ശിവരുദ്ര്: ഭാഗം 52

shivarudhr

എഴുത്തുകാരി: NISHANA

ഉച്ചക്കത്തെ ഊണ് എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ആണ് കഴിച്ചത്, വാസുദേവ് തന്റെ ഗൗരവത്തിന്റെ മുഖം മൂടി അഴിച്ചു മാറ്റി സ്നേഹത്തോടെ മറ്റുള്ളവരുടെ കൂടെ കളി തമാശയുമായി കൂടി, അദ്ദേഹത്തിന്റെ മാറ്റം എല്ലാവർക്കും അത്ഭുതമായിരുന്നു, കർക്കശക്കാരനായ ദേഷ്യക്കാരനായ വാസുദേവിനെയെ എല്ലാവരും ഇത് വരെ കണ്ടിരുന്നുള്ളു,, ദേവനിലയത്തിൽ വർഷങ്ങൾക്കു മുമ്പ് പടിയിറങ്ങിപ്പോയ സന്തോഷം തിരിച്ചെത്തി, എല്ലാവരുടെയും കളിചിരികൾ കണ്ട് മുത്തശ്ശി ചുവരിലെ ഫോട്ടോകളിലേക്ക് നോക്കി നിറഞ്ഞ മിഴികൾ സരിതുമ്പാൽ തുടച്ച് അവരുടെ കളിതമാശയിൽ പങ്കുചേർന്നു, വൈകീട്ട് പിള്ളേർ സെറ്റ് എല്ലാം സഞ്ജുവിന്റെ കൂടെ നടുചുറ്റാൻ പോയി, സഞ്ജന വിളിച്ചത് കൊണ്ട് ദുർഗയും അവരുടെ കൂടെ ഉണ്ടായിരുന്നു, ഉണ്ണിയുടെ മിഴികൾ അവളിൽ തന്നെ ആയിരുന്നു,

പക്ഷേ അവൾ ഉണ്ണി എന്നൊരാളെ അവിടെ ഇല്ല എന്നത് പോലെ ആയിരുന്ന പെരുമാറിയിരുന്നത്, മറ്റുള്ളവരോടൊക്കെ കളിചിരിയോടെ പെരുമാറുന്നവളെ കണ്ട് ഉണ്ണി പലതും പറഞ്ഞ് അവളെ ദേഷ്യം പിടിപ്പിച്ചു എങ്കിലും ഒന്ന് തുറിച്ചു നോക്കുമെന്നല്ലാതെ മറുപടി ഒന്നും അവൾ കൊടുത്തില്ല, വീണ്ടും താൻ ജനിച്ചു വളർന്ന നാട്ടിൽ എത്തിയതിന്റെ ത്രില്ലിലായിരുന്നു ശിവ, രുദ്രന്റെ കൈ പിടിച്ച് അവൾ പാടവഴിയിലൂടെയും പുഴവക്കിലും അമ്പലക്കുളത്തിലും ഒക്കെ സന്ദോഷത്തോടെ പാറി നടന്നു, അവളുടെ മുഖത്തെ സന്തോഷം ഒക്കെ ചെറു ചിരിയോടെ ആസ്വദിച്ച് അവൾക്ക് രുദ്രൻ അവളെ ചേർത്ത് പിടിച്ച് നടന്നു, സഞ്ജുവിന്റെ മിഴികൾ ശിവയുടെയും രുദ്രന്റെയും നേരെ നീണ്ടു, രണ്ട് പേരും അവരുടെ മാത്രമായ ലോകത്താണ്, എന്തോ ഇപ്പൊ അവരെ ഒന്നിച്ച് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്, ഈശ്വരൻ ഓരോരുത്തർക്കും വേണ്ടത് നേരത്തെ തീരുമാനിച്ചിട്ടുണ്ട്,

