ശിവരുദ്ര്: ഭാഗം 51

shivarudhr

എഴുത്തുകാരി: NISHANA

ഇന്നാണ് എല്ലാവരൂടെ ദേവനിലയത്തിലേക്ക് പോകുന്നത്, അതിന്റെ ഒരുക്കത്തിലാണ് എല്ലാവരും, ശിവ മുറിയിൽ ഒരുങ്ങുകയാണ്, അവൾക്ക് ചെറിയ ടെൻഷൻ ഉണ്ട്, അവിടെ ഉള്ളവരൊക്കെ എങ്ങനെ ആയിരിക്കും തന്നോട് പെരുമാറുന്നത്, അച്ഛനോടുള്ള ദേഷ്യം തന്നോട് തീർക്കുമോ എന്നൊക്കെ ഓർത്ത്, ടെൻഷനോട് സാരി ഉടുക്കുന്നത് കൊണ്ട് ആവും ഞൊറി ഒന്നും ശരിയാവുന്നില്ല, അവൾ സാരി അഴിച്ചും ഉടുത്തും അങ്ങനെ നിന്നു, "ഇത് വരെ കഴിഞ്ഞില്ലേ നിന്റെ ഒരുക്കം,,?" കുളി കഴിഞ്ഞ് തല തുവർത്തി കൊണ്ട് ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയ രുദ്രൻ ചോദിച്ചു, "എന്താണെന്ന് അറിയില്ല, ഈ ഞൊറി എത്ര ഉടുത്തിട്ടും ശരിയാവുന്നില്ല, " ഉടുത്ത ഞൊറി മുഴുവൻ അഴിച്ച് മാറ്റി ദേഷ്യത്തോടെ ബെഡിലേക്ക് ഇരുന്ന് കൊണ്ട് ശിവ പറഞ്ഞു, ടെൻഷൻ കൊണ്ട് ആയിരിക്കും അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, രുദ്രാനൊരു നിമിഷം അവളെ തന്നെ നോക്കി നിന്നു,

പിന്നെ കയ്യിലെ ടവ്വൽ ഹാങ്കറിൽ വിരിച്ച് അവൾക്ക് അരികിലേക്ക് ചെന്നു, "ശിവ ഞാൻ രാവിലെ മുതൽ തന്നെ ശ്രദ്ധിക്കുന്നുണ്ട് വല്ലാത്ത വെപ്രാളവും പേടിയും, ശരിക്കും എന്താ തന്റെ പ്രശ്ണം,?എന്താണെങ്കിലും പറയെടോ,,? നമുക്ക് പരിഹരിക്കാം,, " അവൾക്ക് അരികിലായി ഇരുന്ന് അവളുടെ കണ്ണുകൾ തുടച്ച് കൊടുത്ത് രുദ്രൻ പറഞ്ഞു, ശിവ മിഴികൾ ഉയർത്തി അവനെ നോക്കി, "അത് പിന്നെ,, ഞാൻ,, പിന്നെ,, തറവാട്ടിലേക്ക് വന്നാൽ,,, അവർ,, അവരൊക്കെ എന്നോട് ദേഷ്യപ്പെടോ,, എനിക്ക് പേടിയാ,, അച്ഛനോടുള്ള ദേഷ്യം,,, എന്നോട് ഉണ്ടാവില്ലേ,,, " അവൾ സങ്കടത്തോടെ രുദ്രന്റെ നെഞ്ചിലേക്ക് ചാഞ്ഞു, രുദ്രൻ അവളുടെ മുടിയിഴകളിലൂടെ തലോടി അവളെ ആശ്വസിപ്പിച്ചു,

അവളുടെ സങ്കടം ഒന്ന് അടങ്ങിയതും അവൻ പറഞ്ഞു തുടങ്ങി, " നീ എന്തിനാ ശിവ പേടിക്കുന്നത്,,? ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ,, നിനക്ക് ഞങ്ങളിൾ വിശ്വാസമില്ലേ,,? ഞങ്ങളൊക്കെ നിന്റെ കൂടെ ഉള്ളപ്പോൾ നിന്നെ എന്തെങ്കിലും പറയാൻ ഞങ്ങൾ സമ്മതിക്കുമോ,, പിന്നെ മുത്തശ്ശൻ തന്നെയാണ് നിന്നെയും കൂട്ടി തറവാട്ടിലേക്ക് വരാൻ പറഞ്ഞത്,, പിന്നെ എന്തിനാ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്,, ഇനി അഥവാ അങ്ങനെ നീ പേടിക്കുന്നത് പോലെ എന്തെങ്കിലും ഉണ്ടായാൽ ആ നിമിഷം തന്നെ നമ്മൾ തറവാട്ടിൽ നിന്ന് ഇറങ്ങും പോരെ,, വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ചു കൂട്ടി ടെൻഷൻ ആകാതെ റെഡിയാക്കാൻ നോക്ക്, എല്ലാവരും നമ്മളെ വെയിറ്റ് ചെയ്തു കാത്തിരിക്കുകയാവും,," അവളുടെ മിഴികൾ തുടച്ചു കൊടുത്ത് രുദ്രൻ പറഞ്ഞു, ശിവ തലയാട്ടിക്കൊണ്ട് സാരിയും താങ്ങിപ്പിടിച്ച് എഴുന്നേറ്റു,

