ശ്രീനന്ദനം: ഭാഗം 12

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"ഇവൾ തന്നെ ആണ് എല്ലാത്തിനും കാരണം.ഇവൾ കാല് വെച്ച ഇടത്തു മുഴുവൻ നാശം ആണ്.ഇവളുടെ കൂടെ നടന്നാൽ ചിലപ്പോൾ മരിച്ചു പോയെന്ന് വരെ വരാം.. അത്രക്ക് വിഷം ആണ്." രാധമ്മ പറയുന്നതിന് ഒക്കെയും വാ പൊത്തി കരഞ്ഞു നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു... ഓടി പോവാൻ തോന്നി.പക്ഷെ അങ്ങനെ ചെയ്യാനും പറ്റാത്ത അവസ്ഥ ആണല്ലോ.. എന്റെ കൈ അറിയാതെ വയറ്റിലേക്ക് പോയി.ജീവേട്ടനും നമിയും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആണ്.നമിക്ക് പണ്ടേ രാധമ്മയെ പേടി ആണ്.ജീവേട്ടൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആകെ തളർന്നു പോയിരുന്നു പുള്ളി. ഇനി ഇവിടെ നിന്നാൽ ജീവേട്ടന്റെ മുറിവ് കെട്ടൽ കൂടി വേണ്ടെന്ന് വെച്ച് എന്നെ കുറ്റം പറയാൻ ആയി രാധമ്മ ഇരിക്കും എന്ന് തോന്നിയത് കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു. പുറത്തു ഒരു ചെടിയുടെ പിന്നിലായി പേടിച്ചു ഇരിക്കുന്ന നന്ദേട്ടനെ കണ്ടു.കയ്യിലുണ്ടായിരുന്ന കല്ലും ചവണയും അടുത്തായി തന്നെ വെച്ചിട്ടുണ്ട്.കണ്ടതായി നടിക്കാൻ നിന്നില്ല.വേഗം വീട്ടിലേക്ക് നടന്നു. രാധമയുടെ വാക്കുകൾ ഇന്ന് എന്നെ കുറെ വേദനിപ്പിച്ചിരുന്നു.എന്നിൽ വിഷം ആണെന്ന് പറയാൻ മാത്രം ഞാൻ രാധമ്മയെ എന്താണ് ചെയ്തത്. വീട്ടിൽ ആരും ഉണ്ടായില്ല.വാതിൽ തള്ളി തുറന്നു നേരെ ബെഡിൽ പോയി കിടന്നു.

ആർത്തലച്ചു കരഞ്ഞു.കുറെ നേരം കിടന്നപ്പോൾ സമാധാനം ആയി.അങ്ങനെ ഉറങ്ങി പോയി.. നിർത്താതെ ഉള്ള ഫോൺ കാൾ കേട്ടിട്ടാണ് കണ്ണ് തുറന്നത്.എനിക്കും അമ്മയ്ക്കും കൂടി ആകെ ഒരു നോക്കിയ ഫോൺ ആണ് ഉള്ളത്.അതിലേക്ക് വിളിക്കാൻ പോലും ഒരു ബന്ധു ഇല്ലേന്ന് ഓർത്തു. എഴുന്നേറ്റപ്പോൾ തല കറക്കം പോലെ ഉണ്ടായിരുന്നു .അത് കാര്യമാക്കിയില്ല.ആരാണെന്ന് നോക്കിയപ്പോൾ പ്രതീക്ഷിച്ച ആള് തന്നെ ആയിരുന്നു.ഉണ്ണിക്കുട്ടൻ.അവിടെ കിടന്ന് അടിക്കട്ടെ എന്ന് തോന്നി. വീണ്ടും ഫോൺ ശബ്ദം മുഴങ്ങി.സഹി കേട്ടപ്പോൾ ഫോൺ എടുത്തു. "എന്താ" "ഓ.. തമ്പുരാട്ടി അവിടെ ഉണ്ടായിരുന്നോ.. അടിയൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല." അവന്റെ പുച്ഛത്തോടെ ഉള്ള സംസാരം കേട്ട് എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. "നീ കാര്യം എന്താണെന്ന് വെച്ചാൽ പറ." "ഞാൻ എന്തിനാണ് വിളിച്ചത് എന്ന് നിനക്ക് കൃത്യമായി അറിയാമല്ലോ.. പിന്നെ എന്തിനാണ് ഈ നാടകം. എന്നാലും പറയാം.നന്ദന്റെ കുഞ് നിന്റെ വയറ്റിൽ ഉണ്ടെന്ന് അമ്മ പറഞ്ഞത് ശരിയാണോ.."