സമയമാവുമ്പോൾ അവ ഏത് വിദേയനെയും നമ്മളിൽ എത്തിപ്പെടും, സഞ്ജു അവരെ നോക്കി ചിരിയോടെ മുഖം തിരിച്ചപ്പോഴാണ് കറുത്ത കരയുള്ള സെറ്റ് സാരിയുമെടുത്ത് കയ്യിൽ പ്രസാദവുമായി വരുന്ന പവിയെ കാണുന്നത്, അവന്റെ മിഴികൾ വിടർന്നു, ചുണ്ടിൽ പുഞ്ചിരി തത്തിക്കളിച്ചു, പവി അവരെ കണ്ടതും സന്തോഷത്തോടെ ഓടി വന്ന് എല്ലാവരോടും സംസാരിക്കുന്നതും നോക്കി അവൻ നിന്നു, അവരോടൊക്കെ സംസാരിക്കുന്നുണ്ടെകിലും അവളുടെ മിഴികൾ ഇടക്കിടെ സഞ്ജുവിന്റെ മേലേക്ക് പാറി വീഴുന്നുണ്ട്, അവളുടെ നോട്ടം കണ്ട് അവൻ ചിരിയോടെ അവർക്കടുത്തേക്ക് ചെന്ന് അവരുടെ സംസാരത്തിൽ പങ്കു ചേർന്നു, എല്ലാവരും സംസാരിച്ചസിരിക്കുന്നതിനിടയിലാണ് ഒരു ചെറുപ്പക്കാരൻ അവർക്ക് അടുത്തേക്ക് നടന്നു വന്നത്, മുണ്ടും ഷർട്ടുമാണ് വേഷം കയ്യിൽ ചില ബുക്‌സൊക്കെ ഉണ്ട്,

മുഖത്താണെങ്കിൽ ആരെയും മയക്കുന്ന പുഞ്ചിരിയും, അയാളെ കണ്ടതും ദുർഗ ഓടിച്ചെന്ന് അവന്റെ കയ്യിൽ തൂങ്ങി, അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ച് സഞ്ജുവിനരികിലേക്ക് ചെന്നു, ആ കാഴ്ച്ച കണ്ടതും ഉണ്ണിയുടെ മിഴികൾ കൂർത്തു, മുഖത്തേക്ക് ദേഷ്യം ഇരച്ച് കയറി, കൈകൾ ചുരുട്ടിപ്പിടിച്ച് അവൻ തന്റെ ദേഷ്യം നിയന്ത്രിച്ചു, "ആഹ്, ദ്രുവാ,, നീ വായനശാലയിൽ നിന്നും വരികയാണോ,,? " അവന്റെ കയ്യിലെ ബുക്കിലേക്ക് നോക്കി സഞ്ജു ചോദിച്ചതും അവൻ ചിരിയോടെ തലയാട്ടി, "അഭി,, ഇത് ദ്രുവ്,, ദുർഗയുടെ സഹോദരനാണ്,, " സഞ്ജു ദ്രുവിനെ പരിചയപ്പെടുത്തി, അത് കേട്ടപ്പോഴാണ് ഉണ്ണിയുടെ മുഖം ഒന്ന് തെളിഞ്ഞത്, അവൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു, അഭി ദ്രുവിന് കൈ കൊടുത്ത് തമ്മിൽ പരിചയപ്പെട്ടു, "ഹായ് ഞാൻ ഋഷി ദേവ്,,, ഉണ്ണി എന്ന് വിളിക്കും,, " ദുർഗയെ പാളി നോക്കിക്കൊണ്ട് ഉണ്ണി പറഞ്ഞു,