രുദ്രൻ ഒരു നിമിഷം അവളെ നോക്കി നിന്നു പിന്നെ ചിരിയോടെ കബോർഡ് അടുത്തേക്ക് ചെന്ന് ഷർട്ട് എടുത്ത് ഒരുങ്ങാൻ തുടങ്ങി, അവൻ റെഡിയായി വന്നപ്പോഴേക്കും ശിവ സാരി ഒതുക്കിയിരുന്നു, രുദ്രൻ അവൾക്ക് മുന്നിൽ വന്നിരുന്ന് സാരിയുടെ പ്ലീറ്റ്സ് ഒക്കെ റെഡിയാക്കി കൊടുത്തു, "പോകാം,,, " നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും സിന്ദൂരവും ഇട്ട് കൊടുത്ത് രുദ്രൻ പറഞ്ഞു, ശിവ പുഞ്ചിരിയോടെ തലയാട്ടി, അവളുടെ ഇടതുകയ്യിൽ തന്റെ വലതു കയ്യാൽ പിടിച്ച് രുദ്രൻ അവളുമായി താഴേക്ക് ചെന്നു, അവർ രണ്ടുപേരും ഒന്നിച്ച് പുഞ്ചിരിയോടെ കൈകൾ ചേർത്തു പിടിച്ചു ഇറങ്ങി വരുന്നത് കണ്ട് അഭിയും മീനുവും ഉണ്ണിയും ലക്ഷ്മിയമ്മയും പരസ്പരം നോക്കി പുഞ്ചിരിച്ചു, *******

തറവാട്ടിലേക്ക് വണ്ടി കയറിയപ്പോഴേ കണ്ടു വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന മുത്തശ്ശിയെയും മുത്തശ്ശനെയും, രുദ്രൻ സൈഡ് മിററിലൂടെ ശിവയെ നോക്കി ആള് ഇപ്പോഴും ടെൻഷനിൽ തന്നെ ആണ്, വണ്ടിയുടെ ശബ്ദം കേട്ടതും അകത്ത് നിന്ന് ആരൊക്കെയോ ഉമ്മറത്തേക്ക് വന്നു, രുദ്രൻ ഒരു നിമിഷം കണ്ണടച്ച് ദീർകമായി നിശ്വസിച്ച് പുറത്തേക്ക് ഇറങ്ങി, ഡ്രൈവിങ് സീറ്റിൽ നിന്ന് അഭിയും, പിറകിലെ ഡോർ തുറന്ന് ഉണ്ണിയും മീനുവും ലക്ഷ്മിയമ്മയും ഇറങ്ങി, ശിവ ടെൻഷനോടെ ഇരിക്കുന്നത് കണ്ട് മീനു അവളെ പിടിച്ച് ഇറാക്കി, രുദ്രന്റെ മിഴികൾ അവിടെ ആകെ അലഞ്ഞു നടന്നു, തന്റെ അച്ഛൻ ജനിച്ചുവളർന്ന ഇടം, അവന്റെ മിഴികൾ നിറഞ്ഞു, എല്ലാവരും തറവാടും പരിസരവും വീക്ഷിച്ച് നിന്നു, "മക്കള് എന്താ അവിടെ തന്നെ നിൽക്കുന്നത്, അകത്തേക്ക് വരൂ,, " വാസുദേവിന്റെ സംസാരം കേട്ട് അവർ ഉമ്മറത്തേക്ക് ചെന്നു,, മുത്തശ്ശി അവരെ ആരതി ഉഴിഞ്ഞ് അകത്തേക്ക് കയറ്റി,

