ശ്രീനന്ദനം: ഭാഗം 13

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"ഹായ്.. ശ്രീക്കുട്ടി മിണ്ടിയെ..." ആള് അതും പറഞ്ഞു നിന്നിടത്ത് നിന്ന് തുള്ളി ചാടാൻ തുടങ്ങി.ഞാൻ ആണെങ്കിൽ അതും കണ്ടു ചിരിച്ചു നിന്നു.പെട്ടന്നാണ് ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ നന്ദേട്ടൻ എന്നെ അമർത്തി ഉമ്മ വെച്ച് പുറത്തേക്ക് തുള്ളി ചാടി പോയത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ചിരിച്ചു കൊണ്ട് തിരഞ്ഞപ്പോൾ എന്നെ നോക്കി ദഹിപ്പിക്കുന്ന രാധമ്മയെ കണ്ടു ഞാൻ ഞെട്ടി!! രാധമ്മ എന്റെ അടുത്തേക്ക് ദേഷ്യത്തിൽ നടന്നു വന്നപ്പോൾ കയ്യും കാലും വിറക്കാൻ തുടങ്ങി.ഇനി എന്തെല്ലാം സംഭവിക്കും എന്ന് ഓർത്തപ്പോൾ പേടിയോടെ മുഖമുയർത്തി ഞാൻ രാധമ്മയെ നോക്കി. "ഇവിടെ ചുറ്റി തീരിയാതെ അടുക്കളയിൽ ശ്യാമയെ സഹായിക്കാൻ നോക്ക്." പ്രതീക്ഷിക്കാത്തത് കേട്ടപ്പോൾ പെട്ടന്ന് ഞെട്ടൽ ആണ് ഉണ്ടായത്.ഞാൻ മെല്ലെ മൂളിയതും എന്നെ ഒന്ന് കൂടി തറപ്പിച്ചു നോക്കിയിട്ട് ആള് പോയി. കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ ആയി ഞാൻ.മല പോലെ വന്നത് എലി പോലെ പോയി.നടന്നത് ഒന്നും രാധമ്മ കണ്ടിട്ടില്ലെന്ന് ഉറപ്പാണ്.അല്ലെങ്കിൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക..

ഓർത്തപ്പോൾ ആശ്വാസം.എങ്കിലും ഇനി ഭാവിയിൽ എന്താകും എന്നോർത്ത് പേടിയുണ്ടായിരുന്നു. നന്ദേട്ടൻ കൂടെ കൂട്ടായത് കൊണ്ട് പിന്നെ എല്ലാം നന്നായി തന്നെ പോയി.വൈകുന്നേരങ്ങളിൽ ഞങ്ങൾ നടക്കാൻ പോവും.വെക്കേഷൻ ആയതു കൊണ്ട് നമിയും ഉണ്ടായിരുന്നു കൂട്ടിന്.നാലാളും കൂടി ഒന്നിച്ചു മാവിൻ ചുവട് വരെ പോയതിന് ശേഷം ഞങ്ങളെ അവിടെ ഇരുത്തി നന്ധേട്ടനും ജീവേട്ടനും കൂടി കറങ്ങും. ആദ്യം ഒക്കെ ഞങ്ങളെയും കുറേ വിളിച്ചത് ആണ്.എനിക്ക് അധികം നടക്കാൻ പാടില്ലാത്തത് കൊണ്ട് ഞാൻ പോവാറില്ല.എന്റെ അവസ്ഥ മനസ്സിലാക്കി എനിക്ക് കൂട്ടായി നമിയും. ഇതിനിടക്ക് മൂന്നാം മാസത്തിലെ ചെക്കിങ്ന് പോയി.എന്റെ കുഞ്ഞിനെ ഞാൻ സ്കാനിങ്ലൂടെ കണ്ടു.അതിന്റെ ഹൃദയമിടിപ്പ് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.എന്റെ സന്തോഷങ്ങൾ പങ്കിടാൻ നന്ദേട്ടൻ കൂടി എന്റെ ഒപ്പം ഉണ്ടായിരുന്നു എങ്കിൽ എന്ന് ഓർത്തു പോയി. വിറ്റാമിൻ കുറവാണെന്ന് ആണ് ഡോക്ടർ പറഞ്ഞത്.കരിക്ക് ഉം ഫ്രൂട്ട്സും ഒക്കെ വാങ്ങാൻ അമ്മയുടെ കയ്യിൽ എവിടുന്ന പൈസ.സ്കാനിങ് ന് ഉള്ളത് തന്നെ ആ പാവം എവിടെ നിന്നോ ഒപ്പിച്ചതാണ്.

