ശിവരുദ്ര്: ഭാഗം 50

shivarudhr

എഴുത്തുകാരി: NISHANA

എനിക്ക് എല്ലാവരോടുമായി പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ പറയാനുണ്ട്, കഴിച്ച് കഴിഞ്ഞ് എണീക്കുന്നതിന് മുൻപ് രുദ്രൻ പറഞ്ഞതും എല്ലാവരും എന്താണെന്ന ഭാവത്തോടെ മുഖമുയർത്തി അവനെ നോക്കി, അഭി മാത്രം അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് മനസ്സിലായത് പോലെ പുഞ്ചിരിച്ചു, "ആദ്യത്തെ കാര്യം അടുത്ത ആഴ്ച്ച നമ്മൾ എല്ലാവരും ദേവനിലയത്തേക്ക് പോകുന്നു, " രുദ്രൻ പറഞ്ഞതും ശിവയുടെ കണ്ണുകൾ വിടർന്നു, ഉണ്ണിയും മീനുവും നെറ്റി ചുളിച്ച് അവനെ തുറിച്ച് നോക്കി, "ഞങ്ങൾ ഇല്ല, ഏട്ടത്തിക്ക് വരാൻ പറ്റാത്ത ഒരിടത്തേക്കും ഞങ്ങൾ വരില്ല, " ഉണ്ണി സങ്കടത്തോടെ പറഞ്ഞതും മീനുവും തലയാട്ടി, "ഡാ പൊട്ടാ,, ദേവ് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ,, നമ്മൾ എല്ലാവരും,, അതിൽ ശിവയും പെടും,, " ഉണ്ണിയുടെ തലയിൽ ചെറുതായി കൊട്ടിക്കൊണ്ട് അഭി പറഞ്ഞതും അവന്റെ കണ്ണുകൾ വിടർന്നു,

അവൻ സത്യമാണോ എന്ന ഭാവത്തോടെ രുദ്രനെ നോക്കിയതും രുദ്രൻ ഇരു മിഴികളും ചിമ്മിയടച്ച് തലയാട്ടി, അതിന്റെ സന്തോഷത്തിൽ ഉണ്ണി മീനുവിന്റെ പ്ളേറ്റിലുള്ളതും കൂടി കയ്യിട്ട് വാരി കഴിച്ചു, അവന്റെ കഴിപ്പ് കണ്ട് എല്ലാവരും പൊട്ടി ചിരിച്ചിരിക്കുന്നതിലാണ് രുദ്രൻ അടുത്ത കാര്യം പറയുന്നത്, "എത്രയും പെട്ടെന്ന് പറ്റിയാൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ അഭിയുടെയും മീനുവിന്റയും വിവാഹം നടത്തണം, " പെട്ടന്ന് അവിടെ സൈലന്റ്ആയി, മീനു ഞെട്ടലോടെ അഭിയെ നോക്കി, അവന്റെ ചുണ്ടിലെ കള്ളച്ചിരി കണ്ടപ്പോൾ മനസ്സിലായി എല്ലാം അവനും അറിഞ്ഞിട്ടുള്ള പരിപാടിയാണെന്ന്, മീനു അവനെ കൂർപ്പിച്ചു നോക്കിയതും അവൻ സൈറ്റ് അടിച്ച് ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുത്തു, "ഹൊ, കല്യാണം കൂടെ കഴിയുമ്പോൾ ഞാൻ തലയിലൂടെ മുണ്ടിട്ട് നടക്കേണ്ടി വരും," അഭിയേയും മീനുവിനെയും മാറി മാറി നോക്കിക്കൊണ്ട് ഉണ്ണി പറഞ്ഞു,

എല്ലാവരും അവനെ എന്താ എന്ന ഭാവത്തിൽ നോക്കിയതും അവൻ ഒന്നു ഇളിച്ചു കാണിച്ചു ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തോടെ ഇരുന്നു, " അല്ല മോനേ,, കല്യാണം എന്നൊക്കെ പറഞ്ഞാൽ,,, അവൾ പഠിക്കുക അല്ലേ,, " ലക്ഷ്മി അമ്മ സംശയത്തോടെ അബിയെ നോക്കി,, "അതിനെന്താ കല്യാണം കഴിഞ്ഞാലും അവൾക്ക് പഠിക്കാലോ,, " രുദ്രൻ ലക്ഷ്മിയമ്മയെ സമാധാനിപ്പിച്ചു, "ബെസ്റ്റ് ആര് ഇവളോ,,? കല്യാണം കഴിഞ്ഞിട്ട് പഠിക്കുകയോ,,? കല്യാണം ഒന്ന് കഴിഞ്ഞിട്ട് വേണം പഠിപ്പ് നിർത്താൻ എന്നും പറഞ്ഞ് നടക്കാ,, " ഉണ്ണി വാ പൊത്തിപ്പിടിച്ച് ചിരിച്ചതും മീനു അവനെ ദേഷ്യത്തോടെ നോക്കി അവന്റെ പ്ളേറ്റിലെ ദോശ എടുത്ത് അവന്റെ വായിലേക്ക് മുഴുവനായും തിരുകി, ഉണ്ണി കണ്ണ് തുറിപ്പിച്ച് അവളെ നോക്കി, അവന്റെ മുഖഭാവം കണ്ട് എല്ലാവരും പൊട്ടി ചിരിച്ചു, ഉണ്ണി പ്രയാസപ്പെട്ട് വായിലുള്ളത് ഇറക്കി മീനുവിനെ തുറിച്ച് നോക്കി അവള് തിരിച്ചും,

