ശിവരുദ്ര്: ഭാഗം 6

shivarudhr

എഴുത്തുകാരി: NISHANA

"നിന്റെ,, മുഖത്തെ ഈ,, ഭയം കാണുമ്പോ എനിക്ക് ഒത്തിരി,, സന്തോഷം തോന്നുന്നു,," അവളുടെ കണ്ണുകളിലെ പിടച്ചിൽ ആസ്വതിച്ച് കൊണ്ട് അവൻ പറഞ്ഞു, ശിവ സങ്കടത്തോടെ തലതാഴ്ത്തി, അവളുടെ തൊണ്ടക്കുഴിയിൽ നിന്ന് ഒരു ഗദ്ഗദം പുറത്തേക്ക് വന്നു, "ഞ,, ഞാൻ,, എന്ത് തെറ്റാ ചെയ്തത്,,? " ഏങ്ങലോടെ അവൾ ചോദിച്ചതും രുദ്രൻ അവളെ പൊക്കി എടുത്ത് അവന്റെ മടിയിലേക്ക് ഇരുത്തി, ശിവയുടെ രണ്ട് കണ്ണുകളും തുറിച്ച് വന്നു, അവൾ കുതറി എണീക്കാൻ ശ്രമിച്ചെങ്കിലും രുദ്രന്റെ കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു, ശിവ പേടിയോടെ രുദ്രന്റെ മുഖത്തേക്ക് നോക്കി, ആ മുഖത്ത് ദേഷ്യമോ വെറുപ്പോ അല്ലാത്ത മറ്റൊരു ഭാവം ആയിരുന്നു,

അവന്റെ അധരങ്ങൾ അവളുടെ മുഖത്താകെ ഒഴുകി നടുന്നു, പിന്നെ പതിയെ ആ മുഖം അവളിലേക്ക് അടുത്തതും അവൾ അവന്റെ നെഞ്ചിൽ കൈകൾ വെച്ച് തടയാൻ ശ്രമിച്ചെങ്കിലും അവന്റെ ശക്തിക്ക് മുമ്പിൽ അതിന് കഴിഞ്ഞില്ല, രുദ്രൻ ശിവയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ കടിച്ചതും അവൾ അവന്റെ തോളിൽ പിടി മുറുക്കി ഒരു ഏങ്ങലോടെ ഒന്ന് ഉയർന്നു,, രുദ്രന്റെ പല്ല് അവളുടെ ശരീരത്തിലെക്ക് ആഴ്ന്ന് ഇറങ്ങി, ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ ചുണ്ടുകൾ കടിച്ച് പിടിച്ച് അവൾ ഇരുന്നു, അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി, രുദ്രൻ അവളിൽ നിന്ന് മുഖം മാറ്റി നിറഞ്ഞൊഴുകുന്ന ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി,

പിന്നെ ദേഷ്യത്തോടെ അവളെ അവന്റെ മടിയിൽ നിന്ന് തളളിയിട്ട് താഴെ വീണ അവളെ തിരിഞ്ഞ് പോലും നോക്കാതെ മുറിയിൽ നിന്ന് ഇറങ്ങി പോയി, ശിവ നിലത്ത് നിന്ന് പതിയെ എണീറ്റ് കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി കരച്ചിലോടെ ശിവ ഇരുന്നു, •••••••••• ഉദിച്ച് വരുന്ന സൂര്യന്റെ വെളിച്ചം ജനവാതിലിനുളളിലൂടെ മുഖത്ത് തട്ടിയപ്പൊഴാണ് ശിവ കണ്ണ് തുറന്നത്,, കരഞ്ഞ് തളർന്ന് ഇന്നലെ എപ്പോഴോ ഒന്ന് മയങ്ങിപ്പോയതായിരുന്നു, അവൾ പതിയെ എണീറ്റ് വാഡ്രോബിൽ നിന്ന് ഡ്രസ്സെടുത്ത് വാഷ്റൂമിലേക്ക് നടന്നു, കുളിച്ച് കരിനീല കളറിലുളള ഒരു ദാവണി ചുറ്റി കണ്ണാടിയുടെ മുമ്പിൽ നിന്ന് മുടി ഒതുക്കുമ്പോഴാണ് കഴുത്തിൽ കല്ലിച്ച് കിടക്കുന്ന രുദ്രന്റെ പല്ലിന്റെ പാട് കാണുന്നത്,

