ശ്രീനന്ദനം: ഭാഗം 14

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

അന്ന് രാത്രി നന്ദേട്ടന്റെ വീട്ടിൽ തന്നെ ആയിരുന്നു കിടപ്പ്.എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അമ്മ എതിർ നിന്നില്ല. രാത്രി 10 മണി കഴിഞ്ഞപ്പോൾ നിർത്താതെ ഉള്ള കോലിംഗ് ബെല്ലിന്റെ ശബ്ദം കെട്ടാണ് എഴുന്നേറ്റു പോയത്.. അപ്പോഴേക്കും ആരോ വാതിൽ തുറന്നിരുന്നു.ഈ നേരത്ത് ആരാ വന്നത് എന്ന് നോക്കാൻ ആയി ഹാളിലേക്ക് പോയ ഞാൻ കണ്ടത് നന്ദേട്ടനെ ഓടി ചെന്നു കെട്ടിപിടിക്കുന്ന ഒരു പെണ്ണിനെ ആയിരുന്നു.!! ഞെട്ടി നിൽക്കുകയായിരുന്നു ഞാൻ.മനസ് അങ്ങോട്ടേക്ക് വേഗത്തിൽ സഞ്ചരിച്ചു എങ്കിലും കാലുകൾ നിശ്ചലമായിരുന്നു.എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ തറഞ്ഞു നിന്നു. നന്ദേട്ടൻ അപ്പോഴേക്കും ആ സ്ത്രീയുടെ കൈ തട്ടി മാറ്റിയൊരുന്നു.അത് കണ്ടപ്പോൾ ഒരു ആശ്വാസം തോന്നിയെങ്കിലും രാധമ്മ മോളെ എന്നും വിളിച്ചു ഓടി പോയി കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ ഉള്ള ധൈര്യവും ചോർന്നു പോയി. രാധമ്മ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കണം എങ്കിൽ ഇവൾ ഇവിടുത്തെ ആരോ ആവണം. ദൈവമേ ഈ അവസ്ഥയിൽ നീ എനിക്ക് പാര അയച്ചതാണോ..

വല്ല മുറപ്പെണ്ണ് എങ്ങാനും ആയിരിക്കുമോ.. ചിന്ത പല വഴിക്ക് പോവുകമ്പോഴും അവിടെ രണ്ടാളും ഭയങ്കര കെട്ടിപ്പിടിയിലും വിശേഷം പറച്ചിലിലും ആണ്.രാധമയുടെ മുഖം സന്തോഷം കൊണ്ട് തുടത്തിട്ടുണ്ട്.എന്താണാവോ ഇതിനും മാത്രം സന്തോഷിക്കാൻ. നന്ദേട്ടനെ കുറിച്ച് എന്തോ പറയുന്നത് കേട്ട് ഞാൻ രണ്ടും കല്പ്പിച്ചു അങ്ങോട്ടേക്ക് നടന്നു.അവർ അപ്പോഴും വർത്തമാനം തന്നെ.രാധമ്മ ഇങ്ങനെ സ്നേഹത്തോടെ വർത്താനം പറയുന്നത് വളരെ കുറവാണ്.എന്നോട് ആകെ കുറച് മാത്രമേ അങ്ങനെ സംസാരിച്ചിട്ടുള്ളു.. ഓർത്തപ്പോൾ ആ പെണ്ണിനോട് അൽപ്പം കുശുമ്പോ ദേഷ്യമോ വിഷമമോ ഒക്കെ തോന്നി.ഞാൻ ഒന്ന് നന്ദേട്ടന്റെ മുഖത്തേക്ക് നോക്കി.അവിടെ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല. "ഞാൻ രണ്ട് മൂന്ന് ദിവസം ഇവിടെ തന്നെ ഉണ്ടാവും ട്ടോ വല്യമ്മേ." "എന്തിനാ രണ്ട് മൂന്ന് ദിവസം ആക്കുന്നത്.മോള് വേണമെങ്കിൽ ജീവിത കാലം മുഴുവൻ ഇവിടെ താമസിച്ചോളു.. ഇത് മോളുടെയും കൂടി വീടല്ലേ.." സബാഷ്.ഇത് എനിക്കുള്ള പാര തന്നെ ആണെന്ന് ഉറപ്പായി.ഇനി എങ്ങനെ ആണാവോ ഈ പാരയെ ഒതുക്കുക്കന്നത്. ഞാൻ അപ്പോൾ ആണ് അവരെ ശ്രദ്ധിക്കുന്നത്. പിങ്ക് കളർ ലോങ്ങ്‌ ടോപ് ഉം ജീൻസ് ഉം ആണ് വേഷം.ഒരു അധികം തടി ഇല്ലാത്ത എന്നാൽ തീരെ മെലിഞ്ഞത് അല്ലാത്ത ഒരു പെൺകുട്ടി.വട്ട മുഖം.