"മതി രണ്ടും കൂടി വഴക്ക് കൂടിയത്, കഴിച്ച് കഴിഞ്ഞെങ്കിൽ എല്ലാവരും എണീറ്റുപോയെ,, " ലക്ഷ്മിയമ്മ വഴക്ക് പറഞ്ഞതും രണ്ടാളും മുഖവും വീർപ്പിച്ച് എണീറ്റ് പോയി, മീനു അടുക്കള ഒതുക്കാൻ ശിവയെ സഹായിച്ച് നേരെ അഭിയുടെ മുറിയിലേക്ക് പോയി, അഭി ഓഫീസിലേക്ക് പോകാൻ തയ്യാറാവുകയായിരുന്നു, മീനു അവന് പിറകിലൂടെ വന്ന് അവനെ കെട്ടിപ്പിടിച്ചു, അഭി ചിരിയോടെ ഒരുനിമിഷം നിന്നിട്ട് അവളുടെ കൈ പിടിച്ച് അവന് മുൻപിലേക്ക് നിർത്തി, മീനു കള്ളച്ചിരിയോടെ അവനെ നോക്കി, അവളുടെ നോട്ടം കണ്ട് അഭി എന്താണെന്ന് പുരികം പൊക്കി ചോദിച്ചതും അവൾ കുസൃതിയോടെ അവന്റെ തോളിലൂടെ കയ്യിട്ട് ഉയർന്ന് പൊങ്ങി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ച് അവനിൽ നിന്നും അകന്ന് മാറി, "ബാക്കി നമ്മുടെ കല്യാണം കഴിഞ്ഞിട്ട്,"

കണ്ണടച്ച് ആ ചുമ്പനം ആസ്വദിക്കുന്ന അഭിയുടെ കവിളിൽ കടിച്ച് ഓടാൻ തുനിഞ്ഞതും അഭി അവളെ പൊക്കിയെടുത്ത് മേശയിലേക്ക് കയറ്റി ഇരുത്തി, മീനു കണ്ണും തള്ളി അവനെ നോക്കി, അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ച് അവളുടെ ചുണ്ടുകളെ ആവേശത്തോടെ നുകർന്നു, മീനു ഒരു വിറയലോടെ അഭിയുടെ തോളിൽ പിടി മുറുക്കി, അവരുടെ മിഴികൾ കൂമ്പിയടഞ്ഞു, അഭിയുടെ കൈകൾ മീനുവിന്റെ ടോപ്പിനിടയിലൂടെ നുഴഞ്ഞ് കയറി അവളുടെ പുറത്തോടെ അലഞ്ഞ് നടന്നു, മീനു എങ്ങിക്കൊണ്ട് അവന്റെ മുടിയിഴകളിലേക്ക് കൈകൾ കടത്തി അവ കൊരുത്തു വലിച്ചു, താഴെ നിന്ന് രുദ്രന്റെ ശബ്ദം കേട്ടതും അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ച് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്ന് രണ്ടു പേരും കിതപ്പടാക്കി, "ബാക്കി കല്യാണം കഴിഞ്ഞിട്ട്, "