അവൾ അവനെ പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു, ദ്രുവ് അവനെ നോക്കി പുഞ്ചിരിച്ചു, ഉണ്ണിയും അഭിയും സഞ്ജുവും ദ്രുവുമായി സംസാരിക്കുന്നതിനിടയിൽ പെൺ പടകൾ അടുത്തുള്ള തോട്ടിലേക്ക് ഇറങ്ങി പാറയിൽ ഇരുന്ന് വെള്ളത്തിലേക്ക് കാൽ വെച്ച് ഇരുന്ന് സംസാരിക്കാൻ തുടങ്ങി, "അല്ല അളിയാ,, അളിയൻ എന്ത് ചെയ്യുന്നു,, " ഉണ്ണി ദ്രുവിനെ അളിയനെന്ന് വിളിച്ച് സംസാരിക്കുന്നത് കേട്ട് അഭിയും സഞ്ജുവും കണ്ണും തള്ളി ഉണ്ണിയെ മിഴിച്ച് നോക്കി, ദ്രുവും സംശയത്തോടെ അവനെ ചൂഴ്ന്ന് നോക്കി, അവരുടെ ഒക്കെ നോട്ടം കണ്ടപ്പോഴാണ് ഉണ്ണിക്കും അബദ്ധം മനസ്സിലായത്, "അത് പിന്നെ,, നമ്മളിപ്പോ നല്ല കൂട്ടല്ലേ,, ആ ഒരു ഫ്ലോയിൽ വിളിച്ച് പോയതാ,, " ഉണ്ണി പതർച്ചയോടെ തല ചൊറിഞ്ഞു കൊണ്ട് എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ചു, "ഹ്മ്മ്,, ഞാൻ ഇവിടെ അടുത്തുള്ള സ്കൂളിൽ അദ്ധ്യാഭഗനാണ്,," ദ്രുവ് ചെറു പുഞ്ചിരിയോടെ പറഞ്ഞു, "ഓഹ് വാദ്യരാണല്ലേ,,

എനിക്കും ഭാവിയിൽ അദ്യാഭഗനാകണമെന്നാണ് ആഗ്രഹം,, നമ്മൾ പഠിച്ച വിദ്യ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് ഒരു നന്മ അല്ലെ,, " ഉണ്ണിയുടെ സംസാരം കേട്ട് അഭിയുടെയും സഞ്ജുവിന്റെയും കിളികളൊക്കെ എങ്ങോട്ടൊ പറന്നുപോയി,, ദ്രുവ് ചിരിയോടെ തലയാട്ടി അവന്റെ പുറത്ത് ചെറുതായി തട്ടി, "അപ്പൊ ശരി, ഞാൻ പോക,, എനിക്ക് അത്യാവശ്യമായി ഒരാളെ കാണാനുണ്ട്, നമുക്ക് പിന്നീട് കാണാം,, " ദ്രുവ് അവരോട് യാത്ര പറഞ്ഞ് പോയതും അഭി ഉണ്ണിയുടെ കഴുത്തിൽ പിടിച്ചു, "സത്യം പറയെടാ എന്താ നിന്റെ ഉദ്ദേശം,, " "ഉയ്യോ,, കഴുത്തിന്ന് വിട് ഞാൻ പറയാം,, " ഉണ്ണിയുടെ അലർച്ച കേട്ട് അഭി കൈ അയച്ചതും ഉണ്ണി അവനെ തുറിച്ച് നോക്കി കഴുത്ത് തടവി, "ഹൊ, എന്തൊരു പിടിയ പിടിച്ചത് കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്റെ ദുർഗ കൊച്ച് വിധവ ആയേനെ,, "

കഴുത്ത് തടവുന്നതിനിടയിൽ ഉണ്ണി പറഞ്ഞതും അഭിയും സഞ്ജുവും കണ്ണ് മിഴിച്ച് പരസ്പരം നോക്കി, "ദു,, ദുർഗയോ,,, " സഞ്ജു മിഴിച്ച് ചോദിച്ചതും ഉണ്ണി നാണത്തോടെ തലയാട്ടി, "ശ്ശോ,, വഴിയിൽ നിന്നൊന്ന് മാറിക്കെ,, ഞാൻ എന്റെ പെണ്ണിനടുത്തേക്ക് ചെല്ലട്ടെ,, പോകുന്നതിന് മുമ്പ് അവളെ വളച്ച് കുപ്പിയിലാക്കണം,,,, " ഉണ്ണി രണ്ടിനെയും തള്ളി മാറ്റി തൊടിനടുത്തേക്ക് നടന്നു, സഞ്ജുവും അഭിയും പരസ്പരം മുഖത്തോട് മുഖം നോക്കി കിളിപോയത് പോലെ അവന് പിറകെ നടന്നു, ഇതേ സമയം രുദ്രനും ശിവയും അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലായിരുന്നു, രണ്ട് പേരും കണ്ണടച്ച് ഭാഗവാന് മുന്നിൽ നിന്ന് പ്രർത്ഥിച്ചു, രുദ്രൻ മിഴികൾ തുറന്ന് ശിവയെ നോക്കി, ആള് കാര്യമായി നല്ല പ്രാർത്ഥനയിലാണ്, അവൻ ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു, കണ്ണ് തുറന്ന ശിവ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ട് പുരികം പൊക്കി എന്തെന്ന് ചോദിച്ചതും അവൻ ചിരിയോടെ ഒന്നുമില്ലെന്ന് തലയാട്ടി അവളുടെ കൈ കോർത്തു പിടിച്ചു, പൂജാരി കൊടുത്ത പ്രസാദത്തിൽ നിന്ന് ഒരു നുള്ള് ചന്ദനം രുദ്രന്റെ നെറ്റിയിലായി ശിവ തൊട്ട് കൊടുത്തു,

