ശ്രീനന്ദനം: ഭാഗം 20

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

മുറിയിലേക്ക് എത്തി കിറ്റ് തുറന്നപ്പോൾ ഗോൾഡൻ കര ഉള്ള ഒരു സെറ്റ് സാരി ആണ് ഞാൻ കണ്ടത്.ഒപ്പം ഒരു മാലയും നാല് വളകളും.അവ എടുത്തു ഞാൻ ഒന്നു കൂടി പരിശോധിച്ചു. പല തരം ചിന്തകൾ എന്റെ ഉള്ളിലേക്ക് കടന്നു പോയി കൊണ്ടെ ഇരുന്നു. കുറച്ചു നേരം അതും കയ്യിൽ വെച്ചു ഇരുന്നു.മാഷ് ഒന്ന് കൂടി വിളിച്ചപ്പോൾ അത് ഇട്ട് പുറത്തേക്ക് പോയി. എന്നെ കണ്ടപ്പോൾ അത് വരെ ടെൻഷൻ അടിച്ചു നിന്നിരുന്ന മാഷിന്റെ മുഖം പെട്ടന്ന് വിടരുന്നത് കണ്ടു. "വാ കേർ" "എങ്ങോട്ടേക്ക" "അതൊക്കെ പറയാം. നീ കയറു" "വീട്ടിൽ ആരും ഇല്ല. അമ്മയോട് പറയാതെ എങ്ങനെയാ." "അമ്മയോട് പറഞ്ഞിട്ടുണ്ട്. നീ വാ." ചെറിയൊരു സംശയത്തോടെ ആണ് വണ്ടിയിൽ കയറിയത്. ജീവേട്ടൻ കൂടെ ഉള്ളത് കൊണ്ട് സംശയത്തിന് അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല. കുറെ നേരം കഴിഞ്ഞാണ് വണ്ടി ഒരു സ്ഥലത്ത് നിന്നത്. "നീ ഇറങ്ങേണ്ട.ഞാൻ ഇപ്പോൾ വരാം.ഇവിടെ തന്നെ ഇരിക്ക്." "ഉം" ജീവേട്ടൻ പോയപ്പോൾ ഒറ്റപ്പെട്ടത് പോലെ തോന്നി.വീട്ടിൽ മണിക്കൂറുകളോളം ഒറ്റക്ക് ഇരുന്നിട്ടും ഇല്ലാത്ത ഒറ്റപ്പെടൽ. ഇവിടെ എനിക്ക് എല്ലാം അപരിചിതത്വം പോലെ.കാറിൽ ഇരിക്കുന്നത് തന്നെ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ്. നാല് ഭാഗവും അടഞ്ഞു അതിനുള്ളിൽ കുറച്ചു മനുഷ്യരെയും കേറ്റി എവിടേക്കോ പോകുന്നു.ഓർക്കുമ്പോൾ തന്നെ വീണ്ടും ഒരു വീർപ്പു മുട്ടൽ "നമുക്ക് ബൈക്കിൽ പോയാൽ മതി."

ഒരേ ഒരിക്കൽ കറങ്ങാൻ പോയപ്പോൾ ഞാൻ നന്ധേട്ടനോട് പറഞ്ഞത് ഓർമ്മ വന്നു.പെട്ടന്ന് എനിക്ക് ചിരി വന്നു.കുറച്ചു നേരത്തേക്ക് എങ്കിലും ഈ ഒറ്റപെടലിനെ മറികടക്കാൻ ആ ചിരിക്ക് കഴിവുണ്ടായിരുന്നു. "ഇറങ്ങിക്കോ" ജീവേട്ടൻ ഡോർ തുറന്നു കൊണ്ട് പറഞ്ഞപ്പോൾ ശ്വാസം തിരിച്ചു കിട്ടിയത് പോലെ തോന്നി.ഇറങ്ങി ചുറ്റും നോക്കിയപ്പോൾ കുറേ ആളുകളെ കണ്ടു.ഒന്ന് കൂടി നോക്കിയപ്പോൾ ആണ് അതൊരു അമ്പലം ആണെന്ന് മനസ്സിലായത്.എന്റെ മനസ്സിലേക്ക് നേരത്തെ കടന്നു വന്ന ചിന്തകൾ ഒരിക്കൽ കൂടെ കടന്നു വന്നു. ഞാൻ നെറ്റി ചുളിച് ജീവേട്ടനെ നോക്കി.അദ്ദേഹം എന്നെ നോക്കി ചിരിക്കുന്നത് കണ്ടു. "നടക്ക്" "എന്താ സംഭവം" "നടക്ക്.അപ്പോഴല്ലേ അറിയൂ.." വീണ്ടും അതേ ചിരി.ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ എന്നേ നോക്കി കണ്ണടച്ച് കാട്ടി മുന്നോട്ട് നടന്നു.പിന്നാലെ ഞാനും.. അമ്പലത്തിന് മുമ്പിലായി തന്നെ നമി നിൽപ്പൂയുണ്ടായിരുന്നു.അവളെ കണ്ടു ഞാൻ അതിശയിച് പോയി.എന്തെങ്കിലും ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് അവൾ എന്റെ കൈ പിടിച്ചു അകത്തേക്ക് നടന്നു. ശിവപാർവതി ആയിരുന്നു അവിടുത്തെ പ്രതിഷ്ഠ.വിഗ്രഹത്തിലേക്ക് നോക്കി അവൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടു.കുറച്ചു നേരം അവളെയും നോക്കി നിന്നു.

