ശ്രീനന്ദനം: ഭാഗം 1

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"ഒരു ഭ്രാന്തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കാൻ മാത്രം ഗതികേടൊന്നും നിനക്കില്ല ലചൂ.." ദേഷ്യത്തോടെ ശ്രീദേവി പറയുമ്പോൾ ലച്ചു അടക്കി പിടിച്ചു കരയുകയായിരുന്നു "അവന്റെ കഴപ്പ് തീർക്കാൻ എന്റെ കൊച്ചിനെ മാത്രം കിട്ടിയുള്ളൂ അവർക്ക്.. അവൻ മുടിഞ്ഞു പോകും." "അമ്മേ പ്ലീസ്.. നന്ദേട്ടനെ അങ്ങനെ ഒന്നും പറയല്ലേ.." നിറക്കണ്ണുകളോടെ അവൾ കേണപേക്ഷിച്ചു. "പിന്നെ എങ്ങനെ പറയണം ഞാൻ.ശുഷ്രൂഷിക്കാൻ പോയവളെ പിഴപ്പിച്ചു തന്നിരിക്കുന്നു അവൻ.. എന്നിട്ട് ഒന്നും അറിയാത്തത് പോലെ പൊട്ടൻ കളിച്ചു നടക്ക.. പണത്തിനെ ഒരു കുറവുള്ളു.. മാനം വിറ്റ് ജീവിക്കേണ്ടി വന്നിട്ടില്ല ഇത് വരെ. ആരോടെങ്കിലും പറഞ്ഞാലും നിന്നയെ പറയൂ.. അവന് ഭ്രാന്ത് അല്ലെ.. പെണ്ണിനെ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതം ഉള്ളു.." വീണ്ടും ദേവി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ലച്ചു അതിനനുസരിച്ചു കരയുകയും..

"നീ എണീക്ക് ലച്ചു.. നമുക്ക് ഈ കുട്ടിയെ കളയാം.. പോകുന്നതിന് മുൻപ് അവരെ... അവന്റെ അമ്മയെ ഒന്ന് കാണണം എനിക്ക്." "പ്ലീസ് അമ്മേ.. എനിക്ക് വേണം എന്റെ കുഞ്ഞിനെ. ഒന്നും അറിയാത്ത ഈ കുഞെന്തു പിഴച്ചു." "മോളെ.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. നമുക്ക് വേണ്ട ഈ കുട്ടിയെ. കൂലി പണി എടുത്തായാലും നമുക്ക് ജീവിക്കാം. അച്ഛനാരാണെന്ന് അറിയാത്ത ഈ കുഞ്ഞിനെ നമ്മൾ എങ്ങനെ വളർത്തും." അത് പറയുമ്പോൾ ദേവിയും കരയുന്നുണ്ടായിരുന്നു. "നന്ദേട്ടൻ അല്ലെ കുഞ്ഞിന്റെ അച്ഛൻ. പിന്നെ എങ്ങനെ ആണ് കുഞ്ഞിന് അച്ഛൻ ഇല്ലാതെ ആകുന്നത്." അവൾ പറയുന്നത് കേട്ടതും ശ്രീദേവിക്ക് വീണ്ടും ദേഷ്യം വന്നു. "തർക്കുത്തരം പറയുന്നോടി.." ലച്ചുവിന് നേരെ കയ്യൊങ്ങിയതും നമി ഓടി വന്നു പിടിച്ചു മാറ്റി. "അമ്മായി.. എന്താ ഇത്. ഈ സമയത്തു ഇതൊന്നും പാടില്ലെന്ന് അറിയില്ലേ.. ചെല്ല്.

ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം." അവരെ ഒന്ന് രൂക്ഷമായി നോക്കി ദേവി അവിടെ നിന്നും പോയി. ലച്ചു അപ്പോൾ കാലിൽ മുഖം ചേർത്തിരുന്ന് കരയുകയായിരുന്നു. നമി അവളുടെ അടുത്തേക്കിരുന്നു. "ലച്ചു... നിന്റെ അമ്മ പറയുന്നത് ശരിയല്ലേ.. ഒരു ഭ്രാന്തന്റെ കുഞ്ഞിനെ എന്തിന്റെ പേരിൽ ആണ് നീ വയറ്റിൽ ചുമക്കുന്നത്." "നീയും ഇങ്ങനെ പറയുകയാണോ നമി.." അവൾ നിറകണ്ണോടെ നമിയെ നോക്കി. "പിന്നല്ലാതെ.. നന്ദേട്ടന് ഭ്രാന്ത് തുടങ്ങുന്നതിനു മുൻപ് ഒരിത്തിരി എങ്കിലും ഇഷ്ടം നിന്നോട് ഉണ്ടായിരുന്നെങ്കിൽ നിന്റെ കൂടെ നിന്നെനെ ഞാൻ.ഇതിപ്പോൾ... അയാളുടെ സ്നേഹത്തിനായി പട്ടിയെ പോലെ പിന്നാലെ നടന്നിട്ടില്ലേ നീ പണ്ട്. ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ അയാൾ.. നന്ദേട്ടന് വെറുപ്പായിരുന്നില്ലേ നിന്നെ. ആ ആൾക്ക് ഇന്ന് ഭ്രാന്ത് ആയപ്പോൾ നിന്നെ എന്തൊക്കെയോ ചെയ്തു കൂട്ടി എന്നല്ലാതെ നിന്നോട് ഒരു തരി ഇഷ്ടം പോലും ഉണ്ടാവില്ല ലച്ചു.. ഓർമ വന്നാൽ നിന്നെ വീണ്ടും വെറുക്കും. അപ്പോൾ ഈ കുഞ്ഞും ഒരു ഭാരം ആകും.

അത് കൊണ്ടാണ് ഞാൻ പറയുന്നത് നമുക്ക് ഈ കുഞ്ഞിനെ കളയാമെടി.." എനിക്ക് അതിന് കഴിയില്ലെടി.. ലച്ചു പൊട്ടികരഞ്ഞു കൊണ്ട് കാലുകൾക്കിടയിൽ മുഖം ചേർത്തു. "മ്മ്.. നീ കുറച്ചു നേരം ഒറ്റക്കിരിക്ക്. എന്നിട്ട് ഇതിനെ പറ്റി ഒന്ന് കൂടി ആലോജിക്ക്. ഇനി നിന്റെ തീരുമാനം അനുസരിച്ചായിരിക്കും നിന്റെ ജീവിതം മുന്നോട്ട് പോകുന്നത്." നമി അവിടെ നിന്ന് എഴുനേറ്റ് പോയപ്പോൾ അവൾ വീണ്ടും മുഖം മുട്ടിലേക്ക് ചേർത്തു.കണ്ണുകൾ അടച്ചപ്പോൾ പഴയ കാര്യങ്ങൾ മനസ്സിലേക്ക് വരാൻ തുടങ്ങി. "നന്ദേട്ടാ.." തന്റെ അരികിലേക്ക് ആ പെണ്ണ് ഓടി വരുന്നത് കണ്ടിട്ടും അവൻ അത് കാര്യം ആക്കാതെ വേഗത്തിൽ കാറിൽ കയറി. "നന്ദേട്ടാ.. നിൽക്ക്.ഉച്ചക്കലേക്കുള്ള ചോറ് എടുത്തിട്ടില്ല." അവൾ ഓടി കിതച്ചു കൊണ്ട് അവനരികിലേക്ക് എത്തി. "എനിക്ക് ചോറ് വേണം എന്ന് ഞാൻ നിന്നോട് പറഞ്ഞോ."