രുദ്രൻ തിരിച്ച് ശിവക്കും, ഒരിക്കൽ കൂടി നടയിലേക്ക് നോക്കി കൈ കൂപ്പി രണ്ട് പേരും പുറത്തേക്ക് നടന്നു, അമ്പലത്തിന് മുൻപിലെ റോഡിൽ എത്തിയതും രുദ്രൻ ശിവയുടെ കൈ പിടിച്ച് നിർത്തി, ശിവ എന്തെന്ന ഭാവത്തോടെ അവനെ നോക്കി, "ഈ സ്ഥലത്തിനൊരു പ്രത്യേകതയുണ്ട് അറിയോ,,? " രുദ്രൻ റോഡിലേക്ക് മിഴികളോടിച്ച് ചോദിച്ചതും ശിവ ഇല്ലെന്ന് തലയാട്ടി, "ഇവിടെ വെച്ചാണ് ഞാൻ നിന്നെ ആദ്യമായി കണ്ടുമുട്ടിയത്, എന്റെ ബൈക്കിന് മുൻപിലേക്ക് നീ ചാടി വീണത്, " രുദ്രൻ പറഞ്ഞതും ശിവ ആലോചനയോടെ തലയാട്ടി, "നിന്നിൽ കണ്ണുടക്കിയപ്പോൾ പേടിച്ചുരുണ്ട ഈ ഉണ്ടക്കണ്ണും മൂക്കുത്തിയിലുമാണ് ഞാൻ വീണ് പോയത്,, അവളുടെ മൂക്കുത്തിയിൽ ചെറുതായി തട്ടി അവൻ പറഞ്ഞു, ശിവ ചിരിയോടെ അവനെ തന്നെ നോക്കി, "അച്ഛനും അമ്മയും എന്നെ വിട്ട് പോയതിന് ശേഷം ആണ് നീ ആരാണെന്നുള്ള സത്യം മനസ്സിലായത്,

അന്ന് മുതൽ മനസ്സിൽ നിന്നും നിന്റെ മുഖം മായിച്ചു കളയാനാണ് ഞാൻ ശ്രമിച്ചത്, പക്ഷേ,,, കഴിഞ്ഞിരുന്നില്ല," രുദ്രൻ തന്റെ വലത് കൈ അവളുടെ ഇടതുകയ്യുമായി കോർത്തു, "സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല ഇങ്ങനെ നിന്റെ കൈ പിടിച്ച് ഇവിടെ നിൽക്കുന്നതിനെ കുറിച്ച്, " അവളുടെ കൈപ്പതിയിൽ അവൻ ചുണ്ടുകൾ അമർത്തി, "രുദ്രേട്ടാ,, മതി, പഴയതൊന്നും ഇനി ഓർക്കേണ്ട,, പിന്നെ നടുറോഡാണ്,, ആളുകൾ ശ്രദ്ധിക്കും,, വന്നേ നമുക്ക് പോകാം," ശിവ അവന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു, രുദ്രൻ തലയാട്ടി അവൾക്ക് പിറകെ അനുസരണയുള്ള കുട്ടിയെ പോലെ നടന്നു, രണ്ട് പേരും മറ്റുള്ളവർക്കരികിലേക്ക് ചെന്നപ്പോൾ അവർ എല്ലാവരും തോട്ടിൽ ഇറങ്ങി വെള്ളത്തിൽ കളിക്കുകയായിരുന്നു, ശിവയും രുദ്രനും അവരോടൊപ്പം തോട്ടിലേക്ക് ഇറങ്ങി അവരുടെ കൂടെ കളിക്കാൻ കൂടി, *****