അവളുടെ ശ്രദ്ധ പ്രാർത്ഥനയിൽ തന്നെ ആണെന്ന് മനസ്സിലായതും പിന്നെ ഒന്നും പറയാതെ ഞാനും കണ്ണടച്ച് പ്രാർത്ഥിച്ചു. ഇനി ഇവർ ഒളിച്ചോടി കല്യാണം കഴിക്കുന്നത് വല്ലതും ആവുമോ ദൈവമേ.. "മ്മാ.." പരിജയം ഉള്ള ശബ്ദം കേട്ട് ഞാൻ പെട്ടന്ന് പെട്ടന്ന് കണ്ണ് തുറന്നു.ചുറ്റും നോക്കിയപ്പോൾ അതാ ജനനി!!അവളുടെ കയ്യിൽ ശിവാനിയും. നമി ആണെങ്കിൽ ഭയങ്കര പ്രാർത്ഥനയിൽ ആണ്.ഇത് വരെ കണ്ണ് തുറന്നിട്ടില്ല.ലക്ഷണം കണ്ടിട്ട് ഇവളുടെ കല്യാണം ആണെന്ന് തന്നെ ആണ് തോന്നുന്നത്.എങ്കിലും ഈ ഒളിച്ചോട്ട കല്യാണത്തിന് ജനനി സമ്മതിക്കുമോ.?അവരുടെ കല്യാണം ഫിക്സിഡ് അല്ലെ.. പിന്നെ എന്തിനാ ഇത്. "പ്രാർത്ഥിച്ചു കഴിഞ്ഞോ." പ്രാർത്ഥന എല്ലാം കണക്ക് തന്നെയാ..അത് പൊട്ടെ.ജനനി എപ്പോൾ വന്നു. "ഞാൻ രാവിലെ എത്തി.സന്തോഷേട്ടനും ഉണ്ട് കൂടെ" "എന്താ എല്ലാവരും കൂടി.അതും അമ്പലത്തിൽ." അതിനവൾ മറുപടി പറഞ്ഞില്ല.പുഞ്ചിരിച്ചു കൊണ്ട് എന്റെ കവിളിൽ ഒന്ന് തലോടി. അപ്പോഴേക്കും പൂജാരി പുറത്തേക്ക് വന്നു.നമി അവളുടെ പ്രാർത്ഥന മതിയാക്കി.അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.

വീട്ടുകാരെ വിട്ട് പോവണമെന്ന വിഷമം ആയിരിക്കുമോ? "വരൻ എവിടെ" ഞാൻ ജീവേട്ടനെ ചുറ്റും നോക്കിആരെയും കണ്ടില്ല.ജനനിയുടെ കണ്ണുകൾ പെട്ടന്ന് വിടരുന്നത് കണ്ടു.അവൾ നോക്കുന്നിടത്തേക്ക് ഞാനും നോക്കി മാഷിന്റെയും വേറെ ഒരു ചേട്ടൻടെയും നടുവിൽ ആയി വരുന്ന നന്ദേട്ടൻ!!ഗോൾഡൻ കളർ ജുബ്ബയും അതേ കര ഉള്ള മുണ്ടും ആണ് വേഷം.അത്ഭുതം എന്താണെന്ന് വെച്ചാൽ മാഷിനെക്കാൾ നന്നായി ഡ്രസ്സ്‌ ധരിച്ചിട്ടുള്ളത് നന്ദേട്ടൻ ആണ്.കല്യാണ ചെറുക്കൻ അല്ലെ നന്നായി ഡ്രസ്സ്‌ ധരിക്കേണ്ടത്. അവര് നടന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു.നന്ദേട്ടനെ പിടിച്ചു എന്റെ അരികിലേക്ക് ആയി നിർത്തി. "ഇതാണ് വരൻ." നന്ദേട്ടനെ ചൂണ്ടി അവര് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയിരുന്നു. എല്ലാവരെയും ഒന്ന് നോക്കി.എല്ലാവരിലും ഒരേ പുഞ്ചിരി കണ്ടു.നന്ദേട്ടനെയും ഞാൻ നോക്കി.അവിടെയും ഒരു കള്ള ചിരി തന്നെ ആയിരുന്നു. എങ്കിലും ആ കണ്ണുകളിൽ പ്രണയം തുളുമ്പുന്നുവോ..? എന്റെ മനസ്സിലേക്ക് വീണ്ടും ചിന്തകൾ വരാൻ തുടങ്ങി. പണ്ട് മണ്ണപ്പം ചുട്ട് കളിക്കുന്ന കാലം മുതലേ കണ്ട സ്വപ്നങ്ങളും കൗമാരത്തിലെ ആരും അറിയാത്ത പ്രണയങ്ങളും യാവ്വനത്തിൽ എടുത്ത തീരുമാനങ്ങളും ആകസ്മികമായ വേർ പിരിയലും എന്റെ മാത്രം പ്രതീക്ഷകളും സ്വപ്നങ്ങളും കാത്തിരിപ്പും..