അകത്തേക്ക് കയറിയപ്പോഴേ അവരുടെ മിഴികൾ ചുവരിൽ മാലയിട്ട് വെച്ച സുദേവിന്റേടും സുമിത്രയുടെയും ഫോട്ടോയിലാണ് പതിച്ചത്, "മക്കള് എന്താ ഇങ്ങനെ നിൽക്കുന്നത്, വാ വന്ന് ഇരിക്ക്,, " സഹദേവ് (സഞ്ജുവിന്റെ അച്ഛൻ ) അവരെ പിടിച്ച് സെറ്റിലേക്ക് ഇരുത്തി, കമലയും (സഞ്ജുവിന്റെ അമ്മ ) സഞ്ജനയും ( സഞ്ജുവിന്റെ അനിയത്തി )അവർക്ക് കുടിക്കാൻ സംഭാരം കൊടുത്തു, സഞ്ജു അവർക്ക് പരസ്പരം എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു, "അല്ല എന്റെ ഗായത്രി തമ്പുരാട്ടി എന്താ ഇങ്ങനെ ഒഴിഞ്ഞു മാറി നിൽക്കുന്നത്, എന്റെ കൊച്ചുമക്കളെ കണ്ടിട്ട് മരിച്ചാലും വേണ്ടില്ല എന്ന് പറഞ്ഞ് നടന്നിട്ട് ഒന്നും മിണ്ടാതെ കണ്ണീരോടെ നിൽക്കാണോ,,? " തൂണിന് മറവിൽ നിന്ന് കണ്ണ് തുടക്കുന്ന മുത്തശ്ശിയെ സഞ്ജു പിടിച്ച് വലിച്ച് കൊണ്ട് വന്ന് രുദ്രനരികിലേക്ക് നിർത്തി, അവർ വിതുമ്പലോടെ രുദ്രനെ നോക്കി,

അവൻ ഒരു ചിരിയോടെ മുത്തശ്ശിയെ ചേർത്ത് പിടിച്ച് അവരുടെ കണ്ണ് തുടച്ചു കൊടുത്തു, രുദ്രൻ തന്നെ മുത്തശ്ശിക്ക് ഉണ്ണിയെയും അഭിയേയും മീനുവിനെയും ശിവയെയും ലക്ഷ്മിയമ്മയെയും പരിചയപ്പെടുത്തിക്കൊടുത്തു, ശിവയെ കണ്ടതും മുത്തശ്ശി അവളുടെ നെറ്റിയിൽ മുത്തം കൊടുത്ത് അവളെയും രുദ്രനെയും ചേർത്ത് പിടിച്ചു, അത് മതിയായിരുന്നു ശിവക്കും,, അവളുടെ ടെൻഷൻ ആ ചേർത്ത് പിടിക്കലിൽ അവളിൽ നിന്നും പൂർണ്ണമായും വിട്ട് പോയി,, *** എല്ലാവരൂടെ പരസ്പരം സംസാരിച്ച് ഇരിക്കുന്നതിനിടയിൽ സഞ്ജന ശിവയെയും മീനുവിനെയും വീടും പരിസരവും കാണാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി, അവർക്ക് പിറകെ ഉണ്ണിയും പോയി , ലക്ഷ്മിയമ്മ മുത്തശ്ശിയുടെയും കമലയുടെയും കൂടെ ഉച്ചക്കത്തേക്കുള്ളത് തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയി, രുദ്രനും അഭിയും സഞ്ജുവും സഹദേവും വാസുദേവും പരസ്പരം സംസാരിച്ച് ഹാളിൽ ഇരുന്നു,

ശിവയും മീനുവും സഞ്ചനയും സംസാരിച്ച് കൊണ്ട് വീടിന് പിറകിലെ കുളത്തിനടുത്തേക്ക് നടന്നു, അവർക്ക് പിറകെ കയ്യിലുള്ള ക്യാമറയിൽ ഫോട്ടോ എടുത്തുകൊണ്ട് ഉണ്ണിയും നടന്നു, പെട്ടന്നാണ് അവനാ കാഴ്ച്ച കണ്ടത്, വീടിന് സൈഡിലായി ഒരു മരത്തിൽ പടർന്നു കിടക്കുന്ന മുല്ലവള്ളിയിലെ പൂക്കൾ പറിക്കുന്ന ഒരു പെൺകുട്ടി, അറുത്ത പൂക്കൾ അവൾ കയ്യിലെ കൂടയിൽ ഇടുന്നുണ്ട്, വെള്ള നിറത്തിലുള്ള ദാവണിയാണ് വേഷം, വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കിടയിൽ അവൾ നിൽക്കുന്നത് കാണാൻ തന്നെ വല്ലാത്ത ഭംഗിയുണ്ട്, ഉണ്ണി അവളെ തന്നെ നോക്കി നിന്നു, പെട്ടന്ന് സ്വാബോധം വന്നതും കയ്യിലുള്ള ക്യാമറ എടുത്തത് അവളുടെ ഫോട്ടോ എടുത്തു, ശബ്ദം കേട്ട് അവൾ ഞെട്ടി നോക്കിയതും ക്യാമറയുമായി നിൽക്കുന്ന ഉണ്ണിയെ കണ്ടു, അവൾ ദേഷ്യത്തോടെ കയ്യിലുള്ള കൂട നിലത്തേക്ക് വെച്ച് അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു, "ഡോ താൻ എന്തിനാ എന്റെ ഫോട്ടോ എടുത്തത്, "

