ശിവരുദ്ര്: ഭാഗം 8

shivarudhr

എഴുത്തുകാരി: NISHANA

"അമ്മേ,, രുദ്രന്റെ അഛനും അമ്മക്കും ശരിക്കും എന്താ സംഭവിച്ചത്,, ദയവു ചെയ്ത് എന്നോട് പറയോ,, എനിക്ക് അറിയണം എന്തിന്റെ പേരിലാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതെന്ന്,, പ്ലീസ് അമ്മേ,, ഒന്ന് പറ" ശിവ അവരുടെ കൈ പിടിച്ച് കെഞ്ചിയതും അവർ തലയാട്ടി പറയാമെന്ന് പറഞ്ഞ് ദീർഗ ശ്വാസമെടുത്ത് ബെഡിലേക്ക് തന്നെ ഇരുന്നു, അവർ എന്താവും പറയാൻ വരുന്നതെന്ന് ചെവിയോർത്ത് അവൾ ഇരുന്നു, "സുദേവേട്ടന്റെയും സുമിത്രയുടെയും പ്രണയ വിവാഹമായിരുന്നു, അവരുടെ രണ്ട് വീട്ടുകാരും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ല, എപ്പോഴും വഴക്കായിരുന്നു, അത് കൊണ്ട് തന്നെ അവരുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോൾ സ്വാഭാവികമായും ഇരു കൂട്ടരും എതിർത്തു,

വെറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് അവർ വീട് വിട്ട് ഇറങ്ങി, അവിടുന്നങ്ങോട്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടാ അവർ ഇന്നീ കാണുന്ന നിലയിൽ എത്തിയത്, " ഒന്ന് നിര്‍ത്തി നെടുവീപ്പിട്ട് അവർ ശിവയെ നോക്കി, "ദേവന് പതിനഞ്ചു വയസ്സുളളപ്പോഴാണ് ഞാൻ ഇവിടെ ജോലിക്കായി വരുന്നത്, അന്ന് മീനൂട്ടിക്ക് അഞ്ച് വയസ്സായിരുന്നു, അവളുടെ അഛൻ പെട്ടെന്ന് ഒരു അപകടത്തിൽ മരണപ്പെട്ടു, അതിന് ശേഷമാണ് ഞാൻ വീട്ടു ജോലിക്ക് ഇറങ്ങിയത്, ഇവിടെ വന്നപ്പോൾ ഒരിക്കലും ആരും ഒരു ജോലിക്കാരിയോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറിയിട്ടില്ല, ഈ വീട്ടിലെ സ്വന്തം അങ്കത്തെ പോലെയാണ് ഞങ്ങളെ അവർ കണ്ടത്,

ദേവനും ഉണ്ണിക്കും മീനു അനിയത്തി കുട്ടിയും സുദേവേട്ടൻ എനിക്ക് ഏട്ടനും സുമിത്ര സഹോദരിയും ആയിരുന്നു, മീനൂനെ കൊഞ്ചിക്കാൻ ദേവനും ഉണ്ണിയും എപ്പഴും മത്സരമായിരുന്നു, ആ സന്തോഷത്തിനിടയിലേക്കാണ് അഭി വന്നത്, അഭിമന്യു,,, അഛനും അമ്മക്കും ഒറ്റമോൻ, ചില സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് അവന്റെ അഛനും അമ്മയും ആത്മഹത്യ ചെയ്തു, പിന്നെ കുറച്ച് കാലം അവൻ ബന്ധു വീട്ടിലൊക്കെ ആയിരുന്നു, അവർക്കൊരു ഭാരമാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ അവൻ അവിടുന്ന് ഇറങ്ങി,

ഒരിക്കൽ സുദേവേട്ടന്റെ കാറിന് മുന്നിൽ പെട്ട അവനെ ഏട്ടൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നു, ഇവിടെ ഉളളവർ അവനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു, ദേവൻ പടിക്കുന്ന സ്കൂളിൽ തന്നെ അവനെ ചേര്‍ത്തു, സുദേവേട്ടനും സുമിത്രയും അവന് അഛനും അമ്മയും ഉണ്ണിക്ക് ഏട്ടനും ദേവന് കൂട്ടുകാരനും ആയി, ഈ വീട്ടിൽ ദേവനും ഉണ്ണിക്കും ഉളള അതെ സ്ഥാനം അവനും ഉണ്ട്, രണ്ട് വർഷം മുമ്പ് വരെ ഈ വീട് ഒരു കൊച്ചു സ്വർഗമായിരുന്നു, അന്ന് സുദേവേട്ടനും സുമിത്രയും കൂടി ഏതോ കൂട്ടുകാരന്റെ മോളുടെ വിവാഹത്തിന് പോയതായിരുന്നു,, ദേവനും അഭിക്കും അന്ന് ഓഫീസിൽ എന്തോ ഇമ്പോർട്ടന്റുണ്ടായിരുന്നു, ഉണ്ണിക്ക് ക്ലാസും,