നാടുമുഴുവൻ ചുറ്റിക്കറങ്ങി എല്ലാവരും തിരിച്ച് വീട്ടിലെത്തിയപ്പോഴേക്ക് രാത്രി ആയിരുന്നു, അകത്തേക്ക് കയറിയതേ മുത്തശ്ശി എല്ലാത്തിനെയും കുളിക്കാനായി ഓടിച്ച് വിട്ടു, ആൺപടകളെല്ലാം കുളത്തിലേക്കും പെൺ പടകൾ അവനവരുടെ മുറിയിലേക്കും പോയി, രുദ്രൻ കുളി കഴിഞ്ഞ് അവർക്കായി നൽകിയ മുറിയിലേക്ക് വന്നപ്പോൾ കണ്ടത് കണ്ണാടിക്ക് മുന്നിൽ നിന്ന് നനഞ്ഞ മുടികളെ മുമ്പിലേക്ക് ഇട്ട് കോതി ഉടക്ക് കളയുന്നു ശിവയെ ആണ്, അവന്റെ മിഴികൾ അവളുടെ പിൻ കഴുത്തിലെ വെള്ളത്തുള്ളികളിൽ പതിഞ്ഞതും ആ മുഖത്ത് കുസൃതി ചിരി വിടർന്നു, അവൻ പതിയെ ശബ്‌ദം ഉണ്ടാക്കാതെ വാതിലടച്ച് ശിവക്കരികിലേക്ക് നടന്നു, ആള് അവൻ വന്നതൊന്നും അറിയാതെ ചെയ്യുന്ന ജോലിയിൽ കോൺസഡ്രേറ്റ് ചെയ്തു നിൽക്കുകയാണ്, രുദ്രൻ അവളെ പിറകിലൂടെ ചേർത്ത് പിടിച്ച് അവളുടെ പിൻകഴുത്തിലായി മുഖമമർത്തി അവിടെ ഉള്ള വെള്ളത്തുള്ളികളെ തന്റെ നാവിനാൽ നുണഞെടുത്തു,

ശിവ കോരിതരിച്ച് ഉയർന്ന് പൊങ്ങി വയറിൽ ചുട്ടിപ്പിടിച്ച അവന്റെ കയ്യിന് മുകളിലായി അവളുടെ കൈകൾ മുറുക്കി, രുദ്രൻ ഒന്നൂടെ അവളിലെ പിടി മുറുക്കി അവന്റെ താടിരോമങ്ങൾ കൊണ്ട് അവളുടെ കഴുത്തിൽ തലോടി, "സ്സ്,,,,, " അവളിലെ ശീൽക്കാരം അവനിലെ പുരുഷനെ ഉണർത്തി, അവൻ അവളെ തിരിച്ച് നിർത്തി അവളുടെ കഴുത്തിലൂടെ മുഖം ഇട്ട് ഉരച്ചു, ശിവ മിഴികൾ അടച്ച് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് നിന്നു, "ശിവ,,, " രുദ്രനവളുടെ കാതിൽ ചൂണ്ട് ചേർത്ത് പതിയെ വിളിച്ചു, "ഹ്മ്മ്,, " അവൾ പതിയെ മൂളി,, അവന്റെ താടിരോമങ്ങൾ ചെവിയിൽ പതിച്ചതും അവൾ തലവെട്ടിച്ച് അവന്റെ നെഞ്ചിൽ മുഖം അമർത്തി, രുദ്രൻ തന്റെ ചൂണ്ടു വിരലാൽ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി, നാണം കൊണ്ട് പെണ്ണിന്റെ മുഖം ചുവന്ന് തുടുത്തിട്ടുണ്ട്,രുദ്രൻ അവൾക്ക് നേരെ തന്റെ മുഖം താഴ്ത്തിയതും ശിവ അവനെ തള്ളി മാറ്റി ചിരിയോടെ മുഖം പൊത്തിപ്പിടിച്ചു, രുദ്രൻ പൊട്ടിച്ചിരിച്ച് കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് പൊതിഞ്ഞ് പിടിച്ചു, "ഇങ്ങനെ നിന്നാൽ മതിയോ,, താഴേക്ക് പോകണ്ടേ,,