അവന് അടുത്തേക്ക് ചെന്ന് ഇടുപ്പിൽ കൈകുത്തി കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു, "ഫോട്ടോയെടുത്തു ഞാനോ എപ്പോൾ,,? " ഉണ്ണി ഒന്നുമറിയാത്തതു പോലെ കൈ മലർത്തി, അവൾ ദേഷ്യത്തോടെ അവന്റെ ക്യാമറ പിടിച്ചു വലിച്ചു, "ഞാൻ കണ്ടതാ താൻ ഫോട്ടോ എടുക്കുന്നത് മര്യാദയ്ക്ക് ക്യാമറ ഇങ്ങ്താ ഞാൻ നോക്കട്ടെ,, " "ഡി കുട്ടിത്തേവാങ്കെ ക്യാമറയിൽ നിന്ന് കൈയ്യെടുക്കടി,, " ഉണ്ണി ദേഷ്യത്തോടെ അവളുടെ കൈ തട്ടിമാറ്റി, " നീ പോടാ കാട്ടുകുരങ്ങേ,, എന്റെ സമ്മതമില്ലാതെ എന്റെ ഫോട്ടോ എടുത്തിട്ട്,,, " അവളും വിട്ട് കൊടുത്തില്ല, രണ്ട് പേരും തമ്മിൽ മുട്ടൻ വഴക്ക് ആയി,, അവരുടെ വഴക്ക് കേട്ട് ശിവയും മീനുവും സഞ്ജനയും ഓടിവന്നു,, " ദുർഗ,,, " സഞ്ജന കുറച്ച് ദേഷ്യത്തോടെ വിളിച്ചതും അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി,, "നീ എന്താ ദുർഗ ചെയ്യുന്നത്,, " സഞ്ജന ദേഷ്യത്തോടെ തന്നെ ചോദിച്ചു,,

"ഞാൻ ഞാൻ ഒന്നും ചെയ്തില്ല ചേച്ചീ ഈ കാട്ടുകുരങ്ങ് എന്റെ സമ്മതമില്ലാതെ എന്റെ ഫോട്ടോ എടുത്തു,, " ദുർഗ ചുണ്ടു പിളർത്തി സങ്കടത്തോടെ ഉണ്ണിയെ ചൂണ്ടി പറഞ്ഞു, " കാട്ടുകുരങ്ങേന്ന് പോയി നിന്റെ കെട്ടിയോനെ വിളിക്കടി,, " ഉണ്ണി ദേഷ്യത്തോടെ പറഞ്ഞു, "നീ ആരട എന്റെ കെട്ടിയോനെ കുരങ്ങനെന്നു വിളിക്കാൻ,, " അവൾ വീണ്ടും ചീറി കൊണ്ട് ഉണ്ണിക്ക് നേരെ പാഞ്ഞതും സഞ്ജന അവളെ പിടിച്ചു വെച്ചു, "നീ ആരോടാ സംസാരിക്കുന്നത് എന്ന് അറിയുമോ ദുർഗ നിനക്ക് ഉണ്ണി ഇവിടുത്തെ കുട്ടിയാണ്,, എന്റെ വല്യച്ഛൻ മകൻ,, " സഞ്ജന ദേഷ്യത്തോടെ പറഞ്ഞതും ദുർഗ ഞെട്ടലോടെ ഉണ്ണിയെ നോക്കി, "സൊ,, സോറി,, ഞാൻ ആളറിയാതെ,, ക്ഷമിക്കണം,,, " അത്രയും പറഞ്ഞ് അവൾ കൂടയുമെടുത്ത് പെട്ടെന്ന് തന്നെ തിരിഞ്ഞു ഓടി,, "ഇവിടെ ജോലിക്കു നിൽക്കുന്ന രാധാമണി ചേച്ചിയുടെ ഇളയ കുട്ടിയാണ് ദുർഗ, അവൾ ആളറിയാതെ പറഞ്ഞതാ കാര്യമാക്കണ്ട,,