ഡെലിവറി ആവുമ്പോഴേക്കും എന്ത് സംഭവിക്കും എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ജീവേട്ടന്റെ മന ശാസ്ത്രം ഒക്കെ കൊണ്ട് നന്ദേട്ടന് ചെറിയ മാറ്റം ഒക്കെ വന്നിട്ടുണ്ട്.ആദ്യം ഒക്കെ ഒറ്റക്ക് കുളിക്കാൻ പേടി ആയിരുന്നു.ഒരിടത്തു തനിച്ചു നിൽക്കാനും... ശേഖരൻ ചേട്ടൻ ആണ് കുളിപ്പിക്കുന്നത് ഒക്കെ.ഇപ്പോൾ നന്ദേട്ടൻ തനിയെ കുളിക്കും.ഒറ്റക്ക് നിൽക്കാനും പേടി ഇല്ല.ഒരുപാട് വീഡിയോ ഗെയിം കളിക്കില്ല.കാർട്ടൂണും കുറച് സ്റ്റാൻഡേർഡ് ഉള്ളത് ആണ് കാണുന്നെ.. ആകെ വ്യത്യാസം വരാത്തത് എന്റെ കാര്യത്തിൽ ആണ്.ഇപ്പോഴും എന്നെ പിരിഞ്ഞു നിൽക്കുന്നത് മൂപ്പർക്ക് ഇഷ്ടം അല്ല,എന്നോട് മാത്രം പിണങ്ങാറില്ല,വാശി പിടിക്കാറില്ല.എപ്പോഴും കൂടെ വേണം എന്നാണ്.അതൊക്കെ കാണുമ്പോൾ ആശിച്ചു പോവുകയാണ് എന്നും ഇത് പോലെ തന്നെ ആയിരുന്നു എങ്കിൽ എന്ന്. ഒരു ദിവസം ഞങ്ങൾ നാലും കൂടി ഓരോന്ന് സംസാരിച്ചു നടക്കുമ്പോൾ മടിച്ചു മടിച്ചാണ് ഞാൻ അത് ചോദിച്ചത്. "നന്ദേട്ടന്റെ അച്ഛൻ... പുള്ളിയെ പറ്റി പറയോ.." ജീവേട്ടനോട് ആണ് ചോദിച്ചത് എങ്കിലും ഞാൻ നോക്കിയത് നന്ദേട്ടനെ ആണ്. അവിടെ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. "പ്രഭാകരൻ എന്നായിരുന്നു പോയത്.വല്യ ബിസിനസ് മാൻ ആയിരുന്നു.ഒരുപാട് സമ്പാദിച്ചു.വല്യമ്മയും ആയി എന്നും വഴക്ക് ആയിരുന്നു.

കുറെ കാലം മുന്പാണ് ആളെ കാണാതെ ആയതു. കത്തു എഴുതി നാട് വിട്ടതാണെന്ന പറഞ്ഞത്.വെറുതെ അല്ല..,ബി ടെക് റിസൾട്ട്‌ വന്നതിന്റെ പിറ്റേ ദിവസം തന്നെ നല്ല ഒരു ജോലിയും വാങ്ങി കൊടുത്തു ഇത് വരെ ഉള്ള സകല സ്വത്തു വകകളും നന്ദന്റെ പേരിൽ എഴുതി വെച്ചിട്ടാണ് മൂപ്പര് പോയത്." മാഷ് അത് ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു. "വല്യമ്മ ആണ് വല്യച്ഛൻ പോവാൻ കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. വലിയമ്മയുടെ ഈ പെരുമാറ്റം കണ്ടപ്പോൾ അത് ഏറെ കുറെ ശരി ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട്." ഞാൻ വെറുതെ രാധമ്മയെ മനസ്സിൽ ഓർത്തു. പിന്നെ ഒരു ദീർഘ നിശ്വാസം വിട്ടു. മാവിൻ ചുവട് എത്തിയപ്പോൾ അവർ ഞങ്ങളെ അവിടെ നിർത്തി പോയി. ഞങ്ങൾ അവിടെ ഉള്ള കൽ ബഞ്ചിലേക്ക് ഇരുന്നു. "ഞാൻ ആകെ ക്ഷീണിച്ചു എന്റെ നമി.. നന്ദേട്ടൻ ഇങ്ങനെ വാശി പിടിക്കുന്നത് കൊണ്ടാണ്. അല്ലായിരുന്നു എങ്കിൽ ഞാൻ വരില്ലായിരുന്നു." "നിനക്ക് പറഞ്ഞൂടെ നന്ധേട്ടനോട്.. ഇനിയും എത്ര നാളെന്ന് വെച്ച..." "പറയണം. പക്ഷെ എനിക്ക് ഒരു പേടി.

