ശിവരുദ്ര്: ഭാഗം 53

shivarudhr

എഴുത്തുകാരി: NISHANA

രാത്രിയോടടുത്തിരുന്നു എല്ലാവരും തിരിച്ച് എത്തിയപ്പോൾ, രാത്രിയിലേക്കുള്ള ഫുഡ്‌ പാർസൽ വാങ്ങിയത് കൊണ്ട് പ്രതേകിച്ച് പണിയൊന്നും ഇല്ല, മീനു മുറിയിലെത്തി ഒന്ന് ഫ്രാഷായി ബെഡിലേക്ക് കിടന്നു, കുറച്ച് സമയം ഫോണിൽ കളിച്ച് കിടന്നു, പെട്ടെന്ന് എന്തോ ഓർത്തത് പോലെ പതിയെ എണീറ്റ് പുറത്തേക്ക് ഇറങ്ങി, ഹാളിൽ ഒന്നും ആരും ഇല്ല, എല്ലാവരും ഫ്രാഷായി റസ്റ്റ്‌ എടുക്കുകയാവും, മീനു പതിയെ അഭിയുടെ റൂം ലക്ഷ്യമാക്കി നടന്നു, അഭി കിടക്കുകയായിരുന്നു, രണ്ട് മൂന്ന് മണിക്കൂർ കാറിൽ ഒരേ ഇരിപ്പ് ആയിരുന്നത് കൊണ്ട് തന്നെ ചെറുതായി ബാക്ക്പൈൻ ഉണ്ട്, അത് കൊണ്ട് തന്നെ ബാംമും തേച്ച് ബെഡിൽ കമഴ്ന്ന് കിടക്കുകയാണ് അവൻ, ഒന്ന് കണ്ണടച്ചുവരുമ്പോഴേക്ക് ആരോ വാതിൽ തുറക്കുന്ന ശബ്‍ദം കേട്ട് അവൻ മുഖം ഉയർത്തി നോക്കിയതും വാതിൽ അടക്കുന്ന മീനുവിനെ ആണ് കണ്ടത്,

അവൻ ചിരിയോടെ എണീറ്റ് ബെഡിൽ എടുത്ത് വെച്ച ടിഷർട്ട് എടുത്ത് ഇട്ടു, മീനു വാതിലടച്ച് ഓടിവന്ന് അഭിയെ കെട്ടിപ്പിടിച്ചു, "ഹൊ,,, അഭിയേട്ടന്റെ നെഞ്ചിൽ തലവെച്ച് ഇങ്ങനെ നിന്നിട്ട് എത്ര ദിവസമായി,," അവന്റർ ഷർട്ടിൽ പിടി മുറുക്കിക്കൊണ്ട് മീനു പറഞ്ഞു, "ഹ്മ്മ്,, അതിനുള്ള പണികളൊക്കെ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്, " മീനുവിന്റെ നെറുകിൽ മുത്തിക്കൊണ്ട് അഭി പറഞ്ഞതും മീനു അവനെ സംശയത്തോടെ നോക്കി, "ലക്ഷ്മിയമ്മയും ദേവനും നാളെ ഏതോ ജ്യോൽസ്യനടുത്തേക്ക് പോകുന്നതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു നല്ലൊരു മുഹൂർത്തം കുറിക്കാൻ,, " മീനുവിന്റെ മിഴികൾ സന്തോഷം കൊണ്ട് വിടർന്നു, "സത്യം,,, " "അതേടി യക്ഷിപ്പെണ്ണേ,,, " മീനുവിന്റെ മൂക്കിൻ തുമ്പിലായി ചെറുതായി കടിച്ച് കൊണ്ട് അഭി പറഞ്ഞു, മീനു സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു, "ഹാപ്പി ആയില്ലേ,, ഹ്മ്മ്"

