ശിവരുദ്ര്: ഭാഗം 48

shivarudhr

എഴുത്തുകാരി: NISHANA

"ഭദ്രേ,, നിന്റെ വിഷമം എനിക്ക് മനസ്സിലാവും, എന്നാൽ പാപങ്ങൾ മാത്രം ചെയ്ത അവരോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ല, അവർ ജീവനോടെ ഇരിക്കുന്ന ഓരോ നിമിഷവും തെറ്റുകൾ മാത്രമേ ചെയ്യൂ, ഒത്തിരി പേർ അവർ കാരണം കണ്ണീര് കുടിക്കുന്നുണ്ട്, ഇനിയും അവർ കാരണം ആർക്കും മറ്റൊരു പ്രശ്നവും ഉണ്ടാവരുത് എന്ന് കരുതിയാണ് ഞാൻ ഇങ്ങനെ ചെയ്തത്, നിങ്ങൾക്ക് പക്ഷേ അത് തെറ്റായി തോന്നാം, പക്ഷേ എനിക്ക് ഉറപ്പുണ്ട് ഞാൻ ചെയ്തത് നൂറ് ശതമാനവും ശരിയാണെന്ന്, " സുഭദ്രയോട് പറഞ്ഞു കൊണ്ട് പവിയെ ഒന്ന് നോക്കി ചിരിച്ച് വാസുദേവ് രുദ്രനരികിലേക്ക് നടന്നു, "അവരോട് നാളെ തന്നെ പോലീസ് സ്റ്റേഷനിൽ അവരെ മൂന്നിനെയും കാണാനില്ലെന്ന് പറഞ്ഞ് കമ്ബ്ലൈൻഡ് കൊടുക്കാൻ പറയണം,

എന്റെ ഒരു പരിചയക്കാരൻ ഇവിടുത്തെ സ്റ്റേഷനിലെ s i ആണ്, അവനോട് ഞാൻ വിളിച്ച് പറഞ്ഞോളാം,," വാസുദേവ് ഗൗരവത്തോടെ പറഞ്ഞതും രുദ്രനും അഭിയും തലയാട്ടി സമ്മതിച്ചു, "പിന്നെ പെട്ടന്ന് തന്നെ നിങ്ങൾ എല്ലാവരും തറവാട്ടിലേക്ക് വരണം, മോളെയും കൂടെ കൂട്ടണം , ഞങ്ങൾ ഒക്കെ നിങ്ങളുടെ വരവിനായി കാത്തിരിക്കും, " രുദ്രന്റെയും അഭിയുടെയും കൈകൾ പിടിച്ച് പറഞ്ഞ് അവരുടെ കവിളിൽ തട്ടിക്കൊണ്ട് വാസുദേവ് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് കാറിനടുത്തേക്ക് നടന്നു, അയാൾക്ക് പിറകെ തന്നെ അവരോട് യാത്ര പറഞ്ഞ് സഞ്ജുവും ഇറങ്ങി, കാറിൽ ഇരിക്കുമ്പോൾ സഞ്ജുവിന്റെ മിഴികൾ പവിയിലേക്ക് നീണ്ടു, ചുണ്ടിൽ ഒളിപ്പിച്ച ചെറു ചിരിയോടെ അവൻ വണ്ടി എടുത്തു,

രുദ്രനും അഭിയും വായും തുറന്ന് വണ്ടി പോയ വഴിയേ നോക്കി നിന്നു, "മുത്തശ്ശൻ ഇപ്പൊ പറഞ്ഞതിന് അർത്ഥം എന്താ,, ശിവയെ അംഗീകരിച്ചു എന്നല്ലേ,," അഭി ചോദിച്ചതും രുദ്രൻ ആയിരിക്കും എന്ന് തലയാട്ടി,, "നീ എന്നെ ഒന്ന് നുള്ളിക്കെ,, " അഭി പറഞ്ഞതും രുദ്രൻ നല്ലൊരു നുള്ള് വെച്ച് കൊടുത്തു, "ആഹ്,, വേദനിച്ചു, അപ്പൊ നമ്മൾ കണ്ടത് സ്വപ്നം അല്ല ലെ,, " രുദ്രൻ ചിരിയോടെ തലയാട്ടിക്കൊണ്ട് പവിക്കടുത്തേക്ക് ചെന്നു, "പവി,, വല്യമ്മയെ കൂട്ടി അകത്തേക്ക് പൊക്കൊളു,, ഇവിടത്തെ ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കോളാം,, " തളർന്ന് അവശതയോടെ നിൽക്കുന്ന സുഭദ്രയെ നോക്കി രുദ്രൻ പറഞ്ഞതും പവി തലയാട്ടി സുഭദ്രയെയും കൂട്ടി അകത്തേക്ക് പോയി, രുദ്രനും അഭിയും അകത്തേക്ക് പോയി,