അവരൊക്കെ എത്തിയിട്ടുണ്ടാകും," ശിവയുടെ നെറുകിൽ മുകർന്ന് കൊണ്ട് രുദ്രൻ പറഞ്ഞതും അവന്റെ നഗ്നമായ നെഞ്ചിൽ ചുണ്ട് ചേർത്ത് ശിവ അവനിൽ നിന്ന് അകന്ന് മാറി മുടി ഒതുക്കി വെച്ച് രുദ്രനെ നോക്കാതെ താഴേക്ക് ഓടി, അവളുടെ പോക്ക് കണ്ട് ചിരിയോടെ നെഞ്ചിൽ തടവി ബാഗിൽ നിന്ന് ഷർട്ട് എടുത്തിട്ട് രുദ്രനും താഴേക്ക് പോയി, എല്ലാവരും ഫ്രാഷായി എത്തിയതും മുത്തശ്ശിയും കമലയും കൂടി അവർക്കുള്ള അത്തായം വിളമ്പി കൊടുത്തു, വിശേഷങ്ങളൊക്കെ പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സഞ്ജുവിന്റെ ഫോൺ റിങ് ചെയ്തത്, കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചതും മറു വഷത്ത് നിന്നുള്ള വാർത്ത കേട്ട് അവന്റെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു, അവന്റെ മുഖഭാവം കണ്ടതും എന്തോ പ്രശ്നമുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലായി, ഫോൺ കട്ട് ചെയ്ത് സഞ്ജു മുത്തശ്ശനെ നോക്കി, "സ്റ്റേഷനിൽ നിന്ന,, വിഷ്ണുവിന്റെ കാറ് കണ്ടെത്തി,

മൂന്ന് പേരുടെയും ബോഡിയും കണ്ടെത്തിയിട്ടുണ്ട്," സഞ്ജു പറഞ്ഞതും ശിവ പേടിയോടെ രുദ്രനെ നോക്കി, അവൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ച് കൊടുത്തു, എങ്കിലും ശിവക്ക് ചെറിയ പേടി ഉണ്ടായിരുന്ന, പോലീസ് എങ്ങാനും രുദ്രനെ പിടിക്കുമോ എന്ന് ഓർത്ത്, മുത്തശ്ശൻ ആലോചനയോടെ രുദ്രനെ നോക്കി, "ദേവ,, നീയും അഭിയും സഞ്ജുവും ഒന്ന് അവിടെ വരെ പോകണം, അവിടുത്തെ ഫോർമാലിറ്റിസൊക്കെ തീർത്ത് ബോഡിയുമായി മേലെടത്തേക്ക് പോകണം, അപ്പോഴേക്ക് ഞങ്ങൾ അവിടേക്ക് എത്തിക്കോളാം,, അവിടെ ഇപ്പൊ സുഭദ്രയും ആ കൊച്ചും മാത്രമല്ലേ ഒള്ളൂ,, എന്തെങ്കിലും ആവശ്യം ഉണ്ടാകും,, " മുത്തശ്ശൻ ഗൗരവത്തോടെ പറഞ്ഞതും രുദ്രൻ താല്പര്യമില്ലെങ്കിലും അവനൊന്ന് മൂളി കഴിപ്പ് മതിയാക്കി എണീറ്റു, അവന് പിറകെ സഞ്ജുവും അഭിയും, ***** വിഷ്ണുവിന്റെയും ഗോവിന്റിന്റെയും രാജിന്റെയും ബോഡി മേലെടത്തേക്ക് കൊണ്ടുവന്നു,