മീനുവിന്റെ കഴുത്തിലൂടെ മുഖമിട്ട് ഉരസി അഭി ചോദിച്ചതും അവൾ പൊട്ടിച്ച്ചിരിച്ച് കൊണ്ട് തലയാട്ടി ഒന്നൂടെ അവനോട് ചേർന്ന് നിന്ന് അവന്റെ നെഞ്ചിൽ ചെറുതായി പല്ലുകളാഴ്ത്തി, "സ്സ്" അഭി നെഞ്ചിൽ ഉഴിഞ്ഞ് കബട ദേഷ്യത്തോടെ അവളെ നോക്കി കണ്ണുരുട്ടി, മീനു ചൂണ്ട് കൂർപ്പിച്ച് കിസ്സ് കൊടുത്ത് മുറിയിൽ നിന്ന് ഇറങ്ങി ഓടാൻ തുനിഞ്ഞതും അഭി അവളെ പൊക്കിയെടുത്ത് അടുത്തുള്ള ടേബിളിന് മുകളിലേക്ക് കയറ്റി ഇരുത്തി, മീനു ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അവൾ അവന്റെ തോളിലൂടെ കൈച്ചുറ്റിപിടിച്ച് വശ്യമായ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി, രണ്ട് പേരും പരസ്പരം കണ്ണുകൾ കോർത്ത് നിന്നു, അഭിയുടെ മിഴികൾ അവളുടെ മുഖത്താകെ ഒഴുകി നടന്നു, ഒടുവിൽ അവ ആ ഇളം ചുണ്ടിലായി തങ്ങി നിന്നു, അവന്റെ ചുണ്ടിൽ കള്ളച്ചിരി വിരിഞ്ഞു, അത് കണ്ടതും മീനു നാണത്തോടെ തലതാഴ്ത്തി,

അവൻ കൈകൾ കൊണ്ട് ചുണ്ടുകളെ ഞെരിച്ചതും മീനു എരിവ് വലിച്ച് അവനെ കൂർപ്പിച്ച് നോക്കി, "വേദനിച്ചോ,,, " ചുണ്ടിൽ പെരുവിരൽ കൊണ്ട് തടവി അവൻ പതിയെ ചോദിച്ചു, മീനു ചൂണ്ട് ചുള്ക്കി തലയാട്ടിയതും അഭി അവയെ കടിച്ചെടുത്ത് വായിലാക്കി നുണഞ്ഞു, മീനുവിന്റെ മിഴികൾ കൂമ്പിടഞ്ഞു, അല്പസമയത്തിന് ശേഷം ഒരു കിതപ്പോടെ അവർ അകന്ന് മാറി, മീനു കിതപ്പോടെ അവന്റെ നെഞ്ചിൽ മുഖം ഒളുപ്പിച്ചു, അഭി അവളെ അകറ്റി മാറ്റി അവളുടെ കഴുത്തിലൂടെ മുഖമിട്ട് ഉരച്ച് കഴുത്തിലെ ചെയിൻ കടിച്ചെടുത്ത് മീനുവിനെ നോക്കി, പെണ്ണ് ശ്വാസമെടുക്കാൻ പോലും മറന്ന് കണ്ണടച്ച് നിൽക്കുകയാണ്, അവൻ ചെയിൻ വായിലിട്ട് നുണഞ്ഞു കൊണ്ട് മുഖം ഉയർത്തി അവളുടെ തൊണ്ടക്കുഴിയിൽ ചുണ്ടുകളും പല്ലുകളും ആഴ്ത്തി, "അ,, അഭിയേട്ടാ,, മതി,,, " കിതപ്പോടെ അവൾ പറഞ്ഞെങ്കിലും അവന്റെ ചുമ്പനചൂടിൽ തളർന്നവൾ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി,

