ശിവരുദ്ര്: ഭാഗം 49

shivarudhr

എഴുത്തുകാരി: NISHANA

ഫോൺ റിങ് ചെയ്യുന്നത് കെട്ടാണ് രുദ്രൻ കണ്ണ് തുറന്നത്, കണ്ണ് തുറന്നതും കാണുന്നത് തന്റെ നെഞ്ചിൽ തല വെച്ച് ഉറങ്ങുന്ന ശിവയെ ആണ്, അവൻ ഒരുനിമിഷം അവളെ നോക്കി കിടന്നു, വിന്ഡോയുടെ ഇടയിലൂടെ കടന്ന് വരുന്ന സൂര്യ കിരണത്തിൽ അവളുടെ മൂക്കുത്തി വീട്ടിത്തിളങ്ങുന്നുണ്ട്, ആ തിളക്കം അവളുടെ മുഖത്താകെ പടർന്നിട്ടുണ്ട്, ചെഞ്ചുണ്ടുകളിൽ ഒരുമന്ദഹാസമുണ്ട്, രുദ്രൻ അവളുടെ മൂക്കുത്തിയിൽ ചൂണ്ട് ചേർത്ത് അവളെ ഉണർത്താതെ അവളുടെ തല ഉയർത്തി പതിയെ പില്ലോയിലേക്ക് കിടത്തി ശബ്ദം ഉണ്ടാക്കാതെ എണീറ്റ് വേഡ്രോബിൽ നിന്ന് ടവ്വാലുമെടുത്ത് വാഷ്‌റൂമിലേക്ക് കയറി, വീണ്ടും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ശിവ മിഴികൾ തുറന്നു,

അരികിൽ രുദ്രനെ കാണാത്തത് കണ്ട് അവൾ ചുറ്റും നോക്കി, വാഷ്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടതും മനസ്സിലായി ആള് അതിനകത്താണെന്ന്, അവൾ എണീറ്റ് ടേബിളിൽ നിന്ന് ഫോണെടുത്ത് നോക്കി, സ്‌ക്രീനിൽ പവിയുടെ പേര് കണ്ട് എന്തെങ്കിലും പ്രശ്ണം ഉണ്ടാവുമോ എന്ന പേടിയോടെ അവൾ കാൾ എടുത്തു, "ദേവേട്ടാ,, സ്റ്റേഷനിൽ നിന്ന് ഫോൺ വന്നിരുന്നു, അവർക്ക് അച്ഛന്റെയും ഏട്ടന്റെയും അമ്മാവന്റെയും മിസ്സിങ്ങിനെ പറ്റി അമ്മയോട് എന്തൊക്കെയോ ചോദിച്ചറിയാനുണ്ടെന്ന്,, അങ്ങോട്ട് ചെല്ലാൻ പറഞ്ഞു, അമ്മ ആണെങ്കിൽ വല്ലാത്ത സങ്കടത്തിലാണ്, എപ്പോഴും ഇരുന്ന് കരച്ചിലാണ്, ഈ അവസ്ഥയിൽ എങ്ങനെയാ ഞാൻ അമ്മയെയും കൊണ്ട് സ്റ്റേഷനിൽ പോവാ,,?"

ശിവ കേട്ടവാക്കുകൾ വിശ്വസിക്കാനാവാതെ ഞെട്ടലോടെ നിന്നു, അവൾ മറുത്ത് ഒന്നും പറയാതെ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് ഇരുന്നു, രുദ്രൻ കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ കാണുന്നത് ബെഡിൽ എന്തോ ആലോചനയോടെ ഇരിക്കുന്ന ശിവയെ ആണ്, "ആഹാ താൻ എണീറ്റോ,, ഞാൻ എണീറ്റപ്പോൾ എന്നെ കെട്ടിപ്പിടിച്ച് നല്ല ഉറക്കമായിരുന്നു, " കുറുമ്പോടെ രുദ്രൻ പറഞ്ഞെങ്കിലും ശിവയുടെ ഭാഗത്ത് നിന്ന് മറുപടിയില്ലാത്തത് കണ്ട് അവൻ അവൾക്ക് അരികിലേക്ക് ചെന്നു, "എന്തുപറ്റി,, " സൗമ്യ മായി അവൻ ചോദിച്ചതും മറുത്തൊന്നും മിണ്ടാതെ കയ്യിലുള്ള ഫോൺ അവന് നേരെ നീട്ടി, "പവിചേച്ചി വിളിച്ചിരുന്നു,, " അവന്റെ മുഖത്ത് നോക്കാതെ അത്രമാത്രം പറഞ്ഞവൾ തലതാഴ്ത്തി ഇരുന്നു,