ഒരാഴ്ചത്തെ പഴക്കമുള്ളത് കൊണ്ട് തന്നെ പെട്ടന്ന് സംസ്കാരം നടത്തി, കള്ള് കുടിച്ച് ലക്ക് കെട്ട് വണ്ടി ഓടിക്കുന്നതിനിടയിൽ ആക്സിഡന്റ് ആയി കൊക്കയിലേക്ക് മറിഞ്ഞതാണെന്ന് പറഞ്ഞ് പോലീസ് കേസ് ക്ലോസ് ചെയ്തു, നാട്ടുകാരെ ബോദിപ്പിക്കാണെന്ന വണ്ണം രുദ്രൻ തന്നെ തറവാട്ടിലെ എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്തു, അന്നത്തെ ദിവസം വാസുദേവും സഹദേവും കമലയും മുത്തശ്ശിയും ഒഴിച്ച് ബാക്കി എല്ലാവരും മേലെടത്ത് തങ്ങി, രണ്ട് ദിവസം മേലെടത്ത് താമസിച്ചതിന് ശേഷം അവർ തിരിച്ച് ദേവനിലയത്തിലേക്ക് തിരിച്ചു, ****** "ഇനി തിരിച്ച് പോണോ മക്കളെ,,, ഇവിടെ നമുക്ക് എല്ലാവർക്കും ഒന്നിച്ച് കഴിഞ്ഞൂടെ,," രണ്ടാഴ്ച മേലെടത്ത് തങ്ങി തിരിച്ച് പോകാൻ ഇറങ്ങുന്നതിനിടയിൽ മുത്തശ്ശി കണ്ണ് തുടച്ച് ചോദിച്ചതും അഭി അവരെ ചേർത്ത് പിടിച്ചു, "എന്റെ മുത്തുസെ,, ഇങ്ങനെ സെന്റി അടിക്കല്ലേ,,

മൂത്തൂസിന് ഞങ്ങളെ എപ്പോ കാണണമെന്ന് തോന്നിയാലും ഞങ്ങൾ പറന്ന് ഇങ്ങ് എത്തില്ലേ,,, " അഭി പറഞ്ഞതും മുത്തശ്ശി സങ്കടത്തോടെ തലയാട്ടി, "ഓഫീസിൽ ഞങ്ങൾ ചെന്നില്ലെങ്കിൽ അവിടുത്തെ കാര്യങ്ങളൊക്കെ ആകെ അവതാളത്തിലാകും, അതല്ലേ പെട്ടന്ന് പോകുന്നത്, അച്ഛൻ ഒത്തിരി കഷ്ട്ടപ്പെട്ട് തുടങ്ങിയ സ്ഥാഭനമാണ്, അത് നഷ്ടത്തിലാക്കാൻ വയ്യാത്തത് കൊണ്ടാ,, ഇല്ലേൽ ഇവിടെ എന്തെങ്കിലും ബിസ്സ്നസ്സുമായി കൂടിയേനെ,, " മറു സൈഡിലൂടെ മുത്തശ്ശിയെ ചേർത്ത് പിടിച്ച് അവരുടെ കവിളിൽ മുത്തിക്കൊണ്ട് രുദ്രൻ പറഞ്ഞു, "എനിക്ക് മനസ്സിലാവും മക്കളെ,, നിങ്ങളെ കണ്ട് കൊതി തീർന്നില്ല അതാ ഞാൻ,,, ഒഴിവ് കിട്ടുമ്പോഴൊക്കെ മക്കള് വരണേ,,, " "അത് മുത്തശ്ശി പറഞ്ഞില്ലെങ്കിലും ഞങ്ങൾ ഇടക്കിടെ വന്നുകൊണ്ടേ ഇരിക്കും, " സഞ്ചനയുടെ കൂടെ നിൽക്കുന്ന ദുർഗയെ പാളി നോക്കി ഉണ്ണി പറഞ്ഞു,