അഭിയുടെ ചുണ്ടുകൾ അവളുടെ ഷോൾഡറിൽ പതിച്ചു, അവൻ പല്ല് കൊണ്ട് ഷോൾഡറിൽ നിന്നും അവളുടെ ഡ്രസ്സ് കടിച്ച് താഴ്ത്തി, അവിടെ ആകെ അവന്റെ ചുണ്ടുകൾ പതിഞ്ഞു, പെട്ടന്ന് ആരോ വാതിൽ തട്ടുന്ന ശബ്ദം കേട്ടതും മീനു ഞെട്ടി കണ്ണുകൾ വലിച്ച് തുറന്ന് അവനെ തള്ളിമാറ്റി ടേബിളിൽ നിന്ന് ചാടി ഇറങ്ങി, കിതപ്പോടെ ഡ്രസ്സ് നേരെയിട്ട് കഴുത്തിലെയും മുഖത്തെയും വിയർപ്പ് തുള്ളികളെ ഒപ്പിയെടുക്കുന്ന മീനുവിലായിരുന്നു അഭിയുടെ മിഴികൾ, അഭി വീണ്ടും അവൾക്കടുത്തേക്ക് പോകാൻ തുനിഞ്ഞതും വാതിലിലുള്ള മുട്ട് കേട്ട് പല്ല് കടിച്ച് ദേഷ്യത്തോടെ ചെന്നു വാതിൽ തുറന്നു, മുന്നിൽ ചിരിയോടെ നിൽക്കുന്ന രുദ്രനെ അവൻ കൂർപ്പിച്ച് നോക്കി, "എന്താ അളിയാ മുറി അടച്ചിട്ടൊക്കെ പരിപാടി,,, " അകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ട് രുദ്രൻ ചോദിച്ചു,, "എ,,, എന്ത്,, ഒന്നും ഇല്ല,,, നീ ഒന്ന് പോയെ,,, നല്ല ക്ഷീണം ഞാനൊന്ന് കിടക്കട്ടെ,,, "

കൊട്ടുവാ ഇട്ടു കൊണ്ട് അഭി പറഞ്ഞൊപ്പിച്ചു, "ഹ്മ്മ്,,,, ഈ ക്ഷീണത്തിനുള്ള മരുന്ന് ആവും അകത്ത് അല്ലെ,,, " പുരികം പൊക്കി കൊണ്ട് രുദ്രൻ ചോദിച്ചതും അഭി ഒന്ന് ഞെട്ടി തല ചൊറിഞ്ഞ് ചമ്മിയ ചിരി ചിരിച്ചു, രുദ്രൻ ചിരി കടിച്ച് പിടിച്ച് ഗൗരവത്തോടെ നിന്നു, "വന്ന് വല്ലതും കഴിച്ച് വന്ന് കിടക്കാൻ നോക്ക്, പിന്നെ,,, മീനു നീ ഇന്ന് മുതൽ ലക്ഷ്മിയമ്മയുടെ കൂടെ കിടന്നാൽ മതി, " രണ്ട് പേരെയും നോക്കി ഗൗരവത്തോടെ രുദ്രൻ പറഞ്ഞതും അഭി അവനെ നോക്കി പല്ല് കടിച്ചു, അഭിയുടെ മുഖഭാവം കണ്ട് മീനു ചിരി കടിച്ച് പിടിച്ച് തലയാട്ടി പുറത്തേക്ക് നടന്നു, അവൾ പോകുന്നത് കണ്ട് അഭിക്കിട്ട് പണി കൊടുത്ത സന്തോഷത്തിൽ രുദ്രൻ ചിരിയോടെ അവനെ നോക്കി സൈറ്റ് അടിച്ച് തന്റെ മുറിയിലേക്ക് നടക്കാൻ തുനിഞ്ഞതും അഭി അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി വാതിൽ അടച്ചു, "ഡാ തെണ്ടി,, നീ എന്താ ഈ കാണിക്കുന്നത് വാതിൽ തുറക്കെടാ പട്ടി,,

ശിവ ഉറങ്ങാതെ എന്നെ വെയ്റ്റ് ചെയ്യുന്നുണ്ടാവും," വാതിലിൽ ലോക്ക് ചെയ്ത് ചാവി പോക്കറ്റിൽ ഇട്ട് കൊണ്ട് തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന അഭിയെ നോക്കി രുദ്രൻ പറഞ്ഞു, "ഇല്ല മോനെ ഈ വാതിൽ ഞാൻ ഇനി നേരം വെളുത്തിട്ടേ തുറക്കൂ,, ഇന്നൊരു ദിവസം എന്റെ പെങ്ങൾ റസ്റ്റ്‌ എടുത്തൂട്ടെ,, നമുക്ക് രണ്ട് പേർക്കും ഇന്ന് ഇവിടെ കിടക്കാം,, എത്ര നാളായി നമ്മൾ ഇങ്ങനെ കൂടീട്ട്,,, " "തെണ്ടി,,, എനിക്ക് വിശക്കുന്നുണ്ടെടാ,, " "ഒരുദിവസം വിശന്നിരുന്നാലും ചാവത്തൊന്നും ഇല്ല, " പറഞ്ഞു കൊണ്ട് അഭി ബെഡിലേക്ക് കിടന്നു, അവനോടുള്ള ദേഷ്യത്തിൽ മുന്നിൽ കണ്ട ടീപ്പൊയിയിൽ ഊക്കൊടെ ചവിട്ടി ദേഷ്യത്തോടെ ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ ശപിച്ച് രുദ്രൻ ബെഡിലേക്ക് കിടന്നു, ***** രാവിലെ രുദ്രനുള്ള കോഫിയുമായി അഭിയുടെ മുറിയിൽ എത്തിയതാണ് ശിവ, അഭി ജോഗിങ്ങിന് പോയതാണ്, രുദ്രനെ വിളിച്ചെങ്കിലും മടികാരണം പോയില്ല,

