ശ്രീനന്ദനം: ഭാഗം 19

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

'"ദ നോക്ക്.. നന്ദേട്ടന്റെ വാവ. ഇവിടെ... ഇവിടെ ഉണ്ട്." എന്റെ വയറിൽ കൈ വെച്ചു കരച്ചിലോടെ ഞാൻ പറയുമ്പോൾ അത്ഭുതത്തോടെ എന്നെ നോക്കുന്നത് കണ്ടു നന്ദേട്ടൻ എന്തു പറയണം എന്നില്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.. ഇത്ര നാളും അടക്കി വെച്ച രഹസ്യത്തെ എന്റെ വായിൽ നിന്ന് തന്നെ വരും എന്ന് ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.നന്ദേട്ടന്റെ പ്രതികരണം എന്താകും എന്ന് എനിക്ക് അറിയാൻ അതിയായ ആഗ്രഹം തോന്നി. അപ്പോഴും ഞെട്ടി തന്നെ നിൽക്കുന്ന ആ ആളോട് എന്താ പറയണ്ടേ എന്നറിയാതെ ഞാൻ കുഴഞ്ഞു. "എന്താ പറഞ്ഞെ.." "അതേ.. നമ്മുടെ.. നമ്മുടെ കുഞ്ഞാ." എന്റെ കണ്ണിൽ നിന്ന് അപ്പോഴും നീര് ഒഴുകി കൊണ്ടിരുന്നു. എന്തിനെന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. പക്ഷെ വർധിച്ച സന്തോഷമോ പേരറിയാത്ത ദുഖമോ എന്തോ എന്നെ വന്നു മൂടിയിരുന്നതായി എനിക്ക് അറിയാമായിരുന്നു. ആ മുഖം എന്നെ ഉറ്റു നോക്കുന്നത് ഞാൻ കണ്ടു. പിന്നെ സന്തോഷം പരക്കുന്നതും കണ്ണുകൾ നിറയുന്നതും കണ്ട് അത് വരെ അനുഭവിക്കാത്ത ഒന്നാണ് എനിക്ക് ലഭിച്ചത്. നന്ദേട്ടൻ മുട്ടിൽ ഇരിക്കുന്നതും പിന്നെ മുഖം ഒന്ന് ഉയർത്തി എന്റെ വയറിൽ ചുംബിക്കുന്നതും കണ്ടപ്പോൾ നഷ്ടപ്പെട്ട നന്ദേട്ടന്റെ ഓർമ്മ തിരിച്ചു വന്നെന്ന് ഞാൻ കരുതി.

"നമ്മുടെ കുട്ടി ആണോ ഇത്." "ഉം." പെട്ടന്ന് നന്ദേട്ടൻ എഴുന്നേറ്റു തുള്ളി ചാടി..ഓർമ്മകൾ തിരിച്ചു കിട്ടിയെന്ന് ഒരു നിമിഷം എങ്കിലും ഞാൻ ഓർത്തത് വെറുതെ ആണെന്ന് മനസ്സിലായി. "അയ്യോ.. എനിക്ക് കുഞ്ഞു വരുന്നേ.." വീണ്ടും വീണ്ടും തുള്ളി ചാടി പുറത്തേക്ക് ഓടുന്ന നന്ദേട്ടനെ ഞാൻ ചിരിയോടെ കണ്ടു. പെട്ടന്ന് എനിക്ക് രാധമ്മയെ ഓർമ വന്നു. "പോവല്ലേ നന്ദേട്ടാ.... ഇങ്ങോട്ട് വാ." "എന്തു പറ്റി." "നന്ദേട്ടൻ എങ്ങോട്ട് പോകുവാ.." ഞാൻ അമ്മയോടും ജീവനോടും എല്ലാവരോടും പറയാൻ പോവാ.. ആവേശത്തോടെ ഉള്ള ആ പറച്ചിൽ കേട്ട് ഞാൻ ശരിക്കും ഞെട്ടി പോയി. "ദേ.. ഇങ്ങോട്ട് വന്നേ.. പറയട്ടെ ഞാൻ" ഒരു വിധം പിടിച്ചോണ്ട് വന്നു ഇപ്പോൾ ആരോടും പറയണ്ട സമയം ആയില്ലെന്ന് പറഞ്ഞു ശട്ടം കെട്ടി. പിന്നെ എന്റെ പിന്നാലെ തന്നെ ആയിരുന്നു,. വാവയെ കുറിച്ച് തന്നെ ആയിരുന്നു സംസാരം. സംശയങ്ങൾ ആയിരുന്നു കൂടുതൽ. വയറ്റിൽ ഉള്ളപ്പോൾ മുതൽ അതിനെ കല്യാണം കഴിപ്പിക്കുന്ന കാര്യം വരെ ഇടവിടാതെ പറയുന്ന നന്ദേട്ടനെ അതിശയത്തോടെ ആണ് ഞാൻ നോക്കിയത്. ഒരു കുഞ്ഞിനെ ഇത്രക്കും നന്ദേട്ടൻ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഞാൻ വിചാരിച്ചില്ലായിരുന്നു. പിന്നെ കുറെ നേരം ഓരോ കഥകൾ പറഞ്ഞു ഇരുന്നു. ഇടക്ക് എനിക്ക് മനസിലാവാത്ത എന്ധോക്കെയോ പറഞ്ഞും കാണിച്ചും സമയം പോയത് അറിഞ്ഞില്ല.

