ശിവരുദ്ര്: ഭാഗം 47

shivarudhr

എഴുത്തുകാരി: NISHANA

ഒരു ചെയറിൽ വലതു കാൽ ഇടത് കാലിലേക്ക് കയറ്റി വെച്ച് ഇരിക്കുകയാണ് രുദ്രൻ, അവന്റെ ഇടത് കാലിനടിയിൽ ചോരയിൽ കുളിച്ച് ഒന്ന് അനങ്ങാൻ പോലും കഴിയാതെ വിഷ്ണുവും, ആ കാഴ്ച കണ്ട് ഗോവിന്ദും രാജനും പേടിയോടെ പരസ്പരം നോക്കി, രുദ്രൻ അവരെ നോക്കി ക്രൂരമായൊന്ന് ചിരിച്ച് വിഷ്ണുവിനെ അവർക്കടുത്തേക്ക് ചവിട്ടി തെറുപ്പിച്ചു, വിഷ്ണു നേരെ ഗോവിന്ദിന്റെയും രാജന്റെയും കാൽച്ചുവട്ടിൽ വന്ന് വീണു, രാജൻ വേദനയോടെ തന്റെ മകനെ നോക്കി, മുഖത്ത് ശരീരം മുഴുവൻ രക്തമാണ്, മുഖത്ത് മുഴുവൻ അടി കൊണ്ട് പൊട്ടിയിട്ടുണ്ട്,, കാലിലെ വിരൽ മുതൽ ചതഞ്ഞിട്ടുണ്ട് ,ആദ്യമായി അയാളുടെ കണ്ണുകൾ നിറഞ്ഞു, തന്റെ മകനെ ഓർത്ത്, അയാൾ നിലത്തേക്ക് ഇരുന്ന് വിഷ്ണുവിനെ എടുത്ത് മടിയിലേക്ക് കിടത്തി വിറയലോടെ അവനെ വിളിച്ചു,

ഒരു ഞരക്കം അല്ലാതെ അവനിൽ നിന്ന് മറ്റൊരു മറുപടിയും ഇല്ല, അയാളുടെ മിഴികൾ നിറഞ്ഞു, അയാൾ വിഷ്ണുവിനെ താഴേക്ക് കിടത്തി ദേഷ്യത്തോടെ രുദ്രാനടുത്തേക്ക് പാഞ്ഞടുത്തതും പ്രതീക്ഷിക്കാതെ പിറകിൽ നിന്ന് കിട്ടിയ അടിയിൽ സ്റ്റക്കായി തലയിൽ കൈ വെച്ച് വേദനയോടെ പിറകിലേക്ക് നോക്കി, തനിക്ക് പിറകിൽ ഒരു ഇരുമ്പ് വടിയുമായി നിൽക്കുന്ന അഭിയെ കണ്ടതും അയാൾ വേദനയോടെ തല കുടഞ്ഞ് അഭിക്ക് നേരെ തിരിഞ്ഞ് അവനെ ചവിട്ടി വീഴ്ത്താൻ ശ്രമിച്ചെങ്കിലും അഭി ഒഴിഞ്ഞു മാറി, പിന്നെ പുച്ഛത്തോടെ ചിരിച്ച് കയ്യിലുള്ള ഇരുമ്പ് വടി വലിച്ചെറിഞ്ഞ് വലതുകൈ ചുരുട്ടി രാജന്റെ മുഖത്തേക്ക് പഞ്ചു ചെയ്തു,

അയാളുടെ വായിൽ നിന്ന് കൊഴുത്ത രക്തം നിലത്തേക്ക് ചിതറി, എങ്കിലും പിൻതിരിയാൻ തയ്യാറാവാതെ അയാൾ വലത് കൈ അഭിക്ക് നേരെ നീട്ടി അവനെ ഇടിക്കാൻ ശ്രമിച്ചതും അഭി ഇടത് കൈ കൊണ്ട് അയാളുടെ കൈ ബ്ലോക്ക്‌ ചെയ്ത് വലത് കൈ കൊണ്ട് അയാളുടെ കൈ പിടിച്ച് തിരിച്ചു, "ആാാഹ്,,, " അയാൾ വേദനയോടെ അലറി നിലത്തേക്കിരുന്നു, അഭി പുച്ഛത്തോടെ ചിരിച്ച് അയാളുടെ പുറത്തേക്ക് അഞ്ഞ് ചവിട്ടിയതും അയാൾ മുഖം കുത്തി നിലത്തേക്ക് വീണു, അഭി അയാളുടെ വലതു കാൽ മുട്ടിൽ ചവിട്ടി കൈ കൊണ്ട് അവ പിടിച്ച് തിരിച്ചു, "ആാാ, അമ്മേ,, " അയാൾ വേദന സഹിക്കാനാവാതെ ഇടത് കൈ നിലത്തിട്ടടിച്ചതും അഭി അയാളുടെ കയ്യിലേക്ക് ചവിട്ടി ഞെരിച്ചു,