ബെഡിൽ കമഴ്ന്ന് കിടക്കുന്ന രുദ്രനരികിലേക്ക് ശിവ പതിയെ നടന്നടുത്തു, അവളുടെ വരവ് അരിഞ്ഞ രുദ്രൻ ഉറക്കം അഭിനയിച്ച് കിടന്നു, ശിവ കോഫി ടീപ്പോയിയിൽ വെച്ച് രുദ്രനരികിൽ ചെന്ന് ഇടുപ്പിന് കൈ കുത്തി നിന്നു, "ദുഷ്ടൻ കിടക്കുന്ന കിടപ്പ് കണ്ടില്ലേ,,, ഇന്നലെ ഇങ്ങേർക്ക് വേണ്ടി ബാൽക്കണിയിൽ തണുപ്പും അടിച്ച് ഒന്ന് മിഴിചിമ്മാതെ കാത്തിരുന്ന ഞാൻ അല്ലെ വിഡ്ഢി,കാണിച്ച് തരാം ഞാൻ നിങ്ങളുടെ ഉറക്കം, " മുഖം വീർപ്പിച്ച് പറഞ്ഞു കൊണ്ട് ശിവ ചുറ്റും നോക്കി ടേബിളിലെ ജഗ്ഗിൽ കണ്ണ് ഉടക്കിയതും കുടിലതയോടെ ചിരിച്ച് ദാവണിത്തുമ്പ് ഇടുപ്പിൽ കുത്തി പതിയെ ജഗ്ഗെടുത്ത് രുദ്രനരികിൽ ചെന്ന് അതിലെ വെള്ളം അവന്റെ മേലേക്ക് ഒഴിക്കാൻ തുനിഞ്ഞതും രുദ്രനവളുടെ കൈ പിടിച്ച് ബെഡിലേക്ക് ഇട്ട് അവളുടെ മേലെ ആയി കൈ കുത്തി കിടന്നു , ജഗിലെ വെള്ളം മുഴുവൻ തെന്നി ഇരുവരുടെയും മേലേക്ക് പതിച്ചു,

ശിവ കണ്ണും മിഴിച്ച് എന്താ നടന്നതെന്ന് മനസ്സിലാവാതെ രുദ്രനെ നോക്കി അവന്റെ ചുണ്ടിൽ കുസൃതി വിടർന്നു, രുദ്രൻ പതിയെ മുഖം താഴ്ത്തി അവളുടെ കവിളിലൂടെ തന്റെ കവിൾ ചേർത്ത് വെച്ച് ഉരസി, അവന്റെ മുഖത്തേക്ക് തെറിച്ച വെള്ളത്തുള്ളികൾ അവളുട കവിളിൽ പതിഞ്ഞു, അവന്റെ താടി രോമങ്ങൾ കവിളിൽ അമർന്നതും അവളൊന്ന് ഉയർന്ന് പൊങ്ങി അവന്റെ നെഞ്ചിൽ കൈ വെച്ച് അവനെ അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, "രു,,, രുദ്രേ,,ട്ടാ,, " അവൾ കിതച്ച് പോയിരുന്നു, "ഹ്മ്മ്,, " അവൻ ഒന്ന് മൂളിക്കൊണ്ട് മറുകവിളിലും അവന്റെ കവിളിട്ട് ഉരസി അവിടെ ചുണ്ടുകൾ അമർത്തി ഉമ്മവെച്ചു,, "പിണക്കം മാറിയോ എന്റെ പെണ്ണിന്റെ,, ഏഹ്,,, " അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ച് കൊണ്ട് അവൻ ചോദിച്ചതും ശിവ മൂക്കിൽ തിരുമ്മി അവനെ ചൂണ്ട് കൂർപ്പിച്ച് നോക്കി,,, "ഊഫ്ഫ്ഫ്,,," അവൻ നെഞ്ചിൽ കൈ വെച്ച് ബെഡിലേക്ക് കിടന്നു,