അത് കൊണ്ട് അവര് മൂന്ന് പേരും പോയിരുന്നില്ല, രാത്രി ദേവനും അഭിയും വന്നിട്ടും അവരെ കാണാത്തത് കൊണ്ടും വിളിച്ചിട്ടും കിട്ടാത്തത് കൊണ്ടും അന്യേഷിച്ച് ഇറങ്ങിയ ദേവനും അഭിയും ആളൊഴിഞ്ഞ വഴിയിൽ തകർന്ന് കിടക്കുന്ന അഛന്റെ കാറ് കണ്ട് തകര്‍ന്നു, അവര് രണ്ട് പേരും ചേർന്നാണ് അവരെ ആശുപത്രിയിലെത്തിച്ചത്, പക്ഷേ സുദേവേട്ടൻ അവിടെ എത്തിയപ്പോഴേക്ക് പോയി,, സുമിത്രയുടെ ജീവൻ തിരിച്ചു കിട്ടി, പക്ഷേ,, ഒരാഴ്ച ആശുപത്രിയിൽ കിടന്ന് അവളും പോയി," പൊട്ടിക്കരച്ചിലോടെ അവർ പറഞ്ഞ് നിർത്തി, അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ ശിവ വലഞ്ഞു, ഒരു വിദം കരച്ചിലടക്കി അവർ വീണ്ടും തുടര്‍ന്നു,

"അവരുടെ വേർപാട് ദേവനേയും ഉണ്ണിയേയു പാടെ തകര്‍ത്തു, കളിയും ചിരിയും ഉയർന്നിരുന്ന ഈ വീട്ടിൽ നിശബ്ദത തളം കെട്ടി, പരസ്പരം ആശ്വസിക്കാൻ പോലും കഴിയാതെ ദേവനും ഉണ്ണിയും അവരുടെ മുറിയിൽ ഒതുങ്ങിക്കൂടി, ഒരുവിധം അവരെ ഞാനും അഭിയും മീനുവും കൂടി അവരെ മാറ്റി എടുത്തു, പതിയെ പതിയെ യാഥാർത്യത്തോട് അവർ പൊരുത്തപ്പെട്ട് തുടങ്ങി,, സുദേവേട്ടന്റെ അഭാവത്തിൽ തകർന്ന് കൊണ്ടിരുന്ന ബിസ്നസും മറ്റും ദേവനും അഭിയും ഏറ്റെടുത്തു, അഭിയുടെ നിർബന്ധത്തിന് വഴങ്ങി ഉണ്ണിയും മീനുവും ബാഗ്ലൂരിലേക്ക് പഠനത്തിന് തിരിച്ചു പോയി,

" ഒന്ന് ദീർഗമായി നിശ്വസിച്ച് അവർ അവളെ നോക്കി അവളുടെ മുഖത്ത് അപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു, "ഇതിനിടയിൽ മോള് വന്ന് പെട്ടത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല, അന്ന് മോളേയും കൂട്ടി ദേവൻ ഇങ്ങോട്ട് വന്നപ്പോ ഞാൻ ചോദിച്ചെങ്കിലും വൃക്തമായ മറുപടി തന്നില്ല, ഒന്ന് മാത്രം പറഞ്ഞു, സുദേവേട്ടനും സുമിത്രയും മരിക്കാൻ കാരണം മോളുടെ അഛനാണെന്ന്, " ശിവ ആലോചനയോടെ ഇരുന്നു, തന്റെ അഛൻ എന്തിനാ ഈ വീട്ടുകാരോട് ഇത്രയും വലിയ ക്രൂരത ചെയ്തത്,? ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ,,? "ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടേ,, രാത്രിയിലേക്കുളള ഭക്ഷണം തയ്യാറാക്കണം,"

ലക്ഷ്മിയമ്മ എണീറ്റ് പോയതും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സിലിട്ട് കൂട്ടിക്കുഴച്ച് അവളും അവരുടെ പിറകെ ചെന്നു, •••• "അമ്മേ,, ഈ അഭിയേട്ടൻ ഇപ്പൊ എവിടെയാ,,?" കറിയിലേക്കുളള പച്ചക്കറി കട്ട് ചെയ്യുന്നതിനിടയിൽ ശിവ ചോദിച്ചു, "അവൻ ഓഫീസിലെ എന്തോ ആവശ്യത്തിന് വേണ്ടി മുബൈ വരെ പോയതാ,, " അവർ കറിക്കുളള മസാല കൂട്ടുന്നതിനിടയിൽ പറഞ്ഞു, "ആള് എങ്ങനെയാ,, രുദ്രനെ പോലെ ആണോ,, ? " ചെറിയ ഒരു പേടിയോടെ അവൾ ചോദിച്ചതും ലക്ഷ്മിയമ്മ അവളുടെ ചെവിയിൽ പിടിച്ചു, "രുദ്രനോ,, നിന്റെ മടിയിൽ ഇരുത്തി ആണോ അവന് പേരിട്ടത്,,? മര്യാദക്ക് രുദ്രേട്ടാന്ന് വിളിച്ചോ,,?"