ഇതേ സമയം അഭിയുടെയും രാജന്റെയും ഫൈറ്റ് കണ്ട് പേടിയോടെ ഗോവിന്ദ് രണ്ട് പേരെയും പരസ്പരം ഒന്ന് നോക്കി തന്നെ തന്നെ തുറിച്ച് നോക്കി നിൽക്കുന്ന രുദ്രനിലേക്ക് മിഴികളോടിച്ച് പതിയെ പിറകിലേക്ക് വലിഞ്ഞു, അയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട് രുദ്രനും അയാൾക്ക് പിറകെ ഓടി, ഗോവിന്ദ് വാതിൽ തുറന്ന് പുറത്തേക്ക് ഓടിയതും രുദ്രാനയാളെ പിറകിൽ നിന്നും ചവിട്ടി വീഴ്ത്തി, "ആഹ്,,, " അലർച്ചയോടെ അയാൾ നിലത്തേക്ക് വീണു എങ്കിലും പെട്ടന്ന് തന്നെ പിടഞ്ഞ് എണീറ്റ് പേടിയോടെ രുദ്രനെ നോക്കി, അവന്റെ വലിഞ്ഞു മുറുകിയ മുഖവും ചുവന്ന കണ്ണുകളും കണ്ട് അയാൾ പേടിയോടെ ഉമിനീർ ഇറക്കി, തന്റെ അവസാനം അടുത്തിരിക്കുന്നു,,

അയാൾ പേടിയോടെ ഓർത്തു, രുദ്രൻ അലർച്ചയോടെ അയൽക്കാടുത്തേക്ക് പാഞ്ഞു ചെന്ന് മുറ്റുകാൽ മടക്കി ഗോവിന്ദിന്റെ വയറിലേക്ക് ഇടിച്ചു, അയാൾ തറയിലേക്ക് മലർന്ന് വീണതും രുദ്രൻ അയാളുടെ നെഞ്ചിലേക്ക് കയറി ഇരുന്ന് അയാളുടെ മുഖത്തേക്ക് പഞ്ച് ചെയ്തു, അയാൾ അവന്റെ കയ്യിൽ പിടിച്ച് തടഞ്ഞ് രുദ്രനെ പിറകിലേക്ക് തള്ളി മാറ്റി നിന്ന് കിതച്ച് കൊണ്ട് എഴുനേറ്റ് വേച്ച് വേച്ച് കാറിനടുത്തേക്ക് ഓടാൻ തുടങ്ങിയതും രുദ്രൻ അയാളുടെ പുറത്തേക്ക് ചാടി വീണ് അയാളുടെ രണ്ട് കയ്യും പിടിച്ച് തിരിച്ചു, വേദനയോടെ അയാൾ അലറി വിളിച്ചു, ആ ശബ്ദത്തെ മറക്കാനെന്നോണം ശക്തമായ ഇടിയോട് കൂടിയ മഴ പെയ്യാൻ തുടങ്ങി, മഴയുടെ ശബ്ദം ഗോവിന്ദിന്റെ ശബ്ദത്തെ മറച്ചുപിടിച്ചു, രുദ്രൻ ഗോവിന്ദിന്റെ കാലിൽ പിടിച്ച് അയാളെ നിലത്തൂടെ വലിച്ച് കൊണ്ട് വന്ന് അടുത്തുള്ള മതിലിലേക്ക് എറിഞ്ഞു,

ഗോവിന്ദ് വേദനയോടെ ചെളിയിൽ കിടന്ന് അലറി കരഞ്ഞു, രുദ്രൻ പുച്ഛത്തോടെ അയാളുടെ വേദനയെ ആസ്വദിച്ചു, "ഇനിയും ഉച്ചത്തിൽ കരയ്, നിന്റെ കരച്ചിൽ നീ ഇല്ലാതാക്കിയവർ അങ്ങ് ദൂരേക്ക് കേൾക്കണം, " രുദ്രൻ ഗോവിന്ദിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി, ഒരു ഞരക്കത്തോടെ അയാൾ തളർന്ന് വീണു, രുദ്രൻ വീണ്ടും അയാൾക്ക് നേരെ ചെന്നതും ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് വന്നു, ഹെഡ്‌ലൈറ്റിന്റെ വെളിച്ചം കണ്ണിൽ അടിച്ചതും അവൻ നെറ്റി ചുളിച്ച് ആ കാറിലേക്ക് ഉറ്റുനോക്കി, കാറിൽ നിന്നും സഞ്ജു ഇറങ്ങി വന്ന് രുദ്രനെ നോക്കി ചിരിച്ചു, "നീ എന്തിനാ ഇവിടെ വന്നത്,,? " മുഖത്തേക്ക് ഉറ്റി വീഴുന്ന മഴത്തുള്ളികളെ തട്ടിത്തെറുപ്പിച്ച് ദേഷ്യത്തോടെ രുദ്രൻ ചോദിച്ചതും സഞ്ജു കാറിലേക്ക് നോക്കിയതും കോ ഡ്രൈവർ സീറ്റിൽ നിന്നും കുടയും ചൂടി വാസുദേവ് (രുദ്രന്റെ മുത്തശ്ശൻ )ഇറങ്ങി വന്നു,

