ശിവരുദ്ര്: ഭാഗം 9

shivarudhr

എഴുത്തുകാരി: NISHANA

"ഡാ,, നീ രണ്ട് ദിവസം കഴിഞ്ഞിട്ട് എത്തും എന്നല്ലെ പറഞ്ഞ്, പിന്നെ എന്തേ പെട്ടെന്ന്,,?" അഭിയിൽ നിന്ന് അകന്ന് മാറി രുദ്രൻ ചോദിച്ചതും അഭി പുഛത്തോടെ ചിരിച്ച് ശിവയിലേക്ക് നോട്ടം തെറ്റിച്ചു, അവന്റെ കണ്ണുകളൊന്ന് കുറുകി, അവന്റെ നോട്ടം നേരിടാനാവാതെ ശിവ മുഖം താഴ്ത്തി, "ഇവിടുത്തെ കാര്യങ്ങളൊക്കെ അറിഞ്ഞു, നമ്മുടെ ശത്രു ഇവിടെ ലാന്‍ഡ് ചെയ്തത് കൊണ്ട് പെട്ടന്നിങ്ങ് പോന്നു,," ശിവയെ ഉറ്റ് നോക്കി അഭി പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ രുദ്രനെയും അഭിയേയും മാറി മാറി നോക്കി നിന്നു, രുദ്രൻ സംശയത്തോടെ ശിവയേയും അഭിയേയും നോക്കിയതും അഭി കുസൃതി ചിരിയോടെ അവന് കണ്ണിറുക്കി കാണിച്ചു, "അഭി,,"

ഹാളിലേക്ക് വന്ന ലക്ഷ്മിയമ്മ അഭിയുടെ അടുത്തേക്ക് ചെന്ന് അവനെ കെട്ടിപ്പിടിച്ച് വാത്സല്യത്തോടെ അവന്റെ നെറുകിൽ മുത്തം കൊടുത്തു, "വെറും രണ്ടാഴ്ച കൊണ്ട് നീ ഒരുപാട് ക്ഷീണിച്ചല്ലോ,, ഭക്ഷണമൊന്നും നീ മര്യാദക്ക് കഴിക്കാറില്ലെ,,?" "അവിടെ പിറകെ നടന്ന് തീറ്റിക്കാൻ എന്റെ ലക്ഷ്മിക്കൊച്ച് ഇല്ലല്ലോ,,," ലക്ഷ്മിയമ്മയുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് അഭി പറഞ്ഞതും അവർ ചിരിയോടെ അവന്റെ കയ്യിട്ട് നോവിക്കാതെ അടിച്ച് അവനെ ചേര്‍ത്തു പിടിച്ചു, "അല്ല ഉണ്ണിയും മീനുവും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നില്ലേ,, എന്നിട്ട് എവിടെ രണ്ടും,,?" അഭിയിൽ നിന്ന് അകന്ന് മാറി ലക്ഷ്മിയമ്മ ചോദിച്ചതും രണ്ട് പേർ ഇരുട്ടിൽ നിന്ന് അകത്തേക്ക് വന്നു,

"ലക്ഷ്മിയമ്മേ,," . "അമ്മേ,,," അവർ രണ്ട് പേരും ഒന്നിച്ച് ഓടി വന്ന് ലക്ഷ്മിയമ്മയെ കെട്ടിപ്പിടിച്ചു, ആ അമ്മ സ്നേഹത്തോടെ രണ്ട് പേരേയും ചേര്‍ത്ത് പിടിച്ചു, രണ്ട് പേരും ലക്ഷ്മിയമ്മയുടെ കവിളിൽ മുത്തം കൊടുത്തു, അവരുടെ സ്നേഹ പ്രകടനങ്ങൾ കണ്ട് ശിവയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, അവരെ തന്നെ നോക്കി നിൽക്കുന്ന ശിവയുടെ അടുത്തേക്ക് അഭി ചെന്ന് ഒന്ന് മുരടനക്കിയതും ശിവ ഞെട്ടി പിറകിലേക്ക് നീങ്ങി, പേടിച്ചരണ്ട ഭാവത്തോടെ നിൽക്കുന്ന ശിവയെ കണ്ടതും അഭി ഒന്ന് ചിരിച്ചു, "ഇങ്ങനെ പേടിക്കാൻ എന്നെ കണ്ടിട്ട് നിനക്ക് വല്ല ഭീകരനെ പോലെ തോന്നുന്നുണ്ടോ,,?" കുസൃതി ചിരിയോടെ താടിയിലൊന്ന് തടവി അഭി ചോദിച്ചതും ശിവ ഇല്ലെന്ന് തലയാട്ടി,