അതീലൂടെ വിരലോടിച്ചതും വേദന കൊണ്ട് അവളുടെ മുഖം ഒന്ന് ചുളിഞ്ഞു, മുടി മുന്നിലേക്ക് ഇട്ട് പാട് കാണാത്ത വിദത്തിൽ മറച്ച് അവൾ പൂജാമുറിയിൽ വിളക്ക് വെച്ച് ലക്ഷ്മിയമ്മയുടെ അടുത്തേക്ക് നടന്നു, "ലക്ഷ്മിയമ്മെ,," ശിവ പിറകിലൂടെ ചെന്ന് അവരെ കെട്ടിപ്പിടിച്ചു, "ആഹാ എഴുനേറ്റോ,, ലേറ്റായപ്പോൾ ഞാൻ വിളിക്കാൻ വരാൻ നിൽക്കായിരുന്നു " ലക്ഷ്മിയമ്മ ചിരിയോടെ ഒരു കപ്പിലേക്ക് ചായ ഒഴിച്ച് അവൾക്ക് നേരെ നീട്ടി, അവൾ കപ്പ് വാങ്ങി സാവധാനം ചായ ആസ്വതിച്ച് കുടിച്ചു, "ആഹ് മോളേ,, ദേവൻ ജോഗിങ് കഴിഞ്ഞ് മുറിയിലേക്ക് പോകുന്നത് കണ്ടു, മോൾ ഈ കാപ്പി അവന് കൊണ്ട് കൊടുക്ക്, ഇന്നലെ ഷോപ്പിങിന് വേണ്ടി കുറെ നടന്നത് കൊണ്ടാവും എന്റെ രണ്ട് കാലിനും നല്ല വേദന,

അത് കൊണ്ട് സ്റ്റെപ്പ് കയറാൻ വയ്യ അതാ,, അല്ലെങ്കിൽ ഞാൻ തന്നെ കൊണ്ട് കൊടുത്തിരുന്നു," ഒരു കപ്പ് അവളുടെ നേരെ നീട്ടി അവർ പറഞ്ഞതും ശിവ ദയനീയതയോടെ അവരെ ഒന്ന് നോക്കി മടിച്ച് മടിച്ച് അത് വാങ്ങി ചെറിയ ഒരു ഭയത്തോടെ രുദ്രന്റെ മുറിയിലേക്ക് നടന്നു, അവൾ പോകുന്നത് ഒരു കുസൃതി ചിരിയോടെ അവർ നോക്കി നിന്നു, ചെറുതായി ചാരി വെച്ച വാതിലിനുളളിലൂടെ ശിവ തലയിട്ട് നോക്കിയപ്പോ കണ്ടു സോഫയിൽ ലാപ്പിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന രുദ്രനെ,,

എന്ത് ചെയ്യണമെന്നറിയാതെ അവൾ ഒന്ന് പരുങ്ങി, പിന്നെ വരുന്നത് വരട്ടെ എന്നും കരുതി വാതിലിൽ ചെറുതായി ഒന്ന് തട്ടി, ശബ്ദം കേട്ട് രുദ്രൻ ലാപ്പിൽ നിന്ന് മുഖമുയത്തി നോക്കിയതും വാതിലിനടുത്ത് പരുങ്ങിക്കളിക്കുന്ന ശിവയെ കണ്ട് സംശയത്തോടെ പുരികം ചുളിച്ചു, ശിവ കയ്യിലുളള കപ്പ് ഉയർത്തിക്കാണിച്ചതും അവനൊന്ന് മൂളി ലാപ്പിലേക്ക് മിഴികൾ തിരിച്ചു, ശിവ പതിയെ രുദ്രന്റെ മുൻബിലുളള ടീപ്പോയിയിൽ കോഫി മഗ് വെച്ച് തിരിഞ്ഞതും രുദ്രന്റെ കാലിൽ തടഞ്ഞ് വീണു, ശിവയുടെ നെറ്റി ടീപ്പോയിയിൽ ഇടിച്ച് ചെറുതായി മുറിഞ്ഞു, രുദ്രൻ പെട്ടെന്ന് തന്നെ ശിവയെ പിടിച്ച് എണീപ്പിച്ചു, നെറ്റിയിൽ പൊത്തിപ്പിടിച്ച അവളുടെ കൈ ബലമായി പിടിച്ച് മാറ്റി,

നെറ്റിയിലൂടെ ഒഴുകി ഇറങ്ങുന്ന രക്തം കണ്ടതും അവൻ വെപ്രാളത്തോടെ വാഡ്രോബിനടുത്തേക്ക് ഓടിച്ചെന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് ഡെറ്റോളിൽ പഞ്ഞി മുക്കി പതിയെ അവളുടെ മുറിവിൽ വെച്ചു, "ആഹ്" നീറ്റല് കാരണം അവൾ കണ്ണുകൾ ഇറുകെ അടച്ച് രുദ്രന്റെ കയ്യിൽ പിടി മുറുക്കി, രുദ്രൻ അവളുടെ മുഖത്തേക്കും അവന്റെ കയ്യിലേക്കും മാറി മാറി നോക്കി, പിന്നെ പതുക്കെ അവളുടെ മുറിവിൽ ഊതി ഊതി മരുന്ന് പുരട്ടി കൊടുത്തു, രുദ്രന്റെ ചുടു ശ്വാസം അവളുടെ മുഖത്ത് പതിച്ചതും അവൾ പിടച്ചിലോടെ കണ്ണ് തുറന്നു, വളരെ ശ്രദ്ധയോടെ പതിയെ മുറിവിൽ മരുന്ന് വെക്കുന്ന രുദ്രന്റെ മുഖത്തേക്ക് കണ്ണിമ വെട്ടാതെ അവൾ നോക്കി,