രുദ്രൻ ഞെട്ടലോടെ സഞ്ജുവിനെയും വാസുദേവിനെയും മാറി മാറി നോക്കി, "നി,, നിങ്ങളെന്താ ഇവിടെ,,?" "നിന്റെ ശത്രുക്കളെയെല്ലാം നീ ഇല്ലാതാക്കിയോ,,? " വാസുദേവിന്റെ ഗൗരവത്തോടെയുള്ള ചോദ്യം കേട്ട് രുദ്രൻ ഗോവിന്ദിനെ നോക്കി, വാസുദേവിന്റെ മിഴികളും ഗോവിന്ദിലേക്ക് തിരിഞ്ഞു, ആ കണ്ണുകൾ കുറുകി, ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിരിഞ്ഞു, അയാൾ ദേഷ്യത്തോടെ കയ്യിലെ കുട വലിച്ചെറിഞ്ഞ് ഗോവിന്ദിന്റെ അരികിലേക്ക് പാഞ്ഞു ചെന്ന് അയാളുടെ നെഞ്ചിലേക്ക് അഞ്ഞു ചവിട്ടി, എന്നിട്ടും കലിയടങ്ങാതെ അയാളെ ശർട്ടിൽ കുത്തിപ്പിടിച്ച് അയാളുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ഇടിടിച്ചു, വാസുദേവിന്റെ ദേഷ്യം കണ്ട് രുദ്രൻ കണ്ണും തള്ളി നിന്നു,

"അന്ന് ശിവയ്ക്ക് ആക്സിഡന്റായി എന്ന് അറിഞ്ഞപ്പോഴേ നിങ്ങളെ കാണാൻ വരാൻ തുണിഞ്ഞതായിരുന്നു, ഇടക്ക് ഒന്ന് സുഖമില്ലാതായി, ഇന്ന് ഞാൻ പറഞ്ഞു വല്യച്ഛന്റെയും വല്യമ്മയുടെയും മരണത്തിന് ഉത്തരവാദി മേലെടത്തിലെ ഗോവിന്ദനും രാജനും വിഷ്ണുവുമാണെന്ന്, എല്ലാം കേട്ട് കഴിഞ്ഞപ്പോ തൊട്ട് ഇവരെ കൊല്ലാൻ ഇറങ്ങിയതായിരുന്നു, ഒരു വിധത്തിൽ പിടിച്ച് വെച്ചതായിരുന്നു, കുറച്ച് മുമ്പ് പവി വിളിച്ചിരുന്നു നിങ്ങൾ ഇവിടെ ഉണ്ടെന്നും പറഞ്ഞ്, അത് അറിഞ്ഞപ്പോൾ ആ രക്തക്കറ നിന്റെ കയ്യിൽ പതിയാൻ സമ്മതിക്കില്ലെന്നും പറഞ്ഞ് ഇറങ്ങിയതാ,, " സഞ്ജു പറഞ്ഞ് കൊണ്ട് വാസുദേവിനെ നോക്കി, "എന്റെ കുട്ടികളെ ഇല്ലാതാക്കിയ നീ ഇനി ജീവിച്ചിരിക്കണ്ട,, "

വാസുദേവ് ഗോവിന്ദിനെ നിലത്തേക്ക് തള്ളിയിട്ട് തറയിൽ നിന്ന് വലിയ കല്ല് എടുത്ത് അയൽക്കാടുത്തേക്ക് ചെന്നതും രുദ്രനും സഞ്ജുവും അയാളെ പിടിച്ച് വെച്ചു, "വിട് മക്കളെ,, എന്റെ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയ ഇവൻ ജീവിക്കണ്ട, " വാസുദേവ് അവരെ തള്ളി മാറ്റി ആ കല്ല് കൊണ്ട് ഗോവിന്ദിന്റെ തലക്കടിച്ചു, രുദ്രനും സഞ്ജുവും ഞെട്ടലോടെ പരസ്പരം നോക്കി, അപ്പോഴേക്ക് രാജനെ ഇടിച്ച് ചതച്ച് അഭിയും വന്നു, അവിടെ രക്തത്തിൽ കുളിച്ച് ചലനമില്ലാതെ കിടക്കുന്ന ഗോവിന്ദിനെയും അയാൾക്ക് അടുത്ത് വിജയിയെ പോലെ നിൽക്കുന്ന വടുദേവിനെയും കണ്ട് അഭി നെറ്റി ചുളിച്ച് രുദ്രനടുത്തേക്ക് നടന്നു, "ദേവ,, എന്തുപറ്റി,,? " അഭി ചോദിച്ചതും രുദ്രൻ അവനെ ഒന്ന് നോക്കി നെടുവീർപ്പിട്ടു,