കപട ദേഷ്യത്തോടെ അവർ പറഞ്ഞതും ശിവ വേദന കൊണ്ട് തുളളിച്ചാടി, "ആഹ് വിട് അമ്മേ,, ഇനി ഞാൻ രുദ്രേട്ടാ എന്നേ വിളിക്കൂ പോരെ,," "ഹ്മ്മ്" ഒന്ന് അമർത്തി മൂളി അവർ കയ്യെടുത്ത് ചെയ്ത് കൊണ്ടിരുന്ന ജോലിയിലേക്ക് തിരിഞ്ഞു, ചെവി തിരുമ്മി ശിവ അവരെ ഒന്ന് കൂർപ്പിച്ച് നോക്കി, "നൊന്തു " ഒരു പരിഭവത്തോടെ അവൾ പറഞ്ഞു. "നോവണേലോ,, അതിന് തന്നെയാ പിടിച്ചത്" ചിരിയോടെ ലക്ഷ്മിയമ്മ പറഞ്ഞതും ശിവ ചുണ്ട് കോട്ടി ദേഷ്യത്തോടെ ചവിട്ടി തുളളി ഹാളിലേക്ക് പോയി, ലക്ഷ്മിയമ്മയോടുളള പിണക്കത്തിൽ ശിവ ഹാളിലിരുന്ന് ടിവി കാണുന്നതിനിടയിലാണ് കോളിങ് ബെൽ അടിച്ചത്,

ഒന്ന് സംശയിച്ച് അവൾ പോയി വാതിൽ തുറന്നതും ഇരുട്ടിൽ നിന്നും ഒരു രൂപം അവളുടെ മുൻപിലേക്ക് ചാടി, അത് കണ്ട് ശിവ പേടിച്ച് നിലവിളിച്ച് അകത്തേക്ക് ഓടിയതും സ്റ്റയറിറങ്ങി വരുന്ന രുദ്രനെ ഇടിച്ച് രണ്ട് പേരും ഒന്നിച്ച് വീണു, വീഴ്ച്ചയിൽ അവരുടെ അധരങ്ങൾ പരസ്പരം സ്പർശിച്ചതും ഞെട്ടലോടെ കണ്ണും മിഴിച്ച് അവർ മുഖത്തേക്ക് മുഖം നോക്കി കിടന്നു, രുദ്രന്റെ കൈകൾ ശിവയുടെ ഇടുപ്പിൽ അമർന്നതും അവൾ ശ്വാസമെടുക്കാൻ പോലും മറന്ന് അവന്റെ ശർട്ടിൽ പിടി മുറുക്കി, രുദ്രന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടന്നു, പിടക്കുന്ന കണ്ണുകളും വിറക്കുന്ന അധരവും ചുവന്ന് തുടുത്ത കവിളുകളും അത്ഭുതത്തോടെ അവൻ നോക്കി,

അവസാനം അവന്റെ കണ്ണുകൾ മുക്കുത്തിയിലെത്തിയതും അവൻ അതിലേക്ക് തന്നെ ഉറ്റ് നോക്കി, അവന്റെ മുഖം ആ മുക്കുത്തി ലഷ്യം വെച്ച് അവളിലേക്ക് അടുത്തതും ശിവ കണ്ണുകൾ ഇറുകെ അടച്ചു, അവളുടെ ഹൃദയമിടിപ്പ് കുതിച്ച് ഉയർന്നു, "ഡാ,," പെട്ടന്ന് കേട്ട അലർച്ചയിൽ രണ്ട് പേരും ഒന്ന് ഞെട്ടി, അവർ വാതിലിനടുത്തേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് രുദ്രന്റെ മുഖത്ത് സന്തോഷം നിറഞ്ഞു, അവൻ ശിവയിൽ നിന്ന് അകന്ന് മാറി ചാടി എണീറ്റു, "അഭി," രുദ്രൻ ചിരിയോടെ വിളിച്ച് അവനടുത്തേക്ക് ഓടിച്ചെന്ന് അഭിയെ കെട്ടിപ്പിടിച്ചു, "ഡാ,, നീ രണ്ട് ദിവസം കഴിഞ്ഞിട്ട് എത്തും എന്നല്ലെ പറഞ്ഞ്, പിന്നെ എന്തേ പെട്ടെന്ന്,,?"

അഭിയിൽ നിന്ന് അകന്ന് മാറി രുദ്രൻ ചോദിച്ചതും അഭി പുഛത്തോടെ ചിരിച്ച് ശിവയിലേക്ക് നോട്ടം തെറ്റിച്ചു, അവന്റെ കണ്ണുകളൊന്ന് കുറുകി, അവന്റെ നോട്ടം നേരിടാനാവാതെ ശിവ മുഖം താഴ്ത്തി, "ഇവിടുത്തെ കാര്യങ്ങളൊക്കെ അറിഞ്ഞു, നമ്മുടെ ശത്രു ഇവിടെ ലാന്‍ഡ് ചെയ്തത് കൊണ്ട് പെട്ടന്നിങ്ങ് പോന്നു,," ശിവയെ ഉറ്റ് നോക്കി അഭി പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ രുദ്രനെയും അഭിയേയും മാറി മാറി നോക്കി നിന്നു, ...........തുടരും………

ശിവരുദ്ര് : ഭാഗം 7

Share this story