അവിടുത്തെ അവസ്ഥ കണ്ട് രണ്ട് പേരും പരസ്പരം നോക്കി നെടുവീർപ്പിട്ട് തകർന്ന് കിടക്കുന്ന വീട് വൃത്തി ആക്കാൻ തുടങ്ങി, പുലർച്ചെയോടടുത്തിരുന്നു വീട് വൃത്തി ആക്കി എടുത്തപ്പോഴേക്ക്, അപ്പോഴേക്ക് തളർന്ന് രണ്ടാളും സോഫയിലും സെറ്റിലുമായി കിടന്നു, **** രാവിലെ തന്നെ രുദ്രനും അഭിയും സുഭദ്രയെയും പവിയെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി വിഷ്ണുവിനെയും ഗോവിന്ദിനെയും രാജനെയും കാണാനില്ലെന്ന് പറഞ്ഞ് ഒരു പരാതി കൊടുത്തു, അത് കഴിഞ്ഞ് അവരെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു വന്ന് കുറച്ച് നേരം സംസാരിച്ച് ഉച്ചക്കത്തെ ഫുഡും കഴിച്ച് അവരൊന്ന് ഓക്കേ ആയതിനു ശേഷമാണ് രണ്ടാളും തിരിച്ചു പോന്നത്, രാത്രിആയിരുന്നു അവര് തിരിച്ച് വീട്ടിലെത്തുമ്പോൾ,

അവരൊക്കെ ഉറജിക്കാണുമെന്ന് കരുതി അഭി ഫോണെടുത്തു ഉണ്ണിയെ വിളിച്ച് വാതിൽ തുറക്കാൻ പറഞ്ഞു,, തലേന്നത്തെ ഫൈറ്റും ഉറക്കമൊഴിച്ചതും ഡ്രൈവിങ്ങും രണ്ട് പേരെയും നന്നേ തളർത്തിയിരുന്നു, അവരുടെ മുഖഭാവത്തിൽ നിന്ന് അത് മനസ്സിലായതും ഉണ്ണി പോയതിനെ കുറിച്ച് ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഒന്നും മിണ്ടാതെ വാതിലടച്ച് അവന്റെ മുറിയിലേക്ക് നടന്നു, രുദ്രൻ മുറിയിലേക്ക് ചെന്ന് നോക്കിയപ്പോൾ ശിവയെ അവിടെ കണ്ടില്ല, അവൾ മീനുവിന്റെ കൂടെ ആവുമെന്ന് തോന്നിയത് കൊണ്ട് അവൻ മീനുവിന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവളുടെ മുറിയിൽ നിന്ന് അഭി ഇറങ്ങി വരുന്നത് കണ്ടു, "രണ്ടാളും നല്ല ഉറക്കിലാണ്,, "

അഭി പറഞ്ഞതും രുദ്രൻ തലയാട്ടി അകത്തേക്ക് ഒന്ന് പാളിനോക്കി അവന്റെ മുറിയിലേക്ക് പോയി, ഫ്രാഷായി വന്ന് കിടന്നതും ക്ഷീണം കാരണം പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു, ***** രാവിലെ എണീറ്റ് ഉറക്കച്ചവയോടെ ശിവ മുറിയിലേക്ക് നടന്നു, രുദ്രൻ ഇല്ലാത്തത് കൊണ്ട് ഒറ്റക്ക് അവിടെ കിടക്കേണ്ടെന്ന് ഉണ്ണിയാണ് പറഞ്ഞത്, അതുകൊണ്ടാണ് മീനുവിന്റെ കൂടെ കിടന്നത്, ശിവ ഒരു കോട്ടുവായിട്ട് മുറിയിലെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് ബെഡിൽ കിടക്കുന്ന രുദ്രനെ കാണുന്നത്, അവളുടെ കണ്ണുകൾ വിടർന്നു, അവൾ അവനടുത്തേക്ക് ചെന്ന് ശാന്തമായി ഉറങ്ങുന്നവനെ നോക്കി ഒരുനിമിഷം നിന്നു,

