ശിവരുദ്ര്: ഭാഗം 45

shivarudhr

എഴുത്തുകാരി: NISHANA

രുദ്രൻ മുറിയിൽ എത്തിയപ്പോൾ ശിവ ബെഡിൽ ചമ്രം പടിഞ്ഞ് ഇരിക്കുകയായിരുന്നു, രുദ്രനെ കണ്ടതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് ദേഷ്യത്തോടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ തുണിഞ്ഞതും രുദ്രൻ അവളുടെ കൈകളിൽ പിടിച്ച് വലിച്ച് അവളെ അവന്റെ നെഞ്ചിലേക്ക് ഇട്ടു, "എന്താണ് എന്റെ പൊണ്ടാട്ടിക്ക് ഇത്ര ഗൗരവം, " അവളുടെ മൂക്കിൻ തുമ്പിൽ തട്ടിക്കൊണ്ട് അവൻ ചോദിച്ചു, ശിവ മുഖം അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് അവനെ നോക്കി അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു, "അടങ്ങി നിൽക്കെന്റെ പൂച്ചക്കുട്ടി,, " രുദ്രൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു, ശിവ ഒന്ന് ഒതുങ്ങി നിന്നു, "ഇനി പറ,, എന്തിനാ ഈ കുഞ്ഞ് മുഖം ഇങ്ങനെ ബലൂൺ പോലെ വീർപ്പിച്ചു വെച്ചിരിക്കുന്നത്,?"

അവളുടെ കവിളിൽ ചുണ്ടു വിരൽ കൊണ്ട് കുത്തി അവൻ ചോദിച്ചു, അവന്റെ ചോദ്യം കേട്ട് ശിവ അവനെ കൂർപ്പിച്ചു നോക്കി, "ഒന്നും അറിയില്ലേ,,, ഇന്നലെ കള്ളും കുടിച്ച് എന്തൊക്കെയാ ചെയ്തത്,? " അവന്റെ കൈ തട്ടി മാറ്റി പരിഭവത്തോടെ അവൾ ചോദിച്ചു, "ഞാൻ എന്തു ചെയ്‌തു, നീ അല്ലെ എന്നെ കേറി ഉമ്മിച്ചത്,,, " ചൂണ്ട് കടിച്ചു പിടിച്ച് കള്ളച്ചിരിയോടെ രുദ്രൻ ചോദിച്ചതും ശിവ ഞെട്ടലോടെ അവനെ നോക്കി, അവന്റെ മുഖത്തെ കുസൃതീ കണ്ടതും അവൾക്ക് വല്ലാത്ത പരവേശം തോന്നി, അവനെ നോക്കാനുള്ള ചമ്മൽ കൊണ്ട് അവൾ പെട്ടന്ന് മുഖം വെട്ടിച്ചു, "എന്തായാലും എനിക്ക് ഇഷ്ട്ടമായി,, " നാവിനാൽ ചൂണ്ട് തടവി അവൻ പറഞ്ഞു,

ശിവ അവന്റെ മുഖത്ത് നോക്കാൻ പോലും കഴിയാതെ വിയർത്തു, ഇന്നലെ അവന്റെ ദേഷ്യം നിയന്ത്രിക്കാൻ ചെയ്തതാണ്, ആൾക്ക് അത് ഓർമ്മ ഉണ്ടാകുമെന്ന് അറിഞ്ഞില്ല, 'ശ്ശോ,, ഇനി ഇപ്പൊ എങ്ങനെ രുദ്രേട്ടന്റെ മുഖത്തേക്ക് നോക്കും,' അവൾ നിലത്തേക്ക് മിഴികൾ ഊന്നി നിന്നു, അവളുടെ നിൽപ്പും ഭാവവും കണ്ട് രുദ്രൻ ചിരി വന്നു, "മതി ഇങ്ങനെ വാല് മുറിഞ്ഞ് നിന്നത്, ചെന്ന് ഫ്രാഷായി വാ നമുക്ക് ഒന്നിച്ച് പുറത്തേക്ക് പോകാം,, " അവളുടെ കവിളിൽ തട്ടി രുദ്രൻ പറഞ്ഞതും ശിവ ആശ്വാസത്തോടെ തലയാട്ടി പെട്ടന്ന് തന്നെ അവരുടെ മുറിയിലേക്ക് ഓടി,, അവളുടെ ഓട്ടം കണ്ട് ചെറു പുഞ്ചിരിയോടെ അവൻ തന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി നെടുവീർപ്പിട്ടു, *******