രുദ്രൻ ഒരുനിമിഷം അവളെ നോക്കി ഫോൺ വാങ്ങി പവിയുടെ നമ്പർ ഡയൽ ചെയ്ത് ബാൽക്കണിയിലേക്ക് പോയി, "പവി,, " "ഏട്ടാ,, ഞാൻ നേരത്തെ അടിച്ചപ്പോൾ ശിവയാണോ എടുത്തിരുന്നത്,,? " "ഹ്മ്മ്" "അയ്യോ,, ഞാൻ എന്തൊക്കെയോ പറഞ്ഞു, അവൾക്ക് സംശയം വല്ലതും ഉണ്ടോ?? " "സാരമില്ല എന്നായാലും അറിയേണ്ടതല്ലേ,, നേരത്തെ ആയാൽ അത്രയും നല്ലത്,, അല്ല നീ എന്തിനാ വിളിച്ചത്,,? " "അത് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു, അമ്മയെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു, അമ്മയുടെ ഇപ്പോഴത്തെ അവസ്ഥായിൽ... " "അതിനെ കുറിച്ച് ഓർത്ത് നീ ടെൻഷനാവണ്ട, ഞാൻ സഞ്ജുവിനെ വിളിക്കാം,, അവിടുത്തെ si മുത്തശ്ശനെ അറിയുന്ന ആളാ,, മുത്തശ്ശൻ ആളുമായി സംസാരിച്ചിട്ട് വേണ്ടത് ചെയ്തോളും,, "

"ഹ്മ്മ്,, " "പിന്നെ താൻ എപ്പോഴും വല്യമ്മയുടെ കൂടെ തന്നെ ഉണ്ടാകണം, ഞാൻ വിളിക്കാം,, " പറഞ്ഞ് കൊണ്ട് അവൻ ഫോൺ കട്ട് ചെയ്ത് സഞ്ജുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു, "നീ വിഷമിക്കേണ്ട, എന്താ വേണ്ടതെന്നു വെച്ചാൽ ഞാനും മുത്തശ്ശനും ചെയ്തുകൊള്ളാം,, " "എങ്കിൽ ശരി ഞാൻ പിന്നെ വിളിക്കാം,, " "ആഹ് വെക്കല്ലേ,, പിന്നെ എന്ന ഇങ്ങോട്ട്,, മുത്തശ്ശിയും അച്ഛനും അമ്മയുമൊക്കെ നിനക്കായി കാത്തിരിക്കാണ്, " "വരാം വൈകാതെ തന്നെ,, " അത്ര മാത്രം പറഞ്ഞവൻ ഫോൺ കട്ട് ചെയ്ത് നെറ്റിയിൽ വിരൽ വെച്ച് ഉഴിഞ്ഞ് മുറിയിലേക്ക് നടന്നു, ശിവ അപ്പോഴും ആലോചനയോടെ മറ്റൊങ്ങോ നോക്കി ഇരിക്കുകയാണ്, രുദ്രൻ ചെന്ന് അവൾക്ക് അരികിലായി ഇരുന്നു,

"അവരെ അവരെ ഒക്കെ എന്താ ചെയ്തത്,,? " അരികിൽ അവന്റെ സാന്നിധ്യം അറിഞ്ഞതും അവൾ മിഴികൾ മാറ്റാതെ ചോദിച്ചു, "കൊന്ന് കളഞ്ഞു,, " രുദ്രൻ നിസ്സാരമായി പറഞ്ഞതും ശിവ ഞെട്ടലോടെ അവനെ നോക്കി,, "എ,, എന്താ പറഞ്ഞത്?? " "കൊന്നുകളഞ്ഞെന്ന്,, " അവളുടെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ട് അവൻ പറഞ്ഞു, ശിവ ശ്വാസം എടുക്കാൻ പോലും മറന്ന് ഒരുനിമിഷം അങ്ങനെ ഇരുന്നു,, "ഡി,, ഈശ്വരാ,, കാറ്റ് പോയോ,, " അവളുടെ കണ്ണും തള്ളിയുള്ള ഇരിപ്പ് കണ്ട് രുദ്രനവളെ തട്ടി വിളിച്ചതും അവളൊന്ന് ഞെട്ടി എന്താ എന്ന് തലയാട്ടി,, 'അ,, അവരെ ശരിക്കും കൊന്നോ,," അവൾ വിറയലോടെ ചോദിച്ചു, "ഹ്മ്മ്,, " രുദ്രൻ തലയാട്ടി കാണിച്ചു, "അപ്പൊ അപ്പൊ പോലീസ് പിടിക്കില്ലേ,, "

