ശിവരുദ്ര്: ഭാഗം 44

shivarudhr

എഴുത്തുകാരി: NISHANA

"ഓഹ് പുല്ല്,,, ഈ ഉള്ളി കണ്ട് പിടിച്ചത് ആരാണാവോ?? അവരെ എന്റെ കയ്യിൽ കിട്ടിയാൽ ഇത് പോലെ അരിഞ്ഞ് കളയും, മനുഷ്യനെ കരയിക്കാനായിട്ട്,, " മീനു തിരിച്ചു വന്നപ്പോഴും എന്തൊക്കെയോ പിറു പിറുത്ത് ഉള്ളി അരിയുകയായിരുന്നു അഭി, മുഖം ചുവന്നിട്ടുണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്, മീനു ചിരിയോടെ അവനെ തന്നെ നോക്കി നിന്നു, ഉള്ളിയോട് എന്തോ ദേഷ്യമുള്ളത് പോലെയാണ് ആളുടെ പെരുമാറ്റം, അതിന്റെ അമ്മൂമ്മയെ വരെ തെറി പറയുന്നും ഉണ്ട്, മീനു പതിയെ അവന്റെ അടുത്ത് ചെന്ന് പിറകിലൂടെ കെട്ടിപ്പിടിച്ച് അവന്റെ പുറത്ത് തല വെച്ച് കിടന്നു, അഭി ഞെട്ടിക്കൊണ്ട് തല ചെരിച്ച് നോക്കി, പിറകിൽ മീനുവിനെ കണ്ടതും നിമിഷ നേരം കൊണ്ട് അവളെ അവനിൽ നിന്ന് അകറ്റി മാറ്റി, മീനു ചൂണ്ട് ചുളുക്കി അവനെ നോക്കിയതും നിമിഷ നേരം കൊണ്ട് അഭി അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി, മീനുവിന്റെ കണ്ണ് തുറിച്ചു വന്നു, അവൾ ഉമിനീർ ഇറക്കി അവനെ നോക്കി,

അഭി അവളുടെ കൈകൾ ചുമരിലേക്ക് ചേർത്ത് വെച്ച് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കഴുത്തിലെ മറുകിൽ ചെറുതായി കടിച്ചു, "സ്സ്,,, " അവൾ പിടഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവന്റെ പിടി ഒന്ന് അയക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല, അഭിയുടെ മുഖം കഴുത്തിൽ നിന്ന് മുകളിലേക്ക് നീങ്ങി അവളുടെ ചെഞ്ചുണ്ടിലേക്ക് ചേർത്തു, വളരെ ആവേശത്തോടെ അവയിലെ തേൻ കുടിച്ചു, അഭിയുടെ കൈകൾ മീനുവിന്റെ ഇടുപ്പിൽ അമർന്നു, അവളുടെ കൈകൾ അവന്റെ തലമുടിയിൽ കൊരുത്തു, ദീർഘമായ ചുമ്പനം, ശ്വാസമെടുക്കാൻ പോലും മറന്ന് രണ്ട് പേരും ആവേശത്തോടെ മത്സരിച്ച് ചുംബിച്ചു കൊണ്ടിരുന്നു,

പെട്ടന്ന് പിറകിൽ നിന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ടതും രണ്ട് പേരും കിതപ്പോടെ അകന്ന് മാറി ഞെട്ടി തിരിഞ്ഞ് നോക്കി, അവിടെ കണ്ണ് തുറുപ്പിച്ച് വായിൽ കുത്തിക്കയറ്റിയ ആപ്പിൾ ഇറക്കാൻ പോലും മറന്ന് നിൽക്കുന്ന ഉണ്ണിയെ കണ്ട് രണ്ട് പേരും പരിഭ്രമിച്ചു, മീനു പെട്ടന്ന് തന്നെ അഭിയുടെ പിറകിൽ ഒളിച്ചു, ഉണ്ണി തലയൊന്ന് കുടഞ്ഞ് ചുറ്റും സൂക്ഷിച്ച് നോക്കി, "എന്താ ഡാ,,,, എന്താ ഇങ്ങനെ നോക്കുന്നത്?" അവന്റെ നോട്ടം കണ്ട് സംശയത്തോടെ അഭി ചോദിച്ചു, "അല്ല ഞാൻ അടുക്കളയിലേക്ക് തന്നെ അല്ലെ വന്നത് എന്ന് നോക്കിയതാ,, അബദ്ധത്തിൽ നിങ്ങളെ ബെഡ്റൂമിലേക്ക് കയറിയതാണെന്ന് കരുതി," അവന്റെ സംസാരം കേട്ട് അഭി ചമ്മൽ മറച്ച് ഗൗരവത്തോടെ അവനെ തുറിച്ച് നോക്കി,