ഒരുപാട് നിറം ഒന്നും ഇല്ലെങ്കിലും സുന്ദരി ആയിരുന്നു ആള്.കണ്ണുകൾക്ക് എന്തോ പ്രത്യേകത ഉണ്ട്.അത് ഇടക്ക് തിളങ്ങുന്നു.ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് പൂച്ച കണ്ണുകൾ ആണെന്ന് മനസ്സിലായത്.കൂളിംഗ് ഗ്ലാസ്‌ തലയിലേക്ക് കയറ്റി വെച്ചിട്ടുണ്ട്.കൊണ്ട് വന്ന ബാഗ് തറയിലും. പൈസക്കാരി ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.ഒരു 25 നോട്‌ അടുത്ത് പ്രായം വരും. ഇവൾ എങ്ങാനും എന്റെ പാര ആയി വന്നാൽ എന്തു സംഭവിക്കും എന്ന് ഞാൻ ആ കുറച് സമയം കൊണ്ട് കണക്ക് കൂട്ടി. അങ്ങനെ ഒന്നും ഉണ്ടാവല്ലെന്ന് ഒരു നിമിഷം കണ്ണടച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.കണ്ണ് തുറന്നു ഞാൻ വീണ്ടും അവരെ തന്നെ നോക്കി. പെട്ടന്ന് ആണ് അവർ എന്നെ കണ്ടത്.ഒരു പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് അവർ നടന്നു വരുമ്പോൾ എന്റെ നെഞ്ചു നന്നായി മിടിച്ചിരുന്നു. "ശ്രീലക്ഷ്മി അല്ലെ.." പുഞ്ചിരിയോടെ ഉള്ള അവരുടെ ചോദ്യം കേട്ട് പെട്ടന്ന് ഞാൻ ഞെട്ടുക ആണ് ഞാൻ അത്ഭുതത്തോടെ അവരെ നോക്കി. "ആഹാ.. നിങ്ങൾ ഇത് വരെ പരിചയപ്പെട്ടില്ലേ.." ജീവേട്ടൻ അങ്ങോട്ട് വന്നു കൊണ്ട് ചോദിച്ചു.. ഒരു കുഞ്ഞു വാവ ജീവേട്ടന്റെ തോളിൽ കിടക്കുന്നത് അപ്പോഴാണ് ഞാൻ കണ്ടത്. "ലച്ചു... ഇതാണ് മൈ വൺ ആൻഡ് ഒൺലി സിസ്റ്റർ mrs. ജനനി സന്തോഷ്. സിവിൽ എഞ്ചിനീയർ ആണ്.ഞങ്ങൾ ട്വിൻസ് ആണ്.

ഇവളുടെ കുട്ടി ആണ് എന്റെ തോളിൽ കിടന്ന് ഉറങ്ങുന്ന ഞങ്ങളുടെ കുഞ്ഞു ശിവ." ജീവേട്ടന്റെ അത് പറഞ്ഞതും കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ വല്ലാത്ത ആശ്വാസം തോന്നി. ഞാൻ തിരിച്ചും പുഞ്ചിരിയോടെ അവരെ നോക്കി. "വിശേഷങ്ങൾ എല്ലാം പിന്നെ ആവാം. നീ കുഞ്ഞിനെ കൊണ്ട് പോയി കിടത്താൻ നോക്ക് ജീവ.. ഡീ പെണ്ണ..അവർക്ക് കിടക്കാൻ വേണ്ട മുറി കാണിച്ചു കൊടുക്ക്." പകുതി ജീവേട്ടനോട് പറഞ്ഞു ബാക്കി പകുതി എന്നോടുള്ള ആക്രോഷം ആയിരുന്നു രാധമ്മ. "എനിക്ക് അറിയാലോ ഈ വീട്ടിലെ റൂം ഒക്കെ.ഞാൻ തന്നെ കുഞ്ഞിനെ കൊണ്ട് പോയി കിടത്തി കോളം.വെറുതെ അവളെ ബുദ്ധിമുട്ടിക്കണ്ട." "ഓഹ്.ഞാൻ ഒന്നും പറഞ്ഞില്ലെ.." അതും പറഞ്ഞു രാധമ്മ പോയി.പിന്നാലെ ജീവേട്ടനും.ഞാൻ ചുറ്റും ഒന്ന് നോക്കി.നന്ദേട്ടനെ കാണാനില്ല.ഇങ്ങേർ ഇത് എപ്പോൾ പോയാവോ മുറിയിലേക്ക്. ഹാളിൽ ഇപ്പോൾ ഞാനും ജനനിയും തനിച്ചേ ഉള്ളു.അവൾ വീണ്ടും പുഞ്ചിരിയോടെ എന്റെ അടുക്കലേക്ക് വന്നു. "ശ്രീലക്ഷ്മിക്ക് ഇപ്പോൾ എന്നെ മനസ്സിലായോ.." "എന്നെ എങ്ങനെ അറിയാം." "ജീവൻ പറഞ്ഞിട്ടുണ്ട് നന്ദന്റെ ശ്രീകുട്ടിയെ പറ്റി.പിന്നെ പണ്ട് മുതൽ ഉള്ള നിങ്ങളുടെ പ്രണയത്തെ പറ്റിയും." ജനനി അത് പറഞ്ഞപ്പോൾ ഞാൻ ജാള്യതയോടെ തലതാഴ്ത്തി.