രാവിലത്തേക്കുള്ള നാസ്ത തയ്യാറാക്കുകയാണ് മീനു, അവളുടെ കൂടെ ചെറിയ ഹെൽപ്പുമായി ശിവയും ഉണ്ണിയും ഉണ്ട്, ശിവയുടെ അസുഖം ഒക്കെ സുഖമായെങ്കിലും മീനു അവളെ ജോലി ഒന്നും ചെയ്യാൻ സമ്മതിക്കില്ല, എങ്കിലും ശിവ കട്ട് ചെയ്യലും മറ്റുമായി അവിടെ തൂങ്ങി നിൽക്കും, "അല്ല ഏടത്തീ നിങ്ങൾ ഇന്നലെ അച്ഛന്റെയും അമ്മയുടെയും മുറിയിലാണോ കിടന്നത്,, " ക്യാരറ്റ് ചെറിയ പീസായി കട്ട് ചെയ്യുന്നതിനിടയിൽ ഉണ്ണി ചോദിച്ചു, ശിവ തലയാട്ടി അവനെ സംശയത്തോടെ നോക്കി, "അല്ല നീ എങ്ങനെ കണ്ടു, " "ഞാൻ വെള്ളം കുടിക്കാൻ വന്നപ്പോൾ കണ്ടതാ,, " പറഞ്ഞു കൊണ്ട് അവൻ അരിഞ്ഞു വെച്ച കുറച്ച് ക്യാരറ്റ് വായിലേക്കിട്ടു, "ഹ്മ്മ് നിനക്കിപ്പോ വെള്ളം കുടി കുറച്ച് കൂടുതലാണ്,, "

ചുറ്റെടുത്ത ദോശ ഗ്യാസ് റോളിലേക്ക് ഇട്ട് മീനു അവനെ കൂർപ്പിച്ചു നോക്കി, "ആഹ് ശരിയാ അത് കൊണ്ട് പലരുടെയും കിസ്സിങ് സീൻ ലൈവ് ആയി കാണാൻ പറ്റി,, " ശിവയെയും മീനുവിനെയും മാറി മാറി നോക്കിക്കൊണ്ട് അവൻ പറഞ്ഞതും രണ്ട് പേരും ഞെട്ടലോടെ അവനെ നോക്കി, അവന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു, "ഈശ്വരാ,,, ഈ ഏട്ടൻമാരുടെയും ഏട്ടത്തിമാരുടെയും കൂടെ ഇങ്ങനെ ജീവിച്ചു പോയാൽ എന്റെ അവസ്ഥ, ഞാൻ വഴി തെറ്റി പോകാതിരുന്നാൽ എന്റെ പെണ്ണിന് കൊള്ളാം,, " " അതേതാ ഞങ്ങൾ അറിയാത്ത പെണ്ണ്,,?? " മീനു ഇടുപ്പിന് കൈ കുത്തി അവനെ കൂർപ്പിച്ചു നോക്കി ചോദിച്ചു, "ഹൊ ഇനി അതിൽ പിടിച്ച് തൂങ്ങണ്ട,, ഞാൻ ഒരു തമാശ പറഞ്ഞതാ,, വിട്ടേക്ക്,, "

കൈ കൂപ്പി ഉണ്ണി പറഞ്ഞതും മീനു അവനെ പുച്ഛത്തോടെ നോക്കി ഗ്യാസ് റോളും എടുത്ത് ഡെയിനിങ് ടേബിളിലേക്ക് വെച്ചു, അപ്പോഴേക്കും രുദ്രനും അഭിയും റെഡി ആയി വന്നു, ലക്ഷ്മിയമ്മക്കുള്ള ഫുഡ്‌ നേരത്തെ മുറിയിലേക്ക് കൊണ്ട് കൊടുത്തിരുന്നു, രുദ്രനും അഭിയും ഇരുന്നതിന് നേരെ ഓപ്പോസിറ് ആയി മീനുവും ശിവയും ഇരുന്നു, ശിവ രുദ്രന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി, എന്തോ ഭയങ്കര ഗൗരവം, അഭിയുടെ മുഖത്തും അതെ, എന്തോ വലിയ പ്രശ്ണം ഉണ്ടെന്ന് അവർക്ക് തോന്നി എങ്കിലും അവർ ഒന്നും ചോദിച്ചില്ല, ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാം ഒതുക്കാൻ മീനുവിനെ സഹായിച്ച് ശിവ രുദ്രന് അടുത്തേക്ക് ചെന്നു, ആള് ഓഫീസിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്,