. അവസാനം ഇന്ന് ആ ആഭരണങ്ങൾ കണ്ടപ്പോൾ പോലും മുള പൊട്ടിയ പ്രതീക്ഷകൾ. പേരറിയാത്ത വികാരങ്ങൾ എല്ലാം എന്നെ വന്നു മൂടാൻ തുടങ്ങി. സന്തോഷം ആണോ ദുഃഖം ആണോ സങ്കടം ആണോ ആശ്ചര്യം ആണോ അതോ കാത്തിരിപ്പിന്റെ മൂല്യം ആണോ ഒന്നും തന്നെ അറിയാൻ ആയി സാധിച്ചില്ല. പക്ഷെ ഞാൻ ഇപ്പോൾ ഇത് വരെ അനുഭവിക്കാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ഞാൻ നന്ദേട്ടനെ മാത്രം നോക്കി. അവയിൽ പ്രണയം നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു. "അപ്പോൾ കെട്ട് തുടങ്ങുകയല്ലേ.." "ഒരാള് കൂടി വരാനുണ്ട്. അൽപ്പം ക്ഷമിക്കണം." ആരാണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ലായിരുന്നു. അകലെ നിന്ന് അമ്മ വരുന്നത് കണ്ടപ്പോൾ ഞാൻ ഓടി പോയി കെട്ടിപിടിച്ചു. അത് വരെ പിടിച്ചു വെച്ചിരുന്ന കണ്ണുനീർ മുഴുവൻ അണപ്പൊട്ടി ഒഴുകി. അമ്മയും കരയുന്നുണ്ടായിരുന്നു. "അയ്യേ.. നല്ലൊരു ദിവസം ആയിട്ട് അതും കോവിലിന്റെ മുന്നിൽ വെച്ച് അമ്മയും മോളും കരയുകയാ.. കണ്ണൊക്കെ തുടച്ചേ.. എന്നിട്ട് അവളെ അനുഗ്രഹിക്ക് അമ്മേ.. അവൾക്ക് ഇനി എങ്കിലും നല്ല ഒരു ജീവിതം കിട്ടട്ടെ. വേദനകൾ എല്ലാം മാറട്ടെ." ജനനി ആയിരുന്നു "ഒരുപാട് അനുഭവിച്ചു എന്റെ മോള്. ഇനിയും വേദനിപ്പിക്കാതെ നോക്കണേ.."

"വിട്ട് കൊടുക്കുന്നില്ല. കൂടെ തന്നെ ഉണ്ടാവും അമ്മേ ഞങ്ങൾ എന്നും" ജനനി ചേർത്ത് പിടിച്ചു പറയുമ്പോൾ തിരിച്ചു എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.വാക്കുകൾ എല്ലാം മരവിച്ചു പോയിരുന്നു.പൊട്ടിക്കരഞ്ഞാണോ ആർത്തു ചിരിചാണോ എന്റെ സന്തോഷം പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. "മുഹൂർത്തം കഴിയാനായി. വരനും വധുവും വരിക" അമ്മ എന്റെ തലയിൽ രണ്ട് കൈ വെച്ചും അനുഗ്രഹിച്ചു. അത് കണ്ടു നന്ദേട്ടൻ വരുന്നതും അനുഗ്രഹം വാങ്ങുന്നതും കണ്ടു. താലി കെട്ടാൻ നേരം ആ കണ്ണുകളിലേക്ക് ഞാൻ നോക്കി. അവിടെ എന്നോടുള്ള പ്രണയം അലയടിച്ചു ഉയരുന്നത് ഞാൻ കണ്ടു. ആ പ്രണയം ഇനി എന്റെത് സ്വന്തം ആയിരിക്കില്ലേ.. ചുണ്ടിൽ ഒരു കള്ള ചിരി ഒളിപ്പിച്ചു കൊണ്ടായിരുന്നു നന്ദേട്ടന്റെ താലിക്കെട്ട്. ഞാൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. കുരവയിടാനും ബഹളങ്ങൾക്കും ആർഭാടങ്ങൾക്കും ചുറ്റും ആളുകൾ ഇല്ല.ശിവപാർവതിമാരെയും ഞങ്ങളെയും സാക്ഷി നിർത്തി നന്ദേട്ടൻ എന്റെ സിന്ദൂര രേഖ ചുവപ്പിച്ചു. ഞാൻ അപ്പോഴും കണ്ണടച്ച് തന്നെ നിൽക്കുകയായിരുന്നു.അൽപ്പ നേരത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന താലി ആയിരുന്നു. അതിൽ എഴുതിയ പേര് ഞാൻ പതിയെ മൊഴിഞ്ഞു "*ശ്രീനന്ദനം *" ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story