"ഞാനും നന്ദനും ജീവനും ഒക്കെ വളരെ ചെറുപ്പം മുതൽ കളിച്ചു വളർന്നവരാ.. ഞങ്ങൾക്ക് 10 വയസ് ഉള്ളപ്പോഴാ ഓസ്ട്രലിയയിലേക്ക് പോയത്.അതിൽ പിന്നെ കണ്ടു മുട്ടലുകൾ എല്ലാം വെക്കേഷനിൽ ആയി.എങ്കിലും ഇടക്ക് ഫോൺ ചെയ്യുമായിരുന്നു.ശരീരം കൊണ്ട് അകലെ ആണെങ്കിലും മനസ് കൊണ്ട് ഒരുപാട് അടുത്തവർ ആണ് ഞങ്ങൾ ഒക്കെ.പക്ഷെ ഇപ്പോൾ.. എനിക്കറിയാം ശ്രീലക്ഷ്മിക്ക് ഇപ്പോഴും അവനെ ഇഷ്ടം ആണെന്ന്.തന്നെ കൊണ്ട് അവനെ മാറ്റി എടുക്കാൻ കഴിയും.തന്നെ കൊണ്ട് മാത്രം." ഒരുപാട് സന്തോഷം തോന്നി അപ്പോൾ.തിരിച്ചു ഒന്നും പറയാൻ പറ്റിയിരുന്നില്ല.സന്തോഷം കൊണ്ട് വാക്കുകൾ ചിലപ്പോൾ പുറത്തു വരാറില്ലെന്ന് പറയുന്നത് വെറുതെ അല്ലെന്ന് തോന്നി. "ആഹാ.. നിങ്ങളുടെ സംസാരം ഇത് വരെ തീർന്നില്ലേ.. ഇനി നാളെ പാതിരാത്രി ആയി." ജീവേട്ടൻ വന്നു ചിരിയോടെ പറഞ്ഞു "ഓഹ്.. ഞാൻ അത് മറന്നു.സംസാരിച്ചു നിന്നാൽ പിന്നെ സമയം ഏതാണെന്ന് നോക്കില്ല ഞാൻ.എന്തായാലും രണ്ട് മൂന്ന് ദിവസം ഞാൻ ഇവിടെ തന്നെ ഉണ്ടാകും.ജോലിയുടെ ഭാഗം ആയി തന്നെ ആണ്.രാവിലെ ഞാൻ ഇവിടെ അടുത്തുള്ള സൈറ്റ് കാണാൻ പോവും.പിന്നെ രാത്രിയെ വരു.. അത് വരെ ശിവാനിയെ ഒന്ന് നോക്കികൊണെ.." എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ തലയാട്ടി. "പിന്നെ എന്റെ മോളായത് കൊണ്ട് പറയുക അല്ല.ഒന്നര വയസ് ഉള്ളു എങ്കിലും അത്യാവശ്യം നല്ല രീതിയിൽ തന്നെ കുറുമ്പ് ഉള്ള കാന്താരി ആണ് അവൾ. നോക്കിക്കോളണെ.