"ഇങ്ങനെ തുറിച്ച് നോക്കണ്ട, ഞാൻ പോവാ,,, " പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു, "എന്റെ ഈശ്വരാ,,, മിക്കവാറും ഞാൻ കാലിൽ ചങ്ങല കെട്ടി നടക്കേണ്ടി വരും, ഇതൊന്നും കാണാനുള്ള ത്രാണി എനിക്ക് ഇല്ലേ,,, ഈ കുഞ്ഞാടിനെ നീ കാത്തോളണേ,," ഉണ്ണിയുടെ പ്രാർത്ഥന കേട്ട് അഭി ചുണ്ട് കടിച്ച് പിടിച്ച് മീനുവിനെ നോക്കി, മീനു അവന്റെ മുഖത്തേക്ക് നോക്കാനുള്ള മടികൊണ്ട് തിരിഞ്ഞ് നിന്ന് തിരക്കിട്ട് എന്തൊക്കെയോ ചെയ്യാൻ തുടങ്ങി, "ഹ്മ്മ് നിന്നെ ഞാൻ എടുത്തോളാം,, " അവളെ അടിമുടി നോക്കി അഭി പറഞ്ഞു, "എന്തിന് അവൾക്ക് നടക്കാൻ കഴിയും,, " പെട്ടന്ന് പിറകിൽ നിന്ന് ഉണ്ണിയുടെ ശബ്ദം കേട്ട് അഭി പല്ല് കടിച്ച് അവനെ നോക്കി, "നീ പോയില്ലേ,,, "

"ഈ,, ഞാൻ വെള്ളം എടുക്കാൻ വന്നതാ,, ദാ എടുത്തു, ഇനി നിങ്ങൾ കണ്ടിന്യു ചെയ്തോളു ഞാൻ പോയി,, " "ഡാ,, " അഭിയുടെ അലർച്ച കേട്ടതും ഫ്രിഡ്ജിൽ നിന്ന് വെള്ളത്തിന്റെ ബോട്ടിൽ കയ്യിലെടുത്ത് ഉണ്ണി ഹാളിലേക്ക് ഓടി,, അഭി തലക്ക് കൈ കൊണ്ട് അടിച്ച് മീനുവിന്റെ കവിളിൽ മുത്തികൊണ്ട് അവന് പിറകെ നടന്നു, മീനു കവിളിൽ കൈ വെച്ച് അവനെ നോക്കി ചിരിയോടെ തന്റെ ജോലിയിലേക്ക് തിരിഞ്ഞു, **** രാത്രി അഭിയുടെ മുറിയിൽ ഓഫീസിലെ ഫയൽസ് ചെക്ക് ചെയ്യുകയാണ് അഭിയും രുദ്രനും, അപ്പോഴാണ് രുദ്രന്റെ ഫോണിലേക്ക് പവിയുടെ കാൾ വന്നത്, രുദ്രൻ നെറ്റി ചുളിച്ച് ഫോണിലേക്ക് നോക്കി കാൾ എടുത്തു,