അംഗീകരിക്കുവോ.." "നീ പേടിക്കുക ഒന്നും വേണ്ട. എത്രയും പെട്ടന്ന് ഇതിന് ഒരു തീർപ്പ് അക്കണം. ഇല്ലെങ്കിൽ നിനക്ക് തന്നെയാ ദോഷം. നാലാം മാസം ആണ് വരുന്നേ.. വയറ് വീർക്കാൻ ആയി." "ഉം." "ഞാൻ ഹരിയേട്ടന്റെ കാര്യം ജീവേട്ടനോട് പറഞ്ഞു." "എന്നിട്ട്.നീ എന്തൊക്കെ ആണ് പറഞ്ഞെ.." ഞെട്ടളോടടെ ആണ് ചോദിച്ചത്. "ഞങ്ങൾ നാല് പേരും കളികൂട്ടുകാർ ആയിരുന്നു എന്നും ലച്ചുവിന് നന്ധേട്ടനോട് ഉള്ള പോലെ ഞാനും അറിയാതെ ഹരിയേട്ടനെ സ്നേഹിച്ചിരുന്നു എന്നും അവസാനം അത് എന്റെ മാത്രം പൊട്ട ചിന്ത ആയിരുന്നു എന്നും ഒക്കെ.ഹരിയേട്ടന് കോളേജിൽ ഉള്ള ഏതോ പണക്കാരി കുട്ടിയെ ആണ് ഇഷ്ടം എന്ന് പറയുമ്പോഴും കരഞ്ഞില്ല ഞാൻ. ആദ്യം ഒക്കെ ഇത് പറയുമ്പോൾ കരയുമായിരുന്നു. ഇപ്പോൾ അതില്ല. എന്റെ ഒപ്പം എന്തിനും മാഷ് ഉണ്ട്." ഞാൻ ഒന്ന് പുഞ്ചിരിച്ചു.ഇവൾക്ക് മാഷ് തന്നെ ആണ് നല്ലത്. ഒരിക്കലും അത് എന്റെ ചതിയൻ ആയ അനിയൻ അല്ല. "എന്നിട്ട് എന്തുണ്ടായി." "അപ്പോൾ മൂപ്പര് മൂപ്പരുടെ തേപ്പ് കഥ പറഞ്ഞു. നല്ല വീറ്റ് ആയിരുന്നു അത്.

ആ പെണ്ണിന്റെ പേരും പറഞ്ഞാണ് മൂപ്പര് ഇത്ര നാളും കല്യാണം കഴിക്കാഞ്ഞത്". "ആഹാ അത് കൊള്ളാം." ഞാൻ ഒന്ന് ചിരിച്ചപ്പോൾ അവളും കൂടെ ചിരിച്ചു. "ലച്ചു.. നീ മാഷിനോട് എങ്കിലും എല്ലാം പറയണം. ഉടനെ തന്നെ. അല്ലെങ്കിൽ ഒന്ന് കണ്ണിൽ നോക്കിയാൽ മതി മാഷ് എല്ലാം വായിച്ചു എടുക്കും. എന്റെ മാഷേ സൈക്കോളജിസ്റ് ആണ് അറിയോ.." വീമ്പു പറയുന്ന ആ പെണ്ണിനെ നോക്കി ഞാൻ വീണ്ടും ഒന്ന് ചിരിച്ചു. ഒരുപാട് അനുഭവിച്ചിട്ടുണ്ട് ആ പാവം. ***** അന്ന് രാത്രി നന്ദേട്ടന്റെ വീട്ടിൽ തന്നെ ആയിരുന്നു കിടപ്പ്.എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അമ്മ എതിർ നിന്നില്ല. രാത്രി 10 മണി കഴിഞ്ഞപ്പോൾ നിർത്താതെ ഉള്ള കോലിംഗ് ബെല്ലിന്റെ ശബ്ദം കെട്ടാണ് എഴുന്നേറ്റു പോയത്.. അപ്പോഴേക്കും ആരോ വാതിൽ തുറന്നിരുന്നു.ഈ നേരത്ത് ആരാ വന്നത് എന്ന് നോക്കാൻ ആയി ഹാളിലേക്ക് പോയ ഞാൻ കണ്ടത് നന്ദേട്ടനെ ഓടി ചെന്നു കെട്ടിപിടിക്കുന്ന ഒരു പെണ്ണിനെ ആയിരുന്നു.!!.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story