അവന്റെ രൂക്ഷമായ നോട്ടത്തിൽ അവൾ ആകെ പരിഭ്രമിച്ചു പോയിരുന്നു. "അത് പിന്നെ.. കൊണ്ട് പോവാൻ വെച്ച ചോറ് മേശ പുറത്തു കണ്ടു.കൊണ്ട് പോയില്ലെന്ന് മനസ്സിലായി.ഭക്ഷണം കഴിക്കാതെ ഇരുന്നാൽ എങ്ങനെയാ.." "ഞാൻ ഭക്ഷണം കഴിച്ചില്ലെങ്കിൽ നിനക്കെന്താ ശ്രീലക്ഷ്മി" അവന്റെ ചോദ്യം കേട്ട് അവളുടെ തല താനേ താഴ്ന്നിരുന്നു. "ഭക്ഷണം വേണ്ടെന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നതാണല്ലോ.. ഉച്ചക്ക് ഫ്രണ്ട്‌സ് ന്റെ വക പാർട്ടി ഉണ്ട്. അതും അല്ലെങ്കിൽ ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം. ഇനി ഇത് പോലെ ഓരോന്ന് പറഞ്ഞു എന്റെ പിന്നാലെ വരരുത്. അടുക്കളക്കാരി ആ സ്ഥാനത്തു നിന്നാൽ മതി." അവന്റെ വാക്കുകൾ അന്നവളെ ഒരുപാട് ചുട്ടു പൊള്ളിച്ചിരുന്നു. "ഒരിക്കൽ അവൾ അവനോട് ചോദിച്ചിട്ടുണ്ട് നിങ്ങൾക്ക് ശരിക്കും എന്നോട് ഇഷ്ടം അല്ലെ നന്ദേട്ടാ.." "ഇഷ്ടമോ.. നിന്നോടോ.. എന്തു കണ്ടിട്ടാ നിന്നെ ഇഷ്ടപ്പെടേണ്ടത്.

എന്തിന്റെ പേരിൽ?എന്നെ പോലെ ഒരാൾക്ക് ഇഷ്ടപ്പെടാൻ മാത്രം എന്തെങ്കിലും യോഗ്യത നിനക്ക് ഉണ്ട് എന്ന് തോന്നുന്നുണ്ടോ ശ്രീലക്ഷ്മി... നിന്റെ നന്ദേട്ടാ എന്ന വിളി കേട്ട് ഇപ്പോൾ ആ പേരിനോട് പോലും എനിക്ക് വെറുപ്പായി." അവന്റെ ഇഷ്ടക്കേടോടെ ഉള്ള പറച്ചിൽ കേട്ട് എനിക്ക് നിന്നെ ജീവനാണ് ശ്രീക്കുട്ടി..എന്ന് പണ്ട് പറഞ്ഞത് എന്തിനാണെന്ന് അവൾക്ക് ഉറക്കെ ചോദിക്കണം എന്ന് തോന്നി.പിന്നെ ആ വാക്കുകൾ അവളുടെ ഉള്ളിൽ തന്നെ കുരുങ്ങി മരിച്ചു. പണ്ട് ചെറുപ്പത്തിൽ നെറ്റി പൊട്ടി ചോര ഒലിച്ചപ്പോൾ വേവലാതിപ്പെട്ടതും കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഇലയറച് നെറ്റിയിൽ കെട്ടി വെച്ച് തന്നതും മണ്ണപ്പം ചുട്ടുള്ള കളികൾക്കിടയിൽ അച്ഛനും അമ്മയുമായി അഭിനയിച്ചതും ഇടയ്ക്കിടെ ഉള്ള അവന്റെ കുസൃതികളും അവൾ ഓർത്തു.അവസാനം കൗമാരം എത്തിയപ്പോൾ നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല ശ്രീക്കുട്ടി എന്ന് പറഞ്ഞ നാവ് ഇന്ന് തന്നെ ഏറെ വെറുത്തത് എന്തു കൊണ്ടാണെന്നു അവൾക്ക് മനസ്സിലായില്ല.