പിന്നെ മറുത്തൊന്നും ചിന്തിക്കാതെ അവന്റെ പുതപ്പിനുള്ളിലേക്ക് നൂഴ്ന്ന് കയറി അവനെ കെട്ടിപ്പിടിച്ച് കിടന്നു, ഒരൊറ്റ ദിവസമാണ് അവനെ കാണാതിരുന്നത് എങ്കിലും ആ ഒരു ദിവസം ഒരു വർഷം പോലെ ആണ് തോന്നിയത്, ഇത്രയും ദിവസം തന്റെ പിറകിൽ നിന്ന് വിട്ട് മാറാതെ പെട്ടൊന്ന് ഒരു ദിവസം മാറി നിന്നപ്പോൾ സങ്കടം തോന്നിയിരുന്നു, ശിവ അവന്റെ നെഞ്ചിലേക്ക് തല വെച്ച് ആ ഹൃദയ താളവും കേട്ട് അവനെ കെട്ടിപ്പിടിച്ച് കിടന്നു, ***** കണ്ണിലേക്കു വെളിച്ചമടിച്ചപ്പോൾ മടിയോടെ മീനു കണ്ണുതുറന്നു, അരികിൽ ശിവയെ കാണാത്തത് കൊണ്ട് അവൾ നേരത്തെ എണീറ്റിട്ടുണ്ടാവും എന്നും ചിന്തിച്ച് അവൾ എണീറ്റ് ഫ്രാഷായി ഹാളിലേക്ക് ചെന്നപ്പോൾ അവിടെ സോഫയിൽ ഇരുന്ന് ഫോണിൽ ഗെയിം കളിക്കുന്ന ഉണ്ണിയെ കണ്ട് അവനടുത്തേക്ക് ചെന്നു, "നീ ഇന്ന് നേരത്തെ എണീറ്റോ,, "

അവന്റെ ഇരിക്കിലായി ഇരുന്ന് മീനു ചോദിച്ചതും ഉണ്ണി അവളെ നോക്കി കണ്ണുരുട്ടി, "ഞാൻ നേരത്തെ എണീറ്റതല്ല, നീ വൈകി എണീറ്റതാ,, " ക്ലോക്കിലേക്ക് നോക്കി ഉണ്ണി പറഞ്ഞതും മീനു ചമ്മിയ ഇളിച്ച് കാണിച്ചു, ഉണ്ണി ചൂണ്ട് കോട്ടി ഗെയിംലേക്ക് ഫോക്കസ് ചെയ്തു, "അല്ല ചേച്ചിക്കുട്ടി എവിടെ?" ചുറ്റും കണ്ണോടിച്ച് കൊണ്ട് അവൾ ചോദിച്ചു, "ഏട്ടന്റെ അടുത്ത് ഉണ്ടാവും,, " ഫോണിൽ നിന്ന് ശ്രദ്ധിക്കാതെ അവൻ പറഞ്ഞതും മീനുവിന്റെ മിഴികൾ വിടർന്നു, "അവര് എപ്പോ എത്തി,, " മുകളിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു, ഉണ്ണിയിൽ നിന്ന് മറുപടി ഇല്ലെന്ന് കണ്ടതും അവൾ അവന്റെ കയ്യിന്നിട്ട് ഒരു തട്ട് കൊടുത്തു, "ഓഹ് ഈ പെണ്ണ് ഇത്,, മനുഷ്യനെ മര്യാദക്ക് കളിക്കാനും സമ്മതിക്കില്ല," ഉണ്ണി അവളെ നോക്കി പല്ല് കടിച്ച് വീണ്ടും ഫോണിലേക്ക് ശ്രദ്ധിച്ചു, മീനു ദേഷ്യത്തോടെ അവന്റെ ഫോൺ തട്ടി തെറുപ്പിച്ച് സ്റ്റായറിനടുത്തേക്ക് ഓടി,,