സങ്കടമായിരുന്നു ആ വാക്കിൽ രുദ്രനെ കുറിച്ചോർത്ത്, രുദ്രനാകട്ടെ അവളുടെ മുഖത്തെ സങ്കടം മനസ്സിലായതും അവളെ ചേർത്തു പിടിച്ച് ആ നെറ്റിയിൽ ചൂണ്ട് ചേർത്തു, "ആവശ്യമില്ലാത്ത കാര്യങ്ങളോർത്ത് വെറുതെ ഈ കുഞ്ഞതല പുകക്കേണ്ട,, അങ്ങനെ ഒന്നും ഉണ്ടാവില്ല, അതിന് വേണ്ടതൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട്,, " അവളുടെ കവിളിൽ തട്ടി രുദ്രൻ പറഞ്ഞതും ശിവ ആശ്വാസത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു, അവളുടെ അവസ്ഥ മനസ്സിലായത് പോലെ രുദ്രനവളെ ചേർത്ത് പിടിച്ച് അവളുടെ നെറുകിൽ തലോടി, "അതേയ് ഇങ്ങനെ ഇരുന്നാൽ മതിയോ,, സമയം ഒരുപാട് ആയി, നമുക്ക് താഴേക്ക് പോകാം അവരൊക്കെ നമ്മളെ കാത്തിരിക്കാവും, പിന്നെ ഞാൻ വന്നിട്ട് ലക്ഷ്മിയമ്മയുടെ അടുത്തേക്ക് ചെന്ന് നോക്കിയിട്ട് പോലും ഇല്ല, അവർക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.." അവനിൽ നിന്ന് അകന്ന് മാറി ശിവ ഇല്ലെന്ന് തലയാട്ടി,

"ഞാൻ ഫ്രാഷായി താഴേക്ക് ചെല്ലട്ടെ,, ഫുഡൊന്നും റെഡിയായിട്ടുണ്ടാവില്ല, മീനു എണീറ്റോ ആവോ,, " പറഞ്ഞ് കൊണ്ട് അവൾ വാഷ്‌റൂമിലേക്ക് കയറി, രുദ്രൻ ചിരിയോടെ അവളെ നോക്കി മുറിക്ക് പുറത്തേക്ക് നടന്നു, **** "ഡി,, നീ അപ്പൊ ഫുഡൊന്നും ഉണ്ടാക്കിയില്ലായിരുന്നോ,,? " അഭി മീനുവിന്റെ പിറകെ വന്നപ്പോൾ ആള് തിരക്കിട്ട് ഫുഡ്‌ ഉണ്ടാക്കുന്നത് കണ്ട് ചോദിച്ചു, മീനു മറുപടി ഒന്നും പറയാതെ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു, "ഒരു പതിനഞ്ചു മിനിറ്റ് കൂടി വിശപ്പ് സഹിച്ച് അവിടെ എവിടെ എങ്കിലും ഇരിക്ക്, അപ്പോഴേക്ക് ഞാൻ ഇതൊന്ന് റെഡിയാക്കി എടുക്കാം,, " പറഞ്ഞു കൊണ്ട് അവൾ ഒരു വശത്ത് ചായക്ക് വെള്ളം വെച്ച് മറു വശത്ത് നോൺസ്റ്റിക് പാൻ വെച്ച് ദോശ ചുടാൻ തുടങ്ങി,

"ഇക്കണക്കിനു കേട്ട് കഴിഞ്ഞാൽ മിക്കവാറും ഞാൻ പട്ടിണി കിടക്കേണ്ടി വരും,, " പിറു പിറുത്തു കൊണ്ട് അവൻ പുറത്തേക്ക് പോയി, മീനു ദോശ ചുട്ട് എടുത്തപ്പോഴേക്ക് ശിവയും എത്തി, അവൾ പെട്ടന്ന് തന്നെ പൊതിച്ച് വെച്ച തേങ്ങ എടുത്ത് ചിരകി അതിലേക്ക് ചുവന്നുള്ളിയും ഇഞ്ചിയും പച്ചമുളകും ഇട്ട് അരച്ചെടുത്ത് ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുത്ത് അരച്ച് വെച്ച കൂട്ട് അതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ചട്ടിണി തയ്യാറാക്കി, പിന്നെ രണ്ട് പേരും കൂടി ചേർന്ന് എല്ലാം ഡെയിനിങ് ടേബിളിലേക്ക് വെച്ചു, അപ്പോഴേക്ക് മണം പിടിച്ച് ഉണ്ണി അവിടെ ഹാജറായിരുന്നു,

"ഡി മീനു ഒരു അഞ്ചു ദോശ ഇതിലേക്ക് ഇട്ട് കറിയും ഒഴിച്ചെ,, ഭയങ്കര വിശപ്പ്,," പറഞ്ഞ് കൊണ്ട് അവൻ മുന്നിലുള്ള പ്ളേറ്റ് മീനുവിന് നേരെ നീട്ടി, മീനു അവനെ നോക്കി കണ്ണുരുട്ടു അഞ്ചാറു ദോശയെടുത്ത് അവന്റെ പ്ളേറ്റിലേക്ക് ഇട്ടു, ആർത്തിയോടെ ദോശ കഴിക്കുന്ന ഉണ്ണിയെ കണ്ട് ശിവ ചിരിയോടെ അവന്റെ തലയിൽ തലോടി അവനരികിൽ ഇരുന്നു, അപ്പോഴേക്ക് ലക്ഷ്മിയമ്മയെയും കൂട്ടി അഭിയും രുദ്രനും എത്തിയിരുന്നു, നാളുകൾക്കു ശേഷം എല്ലാവരും ഒരുമുച്ചിരുന്ന് സന്തോഷത്തോടെ കളിചിരിയുമായി വയറും മനുസ്സും നിറയുവോളം കഴിച്ചു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story