അവൾ അവനെ കൂർപ്പിച്ച് നോക്കി മുഖം തിരിച്ചു, എല്ലാവരോടും യാത്ര പറഞ്ഞ് ശിവ സഞ്ജുവിനടുത്തേക്ക് ചെന്നു, അവൻ ഒരു പുഞ്ചിരിയോടെ കൈ കെട്ടി അവളെ നോക്കി, ശിവക്ക് അവനോട് എങ്ങനെ സംസാരിച്ച് തുടങ്ങണം എന്ന് ഒന്ന് പരുങ്ങി, "നിനക്ക് എന്നോട് എന്തെങ്ങിലും സംസാരിക്കാനുണ്ടോ ആമി,, " അവൻ പുഞ്ചിരിയോടെ ചോദിച്ചു, ശിവ ഉണ്ടെന്ന് തലയാട്ടി,, "അത് പിന്നെ,, ഞാൻ, എനിക്ക്,, പറയാനുള്ളത് പവിയെ കുറിച്ച് ആണ്,, അവള്,, അവള് പാവ,,, സഞ്ജുനെ ഒത്തിരി ഇഷ്ട്ടാ,, പറ്റിയാൽ അവൾക്ക് ഒരു ജീവിതം കൊടുക്കണം, ഇനി അവൾ നിന്റെ പിറകെ ശല്യമായി വരില്ലെന്ന് പറഞ്ഞിരുന്നു, അതാ ഞാൻ,, " ശിവ മടിയോടെ പറഞ്ഞ് നിർത്തിയതും സഞ്ജു അവളെ നോക്കി പുഞ്ചിരിയോടെ കണ്ണ് ചിമ്മി,, "ഞാൻ അച്ഛനോടും മുത്തശ്ശനോടും പവിയുടെ കാര്യം പറഞ്ഞിരുന്നു, അവർ എതിർക്കും എന്ന കരുതിയത്,, പക്ഷേ അവർ മറുത്ത് ഒന്നും പറഞ്ഞില്ല,

നല്ലൊരു സന്ദർഭം വന്നാൽ തീർച്ചയായും ഞാൻ അവരെ കൂട്ടി അവളുടെ വീട്ടിലേക്ക് പൊയ്ക്കോളാം,, " ശിവ അത്ഭുതത്തോടെ അവനെ നോക്കി, "അപ്പൊ സഞ്ജുനും അവളോട് ഇഷ്ട്ടം ഉണ്ടോ,,?" സഞ്ജു ചിരിയോടെ അവളുടെ തലക്ക് ചെറുതായി കൊട്ടിക്കൊണ്ട് രുദ്രനരികിലേക്ക് നടന്നു, "എന്താണ് എക്സ് കാമുകനുമായി ഒരു സല്ലാഭം, എന്റെ ഏട്ടനെ തേക്കാനുള്ള വല്ല ഭാവവും ഉണ്ടോ,, " ശിവക്കരികിലേക്ക് വന്ന് മീനു ചോദിച്ചതും ശിവ അവളെ കൂർപ്പിച്ച് നോക്കി, "രുദ്രേട്ടനെ പിരിയണമെങ്കിൽ ഞാൻ ഇല്ലാതാക്കണം, " മീനുവിനെ നോക്കി ചൂണ്ട് കൂർപ്പിച്ച് ശിവ പറഞ്ഞതും മീനു അവളെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തം കൊടുത്തു, രുദ്രൻ യാത്ര പറയാനായി മുത്തശ്ശനരികിലേക്ക് ചെന്നു, അവനെ കണ്ടതും അയാൾ നിറഞ്ഞ മിഴികൾ തുടച്ച് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, "പോയി വരാം മുത്തശ്ശ,, " വാസുദേവിനെ കെട്ടിപ്പിടിച്ച് രുദ്രൻ പറഞ്ഞതും അയാളും അവനെ തിരിച്ച് കെട്ടിപ്പിടിച്ചു, "ഇടക്കിടെ സമയം കിട്ടുമ്പോഴൊക്കെ വരണേ മക്കളെ,, " രുദ്രനിൽ നിന്ന് അകന്ന് മാറി അവന്റെ കവിളിൽ കൈ വെച്ച് മുത്തശ്ശൻ പറഞ്ഞതും അവൻ ചിരിയോടെ തലയാട്ടി, എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് അവർ ദേവനിലയത്ത് നിന്ന് തിരിച്ചു,......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story