ശിവ അവന്റെ നെഞ്ചിൽ ചെറുതായി തല്ലിക്കൊണ്ട് എണീറ്റു, "ദുഷ്ട്ടാ,,, ഞാൻ ആകെ നനഞ്ഞു,, " ദാവണി കുടഞ്ഞ് കൊണ്ട് അവൾ പറഞ്ഞു, എന്നാൽ രുദ്രന്റെ ശ്രദ്ധ മുഴുവൻ ദാവണി തെന്നിമാറിയ ഇടുപ്പിലായിരുന്നു, അവന്റെ നോട്ടം കണ്ട് ശിവ ദാവണി നേരെയിട്ട് അവനെ കൂർപ്പിച്ച് നോക്കി, "വഷളൻ,,," അവൾ പതിയെ മൊഴിഞ്ഞു, "വഷളത്തരം എന്താണെന്ന് ഞാൻ മോൾക്ക് ശരിക്ക് കാണിച്ച് തരാം വാ,, " അവൻ മീശ പിരിച്ച് കൊണ്ട് പറഞ്ഞു, ശിവയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു, "അയ്യേ,,, ഈ രുദ്രേട്ടൻ,, " രുദ്രൻ അവളുടെ കൈ പിടിച്ച് വലിച്ചെങ്കിലും ശിവ കുതറി മാറി പൊട്ടിച്ചിരിച്ച് കൊണ്ട് തലയണ അവന് നേരെ എറിഞ്ഞ് പുറത്തേക്ക് ഓടി,, അവൾ പോകുന്നത് നോക്കി ചിരിയോടെ അവൻ ബെഡിലേക്ക് കിടന്നു, ****** ഹാളിൽ ടെൻഷനോടെ നഖം കടിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ് മീനു,

ചിപ്സും കൊറിച്ച് എന്തൊക്കെയോ പറഞ്ഞ് അവളുടെ ടെൻഷൻ കൂട്ടിക്കൊണ്ട് ഉണ്ണിയും ശിവയും കൂടെ തന്നെ ഉണ്ട്, "ശ്ശോ,, ഇനി എങ്ങാനും ജാതകത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറഞ്ഞ് ആ തിരുമേനി കല്യാണം നീട്ടോ,," മീനുവിനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ശിവ പറഞ്ഞു,,, "എന്റെ സംശയം അതല്ല, ഇനി വല്ല ജാതക ദോഷവും ഉണ്ടാകോ,, അങ്ങനെ ആണെങ്കിൽ മീനു നീ ഒരു കാര്യം ഉറപ്പിച്ചോ ലക്ഷ്മിയമ്മ ഈ വിവാഹം നടത്താൻ സമ്മതിക്കില്ല ഉറപ്പാ,, അവർക്ക് അതിലൊക്കെ ഭയങ്കര വിശ്വാസമല്ലേ,, " ഉണ്ണി പറഞ്ഞു കൊണ്ട് നെടുവീർപ്പിട്ട് മുഖം ഉയർത്തിയതും കണ്ടു തന്നെ തുറിച്ച് നോക്കി നിൽക്കുന്ന മീനുവിനെ,, "അല്ല,, ഞാൻ സാധ്യത പറഞ്ഞതാ,, നീ ടെൻഷൻ ആവേണ്ട, അങ്ങനെ വല്ലതും ഉണ്ടായാൽ നിങ്ങൾ ഒളിച്ചോടിപ്പോയാൽ മതി,, " ഉണ്ണി ഇളിച്ചുകൊണ്ട് പറഞ്ഞതും മീനു പില്ലോ എടുത്ത് അവനെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി,,,