മീനു ചെയ്തത് പോലെ തന്നെ അവളുടെ കവിളിൽ ചെറുതായി കടിച്ച് അഭി അവളെ താഴേക്ക് ഇറക്കി സൈറ്റടിച്ച് കാണിച്ച് ചുണ്ടൊന്ന് തടവി കുസൃതിയോടെ അഭി പറഞ്ഞു, മീനു അവന്റെ മുഖത്തേക്ക് നോക്കാതെ തലതാഴ്ത്തി നിന്നു, അവളുടെ ചുവന്ന് തുടുത്ത മുഖം കാണും തോറും തന്റെ നിയത്രണം നഷ്പ്പെടുമെന്ന് തോന്നിയതും തലയൊന്ന് കുടഞ്ഞ് ടേബിളിലുള്ള ഫയലുമെടുത്ത് അവൻ പുറത്തേക്ക് പോയി, മീനു അവൻ പോയ വഴിയേ നോക്കി നാണത്തോടെ തന്റെ കവിളിൽ തലോടി,,, ****** മീനുവും ഉണ്ണിയും ശിവയും ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ്, ദേവനിലയം തറവാടും അവരുടെ നാടും, പച്ച വിരിച്ച പാടവും തോടും പുഴയും ആമ്പൽ കുളവുമൊക്കെ ആണ് വിഷയം, ശിവയിൽ നിന്ന് എല്ലാം കേട്ടതും മീനുവും ഉണ്ണിയും അവിടെ ചെന്നിട്ട് അങ്ങോട്ടൊക്കെ പോകണമെന്ന് പറഞ്ഞ് പ്ലാനിടുകയാണ്, ശിവ കുറച്ച് നേരം അവരുടെ പ്ലാനിങ് ഒക്കെ കേട്ടിരുന്നു,

ബോറടിച്ചപ്പോൾ പതുക്കെ പുറത്തേക്കിറങ്ങി, ഗാർഡനിൽ ഒക്കെ ചുറ്റിപ്പറ്റി നിൽക്കുമ്പോഴാണ് വീടിന് സൈഡിലുള്ള ഇലഞ്ഞി മരത്തിൽ അവളുടെ കണ്ണുടക്കിയത്, അവൾ അങ്ങോട്ട് ചെന്ന് കണ്ണടച്ച് ഇലഞ്ഞിപ്പൂക്കളുടെ ഗന്ധത്തെ തന്നിലേക്ക് ആവാഹിച്ചു, പതിയെ കണ്ണ് തുറന്നപ്പോഴാണ് നിലത്ത് ചിതറിക്കിടക്കുന്ന ഇലഞ്ഞിപൂക്കൾ കണ്ണിൽ ഉടക്കിയത്, അവൾ അതെല്ലാം പെറുക്കിയെടുത്ത് ദുപ്പട്ടയിലേക്ക് ഇട്ട് കൂട്ടിപ്പിടിച്ച് അകത്തേക്ക് നടന്നു, അകത്ത് ചെന്ന് സൂചിയും നൂലും എടുത്ത് ഓരോ പൂക്കളായി കോർത്ത് അവൾ മാലയുണ്ടാക്കി, അവ മുറിയിൽ രുദ്രൻ പെട്ടന്ന് കാണുന്ന വിധത്തിൽ എടുത്ത് വെച്ച് ഹാളിലേക്ക് പോയി, രണ്ട് ദിവസത്തെ ഓഫീസ് വർക്ക് പെൻഡിങ്ങിലായിരുന്നത് കൊണ്ട് തന്നെ രുദ്രനും അഭിയും രാത്രിയായിരുന്നു വീട്ടിലെത്തിയപ്പോൾ, ഭക്ഷണം കഴിച്ച് അവർ എല്ലാവരൂടെ ഒരുമിച്ച് സംസാരിച്ചിരുന്നു,

ഇടക്ക് ലക്ഷ്മിയമ്മ മരുന്ന് കഴിച്ച ക്ഷീണത്തിൽ കിടക്കാനായി പോയി, ഉണ്ണിയും മീനുവും കുട്ടിക്കാലത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്, മറ്റു മൂന്ന് പേരും അവരുടെ സംസാരവും ശ്രദ്ധിച്ച് നല്ല കേൾവിക്കാരായി ഇരിക്കുന്നുണ്ട്, സമയം കടന്ന് പോയി, ഉണ്ണിയും മീനുവും ഉറക്കം തൂങ്ങുന്നത് കണ്ട് അഭി രണ്ടിനെയും അവിടുന്ന് ഓടിച്ച് വിട്ട് ശിവയോടും രുദ്രനോടും ഗുഡ് നൈറ്റ്‌ പറഞ്ഞ് അവന്റെ മുറിയിലേക്ക് പോയി, രുദ്രൻ ശിവയെ നോക്കി മുറിയിലേക്ക് പോകാമെന്നു പറഞ്ഞതും ശിവ തലയാട്ടി അവന്റെ കൂടെ മുറിയിലേക്ക് നടന്നു, മുറിയിലെത്തി കതകടച്ച് തിരിഞ്ഞ ശിവയെ രുദ്രൻ ചേർത്ത് പിടിച്ച് ചുവരിലേക്ക് ചേർത്തു, ആദ്യമൊന്ന് ഞെട്ടി എങ്കിലും രുദ്രനെ കണ്ടതും അവളുടെ മിഴികൾ വിടർന്നു,അവൾ ചിരിയോടെ അവന്റെ മിഴികളിലേക്ക് നോക്കി നിന്നു, രുദ്രൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന് അവളുടെ കഴുത്തിലെക്ക് അവന്റ മുഖം ചേർത്തു,