ഈ സംസാരം മാത്രമേ ഉള്ളൂ അവൾ പച്ച പാവമാ,, " സഞ്ജന അവൾ പോയ വഴിയെ നോക്കി നിൽക്കുന്ന ഉണ്ണിയെ നോക്കി പറഞ്ഞു, " സമയം ഒരുപാടായി നിങ്ങൾ വാ അകത്തേക്ക് പോകാം അവര് ഒക്കെ അന്വേഷിക്കുന്നുണ്ടാവും,, " പറഞ്ഞുകൊണ്ട് സഞ്ജന അകത്തേക്ക് നടന്നു, അവൾ പോയെന്ന് ഉറപ്പായതും മീനുവും ശിവയും ഉണ്ണിയെ വളഞ്ഞു,, " മോനെ ഉണ്ണിക്കുട്ടാ നിന്റെ മുഖത്തെ ഈ കള്ള ചിരിയുടെ അർത്ഥം നീ ആയിട്ട് പറയുന്നോ അതോ ഞങ്ങൾ ആയിട്ട് പറയിപ്പിക്കണോ,,? " അവനെ തുറിച്ചു നോക്കിക്കൊണ്ട് കൈ ഒന്ന് ഉഴിഞ്ഞ് മീനു പറഞ്ഞു, ഉണ്ണി അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു,, " എന്താണെന്നറിയില്ല അവളെ കണ്ടപ്പോൾ തൊട്ടേ എന്റെ ഹാർട്ട് ബീറ്റ് കുതിച്ചുയരുകയാണ്,,," നെഞ്ചിൽ കൈവെച്ച് കണ്ണടച്ച് റൊമാന്റിക് ആയി ഉണ്ണി പറഞ്ഞു, "ഹാർട്ട് ബീറ്റ് ഒക്കെ കൂടുന്നത് വലിയ പ്രശ്നമാണ് ഉണ്ണി,, നമുക്ക് പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് പോകാം,,"

മീൻ അവന്റെ നെഞ്ചിൽ കൈവെച്ച് പറഞ്ഞു,, "അതിന്റെ ഒന്നും ആവശ്യമില്ല ഇതിനുള്ള മരുന്ന് തരാൻ എന്റെ ദുർഗ കൊച്ചിന് മാത്രമേ കഴിയൂ,, " മീനുവിന്റെ കൈതട്ടി മാറ്റി കൊണ്ട് ഉണ്ണി പറഞ്ഞു, ശിവ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ മുടികളിൽ ഒന്ന് തടവി, "ഏട്ടത്തി എന്താ ഈ കാണിക്കുന്നത്, എന്റെ ഹെയർ സ്റ്റൈൽ ചീത്തയാക്കാൻ,, " ഉണ്ണി ശിവയുടെ കൈ തട്ടി മാറ്റി മുടി ഒതുക്കി വെച്ചു, "ഞാൻ നിന്റെ തലയിലെ മുട്ടത്തോട് എടുത്ത് കളഞ്ഞതല്ലേ,, " ശിവ വാ പൊത്തിപ്പിടിച്ച് പറഞ്ഞതും മീനു പൊട്ടിച്ചിരിച്ചു, ഉണ്ണി രണ്ട് പേരെയും ദേഷ്യത്തോടെ നോക്കി, "അങ്ങനെ എന്നെ കൊച്ചക്കല്ലേ,, നോക്കിക്കോ,, ഇവിടുന്നു പോകുന്നതിനു മുമ്പ് ഞാൻ എന്റെ ദുർഗ കൊച്ചിനെ വളച്ചിരിക്കും,, " "അവൾ നിന്റെ എല്ല് ഒടിക്കാതെ നോക്കിക്കോ,," മീനു പുച്ഛത്തോടെ പറഞ്ഞു, ഉണ്ണി അവളെ നോക്കി പല്ലു കടിച്ചു ചവിട്ടി കുലുക്കി അകത്തേക്ക് പോയി,, മീനുവും ശിവയും അവൻ പോയ വഴിയെ നോക്കി ചെറുപുഞ്ചിരിയോടെ അവന് പിറകെ നടന്നു,,.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story