ശ്യാമേച്ചി വിളിച്ചപ്പോൾ ആണ് ഭക്ഷണം കഴിക്കാൻ സമയം ആയി എന്ന് അറിയുന്നത് പോലും.എന്തൊക്കെയോ പറയലും ഇടക്ക് പേടിയോടെ വയറിൽ തൊട്ട് കൈ കൊട്ടി ചിരിക്കലും തന്നെ ആയിരുന്നു പരിപാടി. പിറ്റേ ദിവസം ജീവേട്ടൻ വന്ന ഉടനെ ഞാൻ കാര്യം അവതരിപ്പിച്ചു.അപ്പോൾ പുള്ളി കാരൻ ഒന്ന് ചിരിക്കുന്നതും പിന്നെ നന്ധേട്ടനെയും വിളിച്ചു എങ്ങോട്ടോ പോകുന്നതും ഞാൻ കണ്ടു.രാത്രി ഏറെ വൈകി ആണവർ വന്നത്.അത് വരെ ഞാൻ ടെൻഷൻ അടിച് കൂട്ടിയതിൽ പരിധിയില്ല. വിളിച്ചു ചോദിക്കാൻ എന്റെ കയ്യിൽ ഫോണോ ജീവേട്ടന്റെ നമ്പറോ ഇല്ലല്ലോ.. തിരിച്ചു വരുമ്പോൾ അവരിൽ ചിരി ആയിരുന്നു.രണ്ടിനും നല്ല കുത്ത് കൊടുത്തു ഞാൻ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് ചെന്നു അമ്മയോട് പറഞ്ഞപ്പോൾ അമ്മയിൽ ഒരു നിസ്സംഘ ഭാവം ആയിരുന്നു.അല്ലെങ്കിലും പുറത്തു അറിയുമ്പോൾ മരിക്കാൻ തയ്യാറായി നിൽക്കുന്ന അമ്മക്ക് ഇതല്ലാതെ വേറെ എന്തു ഭാവം. എങ്കിലും മാഷും ജാനുവും എല്ലാം കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം ആ കണ്ണിൽ സന്തോഷാശ്രു പൊഴിയുന്നത് ഞാൻ കണ്ടു. അന്ന് രാത്രി അമ്മയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഒരുപാട് നിറമുള്ള സ്വപനങ്ങൾ കണ്ടു.അതിനിടയിലെ തടസങ്ങളെ ഒന്നും ശ്രദ്ധയിൽ പെട്ടതെ ഇല്ല.ഞാൻ നന്ധേട്ടനും പിന്നെ ഞങളുടെ കുഞ്ഞും മാത്രം ആയ ലോകം ആയിരുന്നു