ചിലപ്പോൾ അന്നത്തെ കളിക്കൂട്ടുകാരൻ പിനീട് എഞ്ചിനീയർ ആയി മാറിയപ്പോഴോ താൻ അവന്റെ വീട്ടിലെ അടുക്കളക്കാരി മാത്രം ആയി ചുരുങ്ങിയപ്പോഴോ ആയിരിക്കാം.ശ്രീക്കുട്ടിയിൽ നിന്ന് എല്ലാവരും ലച്ചുവിലേക്കും പിന്നീട് ആ പേര് ശ്രീലക്ഷ്മിയിലേക്കും ആയി മാറിയപ്പോഴെങ്കിലും ചിന്തിക്കണമായിരുന്നു നന്ദേട്ടന് തന്നോടുള്ള അകലം.താൻ അത് മനസ്സിലാക്കാതെ അല്ലെങ്കിൽ മനസ്സിലായിട്ടും ഇല്ലെന്ന് കാണിച്ചു നന്ദേട്ടനെ കൂടുതൽ കൂടുതൽ വെറുപ്പിച്ചു. ഓരോന്ന് ഓർത്തു വന്നപ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു. കുറച് നാൾ മുൻപ് വരെ എന്നോട് വെറുപ്പ് ആയിരുന്ന നന്ദേട്ടന്റെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട് എന്നോർത്തപ്പോൾ അറിയാതെ കൈകൾ വയറിനെ തഴുകി. നന്ദേട്ടൻ തന്നെ എത്ര വെറുത്താലും അദ്ദേഹത്തോട് ഉള്ള പ്രണയത്തിന് എന്നിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.അത്‌ കൊണ്ട് തന്നെ ഞാൻ ഈ കുഞ്ഞിനെ വളർത്തുക തന്നെ ചെയ്യും. "ലച്ചു..." ഒരു തീരുമാനം എടുത്തു കഴിഞ്ഞപ്പോഴേക്കും അമ്മ അവളെ വിളിച്ചിരുന്നു.

"നീ അവിടെ നിന്ന് എഴുന്നേൽക്ക്.ഈ സമയം തറയിൽ ഇങ്ങനെ ഇരിക്കാൻ പാടില്ല." അമ്മയുടെ വാക്കുകൾ കേട്ട് അവൾ മെല്ലെ തറയിൽ നിന്ന് എഴുന്നേറ്റു. "കഞ്ഞി എടുത്തു വെച്ചിട്ടുണ്ട്.വന്നു കഴിക്ക്." കഞ്ഞി പാത്രം അവൾക്കായ് നീക്കി വെക്കുമ്പോഴും ശ്രീദേവി അവളുടെ മുഖത്ത് നോക്കിയിരുന്നില്ല.അവൾക്ക് അറിയാമായിരുന്നു അതിന്റെ കാരണവും.. അമ്മയുടെ മൗനം അവളെ നോവിക്കുന്നുണ്ടെങ്കിലും ഈ സമയം അത് കാര്യമാക്കിയാൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെടും എന്ന് അവൾക്ക് തോന്നി. അവളും മൗനമായി തന്നെ മേശയുടെ അടുത്തുള്ള കസേരയിലെക്ക് ഇരുന്നു. ചുട്ടരച്ച തേങ്ങാ ചമ്മന്തി അവളുടെ അരികിലേക്ക് നീക്കി വെച്ചു ശ്രീദേവിയും അവൾക്ക് എതിരായി കഴിക്കാൻ ഇരുന്നു. "നമി എവിടെ അമ്മേ.." മൗനം അവരുടെ ഇടയിൽ ഉണ്ടാക്കുന്ന വീർപ്പു മുട്ടൽ ഒഴിവാക്കാനായി അവൾ ചോദിച്ചു. "നമി അവളുടെ വീട്ടിലേക്ക് തന്നെ തിരിച്ചു പോയി.നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് പറഞ്ഞു.നാളെ തന്നെ ചിലപ്പോൾ വരുമായിരിക്കും."