." ഞാൻ വീണ്ടും ചിരിച്ചു കൊണ്ട് തലയാട്ടി.ജനനി മുകളിലേക്ക് കയറി പോയപ്പോൾ ഞാനും മുറിയിലേക്ക് പോയി. **** വല്ലാത്തൊരു സന്തോഷം എന്നിൽ വന്നു നിറയുന്നുണ്ടായിരുന്നു.കുറച്ചു ദിവസം ആയി ഒരു കുഞ്ഞിനെ താലോലിക്കണം എന്ന ആഗ്രഹം വന്നു കൂടിയിട്ട്.ആറ് മാസം കൂടി കഴിഞ്ഞാൽ സ്വന്തം പ്രോപ്പർട്ടി പുറത്തേക്ക് വരും എന്ന് പറഞ്ഞിട്ടും എന്റെ മനസ് കേൾക്കണ്ടേ.. കുഞ്ഞിനെ എന്നോട് നോക്കാൻ പറഞ്ഞത് ആലോചിച്ചു വീണ്ടും ഞാൻ ഒറ്റക്ക് ചിരിക്കാൻ തുടങ്ങി.ഇതിൽ ഇപ്പോൾ സന്തോഷിക്കാൻ മാത്രം എന്താണ് ഉള്ളത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.കൊതിച്ചത് ഒന്നും വിധിച്ചിട്ടില്ലാത്തവൾക്ക് ഏറ്റവും ചെറിയ ആഗ്രഹ സഫലീകരണം പോലും വലിയതാണെന്ന് മനസ് മറുപടി നൽകി. ഞാൻ പതിയെ ജനാലക്ക് അരികിലേക്ക് പോയി.പുറത്തു നല്ല നിലാവ് ഉണ്ടായിരുന്നു.കുളത്തിൽ ആമ്പൽ വിരിഞ്ഞു നിൽക്കുന്നത് കണ്ട് അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. രാത്രിയിൽ ആമ്പലും ചന്ദ്രനും പ്രണയിക്കുകയാണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.നിലാവിന്റെ പ്രണയിനി ആണത്രേ ആമ്പൽ. രാത്രിയിൽ അവന്റെ കാമുകിയെ കാണാൻ ആയി ചന്ദ്രൻ വരും. അവനെ കാണുമ്പോൾ അവൾ ശോഭയോടെ പൂക്കും.

അവർ ഒരുപാട് നേരം സംസാരിക്കും. അവന്റെ നോട്ടത്താൽ അവളുടെ മുഖം നാണം കൊണ്ട് ഒന്ന് കൂടെ ചുവക്കും. ആമ്പലിൽ കൂടുതൽ ചുവപ്പ് പടരുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.എന്തായിരിക്കും അവർ പറയുന്നുണ്ടാവുക? പെട്ടന്ന് എനിക്ക് നന്ദേട്ടനെ ഓർമ വന്നു. പണ്ട് ഈ ആമ്പൽ കുളത്തിൽ ചന്ദ്രന്റെയും ആമ്പലിന്റെയും പ്രണയം നോക്കി ഞങ്ങൾ ഒത്തിരി ഇരുന്നിട്ടുണ്ട്. ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലം.അനുഭവിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത സന്ദർഭങ്ങൾ...! ഒരിക്കലും ഒന്ന് ചേരില്ലെന്നറിഞ്ഞിട്ടും ഈ ആമ്പലും ചന്ദ്രനും ഇങ്ങനെ പ്രണയിക്കുന്നത് ഓർത്ത് അത്ഭുതം തോന്നാതിരുന്നില്ല. കുറെ നേരം കൂടെ അവരെ അങ്ങനെ നോക്കിയിരുന്നു.എന്തു കൊണ്ടാവും അവർക്കിങ്ങനെ ഉപാതികൾ ഇല്ലാതെ പ്രണയിക്കാൻ സാധിക്കുന്നത്? "മോള് ഇത് വരെ ഉറങ്ങിയില്ലേ.." ശ്യാമേച്ചിയുടെ ചോദ്യം കേട്ടപ്പോൾ ആണ് ചിന്തകളിൽ നിന്ന് മോചിത ആയതു. "ദ.. ഉറങ്ങാൻ പോവുകയാണ്." ബെഡിനോട് ഓരം ചേർന്ന് കിടക്കുമ്പോഴും എന്റെ ഉള്ളിൽ ചന്ദ്രന്റെയും ആമ്പലിന്റെയും പ്രണയം തന്നെ ആയിരുന്നു. നിങ്ങൾക്കും ഇനി എന്നായിരിക്കും ഇത് പോലെ മനസ് തുറന്നൊന്നു പ്രണയിക്കാൻ സാധിക്കുക? ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story