അവിടെ.വല്ലപ്പോഴും മാത്രം അവിടേക്ക് അമ്മയും ജനനിയും ജീവേട്ടനും ശിവാനിയും കടന്നു വന്നു.ഇടയ്ക്കുണ്ടാകുന്ന കാറ്റിലും മഴയിലും ഞങ്ങൾക്ക് ഒന്നും സംഭവിക്കുന്നില്ല.അതിനെക്കാൾ ശക്തി ഞങ്ങൾ നേടി എടുത്തിരുന്നു ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി.നാലാം മാസം എത്തി.വയർ ചെറുതായി ഒന്ന് വീർത്തു.എങ്കിലും പെട്ടന്ന് ഒരാൾക്ക് മനസ്സിലാവില്ല.ഇതിനിടക്ക് നന്ധേട്ടനിൽ ഒരുപാട് മാറ്റം വന്നു.രാധമ്മ എന്നെ എന്തെങ്കിലും പറയുമ്പോൾ പഴയതിനേക്കാൾ ശക്തമായി പ്രതികരിക്കാൻ തുടങ്ങി,എനിക്ക് വേണ്ട എല്ലാ പരിചരണങ്ങളും ചെയ്തു.എനിക്ക് വേണ്ടി മുറി താഴേക്ക് ആക്കി മാറ്റി,എപ്പോഴും എന്നെ ഇങ്ങോട്ട് നടത്തിക്കുക ഒന്നും ഇല്ല.രണ്ട് ദിവസത്തിൽ ഒരിക്കൽ.അല്ലാത്തപ്പോൾ ഒക്കെയും ജീവേട്ടൻ വാങ്ങി തന്ന പുതിയ ഫോണിലൂടെ ഞങ്ങൾ സംസാരിക്കുകയും ചെയ്യും. ചെക്ക് അപ്പിന് ഇപ്രാവശ്യം അമ്മയോടൊപ്പം നന്ധേട്ടനും കൂടെ ഉണ്ടായിരുന്നു.ചെയ്യുന്ന പ്രവർത്തികൾ കാണുമ്പോൾ നന്ദേട്ടന്റെ അസുഖം എല്ലാം മാറി എന്ന് തോന്നിയിരുന്നു എങ്കിലും സംസാരം എല്ലാം ഇപ്പോഴും പഴയ പോലെ തന്നെ.എന്നോടുള്ള പെരുമാറ്റവും.നന്ധേട്ടനിൽ ഉള്ള ചെറിയ മാറ്റം പോലും എന്നെ സംബന്ധിച് വലിയ കാര്യം തന്നെ ആയിരുന്നു.

നന്ദേട്ടന്റെ ഈ മാറ്റത്തിനു പിന്നിൽ ജീവേട്ടൻ തന്നെ ആണെന്ന് എനിക്ക് 100% ഉറപ്പായിരുന്നു.അതിന്റെ കൂടെ ഡോക്ടറുടെ മരുന്ന് കൂടി ആയപ്പോൾ ആള് ഉഷാറായി.എങ്കിലും അസുഖം മാറി എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല. ഒരുപാട് തിരക്കിനിടയിലും ഇടക്ക് ജനനി വിളിക്കുന്നത് എനിക്ക് ആശ്വാസം തന്നെ ആയിരുന്നു.ഒരു ചേച്ചിയുടെ ഭാഗത്തു നിന്ന് നൽകേണ്ട എല്ലാ ഉപദേശങ്ങളും കടമകളും അവൾ നിറവേറ്റി. ഇടക്ക് നന്ദേട്ടൻ എന്റെ വയറിൽ ചെവി വെച്ചു നോക്കും.ശബ്ദം കേൾക്കാൻ ആയില്ലെന്ന് ഞാൻ പറയും.എങ്കിലും ചെവി വെക്കാൻ വാശി പിടിക്കുന്നത് കാണാം.ഞാൻ ഭക്ഷണം കഴിക്കാതിരുന്നാൽ പിണങ്ങി ഇരിക്കുന്നത്,നിർബന്ധിച് എന്റെ മുടി കെട്ടി തരുന്നത്,ഫോൺ വിളിച്ചു ഓർമിച്ചു ആയാലും എന്നെ കൊണ്ട് വ്യായാമം ചെയ്യിപ്പിക്കുന്നത് എല്ലാം ഒരു കുളിര് ആണ് എനിക്ക് സമ്മാനിക്കുന്നത്. പുളി ഉറുമ്പിന്റെ കടി കൊണ്ടിട്ടായാലും മാങ്ങ പൊട്ടിച്ചു കൊണ്ട് വരുമ്പോഴും ഛർദിക്കുമ്പോൾ കൂടെ നിന്ന് എനിക്ക് വേണ്ടത് ഒക്കെ ചെയ്തു തരുമ്പോഴും മുൻപ് എന്റെ കൈ പിടിച്ചു വലിച്ച സ്ഥാനത്തു ഇന്ന് ഓരോ ചുവടും പതിയെ നടത്തിക്കുമ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് നന്ദേട്ടൻ ഒരു അച്ഛൻ ആകാൻ തയ്യാറെടുക്കുക ആണെന്ന്.