വീണ്ടും മൗനം മാത്രം..2 ദിവസം മുൻപ് വരെ ഈ വീട് ഇങ്ങനെ ആയിരുന്നില്ല.താനും അമ്മയും മാത്രമേ ഉള്ളു എങ്കിലും തങ്ങളുടെ സ്വർഗം ഇതായിരുന്നു.സാധാരണ ഈ നേരത്ത് അന്ന് നടന്ന കാര്യങ്ങൾ മുഴുവൻ പറയുന്ന തിരക്കിൽ ആയിരിക്കും ഞങ്ങൾ.പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും ഉറങ്ങുന്നത് വരെ എന്തെങ്കിലും ഒക്കെ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കും. 2 ദിവസം മുന്പാണ് താൻ ഗർഭിണി ആണെന്ന വിവരം അമ്മ അറിഞ്ഞത്. ഞാൻ പോലും അറിഞ്ഞത് അപ്പോൾ തന്നെ ആയിരുന്നു.അമ്പലത്തിൽ പോകുന്ന വഴി തലകറങ്ങി വീണ എന്നെ ആരൊക്കെയോ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചതും അവിടെ നിന്ന് അമ്മയെ വിളിച്ചു വരുത്തിയതും.ഡോക്ടറുടെ വായിൽ നിന്ന് രണ്ട് മാസം ഗർഭിണി ആണ് ഞാനെന്ന വിവരം അറിഞ്ഞപ്പോൾ എനിക്ക് അത്ര അത്ഭുതമായി തോന്നിയില്ലെങ്കിലും അമ്മ നന്നായി ഞെട്ടിയിരുന്നു. വീട്ടിൽ എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല. പിനീട് അമ്മയുടെ ചോദ്യം ചെയ്യലുകളിൽ കുഴഞ്ഞപ്പോഴും അറിയാതെ പോലും ആ പേര് എന്റെ നാവിൽ നിന്ന് വീണില്ല.

സംഭവം അറിഞ്ഞു നമിയും എത്തിയിരുന്നു.അവസാനം അമ്മയുടെ ഈ മൗനം സഹിക്കാൻ കഴിയാതെ ആയിരുന്നു നന്ദേട്ടന്റെ പേര് പറഞ്ഞതും.. "കഞ്ഞി കുടിച്ചു കഴിഞ്ഞതല്ലേ.." അമ്മയുടെ വിളി ആണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്.കഞ്ഞി കുടിച് കഴിഞ്ഞിട്ടും വെറുതെ സ്പൂൺ പിടിച്ചു ഇരിക്കുകയായിരുന്നു എന്ന് മനസ്സിലായപ്പോൾ വേഗം എഴുന്നേറ്റു പാത്രം കഴുകി വെച്ചു. "ഉറക്കം ഒഴിക്കട്ടെ.കിടന്നോളു.." മൗനം കാണിക്കുന്നുണ്ടെങ്കിലും അമ്മക്ക് ഇപ്പോഴും എന്നോട് സ്നേഹം തന്നെ ആണെന്ന് അമ്മയുടെ സംരക്ഷണവും നോട്ടങ്ങളും പറയാതെ പറയുന്നുണ്ടായിരുന്നു. ഉറങ്ങാനായി കിടക്കുമ്പോൾ ആദ്യം ഓടിയെത്തിയത് നന്ദേട്ടന്റെ മുഖം ആയിരുന്നു.ഭ്രാന്തൻ ആയ നന്ദേട്ടന്റെ മുഖം..

അതിൽ എന്നോട് ഉള്ള പ്രണയം ഉണ്ട്.ഒട്ടും വെറുപ്പില്ലാതെ ഉള്ള ചേർത്ത് പിടിക്കലുകൾ ഉണ്ട്. ഇനി അത് എപ്പോൾ ആയിരിക്കും പഴയത് പോലെ വെറുപ്പിലേക്ക് വഴി മാറുന്നത്.നമി പറഞ്ഞത് പോലെ ഭ്രാന്തു മാറുമ്പോൾ ആയിരിക്കും.അത് വരെ ആ സ്നേഹം എന്നോട് തന്നെ ആയിരിക്കില്ലേ.. തലവേദന എടുത്തു തുടങ്ങിയിരുന്നു.അത് കൊണ്ട് അധികം ആലോചിക്കാതെ ഓരോന്ന് ഉറക്കത്തിലേക്ക് ചിന്തകളെ കയറ്റി വിട്ടു. *** "നിങ്ങൾ അറിഞ്ഞോ മനക്കലെ ചെക്കന് വീണ്ടും ഭ്രാന്ത് ഇളകി അത്രേ.." ലീലേച്ചി രാവിലെ തന്നെ ഓടി വന്നു പറയുന്നത് കേട്ട് ഒരു നിമിഷം ഞാൻ ഞെട്ടി.കൈകൾ അറിയാതെ വയറിലേക്ക് നീങ്ങി. "നന്ദേട്ടൻ..! " (തുടരും )

Share this story