"അതേ.. ശരിയാണ്.ഏതാനും ദിവസം കൂടി കഴിഞ്ഞാൽ മൂന്ന് മാസം ആവുകയും ചെയ്യും." "എങ്കിൽ ഇപ്പോൾ തന്നെ ആ ഗർഭം അലസിപ്പിച്ചു കളയണം " "എന്തിന്? നിന്റെ വാക്ക് കേട്ട് ഞാൻ എന്തിന് എന്റെ കുഞ്ഞിനെ കളയണം." "അവരുടെ സ്വത്തും പണവും മോഹിച്ചാണ് നീ ഈ ചെയ്യുന്നത് എങ്കിൽ നിനക്ക് അതിൽ നിന്ന് ഒന്നും കിട്ടാൻ പോകുന്നില്ല.ഗർഭം അലസിപ്പിച്ചു കളയുകയാണെങ്കിൽ നമുക്ക് ഇതും പറഞ്ഞു അവരുടെ സ്വത്തിന്റെ നല്ല ഒരു ശതമാനം വാങ്ങാം.ആയുഷ് കാലം സുഖം ആയി ജീവിക്കാം." "ച്ചി...നിനക്ക് സുഖം ആയി ജീവിക്കണം എങ്കിൽ നീ സ്വന്തം ആയി അധ്വാനിക്കണം.അല്ലാതെ എന്റെ കുഞ്ഞിനെ കളയാൻ പറയല്ലേ വേണ്ടത്.ഒരു കുഞ്ഞിനെ കളയാൻ ആണ് നീ ആവിശ്യപ്പെട്ടത്.അതിന്റെ കാടിന്യം നിനക്ക് അറിയുമോടാ.. അല്ലെങ്കിലും കാശ്ള്ള ഒരു പെണ്ണിനെ കിട്ടിയപ്പോൾ സ്വന്തം അമ്മയെയും ചേച്ചിയെയും വിട്ട് അവളുടെ പിറകെ പോയ നിനക്കൊന്നും അതിന്റെ വില പറഞ്ഞാൽ മനസ്സിലാവില്ലടാ.." നല്ല പുച്ഛത്തോടെ തന്നെ ആയിരുന്നു ഞാൻ അത് പറഞ്ഞത്. "നിർത്തടി.. നീ വല്യ പുണ്യാളത്തി ഒന്നും ആവണ്ട.അവന്റെ കൂടെ കിടന്നു കൊടുത്തവൾ അല്ലെ നീ.പിഴച്ചു പെറ്റ് നാണക്കേട് ഉണ്ടാക്കി വെക്കാൻ ആണ് മോള് ഉദ്ദേശിക്കുന്നത് എങ്കിൽ കൊന്ന് കളയും ഞാൻ അമ്മയെയും മോളെയും."

ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്തു.ചെവി പൊത്തി പിടിച്ചു ബെഡിലേക്ക് ഇരുന്നു.കുറെ നേരം അങ്ങനെ തന്നെ ഇരുന്നിട്ടും അവന്റെ വാക്കുകൾ മനസ്സിൽ നിന്ന് പോയില്ല.എന്തു ചെയ്യുന്നെങ്കിലും 'ചേച്ചി' എന്ന് വിളിച്ചു പിന്നാലെ നടന്നിരുന്നവൻ ഇന്ന് എന്നോട് ഇങ്ങനെ ഒക്കെ പറയുന്നത് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല എനിക്ക്. അവൻ എപ്പോഴാണ് മാറി തുടങ്ങിയത്. ഓരോന്നാലിചിച് കട്ടിലിലേക്ക് കിടന്നു.അവൻ പറഞ്ഞ രീതിയിലൂടെ നോക്കുമ്പോൾ നാട്ടുകാർ എന്നെ ഇനി എങ്ങനെ നോക്കും എന്നത് ഏകദേശം മനസ്സിലായി.വരുന്നത് വരുന്നിടത്തു വെച്ച് കാണാം എന്ന് വിചാരിച്ചു പതിയെ കണ്ണുകൾ അടച്ചു. സമയം ഏറെ വൈകി എങ്കിലും നമി വീട്ടിലേക്ക് കേറിയിട്ടാണ് പോയത്.അമ്മ ഒന്നും അറിയണ്ട എന്ന് പറഞ്ഞപ്പോൾ കരഞ്ഞു കൊണ്ടാണെങ്കിലും അവൾ തലയാട്ടി സമ്മതിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് നന്ദേട്ടന്റെ വീട്ടിലേക്ക് പോയത്.ഈ രണ്ട് ദിവസം മുഴുവൻ ഛർദിയും തലകറക്കവും ആയിരുന്നു. പിറ്റേന്ന് നന്ദേട്ടന്റെ വീട്ടിലേക്ക് പോയപ്പോൾ തന്നെ നന്ദേട്ടൻ ഓടി എന്റെ അടുത്തേക്ക് വന്നു.

"ശ്രീക്കുട്ടി...എന്തെ ഇത്ര ദിവസം ആയിട്ടും വരാഞ്ഞേ.." ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല. "പ്ലീസ്.. എന്നോട് എന്താ മിണ്ടാത്തെ.. ഞാൻ അപ്പോഴത്തെ ദേഷ്യം കൊണ്ട് അവനെ അങ്ങനെ ചെയ്തേ.. ശ്രീക്കുട്ടി എന്നെ ആയിട്ട് കളിക്കാതെ അവനെ ആയിട്ട് കളിച്ചപ്പോൾ എനിക്ക് ശരിക്കും വിഷമായി.അതാണ്.പ്ലീസ്.. ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല." ഞാൻ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറി. മുന്നോട്ട് നടക്കാൻ പറ്റാത്ത വിധം അപ്പോഴേക്കും നന്ദേട്ടൻ എന്റെ വഴി തടഞ്ഞു. "പ്ലീസ്. എന്നൊട് മിണ്ടൂലെ...അവൻ മിണ്ടിയല്ലോ.. ഞാൻ അവനോട് കുറെ സോറി പറഞ്ഞു.എന്നോട് മിണ്ട്.ഇനി ഞാൻ ഒന്നും ചെയ്യൂല.സോറി." കുഞ് കുട്ടികളെ പോലെ ചുണ്ട് പിളർക്കി പറയുന്നത് കേട്ട് എനിക്ക് അപ്പോൾ ചിരി ഒന്നും വന്നില്ല. ആരോടെന്നില്ലാത്ത ദേഷ്യം മാത്രം ആയിരുന്നു. "ക്ഷമിക്കേണ്ടത് ഞാനല്ല. ജീവേട്ടൻ ആണ്. അപ്പോൾ സോറിയും ജീവേട്ടനോട് തന്നെ പറഞ്ഞാൽ മതി.മാറി നിൽക്ക്. എനിക്ക് പണി ഉണ്ട്." അതും പറഞ്ഞു ഞാൻ നന്ദേട്ടനെ നോക്കാതെ നടന്നു. നേരെ പോയത് മാഷിന്റെ അടുത്തേക്ക് ആണ് ആള് ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു.വല്യ ബുദ്ധിമുട്ട് ഒന്നും കാണുന്നില്ല.എന്നാലും നെറ്റിയിൽ രണ്ട് ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ടുണ്ട്. "എങ്ങനെ ഉണ്ട് മാഷേ ഇപ്പോൾ."