മറു വശത്ത് നിന്നുള്ള സംസാരം കേട്ടതും അവന്റെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിരിഞ്ഞു, ഫോൺ കട്ട് ചെയ്ത് അതെ ചിരിയോടെ അവൻ അഭിയെ നോക്കി, "ശത്രുക്കൾക്ക് പണി കൊടുക്കാനുള്ള സമയം ആയി അല്ലെ,, " അവന്റെ മുഖഭാവം കണ്ട് അഭി ചോദിച്ചതും രുദ്രൻ ഗൗരവത്തോടെ മൂളി, "അപ്പൊ എന്താ പ്ലാൻ?? " അഭിയുടെ ചോദ്യത്തിന് രുദ്രൻ ഗൂഢമായ ചിരിയോടെ തന്റെ പ്ലാൻ വിവരിച്ചു, രുദ്രന്റെ മുഖത്തെ ചിരി പതിയെ അഭിയുടെ മുഖത്തും വിരിഞ്ഞു, ******** മുറിയിലേക്ക് രുദ്രനെ കാണാത്തത് കൊണ്ട് അവനെ അന്വേഷിച്ച് ഇറങ്ങിയതാണ് ശിവ, അച്ഛന്റെയും അമ്മയുടെയും മുറിയിലെ വെളിച്ചം കണ്ടപ്പോഴേ അവൾക്ക് മനസ്സിലായി അവൻ അവിടെ ആയിരിക്കുമെന്ന്, അവൾ അങ്ങോട്ട്‌ നടന്നു, ചാരി വെച്ച വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ടു കയ്യിൽ ബിയർ കുപ്പിയുമായി അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി ഇരിക്കുന്ന രുദ്രനെ,

ഇടക്ക് കുപ്പി വായിലേക്ക് കമഴ്ത്തുകയും കണ്ണ് തുടക്കുകയും ചെയ്യുന്നുണ്ട്, ശിവ അവനടുത്തേക്ക് പോകണോ വേണ്ടയോ എന്ന് ചിന്തിച്ച് ഒരുനിമിഷം നിന്നു, പിന്നെ പതിയെ അവനടുത്തേക്ക് ചെന്നു, "രുദ്രേട്ടാ,,, " അവന്റെ ഷോൾഡറിൽ കൈ വെച്ച് അവൾ വിളിച്ചു, രുദ്രൻ മിഴികൾ ഉയർത്തി അവനെ നോക്കി, അവന്റെ ചുവന്ന കണ്ണുകൾ കണ്ട് എന്ത് പറയണമെന്ന് അറിയാതെ അവൾ അവനെ തന്നെ നോക്കി നിന്നു, "നീ,,, പൊ,,ക്കോ,, ശിവ,,, ഞ,,ഞാൻ ,,, സ,, സംസാരിക്കാൻ പറ്റിയ അവസ്ഥയിലല്ല,,, " പറയുന്നതോടൊപ്പം ബോട്ടിൽ വായിലേക്ക് കമഴ്ത്തി,ശിവ സങ്ക്ടത്തോടെ അവനെ നോക്കി അവനരികിൽ ഇരുന്നു, "ന്റെ,,, അമ്മ,, " അമ്മയുടെ ഫോട്ടോയിലൂടെ വിരലോടിച്ച് കൊച്ചുകുട്ടികളെ പോലെ അവൻ വിതുമ്പി, "രുദ്രേട്ടാ,,, " ശിവ സങ്കടത്തോടെ അവനെ കെട്ടിപിടിച്ചു, "വിടില്ല,, ഞാൻ,, അവരെ,,, ഞങ്ങളുടെ,,, സന്തോഷ,,, ഇ,, ഇല്ലാതാക്കിയിട്ട് അവര് ജീവിക്കണ്ട,,