"അഭിമന്യു,," അവൾക്ക് നേരെ കൈക്ക് നീട്ടി അവൻ പറഞ്ഞതും അവൾ അവന്റെ കയ്യിലേക്കും മുഖത്തേക്കും ഒന്ന് നോക്കി, ആ മുഖത്തുളള പുഞ്ചിരി കണ്ട് തെല്ലൊരു ആശ്വാസത്തോടെ അവൾ തിരിച്ച് കൈ കൊടുത്തു, "ശിവകാമി,," പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞതും അഭി തലയാട്ടി, ഒരു നിമിശം അവൻ അവളെ തന്നെ നോക്കി നിന്നു, അവളുടെ വിടർന്ന കണ്ണുകളും നീല മുക്കുത്തിയും അവനെ പലതും ഓർമ്മിച്ചു, അഭി രുദ്രനെ ഒന്ന് നോക്കി, അവന്റെ കണ്ണുകൾ ഇടക്കിടെ ശിവയിലേക്ക് നീളുന്നത് കണ്ട് അഭിയുടെ ചുണ്ടിൽ ഒരു ചിരി വിടര്‍ന്നു, "ഏട്ടത്തീ,,," "ചേച്ചിക്കുട്ടീ,," പെട്ടന്ന് ലക്ഷ്മിയമ്മയുടെ അടുത്ത് നിന്ന് രണ്ട് പേരും ഓടിവന്ന് ശിവയെ കെട്ടിപ്പിടിച്ചു,

"എന്റെ ഏട്ടത്തി ശരിക്കും സുന്ദരിയാട്ടോ,," ഉണ്ണി അവളുടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞതും അവൾ ചിരിച്ചു, "ശരിയാ,, ഏട്ടന് പറ്റിത ജോഡി, ശരിക്കും ശിവപാർവ്വതിയെ പോലെ,, " ശിവയെ രുദ്രന്റെ അടുത്തേക്ക് നിർത്തി മീനു പറഞ്ഞു, ശിവ ചിരിയോടെ രുദ്രനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി, അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു, ശിവ നോക്കുന്നത് കണ്ട് അവൻ പുഛിച്ച് നോട്ടം മാറ്റി അവളിൽ നിന്ന് അകന്ന് നിന്നു, അത് കണ്ട് ശിവയുടെ മുഖത്ത് സങ്കടം നിറഞ്ഞു, ശിവയുടെ മാറിയ മുഖഭാവം കണ്ട് ഉണ്ണിയും മീനുവും പരസപരം ഒന്ന് നോക്കി പുഞ്ചിരിച്ചു, പിന്നെ രണ്ട് പേരും അവളുടെ ഇരു സൈഡിലും വന്ന് നിന്ന് അവളെ കെട്ടിപ്പിടിച്ചു,

"ഏട്ടത്തീ,, വിശമിക്കണ്ട ഏട്ടനെ നമുക്ക് മാറ്റി എടുക്കാം,, ഈ അനിയനും അനിയത്തിയും ഉണ്ട് കൂടെ,, ധൈര്യമായി ഇരിക്ക്,," ശിവക്ക് കേൾക്കാൻ പാകത്തിൽ പതിയെ ഉണ്ണി പറഞ്ഞതും അവൾ അത്ഭുതത്തോടെ രണ്ട് പേരെയും നോക്കി, അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു, ഇത്രയും നാൾ തനിക്ക് അന്യയായിരുന്ന സഹോദര സ്നേഹം കയ്യിൽ കിട്ടിയ സന്തോഷമായിരന്നു ശിവക്ക്, അവളുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു, അവൾ വാത്സല്യത്തോടെ ഉണ്ണിയേയും മീനുവിനേയും ചേര്‍ത്ത് പിടിച്ചു, എങ്കിലും ചെറിയ പേടി ഉണ്ടായിരുന്നു അവൾക്ക് തന്റെ അഛനാണ് ഇവരുടെ സന്തോഷം ഇല്ലാതാക്കിയതെന്ന് അറിഞ്ഞാൽ ഇവർ തന്നെ വെറുക്കുമോ,,?