ഉണ്ണിയുടെ വായിൽ നിന്ന് നല്ല വെറൈറ്റി തെറികളൊക്കെ വീഴുന്നുണ്ട്, അവൾ തിരിഞ്ഞ് അവനെ നോക്കി കൊഞ്ഞനം കുത്തിക്കാണിച്ച് അഭിയുടെ മുറിയിലേക്ക് നടന്നു, മീനു മുറിയിലേക്ക് കയറിയതും അഭി കുളികഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിയതും ഒന്നിച്ചായിരുന്നു,രണ്ട് പേരും ഒരുനിമിഷം നോക്കി നിന്നു, അഭി അവളിൽ നിന്നും നോട്ടം മാറ്റി കയ്യിലുള്ള ടവ്വൽ ഹാങ്കറിൽ വിരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയൊന്ന് ഒതുക്കി കണ്ണാടിയിലൂടെ മീനുവിനെ നോക്കി, പെണ്ണിന്റെ ചുണ്ടുകൾ കൂർത്ത് വന്നിട്ടുണ്ട്, അവളെ മൈന്റ് ചെയ്യാത്തത് കൊണ്ടാവും, അഭി ചിരി കടിച്ച് പിടിച്ച് ബെഡിൽ എടുത്ത് വെച്ച ടിഷർട്ട് എടുത്ത് ഇട്ട് തിരിഞ്ഞ് മീനുവിനെ നോക്കി, "എന്ത് പറ്റി,, കുറെ നേരമായല്ലോ എന്നെ നോക്കി നിൽക്കുന്നു, എന്നോട് എന്തെങ്കിലും പറയാനുണ്ടോ,, " അവൾക്ക് നേരെ തിരിഞ്ഞ് നിന്ന് കൈ കെട്ടിക്കൊണ്ട് അഭി ചോദിച്ചതും മീനു ഞെട്ടലോടെ അവനെ നോക്കി മുഖം ചുളിച്ച് ഇല്ലെന്ന് തലയാട്ടി,,

"എന്നാൽ പോയി ഭക്ഷണം എടുത്ത് വെക്ക്, എനിക്ക് നല്ല വിശപ്പുണ്ട്,, " പറഞ്ഞ് കൊണ്ട് അഭി അവളെ മറികടന്ന് പുറത്തേക്ക് പോയതും മീനുവിന്റെ മിഴികൾ നിറഞ്ഞു, അവൾ കണ്ണ് തുടച്ച് ഒന്ന് നിശ്വസിച്ച് അവന്റെ പിറകെ പോവാൻ തുണിഞ്ഞതും തൊട്ട് മുൻപിൽ അവൻ നിൽക്കുന്നത് കണ്ട് ഞെട്ടലോടെ പിറകിലേക്ക് വേച്ചു പോയി,, അഭി ചിരിയോടെ അവളുടെ ഇടുപ്പിൽ പിടിച്ച് അവനോട് ചേർത്ത് ആ വിരിനെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർത്തി, "നല്ലോണം വിശക്കുന്നുണ്ട് യക്ഷി പെണ്ണേ,, റൊമാൻസ് കളിച്ച് നിന്നാൽ ശരിയാവില്ല, അതിന് ഉള്ള എനർജിയും ഇല്ല, " അവളുടെ മൂക്കിൻ തുമ്പിൽ കൈ കൊണ്ട് തട്ടി അഭി പറഞ്ഞതും മീനു ചിരിച്ച് കൊണ്ട് കണ്ണ് തുടച്ച് അവന്റെ നെഞ്ചിൽ ചെറുതായി അടിച്ച് വേഗത്തിൽ താഴേക്ക് ഓടി, അവൾക്ക് പിറകെ ചിരിയോടെ അഭിയും,...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story