"മുത്തശ്ശൻ അയാളെ കൊന്നു,, " അഭി ഞെട്ടലോടെ വാസുദേവിനെ നോക്കി, അയാളുടെ മുഖത്ത് വല്ലാത്ത ആത്മ സംതൃപ്തി ഉണ്ടായിരുന്നു, അവർ മൂന്ന് പേരും ഇനി എന്ത് എന്ന ഭാവത്തോടെ പരസ്പരം നോക്കി നിന്നു, പെട്ടന്ന് ഒരു ബൈക്കിൽ രണ്ടുപേർ അങ്ങോട്ട് വന്നു, ഒറ്റ നോട്ടത്തിൽ ഗുണ്ടകളാണെന്നെ തോന്നു, അവർ വാസുദേവിനടുത്തേക്ക് ചെന്ന് അയാളോട് എന്തൊക്കെയോ സംസാരിച്ച് ഗോവിന്ദിനടുത്തേക്ക് ചെന്ന് അയാളുടെ ബോഡി എടുത്ത് വിഷ്ണുവിന്റെ കറിന്റെ പിൻ സീറ്റ് തുറന്ന് അകത്തേക്ക് ഇട്ടു, "മറ്റവൻ മാരൊക്കെ എവിടെ,,?" ഒന്നും മനസ്സിലാവാതെ നിൽക്കുന്ന മൂന്ന് പേരുടെയും അടുത്തേക്ക് അതിൽ ഒരാൾ വന്ന് ചോദിച്ചതും അഭി അകത്തേക്ക് വിരൽ ചൂണ്ടി,

അയാളും കൂടെ ഉള്ളവനും മറുത്തൊന്നും പറയാതെ അകത്തേക്ക് പോയി, അല്പസമയത്തിന് ശേഷം ഒരാൾ രാജനെയും മറ്റൊരാൾ വഷ്ണുവിനെയും തോളിലിട്ട് പുറത്തേക്ക് വന്ന് അവരെയും ആ കാറിലേക്ക് തള്ളി, അവരിൽ ഒരാൾ ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്ന് ആ കരുമെടുത്ത് പോയി, അയാൾക്ക് പിറകെ തന്നെ അടുത്തയാളും വാസുദേവിനോട് യാത്ര പറഞ്ഞ് അയാളുടെ ബൈക്കും എടുത്ത് പോയി, രുദ്രനും അഭിയും സഞ്ജുവും ഒന്നും മനസ്സിലാവാതെ മിഴിച്ച് നിന്നു, "എന്താ ഇവിടെ ഇപ്പൊ നടന്നത്,,? ആരാ അവരൊക്കെ,,? അവരെ എങ്ങോട്ടാ കൊണ്ട് പോയത്,,? " അഭി ചോദിച്ചതും രുദ്രനും സഞ്ജുവും കൈ മലർത്തി, "വാ നമുക്ക് മുത്തശ്ശനോട് ചോദിക്കാം,, "

പറഞ്ഞു കൊണ്ട് സഞ്ജു മുത്തശ്ശനടുത്തേക്ക് നടന്നു, അവന് പിറകെ രുദ്രനും അഭിയും, "മുത്തശ്ശാ,, എന്താ ഇതൊക്കെ,?, ആരാ അവർ,? അവരെ എങ്ങോട്ടാ കൊണ്ട് പോയത്,? " സഞ്ജുവിന്റെ ചോദ്യം കേട്ട് വാസുദേവ് അവരെ നോക്കി ചിരിച്ചു, എന്തോ നേടിയ ചിരി, വിജയത്തിന്റെ ചിരി, "ആ വന്നത് നാരായണൻ, കൂടെ ഉള്ളത് അവന്റെ സഹായി, ഒരു കാലത്ത് എന്റെ വലം കയ്യായിരുന്നു, പിന്നെ അവരെ കൊണ്ട് പോയത് ആ കാറടക്കം കൊക്കയിലേക്ക് തള്ളിയിടാൻ,, " വളരെ നിസ്സാരമായി വാസുദേവ് പറഞ്ഞതും മൂന്ന് പേരും കണ്ണും മിഴിച്ച് നിന്നു, അതൊന്നും ശ്രദ്ധിക്കാതെ അയാൾ വാതിലിനരികിൽ കണ്ണീരോടെ നിൽക്കുന്ന സുഭദ്രക്കടുത്തേക്ക് നടന്നു,............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story