ശിവയെ കണ്ടതും രുദ്രൻ അവൾക്ക് അടുത്തേക്ക് ചെന്ന് അവളെ കെട്ടിപ്പിടിച്ചു, "ഞാൻ വരാൻ വൈകും, ഒരു ലക്ഷ്യം നിറവേറ്റാൻ പോകുകയാണ്, ഇവിടെ അടങ്ങി ഒതുങ്ങി മൂന്നും ഇരുന്നോണം, നേരത്തിന് മരുന്നും കഴിക്കണം, എന്നെ കാത്തിരുന്ന് മുഷിയേണ്ട, നേരത്തിന് ഭക്ഷണം കഴിക്കണം, ഉറങ്ങണം, കേട്ടല്ലോ,,? " രുദ്രന്റെ സംസാരം കേട്ട് ശിവക്ക് ചെറിയ പേടി തോന്നി, വിഷ്ണുവേട്ടന്റെ ആളുകൾ വീണ്ടും വരുമോ,,,? അന്നത്തെ പോലെ അവർ എന്തെങ്കിലും ചെയ്യുമോ?? അന്ന് സഞ്ജു വന്നത് കൊണ്ട് രക്ഷപ്പെട്ടു, പക്ഷേ ഇനിയും വന്നാൽ,,, അവളുടെ മുഖഭാവം കണ്ട് തന്നെ അവൻ ഊഹിച്ചു, ആ മുഖത്തെ പരിഭ്രാമം, "പേടിക്കേണ്ട, ഇവിടെ കയറി ഇനി ആരും നിങ്ങളെ ഉഭദ്രവിക്കില്ല,,

ധൈര്യമായി ഇരിക്കണം, കേട്ടല്ലോ,, " അവളുടെ കവിളിൽ തട്ടി രുദ്രൻ ചോദിച്ചതും ശിവ പുഞ്ചിരിയോടെ തലയാട്ടി, അവളുടെ നെറ്റിയിൽ ചുംബിച്ച് അവളുടെ തോളിലൂടെ കയ്യിട്ട് അവർ പുറത്തേക്ക് നടന്നു, ഹാളിലെത്തിയപ്പോഴേക്ക് മീനുവിനോട് യാത്ര പറഞ്ഞ് അഭിയും വന്നു, രണ്ട് പേരും ഒന്നൂടെ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഉണ്ണിയോടും എന്തോക്കെയോ ഗൗരവത്തോടെ സംസാരിക്കുന്നത് കണ്ട് മീനുവും ശിവയും പരസ്പരം നോക്കി നിന്നു, രുദ്രനും അഭിയും ഓഫീസിലേക്ക് ആണ് നേരെ പോയത്, അവിടെ കുറച്ച് വർക്കുകളും മാറ്റും തീർത്തതിന് ശേഷം അവർ ശിവയുടെ നാട്ടിലേക്ക് തിരിച്ചു, ശത്രുക്കൾക്കുള്ള പണിയുമായി,,, ******

രാത്രി കൂട്ടുകാരുടെ കൂടെയുള്ള പാർട്ടിയും കഴിഞ്ഞ് വിഷ്ണു വീട്ടിലെത്തിയപ്പോഴേക്ക് സമയം ഒരുപാട് വൈകിയിരുന്നു, കോളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് അവന്റെ അമ്മ സുഭദ്ര വാതിൽ തുറന്നു, അവരുടെ മുഖം ഭയം കൊണ്ട് വിളറിയിരുന്നു, അവർ പേടിയോടെ ഇടക്കിടെ ചുറ്റും നോക്കുന്നുണ്ട്, "അമ്മ എന്താ ഇങ്ങനെ പന പോലെ നിൽക്കുന്നത്, വഴിയിൽ നിന്ന് മാറ്, എനിക്ക് ഉറക്കം വരുന്നുണ്ട്, ഞാനൊന്ന് കിടക്കട്ടെ,, " അത്യാവശ്യം നന്നായി മദ്യഭിച്ചത് കൊണ്ട് തന്നെ സുഭദ്രയുടെ മുഖഭാവം ശ്രദ്ധിക്കാതെ അവരെ മറികടന്ന് അവൻ മുറിയിലേക്ക് നടന്നു, മുറിയിലെത്തി ഫ്രഷാവാൻ പോലും നിൽക്കാതെ അവൻ ബെഡിലേക്ക് വീണു, പെട്ടന്ന് വാതിലിൽ ലോക്ക് വീഴുന്ന ശബ്ദം കേട്ട് അവൻ കണ്ണുകൾ വലിച്ച് തുറന്ന് അങ്ങോട്ട് നോക്കി, അവിടെ വാതിലിൽ ചാരി നിന്ന് കൈ കെട്ടി തന്നെ പുച്ഛത്തോടെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ട് അവൻ ചാടി എണീറ്റു, "നീ,,,, നീ എന്താ,,, ഇവിടെ,,,? " രുദ്രൻ അവനെ നോക്കി കോട്ടി ചിരിച്ച് അവിടെയുള്ള ടേബിളിൽ ചാരി നിന്നു, "നിന്റെ പാപത്തിനുള്ള പ്രതിഫലം തരാൻ വന്നതാ,, ".............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story