"ആഹാ.. നല്ല ആളാ.. രണ്ട് ദിവസം ആയില്ലേ പോയിട്ട്.ഇപ്പോൾ ആണോ അനേഷിക്കാൻ വരുന്നേ.." "അത് പിന്നെ.. മാഷിന് അറിയാലോ അപ്പോഴത്തെ രാധമയുടെ പെരുമാറ്റം.അത് ആലോചിച്ചപ്പോൾ വരാൻ തോന്നിയില്ല." "ഉം.സാരമില്ല.രണ്ട് സ്റ്റിച് ഇട്ടിട്ടുണ്ടായിരുന്നു.അത് ഉണങ്ങി.ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.'" "ആ.." "നീ നന്തനെ കണ്ടോ.." "ഉം.കണ്ടിരുന്നു.കുറെ സോറി പറഞ്ഞു.ഞാൻ മൈണ്ട് വെച്ചില്ല." "എന്തിന്.എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ.. പണ്ട് ചെറുതായിരിക്കുമ്പോ ഞാൻ എത്ര പേരുടെ തല എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്.അത് തിരിച്ചു കിട്ടിയെന്ന് വിചാരിച്ചാൽ പോരെ.. പിന്നെ നന്തന്റെ അവസ്ഥ എനിക്കും അറിയാലോ.അവൻ എന്റെ സ്വന്തം അല്ലെ.. പോരാത്തതിന് അവൻ എന്നോട് ഒരുപാട് സോറിയും വന്നു പറഞ്ഞു. ഇത് വരെ എന്നെ പേടിച്ചു നടന്നിരുന്ന ആള് ഇപ്പോൾ എന്റെ അടുത്ത് എപ്പോഴും ഉണ്ട്.എന്റെ കാര്യം കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായുള്ളൂ.." "എന്നാലും മാഷേ." "ഒരു എന്നാലുവും ഇല്ല.നീ അവനോട് പോയി മിണ്ട്.നീ പിണങ്ങിയതിൽ അവന് നല്ല വിഷമം ഉണ്ട്.ഈ രണ്ട് ദിവസത്തിൽ എപ്പോഴും അവന് നിന്നെ പറ്റി പറയാൻ ആയിരുന്നു നേരം.നിനക്കും അങ്ങനെ തന്നെ ആയിരിക്കുമല്ലോ.." "ഏഹ്.. എന്താ" "ഞാൻ ഒന്നു ഞെട്ടി."

"അതെന്നെ.. ഈ രണ്ട് ദിവസം നീ ശരിക്ക് ഉറങ്ങിയിട്ടുണ്ടായില്ല എന്ന് നിന്റെ കണ്ണ് കണ്ടാൽ അറിയാം.രണ്ടാളും തമ്മിൽ അത്ര വലിയ പ്രേമം അല്ലെ.." "അങ്ങനെ... അങ്ങനെ ഒന്നും ഇല്ല." "എന്തിനാ എന്റെ ശ്രീക്കുട്ടി... അല്ലല്ല.., നന്ദന്റെ ശ്രീക്കുട്ടി എന്നോട് കളവ് പറയുന്നേ.." "നമി പറഞ്ഞത് ആവുമല്ലേ.." "എന്തിനാ നമി പറയുന്നേ.. എനിക്ക് അറിയില്ലേ.. ഒന്നില്ലെങ്കിലും ഞാൻ ഒരു സൈക്കോളജിസ്റ്റ് അല്ലെ.." ഞാൻ ഒന്നു ഇളിച്ചു കൊടുത്തു. "വന്ന അന്ന് തന്നെ എനിക്ക് മനസ്സിലായതാ നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. പക്ഷെ ഒന്നു സംസാരിച്ചതിന് എന്നെ ഇങ്ങനെ മുഴുത്തൻ കല്ല് കൊണ്ട് എറിയാൻ മാത്രം അത്ര ഡീപ്‌ ആണെന്ന് അറിഞ്ഞില്ല." നെറ്റിയിൽ തടവി ദയനീയം ആയി മാഷ് അത് പറയുന്നത് കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി. "അത് പറഞ്ഞപ്പോഴ.. നീ എണീറ്റ് പോയെ.. ഇനി ഒരു കല്ലെർ കൂടി സഹിക്കാൻ എന്നേ കൊണ്ട് ആവില്ല.എനിക്കെ... പെണ്ണ് കെട്ടാൻ ഉള്ളതാ.." മാഷ് അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു. "പിന്നെ... നീ അവനോട് ഒന്ന് ക്ഷമിച്ചു എന്ന് പറഞ്ഞേക്ക്.രണ്ട് ദിവസം ആയി ശരിക്ക് ഭക്ഷണം കൂടി കഴിച്ചിട്ടില്ല പാവം.അവന് സമാധാനം ആയിക്കോട്ടെ.." "അതിന് സമയം ആയിട്ടില്ല.ആൾക്ക് കുറുമ്പ് ഇത്തിരി കൂടുതൽ ആണ്.അത് പോലെ കുശുമ്പും.രണ്ടും കുറചെ പറ്റു.. അത് കൊണ്ട് ഈ പിണക്കം രണ്ട് ദിവസം കൂടി നീളട്ടെ.." "ഉം ഉം.ആയിക്കോട്ടെ" ഞാൻ ഒന്ന് കൂടി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. ***