നെറ്റിയിലേക്ക് വീണ് കിടക്കുന്ന കോലൻ മുടിയും കട്ടിപ്പുരികവും കുറ്റിത്താടിയും കൗതുകത്തോടെ അവൾ നോക്കി നിന്നു, ഇടയിൽ ശ്രദ്ധയൊന്ന് തെറ്റിയപ്പോഴാണ് അവനെ തന്നെ നോക്കി നിൽക്കുന്ന ശിവയിൽ അവന്റെ മിഴികൾ പതിച്ചത്, സ്വയം മറന്ന് അവനും അവളെ നോക്കി നിന്നു, അവന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടന്ന് ആ നീലക്കൽ മുക്കുത്തിയിൽ പതിച്ചു, അവൻ ആ മുക്കുത്തിയിലേക്ക് തന്നെ ഉറ്റ് നോക്കി, ചില ഓർമ്മയിൽ അവന്റെ കൺ മുന്നിലൂടെ മിന്നി മറഞ്ഞു, പതിയെ ആ മുഖത്ത് ദേഷ്യം ഇരച്ചു കയറി, അവന്റെ കണ്ണുകളും മുഖവും ഒക്കെ ചുവന്ന് തുടുത്തു, അവന്റെ മാറി വരുന്ന മുഖഭാവം പേടിയോടെ ശിവ നോക്കി നിന്നു,

അവിടുന്ന് ഇറങ്ങി ഓടാൻ തോന്നി എങ്കിലും കാലുകൾ പിടിച്ച് കെട്ടിയത് പോലെ അവൾ നിന്നു, രുദ്രൻ ദേഷ്യത്തോടെ അവന്റെ കയ്യിലെ പഞ്ഞി കൊണ്ട് അവളുടെ മുറിവിൽ ഒന്ന് അമർത്തി, അവളിൽ നിന്നും ഒരു ഏങ്ങൽ പുറത്ത് വന്നു, കണ്ണുകൾ വേദന കൊണ്ട് നിറഞ്ഞു, രുദ്രൻ ദേഷ്യത്തോടെ അവളുടെ കൈ പിടിച്ച് വലിച്ച് അവളെ പുറത്തേക്ക് തളളി വാതിലടച്ചു, ശിവ കുറച്ച് നേരം കരഞ്ഞ് കൊണ്ട് അവിടെ നിന്നു, പിന്നെ താഴെക്ക് ഓടി കിച്ചണിൽ ജോലി ചെയ്ത് കൊണ്ടിരുന്ന ലക്ഷ്മിയമ്മയെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു, പെട്ടെന്ന് അവർ വെപ്രാളത്തോടെ തിരിഞ്ഞ് അവളെ ചേര്‍ത്ത് പിടിച്ചു, "എ,, എന്താ,, എന്തിനാ മോളേ കരയുന്നത്,,?"

അവളുടെ മുഖം കൈ കുമ്പിളിലെടുത്ത് അവർ ചോദിച്ചു, മറുപടി പറയാതെ അവൾ തേങ്ങി കരഞ്ഞു, "അയ്യോ,, ഇതെന്ത് പറ്റി നെറ്റിയിൽ,, നിക്ക് ഞാൻ മരുന്ന് പുരട്ടി തരാം,," "വേ,,,ണ്ട,, രുദ്രേട്ടൻ,, മരുന്ന് വെച്ച് തന്നു" കരയുന്നതിനിടയിൽ തേങ്ങലോടെ അവൾ പറഞ്ഞു, ലക്ഷ്മിയമ്മ ഒരു ക്ലാസ് വെളളമെടുത്ത് അവൾക്ക് കൊടുത്തു, വേണ്ടെന്ന് അവൾ പറഞ്ഞെങ്കിലും അവർ മുഴുവൻ കുടിപ്പിച്ചു, അവളുടെ കരച്ചിലിന് ആക്കം വരുന്നത് വരെ ലക്ഷ്മിയമ്മ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി, "മോള് എന്താനാ കരഞ്ഞത്,,?, എങ്ങനെയാ മുറിവ് പറ്റിയത്,,? ദേവൻ എന്തെങ്കിലും ചെയ്തോ,,?," അവളുടെ കരച്ചിൽ ഒന്ന് കുറഞ്ഞതും ലക്ഷ്മിയമ്മ ചോദിച്ചു,

ശിവ നേരത്തെ സംഭവിച്ചതൊക്കെ അവരോടെ പറഞ്ഞു, അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ അവർ അവളെ തന്നെ നോക്കി ഇരുന്നു, "എനിക്ക്,, ചെറിയ ഒരു തലവേദന പോലെ,, ഞാനൊന്ന് കിടക്കട്ടേ,," ഇടർച്ചയോടെ പറഞ്ഞ് അവൾ പതിയെ മുറിയിലേക്ക് പോയി, അവളുടെ പോക്ക് സങ്കടത്തോടെ ലക്ഷ്മിയമ്മ നോക്കി ഇരുന്നു, അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു, പിന്നെ എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവർ ഫോണെടുത്ത് ആരെയോ വിളിച്ചു, "ഹലോ,,, അഭി,,".............തുടരും………

ശിവരുദ്ര് : ഭാഗം 5

Share this story