ശിവ അതൊക്കെ കണ്ട് വാ പൊത്തിപ്പിടിച്ച് ചിരിച്ചു, പെട്ടന്ന് പുറത്ത് നിന്ന് വണ്ടിയുടെ ശബ്ദം കേട്ടതും മൂന്നും കൂടി വഴക്കിടൽ അവസാനിപ്പിച്ച് ഉമ്മറത്തേക്ക് ഓടി, കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് അഭിയാണ്, അവന്റെ മുഖം ദേഷ്യം കൊണ്ട് വീർത്ത് കെട്ടിയിട്ടുണ്ട്, അവൻ അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അകത്തേക്ക് പോയി, അതൂടെ ആയതും മീനുവിന്റെ കണ്ണ് നിറഞ്ഞു, ശിവയും ഉണ്ണിയും അവളെ ചേർത്ത് പിടിച്ച് ഏതുപറ്റി എന്ന ഭാവത്തോടെ രുദ്രനെയും ലക്ഷ്മിയമ്മയെയും നോക്കി, "മുഹൂർത്തം കുറിച്ച് കിട്ടിയത് രണ്ട് മാസത്തിനു ശേഷമാണ്, അതിന് മുമ്പോന്നും നല്ല മുഹൂർത്തം ഇല്ല, അതിന്റെ ദേഷ്യമാ,, " രുദ്രൻ പറഞ്ഞതും മീനു ആശ്വാസത്തോടെ അവനെ നോക്കി കണ്ണ് തുടച്ച് ചിരിച്ചു, പിന്നെ ദേഷ്യത്തോടെ ഉണ്ണിയെ നോക്കിയതും അപകടം മണത്ത് ചെക്കൻ വേഗം അകത്തേക്ക് എസ്ക്കേപ്പായി,, അവളുടെ നോട്ടം ശിവക്ക് നേരെ നീങ്ങിയതും ശിവ പെട്ടന്ന് തന്നെ രുദ്രന്റെ പിറകിലേക്ക് മാറി, മീനു അവളെ നോക്കി പല്ല് കടിച്ച് കൊണ്ട് ചവിട്ടിക്കുലുക്കി അകത്തേക്ക് പോയി,

ശിവ അവൾ പോയ വഴിയേ നോക്കി നെടുവീർപ്പിട്ട് മുഖം ഉയർത്തി നോക്കിയപ്പോഴാണ് അവളെ സംശയത്തോടെ പുരികം ചുളിച്ച് നോക്കി നിൽക്കുന്ന രുദ്രനെ കണ്ടത്, "അത് പിന്നെ അവൾ ടെൻഷനടിച്ച് നടക്കുന്നത് കണ്ടപ്പോൾ ചുമ്മാ മാരേജ് നീട്ടിയാൽ എന്താ ചെയ്യന്ന് ചോദിച്ചു അതിന്റെ ദേഷ്യ,, വേറെ ഒന്നും അല്ലെന്നേ,, " രുദ്രനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് ശിവ പറഞ്ഞതും രുദ്രനവളുടെ ചെവിയിൽ അതികം വേദനിപ്പിക്കാതെ പിടിച്ച് തിരിച്ചു, "ആഹ് ദുഷ്ട്ടാ വിട്,, " ശിവ തുള്ളി കളിച്ച് കൊണ്ട് പറഞ്ഞെങ്കിലും രുദ്രൻ പിടി വിട്ടില്ല, ശിവ പെട്ടന്ന് തന്നെ ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവനെ കെട്ടിപ്പിടിച്ചു, രുദ്രൻ കണ്ണും മിഴിച്ച് ചുറ്റും നോക്കുന്ന സമയത്ത് ശിവ പെരുവിരലിൽ ഉയർന്ന് അവന്റെ കവിളിൽ ചെറുതായി കടിച്ച് അകത്തേക്ക് ഓടിപ്പോയി, "എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും, " ഓടുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു, രുദ്രൻ കവിളിൽ കൈ വെച്ച് അവൾ പോയ വഴിയേ നോക്കി മിഴിച്ചു നോക്കി നിന്നു,......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story