രുദ്രേട്ടനെ പോലെ തന്നെ ഉപദ്രവിക്കുമോ,,? "നിങ്ങള് രണ്ടും അതിനെ ഞെക്കി കൊല്ലാതെ പോയി കുളിച്ച് വാ,, ഞങ്ങള് ഭക്ഷണം ഒക്കെ എടുത്ത് വെക്കട്ടെ,, അഭി നീയും ചെല്ല്, " അതും പറഞ്ഞ് ലക്ഷ്മിയമ്മ കിച്ചണിലേക്ക് പോയതും എല്ലാവരും അവനവരുടെ മുറിയിലേക്ക് പോയി, ••••••• അഭി രുദ്രനെ അന്യേഷിച്ച് അവന്റെ മുറിയിൽ എത്തിയപ്പോൾ കണ്ടത് ബാൽക്കണിയിൽ സിഗരറ്റ് വലിച്ച് എന്തോ ആലോചനയോടെ നിൽക്കുന്ന രുദ്രനെ ആണ്, "ഇത് പോലുളള ചീത്ത ശീലങ്ങളൊക്കെ രുദ്ര ദേവ് എന്ന് മുതലാണ് തുടങ്ങിയത്,?" രുദ്രന്റെ അടുത്ത് വന്ന് കൈ കെട്ടി നിന്ന് കൊണ്ട് ഗൗരവത്തോടെ അഭി ചോദിച്ചതും

കയ്യിൽ എരിഞ്ഞ് കൊണ്ടിരുന്ന സിഗരറ്റ് തിടുക്കത്തിൽ ആഷ്ട്രേയിൽ കുത്തി തെറ്റ് ചെയ്ത കൊച്ചു കുട്ടികളെ പോലെ തലതാഴ്ത്തി രുദ്രൻ നിന്നു, അത് കണ്ട് ചെറുചിരിയോടെ അഭി രുദ്രനെ കെട്ടിപ്പിടിച്ചു, "എന്റെ മുന്നിൽ ഇങ്ങനെ കുറ്റം ചെയ്തവരെ പോലെ നീ നിൽക്കല്ലെ ദേവാ,, അത് മാത്രം എനിക്ക് സഹിക്കില്ല, എനിക്ക് അറിയാം അഛനും അമ്മയും പോയതിന് ശേഷം ഇത് പോലെ ഒരുപാട് ചീത്തശീലം നിന്റെ കൂടെ കൂടീട്ടുണ്ടെന്ന്, പലപ്പോഴും ഞാൻ കണ്ടില്ലെന്ന് നടിക്കുന്നതാ,, ഞാൻ അറിയാതിരിക്കാൻ നീ ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട് അല്ലേ,, " രുദ്രനിൽ നിന്ന് അകന്ന് മാറി അഭി പറഞ്ഞതും രുദ്രൻ ഒന്ന് ചിരിച്ചെന്ന് വരുത്തി തിരിഞ്ഞ് നിന്നു,

അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു, "വേണം എന്ന് വെച്ചിട്ടല്ല അഭി,, പക്ഷേ,, ഇപ്പൊ രാത്രിയിൽ ലഹരി ഇല്ലാതെ എനിക്ക്,, എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല,? കണ്ണടക്കുമ്പോൾ അമ്മ മുന്നിൽ വന്ന് നിൽക്കുന്നത് പോലെ തോന്നാ,, നിനക്ക് അറിയുന്നതല്ലേ,, രാത്രിയിൽ അതികവും അമ്മയുടെ മടിയിൽ തലവെച്ചാണ് ഞാൻ കിടക്കാറെന്ന്,,,," ഒന്ന് ദീർഗ ശ്വാസമെടുത്ത് അവൻ കൈകൾ കെട്ടി വിദൂരതയിലേക്ക് മിഴികൾ ഓടിച്ചു, രുദ്രന്റെ വിഷമം മനസ്സിലായത് കൊണ്ട് തന്നെ അഭി ഒന്നും മിണ്ടാതെ അവന്റെ ഷോൾഡറിൽ ചെറുതായൊന്ന് തട്ടി, "അത് വിട്, ഞാൻ നിന്നോട് മറ്റൊരു കാര്യം പറയാനാ വന്നത്, സംസാരത്തിനിടയിൽ അത് വിട്ട് പോയി," അഭി "എന്ത് കാര്യം" രുദ്രൻ പുരികം ചുളിച്ച് ചോദിച്ചു,