രണ്ട് ദിവസം അങ്ങനെ പിണങ്ങി തന്നെ കഴിഞ്ഞു.നന്ദേട്ടന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ടെങ്കിലും ഒരക്ഷരം പോലും ഞാൻ മിണ്ടിയില്ല.കുറെ സോറി ഒക്കെ പറഞ്ഞു.ഇടക്ക് കരഞ്ഞു.കരച്ചിൽ കാണുമ്പോൾ എന്റെ മനസ് അലിയും എങ്കിലും രണ്ട് ദിവസം കഴിയാൻ കാത്ത് നിന്നു. രാധമ്മക്ക് എന്നോട് ഇപ്പോഴും ദേഷ്യം ആണ്.കണ്ടാൽ മുഖം തിരിക്കും.വെറുപ്പോടെ നോക്കും.സ്ഥിരം ആയപ്പോൾ ഞാനും മൈന്റ് ചെയ്യാൻ നിന്നില്ല.ബോഡി വളരെ വീക്ക്‌ ആണെന്ന് ഡോക്ടർ പറഞ്ഞിരുന്നു.അത് കൊണ്ട് കരയണ്ട എന്ന് അങ്ങോട്ട് തീരുമാനിച്ചു. രണ്ട് ദിവസം കഴിഞ്ഞു ഉച്ചക്ക് ശേഷവും ഞാൻ നന്ധേട്ടനോട് മിണ്ടാതെ ആയപ്പോൾ മൂപ്പര് കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞു.എന്റെ കാലിൽ വീണു.ഇനി ആരെയും വേദനിപ്പിക്കില്ല.അനുസരണക്കെട് കാണിക്കില്ല എന്നൊക്കെ പറഞ്ഞു.ചില ഡയലോഗ് കേട്ടപ്പോൾ മനസ്സിലായി മാഷ് പഠിപ്പിച്ചു വിട്ടതാണെന്ന്.എന്നാലും അത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. "മതി മതി.ക്ഷമിച്ചു.ഇനിയെങ്ങാനും ആവർത്തിച്ചാൽ..."

"ഇല്ല ഇല്ല.ഞാൻ ഇനി ശ്രീക്കുട്ടി പറയുന്നതേ ചെയ്യു.." "മ്മ്മ്മ്മ്.. എന്ന ഓക്കേ." "ഹായ്.. ശ്രീക്കുട്ടി മിണ്ടിയെ..." ആള് അതും പറഞ്ഞു നിന്നിടത്ത് നിന്ന് തുള്ളി ചാടാൻ തുടങ്ങി.ഞാൻ ആണെങ്കിൽ അതും കണ്ടു ചിരിച്ചു നിന്നു.പെട്ടന്നാണ് ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ നന്ദേട്ടൻ എന്നെ അമർത്തി ഉമ്മ വെച്ച് പുറത്തേക്ക് തുള്ളി ചാടി പോയത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ചിരിച്ചു കൊണ്ട് തിരഞ്ഞപ്പോൾ എന്നെ നോക്കി ദഹിപ്പിക്കുന്ന രാധമ്മയെ കണ്ടു ഞാൻ ഞെട്ടി വിറച്ചു!!!......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story