ആഹ്,,

എന്നാൽ ദാ ഈ പച്ചക്കറി ഒക്കെ ഒന്ന് കട്ട് ചെയ്ത് വെക്കണേ,, ഞാൻ അമ്മക്ക് കഞ്ഞി കൊടുത്തിട്ട് വരാം,, " പറഞ്ഞ് കൊണ്ട് അവൾ ഭൗൾ കയ്യിലെടുത്ത് നടന്നു, അഭി പ്ലിങ്ങിയ ഭാവത്തോടെ അവൾ പോയ വഴിയിലേക്കും കൂട്ടി വെച്ച പച്ചക്കറിയിലേക്കും നോക്കി ഒന്ന് നെടുവീർപ്പിട്ടു, "ഓഹ് പുല്ല്, മര്യാദക്ക് അവിടെ എവിടെയെങ്കിലും ഇരുന്നാൽ മടതിയായിരുന്നു, അപ്പൊ റൊമാൻസ് കളിക്കാലോ എന്നും കരുതി വന്നതാ, പെണ്ണാണെങ്കിൽ ഇപ്പൊ കഴിവതും ഒഴിഞ്ഞു മാറി നടക്കാ,, വരട്ടെ എന്റെ കയ്യിൽ കിട്ടും യക്ഷിയെ, " അവൻ പിറു പിറുത്തു കൊണ്ട് വെജിറ്റബിൾ കട്ട് ചെയ്യാൻ തുടങ്ങി, "ഓഹ്,, ഇത്രയധികം പച്ചക്കറി കൊണ്ട് എന്ത് ഉടക്കാനാ ഇവൾക്ക്, ഇത് എല്ലാം കൂടെ എടുത്ത് അവളുടെ അണ്ണാക്കിലേക്ക് കമഴ്ത്തണം പുല്ല്, " അഭിയുടെ പിറു പിറുക്കൽ വാതിലിന് മറവിൽ നിന്ന് കേട്ട മീനു വാ പൊത്തിപ്പിടിച്ച് ചിരിച്ച് ലക്ഷ്മിയമ്മയുടെ അടുത്തേക്ക് പോയി.,.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story