"ശിവയുടെ കാര്യം,, അവളെ എന്ത് ചെയ്യാനാ നീ ഉദ്ധേശിക്കുന്നത്, എന്താ അവളുടെ കാര്യത്തിൽ നീ തീരുമാനിച്ചിരിക്കുന്നത് എന്ന് എനിക്ക് ഇപ്പോ അറിയണം,,? എന്ത് തെറ്റിന്റെ പേരിലാ നീ ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്,,? " ഗൗരവത്തോടെ അഭി ചോദിച്ചതും രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി, "എന്തിനാണെന്ന് നിനക്ക് അറിയില്ലേ,, നമ്മുടെ അഛൻ അമ്മ,, അനാഥരാക്കിയില്ലെ നമ്മളെ,, ഈ വീട്ടിലെ സന്തോഷം തല്ലിക്കെടുത്തിയില്ലെ,, അവളെ കാണുമ്പോഴൊക്കെ,, അമ്മയുടെ മുഖാ,, ഓർമ്മ വരുന്നത്, ആ കണ്ണുകൾ മുക്കുത്തി,," മുഖം പൊത്തി പിടിച്ച് രുദ്രൻ കരഞ്ഞു, അവന്റെ പെട്ടന്നുളള ഭാവമാറ്റം കണ്ട് അഭി ഞെട്ടി,

"രുദ്രാ,," അവന്റെ തോളിൽ കൈ വെച്ച് അഭി വിളിച്ചതും ചുവന്ന കണ്ണുകളോടെ രുദ്രൻ അഭിയെ നോക്കി, അവന്റെ മുഖഭാവം കണ്ട് ചെറിയ പേടി തോന്നി എങ്കിലും ധൈര്യം സംഭരിച്ച് അഭി പറഞ്ഞു തുടങ്ങി, "ഇതിൽ ശിവ ചെയ്ത തെറ്റ് എന്താണ്, ആ അഛന്റെ മകളായി ജനിച്ചു എന്നതോ,,? ഡാ നീ ഒന്ന് ചിന്തിച്ച് നോക്ക് അവളുടെ അഛൻ ചെയ്ത തെറ്റിന് അവളുടെ ജീവിതം തകർത്താണോ പകരം വീട്ടേണ്ടത്,? അങ്ങനെ ചെയ്താൽ അയാളും നീയും തമ്മിൽ എന്ത് വിത്യാസമാണ് ഉളളത്..? "

"അവൾക്ക് വേദനിച്ചാലെ അയാൾക്ക് വേധനിക്കൂ,, അയാൾ വരും എന്റെ അടുത്ത് മകൾക്ക് വേണ്ടി, വരുത്തും ഞാൻ,, അതിന് ശിവ ഇവിടെ എന്റെ അടുത്ത് വേണം, അയാൾ ചെയ്തത് എത്ര വലിയ തെറ്റായിരുന്നെന്ന് അയാൾക്ക് അറിയിച്ച് കൊടുക്കും ഞാൻ,, കൊല്ലും ഞാൻ അയാളെ ഇഞ്ചിഞ്ചായി കൊല്ലും,," അത്രയും പറയുമ്പോൾ രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിയിരുന്നു, "ശരി നീ അയാളെ കൊന്നെന്നിരിക്കട്ടെ,, അത് കഴിഞ്ഞ് ശിവയെ എന്ത് ചെയ്യും,,? അവൾക്ക് നഷ്ടമായ ജീവിതം തിരിച്ച് കൊടുക്കോ,, അതിന് നിനക്ക് കഴിയുമോ,?

ശത്രുതയുടെ പേരും പറഞ്ഞ് അവളുടെ ജീവിതം തകർത്താൽ നമ്മുടെ അഛന്റെയും അമ്മയുടെയും ആത്മാവ് നിന്നോട് ക്ഷമിക്കില്ല രുദ്രാ,, നീ എടുത്ത തീരുമാനം എത്ര വലിയ തെറ്റാണെന്ന് അറിയോ നിനക്ക്,?" അഭി ദേഷ്യത്തോടെ ചോദിച്ചതും രുദ്രൻ ഒന്നും മിണ്ടാതെ പല്ല് കടിച്ച് അവനിൽ നിന്ന് മുഖം തിരിച്ചു നിന്നു, "രുദ്രാ ഒരു കാര്യം നീ ഓർമ്മയിൽ വെച്ചോ,, ഇന്നല്ലെങ്കിൽ നാളെ അവളുടെ കണ്ണീരിന് നീ കണക്ക് പറയേണ്ടി വരും,," ദേഷ്യത്തോടെ അത്രയും പറഞ്ഞ് വാതിൽ ശക്തിയിൽ വലിച്ച് അടച്ച് അഭി പുറത്തേക്ക് പോയി, ..........തുടരും………

ശിവരുദ്ര് : ഭാഗം 8

Share this story