അവൾ ഏങ്ങലോടെ ഉയർന്ന് പൊങ്ങി, രുദ്രൻ അവളുടെ കഴുത്തിൽ ചുംബിച്ച് അവളെ തിരിച്ച് നിർത്തി, പുറം കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു, ശിവ ദവാണിയിൽ കൈകൾ തെരുത് പിടിച്ചു, ഇത് വരെ അനുഭവിച്ച് അറിയാത്ത ഒരു അനുഭൂദ്ധി അവൾ അനുഭവിച്ചറിയുകയായിരുന്നു, അവൾക്ക് തന്റെ നിയത്രണം നഷ്ടമാവുന്നത് പോലെ, അവ പൂർണ്ണമായും രുദ്രൻ ഏറ്റെടുത്തത് പോലെ,, രുദ്രൻ അവളുടെ മുടിയിൽ അവൾ കോർത്ത ഇഞ്ഞിപ്പൂ മാല ചൂടിക്കൊടുത്ത് അവയിലേക്ക് മുഖം ചേർത്ത് അവയുടെ ഗന്ധത്തെ ആസ്വദിച്ചു, രണ്ട് പേരും കുറച്ചതികം സമയം അങ്ങനെ നിന്നു, "ശിവ,, " രുദ്രൻ അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി ആ നെറുകിൽ ചുണ്ടുകൾ അമർത്തി ആർദ്രമായി വിളിച്ചു, "ഹ്മ്മ്" അവന്റെ ചുമ്പനചൂടിൽ മതിമറന്നവൾ അവനോട് ചേർന്ന് നിന്നു, രുദ്രന്റെ ചുണ്ടുകൾ അവളുടെ മൂക്കുത്തിയിൽ പതിച്ചതും ശിവ കുറുകിക്കൊണ്ട് അവനോട് ചേർന്ന് നിന്നു,

അവളുടെ മൂക്കുത്തിയിൽ അമർത്തി ചുംബിച് അവൻ അവളുടെ ചെഞ്ചുണ്ടുകലിലേക്ക് ആഴ്ന്നിറങ്ങി, ശിവ ഒന്ന് വിറച്ച് പോയി, അവളുടെ കൈകൾ അവന്റെ ഷർട്ടിൽ പിടിമുറുക്കി, ഇരുവരുടെയും ഉമിനീരുപോലും ഒന്നായി, ഇരുവരും മത്സരിച്ച് ചുമ്പിച്ചുകൊണ്ടിരുന്നു, ഒടുവിൽ കിതപ്പോടെ അവർ അകന്ന് മാറി, ശിവ തളർച്ചയോടെ രുദ്രന്റെ നെഞ്ചിൽ തലചായ്ച്ചു, രുദ്രന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു, കിതപ്പൊന്നടങ്ങിയതും രുദ്രനവളുടെ മുഖം കൈകളിൽ കോരിയെടുത്തു, "ശിവ,, " അവൾ മിഴികളുയർത്തി അവനെ നോക്കി, "നിന്നെ ഞാൻ എല്ലാ അർത്ഥത്തിലും എന്റെ പാതി ആക്കട്ടെ,, " കാറ്റ് പോലെ അവന്റെ സ്വരം, അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു, ചുണ്ടുകളിൽ വശ്യതയാർന്ന പുഞ്ചിരി, മിഴികൾ നാണം കൊണ്ട് കൂമ്പിയടഞ്ഞു, അതിലുണ്ടായിരുന്നു അവളുടെ സമ്മതം, രുദ്രൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി, അവന്റെ കൈകൾ അവളുടെ ഇടുപ്പിലമർന്നു, ചുണ്ടുകൾ തമ്മിൽ വേർപെടുത്താതെ തന്നെ അവൻ അവളുടെ ഇടുപ്പിൽ പിടിച്ച് അവളെ ഉയർത്തി, ശിവയുടെ കൈകൾ അവന്റെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞു, മുറിയിൽ ഇരുട്ട് പറന്നു, ഇരുവരുടെയും ശീൽക്കാര ശബ്‍ദം രാത്രിയുടെ നിശബ്ദതയിൽ അലിഞ്ഞു ചേർന്നു,,.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story