എങ്കിലും ഞാൻ ഒന്ന് ദേഷ്യപ്പെട്ടാൽ കരയുകയും മിണ്ടാതിരിക്കുകയും ചെയ്യുന്നത് ഇപ്പോഴും തുടർന്നു.ഒരു ദിവസം ഞാൻ മിണ്ടാതെ ഇരുന്നപ്പോൾ ഭ്രാന്ത്‌ പിടിച്ചവനെ പോലെ ആ മുറിയിൽ അലറി കരഞ്ഞു.ഒരുപാട് സാധനങ്ങൾ എറിഞ്ഞു പൊട്ടിച്ചു.അന്ന് ഡോക്ടർ വന്നിട്ട് ഇൻജെക്ഷൻ കൊടുത്തു മയക്കിയപ്പോൾ ആണ് ശരിയായത്.പിന്നീട് ഞാൻ പിണങ്ങി ഇരുന്നിട്ടില്ല. ഇടക്കെന്റെ കണ്ണിൽ തന്നെ നോക്കി ഇരിക്കും.അതിൽ പ്രണയമോ വാത്സല്യമൊ ഉണ്ടാകും.നഷ്ടപ്പെട്ടത് എല്ലാം തിരിച്ചു കിട്ടിയെന്ന് തോന്നും എനിക്ക്.പക്ഷെ ഒന്നും തിരിച്ചു വേണ്ട.ഇപ്പോഴുള്ളത് പോലെ എന്നും തുടർന്നു പോവാൻ ആണ് ഞാൻ ആഗ്രഹിച്ചത്.പഴയ പോലെ ആയാൽ ചിലപ്പോൾ എന്നെ വേണ്ടെന്ന് വെച്ചാലോ.. അഞ്ചാം മാസത്തിലേക്ക് കടന്നിരുന്നു ഞാൻ.വയറ് അത്യാവശ്യം വീർത്തു. പുറത്തിറങ്ങാൻ ഞാൻ ഭയപ്പെട്ട സമയം ആയിരുന്നു അത്.ആരോ വയറ് വീർത്തതിനെ പറ്റി ചോദിച്ചതിൽ പിന്നെ ഞാൻ നന്ധേട്ടന്റെ വീട്ടിലേക്ക് പോവറില്ല.അവിടേക്ക് മാത്രമല്ല.വേറെ എവിടേക്കും പോവാതെ വീട്ടിൽ ഇരിക്കും. അമ്മ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ ഞാൻ തനിയെ.... വൈബ്രേഷൻ പ്രശ്നം ആയത് കൊണ്ട് നന്ധേട്ടനോട് ഇപ്പോൾ ഫോൺ വിളി വേണ്ടെന്ന് ജീവേട്ടൻ പറഞ്ഞു.

അത് കൊണ്ട് പരസ്പരം കണ്ടും കേട്ടും ദിവസങ്ങൾ ആയി.വിരഹം കൂടുതൽ എന്ന് തോന്നുമ്പോൾ ഞാൻ പഴയ ഡയറി താളുകൾ മറിച്ചു നോക്കും.അത് എനിക്ക് വല്ലാത്ത സന്തോഷം നൽകിയിരുന്നു. ഒരു ദിവസം രാവിലെ 9 മണി നേരത്ത് ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്.അമ്മ പണിക്ക് പോയത് കൊണ്ട് ഞാൻ തന്നെ പോയി വാതിൽ തുറന്നു.ജീവേട്ടൻ ആയിരുന്നു അത്. "ആഹാ.. ഇങ്ങോട്ടൊന്നും ഇത് വരെ കണ്ടിട്ടേ ഇല്ലല്ലോ.." "ലച്ചു.. നമുക്ക് ഒരു ഇടം വരെ പോവണം." "എങ്ങോട്ടാ മാഷേ.. നീ ഒരുങ്ങി വാ.. പിന്നെ ഇത് ഉടുത്തോണ്ട് വന്നാൽ മതി." ഒരു കവർ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞപ്പോൾ ഞാൻ നെറ്റി ചുളിച് അത് വാങ്ങി. "വേഗം ആവട്ടെ ലച്ചു.." അത് പറഞ്ഞു ജീവേട്ടൻ വിയർപ്പ് തുടച് ചുറ്റും നോക്കുന്നുണ്ടായിരുന്നു. മുറിയിലേക്ക് എത്തി കിറ്റ് തുറന്നപ്പോൾ ഗോൾഡൻ കര ഉള്ള ഒരു സെറ്റ് സാരി ആണ് ഞാൻ കണ്ടത്.ഒപ്പം ഒരു മാലയും നാല് വളകളും.അവ എടുത്തു ഞാൻ ഒന്നു കൂടി പരിശോധിച്ചു. പല തരം ചിന്തകൾ എന്റെ ഉള്ളിലേക്ക് കടന്നു പോയി കൊണ്ടെ ഇരുന്നു. ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story