" കയ്യിലുള്ള ബോട്ടിൽ നിലത്തേക്ക് എറിഞ്ഞ് ദേഷ്യത്തോടെ അവൻ മുരണ്ടു, ശിവ പേടിയോടെ അവനെ നോക്കി, അവന്റെ കണ്ണുകളിലെ ചുവപ്പും വലിഞ്ഞു മുറുകിയ മുഖവും കണ്ടാൽ തന്നെ പേടി തോന്നും,,, അവന്റെ ഭാവം കണ്ട് എങ്ങനെ അവനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവൾ അനങ്ങാതെ നിന്നു, പെട്ടന്നുള്ള തോന്നലിൽ എന്തോ പുലമ്പിക്കൊണ്ട് നിൽക്കുന്ന രുദ്രനരികിലേക്ക് പാഞ്ഞ് ചെന്ന് അവനെ കെട്ടിപ്പിടിച്ച് അവന്റെ ചുണ്ടുകൾ കവർന്നെടുത്തു, രുദ്രൻ കുതറി മാറാൻ ശ്രമിച്ചെങ്കിലും ശിവ അവനെ വരിഞ്ഞു മുറുക്കി, പതിയെ അവന്റെ എതിർപ്പുകൾ കുറഞ്ഞു വന്നു, അവനും അവളെ ചേർത്ത് പിടിച്ച് ചുംബിച്ചു,, അൽപ്പ സമയത്തിന് ശേഷം ശിവ രുദ്രനിൽ നിന്ന് അകന്ന് മാറി,

"രുദ്രേട്ടാ,, " അവന്റെ മുഖം കൈക്കുമ്പിളിലെടുത്തു ആർദ്ര മായി അവൾ വിളിച്ചു,, "ഹ്മ്മ്,, " ഒന്ന് മൂളിക്കൊണ്ട് അവൻ അവളുടെ മാറിലേക്ക് ചാഞ്ഞു, അവന്റെ കൺ പോളകളിൽ ഉറക്കം തലോടുന്നത് മനസ്സിലായതും ശിവ അവനെ പിടിച്ച് ബെഡിലേക്ക് കിടത്തി, കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയിൽ ഉറങ്ങുന്നവനെ നോക്കി അവനരികിലായി അവളും കിടന്നു, അവന്റെ മുഖം തന്നിലേക്ക് ആവാഹിച്ചു കൊണ്ട് അവൾ നിദ്രയെ പുൽകി, ***** രാവിലെ ഉറക്കമുണർന്ന് തലയിൽ കൈ വെച്ച് രുദ്രൻ കിടന്നു, ഇന്നലെ കുറച്ചതികം കഴിച്ചിരുന്നു, അതാവും ഭയങ്കര തലവേദന, എണീക്കാൻ നോക്കുമ്പോഴാണ് തന്നോട് ചേർന്ന് കിടക്കുന്ന ശിവയെ കാണുന്നത്, കഴുത്തറ്റം പുതച്ച് തന്റെ നെഞ്ചിൽ തലവെച്ചാണ് ആളുടെ കിടപ്പ്,

ഒരു നിമിഷം അവളെ നോക്കി കിടന്ന് അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ച് അവളെ ഉണർത്താതെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി പതിയെ എണീറ്റ് മുറിയിലാകെ ഒന്ന് നോക്കി, ഇന്നലെ അച്ഛനെയും അമ്മയെയും ഓർമ്മ വന്നപ്പോൾ ഒരു ബോട്ടിലും കയ്യിൽ പിടിച്ച് വന്നതാണ് ഇങ്ങോട്ട്, പിന്നെ എപ്പോഴായിരിക്കും ശിവ വന്നത്, മാത്രമല്ല മുറി മുഴുവൻ കുപ്പിച്ചില്ലാൽ അലങ്കോലമായിട്ടുണ്ട്, രുദ്രൻ ബാത്റൂമിലേക്ക് പോയി ഫ്രാഷായി മുറിയിലേക്ക് വന്ന് ശിവയെ ഉണർത്താതെ ശബ്ദം ഉണ്ടാക്കാതെ മുറി മുഴുവൻ വൃത്തി ആക്കി കുളിച്ച് കിച്ചണിലേക്ക് പോയി, മീനു എഴുന്നേറ്റിട്ടില്ലെന്നു തോനുന്നു, അവൻ എല്ലാവർക്കുമുള്ള കാപ്പി ഉണ്ടാക്കി അടച്ച് വെച്ച് രണ്ട് ഗ്ലാസ്‌ കാപ്പിയുമായി മുറിയിലേക്ക് നടന്നു,.,.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story